Monday, February 01, 2010

പി.വത്സലയുടെ പേമ്പിയിലൂടെ വായിച്ചെടുത്തത്

മാതൃഭൂമി പുറത്തിറക്കിയ 'പി.വത്സലയുടെ കഥകള്‍' എന്ന കഥാസമാഹാരത്തിലെ മുപ്പത്തൊമ്പത് കഥകളില്‍ ഒന്നാണ് പേമ്പി.

"പെണ്ണിന്റെ പരിമിതികളില്‍ നിന്ന് പുറത്ത് കടക്കാനാണ് ഞാന്‍ എഴുതി തുടങ്ങിയത്.അതിന് എന്നെ സഹായിച്ചത് നിരന്തരമായ വായനയും എന്റെ ലോകം എത്ര ഇടുങ്ങിയതാണെന്ന അറിവുമാണ്" തന്റെ സാഹിത്യ സപര്യയെ കുറിച്ച് ശ്രീമതി വത്സലയുടെ തന്നെ വാക്കുകളാണിവ.ഇടുങ്ങിയതാണെങ്കിലും ആ ലോകത്തില്‍ അവളനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ വൈവിധ്യവും സങ്കീര്‍ണ്ണതയുമാണ് കഥകളില്‍ വരച്ചു കാട്ടിയിട്ടുള്ളത്.ആമുഖമെഴുതിയ ഇ.പി.രാജഗോപാലന്റെ വാക്കുകളില്‍ "സ്ത്രൈണപാഠങ്ങളുടെ വ്യത്യസ്‌തങ്ങളായ ഉന്നതികളാണ് ഈ കഥകളില്‍ ഉയരുന്നത്".വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ വത്സല കഥകളുടെ ഭൂമികയില്‍ നിന്ന് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് പേമ്പി.പേമ്പി,ജീവിതമാര്‍‌ഗം തേടി കുടിയേറിയ ഗോപാലന്‍‌നായരുടെ കൂടെ കഴിയുന്നവള്‍.അയാള്‍ അവിടെ സ്ഥിരമാക്കാന്‍ ആഗ്രഹിക്കുന്നില്ല.അതു കൊണ്ടു തന്നെ പേമ്പിയടക്കം അവിടത്തെ വസ്തുക്കളെല്ലാം അയാളുടെ സ്വന്തവുമല്ല.തന്റെ "സ്വന്തമെന്ന" തോന്നല്‍ "ബുദ്ധിയില്ലാത്ത"പേമ്പിയില്‍ ഇല്ലാതിരിക്കാന്‍ പരമാവധി അവളെ അകറ്റുക എന്ന അതിബുദ്ധിയാണ് ഗോപാലന്‍ നായര്‍ പ്രയോഗിക്കുന്നത്.പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക് തിരിക്കാന്‍ തുടങ്ങുന്ന ഗോപാലന് പേമ്പി മറ്റൊരാളുടെ കൂടെ ജീവിക്കുന്നതില്‍ അമര്‍‌‍ഷമുണ്ട്.മാത്രമല്ല തിരിച്ചു ചെല്ലുമ്പോള്‍ ഭാര്യയും മകനും തന്നെ എങ്ങനെയാണ് സ്വീകരിക്കുകയെന്നുള്ള ആശങ്കയും.പക്ഷെ യാത്ര പറയാനായി ഒരുങ്ങുന്ന ഗോപാലനെ അമ്പരിപ്പിച്ച് കൊണ്ട് അയാള്‍ കൊടുത്ത താലിയടക്കം എല്ലാം ഉപേക്ഷിച്ച് പേമ്പി അപ്രത്യക്‌ഷയാകുന്നു.


പേമ്പി പോയത് ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന് കഥ മൗനം പാലിക്കുമ്പോഴും തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കേണ്ടത് മറ്റൊരാളെല്ലന്നും സ്വന്തം ഇച്ഛയാണെന്നു തീരുമാനിക്കുന്ന ബുദ്ധിമതിയായ അഭിമാനിയായ പേമ്പിയെയാണ് കാണിച്ചു തരുന്നത്.

ഇവിടെ വിഡ്ഢിയാക്കപ്പെടുന്നത്, പെണ്ണ് ബുദ്ധിയോ മാനസിക വ്യാപാരങ്ങളോ ഇല്ലാത്ത തന്റെ ആവശ്യങ്ങള്‍ക്കുള്ള ഒരു ശരീരം മാത്രമാണെന്നും അവളുടെ ചിന്ത പോലും നിയന്ത്രിക്കേണ്ടത് താനാണെന്നുമുള്ള ആണിന്റെ മിഥ്യാധാരണയാണ്.

