Friday, March 25, 2011

കവിത,എഴുത്ത്,വായന - കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളില്‍

വാക്യം രസാത്മകം കാവ്യം എന്ന പ്രമാണമാണ് എനിക്കെന്റെ കാവ്യ ജീവിതത്തില്‍ ഏറ്റവുമധികം ധൈര്യം നല്‍കിയിട്ടുള്ളത്.രസാത്മകമായ വാക്യമാണ് കവിത എന്നതിനാല്‍ ഒറ്റ വാക്യത്തിലും കവിതയാകാമല്ലോ.
രസം കവിതയുടെ ജീവന്‍ മാത്രമാണ്.ആത്മാവ് ധ്വനിയാണ്.കവിത മനസ്സില്‍ കടന്നാല്‍ പിന്നീടേത് കാലത്തും അതവിടെ കിടന്ന് മുഴങ്ങി കൊണ്ടിരിക്കും.ഈ മുഴക്കത്തിനാണ് അല്ലാതെ വ്യംഗ്യാര്‍ത്ഥത്തിനല്ല ധ്വനി എന്നു പറയുന്നത്.

കവിത എന്നും വിളങ്ങണമെങ്കില്‍ അതിലെ ആശയം അനശ്വരസത്യമായിരിക്കണം.അതിനാല്‍ ഭംഗിയുള്ള നുണയാണ് കവിത എന്നത് നുണ.

ഞാനെന്റെ കവിത എഴുതുന്നു.അതില്‍ നിങ്ങള്‍ നിങ്ങളുടെ കവിത വായിക്കുന്നു എന്നതു ശരിയാണെങ്കില്‍ നിങ്ങള്‍ വായിക്കുന്ന സമയത്ത് ആസ്വാദനമല്ല സൃഷ്ടി തന്നെയാണ് നടക്കുന്നത്.

(എന്നിലൂടെ)

തേടിയെടുത്ത വാക്കിന് തെളിച്ചം കുറയും.

കണക്കില്ലെങ്കില്‍ കവിതയില്ല
കണക്ക് നോക്കിയാല്‍ കവിത കാണില്ല.

ഞാന്‍ കവിത കണ്ടെടുക്കുകയല്ല.കവിത അതിന്റെ ജനനത്തിന് എന്നെ കണ്ടെടുക്കുകയാണ്.

എഴുതാന്‍ വിഷയമുണ്ടായാല്‍ അതാവിഷ്കരിക്കാനുള്ള ഭാഷയുമുണ്ടാകും.കാരണം ഭാഷയുടെ രൂപത്തില്‍ മാത്രമേ വിഷയം മനസ്സിലുണ്ടാകൂ.

എഴുത്ത് പോലെ മഹത്താണ് വായനയും രണ്ടും സര്‍ഗാത്മകമാണ്.

വാക്കും വാക്കും ചേര്‍ന്നിരിക്കുന്നതെവിടെയെന്ന് വായനക്കാരനറിയരുത്.വാക്യത്തിലെ വാക്കുകള്‍ അങ്ങനെ ചേര്‍ന്നിരിക്കണം.

കവിത പേന കൊണ്ടെഴുതരുത്,കടലാസിലെഴുതരുത്,മനസ്സ് കൊണ്ട് മനസ്സിലെഴുതണം.

എഴുതാന്‍ വേണ്ടി വായിക്കരുത്,വായിക്കാന്‍ വേണ്ടി എഴുതരുത്.

(അടിയും പൊടിയും)


(അതിയാരത്ത് തറവാട്ടിലെ കല്‍ക്കണ്ടമധുരം ഓര്‍മ്മയായിട്ട് നാളേക്ക് അഞ്ച് വര്‍ഷം തികയുന്നു)

Labels:

16 Comments:

Blogger വല്യമ്മായി said...

അടിയും പൊടിയും എന്ന പുസ്ത്കത്തില്‍ മാഷിന്റെ ഒരു ചിന്ത ഇങ്ങനെ - "ലോകത്തിന്റെ പേര്‍ വലപ്പാട് എന്നായിരുന്നെങ്കില്‍!ആ വലപ്പാടിന്റെ പാട് പോവുകയും ചെയ്തുവെങ്കില്‍! എങ്കില്‍!".

3/25/2011 9:48 pm  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

കുഞ്ഞുണ്ണിമാഷിന് വേണ്ടി ഔ കുഞ്ഞ് ഓർമ്മകുറിപ്പ്...!

3/26/2011 2:37 am  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വല്യമ്മായി റ്റീച്ചറാണോ?

കുഞ്ഞുണ്ണിമാഷിനെ എനിക്കും വളരെ ഇഷ്ടമാണ്‌
(ഭയങ്കര ഇഷ്ടം എന്നെഴുതാന്‍ ആദ്യം വന്നതാ പിന്നെ തിരുത്തി ഹ ഹ)

3/26/2011 6:39 am  
Blogger ശ്രീനാഥന്‍ said...

