എന്റെ നുറുങ്ങ് കവിത വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞ വിഷ്ണുമാഷ്( ഒരിക്കലും കനലായിട്ടില്ലാത്തതിനാല്‍ അറിയില്ല മാഷേ :)), പ്രമോദ് (ഞാന്‍ കെടുത്തിയില്ലെന്ന് വിശ്വസിക്കട്ടെ), അഗ്രജന്‍(തെളിമ എന്നത് കൊണ്ട് വരികളുടെ സുതാര്യതയാണോ കവിതയിലെ സന്ദേശമാണോ ഉദ്ദേശിച്ചത്?), മനു,സുല്‍ വളരെ നന്ദി.
വല്യമ്മായീ നാലു വരികള്‍കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ഈ കുഞ്ഞിക്കവിത അതിന്റെ പൂര്‍ണ്ണതയിലെത്തുമായിരുന്നല്ലോ. അതാവാം അഗ്രജന്‍ ഉദ്ദേശിച്ചത്. എഴുതിയ അത്രയും നന്നായി. ബാകികൂടി പോരട്ടെ.
അപ്പു,ഉദ്ദേശിച്ചത് മനസ്സിലായി.ഞാന്‍ http://rehnaliyu.blogspot.com/2006/10/blog-post.html ഈ കവിത പൊസ്റ്റ് ചെയ്തപ്പോള്‍ അവസാനത്തെ നീര്‍കുമിള ആവശ്യമില്ലെന്നാണ് പലരും പറഞ്ഞത്,അതിനാലാണ് കനലിനെ പേരില്‍ ഒതുക്കി നിര്‍ത്തിയത്.കവിതകളുടെ സങ്കേതങ്ങളെ കുറിച്ചൊന്നും എനിക്കും വലിയ പിടിയില്ല.വളരെ നന്ദി ഇങ്ങനെയൊരു നിര്‍ദ്ദേശത്തിന്.
മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്ലോഗിനുള്ളില്‍ പ്രസിദ്ധീകരിച്ചതിനു ശേഷവും തിരുത്താം അല്ലെങ്കില്‍ ഭംഗി കൂട്ടാം എന്നുള്ളത് ഏവരേയും പോലെ എന്നെയും സന്തോഷിപ്പിക്കാറുണ്ട്.
ഈ കവിത എന്നെ ഏറെ ആകര്‍ഷിച്ചൊന്നുമില്ല. എന്നാല്‍ ഇതിലെ ലാളിത്യം എന്നെ ഇത് വായിപ്പിച്ചു.
വാക്കുകള്‍ക്ക് പതിവു പോലെ ശക്തിയും അതു പോലെ ദൌര്‍ബല്യവും കാണുന്നു.
ദൌര്‍ബല്യം എന്നത് എനിക്ക് മാത്രം തോന്നുന്നതാകാം. ഒരു അപൂര്‍ണ്ണതയാണൊ എന്ന് തോന്നി. അല്ലെങ്കില്‍ ഇനിയുമുണ്ടല്ലോ എന്ന് തോന്നി. ഒരു പക്ഷെ അതാകാം ഈ കവിതയുടെ ഭംഗിയും അല്ലേ വല്യമ്മായീ.
പലരും പറഞ്ഞതു പോലെ തലവാചകം അടക്കമുള്ളതാണീ കവിത അപ്പോള്‍ പൂര്‍ണ്ണമാകുമെങ്കിലും കൂടുതല്‍ ഇഷ്ടം കൊണ്ടാവണം അപൂര്‍ണ്ണത തോന്നിയത്.
ശക്തിയുള്ളതും പുതിയതുമായ നല്ല കവിതകള്‍ വല്യമ്മായിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു
(എന്നിട്ടു വേണം എനിക്കൊരു നിരൂപണമെഴുതാന്‍.. എന്നെ തന്നെ ഞാനൊന്ന് തമാശിച്ചതാണേ.....)