പെണ്ണെന്നാല്‍ തനതായ വ്യക്തിത്വമാണെന്നും ആണിന്റെ സാമീപ്യമല്ല അവളുടെ മോക്ഷമെന്നും വിശ്വസിക്കുന്ന വത്സലയുടെ കഥാപാത്രങ്ങളില്‍ ശക്തയാണ് പേമ്പി.

വായനയുടെ ആഴങ്ങളില്‍

ഈ കഥയിലെ ഗോപാലന്‍‌ നായരേയും പേമ്പിയേയും കുറച്ച് കൂടി ശ്രദ്ധിച്ച് നോക്കുമ്പോള്‍ ആണിനും പെണ്ണിനുപരി ഞാനുള്‍പ്പെടുന്ന പ്രവാസി സമൂഹത്തേയും നാം വേരുറപ്പിക്കാതെ താമസിക്കുന്ന ഈ നാടുമാണ് വായിച്ചെടുക്കാനാകുക.ജീവിക്കാനുള്ള വക സമ്പാദിച്ച് എങ്ങനേയും നാട് പിടിക്കുക എന്ന ലക്‌ഷ്യത്തില്‍ മാത്രം ശ്രദ്ധചെലുത്തുമ്പോള്‍ ഇവിടെയുള്ള ഒന്നിനേയും നാം സ്നേഹിക്കുന്നില്ല,എല്ലാത്തിനോടും ഒരു അന്യതാ ഭാവം.പക്ഷെ നമ്മളറിയാതെ തന്നെ വേരുകള്‍ ഇവിടെ പടരുന്നില്ലേ?പ്രകടമാക്കാത്ത വേദനയോടെ നാം പിരിഞ്ഞു പോകും മുമ്പ് നമ്മളെ പറിച്ചെറിയില്ലേ ഈ നാട് ? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോന്ന കാഴ്ചകള്‍ കാത്തിരിക്കുമോ നമ്മുടെ തിരിച്ചു വരവിനെ?

Labels: ,

38 Comments:

Blogger വല്യമ്മായി said...

"പി.വത്സലയുടെ പേമ്പിയിലൂടെ വായിച്ചെടുത്തത്"

5/22/2008 6:05 pm  
Blogger Inji Pennu said...

വല്ല്യമ്മായി
സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു നന്ദി.

‘ബുദ്ധിയില്ലാത്ത’ പേമ്പിയെക്കുറിച്ച് എഴുതിയതിനു പ്രത്യേക നന്ദി.

5/22/2008 6:15 pm  
Blogger സതീശ് മാക്കോത്ത്| sathees makkoth said...

പേമ്പിയും പ്രവാസിയും! കഥ പരിചയപ്പെറ്റുത്തിയതിന് നന്ദി

5/22/2008 7:02 pm  
Blogger അമൃതാ വാര്യര്‍ said...

This comment has been removed by the author.

5/22/2008 7:14 pm  
Blogger അമൃതാ വാര്യര്‍ said...

പേമ്പിയുടെ
കഥ കൊള്ളാം....
താങ്കളുടെ വായനയും....

5/22/2008 7:17 pm  
Blogger അമൃതാ വാര്യര്‍ said...

പേമ്പിയുടെ
കഥ കൊള്ളാം....
താങ്കളുടെ വായനയും....

5/22/2008 7:17 pm  
Blogger നന്ദു said...

“പക്ഷെ യാത്ര പറയാനായി ഒരുങ്ങുന്ന ഗോപാലനെ അമ്പരിപ്പിച്ച് കൊണ്ട് അയാള്‍ കൊടുത്ത താലിയടക്കം എല്ലാം ഉപേക്ഷിച്ച് പേമ്പി അപ്രത്യക്‌ഷയാകുന്നു“
പേമ്പി ശക്തയായ സ്ത്രീ കഥാപാത്രം ആണെന്നതിനുള്ള തെളിവായി ഇതിനെ കാണാം.

നെല്ലിലും അടൂർ ഭവാനി അവതരിപ്പിച്ച കഥാ പാത്രത്തിന്റെ പേരും പേമ്പിയെന്നല്ലെ?

