Tuesday, June 16, 2009

നീയും ഞാനും


ദൈവം
ഒരു കടലാസിന്റെ
ഇരുപുറമെഴുതിയ
വരികളാണ്
നമ്മള്‍.

Labels:

26 Comments:

Blogger ഹരീഷ് തൊടുപുഴ said...

ദൈവംഒരു കടലാസിന്റെ
ഇരുപുറമെഴുതിയ
വരികളാണ്
നമ്മള്‍.



സത്യം!!

6/16/2009 4:09 pm  
Blogger സന്തോഷ്‌ പല്ലശ്ശന said...

ദൈവംഒരു കടലാസിന്റെ
ഇരുപുറമെഴുതിയ
വരികളാണ്
നമ്മള്‍.


ഓ.... അത്‌.....

6/16/2009 4:15 pm  
Blogger Alsu said...

ദൈവംഒരു കടലാസിന്റെ
ഇരുപുറമെഴുതിയ
വരികളാണ്
നമ്മള്‍.

"അത്‌ ഒരു വല്ലാത്ത എഴുത്തായിപോയി..."

6/16/2009 5:13 pm  
Blogger ചാണക്യന്‍ said...

“ദൈവംഒരു കടലാസിന്റെ
ഇരുപുറമെഴുതിയ
വരികളാണ്
നമ്മള്‍...”-

ദൈവത്തിന്റെ ദുഷ്ടതയെക്കുറിച്ച് ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.....:)

6/16/2009 6:31 pm  
Blogger ഏ.ആര്‍. നജീം said...

ദൈവംഒരു കടലാസിന്റെ
ഇരുപുറമെഴുതിയ
വരികളാണ്
നമ്മള്‍.

അദന്നേ...

പക്ഷേ, ചിലര്‍ക്ക് ബ്ലാക്ക ആന്റ് വൈറ്റ് മഷിയും മറ്റു ചിലര്‍ക്ക് നല്ല കളര്‍ മഷിയും ഉപയോഗിക്കുന്നതിലൂടെ പുള്ളിക്കാരന്‍ പക്ഷാഭേദം കാണിക്കുന്നുണ്ടോന്നൊരു സശയം

6/16/2009 7:16 pm  
Blogger sHihab mOgraL said...

ദെന്താ കമന്റെഴുതാന്‍ വന്നോരൊക്കെ മുദ്രാവാക്യം വിളിക്കുന്നേ..
അകലാനാവില്ലെന്നോ..
പിരിയാനാവില്ലെന്നോ..
അതോ നമ്മള്‍ ഒന്നായിത്തന്നെയാണു ദൈവം നിനച്ചത് എന്നോ..
എന്തുമാവാം അല്ലേ.. :)

6/16/2009 8:30 pm  
Blogger വാഴക്കോടന്‍ ‍// vazhakodan said...

നന്ജെന്തിനാ നാനാഴി???

6/16/2009 11:01 pm  
Anonymous Anonymous said...

പേജൊരു മതിലാണ്
ഇരുപുറങളിലായി
പതിക്കപ്പെട്ട
പോസ്റ്ററുകള്‍
നമ്മള്‍

6/17/2009 12:22 am  
Blogger ശ്രീ said...

ഒരേ പുറത്തായിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു...

6/17/2009 7:31 am  
Blogger വല്യമ്മായി said...

വായനയ്ക്കും കമന്റിനും നന്ദി.പലരും ഞാനുദ്ദേശിച്ച അര്‍ത്ഥമല്ല വായിച്ചെടുത്തതെങ്കിലും.വരിയുടെ കാതലിലേക്ക് മൂന്ന് പടിയെങ്കിലും കയറിയ ഷിഹാബ് മോഗ്രാലിന് അഭിനന്ദനങ്ങള്‍.

6/17/2009 7:34 am  
Blogger Sabu Kottotty said...

ഇരുപുറത്താണെങ്കിലും നമ്മള്‍ ഒരു പുറത്തല്ലേ വല്യമ്മായി..? ഒരു പുറത്തായിരുന്നെങ്കില്‍...?

6/17/2009 7:48 am  
Blogger സെറീന said...

നേര്‍ത്ത മറയ്ക്കു ഇപ്പുറം
വന്നെത്തുന്ന നെഞ്ചിടിപ്പ് കൊണ്ട്
ഞാനറിയും നീ ഉണ്ടെന്നു.

6/17/2009 7:57 am  
Blogger കാട്ടിപ്പരുത്തി said...

ഇത്രയടുത്തുണ്ടുഞാനെന്നാ
ലെത്രയകലത്തിലായ്

6/17/2009 10:57 am  
Blogger ആത്മ/പിയ said...

