വഴിക്കണക്ക്
പരീക്ഷയിലെ
അവസാന വഴിക്കണക്ക്.
പലതവണ
കൂട്ടലും
കിഴിക്കലും
ഗുണിക്കലും
ഹരിക്കലും.
അക്കങ്ങളെ
പുറത്തിരുത്തിയും
തിരിച്ചെടുത്തും
കടം വാങ്ങിയും
ഓരോ കടമ്പയും കടന്ന്
അവസാന ഹരണത്തിന്റെ
ഇടയില്‍ മണിയടിച്ചപ്പോള്‍
ഒരു ചോദ്യം മാത്രം ബാക്കി
ശിഷ്ടം?
അവസാന വഴിക്കണക്ക്.
പലതവണ
കൂട്ടലും
കിഴിക്കലും
ഗുണിക്കലും
ഹരിക്കലും.
അക്കങ്ങളെ
പുറത്തിരുത്തിയും
തിരിച്ചെടുത്തും
കടം വാങ്ങിയും
ഓരോ കടമ്പയും കടന്ന്
അവസാന ഹരണത്തിന്റെ
ഇടയില്‍ മണിയടിച്ചപ്പോള്‍
ഒരു ചോദ്യം മാത്രം ബാക്കി
ശിഷ്ടം?
Labels: കവിത
50 Comments:
ഉത്തരം കിട്ടാത്ത വഴിക്കണക്കുകള്‍ ബാക്കിവെക്കുന്നത്?
വഴിക്കണക്ക്-പുതിയ വരികള്‍
വല്യമ്മായീ...കൊടുകൈ.
ഇതാണ് കഴിഞ്ഞതവണ ഞാനുദ്ദേശിച്ച “പൂര്‍ണ്ണ” കവിത.... അഭിനന്ദനങ്ങള്‍.
ഇത് വല്യമ്മായി എഴുതീതല്ലാ..
പച്ചാന എഴുതീതാണു......
കഴിഞ്ഞ ദിവസം ഒരു സംശ്യം ചോദിച്ചേനു ബൂലോഗമാമന്മാരുടെ ഉത്തരങ്ങള്‍ വായിച്ച് വായിച്ച്...
അപ്പോ ശിഷ്ടം എവിടേന്ന് ചോദിച്ച് പോയി..
പാവം പച്ചാന....
വല്യമ്മായീ ..
ഇതു തകര്‍ത്തു... നല്ല കവിത..
ഓ.ടോ. കവിതയുടെ പ്രചോദനം സാന്‍ഡോസ് സൂചിപ്പിച്ചതു തന്നെ എന്ന് എനിക്കും തോന്നി. എങ്കിലും ഒരുകണക്കില്‍ നിന്ന് ജീവിതത്തിലേക്ക് ഇങ്ങനെ ഓടിക്കയറണമെങ്കില്‍ ഉള്ളില്‍ കവിത വേണം...
വല്ല്യമ്മായീ,
പുരോഗതിയുണ്ട് .....
പിന്നെ ശിഷ്ടം ഇതൊക്കെത്തന്നെ
ബൂലോകര്‍ക്കിങ്ങനൊരു വല്ല്യമ്മായി ഉണ്ടായിരുന്നു എന്നു കണ്ടെത്താനായി ബാക്കി വെക്കുന്ന ഈ തെളിവുകള്‍
അതു പോരേ?:)
സാന്‍ഡോസിന് തെറ്റി, ആ കവിത വഴിയേ വരും,പച്ചാനയും കവിതയെഴുതും ,വര്‍ണ്ണങ്ങളിലാണെന്ന് മാത്രം
വഴിക്കണക്ക് കൊള്ളാം വല്യമ്മായി....
ലളിതം,ആസ്വാദ്യകരം
അല്ല, അപ്പൂസിനു മനസ്സിലായില്ല.. ഹരിച്ചിട്ട് ഉത്തരം കിട്ടാത്തപ്പോ പിന്നെ ശിഷ്ടത്തെക്കുറിച്ചു മാത്രം എന്താ ഒരു ചോദ്യം?
