Wednesday, April 25, 2007

ആഗ്രഹം

എനിക്കിനിയും നടക്കണം,
ഒരു പാട് ദൂരം
നിന്റെ കൈ പിടിച്ച്
കാലടികളെ പിന്തുടര്‍ന്ന്
വഴിയോരത്തെ പൂക്കളോട്
പുഞ്ചിരിച്ച്
കല്ലിലും മുള്ളിലും ചവിട്ടാതെ
ദൈവത്തിലേക്ക്.

Labels:

42 Comments:

Blogger വല്യമ്മായി said...

വിവാഹജിവിതം പതിനാലുവര്‍ഷം പിന്നിടുമ്പോള്‍ ഈ ഒരാഗ്രഹം മാത്രം.

4/25/2007 5:20 am  
Blogger ആഷ | Asha said...

ആഗ്രഹങ്ങള്‍ എല്ലാം നടക്കട്ടെ

വീണ്ടും ഒരു വിവാഹ വാര്‍ഷികാശംസകള്‍!

4/25/2007 7:31 am  
Blogger Rasheed Chalil said...

ഇനിയും ഒത്തിരി കാലം ആയുരാരോഗ്യ സൌഖ്യത്തോടെ ഒന്നിച്ച് ജീവിക്കാനാകുമാറാകട്ടേ...

ആശംസകള്‍

4/25/2007 7:47 am  
Blogger മുല്ലപ്പൂ said...

ആശംസകള്‍ ആശംസകള്‍...

4/25/2007 7:59 am  
Blogger സുല്‍ |Sul said...

ആഗ്രഹപൂര്‍ത്തീകരണത്തിനായ്
ഒരുപാടു കാലം
ഒരുമിച്ചു ജീവിക്കാന്‍
രണ്ടുപേര്‍ക്കും ആശംസകള്‍!!!

-സുല്‍

4/25/2007 8:01 am  
Blogger തമനു said...

എന്നും ദൈവാനുഗ്രഹങ്ങള്‍ ഉണ്ടാകട്ടേ,

ഈ വിവാഹവാര്‍ഷികത്തിനും ഞങ്ങളുടെ വല്യ ആശംസകള്‍ അമ്മായീ,

4/25/2007 8:25 am  
Blogger സാജന്‍| SAJAN said...

വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..

4/25/2007 8:31 am  
Blogger ഏറനാടന്‍ said...

പതിനാലു വര്‍ഷം പിന്നിടുന്ന താങ്കള്‍ക്കിരുവര്‍ക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു.

തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു. കാലം വളരെ വേഗം പോയപോലെയില്ലേ?

4/25/2007 8:38 am  
Blogger Siju | സിജു said...

ചെരുപ്പിടാന്‍ മറക്കേണ്ട.. :-)

ആശംസകള്‍

4/25/2007 9:12 am  
Blogger G.MANU said...

aaSamsakal..oru nimitham pole...itha ningalkkayi oru kavitha.(varshikam ariyunnathinu mumpe ezhuthiathu)

jeevitharekhakal.blogspot.com

4/25/2007 9:14 am  
Blogger ചേച്ചിയമ്മ said...

വിവാഹ വാര്‍ഷികാശംസകള്‍!

4/25/2007 9:17 am  
Blogger നിമിഷ::Nimisha said...

വല്യമ്മായി : ആ സ്നേഹം നിറഞ്ഞൊഴുകുന്ന, നിഷ്കളങ്കമായ ആഗ്രഹം നടയ്ക്കട്ടേ എന്ന് മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിയ്ക്കുന്നു. ഒരിയ്ക്കല്‍ കൂടി ആശംസകള്‍ :)

4/25/2007 9:49 am  
Blogger asdfasdf asfdasdf said...

എല്ലാ ആയുരാരോഗ്യസൌഖ്യങ്ങളും നേരുന്നു.

4/25/2007 9:52 am  
Blogger Praju and Stella Kattuveettil said...

വിവാഹാശംസകള്‍ നേരുന്നു.

ആദ്യമായി വല്യമ്മായി എന്ന പേരു കണ്ടപ്പോള്‍ ബിന്ദു പണിക്കര്‍ എന്ന നടിയുടെ മുഖമാണ്‌ ഓര്‍മ്മവന്നത്‌, പ്രായവും.

ഇന്നലെ അഗ്രജന്റെ ബ്ലോഗില്‍ ഫോട്ടൊകണ്ടപ്പോള്‍ ഞാന്‍ ഉദേശിച്ചതിലും വളരെ ചെറുപ്പമാണ്‌ എന്ന് മനസിലായിട്ടൊ...