5/22/2008 11:51 pm  
Blogger അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

പി വത്സലയുടെ പേമ്പി അതി ശക്തമായ
ഒരു സ്ത്രി കഥാപാത്രം തന്നെ.വല്ല്യമ്മായിയുടെ
നിരുപണം ആ നോവല്‍ വീണ്ടും വായിക്കാനുള്ള
താലപര്യം ഉണ്ടാക്കുന്ന ഒന്നാണ്

5/23/2008 12:03 am  
Blogger Don(ഡോണ്‍) said...

നല്ല നിരൂപണം.ആ നോവല്‍ ഇതുവരെ വായിച്ചിട്ടില്ലായിരുന്നു.ഇപ്പോള്‍ തോന്നുന്നു തീര്‍ച്ചയായും വായിക്കണമെന്നു.

5/23/2008 1:02 am  
Blogger Rare Rose said...

വല്യമ്മായീ..,..ഈ വായന പേമ്പിയെ അടുത്തറിയാന്‍ സഹായിച്ചു...ആത്മാഭിമാനത്തോടെ നടന്നകന്ന പേമ്പിയെ പരിചയപ്പെടുത്തിയതിനു നന്ദി ട്ടാ...പുസ്തകം വാങ്ങി വായിച്ചു പേമ്പിയുടെ കഥ മുഴുവനറിയാന്‍ തിടുക്കം തോന്നുന്നു....

5/23/2008 2:31 pm  
Blogger Sapna Anu B.George said...

എവിടെയാ വല്യമ്മായി എന്റെ ബ്ലൊഗിലും ഇല്ല, ബ്ലൊഗും, കാണാറില്ല.........വത്സലയെ ഒന്നു വായിക്കണം.

5/24/2008 9:46 am  
Blogger വല്യമ്മായി said...

ഇഞ്ചിക്ക് തിരിച്ചും നന്ദി,അഞ്ചെട്ട് മാസമായി തുറന്ന് നോക്കാത്ത വല്‍സലയുടെ കഥകള്‍ തുറപ്പിച്ചതിന് :)

സതീശ് നന്ദി.

അമൃതാ നന്ദി,ഡിലീറ്റ് ചെയ്ത് കമന്റില്‍ പരാമര്‍ശിച്ച കഥയും ഈ പുസ്തകത്തിലുള്ളത് തന്നെ.

നന്ദൂ,നന്ദി,നെല്ല് ഞാന്‍ വായിച്ചിട്ടില്ല.

അനൂപ്,ഡോണ്‍ നന്ദി,പേമ്പി എന്ന കഥയാണ് ഇവിടെ പരാമര്‍ശം.

രോസ്,സപ്നേച്ചി നന്ദി,എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട കഥകളാണവ.

5/24/2008 2:52 pm  
Blogger ഷിബു said...

കഥ പരിചയപ്പെറ്റുത്തിയതിന് നന്ദി

5/29/2008 2:45 pm  
Blogger മേരിക്കുട്ടി(Marykutty) said...

നെല്ല് മാത്രമേ ഞാന്‍ വായിച്ചിരുന്നുള്ളൂ.ഇനി പോയി പേമ്പി കഥകളും കൂടെ വായിക്കണം :))
നന്നായിട്ടുണ്ട്‌ അവലോകനം. പേമ്പിയെ ക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു ചെറിയ വേദന :))

5/30/2008 3:44 pm  
Blogger മിഴി വിളക്ക് said...

തന്റെ ജീവ്തത്തിന്റെ ഗതി നിര്‍ണ്ണയിക്കേണ്ടത് മറ്റൊരാലല്ലെന്നും, തന്റെ തന്നെ ഇഛയാണെന്നും തിരി‍ച്ചറീയുന്ന ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തെ പരിചയപ്പെടൂത്തിയതിനു നന്ദി വല്യമ്മായി..
സ്ത്രീയും പുരുഷനും വ്യത്യസ്തരാണെന്നും ഒരാള്‍ക്ക് മറ്റൊരാളാകാന്‍ സാധിക്കില്ല എന്ന മനസ്സിലാക്കി പരസ്പരമുള്ള ആദരവ് നിലനിര്‍ത്തുമ്പോഴാണ് ബഹുമുഖ അന്തരങ്ങള്‍ക്കിടയിലും ഒന്നായി കുടൂമ്പജീവിതത്തില്‍ നില്ല്ക്കാന്‍ കഴിയുക..
രണ്ടു പേര്‍ക്കുംതങ്ങള്‍ഊടെതായ് മഹത്വം ഉണ്ട്.ഖലീല്‍ ജിബ്രാന്‍ പറയുന്നതു പോലെ ദേവാലത്തിലെ രണ്ടു തൂണുകള്‍ പോലെയാണു പുരുഷനും സ്ത്രീയും..ഒന്നില്ലാതെ മറ്റൊന്നിന് നിലനില്‍പ്പില്ല.തിരിച്ചറീയാന്‍ ശ്രമിക്കാതെ അവന്‍ കീഴ്പ്പെടുത്താന്‍ ജനിച്ചവനാണെന്നും അവള്‍ കീഴ്പ്പെടൂത്തപ്പെടേണ്ടവളാണെന്നും നമ്മള്‍ കുഞ്ഞുങ്ങളെ തുടങ്ങി പഠിപ്പിക്കുന്നു..