പിന്നെയേ, ഈ ഹരിച്ചും ഗുണിച്ചും നോക്കുമ്പോ, ഉത്തരം കിട്ടിയില്ലെങ്കിലും ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നതു നല്ലതാ ..:)
വല്യമ്മായീ,
കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കിയിട്ട് അവസാനം ഒരു ‘അണുമണി’ തൂക്കം നന്മ നിങ്ങളുടെ മനസ്സില്‍ ‘ശിഷ്ടമായി’ബാക്കിയുണ്ടായിരുന്നുവെങ്കില്‍, തീര്‍ച്ചയായും അത് നിങ്ങളുടെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുക തന്നെ ചെയ്യും. ‘നിങ്ങള്‍‘ വിചാരണചെയ്യപ്പെടും, തുല്യതയില്ലാത്ത ഒരു നീതിമാന്റെ മുന്നില്‍. അവിടെ ആ ശിഷ്ടം നിങ്ങളില്‍ തിരിച്ചേല്‍പ്പിക്കപ്പെടും.
വല്യമായി. ശിഷ്ടം പോട്ടെ, ഹരണഫലം എവിടേ?
ഒന്നും അറിയാതേ ‘ശിഷ്ടം എവിടേ?’ എന്ന് ചോദിച്ചാല്‍ ബൂലോഗരെന്താ പറയാ? ഏഡ് കുട്ടന്‍പിള്ളയെ കൊണ്ട് ഒന്നു പെരുമാറിപ്പിച്ചാല്‍ ശിഷ്ടം അല്ല വ്യുല്‍ക്രമം വരെ എവിടാണെന്ന് സാന്‍ഡോസ് പറയും. സത്യം പറായെടാ എവിടാ ശിഷ്ടം?
ഒഫ്.ടൊ
കവിത ഒന്നൂടേ കുറുക്കാം. എങ്കിലും നന്നായി
:)
വല്യമ്മായി കവിത ഇഷ്ടപ്പെട്ടു.
നല്ല കവിത.
മഹിമയുടെ കമെന്റ് ഈ കവിതക്ക് മാറ്റുകൂട്ടുന്നു.
-സുല്‍
അവസാന ബെല്ല് മുഴങ്ങും മുമ്പ് ശിഷ്ടത്തെക്കുറിച്ച് ഒരു കണക്കെടുപ്പ് ആഗ്രഹിച്ച് പോവുമെത്രെ.
നന്നായിരിക്കുന്നു.
ഇതു തന്നെ കുറേ കാലമായി ഞാനും തിരഞ്ഞു കൊണ്ടിരിക്കുന്നു. ജീവിത ശിഷ്ട കഥ പോകട്ടെ ഹരണഫലവും കാണുന്നില്ല. ഇപ്പോപ്പം നോക്കുമ്പം കണക്കു ബുക്ക് പോലും കാണുന്നില്ല. അപ്പോള്‍ പിന്നെ പരീക്ഷയില്‍ പരാജിതനാകുന്നതില്‍ തെറ്റൊന്നുമില്ലല്ലോ.
ലളിതമായ വരികള്‍. ആധുനിക കവിതകളിലെ ദുരൂഹത ലവലേശമില്ല.
കൂടുതലെഴുതുക.
അധികം ഹരണം
ന്യൂനം സന്തുലനം
ഹാരകം സമം
ശിഷ്ടം
ഇതാണൊ ഉത്തരം
ഈ കവിതയുടെ ഗണിതത്തില്‍ ശിഷ്ടമില്ലാതെ വല്യമ്മായി ഹരിച്ചിരിക്കുന്നു.:)
ഒരുപാടു എഴുതണമെന്നു കരുതിയാ വന്നത്. പക്ഷെ 'മഹിമ'യുടെ കമണ്ടു കണ്ടു. ഒരു സലാം വെച്ചു പോകുന്നു. അതു തന്നെ എനിക്കും പറയാനുള്ളൂ
വരികള്‍ നന്നായി വല്യമ്മായി,
ശിഷ്ടം ! വിശിഷ്ടം
നല്ല കവിത..
