Wednesday, December 16, 2009

കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും

ചെറുപ്പത്തില്‍ പല തവണ ഈ പേര്‌ കേട്ടിട്ടുണ്ടെന്നല്ലാതെ അപ്പാപ്പനെ നേരില്‍ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. തൃശ്ശൂര്‍ താലൂക്ക്‌ ഇഞ്ചമുടി വില്ലേജില്‍ കരൂപ്പാടം ദേശത്ത്‌ ഇദ്ദേഹത്തിന്‌ ഭാഗം കിട്ടിയ പുരയിടമാണ്‌ എന്റെ വാപ്പ വാങ്ങിയതും 1977 മുതല്‍ ഞങ്ങളവിടെ താമസം തുടങ്ങിയതും.

തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും പുറമേ അമ്പതോളം മാവുകളും മൂന്ന് നാല്‌ പ്ലാവുകളും കടപ്ലാവ്‌, കൊടപ്പുളി, കോല്‍പ്പുളി, വാക,പഞ്ഞി,മുരിങ്ങ,പേരക്ക തുടങ്ങി ഒരു പാട്‌ മരങ്ങള്‍ അവിടെ നട്ടു വളര്‍ത്തിയത്‌ അപ്പാപ്പനും അദ്ദേഹത്തിന്റെ പൂര്‍വ്വികരുമാണ്‌.

ബാല്യകൗമാര കാലങ്ങളില്‍ എന്റെ സ്വപ്നങ്ങളും ദുഃഖങ്ങളും പങ്കുവെച്ചിരുന്ന പ്രിയപ്പെട്ടവരായിരുന്നു ഈ മരങ്ങളും പുല്‍ക്കൊടികളും അവിടുത്തെ കാറ്റ്‌ പോലും.

ഇപ്പോള്‍ ഈ കഥയൊക്കെ ഓര്‍ക്കാന്‍ എന്തായിരുന്നു കാരണം.റംസാന്‍ കാലത്തെ കുതിച്ചുയരുന്ന പഴവര്‍ഗ്ഗങ്ങളുടെ വിലയെ കുറിച്ചോര്‍ത്തപ്പോഴാണ്‌ ചിന്തകള്‍ ചെറുപ്പത്തിലെ നോമ്പ്‌ കാലത്തേയ്ക്കും എന്റെ പറമ്പിലേക്കും അതിലൂടെ കുഞ്ഞിപ്പാലു അപ്പാപ്പനിലേക്കും എത്തിയത്‌.

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയുള്ള കാലത്തായിരുന്നു ഞാന്‍ വീട്ടില്‍ വെച്ച്‌ നോമ്പെടുത്ത കാലങ്ങളിലധികവും. വിരുന്നുകാരുള്ളപ്പോള്‍ പോലും പുറത്ത്‌ നിന്നും പഴങ്ങളൊന്നും വാങ്ങാറില്ല.ഇഷ്ടം പോലെ മാങ്ങയും ചക്കയും വാഴപ്പഴങ്ങളും. പച്ചയ്ക്കു പോലും മധുരിക്കുന്ന പ്രിയൂര്‍ മാങ്ങ മുതല്‍ തോട്ടിന്റെ കരയില്‍ വീഴുന്ന ചപ്പിക്കുടിയന്‍ മാങ്ങ വരെ ജ്യൂസടിയ്ക്കാനും മുറിച്ച്‌ തിന്നാനും പാകത്തില്‍ ഒരുപാട്‌ മാങ്ങകള്‍.പിന്നെ പറമ്പിന്റെ അറ്റത്ത്‌ വിളഞ്ഞിരുന്ന കൈതചക്കകളും ഉമ്മ നട്ടു വളര്‍ത്തിയുണ്ടാകിയ വാഴത്തോട്ടത്തില്‍ നിന്നുള്ള വാഴപ്പഴങ്ങളും.ജീരകകഞ്ഞിയ്ക്ക്‌ കൂട്ടിക്കഴിക്കാന്‍ മാങ്ങ അച്ചാറും ഉപ്പ്‌ മാങ്ങയും;അത്താഴത്തിന്‌ മാമ്പഴ പുളിശ്ശേരിയും ഇടിചക്കയും.

ഞങ്ങളുടെ വിശ്വാസ പ്രകാരം നാമൊരു മരം നട്ടു വളര്‍ത്തിയാല്‍ അതിലുണ്ടാകുന്ന ഫലം ഒരു പുഴു തിന്നാല്‍ പോലും നമുക്കു പ്രതിഫലമുണ്ട്‌.സമൃദ്ധമായൊരു കുട്ടിക്കാലവും ഇന്നും സമൃദ്ധമായൊരു പുരയിടവും ഞങ്ങള്‍ക്കൊരുക്കി തന്ന കുഞ്ഞിപ്പാലു അപ്പാപ്പനും അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ക്കും എല്ലാ പ്രതിഫലവും ദൈവം നല്‍കുമാറാകട്ടെ.

Labels:

72 Comments:

Blogger വല്യമ്മായി said...

"കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും"-ഒരു ചെറിയ പോസ്റ്റ്.

വായിച്ച് കുഞ്ഞിപ്പാലു അപ്പാപ്പനു വേണ്ടി പ്രാര്‍ത്ഥിക്കണേ

10/07/2006 2:30 pm  
Blogger mydailypassiveincome said...

വല്യമ്മായീ, കുഞ്ഞിപ്പാലു അപ്പാപ്പനു വേണ്ടി പ്രാര്‍ത്ഥിക്കാം. പക്ഷേ ഈ കോല്‍പ്പുളി എന്നൊക്കെ പറഞ്ഞ് വായില്‍ കപ്പലോടിക്കാവുന്ന പരുവമാക്കിയല്ലോ. അതിനു പുറമേ ധാരാളം മാങ്ങയും ചക്കയും വാഴപ്പഴങ്ങളും അച്ചാറും ഉപ്പ്‌ മാങ്ങയും മാമ്പഴ പുളിശ്ശേരിയും ഇടിചക്കയും... ഹോ..

