Sunday, May 27, 2007

ജീവിതമധുരം

ചവര്‍ക്കും കായ്കള്‍
അത്യുഷ്ണത്തില്‍
‍പഴങ്ങളാകും പോല്‍
‍അനുഭവങ്ങളുടെ കൊടുംവേനല്‍
ജീവിതത്തിന്‍ മധുരമേറ്റിടും.

Labels:

23 Comments:

Blogger വല്യമ്മായി said...

ജീവിതമധുരം-പുതിയ വരികള്‍

5/27/2007 1:47 pm  
Blogger സുല്‍ |Sul said...

വല്യാന്റ്യേ...
നല്ല വരികള്‍
“ഠേ........”
-സുല്‍

5/27/2007 1:58 pm  
Blogger Sapna Anu B.George said...

വല്യമ്മായി.....
ആരാന്റെ ഓര്‍മ്മകള്‍ നല്‍കും
ദീര്‍ഘനിശ്വാസത്തില്‍ ഞാന്‍
എന്റെ ഓര്‍മ്മകള്‍ക്കു വിരാമമിട്ടു.

5/27/2007 2:25 pm  
Blogger അപ്പു ആദ്യാക്ഷരി said...

വളരെ ശരി വല്യമ്മായീ.

5/27/2007 4:28 pm  
Blogger ശെഫി said...

നന്നായിരിക്കുന്നു വരികള്‍

5/27/2007 8:28 pm  
Blogger K.V Manikantan said...

:)

5/27/2007 8:42 pm  
Blogger വല്യമ്മായി said...

ജീവിതമധുരം രുചിച്ച് അഭിപ്രായം കുറിച്ച സുല്‍(നൊ ആന്റീ പ്ലീസ്),സപ്നേച്ചി(ആ വരികള്‍ക്കും),അപ്പു,ശെഫി,സങ്കുചിതന്‍(ആ ചിരിയുടെ അര്‍ത്ഥാന്തരങ്ങള്‍ മുഴുവന്‍ മനസ്സിലായില്ലാട്ടോ) വളരെ നന്ദി.

5/28/2007 8:42 am  
Blogger മുസ്തഫ|musthapha said...

വല്യമ്മായി, നന്നായിട്ടുണ്ട് ഈ കുഞ്ഞു ചിന്ത!



ഉഷ്ണം താങ്ങാനാവാതെ, മൂപ്പെത്താന്‍ പോലുമാവാതെ പൊഴിഞ്ഞു വീഴുന്ന കായ്കളും എന്നെ ചിന്തിപ്പിക്കുന്നു!

5/28/2007 9:37 am  
Blogger വല്യമ്മായി said...

അഗ്രജാ,ഇത് വായിച്ച് ഒരാളെങ്കിലും ഇങ്ങനെ ചിന്തിച്ച് പിന്നീട് കിട്ടുന്ന മധുരത്തിനായ് ചൂട് സഹിക്കാന്‍ പഠിച്ചാല്‍ എന്റെ വരികള്‍ ലക്‌ഷ്യം കണ്ടു എന്ന് കരുതട്ടെ:)

5/28/2007 9:50 am  
Blogger Areekkodan | അരീക്കോടന്‍ said...

നല്ല വരികള്‍

5/28/2007 11:01 am  
Blogger Vanaja said...

:)

5/28/2007 11:04 am  
Blogger വല്യമ്മായി said...

ജീവിതമധുരം രുചിച്ച് അഭിപ്രായം കുറിച്ച അഗ്രജനും അരീക്കോടനും വനജയ്ക്കും നന്ദി.

5/28/2007 5:00 pm  
Blogger Unknown said...

മൂത്തു പഴുത്തു പഴമാവുന്നതിനു മുന്‍പ് ചവര്‍പ്പേറിയ ഒരു ഭൂതകാലമുണ്ടോരോന്നിനും. ഇനി പാകമായാലോ, ദ്രവിച്ചു പോകുന്നൊരു ഭാവിയും വരാനുണ്ടെന്നോര്‍ക്കണം.

വല്യമ്മായിടെ ചില വരികള്‍ കാണുമ്പോള്‍...
‘ഓക്കുമരത്തിന്റെ ഒരു വിത്തില്‍ അനേകം വനങ്ങളുടെ സൃഷ്ടി സാദ്ധ്യത ഉറങ്ങിക്കിടപ്പുണ്ട്’ എന്ന വരികളാണ് ഓര്‍മ്മ വരുന്നത്.

5/28/2007 5:03 pm  
Blogger Unknown said...

വല്യമ്മായീ
ഇപ്പോഴാണിത് കാണുന്നത്.
പുതുമയൊന്നുമില്ലെങ്കിലും (നെല്ലിക്ക ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും എന്ന് പറയാറുണ്ടല്ലൊ)
കുഴപ്പമില്ല എന്നു പറയാം.

പക്ഷെ വല്യമ്മായിയില്‍ നിന്ന് വളരെ നല്ല രചനകളാണ് പ്രതീക്ഷിക്കുന്നു. ചെറുതെങ്കിലും ശക്ത്മായവ. എപ്പോഴും വേണമെന്നില്ല വല്ലപ്പോഴുമായാലും മതി.
വല്യമ്മായിയുടെ ചില വരികള്‍ പലപ്പോഴും വല്ലാതെ ട്വിസ്റ്റ് ചെയ്യാറുണ്ട്. ഇവിടെ അതൊന്നും ഉണ്ടായില്ല.

5/28/2007 5:10 pm  
Blogger ഏറനാടന്‍ said...