ശിഷ്ടം ചിലപ്പോള്‍ പൂജ്യമാകാം, അല്ലെങ്കില്‍ മറ്റുവല്ലതുമാകാം. divisor നേയും dividend ആശ്രയിച്ചിരിക്കുമത് .അല്ലേ
ശിഷടത്തെ കുറിച്ച് ആലോചിക്കേണ്ടതുണ്ടോ തെറ്റാതെ ഹരിച്ചാല്‍ പോരെ.
കവിത നന്നായി.
O.T
ഞാന്‍ ഓടിപ്പോയി എണ്റ്റെ ബ്ളോഗിലെ വേര്‍ഡ് വേരി എടുത്തു കളയട്ട്. ഇവന്‍ മനുഷേനെ പ്രാന്തു പിടിപ്പിക്കും.
qw_er_ty
മൊബൈല്‍ ഫോണീലെ കാല്‍ക്കുലേറ്റര്‍ കൊണ്ട് ഹരിച്ചാല്‍ പോയാരുന്നോ ഇത്രയും ബുദ്ധിമുട്ടണ്ടായിരുന്നല്ലോ..
എനിക്ക് മനസ്സിലായി ഈ കവിതയുടെ ഇന്‍സ്പിരേഷന്‍ വല്യമ്മായിക്കെവിടെ നീന്നാണെന്ന്.. കഴിഞ്ഞദിവസം പച്ചാനയുടെ പോസ്റ്റിലെ എല്ലാം കമന്റും വായിച്ചപ്പോള്‍ എനിക്കും തോന്നിയതാ ഇതുപോലെ ഒരു കവിതയെഴുതാന്‍:)
അവസാന ഹരണത്തിന്റെ
ഇടയില്‍ മണിയടിച്ചപ്പോള്‍
ഒരു ചോദ്യം മാത്രം ബാക്കി
ശിഷ്ടം?
വല്യമ്മായി, ഒരു വട്ട പൂജ്യമെന്ന ശിഷ്ടത്തെ നോക്കി, മണിയൊച്ച കേള്‍ക്കുമ്പോള്‍ സ്വയം അറിയുന്നു, ഇനി ആ വഴി കണക്കൊന്നു കൂടി ചെയ്തു നോക്കാന്‍ സമയമില്ലല്ലോ എന്നു്.
നല്ല വരികള്‍. കൂട്ടി കുറച്ചു് ഗുണിച്ചു് ഹരിച്ച വരികള്‍.:)
omvpbxiഅവസാന ഹരണത്തിന്റെ
ഇടയില്‍ മണിയടിച്ചപ്പോള്‍
ഒരു ചോദ്യം മാത്രം ബാക്കി
ശിഷ്ടം?
ഈ ശിഷ്ടത്തിന്നും അവാകാശികളുണ്ട് കുറെ മരുന്ന് കുപ്പിയും,ഗുളികളും.
ശിഷ്ടത്തെപ്പറ്റി ആദ്യമേ ചിന്തിക്കാതെ കണക്ക് നന്നായി ചെയ്യുക...അത്രമാത്രം മതി...:)
ശിഷ്ടം താനേ വന്നോളും കൃത്യമായി.
നല്ല ലേഖനം.
ഇടയ്ക്ക് വാചകം മുറിച്ചുമുറിച്ച് അടിച്ചതു തിരുത്തുമല്ലോ...!
എല്ലാവരുംകൂടി എല്ലാം പറഞ്ഞ സ്ഥിതിക്ക്
ഇങ്ങനെയല്ലാതെ ഇനിയൊന്നും പറയാനില്ല.
കവിത കൊള്ളാം.
ഓ.ടോ.
വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞുകൂടേ? വല്യ പാടാ അമ്മായീ....
വല്യമ്മായി, ഈയിടേയായി, കവിത മാത്രമേയുള്ളൂ? കഥകള്‍ എവിടെ പോയി? കവിതയുടെ ശിഷ്ടം ചോദിക്കുന്നവരോട് ഒരു ചോദ്യം, കഥയുടെ അവശിഷ്ടം എവിടേ?
വഴികണക്കിനുത്തരം കാണാനെത്തിയ അപ്പു,
സാന്ഡോസ്(ന്യൂന സംഖ്യകളുടെ സങ്കടങ്ങള്‍ രചനയില്‍),
മനു(പൂവിലും പുല്ലിലും മാത്രമല്ല,കനക്കിലും കപ്പാസിറ്ററിലും വരെ കവിതയുണ്ട് :)),
പൊതുവാള്‍(മതി),
കുട്ടന്‍സ്,
അപ്പൂസ്(ഉത്തരം നമ്മളുടെ കൂടെ പോരും അപ്പൂസെ,ശിഷ്ടം ബാക്കിയാകും,മണിയടിച്ചാല്‍ പിന്നേം ഹരിക്കുന്നതെങ്ങനാ),
മഹിമ(ആ നന്മ ബാക്കി വെക്കാനുള്ള ശ്രമമാണ് ഈ ബ്ലോഗ് പോലും),
ഡിങ്കന്‍(കുറുക്കി കുറുക്കി കരിയണ്ടാന്ന് കരുതി),
തക്കുടു,
സുല്‍(വളരെ ശരി),
ഇത്തിരി(ബെല്ല് മുഴങ്ങുന്നതിന് മുമ്പല്ല,പരീക്ഷ തുടങ്ങുമ്പോഴേ ആലോചിക്കണം),
അഞ്ചല്‍കാരന്‍(പുറംകണ്ണുകൊണ്ട് കാണാത്തത് അകകണ്ണു കൊണ്ട് കാണാന്‍ ശ്രമിക്കൂ),
ഗന്ധര്‍വന്‍,
പ്രമോദ്,
കരീം മാഷ്(എനിക്കറിയാമായിരുന്നു,ശിഷ്ടമില്ല എന്നെഴുതിയാല്‍ മാഷ് ചൂരലെടുക്കുമെന്ന്),
അത്തിക്കുറിശ്ശി,ചേച്ചിയമ്മ,
വനജ(ഉത്തരം കിട്ടാതെ മണിയടിച്ചത് കൊണ്ടാണ് അങ്ങനെയൊരു ചോദ്യം ബാക്കി വന്നത്),
സാജന്‍ :),
വേണു,സഞ്ചാരി,സാരംഗി,
സുനീഷ്(ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം ശരിയെന്ന സിദ്ധാന്തം ശരിയാണോ,എവിടെയായാലും സ്വന്തം അഭിപ്രായം പറയാം,മനസ്സില്‍ തെളിയുന്നത് എഴുതുന്നു,കവിത ഗദ്യത്തിലും പദ്യത്തിലും ആകാമെന്നാണ് എന്‍റെ മതം,ഇതിനെ കുറിച്ചൊരു ചര്‍ച്ച ഇവിടെhttp://rehnaliyu.blogspot.com/2006/08/blog-post_05.html),
കുറുമാന്‍(അങ്ങനെ നിര്‍ബന്ധമൊന്നുമില്ല,കുത്തിക്കുറിക്കുന്നത് പോസ്റ്റ് ചെയ്യുന്നു,:))
വളരെ നന്ദി.
പിന്നെ പോസ്റ്റുന്നതിന് മുമ്പ് കവിത വായിച്ച് കലക്കന്‍ എന്ന് കമന്‍റ് പറഞ്ഞ തറവാടിക്ക് പ്രത്യേക നന്ദി.