10/07/2006 2:40 pm  
Blogger asdfasdf asfdasdf said...

ഈ ഇഞ്ചമുടി എന്ന സ്ഥലം തൃശ്ശൂര് ഏത് ഭാഗത്താണ്. (ഓടോ :ഇന്നലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയതിന്റെ ലക്ഷണമൂണ്ടല്ലോ ?)

10/07/2006 2:43 pm  
Blogger അഭയാര്‍ത്ഥി said...

വല്യമ്മായി,
ഇഞ്ചമുടിയില്‍ നിന്നും കണ്ണോളി വഴി ചിറക്കല്‍.
ചിറക്കല്‍ നിന്നും 1 1/2 കിലോമീറ്റര്‍ തെക്കോട്ട്‌. നന്ദി പാടം കടന്ന്‌ തെങ്ങുംതോപ്പുകള്‍ക്കിടയിലൂടെ വെള്ളാനിയിലേക്ക്‌. ഗന്ധര്‍വന്റെ ശൈശവവും ബാല്യവും കൗമാരവും, യൗവ്വനത്തിന്റെ ഇടവേളകളൂം നിറം പകര്‍ന്നതിവിടെ.
വല്ല്യമ്മാനും , വല്ല്യമ്മായിക്കും, മക്കള്‍ക്കും സ്വാഗതം ഈ വല്യേട്ടന്റെ- നാട്ടില്‍ വരുമ്പോള്‍.

പിന്നെ ഈ കുഞ്ഞിപ്പാലു അപ്പാപ്പന്‍ ഏ ടി കുഞ്ഞിപ്പാലുവാണൊ- കാട്ടൂര്‍ പോമ്പൈ സെന്റ്‌ മേരീസിന്റെ സ്ഥാപകന്‍....

ലോകം ചെറുതാകുന്നു........

10/07/2006 2:54 pm  
Blogger മുസ്തഫ|musthapha said...

കോല്‍പ്പുളി, കുടമ്പുളി...

നോമ്പ് തുറന്നിട്ട് വായിക്കേണ്ട പോസ്റ്റ് എന്നൊരു മുന്നറിയിപ്പ് കൂടെ വെക്കായിരുന്നു :)

10/07/2006 3:13 pm  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഫലവൃക്ഷങ്ങളും പുഴയും തോടും പാടങ്ങളും എന്തിന്‌ കുട്ടിക്കാലം പോലും മക്കള്‍ക്ക്‌ നിഷേധിക്കുന്ന പുതിയ തലമുറയിലെ അപ്പനപ്പൂപ്പന്മ്മര്‍ക്കായി അവരുടെ മക്കളും കൊച്ചുമക്കളും എന്ത്‌ പ്രാര്‍ത്ഥിക്കുമാവോ...

10/07/2006 3:26 pm  
Blogger Unknown said...

നല്ല പോസ്റ്റ് വല്ല്യമ്മായീ.

മരങ്ങളുടെ വേരുകള്‍ നമ്മുടെ വംശത്തിന്റെ, ദേശത്തിന്റെ, ഭാഷയുടെ, സംസ്കാരത്തിന്റെ വേരുകളെ പോലെയാണ്. ജീവിതത്തില്‍ നിന്ന് വെട്ടിമാറ്റാന്‍ എത്ര ശ്രമിച്ചാലും ഒന്നോ രണ്ടോ എണ്ണം ബാക്കി നില്‍ക്കും. വളക്കൂറുള്ള മണ്ണ് കിട്ടിയാല്‍ വീണ്ടും വളരും.

10/07/2006 7:00 pm  
Blogger Rasheed Chalil said...

വല്ല്യമ്മായി നല്ല പോസ്റ്റ്... നാട്ടിന്‍പുറത്തെ മരങ്ങള്‍ നിറഞ്ഞ തൊടിയിലൂടെ നടന്ന അനുഭവം.

അസ്സലായി

10/07/2006 7:51 pm  
Blogger ബിന്ദു said...

ഞാനും എന്റെ വീട്ടിലെ പറമ്പിലെക്കൊന്നു പോയി നോക്കി ഇപ്പോള്‍. :)കുഞ്ഞിപ്പാലു അപ്പൂപ്പന്‍ ഇപ്പോഴും ഉണ്ടാവുമോ? എവിടെയാണെങ്കിലും നല്ലതു വരട്ടെ.

10/07/2006 8:09 pm  
Blogger Kalesh Kumar said...

ഇന്നലെ ഞാന്‍ ഇത് വായിച്ച് ഒരു :) കമന്റായിട്ടു. (നല്ല തിരക്കായിരുന്നു - ഓഫിസീന്ന് കട്ടല്ലേ ബ്ലോഗില്‍ കയറുന്നത്?) പക്ഷേ :) ഇട്ടത് ശരിയായില്ല. ഞാന്‍ പിന്നെ വന്നത് ഡിലീറ്റി.

നന്നായിട്ടൂണ്ട് വല്യാന്റീ!

10/08/2006 11:21 am  
Blogger വല്യമ്മായി said...

മഴത്തുള്ളി,നന്ദി.പിണക്കം മാറി എന്നു കരുതുന്നു.

കുട്ടമ്മേനോന്‍,നന്ദി തൃശ്ശൂര്‍ തൃപ്രയാര്‍ റൂട്ടില്‍,ചിറയ്ക്കല്‍ എന്ന പേരിലാണ് ഇഞ്ചമുടിയും അടുത്തുള്ള കുറുമ്പിലാവും അറിയപ്പെടുന്നത്.

