Tuesday, May 08, 2007

പറിച്ചു നടല്‍

വീട്ടുവളപ്പില്‍ ഞാന്‍ നട്ടു വളര്‍‌ത്തിയ
ചീരത്തോട്ടം പറിച്ചു നട്ടത്
കല്യാണത്തിന് വെപ്പുപുരയൊരുക്കാന്‍.

വിരുന്ന് കഴിഞ്ഞ് വന്നപ്പോള്‍ കണ്ടത്
ഉണങ്ങി പോയ ചീരച്ചെടികളെ,
വിടരാതെ വാടിയ മൊട്ടുകളോടെ.

പറിച്ചു നട്ടിട്ടും
പടര്‍ന്നു പന്തലിച്ചെന്‍ ജീവിതത്തിനു താഴെ
ഒരു പാട് ചീരപ്പൂക്കളുടെ നിഴല്‍.

Labels:

35 Comments:

Blogger വല്യമ്മായി said...

നമുക്ക് പാതയൊരുക്കാന്‍ പറിച്ചു നടപ്പെട്ട് വേരോടാതിരുന്ന ഒരു പാട് ചെടികള്‍‍ക്കായ് കുറച്ച് വരികള്‍.

പുതിയ കവിത-പറിച്ചു നടല്‍

5/08/2007 9:33 am  
Blogger അത്തിക്കുര്‍ശി said...

വരികള്‍ നന്നായി..

എല്ലാ പറിച്ചു നടലുകളും പടര്‍ന്നു
പന്തലിച്ചെന്നു വരില്ല!

5/08/2007 9:40 am  
Blogger കുട്ടന്മേനൊന്‍::KM said...

നിഴല്‍ മാത്രമെങ്കിലും
വിരുന്നുകാര്‍ക്കായൊരു
തണലായങ്ങനെ
വിളങ്ങീടുന്നു വിധിയറിയാതെ..

നല്ല വരികള്‍ ..

5/08/2007 9:44 am  
Blogger Pramod.KM said...

മനോഹരമായിരിക്കുന്നു താരതമ്യം;)

5/08/2007 9:46 am  
Blogger രാജു ഇരിങ്ങല്‍ said...

"പറിച്ചു നട്ടിട്ടും
പടര്‍ന്നു പന്തലിച്ചെന്‍ ജീവിതത്തിനു താഴെ
ഒരു പാട് ചീരപ്പൂക്കളുടെ നിഴല്‍"

ചിരിപ്പൂക്കളുടെ നിഴല്‍ മാത്രമൊ?

5/08/2007 9:51 am  
Blogger വല്യമ്മായി said...

ഇരിങ്ങല്‍,വിടര്‍‌ന്ന് നില്‍ക്കുന്ന ചിരിപ്പൂക്കള്‍ക്കിടയിലൂടെ ഞാനൊരു നിമിഷം ചീരപൂക്കളെ ഓര്‍ത്തെന്നേ ഉള്ളൂ.

5/08/2007 10:15 am  
Blogger അരീക്കോടന്‍ said...

ചീരപ്പൂ മൊട്ട്‌ ???അതും വാടുമോ ??

5/08/2007 11:12 am  
Blogger Sul | സുല്‍ said...

പറിച്ചു നടപ്പെട്ടവയെല്ലാം
പിറന്നു മണ്ണില്‍ വന്നവരെല്ലാം
ജീവിതം മുഴുവനാക്കാറില്ലല്ലോ.

നല്ല വരികള്‍.
-സുല്‍

5/08/2007 11:28 am  
Blogger സഞ്ചാരി said...

സ്വാര്‍ത്ഥതയ്ക്കും,വെട്ടിപ്പിടിക്കലിനും വേണ്ടി ഇവിടെ എന്തൊക്കെ വെട്ടിനിരത്തലുകളും,പറിച്ചുനടലുകളും നടക്കുന്നു. ഇന്നത്തെ ഈ ലോകത്ത് നടക്കുന്നു.
അര്‍ത്ഥവത്തവായ വരികള്‍.

5/08/2007 11:44 am  
Blogger അപ്പു said...

വല്യമ്മായീ... കുറച്ചുവരികളില്‍ വലിയ ആശയം.
നന്നായി.

5/08/2007 12:05 pm  
Blogger സുനീഷ് തോമസ് said...

കവിത ഇഷ്ടമായി.