ശിഷ്ടം നമുക്കു കിട്ടില്ലമ്മായി, അഥവാ ഹരണഫലം വല്ലതും ഉണ്ടെങ്കില്‍ പുതുതായി പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കു, അവരെങ്കിലും നന്നായി പരീക്ഷയെഴ്തട്ടെ.
വല്ല്യമ്മായീ ശൂന്യതകോണ്ടായിരുന്നില്ലേ ആ കൂട്ടലും കിഴിക്കലും ഹരിക്കലും ഗുണിക്കലുമെല്ലാം. ഇനി ശിഷ്ടത്തിനു തിരയേണ്ട. അത് എന്റെ കയ്യിലുണ്ട്.
വല്യമായീ, എനിക്കൊരു ഓ ടോ എഴുതാഞ്ഞിട്ടു സമാധാനം കിട്ടുന്നില്ല. മാപ്പ്, മാപ്പ്, മാപ്പ്.
നാദിര്‍ഷായുടെ "ഹരിതപ്പറമ്പില്‍ ഗുണശേഖരന്‍" എന്ന സാര്‍ ക്ലാസ്സില്‍ വരുന്നു.
"കുട്ടികളേ, ഇന്നു നമുക്ക് വഴി കണ്ടുപിടിക്കുന്നതെങ്ങനെ എന്നു പഠിക്കാം?"
"വഴി കണ്ടു പിടിക്കാന്‍ ആരോടെങ്കിലും വഴി ചോദിച്ചാല്‍ പോരേ സാര്‍?"
"തര്‍ക്കുത്തരം പറയുന്നോടാ?? നിന്നെ ഞാന്‍ മറിച്ചിട്ട് ഗുണിച്ചു കളയും. ശിഷ്ടം പോലും ബാക്കി കാണില്ല, പറഞ്ഞേക്കാം..."
[ഞാന്‍ ഇവിടെ ഇല്ല, ഇപ്പോള്‍ അത്യാവശ്യമായി മൊസാംബിക്ക് വഴി കെനിയക്കൊന്നു പോയിരിക്കുകയാണ്.]
മണിയടിച്ചപ്പോള്‍ ബാക്കി ഒരേ ഒരു ചോദ്യം...
വല്ല്യമ്മായീ...നല്ല കവിത..
നന്നായിരിക്കുന്നൂ...
എഴുത്ത് തുടരുമല്ലൊ?
വഴികണക്ക് വായിച്ച് അഭിപ്രായം പറഞ്ഞ
വിനോജ്(അതു തന്നെയാണ് ജീവിതത്തില്‍ നാം ബാക്കി വെക്കുന്ന ശിഷ്ടം),
കിനാവ്(അത് കിട്ടിയൊ),
ദേവേട്ടന്‍ (നല്ല കഥ,ഈ കെനിയ ഖിസൈസിലെ എത്രാം നമ്പര്‍ സ്റ്റ്റീറ്റാ?),
കിറുക്കി,
വര്‍ത്തമാനം(എഴുതാന്‍ ദൈവം തോന്നിപ്പിക്കുന്നത് വരെ എഴുതും) നന്ദി
വല്യമ്മായീ ഞാനില്ലാത്ത നേരം നോക്കി കവിത പോസ്റ്റി...അല്ലേ?ഇനിയെന്തു പറയാനാ...ശിഷ്ടം ഞാനെടുക്കുന്നില്ല.
ഇതു കൊള്ളാം വല്ല്യമ്മായി.
മാഷ് ലീവിലാണെന്ന് പോസ്റ്റുന്നതിന് മുമ്പ് അറിഞ്ഞില്ലാട്ടോ :),
ഇവിടെ വരെ വന്നതിനും കവിത വായിച്ച് അഭിപ്രായം കുറിച്ചതിനും വിഷ്ണുമാഷിനും മുംസിക്കും നന്ദി.
ബലൂണുകളില്‍ ഞാന്‍
പറയാന്‍ ശ്രമിച്ചത്
ഇതായിരുന്നുവോ...