6/04/2008 1:48 pm  
Blogger Sandeep PM said...

സ്ത്രീ ഒരൊറ്റ വാക്കാണ്‌.

6/08/2008 8:20 pm  
Blogger സഗീറിന്റെ ബ്ലോഗുകള്‍ said...

എഴുതിയ അത്രയും നന്നായിരിക്കുന്നു.

6/12/2008 10:33 am  
Blogger Raghu Nadhan said...

പ്രിയ അമ്മായി....ഞാന്‍ രഘുനാഥന്‍ ...ബ്ലോഗില്‍ പുതിയ ആള്‍ ...ആദ്യത്തെ പ്രോത്സാഹനം ....നന്ദി ...

6/13/2008 12:59 pm  
Blogger വല്യമ്മായി said...

ഷിബു,നന്ദി.
മേരിക്കുട്ടി,ആ കഥാസമാഹാരത്തിലെ ഒരു കഥ മാത്രമാണ് ഇത്.മറ്റ് കഥകളും ചുരുങ്ങിയ ലോകത്തില്‍ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളും അവര്‍ അതിനെ എങ്ങനെ അതിജീവിക്കുന്നു എന്നും കാണിച്ചു തരുന്നു.
മിഴിവിളക്ക്,ഖലീല്‍ ജിബ്രന്റെ ആ ദര്‍ശനം തന്നെയാണ് ശരി,അതിനെ കുറിച്ച് എന്റെ അഭിപ്രായം ഇവിടെ ഒരു കമന്റില്‍.
സന്ദീപ്,സഗീര്‌,രഘുനാഥന്‍ നന്ദി.

6/14/2008 8:49 am  
Blogger ANITHA HARISH said...

Pembi vaayichirunnu..... aswaadanam onnu koodi vaayippikkaan prerippikunnu....

2/01/2010 4:51 pm  
Blogger kallyanapennu said...

നന്നായിരിക്കുന്നൂ ഈ അവലൊകനം

2/07/2010 3:44 am  
Blogger സോണ ജി said...

kuripp nannayi.

2/07/2010 10:04 pm  
Blogger ചേച്ചിപ്പെണ്ണ് said...

വല്യമ്മായി .. പേമ്പിയെ കാണിച്ചു തന്നതിന് നന്ദി...M

2/09/2010 12:38 pm  
Blogger F A R I Z said...

"ഇവിടെ വിഡ്ഢിയാക്കപ്പെടുന്നത്, പെണ്ണ് ബുദ്ധിയോ മാനസിക വ്യാപാരങ്ങളോ ഇല്ലാത്ത തന്റെ ആവശ്യങ്ങള്‍ക്കുള്ള ഒരു ശരീരം മാത്രമാണെന്നും അവളുടെ ചിന്ത പോലും നിയന്ത്രിക്കേണ്ടത് താനാണെന്നുമുള്ള ആണിന്റെ മിഥ്യാധാരണയാണ്."

ഒരു ശരാശരി പുരുഷനും ഇങ്ങിനെയൊരു ധാരണ വെച്ചുപുലര്‍ത്തുന്നവനെന്നു പറയാനാവില്ല. അതൊക്കെ സ്ത്രീയുടെ അപകര്‍ഷ ബോധ ത്തില്‍ നിന്നുണ്ടാകുന്ന വികലമായ ചിന്തകളാണ്.കുടുംബത്തിന്‍റെ വേലിക്കെട്ടുകളില്‍ നിന്ന് പുറത്തു ചാടി പാറിപ്പറക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍ മനസ്സുകളുടെ ആര്‍ത്തിയാണ്.കുടുംബം എന്നൊന്ന് ചിന്തിക്കുന്ന ഒരു സ്ത്രീക്കും ഇങ്ങിനെ ആര്‍ത്തി പിടിക്കാനാവില്ല തന്നെ.