ആഹായ്‌.. വല്യമ്മായീടെ സാരോപദ്യം നന്നേ മനസ്സിലിട്ടു സൂക്ഷിച്ചുവെച്ചു. നല്ല വരികള്‍, ജീവിതം ഇങ്ങനെയാണല്ലേ!

5/28/2007 6:00 pm  
Blogger വല്യമ്മായി said...

മഹിമ,നന്ദി വായനയ്ക്കും കമന്റിനും,താങ്കള്‍ സൂചിപ്പിച്ച സൃഷ്ടി സാധ്യത എന്റെ കടമയാണോ അതോ വായനക്കാരുടേയോ? വിശദമാക്കാമോ,പരത്തിപറയാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാണ് പലതും സൂചനയിലൊതുക്കുന്നത് :)


ഇരിങ്ങല്‍,ഈ വരികള്‍ കുറിക്കുമ്പോള്‍ ഞാനും ഓര്‍ത്തതാണ് നെല്ലിക്കയുടെ കാര്യം.ആഗസ്റ്റ് മാസത്തിലെ കൊടും ചൂടുള്ള ദിവസങ്ങളിലാണ് ഈന്തപ്പഴം പഴുക്കുകയെന്ന് ചില അറബി സുഹൃത്തുക്കള്‍ തന്നെ പറഞ്ഞറിത്;കുറച്ച് ദിവസം മുമ്പ് വൈലോപ്പിള്ളിയുടെ വിഷുക്കണി വായിച്ചപ്പോഴാണ് അതെല്ലാ കായ്ക്കള്‍ക്കും ശരിയാകും എന്ന് തോന്നിയത്.ഇന്നിപ്പോള്‍ അംബിയുടെ പോസ്റ്റിലും The crisis of today is the joke of tomorrow എന്ന് വായിച്ചു.ഒരോ രചനയും മുമ്പത്തേതിനേക്കാള്‍ മികച്ചതാക്കണം എന്നു കരുതി തന്നെയാണ് നല്ലത് എന്ന നൂറു കമന്റിനൊപ്പം ഇത്തരത്തിലുള്ള ഒരു കമന്റ് സ്വാഗതം ചെയ്യുന്നത്.തുറന്ന അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

ഏറനാടന്‍,നന്ദി.

വായിച്ച് കമന്റാതിരുന്നവര്‍ക്കും നന്ദി.

5/29/2007 11:30 am  
Blogger കരീം മാഷ്‌ said...

‍അനുഭവങ്ങളുടെ കൊടുംവേനല്‍
ജീവിതത്തിന്‍ മധുരമേറ്റിടും.
True...it is True

5/29/2007 11:50 am  
Blogger Rasheed Chalil said...

തന്നിലെ അസാധാരണ മധുരം മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന സന്തോഷമായിരിക്കാം വെന്തുരുമ്പോഴും ഈത്തപ്പഴത്തിന്റെ മനസ്സില്‍... ഒരു പക്ഷേ

നല്ല ചിന്ത.

5/29/2007 12:05 pm  
Blogger Unknown said...

വല്യമ്മായീ..

അല്ല, ഞാനുദ്ദേശിച്ചത് അതല്ല. വല്യമ്മായീടെ ചില സൃഷ്ടികള്‍ക്ക് അത്രമാത്രം അകക്കാമ്പുണ്ട് എന്ന് സൂചിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. പക്ഷെ, എല്ലാ സൃഷ്ടികളും അങ്ങനെയാണെന്നു കരുതരുത് ട്ടോ!

5/29/2007 3:18 pm  
Blogger വല്യമ്മായി said...

കരീം മാഷ് :),ഇത്തിരവെട്ടം(അതല്ലേ ത്യാഗം) നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

മഹിമ,മനസ്സിലായി,ഇതൊന്നും പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തിലല്ലോ :),നന്ദി ആ അകകാമ്പുകളെ കണ്ടെത്താനുള്ള നല്ല മനസ്സിന്,അവിടെയാണെന്റെ വരികള്‍ ലക്ഷ്യം നേടുന്നത്.

5/30/2007 8:01 am  
Blogger ഗിരീഷ്‌ എ എസ്‌ said...

വരാന്‍ ഏറെ വൈകി..
വായിച്ചപ്പോള്‍ ഇഷ്ടമായി
ഈ കുറച്ചുവരികളില്‍
കുറെ യാഥാര്‍ഥ്യത്തിന്റെ നിഴലുകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്‌
പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു

5/31/2007 9:02 pm  
Blogger സജീവ് കടവനാട് said...

കൊടും വേനലില്‍പ്പെട്ട് ഒരു കനിയിവിടെ കരിഞ്ഞുണങ്ങാനായിരിക്കുന്നു.
വിത്തുപോലും ബാക്കിയില്ലാതെ കരിഞ്ഞുപോകുന്ന എത്ര കനികള്‍. മധുരം മാത്രം ഉള്ളിലൊതുക്കുന്ന കനികള്‍, ക്യ്പ്പു മാത്രം ഉള്ളിലുള്ള കനികള്‍, കരിഞ്ഞുണങ്ങും മുന്‍പ് മരുന്നാകാനും മധുരമാകാനും കഴിയുന്നവ....
നല്ല ചിന്ത, നല്ല വരികള്‍.

6/01/2007 5:22 pm  
Blogger വല്യമ്മായി said...

ദ്രൌപതിക്കും കിനാവിനും നന്ദി.സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും.

6/03/2007 8:19 pm  

Post a Comment

<< Home