ഫുള്‍മാര്‍ക്ക്
പ്രീഡിഗ്രി കെമിസ്‌ട്രി പ്രാക്റ്റിക്കലിന്
തെറ്റുകള്‍ക്കിടയില്‍
ശരിയുത്തരം വെളിപ്പെടുന്ന
ഒരേ ഒരു നിമിഷത്തെ
തിരിച്ചറിയുന്നവര്‍ക്കായിരുന്നു
എന്നും ഫുള്‍മാര്‍ക്ക്.
തെറ്റുകള്‍ക്കിടയില്‍
ശരിയുത്തരം വെളിപ്പെടുന്ന
ഒരേ ഒരു നിമിഷത്തെ
തിരിച്ചറിയുന്നവര്‍ക്കായിരുന്നു
എന്നും ഫുള്‍മാര്‍ക്ക്.
Labels: കവിത
17 Comments:
പിന്നെ ഈ ചിന്തകൾക്കും ഫുള്‍മാര്‍ക്ക്
ശരിയാ ....കോണിക്കല്‍ ഫ്ലാസ്കിലെ ദ്രാവകത്തിന്റെ നിറം ഇളം ചുവപ്പാവാന്‍ ഒറ്റത്തുള്ളികൂടി മതി,അതിനായ് ശ്രദ്ധിച്ച് ബ്യുററ്റ് തിരിക്കുന്നതിടെ ,ജനാലക്കല്‍ അതാ അവന്റെ മുഖം,അതൊടെ ഭും..കോണിക്കല്‍ ഫ്ലാസ്ക്കപ്പാടെ ചുവപ്പിന്റെ ഒരു കടല്‍!!!
ആ ഒരെഒരു നിമിഷത്തെ തിരിച്ചറിഞ്ഞിരുന്നുവോ; ആ കാലത്ത്...
ശരിയാ ബ്യൂറെറ്റും പിപ്പറ്റും കോണിക്കല്‍ ഫ്ലാസ്കുമൊക്കെ മറവിയില്‍ ആണ്ടിരുന്നു. അക്കാലത്തെ ഓര്‍മിപ്പിച്ചതിനും പഴയ കോളേജ് കാലത്തേക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍ ഒരു നിമിത്തമായതിനും ഒത്തിരി ഒത്തിരി നന്ദി..
എത്ര ശരി!
ഓ.ടോ.ആ കാലത്ത് ചൂണ്ടാണി വിരലും,തള്ളവിരലും കൂടൊരു മത്സരമില്ലെ?ബ്യൂററ്റിന്റെ വായടക്കാന്‍?:)എനിക്കത് വല്യൊരു കീറാമുട്ടിയാരുന്നു.
കെമിസ്ട്രിലാബിനപ്പുറത്തെ പരീക്ഷണവസ്തുക്കളെയും കാണുന്നുണ്ട്. ശരിയുത്തരം വെളിപ്പെടുന്നതിനെ കാണാനൊക്കുന്നില്ലെങ്കിലും..
ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുക്കുന്ന
ചിന്തകള്‍ക്ക് വലിയ സുഗന്ധം,
ആശംസകള്‍
നാലു വരികൾക്കുള്ളിൽ ഒരു കാലഘട്ടത്തെ വർണ്ണിച്ചിരിക്കുന്നു. നല്ല കവിത.
പക്ഷെ “ഡിമാൻഡിന്റേയും“ “സ്കേഴ് സിറ്റി” യുടേയും ഇടയിൽ കിടന്ന എന്നെ പോലുള്ളവർക്ക് ഈ പിപ്പറ്റും ബ്യൂററ്റും ലാബും അതിനിടയിലെ “രസതന്ത്രവും” ഒക്കെ പറഞ്ഞുകേൾവി മാത്രം!.
ആ ഓര്‍മ്മകള്‍ക്കെന്നും മധുരമാണ്. കലാലയ ജീവിതം.
പറഞ്ഞപോലെ ആ നിമിഷത്തെ തിരിച്ചറിയാന്‍ പലപ്പോഴും കഴിയാറില്ലെന്ന് മാത്രം. മനസ്സിനും ചിന്തകള്‍ക്കുംവ്യാപരിക്കാന്‍ ഒരുപാടേറെയുള്ള കലാലയജീവിതം... :)
കൊച്ചു ചിന്തക്കൊരു "കൊട് കൈ"
കൂടെ നന്ദുജിക്കൊരു സെയിം പിനച്ച്...ഞാനും,കോളേജില്‍ കെമിസ്ട്രി പഠിച്ചിട്ടില്ല..
ഒരു പാട് തിരിശീലകളാല്‍ മറച്ചു പിടിക്കപ്പെട്ട ചില സത്യങ്ങളുണ്ട് ജീവിതത്തില്‍ വല്ലപ്പോഴും മാത്രം വെളിപ്പെടുന്നവ.ആ കാഴ്ച ആര്‍ക്കും നഷ്ടമാകാതിരിക്കട്ടെ.കെമിസ്‌ട്രി ലാബിനപ്പുറം ആ ഒരു മൊമന്റ് ഒഫ് ട്റൂത്തിനെ ഈ വരികളില്‍ വായിച്ചെടുത്ത എല്ലാവര്‍ക്കും നന്ദി.
FULL MARK
FULL MARK
FULL MARK
FULL MARK
FULL MARK
FULL MARK
FULL MARK
FULL MARK........
vallya kunjammaayi....orikkalkkuudi fullmark thannirikkunnu.
ശരിക്കും തെറ്റിനും ഇടയിലുള്ള ദൂരം അതു എല്ലാവർക്കും എപ്പൊഴും തിറിച്ചരിയാൻ കഴിയാറില്ല
This comment has been removed by the author.
Dear vallimmayi...
this is the first time,
there is no chance, : Full Mark :
bcz, mind returned to practical class, lots of memories...
thnks
zAher Malabari
zaher_cnu74335@yahoo.com
ഞാന്‍ ഇപ്പോഴും തോറ്റു പോയത് അതാവാം... അല്ലെ?
Post a Comment
<< Home