ഗതാഗത-ജീവിത കുരുക്ക്
ഒരോ വഴിത്തിരിവിലും
മടങ്ങിപോകാനാകാതെ
അകലെയുള്ള ലക്‌ഷ്യത്തില്‍ കണ്ണും നട്ട്
അക്ഷമരായി നമ്മള്‍.
പക്ഷെ,ഒരു ചെറു പുഞ്ചിരിയിലൂടെ
കൈത്താങ്ങിലൂടെ
നമുക്കിവിടെ സ്വര്‍ഗം തീര്‍ക്കാം.
മടങ്ങിപോകാനാകാതെ
അകലെയുള്ള ലക്‌ഷ്യത്തില്‍ കണ്ണും നട്ട്
അക്ഷമരായി നമ്മള്‍.
പക്ഷെ,ഒരു ചെറു പുഞ്ചിരിയിലൂടെ
കൈത്താങ്ങിലൂടെ
നമുക്കിവിടെ സ്വര്‍ഗം തീര്‍ക്കാം.
Labels: കവിത
20 Comments:
"ഗതാഗത-ജീവിത കുരുക്ക്"
പുതിയ വരികള്‍
വല്ല്യമ്മായി.. എല്ലാരും വിചാരിക്കണ്ടെ.. എന്താ ചെയ്യാ...
"പക്ഷെ,ഒരു ചെറു പുഞ്ചിരിയിലൂടെ
കൈത്താങ്ങിലൂടെ
നമുക്കിവിടെ സ്വര്‍ഗം തീര്‍ക്കാം".
വല്യമ്മായി. അര്‍ത്ഥവത്തായ വരികള്‍..ജീവിതത്തിന്റെ ഗതാഗതക്കുരുക്കില്‍ പലപ്പോഴും ഇത്തരം ചെറിയ ഒരു ദയവുപോലും കാട്ടാന്‍ നമ്മള്‍ മടിയ്ക്കുന്നു എന്നതാണു സത്യം..മനസ്സാക്ഷിക്കുത്ത് മറയ്ക്കാന്‍ കാരണങ്ങളുടെ നീണ്ട പട്ടിക നിരത്തി നമ്മള്‍ രക്ഷപ്പെടുന്നു..
സുന്ദരം...
അവിടെയാണ് പുഞ്ചിരിപോലും ധര്‍മ്മം (ദാനം) ആവുന്നത്.
നല്ല ചിന്ത...
:)
ഇതിനൊരു പുഞ്ചിരി സമ്മാനം.
-സുല്‍
വല്യമ്മായീ,
:)
എന്റെ വകയും ഒരു പുഞ്ചിരി.
:)
വല്യമ്മായി,
“ഓരോ വഴിത്തിരിവിലും“ എന്നായിരുന്നേല്‍ കുറച്ചുകൂടെ സുന്ദരമായേനെ!!
-:)
No need of anything if we have some faces with these smiles... :)
ഈ കുരുക്കിലെ ചെറു പുഞ്ചിരി പങ്കിടാനെത്തിയ ഇട്ടിമാളു,സാരംഗി,കുടുംബം കലക്കി,ഇത്തിരി,സുല്‍,മഴത്തുള്ളി,അത്തിക്കുര്‍ശി, അരുണ(നിര്‍ദ്ദേശം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു), വിഷ്ണു മാഷ്, കാളിയന്‍ നന്ദി.
അകലെയുള്ള ലക്ഷ്യം എന്താണ്? അവിടെത്താന്‍ നമ്മളൊക്കെയും അക്ഷമരാണോ?
പുഞ്ചിരി...സത്യം തന്നെ
:)
-പാര്‍വതി.
അഗ്രജന്‍ നന്ദി.
പാര്‍വ്വതി നന്ദി,ലക്‌ഷ്യംപലര്‍ക്കും പലതാകാം(മരണമല്ല).അവിടെയെത്തി ചേരാനുള്ള പ്രതിബന്ധങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ മറന്നു പോകരുതെന്ന് മാത്രം.
സത്യം വല്യാന്റീ!
:)
(ഒ:ടോ: അലിയു ചേട്ടനും ചേച്ചിയും മക്കളും സുഖമായിരിക്കുന്നെന്ന് കരുതുന്നു)
ജീവിത വേഗത്തില്‍ പുഞ്ചിരി പോലും മറന്നു പോകുന്നു.............
സ്വര്‍ഗ്ഗത്തിലും ബ്ലോഗിംഗ് സംവിധാനം കിട്ടുമായിരിക്കും അല്ലേ വല്യമ്മായീ?
അതില്ലാതെ നമുക്കെന്തിനൊരു സ്വര്‍ഗ്ഗം.
:)
നന്ദി കലേഷ്(സുഖം തന്നെ),മഹേഷ്,ഏറനാടന്‍(ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കുന്ന കാര്യമാ പറഞ്ഞത്)
ഇന്നത്തെ ഏഷ്യാനെറ്റ്- കണ്ണാടിയില്‍ രെഹ്നാലിയുവിനു ചെറുകഥയ്ക്കു അവാര്‍ഡു കിട്ടിയെന്നോ- ആരോ-പണം അയച്ചോ എന്നോ കണ്ണാടി അവതാരകന്‍ സൂചിപ്പിക്കുന്നതു കേട്ടു...???
പ്രിയ ബയാന്‍,
സുല്‍ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്.വിടരുന്ന മൊട്ടുകളില്‍ നിന്നും ലഭിച്ച സമ്മാനം ചാരിറ്റിയിലേക്ക് കൊടുക്കാന്‍ പ്രവീണിനോട്(ഗുണാളന്‍) പറഞ്ഞിരുന്നു.ഏഷ്യാനെറ്റിനാണ് കൊടുത്തതെന്ന് പിന്നീടാണ് അറിഞ്ഞത്.സമ്മാനം ലഭിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
http://vidarunnamottukal.blogspot.com/2007/03/blog-post_05.html
എന്റെ ഒരു വേദന എഴുതി അതു വഴി മറ്റുള്ളവരുടെ വെദന മാറ്റാന്‍ അതുപകാരപ്പെടുത്തിയ പ്രവീണിനും ഏഷ്യാനെറ്റിനും നന്ദി.
Post a Comment
<< Home