Thursday, September 13, 2007

വര

വരയ്ക്കാനറിയില്ല.
എന്നിട്ടും വരച്ചു.
നേര്‍‌രേഖകള്‍ ചെരിഞ്ഞെങ്കിലും
വളഞ്ഞ വരകള്‍ വളഞ്ഞു തന്നെ ഇരുന്നു,
വലത്തോട്ടു വേണ്ടവ ഇടത്തോട്ടും
നേരെ തിരിച്ചും.



(സമര്‍പ്പണം:ഇത് കാട്ടി എന്നെ കൊതിപ്പിച്ച ആശയ്ക്ക്)

Labels:

23 Comments:

Blogger മുസ്തഫ|musthapha said...

വരയ്ക്കണ വഴിക്ക് വരഞ്ഞില്ലെങ്കി‍ വളയണ വഴിക്ക് വരക്ക്വാ... എന്നാരാ പറഞ്ഞത് :)

അതായത് ആഷ അങ്ങിനെ വരക്കണം എന്ന് വെച്ച് വരച്ചിട്ടൊന്നുമല്ല അത്രയ്ക്കും നന്നായത്... അതങ്ങനൊക്കെ അങ്ങട്ട് നന്നായിപ്പോയി എന്നല്ലേ ഇതിന്‍റെ സാരാംശം :)

9/13/2007 12:34 pm  
Blogger സുല്‍ |Sul said...

എന്നിട്ട് വരികള്‍ കൊണ്ടു
ഞങ്ങള്‍ക്കായി അത് വരച്ചു വച്ചു.

നന്നായി
-സുല്‍

9/13/2007 12:42 pm  
Blogger ചന്ദ്രകാന്തം said...

"നേര്‍‌രേഖകള്‍ ചെരിഞ്ഞെങ്കിലും
വളഞ്ഞ വരകള്‍ വളഞ്ഞു തന്നെ ഇരുന്നു.."

..ചെരിഞ്ഞവയും വളഞ്ഞവയും
കൈകോര്‍ത്ത്‌, ചുറ്റിപ്പിണഞ്ഞ്‌,
അനേകായിരം ചിത്രങ്ങള്‍ തീര്‍ത്തൂ..
അതത്രേ.. ബൂലോക ചിത്രങ്ങള്‍...!!!

9/13/2007 1:44 pm  
Blogger ശ്രീ said...

അഗ്രജേട്ടന്‍‌ പറഞ്ഞതു പോലെ
“വരയ്ക്കണ വഴിക്ക് വരഞ്ഞില്ലെങ്കി‍ വളയണ വഴിക്ക് വരക്ക്വാ...”

:)

9/13/2007 2:27 pm  
Blogger വേണു venu said...

തല വരയല്ലാ.:)

9/13/2007 2:51 pm  
Blogger ഉറുമ്പ്‌ /ANT said...

:)

9/13/2007 2:59 pm  
Blogger സഹയാത്രികന്‍ said...

എന്തായാലും വരച്ചൂലോ.... വളവുകളെല്ലാം പതിയേ നേരെയാകുമെന്ന് ആശിക്കാം...

ആശംസകള്‍

9/13/2007 3:41 pm  
Blogger സഹയാത്രികന്‍ said...

മുന്‍പേ കമന്റിയപ്പോ അപ്പടി അച്ചരത്തെറ്റാര്‍ന്നു... അതാ ഡിലീറ്റ്യേ...

:)

9/13/2007 3:42 pm  
Blogger മയൂര said...

വര നന്നായിട്ടുണ്ട്....വാകുകളിലൂടെയും...

9/13/2007 4:02 pm  
Blogger ഉപാസന || Upasana said...

വായനക്കാരുടെ തലവര. അല്ലാതെന്താ..?
:)
ഉപാസന

ഓ. ടോ: കൊറേ വരി എഴ്തണ്ടേന്ന്. എഴ്തെയ്ത്ത്തോളം കൊള്ളാം

9/13/2007 4:26 pm  
Blogger Sethunath UN said...

