Friday, February 26, 2010

ദൈവത്തിന്റെ റസൂല്‍

(എന്റെ അമ്മാവന്‍ ഡോ.പി.എ.അബ്ദുള്‍ റഹ്മാന്‍ രചിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണീ കവിത.നാലു മക്കളേയും ഉമ്മ പാടിയുറക്കിയിരുന്ന താരാട്ട് പാട്ടും.)


ദൈവത്തിന്റെ റസൂലാണേ
ആമിന തന്‍പൊന്‍‌മകനാണേ
ഇരുളുലുലകിലടഞ്ഞപ്പോള്‍
പൊന്നാഭ വീശിയ നബിയാണേ

സ്നേഹം നിറഞ്ഞൊരു ഹൃത്താണേ
അന്‍സാരികള്‍ക്ക് മതിയാണേ
ക്ഷമയുടെ പുന്നെല്‍കതിരാണേ
കാരുണ്യവാനാം നബിയാണേ

നബിയുടെയുള്ളം കല്ലല്ല
ധാര്‍മ്മികബോധം കുറവല്ല
അറബികള്‍ മുഷ്ടിചുരുട്ടുന്നു
ധിക്കാരിയെന്നവര്‍ ചൊല്ലുന്നു

ഒടുവില്‍ വിജയം കിട്ടീലെ
ഇസ്ലാമതങ്ങ് പുലര്‍ന്നില്ലേ
ബഹുദൈവങ്ങ ള്‍ മലച്ചില്ലേ
അന്നേരമറബി വിറച്ചില്ലേ

മൂഢര്‍ക്കിലാഹേകിയ ദീപം
പൊന്നിന്‍പ്രഭ തൂകിയ ദീപം
ഗുണവഴി കാട്ടും നല്‍ദീപം
എന്നും പൊലിയാത്തൊരു ദീപം.

57 Comments:

Blogger വല്യമ്മായി said...

"ദൈവത്തിന്റെ റസൂല്‍"

2/26/2010 5:50 pm  
Blogger അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

2/26/2010 6:04 pm  
Blogger junaith said...

നബി ദിനാശംസകള്‍

2/26/2010 8:13 pm  
Blogger ഞാന്‍ മാറഞ്ചേരികാരന്‍ said...

നബിദിനാശംസകള്‍

2/27/2010 12:28 pm  
Blogger ഒരു നുറുങ്ങ് said...

വറ്ഷങ്ങള്‍ക്ക് മുമ്പുള്ള വരികളെങ്കിലും
ഉമ്മമാറ് താരാട്ടുപാടുമെങ്കിലും
പുണ്യറസൂല്‍ ഒരു ചൈതന്യ്അമായി തുടിക്കുന്നു...

2/28/2010 2:48 pm  
Blogger ജിപ്പൂസ് said...

'ഇത് എന്നും പൊലിയാത്ത ദീപം തന്നെ'
കവി സുഖമായിരിക്കുന്നോ ?
ഇത്തിരി വൈകിയാണെങ്കിലും എഴുതിയ ആള്‍ക്കും പോസ്റ്റിയ ആള്‍ക്കും ആശംസകള്‍.

3/01/2010 2:21 am  
Blogger hAnLLaLaTh said...

........നബിദിനാശംസകള്‍.........

3/01/2010 10:58 am  
Blogger sm sadique said...

അല്ലാഹുവിന്റെ റസൂല്‍

3/01/2010 10:32 pm  
Blogger ആത്മ said...

അങ്ങിനെ, കുഞ്ഞിലെ വലിയമ്മായി അമ്മാവന്റെ കവിതയും കേട്ട് സുഖമായി ഉറങ്ങി അല്ലെ?!
അതിനും വേണം ഒരു ഭാഗ്യം! :)
നല്ല കവിത!

3/02/2010 7:47 am  
Blogger അഭി said...

നല്ല കവിത!

ആശംസകള്‍

3/02/2010 11:12 am  
Blogger INTIMATE STRANGER said...

aashamsakal

3/04/2010 3:35 pm  
Blogger നൗഷാദ് അകമ്പാടം said...

വായിക്കുംബ്ഴേ ഒരു താരാട്ടു പാട്ട് കേള്‍ക്കുന്ന സുഖം..
മനോഹരമായിരിക്കുന്നു..!
ആശംസകളോടെ.
റസൂലിന്റെ(സ) നാട്ടില്‍ നിന്നും..