ഗന്ധര്‍വേട്ടന്‍,നന്ദി,വെള്ളാനിയിലുള്ള വിമല റ്റീച്ചറെ അറിയുമോ.തീരച്ചയായും വരാന്‍ ശ്രമിയ്ക്കാം.

പടിപ്പുര,നന്ദി.പ്രതീക്ഷിക്കാന്‍ അര്‍ഹതയില്ല

അഗ്രജന്‍,ദില്‍ബാസുരന്‍,ഇത്ത്രിവെട്ടം,ബിന്ദു,കലേഷ്,നന്ദി ഒരുപാടൊരു പാട് നന്ദി

10/08/2006 11:49 am  
Blogger തറവാടി said...

കഴിഞ്ഞകൊല്ലം രണ്ട് മാവ്‌ വാപ്പ മുറിച്ച് വിറ്റത് മറന്നത് കൊണ്ടാണോ നീ എഴുതാത്തത്‌?

10/08/2006 12:43 pm  
Anonymous Anonymous said...

ഉപഭോഗസംസ്കാരത്തിന്‍റെ നാട്ടില്‍ നിന്ന് പഴയകാലത്തിന്‍റെ ഒരു കുളിര് അല്ലെ വല്യമ്മായി. ഞാന്‍ തൃശ്ശൂര് ഒന്നുമല്ലെങ്കിലും പണ്ട് വാളന്‍ പുളിയും പനമ്പുളിയും ഒക്കെ ഒളിച്ചും പാത്തും തിന്നിരുന്ന കുട്ടിക്കാലം ഓര്‍മ്മ വന്നു. കുഞ്ഞിപ്പലു അപ്പാപ്പനും അതു പോലെ നാളെത്തെ തലമുറക്ക് വേണ്ടി മണ്ണില്‍ പണിയെടുത്ത എല്ലാവര്‍ക്കും വേണ്ടീ നമുക്കു പ്രാര്‍ത്ഥിക്കാം.
നന്ദി അമ്മായി.
സ്നേഹത്തോടെ
രാജു.

10/08/2006 2:53 pm  
Blogger thoufi | തൗഫി said...

മധുരമുള്ള ഒത്തിരി കായ്ഫലങ്ങളും അതിലുമെറേ മധുരിക്കുന്ന ഒത്തിരിയൊത്തിരി ഓര്‍മകളും വല്ല്യമ്മായിക്കും കുടുംബത്തിനും സമ്മാനിച്ച്‌ കടന്ന് പോയ കുഞ്ഞിപ്പാലു അപ്പാപ്പനും ആ നല്ല തലമുറക്കും വേണ്ടി നമുക്ക്‌ ഒന്നേ ചെയ്യാന്‍ കഴിയൂ.അതെ,പ്രാര്‍ത്ഥന.
ദൈവം അവര്‍ക്ക്‌ നല്ലതു വരുത്തട്ടെ.
അവരെ അനുഗ്രഹിക്കട്ടെ

10/08/2006 3:26 pm  
Blogger വല്യമ്മായി said...

രാജുവിനും മിന്നാമിനുങ്ങിനും നന്ദി.കരീം മാഷെ കണ്ടില്ലല്ലോ,മാഷെ പേടിക്കണ്ട,,ഇതു കഥയും കവിതയൊന്നുമല്ല.

10/08/2006 8:40 pm  
Blogger കരീം മാഷ്‌ said...

പ്രവാചകനും അനുചരന്മാരും കൂടിയിരിക്കുന്ന ഒരു വിജ്ഞാന സദസ്സ്‌.
പ്രവാചകന്‍ പറഞ്ഞു.
" നിങ്ങള്‍ നിങ്ങളുടെ അമ്മായിയെ സ്‌നേഹിക്കുക."
അനുചരന്‍ കണ്‍ഫൂഷനിലായി,
അവര്‍ പറഞ്ഞു.
"ഞങ്ങള്‍ എല്ലാരെപ്പോലെ അമ്മായിമാരേയും സ്‌നേഹിക്കാരുണ്ട്‌".
"അതു പോരാ!. നിങ്ങള്‍ പ്രത്യേകമായി അമ്മായിയെ സ്‌നേഹിക്കണം"
അനുചരന്മാര്‍ ആശങ്കയിലായി,
പ്രവാചകന്‍ പറയുന്നതിന്റെ അര്‍ത്ഥം എന്താണ്‌?
.അവര്‍ മുഖത്തോടു മുഖം നോക്കി.
പ്രവാചകന്‍ ദൂരെ നില്‍ക്കുന്ന ഒരു ഈത്തപ്പന ചൂണ്ടിക്കാട്ടി പറഞ്ഞു "
"അതാണ്‌ നിങ്ങളുടെ അമ്മായി.അതിന്റെ ഓരോ ഭാഗവും നിങ്ങള്‍ക്കു പ്രയോജനകരമാണ്‌".
നാം തെങ്ങിനെ കല്‍പ്പവൃക്ഷം എന്നു വിളിക്കുമ്പോള്‍ അറബികള്‍ക്കു കല്‍പ്പവൃക്ഷം ഈത്തപ്പനയാണ്‌.
നമുക്ക്‌ മുത്തശ്ശിമാര്‍ വാല്‍സല്യവും സംരക്ഷണവും തരുന്ന സിംബലാകുമ്പോള്‍ അറബികള്‍ അതിന്നു അമ്മായിയെയാണ്‌ സിംബളാക്കുന്നത്‌.
നമ്മുടെ 'റഹ്‌ന അമ്മായി' മനസ്സിലാവുന്ന രീതിയില്‍ എഴുതിയാല്‍ നാലുവരി കമണ്ടിടാതിരിക്കുന്നതെങ്ങനെ?
എല്ലാരും അമ്മായിയെ സ്‌നേഹിക്കുക (തറവാടി തെറ്റിദ്ധരിക്കല്ലെ!) ഞാന്‍ ഉദ്ദേശിച്ചത്‌ മരങ്ങളെ!..