കറ്റില്‍ കുളിരാതെ... അതായത്, കാറ്റില്‍ ജ്വലിക്കുന്ന എന്ന കനലിന്‍റെ ഭാവം മാത്രേ എനിക്ക് കാണാനായുള്ളൂ... ജ്വലിക്കാനുള്ള ആ കഴിവ് തന്നെയല്ലേ കനലിനെ കനലായി നിറുത്തുന്നത്!
സന്ദേശം തന്നെയാണ് ഞാനുദ്ദേശിച്ചതെന്ന് തോന്നുന്നു - അല്ലേ :)
അരീക്കോടന്‍,നന്ദി. ഇരിങ്ങല്‍,പഠനത്തിന് നന്ദി.കാറ്റിലും മഴയിലും മണ്ണിലും വെയിലിലും കനലിന്‍റെ ചില പ്രത്യേകതകളാണ് ഞാന്‍ എഴുതിയത്.ബാക്കി ആസ്വാദകരുടെ ഭാവനയ്ക്ക് വിടുന്നു.പ്രമോദ് പറഞ്ഞ പോലെയും വരികള്‍ ചേര്‍ക്കാം.
പിന്നെ ഒരാളുടെ എല്ലാ കൃതികളും ഇഷ്ട്മാകണമെന്നില്ലല്ലോ.ക്രിയാത്മക നിരൂപണങ്ങളെ എന്നും സ്വാഗതം ചെയ്യുന്നു,അത് എഴുത്തിനെ നല്ല രീതിയില്‍ സ്വാധീനിക്കും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.
അഗ്രജന്‍,കാറ്റ് മറ്റെല്ലാത്തിനേയും തണുപ്പിക്കുമ്പോള്‍ കനലിന് അതിനും ഭാഗ്യമില്ല.മറ്റുള്ളവര്‍ക്ക് വേണ്ടി ചുറ്റുപാടുകള്‍ ആസ്വദിക്കാന്‍ കഴിയാത്തത് കനലിന്‍റെ നന്മയും തെളിച്ചവുമല്ലേ കാണിക്കുന്നത്.നന്ദി തുറന്ന അഭിപ്രായത്തിന്.
പിന്നെ ഒരാളുടെ എല്ലാ കൃതികളും ഇഷ്ട്മാകണമെന്നില്ലല്ലോ.ക്രിയാത്മക നിരൂപണങ്ങളെ എന്നും സ്വാഗതം ചെയ്യുന്നു,അത് എഴുത്തിനെ നല്ല രീതിയില്‍ സ്വാധീനിക്കും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.
വല്യമ്മായിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ബൂലോകത്ത് പലപ്പോഴും കാണാത്തൊരു അഭിപ്രായപ്രകടനം ഇവിടെ ഉണ്ടായി എന്നതില്‍ സന്തോഷിക്കുന്നു. എഴുത്തിന്റെ നല്ലതും മോശവുമായ വശങ്ങളെ കാണിക്കുകയെന്നതു തന്നെയാവണം കമന്റുകളുടെ ലക്ഷ്യം. അതു എഴുത്തിന് ശക്തി കൂട്ടുവാന്‍ ഉപകരിക്കും. കവിത എനിക്ക് അത്രയ്ക്ക് ദഹിക്കുന്ന സംഗതിയല്ലാത്തതുകൊണ്ട് അഭിപ്രായം എഴുതുന്നില്ല.എങ്കിലും ഒരു കടങ്കഥ പോലെ തോന്ന്ന്നു.
കാറ്റില്‍ ജ്വലിക്കുന്നു, മഴയില്‍ കുതിരുന്നു എന്നതും കനലിന്റെ ഒരു സ്വഭവം. :) നാലുവരിയില്‍ ഒതുക്കാതെ കുറച്ചുകൂടി ആവമായിരുന്നു എന്നു തോന്നുന്നു. വെയിലില്‍ വാടാതെ എന്നതിനു പകരം വെയിലത്തു വാടാതെ എന്നാക്കിയാല്‍...(വെറുതെ ഒരു തോന്നല്‍ മാത്രം ട്ടോ.)