5/08/2007 12:23 pm  
Blogger kaithamullu - കൈതമുള്ള് said...

ഓരോ വന്മരവും പടര്‍ന്ന് പന്തലിക്കുമ്പോള്‍ ഞെരിഞ്ഞമരുന്ന എത്ര കുഞ്ഞു മരങ്ങള്‍, താഴേ!
വല്യമ്മായീ, നന്നായീ ട്ടോ!

5/08/2007 12:24 pm  
Blogger Manu said...

ആ നിഴലുകളെ ഓര്‍ക്കാനുള്ള നന്മ മനസ്സില്‍ ബാക്കിയുണ്ടല്ലോ... അതുതന്നെ വലിയ കാര്യം..

കവിത നന്നായീട്ടോ.. ശരിക്കും

5/08/2007 1:46 pm  
Blogger ചേച്ചിയമ്മ said...

നല്ല ആശയം.

5/08/2007 1:47 pm  
Blogger അഗ്രജന്‍ said...

വല്യമ്മായി... വളരെ നന്നായിട്ടുണ്ട് ഈ വരികള്‍!

ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്... താങ്കള്‍ പലതും ചികഞ്ഞെടുത്ത് കുറിക്കുന്നത്... നല്ല ശൈലി.

5/08/2007 1:59 pm  
Blogger വേണു venu said...

നല്ല ആശയം വല്യമ്മായി,
ഒരു “പക്ഷേ“ ഉണ്ടു്.

കല്യാണത്തിന് വെപ്പുപുരയൊരുക്കാന്‍,
ചീരത്തോട്ടം പറിച്ചു നട്ടത് ശരിയായ സ്ഥലത്തല്ലായിരുന്നു. അമ്മാവി ശരിയായ സ്ഥലത്തു് പറിച്ചു നടപ്പെട്ടു. പാവം ആ ചീരകള്‍ക്കു് വെള്ളവും ശ്വാസവുമില്ലാതെ കരിഞ്ഞു. പറിച്ചു നടിലിലേ ചതിയാണു് ഈ ദുരന്തം.
പറിച്ചു നടലൊരാവശ്യവുമാണു്.
ദുരന്തം നിഴലാകാതെയുള്ള പറിച്ചു നടീലിനായി.....
എന്‍റമ്മോ...ഞാനിവിടില്ല.:)‍

5/08/2007 2:15 pm  
Blogger ഇടങ്ങള്‍|idangal said...

നല്ല കവിത വല്യമ്മായീ

5/08/2007 2:22 pm  
Blogger തക്കുടു said...

കൊള്ളാം !

5/08/2007 2:31 pm  
Blogger ശെഫി said...

നന്നായി

5/08/2007 3:45 pm  
Blogger P.R said...

അവസാനത്തെ വരികള്‍ ഇഷ്ടപ്പെട്ടു.

5/08/2007 4:13 pm  
Blogger മുസാഫിര്‍ said...

ഒരു പറിച്ചു നടലിന്നിടക്കു ഒന്നു നടുനിവര്‍ത്തിയപ്പോഴാണു ഇതു കണ്ടത്.നന്നായിരിക്കുന്നു,വല്യമ്മായി.

5/08/2007 4:28 pm  
Blogger വല്യമ്മായി said...

പറിച്ചുനടല്‍ വായിച്ച് ആസ്വദിച്ച അഭിപ്രായം കുറിച്ച അത്തിക്കുറിശ്ശി(പറിച്ചുനടലിലും നിലനില്‍ക്കാന്‍ സഹായിച്ച ഘടകങ്ങളോട് നന്ദി കൂടിയാണ് ഈ വരികള്‍),കുട്ടന്‍ മേനോന്‍,പ്രമോദ്,ഇരിങ്ങല്‍,അരീക്കോടന്‍(ചെടി കരിഞ്ഞാല്‍ വാടാത്ത മൊട്ടോ),സുല്‍,സഞ്ചാരി,അപ്പു,സുനീഷ്,കൈതമുള്ള്,മനു(തിന്മ കുഴിച്ച് മൂടി നന്‍‍മയുടെ പ്രകാശമല്ലേ പരത്തേണ്ടത്),ചേച്ചിയമ്മ,അഗ്രജന്‍,വേണുവേട്ടന്‍(താങ്കള്‍ മനസ്സിലാക്കിയത് വളരെ ശരി,ഒരോ പറിച്ചു നടലിലും ദൈവം തുണയായിരിക്കട്ടെ),ഇടങ്ങള്‍,തക്കുടു,ശെഫി,പി.ആര്‍,മുസാഫിര്‍(തിരക്കിനിടയിനും എത്തി നോക്കിയതിന് നന്ദി) വളരെ നന്ദി

5/08/2007 9:03 pm  
Blogger G.manu said...

ellavarum ennu paRichu natappeduthu ammayi

5/09/2007 9:33 am  
Blogger വല്യമ്മായി said...