10/08/2006 10:06 pm  
Blogger പുള്ളി said...

നല്ല പോസ്റ്റ് വല്യമ്മായി, മരങ്ങള്‍ തരുന്നത് ഉപയോഗിയ്ക്കുകയല്ലതെ ഒന്നുപോലും വെച്ചുപിടിപ്പിച്ചിട്ടില്ലാത്ത ഞാന്‍, കുറച്ചു ദിവസം മുന്‍പ് ഒരു ചട്ടിയില്‍ കറിവേപ്പ് വളര്‍ത്താന്‍ തുടങി.
വെറുതെ ഒരു മനഃസമാധാനത്തിന്.
ഫ്ലാറ്റ് ജീവികളുടെ കഷ്ടപ്പാടേയ്!

10/09/2006 5:04 am  
Blogger ഏറനാടന്‍ said...

മരങ്ങളും അതില്‍ ചേക്കേറുന്ന പറവകളുമെല്ലാം ദൈവത്തിനോട്‌ പ്രാര്‍ത്ഥിക്കും, പടച്ചവനേ എന്നെ നട്ടുവളര്‍ത്തിയ, ഞങ്ങള്‍ക്ക്‌ ചേക്കേറാന്‍ ഇതൊരുക്കിതന്ന ആ മനുഷ്യനെ അനുഗ്രഹിക്കണേയെന്ന്!

10/09/2006 12:08 pm  
Blogger മുസാഫിര്‍ said...

നല്ല ഓര്‍മ്മക്കുറിപ്പ് വല്യമ്മായി.തിങ്ക‌ളാഴ്ച്ച നല്ല ദിവസം എന്ന പത്മരാജന്‍ പടത്തിലെ അമ്മ ഓരോ മരത്തിന്റെ അടുത്ത് പോയിട്ടു കുശല പ്രശ്നം നടത്തുന്നത് ഓര്‍മ്മിപ്പിച്ചു.
പിന്നെ ഗന്ധര്‍വന്‍ പറഞ്ഞ കുഞ്ഞിപ്പാലുമാഷാണോ ഇതു ?

10/09/2006 1:43 pm  
Blogger വല്യമ്മായി said...

കരീം മാഷിനും പുള്ളിയ്ക്കും ഏറനാടനും മുസാഫിറിനും നന്ദി.ഇത് തേറാട്ടില്‍ കുഞ്ഞിപ്പാലു ആണ്. കാട്ടൂരുള്ള കുഞ്ഞിപ്പാലു അല്ല.

10/09/2006 5:06 pm  
Blogger ചില നേരത്ത്.. said...

തരിശ്ഭൂമിയില്‍ വനം വിളയിച്ചൊരാളെ കുറിച്ച്(ഉത്തര കേരളത്തില്‍) വായിച്ചതോര്‍മ്മ വന്നു. മാവും പ്ലാവും മനോഹരമായ ഉരുപ്പടികളാകുന്ന ഇക്കാലത്ത് ഇതുപോലുള്ള ഓര്‍മ്മകള്‍ ചാലിച്ച വാക്കുകള്‍ക്ക് തേനിന്‍ മധുരം.
ഈ ബ്ലോഗില്‍ ആദ്യമായാണ് വരുന്നത്..കുടുംബമായാണ് ബ്ലോഗിംങ്ങ് എന്ന് മനസ്സിലായി. എല്ലാവര്‍ക്കും ആശംസകള്‍

10/10/2006 2:02 pm  
Blogger വല്യമ്മായി said...

ഇബ്രൂ,സന്ദര്‍ശനത്തിനും വാക്കുകള്ക്കും നന്ദി.പണ്ടും ഇവിടെ http://rehnaliyu.blogspot.com/2006/07/blog-post_12.html വന്നിട്ടുണ്ടല്ലോ

10/11/2006 12:27 pm  
Blogger കര്‍ണ്ണന്‍ said...

മരമായ മരമെല്ലാം കുഞ്ഞിപ്പാലുവിന്റെ കഥ പറഞ്ഞു. പഴമായമായ പഴമെല്ലാം നന്മകളുടെ കഥയും പറഞ്ഞു..:)

10/11/2006 12:46 pm  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

നോമ്പുസമയത്ത്‌, പഴങ്ങളെ ഓര്‍മ്മിച്ചതാണോ:-), പ്രാര്‍ഥിയ്ക്കുമ്പോള്‍ പൂര്‍വികരെ- നമ്മുടെ വളര്‍ച്ചയ്ക്കുള്ള വളക്കൂറുള്ളമണ്ണൊരുക്കിയവരെ- ഓര്‍ക്കുകയായിരുന്നോ:-))

പത്തു പുത്രര്‍ക്കുസമമാണ്‌ ഒരു വൃക്ഷം എന്നല്ലേ പ്രമാണം.
വല്ല്യമ്മായീ, നന്നായി.

10/11/2006 7:02 pm  
Blogger ഡാലി said...

എന്റെ വല്യമ്മായി, ഇങ്ങനെ ചക്ക, (അതും ഇടിയന്‍ ചക്ക) മാങ്ങ (അതും ചപ്പികുടിയന്‍ മാങ്ങ) എന്നൊക്കെ പറഞ്ഞ് എന്തിനാ ഞമ്മളെ ബേജാറാക്കണേ!