കുടുംബ ബോധം ഉണ്ടാവേണ്ടത് വളരെ പ്രധാനം.ആണിനായാലും പെണ്ണിനായാലും.

പിന്നെ പുരുഷ സമൂഹത്തെ നീചനും, വൃതികെട്ടവനും,കാമ വേറിയന്മാരുമാക്കി,അപഹാസ്യമാക്കുന്ന ഒരു പ്രവണത ഇത്തരം സ്ത്രീ സമൂഹതിനൊരു ഫാഷന്‍ ആയി മാറിയിരിക്കുന്നു.

ഈ സ്ത്രീ സമൂഹത്തോടെ ഞാന്‍ ചോതിക്കട്ടെ.
നിങ്ങള്‍ക്കു ഭര്‍ത്താവില്ലേ? അച്ഛനില്ലേ?സഹോദരനില്ലേ? ഇവരെ കൂടി ഉള്‍ പ്പെടുത്തി യാണോ നിങ്ങള്‍ പുരുഷനെ കുറിച്ച് കാണുന്ന വികൃത കാഴ്ചകള്‍?.അതോ നിങ്ങളുടെ ഭര്‍ത്താവിനെയും,അച്ഛനെയും,സഹോദരനെയും ,മകനെയും, മാറ്റി നിര്‍ത്തി, മറ്റു പുരുഷന്മാരെ കുറിച്ചാണോ ഈ വിശേഷണങ്ങള്‍? അറിയാന്‍ ആഗ്രഹമുണ്ട്.

കുടുംബവും,കുടുംബ ബോധവും,സര്‍വ്വ പ്രധാന മാണെന്നും ,അത് നമ്മുടെ കുടുംബത്തിനും, സമൂഹത്തിന്നും, നാടിനും അത്യന്താപേക്ഷിതമാണെന്നും ഏതൊരു സ്ത്രീയും പുരുഷനും മനസ്സിലാക്കിയിരിക്കണം

പുരുഷനെ അവഹേളിക്കാനും,വികലമാക്കാനും തുനിഞ്ഞിറങ്ങുന്ന സ്ത്രീകള്‍ നടത്തുന്ന തെറ്റായ ധാരണയും ,പരാമര്‍ശങ്ങളും കുടുംബത്തിനും.
സമൂഹത്തിനും ,നാടിനുപോലും ആപല്‍ക്കരമാണെന്ന് മനസ്സിലാക്കുമല്ലോ.

കുടുംബ ബോധമുള്ള ,ഒരു സ്ത്രീക്കും, പുരുഷനും,പരസ്പരം ചെളി വാരി എരിഞ്ഞുകൊണ്ടുള്ള വടം വലി ഇഷ്ടപ്പെടില്ല.അത്തരം കുടുംബത്തില്‍,ശാ ന്തിയുണ്ട്, സമാധാനമുണ്ട്,ഐശ്വര്യമുണ്ട്. സ്ത്രീയോ വലുത്,പുരുഷനോ വലുത് എന്ന ചോദ്യം അവിടെ ഉയരുന്നില്ല.കുടുംബ ബോധ മില്ലാത്ത ആണിനും ,പെണ്ണിനും, ഇങ്ങിനെയൊക്കെ പലതും വിളിച്ചു പറഞ്ഞു വലുതാകാന്‍ കഴിയും


ഇങ്ങിനെയൊരു മിഥ്യാ ധാരണയുള്ളവനാണ് ആണെന്ന് ആരാ പറയുന്നത്?.

പെണ്ണിന്റെ രാപനി അറിയുന്നവനായിരിക്കും

"പെണ്ണിന്റെ പരിമിതികളില്‍ നിന്ന് പുറത്ത് കടക്കാനാണ് ഞാന്‍ എഴുതി തുടങ്ങിയത്"

കഥാകാരിയുടെ വാക്കുകളാണിത് .പെണ്ണിന്റെ പരിമിതികളില്‍ നില്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍.
അവരെ നയിക്കുന്നത് കുടുംബ ബോധമാകില്ലല്ലോ.

ക്ഷമിക്കണം വല്യമ്മായി.
വിതച്ചതു കൊയ്യും.
വ്യാകുലപ്പെടെണ്ടതില്ല

നന്നായി വായിക്കുന്ന കൂട്ടത്തിലാണ് അമ്മായി
ഭാവുകങ്ങള്‍
----ഫാരിസ്‌

2/14/2010 10:42 pm  
Blogger jayarajmurukkumpuzha said...

ashamsakal.........