4/25/2007 10:09 am  
Anonymous Anonymous said...

തറവാടിക്കും വല്യമ്മായിക്കും ആശംസകള്‍.
അപ്പുകുടുംബം

4/25/2007 10:40 am  
Blogger Unknown said...

വല്യമ്മായീ...
തറവാടീ...
സ്നേഹത്തോടെ കൈയ്യും പിടിച്ചുള്ള നന്മയിലേക്കുള്ള നടത്തം ..എല്ലാ ആഗ്രഹങ്ങളും നടക്കട്ടേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. നടക്കും.
ഒരിക്കല്‍ കൂടി ആശംസകള്‍.

4/25/2007 10:46 am  
Blogger ശാലിനി said...

ആശംസകള്‍.

മനസിലെ നല്ല ആഗ്രഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.

4/25/2007 11:25 am  
Blogger Pramod.KM said...

വല്യമ്മായി ആണ്‍ തറവാടിച്ചേട്ടന്റെ വൈഫ് എന്ന് ഇന്നാണ്‍ പുരിഞ്ചത്.;)
വിവാഹ ആശംസകള്‍!!

4/25/2007 11:39 am  
Blogger മഴത്തുള്ളി said...

വല്യമ്മായീ,

വിവാഹ വാര്‍ഷികാശംസകള്‍.

4/25/2007 11:48 am  
Blogger Typist | എഴുത്തുകാരി said...

ആശംസകള്‍.

എഴുത്തുകാരി.

4/25/2007 11:51 am  
Blogger വേണു venu said...

തറവാടിയുടെ ആഗ്രഹം,
വല്യമ്മായിയുടെ ആഗ്രഹം.
എന്തു മനോഹരമാണീ മണിവീണക്കമ്പികള്‍.
ഒരായിരം ആശംസകള്‍.!!!

4/25/2007 12:06 pm  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

വല്ല്യമ്മായി,ആശംസകള്‍

4/25/2007 12:21 pm  
Blogger santhosh balakrishnan said...

ആശംസകള്...!

4/25/2007 1:06 pm  
Blogger -B- said...

രണ്ടു പേര്‍ക്കും ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍.

qw_er_ty

4/25/2007 2:07 pm  
Blogger മുസ്തഫ|musthapha said...

വല്യമ്മായി,

ആശംസകള്‍ ഞാന്‍ ഇവിടെ‍ വെച്ചിട്ടുണ്ട് - സ്വീകരിക്കുക :)

അതിമോഹമല്ലാത്ത ആഗ്രഹം - നന്നായിട്ടുണ്ട് കവിത.

ഒരിക്കല്‍ കൂടെ ആശംസകള്‍ :)

4/25/2007 2:33 pm  
Blogger ഇടിവാള്‍ said...

തറവാടിക്കും വല്യമായിക്കും വിവാഹവാര്‍ഷികാശംസകള്‍!

Many Many Happy Returns Of the Day!

4/25/2007 2:46 pm  
Anonymous Anonymous said...

കൊഴിഞ്ഞുപോയ വസന്തങ്ങളിലെന്ന പോലെ, പിറക്കാനിരിക്കുന്ന പൊന്‍ പുലരികളിലും അവര്‍ കൂട്ടായിരിക്കട്ടെ!

ഗതകാല സമ്രിതികളുടെ നനുത്ത മൂടുപടത്തിനപ്പുറത്ത് ഈ നല്ലപാതി കൂട്ടായിരുന്നത് പോലെ, വരാനിരിക്കുന്ന സായന്തനങ്ങളിലും നിങ്ങളെ വരവേല്‍ക്കുന്നത്, ആര്‍ദ്രവും സ്നേഹമയവുമായ വര്‍ണ്ണക്കൂട്ടുകളാവട്ടെ എന്നാശംസിക്കുന്നു!!

4/25/2007 3:50 pm  
Blogger Sathees Makkoth | Asha Revamma said...

രണ്ട് പേര്‍ക്കും ഒരു നൂറായിരം ആശംസകള്‍.
എല്ലാ നന്മകളും സര്‍വ്വശക്തന്‍ നല്‍കട്ടെ!

4/25/2007 7:21 pm  
Blogger കുറുമാന്‍ said...

രണ്ടു പേരും മാത്രം കൈപിടിച്ച് നടന്നാല്‍ പോര, ആജുവിന്റേയും, മോളുടേയും കൈ പിടിച്ച് ആ ജീവനാന്തം നടക്കണം.....എല്ലാ ഐശ്വര്യങ്ങളും നേരുന്നു.