ചിറയ്ക്കല്‍ ഞാന്‍ വന്നീട്ടുണ്ട്. ഇന്നും ഗ്രാമീണാന്തരീക്ഷം നിലനില്‍ക്കുന്ന അപൂര്‍വ്വം പുണ്യ ഗ്രാമങ്ങളില്‍ ഒന്ന്.

10/11/2006 7:57 pm  
Blogger വല്യമ്മായി said...

കര്‍ണ്ണന്‍,ജ്യോതിര്‍മയി,daly സന്ദര്‍ശനത്തിനും വാക്കുകള്ക്കും നന്ദി

10/12/2006 8:36 am  
Blogger P Das said...

വല്ല്യമ്മായീ, നല്ല പോസ്റ്റ് .

10/12/2006 8:13 pm  
Blogger വല്യമ്മായി said...

ചക്കര,,സന്ദര്‍ശനത്തിനും വാക്കുകള്ക്കും നന്ദി.

10/13/2006 8:53 am  
Blogger മുല്ലപ്പൂ said...

നല്ല പോസ്റ്റ്.
ഞാനും ഒന്നു പോയി. എന്റെ വീട്ടില്‍,പറമ്പില്‍.

10/13/2006 10:16 am  
Blogger വല്യമ്മായി said...

മുല്ലപ്പൂ,സന്ദര്‍ശനത്തിനും വാക്കുകള്ക്കും നന്ദി.

10/19/2006 9:22 pm  
Blogger Abdu said...

മലയാളി വാങ്ങന്‍ തുടങ്ങിയത് എന്നാണെന്ന് അറിയില്ല,
പക്ഷെ അതിന് മലയാളി പകരം കൊടുത്തത് ഇതൊക്കെയാണ്,

ഓര്‍മ്മപൊലും വിക്കാനും വാങ്ങാനും തുടങ്ങിയിരിക്കുന്നു മലയാളി,

നന്ദി വല്യമ്മായീ,

-അബ്ദു-

10/19/2006 9:43 pm  
Blogger വല്യമ്മായി said...

ഇടങ്ങള്‍,സന്ദര്‍ശനത്തിനും വാക്കുകള്ക്കും നന്ദി.

10/20/2006 8:44 am  
Blogger keralafarmer said...

ജി.എം സീഡിന്റെയും ഫുഡിന്റെയും ഈ കാലത്ത്‌ രഹ്നയുടെ ഈ പോസ്റ്റ്‌ ഒരു പ്രധാനപ്പെട്ട സന്ദേശമണ് നല്‍കുന്നത്‌. വരും തലമുറയ്ക്കവകാശപ്പെട്ടത്‌ നമ്മളായിട്ട്‌ നശിപ്പിക്കാന്‍ പാടില്ല.

12/31/2006 6:30 pm  
Blogger drawingboy said...

nalla post. Manasil nanma illaathakunna ee kaalayalavil Vallyammayiyude post aaswasam tharunnu..

thanks a lot
sorry I am unable to write in Malayalam as I have not been able to fix the Mozhi software proporly.

FIROS, Kochi firosbf@gmail.com

6/05/2007 8:47 pm  
Blogger പ്രയാണ്‍ said...

കുട്ടിക്കാലവും വലുതാവുന്നതിനിടയിലെപ്പോഴോ നഷ്ടമായ വീട്ടുവളപ്പും ഓര്‍മ്മവന്നു. നന്ദി.........

12/16/2009 6:14 pm  
Blogger സെറീന said...

ഇലത്തളിര്‍പ്പിന്റെ തണുപ്പേ, സ്നേഹമേ,
നന്ദി.

12/17/2009 6:22 pm  
Blogger Sreejith said...

പൂര്‍വ്വികരുടെ നന്മകള്‍ ഓര്‍മ്മിപ്പിക്കൂന്നു ഈ പോസ്റ്റ് .. നന്നായി വല്യമ്മായി .. ഓര്‍മ്മകള്‍ക്ക് എന്നും സുഗന്ധമുണ്ടായിരിക്കട്ടെ ..

12/18/2009 1:03 pm  
Blogger Jayasree Lakshmy Kumar said...

നട്ടു വളർത്തിയ ഒരു വിത്ത് ഒരായിരം പേരെ ഊട്ടുമ്പോൾ അതു നട്ടു നനച്ച കൈകളിലേക്കെത്തുന്നത് എത്രയധികം പുണ്യം എന്നോമ്മിപ്പിച്ചു ഈ ചെറിയ “വലിയ” പോസ്റ്റ്

ഒരുപാടിഷ്ടപ്പെട്ടു :)

12/18/2009 4:25 pm  
Blogger Nandu said...

I was referred to this blog by my friend Manoj Gopinath .I was amazed reading .I am a malayali with no formal education in the language,having lived and educated in Tamil Nadu.83 brought me to Kerala and then the passion to learn the mother tongue.Though not a vivid reader ,I find your writing quite similar to Madhavi Kutty.Simple.honest and straight from the heart.
I am proud to know a TRACEan with such talent.Keep up the good work.

12/20/2009 9:31 pm  
Blogger ജീവിതം said...

ഈ പറഞ്ഞ സാധനങ്ങളൊക്കെ ഇപ്പോൾ നാട്ടിലുണ്ടൊ...?

12/24/2009 12:13 pm  
Blogger എസ്‌.കലേഷ്‌ said...

ormakalude rachana
congrats

12/25/2009 8:45 pm  
Blogger ആഗ്നേയ said...