2/15/2010 2:36 pm  
Blogger the man to walk with said...

nannayirikkunnu..
best wishes

2/15/2010 3:24 pm  
Blogger ഗീത said...

വല്യമ്മായിയുടെ ഈ കാഴ്ചപ്പാട് വളരെ ഇഷ്ടപ്പെട്ടു. പേമ്പിയിലൂടെ പ്രവാസിയേയും നോക്കിക്കാണുന്നു.

2/19/2010 1:24 pm  
Blogger Diya said...

നിരൂപണം വളരെ ഇഷ്ടപ്പെട്ടു :)

2/21/2010 9:12 am  
Blogger Sapna Anu B.George said...

ഇവിടെ വായിക്കാനും,പേമ്പിയെ ക്കുറിച്ചെഴുതിയതു വായിക്കാൻ സാധിച്ചതിനൂം സന്തോഷം

2/21/2010 9:26 am  
Blogger നന്ദന said...

ഒരുപാട് പേമ്പിയെന്ന കഥാപാത്രങ്ങൽ ജനിക്കട്ടെ വല്യമ്മായി ഭാവുകങ്ങൽ @ F A R I Z "ഇവിടെ വിഡ്ഢിയാക്കപ്പെടുന്നത്, പെണ്ണ് ബുദ്ധിയോ മാനസിക വ്യാപാരങ്ങളോ ഇല്ലാത്ത തന്റെ ആവശ്യങ്ങള്‍ക്കുള്ള ഒരു ശരീരം മാത്രമാണെന്നും അവളുടെ ചിന്ത പോലും നിയന്ത്രിക്കേണ്ടത് താനാണെന്നുമുള്ള ആണിന്റെ മിഥ്യാധാരണയാണ്."..........
ഇങ്ങനെയൊന്നും ഒരു ശരാ‍ശരി പുരുഷൻ ചിന്തിക്കുന്നില്ലയെന്നാണു ആശാന്റെ കണ്ടെത്തൽ, ഫാരിസ് മാന്യമായി ഒരുകാര്യം ചോദിക്കട്ടെ താങ്കളും ഭാര്യയും(ഉണ്ടെങ്കിൽ)ഒരു യാത്രകഴിഞ്ഞ് രാത്രി വീട്ടിൽ തിരിച്ചെത്തുന്നു, അവൽക്കും താങ്കൽക്കും നല്ല ക്ഷീണമുണ്ട് അവൽ ഉറങ്ങാനൊരുങ്ങുന്നു പക്ഷെതാങ്കളുടെ വികാരത്തിന്റെ അധികാര ഹുങ്കിൽ അവളേ ഉറങ്ങാൻ വിടില്ല ഇവിടേയാ‍ണ് സ്ത്രീ വെറും കാമകേളിക്കുള്ള ശരീരമാണെന്ന് ധരിക്കുന്ന പുരുഷനെ ഏതൊരു സ്ത്രീയും കാണുന്നത്. അപ്പോഴുള്ള/ അങ്ങിനെ പുരുഷനെ മനസ്സിലാക്കിയിട്ടുള്ള ഏതൊരു സ്ത്രീയും ഇങ്ങനെ വിലയിരുത്തുമ്പോൾ താങ്കൽ എങ്ങനെ കുറ്റം പറയും. സുഹൃത്തെ ഇതൊന്നും ഫാഷനല്ല, മറിച്ച് നഗ്നസത്യങ്ങളാണെന്ന് മനസ്സിലാക്കുക. ഈ സ്ത്രീ സമൂഹത്തോടെ ഞാന്‍ ചോതിക്കട്ടെ...................
നിങ്ങള്‍ക്കു ഭര്‍ത്താവില്ലേ? അച്ഛനില്ലേ?സഹോദരനില്ലേ? ഇവരെ കൂടി ഉള്‍ പ്പെടുത്തി യാണോ നിങ്ങള്‍ പുരുഷനെ കുറിച്ച് കാണുന്ന വികൃത കാഴ്ചകള്‍?.അതോ നിങ്ങളുടെ ഭര്‍ത്താവിനെയും,അച്ഛനെയും,സഹോദരനെയും ,മകനെയും, മാറ്റി നിര്‍ത്തി, മറ്റു പുരുഷന്മാരെ കുറിച്ചാണോ ഈ വിശേഷണങ്ങള്‍? അറിയാന്‍ ആഗ്രഹമുണ്ട്. സുഹൃത്തെ ഇവരെകുറിച്ചൊക്കെ അഭിപ്രായം പറയേണ്ടത് അവരുടെ ഭാര്യമാരാണ്, സ്ത്രീ വെറും കാമപൂർത്തിക്കുള്ള ചരക്കാണെന്ന് ധരിക്കുന്നവരോട് മത്രമേ ഈയൊരു നിലപാടുള്ളൂ(അത് ആരായാലും).............. ശാ ന്തിയുണ്ട്, സമാധാനമുണ്ട്,ഐശ്വര്യമുണ്ട്. സ്ത്രീയോ വലുത്,പുരുഷനോ വലുത് എന്ന ചോദ്യം അവിടെ ഉയരുന്നില്ല.കുടുംബ ബോധ മില്ലാത്ത ആണിനും ,പെണ്ണിനും, ഇങ്ങിനെയൊക്കെ പലതും വിളിച്ചു പറഞ്ഞു വലുതാകാന്‍ കഴിയും“ ഇതൊക്കെ പറയുന്നത് സ്ത്രീയെന്നും അടങ്ങിയൊതുങ്ങികഴിയണം എന്ന വീമ്പ് പറച്ചിലിന് വേണ്ടിയാണ്............. "പെണ്ണിന്റെ പരിമിതികളില്‍ നിന്ന് പുറത്ത് കടക്കാനാണ് ഞാന്‍ എഴുതി തുടങ്ങിയത്" അതെ തീർച്ചയായും പെണ്ണിന് ചിലവരകളൊക്കെ വരച്ചിട്ടുണ്ട് സമൂഹം അതിൽനിന്നും പുറത്തുകടക്കാൻ വേണ്ടിയുള്ള എഴുത്ത് എന്ന് മനസ്സിലാക്കിയാൽ മതി, എന്തിനാ സുഹൃത്തെ ഒരു സ്ത്രീ മാമൂലുകൽ തെറ്റിക്കുമ്പോൽ വിറളിപിടിക്കുന്നത്, അപ്പോൽതന്നെ മനസ്സിലാക്കാം എന്നും അടിമയാക്കിവെക്കാനുള്ള മനസ്സിന്റെ വെമ്പലാണെന്ന്.........ഞാനും പറയട്ടെ വിതച്ചത് കൊയ്യും.