3/07/2010 9:11 pm  
Blogger mazhamekhangal said...

orikkalum poliyatha deepamallo!!!

3/09/2010 11:44 am  
Blogger ശ്രദ്ധേയന്‍ | shradheyan said...

വഴികാട്ടിയായ്‌ എന്നും നിറയുന്ന പ്രവാചകസ്നേഹം പങ്കുവെച്ചതിന് നന്ദി, വല്യമ്മായീ .

3/10/2010 3:26 pm  
Blogger jayarajmurukkumpuzha said...

aashamsakal......

3/18/2010 4:04 pm  
Blogger jayanEvoor said...

ഇപ്പോഴാണു കണ്ടതു വല്യമ്മായീ....

ഇഷ്ടപ്പെട്ടു!

3/18/2010 6:50 pm  
Anonymous Anonymous said...

റസൂല്‍, അന്‍സാരികള്‍ക്ക്...ഇവയുടെ അര്‍ത്ഥമെന്താണാവോ? അപ്പോള്‍ അറബികള്‍ക്ക് നബിയോടു ദേഷ്യമായിരുന്നോ?രാഗവും താളവും പിടി കിട്ടി.ആ മട്ടില്‍ത്തന്നെ ചൊല്ലിയും നോക്കി.

3/20/2010 12:25 pm  
Blogger വല്യമ്മായി said...

റസൂല്‍ എന്നാല്‍ സന്ദേശവാഹകന്‍ എന്നും അന്‍സാരി എന്നാല്‍ അനുയായി എന്നുമാണ് അര്‍ത്ഥം.അറബികളില്‍ നിലനിന്നിരുന്ന ബഹുദൈവാരാധന,അനാചാരങ്ങള്‍ തുടങ്ങിയവക്കെതിരെ നബിയുടെ നിലപാടുകളില്‍ പല എതിര്‍പ്പുകളും അറബികളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.

എല്ലാവര്‍ക്കും നന്ദി.

3/21/2010 8:58 am  
Blogger സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

sarikkum swarthatha thanne.. but de saddest thing s , t s from my own life, and i lost dat friend in de lifepath.....

3/23/2010 1:30 pm  
Blogger യൂസുഫ്പ said...

ആ ജബ്ബാർ മാഷ് കണണ്ട വല്യമ്മായേ.......

3/24/2010 6:13 pm  
Blogger പാച്ചു said...

ഓ...അറബികളിലെ ബഹുദൈവാരാധനയെക്കുറിച്ചാരുന്നോ...ഞാനോർത്തു പാവം ഹിന്ദുക്കളെക്കുറിച്ചായിരിക്കുമെന്ന്..:)

നന്നായിരിക്കുന്നു..

3/27/2010 2:10 pm  
Blogger M.K.KHAREEM said...

ഒടുവില്‍ വിജയം കിട്ടീലെ
ഇസ്ലാമതങ്ങ് പുലര്‍ന്നില്ലേ
ബഹുദൈവങ്ങ ള്‍ മലച്ചില്ലേ
അന്നേരമറബി വിറച്ചില്ലേ

3/28/2010 10:07 pm  
Blogger M.K.KHAREEM said...

ഒടുവില്‍ വിജയം കിട്ടീലെ
ഇസ്ലാമതങ്ങ് പുലര്‍ന്നില്ലേ
ബഹുദൈവങ്ങ ള്‍ മലച്ചില്ലേ
അന്നേരമറബി വിറച്ചില്ലേ

3/28/2010 10:09 pm  
Blogger Faizal Kondotty said...

nice..

3/29/2010 4:10 pm  
Blogger Jishad Cronic™ said...

നന്നായിട്ടുണ്ട്...

4/03/2010 12:38 pm  
Blogger കാണാമറയത്ത് said...

ആരൊക്കെ വിറച്ചുവോ ആവോ? ആശംസകള്‍ . തുടരുക..

4/05/2010 8:56 am  
Blogger മനോവിഭ്രാന്തികള്‍ said...

പല വാക്കുകളുടെയും അര്‍ഥം മനസ്സിലായില്ല എന്നത് സത്യം. എങ്കിലും നല്ലൊരു താരാട്ടിന്റെ മണവും ഗുണവും ഇതില്‍ കണ്ടു. ഇത് വായിക്കാന്‍ മറ്റൊരു കാരണം, ഞാനും ഒരു ത്രിശൂര്‍ക്കാരന്‍ ആണല്ലോ..... എന്റെ ബ്ലോഗും ഒന്ന് വായിക്കൂ

4/05/2010 6:02 pm  
Blogger എന്‍.ബി.സുരേഷ് said...