വല്യമ്മായീ “തറയിലിത്തിരി സ്ഥലം” ഇന്നത്തെക്കാലത്ത് വല്യപാടാ.
അത്രക്കങ്ങു പട്ടണമല്ലാഞ്ഞിട്ടും സ്വന്തമാക്കാനായത് ആകെ 15 സെന്റ്.നിറയെ മരങ്ങളുണ്ടാരുന്ന വളപ്പിൽ വിടുപണിയാൻ ആവശ്യമായത് വെട്ടിക്കോളുന്ന് കോണ്ട്രാക്ടറോട് പറഞ്ഞപ്പോ പുള്ളിയത് മൊത്തം തരിശാക്കി.കൂട്ടത്തിൽ നിറയെ കായ്ക്കുന്ന രണ്ട് വലിയ പ്രിയൂർ മാവും,ഒരു മൊത്തിക്കുടിയൻ മാവും കൂടെയുണ്ടാരുന്നു.:(എന്തായാലും അവിടെ വീടുകഴിച്ചുള്ള ബാക്കി സ്ഥലത്ത് 5 തെങ്ങ്,4 മാവ്,പ്ലാവ്.നെല്ലിപ്പുളി,ലൂവിക്ക,പേര,ചാമ്പ,നാരകം,റമ്പ്യുട്ടാൻ,മങ്കോസ്റ്റീൻ ,ഇലഞ്ഞി ,ആര്യവേപ്പ്,മൂന്നാലുതരം വാഴ ,പാഷൻ ഫ്രൂട്ട്,പതിമുഖംഒക്കെ നട്ടിട്ടുണ്ട്.കഞ്ഞുണ്ണി,തഴുതാമ,ബ്രഹ്മി,മുയൽച്ചെവി,നിലപ്പന,തുളസി,കറുക അങ്ങനേം കുറച്ച്.
മക്കളുടെ കാലത്തെകിലും എല്ലാം കായ്ക്കട്ടെ.
പലരും വളരാൻ പ്രയാസമുള്ള അലങ്കാരങ്ങളും,പുൽത്തകിടിയും മാത്രം മുഴുവൻ നിലത്തും നട്ടുപിടിപ്പിക്കുമ്പോൾ വിഷമം തോന്നാറുണ്ട്.ഓർക്കിഡിനോടും മറ്റും പ്രിയം തന്നെ.എന്നാലും നാടൻ ചെടികളും,പഴങ്ങളും,പച്ചക്കറികളും കൂടെ കൂട്ടത്തിൽ എല്ലാവരും നട്ടെങ്കിൽ.(എല്ലാ നേരത്തും തെങ്ങിന്റെ മൂട്ടിൽ കാണാല്ലോ എന്നാണ് പുതിയ അയൽക്കാർ എന്നോട് എപ്പൊക്കണ്ടാലും ചോദിക്കുന്ന പ്രധാന കുശലം)
നല്ല പോസ്റ്റ് വല്യമ്മായി :)

12/27/2009 11:56 am  
Blogger ആഗ്നേയ said...

കുറേക്കഴിയുമ്പോ എന്റെ പേരക്കുട്ട്യോൾ ഈ “കുഞ്ഞിപ്പാലു വെല്ലിമ്മാനെ”പ്പറ്റി പോസ്റ്റിടുമായിരിക്കും ല്ലെ?;)

12/27/2009 11:57 am  
Blogger RAJAN VENKITANGU said...

ഞാന്‍ രാജന്‍ , ത്രിശ്ശൂര്‍ ജില്ലയില്‍ തന്നെ വീട്. വെങ്കിടങ്ങ് എന്ന പ്രദേശത്ത്. പോസ്റ്റ് വായിച്ചു. രസിച്ചു. തുടര്‍ന്നും എഴുതുക. അനുഭവങ്ങള്‍ ഇനിയും പങ്കുവെയ്ക്കുക.
നന്ദി. കാണാം.

12/28/2009 1:09 pm  
Blogger Bijoy said...

Dear blogger,

We are a group of students from Cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Dec 2009.

we wish to include your blog located here

http://rehnaliyu.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala Tour

Write Back To me Over here keralaenchanting@gmail.com
bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

12/31/2009 9:43 am  
Blogger Umesh Pilicode said...

പുതുവത്സരാശംസകള്‍!

1/02/2010 12:56 pm  
Blogger poor-me/പാവം-ഞാന്‍ said...

Let it be!

1/05/2010 4:13 pm  
Blogger Sindhu Jose said...

vallyammayi...
vaayichu visannu poyi...
kunjippalu appoppan sukhamaayirikkatte..

1/06/2010 9:23 pm  
Anonymous Anonymous said...

നല്ലൊരു പോസ്റ്റ്‌ ..ഇത്തരം..
ഓര്‍മ്മകള്‍..നമ്മുടെ ഓരോരുത്തരുടെയും..
മനസ്സില്‍ പച്ചപിടിച്ചു കിടപ്പുണ്ട് ഇന്നും..ആ ഓര്‍മ്മകളെ
ഒന്ന് കൂടി പൊടിതട്ടിയെടുക്കാന്‍
ഈ പോസ്റ്റ്‌ സഹായിച്ചൂന്നു പറയട്ടേ.....

1/13/2010 9:58 am  
Blogger ജയരാജ്‌മുരുക്കുംപുഴ said...

bestwishes

1/13/2010 1:52 pm  
Blogger ഖാന്‍പോത്തന്‍കോട്‌ said...

നല്ല പോസ്റ്റ്.

1/14/2010 12:23 pm  
Blogger വരവൂരാൻ said...

ചില നല്ല മനുഷ്യർ ഇങ്ങനെയാണു .. എപ്പോഴും ഓർമ്മകളിൽ ഉണ്ടായിരിക്കും..

ഓർക്കുന്നവരുടെ നല്ല മനസ്സിനു അഭിനന്ദനങ്ങൾ

1/15/2010 6:20 pm  
Blogger ഹംസ said...