2/21/2010 4:34 pm  
Blogger sm sadique said...

സ്ത്രീക്കും പുരുഷനും അനുഭവങ്ങള്‍ വിത്യസ്ഥങ്ങളാണ് .ചിലര്‍ പരസ്പരം മേധാവിത്തതിന്റെ പേരില്‍ പൊരുതും .ചിലര്‍ പരസ്പരം അഡ്ജസ്റ്റ് എന്ന മന്ത്രം ഉരുവിട്ട്... ഉരുവിട്ട്... ചിലര്‍ ഭര്‍ത്താവിനു താഴെ എന്ന ചിന്തയില്‍ മക്കളെ പോറ്റും,ജീവിതം ആസ്വതിക്കും. ചിലര്‍ എല്ലാ മുല്യങ്ങളെയും പുച്ഛമായി കണ്ട് ആസ്വദാനത്തിന്റെ സമസ്ത മണ്ടലങ്ങളെയും സ്പര്‍ശിച്ച് .....അങ്ങനെ ......അങ്ങനെ ...ഇതിനിടയില്‍ ചിലര്‍ സ്ത്രി പക്ഷ രചനനടത്തും ,ചിലര്‍ പുരുഷപക്ഷ രചനകളും .....എഴുതാന്‍ ഏറയുണ്ട്,പക്ഷെ ? ഇത്രയും

2/23/2010 3:22 pm  
Anonymous Anonymous said...

അതെ, അഭിമാനിനിയാണ് പേമ്പി. കരഞ്ഞും പിഴിഞ്ഞും നടന്ന് ആയുസ്സ് പാഴാക്കുന്നില്ലല്ലോ. അവര്‍ മറ്റെങ്ങോ പോയി അദ്ധ്വാനിച്ചു ജീവിക്കുന്നവെന്നു നമുക്കു വിശ്വസിക്കാം അല്ലേ.