വല്യമ്മായി എന്താ ഇത്. ഒച്ചിനെക്കാള്‍ വേഗം കുറവോ?

4/24/2010 10:06 pm  
Blogger വല്യമ്മായി said...

സുരേഷ്,

എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല :)

4/25/2010 7:38 am  
Blogger M.K.KHAREEM said...

'മധുരം മലയാളം,അക്ഷരങ്ങളുടെ സമരമുഖം...' madhurammalayalammagazine.com

5/02/2010 10:01 am  
Blogger jayarajmurukkumpuzha said...

aashamsakal.....

5/04/2010 4:42 pm  
Blogger രാജന്‍ വെങ്ങര said...

പ്രിയ സുഹൃത്തേ,
ഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം.
മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ. http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്‍ലൈന്‍ കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.

5/10/2010 1:48 pm  
Blogger sreenadhan said...

താരാട്ട് നന്നായി, അമ്മാവന്റെ താരാട്ട് ഇക്കാലത്ത് അത്ര സുലഭമല്ല

5/18/2010 4:46 am  
Blogger ശോഭനം said...

നല്ല പേര്.വല്യമ്മായി.എഴുത്തും ഇഷ്ടമായി.

5/19/2010 6:49 am  
Blogger »¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

കാരുണ്യത്തിന്റെ ദൈവദൂതന്‍.


കവിക്ക്
പ്രാര്‍ഥനകള്‍..
അമ്മായിക്കും....

5/21/2010 12:30 pm  
Blogger ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

കണ്ണടയും വരെ കാതില്‍ മുഴങ്ങുന്ന താരാട്ടുപ്പാട്ടുകള്‍ ഇന്നെവിടെ?

5/27/2010 1:32 pm  
Blogger poor-me/പാവം-ഞാന്‍ said...

അമ്മായിയുടെ അമ്മാവന് നമോവാകം
നിങള്‍ എന്‍.ആര്‍.ഐ മഹാന്മാരില്‍ ആരെങ്കിലും വിചാരിച്ചാല്‍ ഇത് ഈണം കൊടുത്ത് കേള്‍ക്കുന്ന പരുവത്തിലാക്കി ഈ ബ്ലോഗില്‍ തന്നെ ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നേനെ...(പദ പരീക്ഷ -താഴെ അരുതേ)

5/27/2010 5:20 pm  
Blogger പട്ടേപ്പാടം റാംജി said...

മൈത്രെയിയുടെ കമന്റിന് വല്യമ്മായിയുടെ മറുപടി വായിച്ചപ്പോഴാണ് അറബികള്‍‍ക്കുണ്ടായിരുന്ന ധാരണയുടെ ചരിത്രം അറിയാന്‍ കഴിഞ്ഞത്.

കവിത ഇഷ്ടപ്പെട്ടു.
പഴക്കമേറിയ വരികളെങ്കിലും ഇന്നും പ്രസക്തം.

6/03/2010 4:08 pm  
Blogger Pranavam Ravikumar said...

Aashamsakal

6/11/2010 8:33 am  
Blogger ഫോമ said...

ഫോമ ബ്ലോഗ് സാഹിത്യ മത്സരം
http://www.fomaa.blogspot.com/

6/13/2010 4:39 pm  
Blogger SULFI said...

അല്ലാഹുവിന്റെ റസൂല്‍, അല്ലെങ്കില്‍, ദൈവത്തിന്റെ ദൂതന്‍ ഇതിലേതെങ്കിലും ആയിരുന്നു നല്ലത്.
ഇത് രണ്ടിനും ഇടക്കായി പോയി.
അല്ലെങ്കിലും കുറ്റം പറയാന്‍ നോക്കിയാല്‍ ഇതൊക്കെ കാണൂ.
നന്നായി നല്ല വരികള്‍ കേട്ടോ.
ചെറിയ ഒരു കാര്യം ഉണര്‍ത്തിക്കട്ടെ. അന്‍സാരി എന്ന വാക്കിന്റെ യഥാര്‍ഥ അര്‍ത്ഥം സഹായി എന്നാണ്. മക്കയില്‍ നിന്നും, തന്‍റെ ഇസ്ലാം മത പ്രചാരണ സമയത്ത്, അറബികളായ ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം സഹിക്കാ വയ്യാതെ റസൂല്‍ (സന്ദേശ വാഹകന്‍) മദീനയിലേക്ക് പാലായനം ചെയ്തപ്പോള്‍ അവിടെയുള്ള ആളുകള്‍ അദ്ദേഹത്തെ സസന്തോഷം സ്വീകരിച്ചു ആനയിച്ചു.
റസൂലിനെ സ്വീകരിച്ച കാരണത്താല്‍ അന്നത്തെ മദീന നിവാസികള്‍ അന്‍സാറുകള്‍ (സഹായികള്‍) എന്ന് അറിയപ്പെട്ടു.

