Wednesday, December 02, 2009

അമ്മ

പങ്ക് വെപ്പിന് ശേഷം
തരിപോലും
ബാക്കിയാകാത്ത അപ്പം

Labels: ,

Wednesday, September 02, 2009

കറക്കം

മലര്‍ന്ന് കിടന്ന് കളിക്കുന്ന കാലത്ത്
വീട്ടിലെ ക്ലോക്കായിരുന്നു ഉണ്ണീടെ കൂട്ടുകാരന്‍.
ഒരിടത്തും പോകാതെ തനിക്കു വേണ്ടിയെന്നോണം
വ്യത്യസ്ത വേഗത്തില്‍ താളം പിടിച്ച് നടന്ന മൂന്ന് കൂട്ടുകാരോട്
ഉണ്ണീടെ ഭാഷയില്‍ കൊഞ്ചി,
കൈകാലുകള്‍ നിട്ടി അവരുടെ അടുത്തേക്കാഞ്ഞു.

നിലത്തുവെച്ചുരസിയാല്‍ വേഗത്തിലോടുന്ന
കളിവണ്ടിയാണിപ്പോ ഉണ്ണിടെ കളിപ്പാട്ടം.
വണ്ടി എത്ര വേഗം പോകുമെന്ന് നോക്കാതെ
കുമ്പിട്ട് കിടന്ന് അതിന്റെ ചക്രങ്ങള്‍ തിരിയുന്നത്
കാണാനാണവനിഷ്ടം!

തളര്‍ന്ന് വീഴും വരെ കറങ്ങിയാലെ
ജീവിതം മുന്നോട്ട് നീങ്ങൂ എന്ന് അവനിപ്പോഴേ
തിരിച്ചറിയുന്നുണ്ടാകുമോ?

Labels:

Tuesday, June 16, 2009

നീയും ഞാനും


ദൈവം
ഒരു കടലാസിന്റെ
ഇരുപുറമെഴുതിയ
വരികളാണ്
നമ്മള്‍.

Labels:

Tuesday, April 14, 2009

അസൂയ

നിന്റെ കാല്‍ക്കീഴിലെ മണല്‍ത്തരികളോടെനിക്ക് തോന്നുന്നത്.

Labels: ,

Saturday, July 12, 2008

ഫുള്‍‌മാര്‍ക്ക്

പ്രീഡിഗ്രി കെമിസ്‌ട്രി പ്രാക്റ്റിക്കലിന്
തെറ്റുകള്‍ക്കിടയില്‍
ശരിയുത്തരം വെളിപ്പെടുന്ന
ഒരേ ഒരു നിമിഷത്തെ
തിരിച്ചറിയുന്നവര്‍ക്കായിരുന്നു
എന്നും ഫുള്‍‌മാര്‍ക്ക്.

Labels:

Sunday, February 24, 2008

പ്രപഞ്ചം

ഉപമകളില്ലാതെ
രചിക്കപ്പെട്ട
ഏറ്റവും വലിയ കവിത.

Labels: ,

Saturday, February 02, 2008

കര്‍മ്മഫലം

മധുരം പോലെ അലിഞ്ഞുചേര്‍ന്ന്
അല്ലെങ്കില്‍
‍ചെളിപോലെ അടിയിലൂര്‍ന്ന്
അതുമല്ലെങ്കില്‍
‍പാട പോലെ മുകളില്‍ പടര്‍ന്ന്.

Labels: ,

Wednesday, November 21, 2007

ചിത്തം

ചിതലരിക്കാത്തത്
ചിതയിലെരിയാത്തത്

Labels:

Saturday, November 10, 2007

പ്രണയജീവിതം

നിലാവിന്റെ കുളിര്‍മയിലല്ല,
ഉച്ച വെയിലത്താണ്
പനിനീര്‍പ്പൂ മുള്ളുകള്‍
കാണിച്ചു തന്ന്
നീയെന്നെ ജീവിതത്തിലേക്ക്
ക്ഷണിച്ചതും
എന്റെ സ്വപ്നങ്ങള്‍ക്ക്
ഭൂമിയിലിടം തന്നതും.

എന്റെ വാക്കുകള്‍കിടയിലെ
നിന്റെ മൗനത്തെ പിശുക്കെന്ന്
പറഞ്ഞ് പരിഹസിക്കാറുണ്ടായിരുന്നു
ഞാന്‍.

ഇന്നറിയുന്നു വാക്കുകളെല്ലാം കാറ്റായ്
ചോര്‍ന്നു പോയതും,
കനത്ത മൗനത്തില്‍ ഊറിയ
പ്രണയമെന്‍ ജീവിതം നിറച്ചതും.