മാങ്ങയും ചക്കയും വാഴപ്പഴങ്ങളും. പച്ചയ്ക്കു പോലും മധുരിക്കുന്ന പ്രിയൂര്‍ മാങ്ങ മുതല്‍ തോട്ടിന്റെ കരയില്‍ വീഴുന്ന ചപ്പിക്കുടിയന്‍ മാങ്ങ വരെ ജ്യൂസടിയ്ക്കാനും മുറിച്ച്‌ തിന്നാനും പാകത്തില്‍ ഒരുപാട്‌ മാങ്ങകള്‍.പിന്നെ പറമ്പിന്റെ അറ്റത്ത്‌ വിളഞ്ഞിരുന്ന കൈതചക്കകളും ഉമ്മ നട്ടു വളര്‍ത്തിയുണ്ടാകിയ വാഴത്തോട്ടത്തില്‍ നിന്നുള്ള വാഴപ്പഴങ്ങളും.ജീരകകഞ്ഞിയ്ക്ക്‌ കൂട്ടിക്കഴിക്കാന്‍ മാങ്ങ അച്ചാറും ഉപ്പ്‌ മാങ്ങയും;അത്താഴത്തിന്‌ മാമ്പഴ പുളിശ്ശേരിയും ഇടിചക്കയും.

വായില്‍ ‍ വെള്ളമൂറിയല്ലോ വല്ല്യമ്മായി,,,

നല്ല ഒരോര്‍മ തന്നെ…

കുഞ്ഞിപ്പലു അപ്പാപ്പനും, വല്ല്യമ്മയിക്കും പടച്ചോന്‍റെ അനുഗ്രഹം ഉണ്ടാവട്ടെ.

1/16/2010 8:07 pm  
Blogger സിനു said...

വായിക്കാന്‍ രസമുള്ള നല്ല ഒരോര്‍മ്മ.
വായിച്ചു കൊണ്ടിരിക്കുമ്പോള്‍ വായില്‍ വെള്ളമൂറി.
കുഞ്ഞിപ്പാലു അപ്പാപ്പന് വേണ്ടി ഞാനും പ്രാര്‍ഥിക്കുന്നുട്ടോ

1/19/2010 9:04 pm  
Anonymous thalayambalath said...

കുഞ്ഞിപ്പാലു അപ്പൂപ്പന്‍ ഉണ്ടാക്കിയ പഴവര്‍ഗ്ഗങ്ങള്‍ പേരക്കുട്ടി നാട്ടുകാര്‍ക്കുമുഴുവന്‍ എത്തിച്ചു....
...

1/20/2010 1:02 am  
Blogger ചേച്ചിപ്പെണ്ണ്‍ said...

ഇങ്ങനത്തെ മരങ്ങളെ പറ്റീം , പഴങ്ങളെ പറ്റീം വായിക്കുന്നത് തന്നെ എന്തൊരു സന്തോഷാണ് ...
അവര്‍ക്ക് ദൈവവും ഉടയോരും ആയുസ്സും ആരോഗ്യവും കൊടുക്കാന്‍ പ്രാര്‍ത്ഥനയോടെ .....

1/21/2010 8:16 am  
Blogger ബഷീർ said...

നൊസ്റ്റാൾജിക്...

നന്മയുടെ നാമ്പുകൾ നട്ടു വളർത്തിയവർക്കായി പ്രാർത്ഥനയോടേ

1/21/2010 11:28 am  
Blogger Unknown said...

nannaaayittundu chechi...

1/25/2010 10:29 pm  
Blogger kallyanapennu said...

nannaayittuntu

1/26/2010 5:02 am  
Blogger Manoraj said...

ഒരു പാട്ട്‌ ഓർമ വന്നു. പറഞ്ഞു നോക്കാം പാടാൻ അരിയില്ലേ...

തൊടിയിലെ തൈമാവിൻ ചോട്ടിൽ
ഒരു കൊച്ചു കാറ്റേറ്റു വീണ തേന്മാമ്പഴം
ഒരുമിച്ച്‌ പങ്കിട്ട ബാല്യം.. ഒരുമിച്ചു പങ്കിട്ട ബാല്യകാലം!!

നന്നായി..

1/26/2010 12:55 pm  
Blogger ദിയ കണ്ണന്‍ said...

nalla post valiammayi..enthokkeyo miss cheyyunna pole..

1/27/2010 3:48 am  
Blogger സതി മേനോന്‍ said...

അവര്‍ വിതച്ചത് നമ്മള്‍ കൊയ്യുന്നു,നമ്മള്‍ ഒന്നും വിതക്കാതിരുന്നാല്‍ ഇനി നമുക്കുശേഷമുള്ളവര്‍ എന്ത് കൊയ്യും, എന്തു ചെയ്യും....

1/27/2010 1:30 pm  
Blogger റിയാസ് കൂവിൽ said...

നന്നായിട്ടുണ്ട്...
ഒരു കിടിലന്‍ പോസ്റ്റ്..

പുതിയ പോസ്റ്റ് വരുംബോള്‍ ഒന്നു മെയില്‍ ആയി അയക്കാന്‍ അപേക്ഷ.... :)


കൂവിലന്‍

1/29/2010 10:36 pm  
Blogger പട്ടേരി l Patteri said...

പണ്ടു വായിച്ചതാണു... പക്ഷെ പിന്നെയും വായിച്ചു പോയി !!!
കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും പണ്ടേ ഫാം വില്ലക്കാരായിരുന്നു അല്ലെ ?
ഇന്നത്തെ ഫാം വില്ലെക്കാരൊക്കെ ഒരും മരമെങ്കിലും നട്ടെങ്കില്‍ , നമ്മുടെ " പ്ലാന്റ് എ ട്രീ" മൂവ്മെന്റ് കേരളത്തിലും പച്ച പിടിക്കുമായിരുന്നു.