അതെ മനു,അനിവാര്യമായ പറിച്ചു നടലുകള്‍,വേണു ചേട്ടന്‍ പറഞ്ഞ പോലെ പറിച്ചു നടപ്പെടുന്ന സ്ഥലവും സാഹചര്യവുമാണ് പ്രധാനം.നന്ദി,സന്ദര്‍ശനത്തിനും വായനക്കും കമന്റിനും.

5/09/2007 1:51 pm  
Blogger വിഷ്ണു പ്രസാദ് said...

വല്യമ്മായീ,നല്ല സബ്ജക്ട്.എഴുത്തും കൊള്ളാം.

5/09/2007 2:11 pm  
Blogger വല്യമ്മായി said...

വിഷ്ണു മാഷെ നന്ദി.(എന്താ മാഷേ ഒഴുക്കന്‍ മട്ടിലൊരഭിപ്രായം, അവിടെ വന്ന് വിമര്‍ശിക്കുന്നതിന്റെ കെറുവാണോ)

5/10/2007 7:43 am  
Anonymous അരുണ said...

അനിവാര്യമാം
പറിച്ചു നടലില്‍
പുതുനാമ്പു തളിര്‍ക്കാന്‍
പ്രാണവായു നല്‍കിയെന്‍...!
പ്രാണേശ്വരനാം.....
സ്തോത്രങ്ങള്‍ഖിലവും....!

കവിത രസായിട്ട് തോന്നി......ആശംസകള്‍

5/10/2007 1:21 pm  
Blogger വല്യമ്മായി said...

ഞാന്‍ പറയാതെ പറഞ്ഞത് പറഞ്ഞതിന് നന്ദി അരുണ.നന്ദി പ്രാണേശ്വരനും അദ്ദേഹത്തെ എനിക്കായ് സൃഷ്ടിച്ച സര്‍‌വേശ്വരനും.

5/10/2007 2:17 pm  
Blogger മുല്ലപ്പൂ || Mullappoo said...

നല്ല വരികള്‍

5/10/2007 3:33 pm  
Blogger കിനാവ്‌ said...

കുറച്ച് ചീര പോയാലെന്താ വല്ല്യമ്മായീ സദ്യ കേമായല്ലോ.

5/11/2007 6:23 pm  
Blogger വല്യമ്മായി said...

പറിച്ചു നട്ടിട്ടും
പടര്‍ന്നു പന്തലിച്ചെന്‍ ജീവിതത്തിനു താഴെ
ഒരു പാട് ചീരപ്പൂക്കളുടെ നിഴല്‍.


ഒരിത്തിരി നേരം ഈ നിഴലിലിരിക്കാന്‍ എത്തിയ മുല്ലപ്പൂവിനും കിനാവിനും നന്ദിയുടെ പുഞ്ചിരിപ്പൂക്കള്‍

5/12/2007 9:17 am  
Blogger എന്റെ കിറുക്കുകള്‍ ..! said...

നല്ല വരികള്‍...

5/18/2007 7:34 pm  
Blogger വല്യമ്മായി said...

എന്റെ കിറുക്കുകള്‍ നന്ദി,കവിത വായിച്ചതിനും അഭിപ്രായം കുറിച്ചതിനും

5/19/2007 12:39 pm  
Blogger പെരിങ്ങോടന്‍ said...

നല്ല കവിത. സംക്രമണത്തിലെ എഡിറ്റഡ് വേര്‍ഷന്‍ കൂടുതല്‍ സംവദിക്കുന്നുണ്ട്.

6/30/2007 1:28 pm  
Blogger Seena said...

ഈ കവിത വളരെ ഇഷ്ടമായി...

1/30/2008 7:52 am  

Post a Comment

Links to this post:

Create a Link

<< Home