ജീവിക്കുന്ന നാടിനെ, നമുക്ക് അന്നം തരുന്ന നാടിനെ തീര്‍ച്ചയായും നമ്മള്‍ സ്‌നേഹിക്കണം, സ്വന്തം മണ്ണിനോടൊപ്പം തന്നെ. അല്ലെങ്കില്‍ നമ്മള്‍ വെറും utiliterians അയിപ്പോവില്ലേ, നന്ദി കെട്ടവരാവില്ലേ? പിന്നെ പ്രവാസി ജീവിതമൊക്കെ മതിയാക്കി വരുമ്പോഴേയ്ക്കും നിങ്ങളുടെ നാട് വല്ലാതെ മാറിയിട്ടുണ്ടാകും. നിരാശ തോന്നുകയും ചെയ്യും. വരാതിരുന്നാല്‍ നാട് നല്ലൊരു സ്വപ്‌നമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യും.

3/20/2010 12:23 pm  
Blogger ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അന്യ നാട്ടിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ സ്വന്തം നാട്ടിലെ വേരു പിഴുതെറിയപ്പടുന്നതിനു മുന്നെ യാത്ര തിരിക്കൽ തന്നെയായിരിക്കും

3/22/2010 3:36 pm  
Blogger ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആശംസകൾ

3/22/2010 3:42 pm  
Blogger ജെ പി വെട്ടിയാട്ടില്‍ said...

++പെണ്ണിന്റെ പരിമിതികളില്‍ നിന്ന് പുറത്ത് കടക്കാനാണ് ഞാന്‍ എഴുതി തുടങ്ങിയത്.അതിന് എന്നെ സഹായിച്ചത് നിരന്തരമായ വായനയും എന്റെ ലോകം എത്ര ഇടുങ്ങിയതാണെന്ന അറിവുമാണ്" തന്റെ സാഹിത്യ സപര്യയെ കുറിച്ച് ശ്രീമതി വത്സലയുടെ തന്നെ വാക്കുകളാണിവ.ഇടുങ്ങിയതാണെങ്കിലും ആ ലോകത്തില്‍ അവളനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ വൈവിധ്യവും സങ്കീര്‍ണ്ണതയുമാണ് കഥകളില്‍ ++

എഴുത്തുകാര്‍ വായിക്കേണ്ടത് ആവശ്യമാണ് എന്ന് ഞാന്‍ ഈയിടെയാണ് മനസ്സിലാക്കിയത്. എനിക്ക് തീരെ വായനാശിലമില്ല. പഠിക്കുന്ന കാലത്തും ഞാന്‍ ലക്ചര്‍ മാത്രമേ ശ്രദ്ധിക്കൂ. ഒരിക്കലും പാഠപുസ്തകങ്ങള്‍ വായിക്കാറില്ല.
++ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാണിക്യച്ചേച്ചി പറഞ്ഞു, ഒരു ബ്ലൊഗ് പോസ്റ്റെഴുതിയാല്‍ രണ്ട് പുസ്ത്കങ്ങളെങ്കിലും വായിക്കണമെന്ന്. പക്ഷെ എനിക്ക് വായിക്കാനായില്ല.
+++ കുട്ടന്‍ മേനോന്‍ എന്ന പ്രശസ്ത ബ്ലോഗര്‍ എന്റെ വീട്ടില്‍ പുസ്തകങ്ങള്‍ കൊണ്ടത്തന്നു.പക്ഷെ ഞാന്‍ വായിച്ചില്ല. പിന്നീട് ആ പുസ്തകങ്ങള്‍ മറ്റൊരു പ്രശസ്ത ബ്ലോഗര്‍ ആയ കുറുമാന്‍ എടുത്ത് കൊണ്ട് പോയി.
നാട്ടില്‍ വന്നാല്‍ കുറുമാന് എന്നെ കാണാന്‍ എപ്പോഴും ഇവിടെ വരും. തങ്കപ്പെട്ട സുഹൃത്ത്.

4/11/2010 9:12 am  
Blogger MyDreams said...

ഈ കഥ വായിക്കണം ..പരിജയപെടുത്തലിനു നന്ദി

8/01/2010 4:44 pm  
Anonymous അപരാജിത said...

പേമ്പിയിലൂടെ വായിച്ചെടുത്തത് വളരെ നന്നായി .ഇനിയും പ്രതീക്ഷിക്കുന്നു

8/17/2010 12:33 pm  
Blogger jazmikkutty said...

വല്യമ്മായി,പേമ്പിയെ പരിചയപ്പെടുത്തി തന്നതിന് നന്ദി.പി-വത്സല എന്‍റെ പ്രിയ എഴുത്തുകാരിയാണ്..മുല്ലമൊട്ടുകളില്‍ വന്നതിനു നന്ദി..വീണ്ടും കാണാം..

10/31/2010 10:28 am  

Post a Comment

<< Home