2/05/2010 3:58 pm  
Blogger ഇളംതെന്നല്‍.... said...

oru sandhyaasamayathth njaanum kunjnjippaalu appaappan~ bhaagam kittiya ee purayiTaththil virunnukaaraanaayi kayaRichchennirunnu.... thoTiyile jaivavaividhyam anubhavichchaRiyaan samayam kittiyillenkilum veettukaaruTe aathithhyaththinte maaadhuryam anubhavichchaRinjnju. kooTe matoru inchamuTikkaariyum uNTaayirunnu.....

varum thalamuRakk ithupOloru mozhiyezhuthaanuLLa avasaram namukkum orukkaam .. oru maram naTaam.....

nalla ezhuthth .. nalla OrmmakaL.. nalla sandESam....

2/05/2010 9:25 pm  
Blogger susha said...

Rehna,

You may be knowing pretty well, how I ended up reading this blog entry of yours.

It is short, well said and conveys a message. Good writing.


Susha

2/06/2010 10:42 am  
Blogger Musthafa said...

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാന്‍ എത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍.

ആ നല്ല പഴയ കാലത്തിലേക്ക് കോണ്ട്പോയതിന്‍ നന്ദി വല്ല്യമ്മായീ.

ഞാനും വെച്ചിട്ടുണ്ട് കുറേ മാവുകളും, പറങ്കിമാവുകളും, കവുങ്ങും തെങ്ങും എല്ലാം, നമ്മുടെ തറവാടു പറമ്പില്‍. പക്ഷെ അതെല്ലാം കാണുവാനും അന്‍ഭവിക്കുവാനും പേരക്കുട്ടികള്‍കു ഭാഗ്യമുണ്ടാകുമോ ആവോ!

കുഞ്ഞിപാലു അപ്പൂപ്പനും, പേരക്കുട്ടികള്‍ വരെ അതു നിലനിര്‍ത്തിയ അവരുടെ പിന്തലമുറക്കാര്‍ക്കും പുണ്യമുണ്ടാകും തീര്‍ച്ച.

2/06/2010 11:09 am  
Blogger Khadar Cpy said...

ഇനി നാട്ടില്‍ പോകുന്ന എല്ലവരും സ്വന്തം തൊടിയില്‍ (സ്വന്തമായി ഇല്ലെങ്കില്‍ അയല്‍ക്കാരന്‍റെ തൊടിയിലെങ്കിലും) ഒരു മരമെങ്കിലും കുഴിച്ചിടുക... അല്ലേ പട്ടേരിച്ചേട്ടാ.....

ഇത്താ "simply u said it"

(ഫാം വില്ലയിലെ കൃഷി അത്രമോശം കൃഷിയൊന്നുമല്ല കെട്ടോ.... ഞാന്‍ ഓടി.. എന്നെ ഓടിച്ചിട്ടുപിടിക്കാമെന്നു ആരും കരുതണ്ട....)

2/08/2010 3:26 am  
Blogger ആര്‍ബി said...

vallyamaaayeee
vaaayichirunnu kure mumpe,,,

innnaanu commentunnath,, paryaanullathokke ivide ellaarum paranhu,..

kunjipaalu appaapanu prathifalam kittatte, oppam ee chintha pankuvecha vallyamaayikkum

3/23/2010 9:00 am  
Blogger അതിരുകള്‍/പുളിക്കല്‍ said...

നമ്മുടെ പൂര്‍വ്വീകരുടെ അദ്ധ്വാനഫലവും അവര്‍ ചെയ്ത പുണ്യവുമാണ് നാമിന്ന് അനുഭവിക്കുന്നത്. കുഞ്ഞിപ്പാലു അപ്പാപ്പനും മറ്റ് പൂര്‍വ്വീകര്‍ക്കും നല്ലത് മാത്രം വരണേ

10/18/2010 7:59 pm  
Blogger റിയാസ് (മിഴിനീര്‍ത്തുള്ളി) said...

"തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും പുറമേ അമ്പതോളം മാവുകളും മൂന്ന് നാല്‌ പ്ലാവുകളും കടപ്ലാവ്‌, കൊടപ്പുളി, കോല്‍പ്പുളി, വാക,പഞ്ഞി,മുരിങ്ങ,പേരക്ക തുടങ്ങി ഒരു പാട്‌ മരങ്ങള്‍ അവിടെ നട്ടു വളര്‍ത്തിയത്‌ അപ്പാപ്പനും അദ്ദേഹത്തിന്റെ പൂര്‍വ്വികരുമാണ്‌."

എത്രയോ തവണ ഈ മരങ്ങള്‍ക്ക് താഴെ ഞാനും, ഫഹദും കളിച്ചു നടന്നിരിക്കുന്നു

5/10/2011 5:00 pm  
Blogger റിയാസ് (മിഴിനീര്‍ത്തുള്ളി) said...

"തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും പുറമേ അമ്പതോളം മാവുകളും മൂന്ന് നാല്‌ പ്ലാവുകളും കടപ്ലാവ്‌, കൊടപ്പുളി, കോല്‍പ്പുളി, വാക,പഞ്ഞി,മുരിങ്ങ,പേരക്ക തുടങ്ങി ഒരു പാട്‌ മരങ്ങള്‍ അവിടെ നട്ടു വളര്‍ത്തിയത്‌ അപ്പാപ്പനും അദ്ദേഹത്തിന്റെ പൂര്‍വ്വികരുമാണ്‌."

എത്രയോ തവണ ഈ മരങ്ങള്‍ക്ക് താഴെ ഞാനും, ഫഹദും കളിച്ചു നടന്നിരിക്കുന്നു

5/10/2011 5:00 pm  

Post a Comment

<< Home