Wednesday, September 02, 2009

കറക്കം

മലര്‍ന്ന് കിടന്ന് കളിക്കുന്ന കാലത്ത്
വീട്ടിലെ ക്ലോക്കായിരുന്നു ഉണ്ണീടെ കൂട്ടുകാരന്‍.
ഒരിടത്തും പോകാതെ തനിക്കു വേണ്ടിയെന്നോണം
വ്യത്യസ്ത വേഗത്തില്‍ താളം പിടിച്ച് നടന്ന മൂന്ന് കൂട്ടുകാരോട്
ഉണ്ണീടെ ഭാഷയില്‍ കൊഞ്ചി,
കൈകാലുകള്‍ നിട്ടി അവരുടെ അടുത്തേക്കാഞ്ഞു.

നിലത്തുവെച്ചുരസിയാല്‍ വേഗത്തിലോടുന്ന
കളിവണ്ടിയാണിപ്പോ ഉണ്ണിടെ കളിപ്പാട്ടം.
വണ്ടി എത്ര വേഗം പോകുമെന്ന് നോക്കാതെ
കുമ്പിട്ട് കിടന്ന് അതിന്റെ ചക്രങ്ങള്‍ തിരിയുന്നത്
കാണാനാണവനിഷ്ടം!

തളര്‍ന്ന് വീഴും വരെ കറങ്ങിയാലെ
ജീവിതം മുന്നോട്ട് നീങ്ങൂ എന്ന് അവനിപ്പോഴേ
തിരിച്ചറിയുന്നുണ്ടാകുമോ?

Labels:

23 Comments:

Blogger ഫസല്‍ ബിനാലി.. said...

Aashamsakal...

9/02/2009 5:27 pm  
Blogger പാര്‍ത്ഥന്‍ said...

കറങ്ങിപ്പോകും.

(ഈ ലേബൽ വേണമായിരുന്നോ?)

9/02/2009 6:21 pm  
Blogger ചാണക്യന്‍ said...

കവിത ഇഷ്ടായി...

9/02/2009 9:08 pm  
Blogger വയനാടന്‍ said...

നന്നായിരിക്കുന്നു കവിത

9/02/2009 9:13 pm  
Blogger Unknown said...

കറങ്ങി കറങ്ങി അവസാനം തലകറങ്ങല്ലെ

9/02/2009 9:50 pm  
Blogger വികടശിരോമണി said...

കറങ്ങിവീഴുമ്പോഴും മനസ്സിലുണ്ടാവും
മൂന്നുസൂചികളുടെ ഭ്രമണതാളം.

9/02/2009 11:49 pm  
Blogger കുക്കു.. said...

കറങ്ങി വരുമ്പോള്‍ എല്ലാം മനസിലാകും...
കവിത ഇഷ്ട്ടായി..

9/04/2009 12:20 am  
Blogger Steephen George said...

karakkunu

9/04/2009 12:58 pm  
Blogger പാവപ്പെട്ടവൻ said...

എന്താ പറയുകാ ?

9/04/2009 6:03 pm  
Blogger asdfasdf asfdasdf said...

ഇപ്പോഴത്തെ പല കുട്ടികളുടെയും പരിപാടി ഇതാണ്.

9/05/2009 12:09 pm  
Blogger ആത്മ/പിയ said...

എന്തുപറ്റി വലിയമ്മായി?!
വലിയമ്മായിയെ ഇപ്പോള്‍ കാണാനേ ഇല്ലല്ലൊ!

വലിയമ്മായി എഴുതിയതൊക്കെ ശരിയാണ്
എല്ലാവരും ജീവിതചക്രത്തില്‍ പെട്ട് കറങ്ങിക്കൊണ്ടിരിക്കുന്നു...

9/06/2009 4:06 am  
Blogger മാണിക്യം said...

ഒരു പഴേ പാട്ട് ഓര്‍മ്മ വരുന്നു

ചക്രത്തിന്മേല്‍ നിന്റെ കറക്കം
ചക്രം കിട്ടാനെന്റെ കറക്കം

എന്തായാലും കറക്കം തന്നെ ആദി അന്ത്യം

9/06/2009 5:34 am  
Blogger ശ്രീനാഥന്‍ said...

good. zindabad,zindabad,unni turbine zindabad!

9/08/2009 1:31 pm  
Blogger Sabu Kottotty said...

തല കറങ്ങുന്നു....
അല്ല കറങ്ങും !

9/10/2009 5:56 pm  
Blogger Sabu Kottotty said...

തല കറങ്ങുന്നു....
അല്ല കറങ്ങും !

9/10/2009 5:56 pm  
Blogger മഴക്കിളി said...

ആശംസകള്‍....

9/12/2009 6:52 pm  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

ഭ്രമണതാളത്തിൽ ഭ്രമണം ചെയ്യും
ഭൂമിമക്കളെല്ലാം അനുഭവിക്കുമീഭ്രമണം ....
നന്നായിരിക്കുന്നു..കേട്ടൊ

10/08/2009 1:02 am  
Blogger സാക്ഷ said...

സത്യം പറയുന്ന വരികളുടെ കൂട്ടുകാരാ നന്‍മ്മകള്‍

10/29/2009 2:12 pm  
Blogger Unknown said...

വളരെ നന്നായിട്ടുണ്ട് .അഭിനന്ദനങള്‍ ..

11/19/2009 1:31 pm  
Blogger Raghu C.V. said...

ee kavitha njaan "harithakam"-thil vayichirunnu.....

1/28/2010 10:42 am  
Blogger ആര്‍ബി said...

enthokke karangumbozhum, athinte kochu kochu kaaryangale kandethunnathilaaanu unniyude ishtam ennu thiruthi vaayikkaaallo :)

jeevitham karangi theerumbozhum, jeevithathinte kochu kochu santhoshangal kaathu sookshikaaanaayengil...:)


vallyamaayiyude mattoru hearty kavitha kooodi

3/23/2010 8:52 am  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

nursery kutti aayille ippo :)

4/01/2013 9:30 am  
Blogger Sarija NS said...

നന്നായിരിക്കുന്നു...

4/01/2013 9:54 am  

Post a Comment

<< Home