നന്ദി സതീഷ്,ബ്ലോഗില്‍ വന്നത് മുതല്‍ അത് തന്നെയാണ് ലക്‌ഷ്യവും.ഞാനും തറവാടിയും കമന്റിരക്കുന്നു എന്നു പറയും ബൂലോഗര്‍,പക്ഷെ ആരോടെങ്കിലും പുതിയ പോസ്റ്റ് വായിച്ചോ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നത് അവര്‍ നമ്മളെഴുതിയത് വായിച്ച് വിലയിരുത്താന്‍ കഴിവുള്ളവരാണെന്ന വിശ്വാസത്തിലാണെന്ന് മാത്രം.
കെവി,നന്ദി,എന്റെ വരികള്‍ ഭൗതികമായെങ്കില്‍ ഈ വരികളില്‍ കൂടുതല്‍ ഭാവന കാണുന്നു.അടികളില്‍ പൊള്ളാതെ എന്നതും വെയിലില്‍ വാടാത്ത അതെ അര്‍ത്ഥത്തിലിലല്ലേ.
പ്രമോദിനെ പോലെ,കെവിയെ പോലെ കൂടുതല്‍ വരികള്‍ എഴുതാന്‍ കഴിയുന്നവരെ സ്വാഗതം ചെയ്യുന്നു. ബ്ലോഗിലെ ആദ്യത്തെ ഇന്ററാക്റ്റീവ് കവിതയ്ക്ക് വേദിയായെങ്കിലോ ഇവിടം.
പൊതുവാള്‍,വളരെ വളരെ നന്ദി മനോഹരമായ കവിത കോണ്ട് എന്റെയീ കുഞ്ഞ് പോസ്റ്റിനെ ധന്യമാക്കിയതിന്.ഇത് താങ്കളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യണം ,ഇങ്ങ്ട്ടൊരു ലിങ്കോടു കൂടി.
വരികള്‍ ഇഷ്ടമായി. ഇതുവരെ എഴുതിയതൊന്നും വായിക്ക്കാന്‍ കൊള്ളാത്തതുകൊണ്ട് ഇനി കവിതയായാലോയെന്ന ചിന്ത എന്നിലേക്ക് ഇടയ്ക്കെങ്കിലും സന്നിവേശിപ്പിക്കുന്നത് വല്യമ്മായിയുടെ കുഞ്ഞുവരികളാണ്. qw_er_ty
നന്ദി ഏറനാടന്‍,അതു മാത്രമല്ല ഒന്നു കൂടി മനസ്സിരുത്തി വായിച്ചു നോക്കൂ.:)
കുട്ടന്മേനോന്‍ നന്ദി,എന്തേ അങ്ങനെയൊരു മനമ്മാറ്റം,മൗലികമായ രചനകള്‍ ഗദ്യമായാലും പദ്യമായാലും എന്നും നിലനില്‍ക്കും,പക്ഷെ വായനക്കാരുടെ താത്‌കാലിക രസത്തിനു വേണ്ടി മാത്രം എഴുതുമ്പോഴാണ് ആത്മാര്‍ത്ഥത കുറയുന്നതും പെട്ടെന്ന് മടുക്കുന്നതും.:)
28 Comments:
കനലിന്റെ പ്രത്യേകതകള്‍ തേടുമ്പോള്‍.
കനല്‍-പുതിയ നുറുങ്ങുകവിത.
കനലായിരിക്കുക എന്നാല്‍ ഇങ്ങനെയൊക്കെയാണല്ലേ...
നന്നായി.
കവിതയില്‍ കെട്ടുപോകാതെ,:)
വല്യമ്മായിയുടെ വരികളില്‍ സാധാരണ കാണാറുള്ള തെളിമ ഇതില്‍ കണ്ടില്ല എന്നു പറയട്ടെ!
നല്ല കവീത വല്യമ്മായി...
കാട്ടുപൂവിന്റെ ചേലും
കടംകഥയുടെ പൊരുളും..
ഇതില്‍ നല്ല തെളിമയുണ്ടല്ലോ...
ആര്‍ക്കും മനസ്സിലാവുന്ന കുഞ്ഞു കവിത.
ഒരു കൊച്ചു കടംകഥ.