6/27/2010 5:27 pm  
Blogger Mukil said...

This comment has been removed by the author.

7/07/2010 10:05 pm  
Blogger MyDreams said...

ചൊല്ലി നോക്കി ബട്ട്‌ എനിക്ക് നല്ല താള ബോധം ഉള്ളത് കൊണ്ട് മനസ്സില്‍ മാത്രം
ഇല്ലെങ്കില്‍ കേട്ട് നിന്നവര്‍ എന്നെ ഇടിക്കും
ഇഷ്ടായി ഈ പഴയ ഗാനം

8/01/2010 5:06 pm  
Blogger Aisibi said...

ചൈതന്യം. പ്രഭ. സ്നേഹം.

8/15/2010 6:24 pm  
Blogger കുഞ്ഞൂസ് (Kunjuss) said...

സ്നേഹത്തിന്റെ താരാട്ടില്‍ ലയിക്കാന്‍ അര്‍ഥം അറിയേണ്ട കാര്യമില്ലല്ലോ.....

8/22/2010 9:57 pm  
Blogger ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മുത്ത് റസൂലിന്റെ അപദാനങ്ങൾ വാഴ്ത്തിപാടുന്നത് തന്നെ പുണ്യം..

ആശംസകൾ

8/29/2010 1:36 pm  
Blogger ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

OT:


സുൽഫിയുടെ അഭിപ്രായം ശരിയാണ്.

പിന്നെ ഈ പുകൾത്തിപാടുന്നതിനെയല്ലേ അറബിയിൽ മൌലിദ് എന്ന് പറയുന്നത് ?

8/29/2010 1:41 pm  
Blogger സുധീര്‍ (മേഘമല്‍ ഹാര്‍) said...

അഭിനന്ദനങ്ങള്‍

9/03/2010 5:47 am  
Blogger mayflowers said...

This comment has been removed by the author.

9/06/2010 7:35 am  
Blogger mayflowers said...

കാരുണ്യത്തിന്റെ പ്രവാചകനെപ്പ റ്റിയുള്ള കവിത ഹൃദ്യമായി..

9/06/2010 7:36 am  
Blogger സലാഹ് said...

അബ്ദുര്റഹ്മാന് സാഹിബിന്റെ കവിതകളൊക്കെ പ്രിയപ്പെട്ടത്. ഇതുമതില്.

9/17/2010 6:12 pm  
Blogger മേഘമല്‍ഹാര്‍(സുധീര്‍) said...

ആശംസകള്‍.

9/20/2010 5:52 am  
Blogger അശ്വതി said...

ഇഷ്ടപെട്ടു.
എന്റെ ബ്ലോഗിലെക്കും സ്വഗതം

10/01/2010 6:30 am  
Blogger എന്‍.ബി.സുരേഷ് said...

അല്ലമ്മായീ ഇങ്ങള് ബ്ലോഗിന്റെ പണിയൊക്കെ നിർത്തി മറ്റെന്തൂട്ടാ ചെയ്യണേ?

10/08/2010 1:38 pm  
Blogger ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

അമ്മായി അമ്മായി
വിശക്കുന്നല്ലോ...
പോസ്റ്റുകള്‍ എവിടെ?

10/08/2010 3:13 pm  
Blogger മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

റസൂലും,അൻസാരിയുമൊക്കെ കേട്ടുകേൾവിയല്ലാതെ അർത്ഥമഹിമകൾ അറിയില്ല കേട്ടൊ

11/03/2010 6:25 pm  
Blogger സുജിത് കയ്യൂര്‍ said...

Nannaayitund

11/11/2010 6:30 pm  

Post a Comment

<< Home