4/25/2007 9:43 pm  
Blogger sandoz said...

തറവാടിക്കും വല്യമ്മായിക്കും വിവാഹ വാര്‍ഷിക ആശംസകള്‍

4/25/2007 9:49 pm  
Blogger സൂര്യോദയം said...

ഇനിയും ഒരുമിച്ചു നടക്കാന്‍ ആശംസകള്‍ :-)

4/26/2007 8:28 am  
Blogger പ്രിയംവദ-priyamvada said...

ആഗ്രഹങ്ങള്‍ പൂവണിയട്ടെ
ആഗ്രഹങ്ങള്‍ എന്നും നിലനില്‍കട്ടെ;-)

സമാനതയുള്ള പാതയില്‍ കുറച്ചു മുന്‍പെ നടക്കുന്ന ഞങ്ങളുടെയും ആശംസകള്‍, തറവാടിക്കും വല്യമ്മായിക്കും..

qw_er_ty

4/26/2007 8:38 am  
Blogger K.V Manikantan said...

വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
വിവാഹ വാര്‍ഷിക ആശംസകള്‍..
-സങ്കുചിതന്‍

4/26/2007 2:16 pm  
Blogger ആവനാഴി said...

ആവനാഴിത്തറവാട്ടില്‍നിന്നു വിവാഹവാര്‍ഷികാശാംസകള്‍!

4/27/2007 8:16 am  
Blogger Mubarak Merchant said...

രെഹനത്താത്താക്കും അലീക്കയ്ക്കും ഒരായിരം ആശംസകള്‍..

4/28/2007 12:50 pm  
Blogger Peelikkutty!!!!! said...

വല്യമ്മായീ ഇത്തിരി വൈകിപ്പോയീട്ടാ.. ആശം‌സകള്‍‌ രണ്ടാള്‍‌ക്കും..

പച്ചാനേ,ഉപ്പാന്റേം‌ ഉമ്മാടെം‌ ഒരു പടം‌ വരക്കൂ :)

4/28/2007 1:01 pm  
Blogger Unknown said...

വല്ല്യമ്മായിക്കും തറവാടിക്കും വളരെ വൈകി ഒരു പിടി വിവാഹവാര്‍ഷികാശംസകള്‍:)

ദൈവം എല്ലാ അനുഗ്രഹങ്ങളും നിങ്ങള്‍ക്കു മേല്‍ ചൊരിയട്ടെ.....

4/29/2007 8:44 am  
Blogger ഇളംതെന്നല്‍.... said...

വിവാഹവാര്‍ഷികാശംസകള്‍,,,,,,,,,,,,,

4/29/2007 1:07 pm  
Blogger thoufi | തൗഫി said...

ജീവിതകാലം മുഴുവന്‍ ആയുരാരോഗ്യവും
സന്തോഷ-സമാധാനവും കളിയാടിടട്ടെ.
ഏറെ വൈകിയെങ്കിലും,നേരുന്നു
ഞാന്‍,വിവാഹവാര്‍ഷികാശംസകള്‍
qw_er_ty

5/02/2007 4:15 pm  
Blogger aneeshans said...

ചവര്‍ക്കും കായ്കള്‍
അത്യുഷ്ണത്തില്‍
‍പഴങ്ങളാകും പോല്‍
‍അനുഭവങ്ങളുടെ കൊടുംവേനല്‍
ജീവിതത്തിന്‍ മധുരമേറ്റിടും.
\

ഇവിടെ എവിടെയോ വായിച്ചതാണ്. പിന്നീട് കല്ലും മുള്ളും കൊളളാതെ നടക്കണം എന്ന് പറയുമ്പൊള്‍ എവിടെയോ എന്തോ ഒരു കല്ല് കടി.

6/02/2007 3:42 pm  
Blogger വല്യമ്മായി said...

പ്രിയ ആരോ ഒരാള്‍,

കല്ലും മുള്ളും വഴിയിലുണ്ടാകുമെങ്കിലും പിടിച്ചിരിക്കുന്ന കയ്യിലുള്ള വിശ്വാസത്താല്‍ അതിനെയെല്ലാം മറികടക്കാം എന്നാണുദ്ദേശിച്ചത്.
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

6/02/2007 3:54 pm  
Blogger സാല്‍ജോҐsaljo said...

അങ്ങനെതന്നെ ഭവിക്കട്ടെ...

4/26/2008 2:25 pm  

Post a Comment

<< Home