അതങ്ങനെയാണ്. നേരെചൊവ്വെ പോണമെന്ന് വിചാരിയ്ക്കുന്ന കാര്യം ശരിയാവുകയുമില്ല, വഴിതെറ്റിപ്പോകുന്ന കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാവുകയും ചെയ്യും.
സാധാരണക്കാരന്റെ ജീവിതത്തില്‍ സര്‍വ്വസാധാരണം ഇത്.
മറ്റൊരര്‍ത്ഥമായി വ്യാഖ്യാനിച്ചതാണെ. താങ്കള്‍ വിചാരിച്ചതിങ്ങനെയൊന്നുമായിരിക്കില്ലെങ്കില്‍ക്കൂടി.
വരികള്‍ കൊള്ളാം!

9/14/2007 5:41 am  
Blogger സജീവ് കടവനാട് said...

----------------------:)‌‌‌‌‌‌‌

9/14/2007 10:50 am  
Blogger K.V Manikantan said...

good one!

9/14/2007 10:56 pm  
Blogger Murali K Menon said...

നേര്‍‌രേഖകള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങളാണു നാം ഓരോരുത്തരും നടത്തുന്നത്, പലകുറി വളഞ്ഞും പുളഞ്ഞും ഒടുവില്‍ നേര്‍‌രേഖ തെളിയിക്കുന്നവര്‍, നേര്‍‌രേഖ കാണാതെ ജീവിതം തീരുന്നവര്‍, വളഞ്ഞ വരകള്‍ ജീവിതത്തിന്റെ ഭാഗമാണെന്നു കരുതുന്നവര്‍.. അങ്ങനെ അങ്ങനെ... അല്ലേ.. നാലു വരികളില്‍ അത്രയും പറയാന്‍ കഴിഞ്ഞ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍

9/15/2007 11:27 am  
Blogger sandoz said...

ചുമ്മാ വരക്കന്നേ.....
വളഞ്ഞാലും ചരിഞ്ഞാലും വര നമുക്ക്‌ സ്വന്തം.....
നമ്മുടെ സ്വന്തം വര....

9/15/2007 1:21 pm  
Blogger പി.സി. പ്രദീപ്‌ said...

വളഞ്ഞും പുളഞ്ഞും പോയ
ഈ “വര“ കളില്‍
ഒളിഞ്ഞും തെളിഞ്ഞും ഒരു മനോഹാരിത ഇല്ലേ???...:)


അഭിനന്ദനങ്ങള്‍.

9/15/2007 4:54 pm  
Blogger മഴത്തുള്ളി said...

ഞാന്‍ വര നോക്കിയിട്ട് ഒന്നും കണ്ടില്ല, പിന്നെയാ കവിത എന്ന ലേബല്‍ കണ്ടത്, പിന്നെ ആഷയുടെ പോസ്റ്റും ;) കൊള്ളാം.

9/15/2007 7:22 pm  
Blogger asdfasdf asfdasdf said...

വരകള്‍ രസകരമായി വരച്ചിരിക്കുന്നു.

9/29/2007 4:28 pm  
Blogger ബാജി ഓടംവേലി said...

വരകള്‍ രണ്ടു തരത്തില്‍
ഒന്ന് നേര്‍ വര
മറ്റൊന്ന് വളഞ്ഞ വര
ബാക്കിയെല്ലാ വരകളും
ഇവരുടെ വകഭേദങ്ങള്‍

10/03/2007 1:19 am  
Blogger . said...

വല്ല്യമ്മായിയെ വായിച്ചു.ഇഷ്ടമായി. എന്റെ വീട്‌

10/25/2007 9:17 pm  
Blogger Aisibi said...

വരഞ്ഞാലും വളയും
വരഞ്ഞില്ലെങ്കിലും വളയും
വരച്ചു വളര്‍ന്നാല്‍ വിളയും
വരക്കാതെ വളര്‍ന്നാല്‍ വലയും
:)
വെച്ചു പിടി അമ്മായി... പെന്‍സിലിനു നല്ല മൊനയാ!

10/29/2007 7:06 pm  
Blogger നിരക്ഷരൻ said...

ഒരു വര, പിന്നെ മറ്റൊരു വര. ചിലത് നേരെയും, ചിലത് വളഞ്ഞതും, ഇടയില്‍ ചില വരകള്‍ കുറുകെയും. ഈ വരകളിലെവിടെയോ ജീവിതം തുടിക്കുന്നുണ്ടോ?

12/15/2007 7:52 pm  
Anonymous Anonymous said...

hcIÄ! F\nbpw hc¡aÃq...F\nbpw hc¡³(hçIÂsIm­p) Ibnbs« hÃnbp½ç

11/18/2008 11:15 am  

Post a Comment

<< Home