രണ്ടുമൂന്നു പ്രാവശ്യം വന്നു വായിച്ചു.
എന്തെങ്കിലും കമന്റെഴുതാന്‍ നോക്കുന്നു.
ഇപ്രാവശ്യവും തോറ്റു.
എനിക്കറിഞ്ഞൂടേ എന്റെ ദൈവമേ ഈ വലിയമ്മായിയുടെ മനസ്സില്‍ എന്തൊക്കെയാണ് ഉരുത്തിരിഞ്ഞ് വരുന്നതെന്ന്!
മനുഷ്യന്റെ തലച്ചോറിനെ പ്രവര്‍ത്തിപ്പിക്കാനുള്ള വല്ല പദ്ധതിയുമാണോ?!:)

6/17/2009 12:13 pm  
Blogger poor-me/പാവം-ഞാന്‍ said...

Please turn over to see the big uncle!

6/17/2009 4:12 pm  
Blogger poor-me/പാവം-ഞാന്‍ said...

Please turn over to see the big uncle!

6/17/2009 4:12 pm  
Blogger Lathika subhash said...

ഉപയോഗിച്ച മഷി പല തരം, എഴുത്തോ! അത്
പല പല ഭാഷകളിലും.കൈയക്ഷരം കേമം.ഒരു വേള കയ്യ് കുഴയുമ്പോഴാകാം, കൈപ്പട മോശമാവുന്നത്.

6/17/2009 8:53 pm  
Blogger ചേച്ചിപ്പെണ്ണ്‍ said...

പരസ്പരം മനസ്സിലക്കുന്നെയില്ല എന്നാണോ ഉദ്ദേശിച്ചത് ന്റെ വല്യമ്മായി ?
ഒരേ കടലാസ്സ്‌ ആണെങ്കിലും ഒരു വശത്ത് ഉള്ളത് മറ്റേ വശത്ത്തിനു ( തിരിച്ചും )
കാണാനും അറിയാനും ആവുന്നില്ലല്ലോ ....
( കേട്യോനും ആയി ഒരു ഇടി കഴിഞ്ഞു എഴുതീതാണോ ?)
എനിക്കുതോനീത് കമന്റി ....
മണ്ടത്തരം ആണേ ക്ഷമിക്കണേ ...

6/18/2009 12:53 pm  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മളെ കുറിച്ചു പറഞ്ഞു
അപ്പോൾ അവരോ....

6/18/2009 2:02 pm  
Blogger ചന്ദ്രകാന്തം said...

നാലുവരിയില്‍ നാനൂറര്‍ത്ഥങ്ങളൊതുക്കിയ ഇന്ദ്രജാലം..!!!

6/18/2009 2:11 pm  
Blogger ചീര I Cheera said...

മുമ്പേ വായിയ്ക്കാഞ്ഞതല്ല ട്ടൊ വല്യമ്മായി...
(കമന്റിടാനൊരു മടി വന്നു. വര്‍ത്തമാനം കുറയ്ക്കാനുള്ള ശ്രമത്തിലാണ് പൊതുവേ!) :)

എന്റെ മനസ്സില്‍ ആദ്യമേ വന്നത്, ഒരു മനസ്സും രണ്ട് ശരീരവും എന്നതായിരുന്നു, അത് മനോഹരമായി ‘ഒരു കടലാസിന്റെ രണ്ടു പുറങ്ങള്‍‘ എന്നെഴിതിയിട്ടിരിയ്ക്കുന്നുവെന്നാണ് തോന്നിയത്. ഇനിപ്പൊ വേറെയും ആലോച്ചാല്‍ കിട്ടേരിയ്ക്കും. :)

ഇങ്ങനെ പിശുക്കി പിശുക്കി എഴുതുന്നത് വായിയ്ക്കാന്‍ നല്ല സുഖം!

6/18/2009 4:52 pm  
Blogger കുറുമ്പന്‍ said...

മനസ്സിലായി...ഇക്കഴിഞ്ഞ 6 ആം തീയതി എനിക്കുമൊരു മറുപുറമുണ്ടായി...

6/19/2009 9:26 am  
Blogger പ്രൊമിത്യൂസ് said...

ആ കടലാസ് കീറി പോകുമ്പോള്‍ നമ്മള്‍ രണ്ടു പേരും ഒരേ പോലെ കീറി പോകുന്നു... വളരെ നല്ല ചിന്ത...

6/22/2009 2:20 pm  
Blogger ലേഖാവിജയ് said...

അപ്പോള്‍ ഒന്നു കണ്ണോട് കണ്ണ് കാണാനെന്തു ചെയ്യും..:)

6/23/2009 1:34 pm  
Blogger വിജയലക്ഷ്മി said...

മോളെ : സത്യമായ വചനം !!

6/24/2009 12:27 pm  
Blogger ഷബീര്‍ കെ ഒ said...

ദൈവം
ഒരു കടലാസിന്റെ
ഇരുപുറമെഴുതിയ
വരികളാണ്
നമ്മള്‍.

ഇത്ര വേണ്ടായിരുണ്

8/22/2009 1:39 pm  

Post a Comment

<< Home