-സുല്‍
എന്റെ നുറുങ്ങ് കവിത വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞ
വിഷ്ണുമാഷ്( ഒരിക്കലും കനലായിട്ടില്ലാത്തതിനാല്‍ അറിയില്ല മാഷേ :)),
പ്രമോദ് (ഞാന്‍ കെടുത്തിയില്ലെന്ന് വിശ്വസിക്കട്ടെ),
അഗ്രജന്‍(തെളിമ എന്നത് കൊണ്ട് വരികളുടെ സുതാര്യതയാണോ കവിതയിലെ സന്ദേശമാണോ ഉദ്ദേശിച്ചത്?),
മനു,സുല്‍ വളരെ നന്ദി.
വല്യമ്മായീ നാലു വരികള്‍കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ഈ കുഞ്ഞിക്കവിത അതിന്റെ പൂര്‍ണ്ണതയിലെത്തുമായിരുന്നല്ലോ. അതാവാം അഗ്രജന്‍ ഉദ്ദേശിച്ചത്. എഴുതിയ അത്രയും നന്നായി. ബാകികൂടി പോരട്ടെ.
വല്യമ്മായീ,തീറ്ച്ചയായും.:)
കൂട്ടിച്ചേറ്ക്കാമായിരുന്ന ഒരു വരി ആണ്‍ ഞാന്‍ ഉദ്ദേശിച്ചത്;)
അപ്പു,നന്ദി.കമന്റ് വ്യക്തമായില്ല,വിശദമാക്കാമോ ?
പ്രമോദ്,നന്ദി ഒരിക്കല്‍ കൂടി.
വല്യമ്മായീ എങ്ങനെയാ എഴുതേണ്ടതെന്നു പറയാന്‍ എനിക്കും അറിയില്ല!! ഞാന്‍ ശ്രമിക്കാം. “കനല്‍“ എന്ന തലക്കെട്ട് ഇല്ലെന്നിരിക്കട്ടെ. എങ്കില്‍, ഈ ആദ്യ നാലുവരികള്‍ എഴുതിക്കഴിഞ്ഞ്, കനലിനെപ്പറ്റിയാണു പറയുന്നതെന്ന് വായനക്കരെ അറിയിക്കാന്‍ എന്തെഴുതുമോ, അതെഴുതിയാല്‍ ഞാനുദ്ദേശിച്ച പൂര്‍ണതയായി.
അപ്പു,ഉദ്ദേശിച്ചത് മനസ്സിലായി.ഞാന്‍ http://rehnaliyu.blogspot.com/2006/10/blog-post.html ഈ കവിത പൊസ്റ്റ് ചെയ്തപ്പോള്‍ അവസാനത്തെ നീര്‍കുമിള ആവശ്യമില്ലെന്നാണ് പലരും പറഞ്ഞത്,അതിനാലാണ് കനലിനെ പേരില്‍ ഒതുക്കി നിര്‍ത്തിയത്.കവിതകളുടെ സങ്കേതങ്ങളെ കുറിച്ചൊന്നും എനിക്കും വലിയ പിടിയില്ല.വളരെ നന്ദി ഇങ്ങനെയൊരു നിര്‍ദ്ദേശത്തിന്.
നന്നായി
കാറ്റില്‍ കുളിരാതെ
മഴയില്‍ കിളിര്‍ക്കാതെ
മണ്ണില്‍ മുളക്കാതെ
വെയിലില്‍ വാടാതെ.
മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്ലോഗിനുള്ളില്‍ പ്രസിദ്ധീകരിച്ചതിനു ശേഷവും തിരുത്താം അല്ലെങ്കില്‍ ഭംഗി കൂട്ടാം എന്നുള്ളത് ഏവരേയും പോലെ എന്നെയും സന്തോഷിപ്പിക്കാറുണ്ട്.
ഈ കവിത എന്നെ ഏറെ ആകര്‍ഷിച്ചൊന്നുമില്ല. എന്നാല്‍ ഇതിലെ ലാളിത്യം എന്നെ ഇത് വായിപ്പിച്ചു.
വാക്കുകള്‍ക്ക് പതിവു പോലെ ശക്തിയും അതു പോലെ ദൌര്‍ബല്യവും കാണുന്നു.
ദൌര്‍ബല്യം എന്നത് എനിക്ക് മാത്രം തോന്നുന്നതാകാം. ഒരു അപൂര്‍ണ്ണതയാണൊ എന്ന് തോന്നി. അല്ലെങ്കില്‍ ഇനിയുമുണ്ടല്ലോ എന്ന് തോന്നി. ഒരു പക്ഷെ അതാകാം ഈ കവിതയുടെ ഭംഗിയും അല്ലേ വല്യമ്മായീ.
പലരും പറഞ്ഞതു പോലെ തലവാചകം അടക്കമുള്ളതാണീ കവിത അപ്പോള്‍ പൂര്‍ണ്ണമാകുമെങ്കിലും കൂടുതല്‍ ഇഷ്ടം കൊണ്ടാവണം അപൂര്‍ണ്ണത തോന്നിയത്.
ശക്തിയുള്ളതും പുതിയതുമായ നല്ല കവിതകള്‍ വല്യമ്മായിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു
(എന്നിട്ടു വേണം എനിക്കൊരു നിരൂപണമെഴുതാന്‍.. എന്നെ തന്നെ ഞാനൊന്ന് തമാശിച്ചതാണേ.....)
കറ്റില്‍ കുളിരാതെ...
അതായത്, കാറ്റില്‍ ജ്വലിക്കുന്ന എന്ന കനലിന്‍റെ ഭാവം മാത്രേ എനിക്ക് കാണാനായുള്ളൂ... ജ്വലിക്കാനുള്ള ആ കഴിവ് തന്നെയല്ലേ കനലിനെ കനലായി നിറുത്തുന്നത്!
സന്ദേശം തന്നെയാണ് ഞാനുദ്ദേശിച്ചതെന്ന് തോന്നുന്നു - അല്ലേ :)
അരീക്കോടന്‍,നന്ദി.
ഇരിങ്ങല്‍,പഠനത്തിന് നന്ദി.കാറ്റിലും മഴയിലും മണ്ണിലും വെയിലിലും കനലിന്‍റെ ചില പ്രത്യേകതകളാണ് ഞാന്‍ എഴുതിയത്.ബാക്കി ആസ്വാദകരുടെ ഭാവനയ്ക്ക് വിടുന്നു.പ്രമോദ് പറഞ്ഞ പോലെയും വരികള്‍ ചേര്‍ക്കാം.
പിന്നെ ഒരാളുടെ എല്ലാ കൃതികളും ഇഷ്ട്മാകണമെന്നില്ലല്ലോ.ക്രിയാത്മക നിരൂപണങ്ങളെ എന്നും സ്വാഗതം ചെയ്യുന്നു,അത് എഴുത്തിനെ നല്ല രീതിയില്‍ സ്വാധീനിക്കും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.
അഗ്രജന്‍,കാറ്റ് മറ്റെല്ലാത്തിനേയും തണുപ്പിക്കുമ്പോള്‍ കനലിന് അതിനും ഭാഗ്യമില്ല.മറ്റുള്ളവര്‍ക്ക് വേണ്ടി ചുറ്റുപാടുകള്‍ ആസ്വദിക്കാന്‍ കഴിയാത്തത് കനലിന്‍റെ നന്മയും തെളിച്ചവുമല്ലേ കാണിക്കുന്നത്.നന്ദി തുറന്ന അഭിപ്രായത്തിന്.
പിന്നെ ഒരാളുടെ എല്ലാ കൃതികളും ഇഷ്ട്മാകണമെന്നില്ലല്ലോ.ക്രിയാത്മക നിരൂപണങ്ങളെ എന്നും സ്വാഗതം ചെയ്യുന്നു,അത് എഴുത്തിനെ നല്ല രീതിയില്‍ സ്വാധീനിക്കും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.
വല്യമ്മായിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.
ബൂലോകത്ത് പലപ്പോഴും കാണാത്തൊരു അഭിപ്രായപ്രകടനം ഇവിടെ ഉണ്ടായി എന്നതില്‍ സന്തോഷിക്കുന്നു.
എഴുത്തിന്റെ നല്ലതും മോശവുമായ വശങ്ങളെ കാണിക്കുകയെന്നതു തന്നെയാവണം കമന്റുകളുടെ ലക്ഷ്യം. അതു എഴുത്തിന് ശക്തി കൂട്ടുവാന്‍ ഉപകരിക്കും.
കവിത എനിക്ക് അത്രയ്ക്ക് ദഹിക്കുന്ന സംഗതിയല്ലാത്തതുകൊണ്ട് അഭിപ്രായം എഴുതുന്നില്ല.എങ്കിലും ഒരു കടങ്കഥ പോലെ തോന്ന്ന്നു.
കരളില്‍ ഉറയാതെ
കണ്ണില്‍ പാളാതെ
അടികളില്‍ പൊള്ളാതെ
നിദ്രയിലണയാതെ
കാറ്റില്‍ ജ്വലിക്കുന്നു, മഴയില്‍ കുതിരുന്നു എന്നതും കനലിന്റെ ഒരു സ്വഭവം. :)
നാലുവരിയില്‍ ഒതുക്കാതെ കുറച്ചുകൂടി ആവമായിരുന്നു എന്നു തോന്നുന്നു. വെയിലില്‍ വാടാതെ എന്നതിനു പകരം വെയിലത്തു വാടാതെ എന്നാക്കിയാല്‍...(വെറുതെ ഒരു തോന്നല്‍ മാത്രം ട്ടോ.)
കനലല്ലെങ്കിലും കനലടുപ്പാണു ഞാന്‍,
കനിവില്ലെങ്കിലും കത്താതെ വയ്യല്ലോ
കണ്ണും നിറച്ചെന്നിലൂതിത്തളരവേ
കണ്ടു ഞാന്‍ നിന്നില്‍പ്പുകയും കനലുകള്‍.
കത്തിപ്പടരുവാന്‍ വെമ്പുന്നൊരോര്‍മ്മകള്‍
കനവിനെ ചാരമായ് മാറ്റിയ നാമ്പുകള്‍
കാതില്‍ മുഴങ്ങുന്ന കാല്‍ച്ചിലമ്പൊച്ചകള്‍
കാതരം നീന്തുന്ന നിന്മിഴിച്ചെപ്പുകള്‍
കവിതയില്‍പ്പൂക്കുന്ന പുത്തനുണര്‍വുകള്‍
കാത്തുസൂക്ഷിക്കുകയെന്നേയ്ക്കുമായി നീ.
നന്ദി സതീഷ്,ബ്ലോഗില്‍ വന്നത് മുതല്‍ അത് തന്നെയാണ് ലക്‌ഷ്യവും.ഞാനും തറവാടിയും കമന്റിരക്കുന്നു എന്നു പറയും ബൂലോഗര്‍,പക്ഷെ ആരോടെങ്കിലും പുതിയ പോസ്റ്റ് വായിച്ചോ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നത് അവര്‍ നമ്മളെഴുതിയത് വായിച്ച് വിലയിരുത്താന്‍ കഴിവുള്ളവരാണെന്ന വിശ്വാസത്തിലാണെന്ന് മാത്രം.
കെവി,നന്ദി,എന്റെ വരികള്‍ ഭൗതികമായെങ്കില്‍ ഈ വരികളില്‍ കൂടുതല്‍ ഭാവന കാണുന്നു.അടികളില്‍ പൊള്ളാതെ എന്നതും വെയിലില്‍ വാടാത്ത അതെ അര്‍ത്ഥത്തിലിലല്ലേ.
പ്രമോദിനെ പോലെ,കെവിയെ പോലെ കൂടുതല്‍ വരികള്‍ എഴുതാന്‍ കഴിയുന്നവരെ സ്വാഗതം ചെയ്യുന്നു. ബ്ലോഗിലെ ആദ്യത്തെ ഇന്ററാക്റ്റീവ് കവിതയ്ക്ക് വേദിയായെങ്കിലോ ഇവിടം.
ബിന്ദു,നന്ദി,നിര്‍ദ്ദേശത്തിനും തോനലിനും നന്ദി,ഒരു പ്രാസത്തിനു വേണ്ടിയാ വെയിലില്‍ എന്നാക്കിയത്,അര്‍ത്ഥം മാറിയോ ആവോ.
പൊതുവാള്‍,വളരെ വളരെ നന്ദി മനോഹരമായ കവിത കോണ്ട് എന്റെയീ കുഞ്ഞ് പോസ്റ്റിനെ ധന്യമാക്കിയതിന്.ഇത് താങ്കളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യണം ,ഇങ്ങ്ട്ടൊരു ലിങ്കോടു കൂടി.
മൊഴികളില്‍ നിറവായി
മിഴികളില്‍ രോഷമായ്
ചൊടികളില്‍ പ്രണയമായ്
അടികളില്‍ ശക്തിയായ്
lകവിതയെ പഠിച്ചു വരികയാണു ഞാന്‍...
അതു നടക്കുന്നുണ്ടോ എന്നറിയില്ലെന്നു മാത്രം..
ഇഷ്ടപ്പെട്ടു വല്ല്യമ്മായീ, ആ കുഞ്ഞു വരികള്‍.
സ്നേഹം , പീയാര്‍
കാറ്റില്‍ കുളിരാതെ
മഴയില്‍ കിളിര്‍ക്കാതെ
മണ്ണില്‍ മുളക്കാതെ
കരളില്‍ ഉറയാതെ
കണ്ണില്‍ പാളാതെ
നിദ്രയിലണയാതെ
മൊഴികളില്‍ നിറവായ്
മിഴികളില്‍ രോഷമായ്
ചൊടികളില്‍ പ്രണയമായ്
-------------
-------------
കവിതയില്‍ നാളമായ്
പ്രമോദിന്റെ ഒറ്റ വരിക്ക് കൂടി കൂട്ട് വേണം.എന്റെ വരികളിലെ അപൂര്‍ണ്ണതയെ ചോദ്യം ചെയ്ത ആസ്വാദകര്‍ക്കായി ഒരു കൂട്ടുകവിത.
കണ്ണൂസിനും പി.ആറിനും നന്ദി.
വല്യമ്മായി എന്താ ഉദ്ധ്യേശിച്ചത്?
തീയ്യില്‍ കുരുത്തത് വെയിലത്ത് വാടൂല എന്നതാണോ? കുഞ്ഞുണ്ണിക്കവിതപോലെയുണ്ട്.
വരികള്‍ ഇഷ്ടമായി.
ഇതുവരെ എഴുതിയതൊന്നും വായിക്ക്കാന്‍ കൊള്ളാത്തതുകൊണ്ട് ഇനി കവിതയായാലോയെന്ന ചിന്ത എന്നിലേക്ക് ഇടയ്ക്കെങ്കിലും സന്നിവേശിപ്പിക്കുന്നത് വല്യമ്മായിയുടെ കുഞ്ഞുവരികളാണ്.
qw_er_ty
നന്ദി ഏറനാടന്‍,അതു മാത്രമല്ല ഒന്നു കൂടി മനസ്സിരുത്തി വായിച്ചു നോക്കൂ.:)
കുട്ടന്മേനോന്‍ നന്ദി,എന്തേ അങ്ങനെയൊരു മനമ്മാറ്റം,മൗലികമായ രചനകള്‍ ഗദ്യമായാലും പദ്യമായാലും എന്നും നിലനില്‍ക്കും,പക്ഷെ വായനക്കാരുടെ താത്‌കാലിക രസത്തിനു വേണ്ടി മാത്രം എഴുതുമ്പോഴാണ് ആത്മാര്‍ത്ഥത കുറയുന്നതും പെട്ടെന്ന് മടുക്കുന്നതും.:)
സ്നേഹത്തിന്റെ കുളിരും
ദു:ഖത്തിന്റെ വര്‍ഷവും
കനല്‍ക്കട്ടകളെ ഉടച്ചേക്കാം
Post a Comment
<< Home