ഇതൊക്കെ ഒരു 70 വയസ്സാവുമ്പോ ക്ഹോദിക്കുന്ന ചോദ്യമല്ലേ അമ്മായി ?
കൂട്ടല്‍, കിഴിക്കല്‍, ഗുണന, ഹരണ... കണക്കുകളില്‍ വ്യാപൃതരാവുന്നവരൊന്നും എപ്പോള്‍ വേണമെങ്കിലും ഉയര്‍ന്നു കേള്‍ക്കാവുന്ന മണിയൊച്ചയേയോ, ശിഷ്ടത്തേയോ കുറിച്ച് ചിന്തിക്കുന്നില്ല...!
വല്യമ്മായി വളരെ നന്നായിട്ടുണ്ട് ഈ കവിത - അഭിനന്ദനങ്ങള്‍.
qw_er_ty
വഴികണക്കിലെ ശിഷ്ടം തേടിയെത്തിയ ആര്‍ദ്രന്‍(അതേയോ),ഇടിവാള്‍(കൂട്ടമണി എപ്പോള്‍ വേണമെങ്കിലും മുഴങ്ങില്ലേ),അഗ്രജന്‍ നന്ദി
കൂട്ടുകയും കുറയ്ക്കുകയും ഹരിക്കുകയും ചെയ്യുമ്പോഴും ശിഷ്ടംത്തെക്കുറിച്ച് ആലോചിക്കാനേ പാടില്ല. ശിഷ്ടം അത് വരും തലമുറയ്ക്കുള്ളതാണ്
ശിഷ്ടം നമ്മെളെന്തിനാ വേവലാതി പ്പെടുന്നത്?
നമുക്ക് കണക്കു ചെയ്യാം. ഉത്തരം തരുന്നത് പടച്ചോനല്ലേ...
ശിഷ്ടവും അങ്ങിനെ തന്നെ
varikalkidayil entho undu...............
അവസാന ഹരണത്തിന്റെ ഇടയ്ക്ക് മണിയടിക്കുന്നതുകൊണ്ടാണ് അതിനെ ജീവിതമെന്നു പറയുന്നത്.
അല്ലേ???
നല്ല കവിത
വഴികണക്ക് വായിച്ച് അഭിപ്രായം കുറിച്ച ഹേമ(പക്ഷെ എന്തെങ്കിലും ബാക്കി വെക്കാന്‍ കഴിയുമോ എന്ന ആശങ്കയാണ് കവിതയില്‍),ഇരിങ്ങല്‍( താന്‍ പാതി ചെയ്യാം അല്ലെ,ദൈവത്തിന്റെ പാതി കിട്ടതിരിക്കില്ല),ജോഷി(ആ എന്തോ ഒന്ന് താങ്കള്‍ തിരിച്ചറിഞ്ഞാല്‍ കവിത ലക്‌ഷ്യം കണ്ടു),അനിലന്‍(അതെ,പക്ഷെ എല്ലാം കണക്കും ചെയ്ത് ഉത്തരം ശിഷ്ടവും കിട്ടി മണിയടിക്കായി കാത്തിരിക്കുന്ന ജീവിതങ്ങളും ഉണ്ടാകാം) നന്ദി.
വഴിക്കണക്ക് ഇഷ്ടമായി.
ശിഷ്ടം വേറാരെങ്കിലും എടുത്തോട്ടേ
കിനാവ് നന്ദി,മറ്റുള്ളവര്‍ക്കായി ശിഷ്ടം വെക്കാന്‍ എന്തെങ്കിലും കാണണേ എന്നാണ് ആശങ്ക.
കവിതകളാല്‍ ഭൂതാവിഷ്ടരാണോ നാമൊക്കെ? ഒരു കവിത തന്നെ ഒരുപാടുപേരില്‍ കയറിക്കൂടുന്ന പ്രേതങ്ങളാണോ?
വല്ല്യമ്മായീ?
whats that
Post a Comment
<< Home