വളരെ നന്നായി കുഞ്ഞുണ്ണി മാഷെക്കുറിച്ചുള്ള ഈ ചെറുകുറിപ്പ്!

3/26/2011 7:47 am  
Blogger ചീര I Cheera said...

ഒക്കെ ശ്രദ്ധിച്ചു വായിച്ചുകൊണ്ടിരിയ്ക്കുന്നു...

എന്തെഴുതാനിരിയ്ക്കുമ്പോഴും ഒരു സത്യാന്വേഷണം ആവുന്നപോലെ തോന്നാറുണ്ട്... :-)

“എഴുതാന്‍ വേണ്ടി വായിക്കരുത്,വായിക്കാന്‍ വേണ്ടി എഴുതരുത്“-
ഇതു നല്ലോണം വായിച്ചു.:-)

ഇനിയും വായിച്ചുപഠിയ്ക്കാനുണ്ട്...

3/27/2011 4:15 pm  
Blogger വല്യമ്മായി said...

iഇന്‍ഡ്യ ഹെറിറ്റേജ്, നന്ദി.,റ്റീച്ചര്‍ അല്ലട്ടോ.

മുരളി,ശ്രീനാഥന്‍ നന്ദി.

പി.ആര്‍,നന്ദി. ഇതെഴുതാന്‍ വേണ്ടി മാഷിന്റെ പുസ്തകങ്ങള്‍ വായിച്ചു നോക്കുമ്പോള്‍ പി.ആര്‍ തന്ന സൈറ്റ് ആയിരുന്നു മനസ്സില്‍ :)

3/27/2011 7:51 pm  
Blogger Sapna Anu B.George said...

ഞാൻ എന്റെ മനസ്സിൽ എഴുതിയ കവിതൾ, ആർക്കും ഇഷ്ടമല്ലായതെങ്ങിനെ, വല്യമ്മായി. മനസ്സു വിഷമിച്ച് നാം എഴുതുന്ന കവിതകൾക്കു വൃത്തവും അലങ്കാരവും, ഈണവും ഇല്ലത്രെ?? ഇത്ര നല്ല വാക്കുകൾക്കു ചിന്തകളും നന്നായിട്ടുണ്ട്

3/30/2011 10:06 am  
Blogger സുജയ-Sujaya said...

കുഞ്ഞുണ്ണീ കവിതകൾ പലതും “101 ആവർത്തി“ സുഭാഷിതങ്ങൾ പോലെ. കുറേ കാലമായി വായിചിട്ടു. ഓർമ പുതുക്കലിന്ന് നന്ദി.

4/08/2011 9:00 pm  
Blogger Unknown said...

എന്നെ അന്വേഷിച്ചൂലോ, :) ഞാൻ ഇവിടെതന്നെ ഉണ്ടായിരുന്നൂ, ഇന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ടു; its for you :)

4/09/2011 10:23 pm  
Anonymous Anonymous said...

എന്നെ അന്വേഷിച്ചൂലോ, :) ഞാൻ ഇവിടെതന്നെ ഉണ്ടായിരുന്നൂ, ഇന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ടു; its for you :)anna

4/09/2011 10:25 pm  
Blogger Raman said...

ormmakkurippu nannayi

4/24/2011 3:06 pm  
Blogger Manoraj said...

കുഞ്ഞുണ്ണിമാഷിനെ പറ്റിയുള്ള ഈ ചെറുകുറിപ്പ് ഏറെ ഹൃദ്യം വല്ല്യമ്മായി

5/20/2011 8:53 am  
Blogger കൊമ്പന്‍ said...

അമ്മായി നിങ്ങളുടെ ഈ ഒര്മാകുരിപ്പിലൂടെ ഒരിക്കല്‍ കൊട്ടി സ്മരിക്കുന്നു ആ ചെറിയ വലിയ കവിയെ

7/07/2011 3:07 pm  
Blogger ബഷീർ said...

>“എഴുതാന്‍ വേണ്ടി വായിക്കരുത്,വായിക്കാന്‍ വേണ്ടി എഴുതരുത്“- <



ഒരു സന്ദേശമുണ്ടായിരിക്കും എല്ലാ വരികളിലും

9/17/2011 12:59 pm  
Blogger ബാലചന്ദ്രൻ ചുള്ളിക്കാട് said...

സ്നേഹ നിധിയായിരുന്ന ആ ഗുരുനാഥന്റെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലി. നന്ദി വല്യമ്മായി.

2/21/2012 9:53 am  
Anonymous Anonymous said...

👌😍

2/18/2024 1:24 pm  

Post a Comment

<< Home