Labels:

Thursday, September 13, 2007

വര

വരയ്ക്കാനറിയില്ല.
എന്നിട്ടും വരച്ചു.
നേര്‍‌രേഖകള്‍ ചെരിഞ്ഞെങ്കിലും
വളഞ്ഞ വരകള്‍ വളഞ്ഞു തന്നെ ഇരുന്നു,
വലത്തോട്ടു വേണ്ടവ ഇടത്തോട്ടും
നേരെ തിരിച്ചും.



(സമര്‍പ്പണം:ഇത് കാട്ടി എന്നെ കൊതിപ്പിച്ച ആശയ്ക്ക്)

Labels:

Wednesday, June 06, 2007

ആശുപത്രി

ജീവന്റെ തുടക്കവും ഒടുക്കവും
ഇടയിലെ ഞരക്കവും.

Labels:

Sunday, June 03, 2007

തര്‍‌ജ്ജനിയില്‍

തര്‍ജ്ജനി ഓണ്‍ലൈന്‍ മാഗസിന്‍ ജൂണ്‍ ലക്കം പ്രസിദ്ധീകരിച്ച എന്റെ ചില വരികള്‍ ഇവിടെ. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

Labels:

Sunday, May 27, 2007

ജീവിതമധുരം

ചവര്‍ക്കും കായ്കള്‍
അത്യുഷ്ണത്തില്‍
‍പഴങ്ങളാകും പോല്‍
‍അനുഭവങ്ങളുടെ കൊടുംവേനല്‍
ജീവിതത്തിന്‍ മധുരമേറ്റിടും.

Labels:

Thursday, May 17, 2007

വഴിക്കണക്ക്

പരീക്ഷയിലെ
അവസാന വഴിക്കണക്ക്.

പലതവണ
കൂട്ടലും
കിഴിക്കലും
ഗുണിക്കലും
ഹരിക്കലും.

അക്കങ്ങളെ
പുറത്തിരുത്തിയും
തിരിച്ചെടുത്തും
കടം വാങ്ങിയും
ഓരോ കടമ്പയും കടന്ന്

അവസാന ഹരണത്തിന്റെ
ഇടയില്‍ മണിയടിച്ചപ്പോള്‍
‍ഒരു ചോദ്യം മാത്രം ബാക്കി

ശിഷ്ടം?

Labels:

Monday, May 14, 2007

കനല്‍

കാറ്റില്‍ കുളിരാതെ
മഴയില്‍ കിളിര്‍ക്കാതെ
മണ്ണില്‍ മുളക്കാതെ
വെയിലില്‍ വാടാതെ.

Labels:

Tuesday, May 08, 2007

പറിച്ചു നടല്‍

വീട്ടുവളപ്പില്‍ ഞാന്‍ നട്ടു വളര്‍‌ത്തിയ
ചീരത്തോട്ടം പറിച്ചു നട്ടത്
കല്യാണത്തിന് വെപ്പുപുരയൊരുക്കാന്‍.

വിരുന്ന് കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത്
ഉണങ്ങി പോയ ചീരച്ചെടികളെ,
വിടരാതെ വാടിയ മൊട്ടുകളോടെ.

പറിച്ചു നട്ടിട്ടും
പടര്‍ന്നു പന്തലിച്ചെന്‍ ജീവിതത്തിനു താഴെ
ഒരു പാട് ചീരപ്പൂക്കളുടെ നിഴല്‍.

Labels:

Wednesday, April 25, 2007

ആഗ്രഹം

എനിക്കിനിയും നടക്കണം,
ഒരു പാട് ദൂരം
നിന്റെ കൈ പിടിച്ച്
കാലടികളെ പിന്തുടര്‍ന്ന്
വഴിയോരത്തെ പൂക്കളോട്
പുഞ്ചിരിച്ച്
കല്ലിലും മുള്ളിലും ചവിട്ടാതെ
ദൈവത്തിലേക്ക്.

Labels:

Wednesday, March 14, 2007

ഗതാഗത-ജീവിത കുരുക്ക്

ഒരോ വഴിത്തിരിവിലും
മടങ്ങിപോകാനാകാതെ
അകലെയുള്ള ലക്‌ഷ്യത്തില്‍ കണ്ണും നട്ട്
അക്ഷമരായി നമ്മള്‍.

പക്ഷെ,ഒരു ചെറു പുഞ്ചിരിയിലൂടെ
കൈത്താങ്ങിലൂടെ
നമുക്കിവിടെ സ്വര്‍ഗം തീര്‍ക്കാം.

Labels:

Thursday, February 15, 2007

യാത്ര

വഴിവക്കില്‍ വണ്ടിചക്രത്തില്‍ കാറ്റു നിറക്കുന്നവരെ
നോക്കി ചിരിക്കുന്നവരറിയുന്നില്ല;
നിറയ്ക്കാനാകാത്ത ചക്രങ്ങളിലാണ്
തങ്ങളുടെ യാത്രയെന്ന്

Labels:

Thursday, February 08, 2007

ത്യാഗം

സ്വയമെരിയാതെ വെട്ടമേകില്ലൊരുതിരിയും

Labels: