Saturday, November 10, 2007

പ്രണയജീവിതം

നിലാവിന്റെ കുളിര്‍മയിലല്ല,
ഉച്ച വെയിലത്താണ്
പനിനീര്‍പ്പൂ മുള്ളുകള്‍
കാണിച്ചു തന്ന്
നീയെന്നെ ജീവിതത്തിലേക്ക്
ക്ഷണിച്ചതും
എന്റെ സ്വപ്നങ്ങള്‍ക്ക്
ഭൂമിയിലിടം തന്നതും.

എന്റെ വാക്കുകള്‍കിടയിലെ
നിന്റെ മൗനത്തെ പിശുക്കെന്ന്
പറഞ്ഞ് പരിഹസിക്കാറുണ്ടായിരുന്നു
ഞാന്‍.

ഇന്നറിയുന്നു വാക്കുകളെല്ലാം കാറ്റായ്
ചോര്‍ന്നു പോയതും,
കനത്ത മൗനത്തില്‍ ഊറിയ
പ്രണയമെന്‍ ജീവിതം നിറച്ചതും.

Labels:

38 Comments:

Blogger ഫസല്‍ ബിനാലി.. said...

pranayam pranayam mannankatta

11/10/2007 7:16 pm  
Blogger പ്രയാസി said...

നന്നായിരിക്കുന്നു..:)

ഫസലെ എന്തായിതു പ്രണയത്തെ ഇത്രക്കു വെറുപ്പാണൊ!?

11/10/2007 7:53 pm  
Blogger വിഷ്ണു പ്രസാദ് said...

ഇതൊരു പഴേ കവിതയാണോ...
അതോ പഴേ കാര്യത്തെ പറ്റി ഒരു പുത്യേ കവിതയോ...
ഏതായാലും നന്നായി.

11/10/2007 8:31 pm  
Blogger ഏ.ആര്‍. നജീം said...

:)

11/10/2007 11:16 pm  
Blogger സഹയാത്രികന്‍ said...

കൊള്ളാം വല്യമ്മായി...

:)

11/11/2007 12:16 am  
Blogger ഹരിയണ്ണന്‍@Hariyannan said...

കവിത നന്നായിട്ടുണ്ട്..

ഒരു വിഢിത്തം പറഞ്ഞോട്ടെ?
‘ഉച്ചസൂര്യന്റെ വെയിലത്താണ്’എന്ന് വേണോ?
‘ഉച്ചവെയിലത്താണ്’ അല്ലെങ്കില്‍ ‘ഉച്ചസൂര്യന്റെ ചൂടത്താണ്’ അല്ലെങ്കില്‍ ‘ഉച്ചവെയിലിന്റെ ചൂടത്താണ്’ എന്നൊക്കെയായിരുന്നില്ലേ ഉത്തമം?
‘വയറു വിശക്കുന്നു’ എന്നുപറയുമ്പോലെ, ചന്ദ്രനു ‘വെയില്‍’ ഇല്ലാത്തസ്ഥിതിക്ക്...
ഒരു മണ്ടത്തരം പറഞ്ഞതിനു മാപ്പ്(അങ്ങനെതോന്നിയെങ്കില്‍..!)

11/11/2007 2:21 am  
Blogger ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

11/11/2007 5:49 am  
Blogger മയൂര said...

:)

11/11/2007 6:54 am  
Blogger Areekkodan | അരീക്കോടന്‍ said...

വല്യമ്മായി...കൊള്ളാം കൊള്ളാം ഇ പ്രണയ0

11/11/2007 10:02 am  
Blogger ചീര I Cheera said...

:)

11/11/2007 10:08 am  
Blogger Sapna Anu B.George said...

പ്രനയത്തെ മനസ്സിലാക്കിയ ഒരു മന‍സ്സില്‍ നിന്നു വന്ന വരികള്‍.... എന്റെ മക്കളുടെ ബ്ലൊഗ് വായിച്ചതിനും നന്ദി, വല്ല്യമ്മായി

11/11/2007 10:14 am  
Blogger ജെയിംസ് ബ്രൈറ്റ് said...

പ്രണയത്തിലും ജീവിതത്തിലും ഇങ്ങിനെ പലതും നമ്മള്‍
വളരെക്കഴിഞ്ഞെങ്കിലും മനസ്സിലാക്കുന്നു!
അതിനെ അംഗീകരിക്കാന്‍ കഴിയുന്നത് മനസ്സിന്റെ വലിയ നന്മ തന്നെയാണ്.
എല്ലാ ഭാവുകങ്ങളും നേരുന്നു.

11/11/2007 1:41 pm  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

good...

11/11/2007 9:21 pm  
Blogger ഗിരീഷ്‌ എ എസ്‌ said...

എന്റെ വാക്കുകള്‍കിടയിലെ
നിന്റെ മൗനത്തെ പിശുക്കെന്ന്
പറഞ്ഞ് പരിഹസിക്കാറുണ്ടായിരുന്നു
ഞാന്‍.
exellent

11/11/2007 9:50 pm  
Blogger ഹാരിസ് said...

സത്യമോ...?
അതോ,തെറ്റിദ്ധരിച്ചതോ...?

11/11/2007 11:35 pm  
Blogger asdfasdf asfdasdf said...

കൊള്ളാം.

11/12/2007 12:25 pm  
Blogger Shaf said...

നന്നായിരിക്കുന്നു..:)
:)-Shaf

11/12/2007 2:07 pm  
Blogger Murali K Menon said...

ഇഷ്ടായി

11/12/2007 3:14 pm  
Blogger വല്യമ്മായി said...

ഫസല്‍,താങ്കളുടെ അനുഭവം അതായിരിക്കാം.
പ്രയാസി,നന്ദി
വിഷ്ണു മാഷെ,ഇത് പഴയതും ഇപ്പോഴും നിലനില്‍കുന്നതുമായ ഒരു കാര്യത്തെ കുറിച്ച് കുറച്ച് നാള്‍ മുമ്പ് എഴുതിയത്,യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയമില്ല,പ്രണയ ഭംഗങ്ങളേ ഉള്ളൂ എന്ന് ചിലയിടത്ത് വായിച്ചപ്പോള്‍ പോസ്റ്റ് ചെയ്തെന്ന് മാത്രം.

നജീം,സഹയാത്രികന്‍,നന്ദി

ഹരിയണ്ണന്‍,തിരുത്തിയിട്ടുണ്ട്,തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി.

വാല്‍മീകി,മയൂര,അഴീക്കോടന്‍,പി.ആര്‍,സപ്നേച്ചി,ജെയിംസ്,പ്രിയ,ദ്രൗപദി,കുട്ടന്‍ മേനോന്‍,ഷെഫ്,മുരളിമേനോന്‍ നന്ദി

ഹാരിസ്,സ്ത്യം തന്നെ,നിത്യ ജീവിതത്തില്‍ പ്രണയമുണ്ടെന്നും യാഥാര്‍ത്ഥ്യങ്ങളെ മുന്‍ക്കൂട്ടി കാണാതെയുള്ള പ്രണയങ്ങളാണ് അകല്‍ച്ചയിലേക്കുന്നതെന്നും വിളിച്ചു പറയാന്‍ കൂടിയാണ് ഈ വരികള്‍.

11/13/2007 10:33 am  
Blogger Mahesh Cheruthana/മഹി said...

നന്നായിരിക്കുന്നു!!!!!!

11/13/2007 10:52 am  
Blogger Unknown said...

പ്രണയം ഇഷ്ടായി...

ഞാന്‍ എത്താന്‍ വൈകിയോ?

:)

11/14/2007 4:56 pm  
Blogger അജയ്‌ ശ്രീശാന്ത്‌.. said...

"ഇന്നറിയുന്നു വാക്കുകളെല്ലാം കാറ്റായ്
ചോര്‍ന്നു പോയതും,
കനത്ത മൗനത്തില്‍ ഊറിയ
പ്രണയമെന്‍ ജീവിതം നിറച്ചതും."

നല്ല വരികള്‍....
ആശംസകള്‍...

11/15/2007 4:40 pm  
Blogger കുടുംബംകലക്കി said...

സന്തോഷമായി; കൊള്ളാം.

11/16/2007 9:12 am  
Blogger Sanal Kumar Sasidharan said...

http://poetry-malayalam.blogspot.com/

വല്യമ്മായീ,ഞങ്ങല്‍ കുറച്ചുപേര്‍ചേര്‍ന്ന് മുകളിലുള്ള ഒരു ബ്ലോഗു തുടങ്ങി.വല്യമ്മായീടെ രണ്ടുമൂന്നു കവിതകള്‍ പരിഭാഷപ്പെടുത്തിയോ പരിഭാഷപ്പെടുത്താനുള്ള അനുമതിയോടെയോ അയച്ചുതന്നാല്‍ നന്നായിരുന്നു.മെയില്‍ വിലാസം കിട്ടാത്തതു കൊണ്ടാണ് കമന്റായിടുന്നത്.

11/17/2007 6:26 pm  
Blogger എം.കെ.ഹരികുമാര്‍ said...

priya vallyammaayi
nandi.
njan oru post pratheyekamaayi ammaayikku blogil idaam. nalla vishayamaanu ammaayi unnayichathu. m k harikumar

11/19/2007 10:35 am  
Blogger ഹരിശ്രീ said...

വല്യമ്മായീ

കവിത കൊള്ളാം.

11/19/2007 2:50 pm  
Blogger Unknown said...

ഇതൊന്നു നോക്കുവോ? :-)

11/20/2007 1:09 pm  
Blogger യാരിദ്‌|~|Yarid said...

ഉത്തരാധുനിക കവിത ആണല്ലെ ഇതു....എനിക്കൊന്നും മനസ്സിലായില്ല.....

11/20/2007 3:02 pm  
Blogger Rejesh Keloth said...

ഒരു വിവാഹത്തിനുശേഷം ഇത്തരം ഒരവസ്ഥ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.. പക്ഷെ, അതിനും മുന്‍പെ പ്രണയത്തോടൊപ്പം വാക്കുകളും ചോര്‍ന്നു പോയെനിക്ക്, വല്യമ്മായി വാക്കുകള്‍ തരുന്നു..
നന്ദി...
ഞാന്‍ പുതുതായ് ബ്ലൊഗുകളിലേക്കെത്തിയതാണ്..
എന്റെതീരത്തേക്ക് വരിക.. അനുഗ്രഹിക്കുക..

11/24/2007 10:58 am  
Blogger Aardran said...

vallyammayi,
pranayathekkurich enthuparanjalum athu nannavanee tharamullu

11/30/2007 6:58 pm  
Anonymous Anonymous said...

very fantastic i expeci this types of poetries thanks

12/13/2007 3:29 pm  
Blogger chithrakaran ചിത്രകാരന്‍ said...

ധന്യം!!!
ഈ പ്രണയ ദര്‍ശനത്തെക്കുറിച്ച് അതില്‍ കുറവായ വാക്കുകളൊന്നും പറയാനാകുന്നില്ല.
ചിത്രകാരന്റെ അഭിവാദനങ്ങള്‍.... കുടുംബത്തിലെല്ലാവര്‍ക്കും!!! സസ്നേഹം :)

2/28/2008 9:09 pm  
Blogger ഭ്രാന്തനച്ചൂസ് said...

പനിനീര്‍പ്പൂ മുള്ളുകള്‍
കാണിച്ചു തന്ന്
നീയെന്നെ ജീവിതത്തിലേക്ക്
ക്ഷണിച്ചതും

Jeevithathinte..Mullukal..kanichu koduthu vilichal...arenkilum koodeppokumo valyammayi...

Jeevichu thudangumbozhalle...mullanu ennu manassilavukayullu...
allenkil pinne manassu pakam vannavar aayirikkanam (Pakvatha).Athu pranayathinu undu ennu thonnunnilaa......

Ngan chumma ente brandu pranjatha kto...Lines are superb...

enkilum..aa varikalil oru mullu konda feeling.....

2/29/2008 12:01 pm  
Anonymous Anonymous said...

kollam..ishtapettu....nalla kavita...

1/19/2009 6:42 am  
Blogger പ്രയാണ്‍ said...

പ്രണയം നിറക്കുന്ന മൗനത്തിന്റെ വാചാലത അളവില്ലാത്തതാണ്.അത്റിയാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ആശംസകള്‍.....

3/08/2009 7:41 pm  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

ശരിക്കും പ്രണയത്തിന്റെ യഥാർത്ഥമുഖങ്ങൾ..കേട്ടൊ...

തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു
വെങ്കിലും പൊന്നെ ,ഇപ്പൊള്‍
വെണ്ണീര്‍ ആക്കിയെന്‍ മനസ്സിനെ
ചുട്ടുചാമ്പലാക്കിയവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍
മോഹിച്ചുവെങ്കിലും ,തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !‘

2/22/2010 1:49 pm  
Anonymous Anonymous said...

വെയിലിന്റ ചൂടും മുള്ളിന്റെ വേദനയും പ്രണയകാലത്തുതന്ന അറിഞ്ഞാല്‍ ജീവിതത്തില്‍ പ്രണയം വറ്റില്ല. ബിലാത്തിപ്പട്ടണത്തിന്റെ കമന്റ് ബോധിച്ചു.

5/25/2011 6:11 am  
Blogger Yasmin NK said...

നല്ല വരികള്‍..

2/14/2012 9:33 am  

Post a Comment

<< Home