Tuesday, November 09, 2010

എബ്രഹാം ചേട്ടന്‍-കരൂപ്പാടത്തിന്റെ കഥാകാരന്‍.

നാട്ടു വര്‍ത്തമാനവും പറഞ്ഞ് മണ്ണിനെ വേദനിപ്പിക്കാതെ രണ്ട് കിള കിളച്ചും കൈക്കോട്ടിന്റെ പിടി മുറുക്കിയും വെട്ടുകത്തി മൂര്‍ച്ച കൂട്ടിയും എങ്ങനെയെങ്കിലുമൊക്കെ നേരം അഞ്ചരയാക്കിയിരുന്ന കരൂപ്പാടത്തെ പറമ്പ് പണിക്കാര്‍ക്കിടയിലേക്ക് എബ്രഹാം ചേട്ടന്‍ കടന്ന് വന്നതെന്നാണെന്ന് ഓര്‍മ്മയില്ല.സ്വന്തം കൈക്കോട്ടും വെട്ടുകത്തിയുമായി സമയത്തിന് പണിക്ക് കയറുന്ന എബ്രാഹം ചേട്ടന്‍ കിളച്ച സ്ഥലം ഒറ്റ നോട്ടത്തില്‍ വേറിട്ടറിയാന്‍ പറ്റുനത്ര മനോഹരമായിരിക്കും .പണിക്കിടയില്‍ ഉറക്കെ ചൊല്ലിയിരുന്ന പദ്യങ്ങളും ഇടവെളകളില്‍ പറഞ്ഞിരുന്ന ബൈബിള്‍ കഥകളുമാണ് കുട്ടികളായ ഞങ്ങളെ എബ്രഹാം ചെട്ടന്റെ കൂട്ടുകാരാക്കിയത്.മറ്റ് പണിക്കാരേല്ലാം പണി കഴിഞ്ഞ് അങ്ങാടിയിലെ ഷാപ്പിലേക്ക് നടക്കുമ്പോള്‍ എബ്രഹാം ചെട്ടന്‍ നേരെ വീട്ടിലെക്ക്,മൂപ്പര്‍ക്കുള്ള രണ്ട് കുപ്പി ചേടത്തി വീട്ടില്‍ വാങ്ങി വെച്ചിരിക്കും.

പണിയില്ലാതിരുന്ന ദിവസം ഒരു സഞ്ചിയില്‍ അച്ചടിമണം മാറാത്ത പുസ്തകങ്ങളുമായി എബ്രഹാം ചേട്ടന്‍ വന്നപ്പോഴാണ് കഥ പറയാന്‍ മാത്രമല്ല കഥ മെനയാനും മൂപ്പര്‍ക്ക് പറ്റുമെന്ന് മനസ്സിലായത്.അവിടത്തെ കൃസ്ത്യന്‍ കുടുംബങ്ങളിലെ സ്ത്രീധന സമ്പ്രദായത്തേയും താഴേക്കിടയിലുള്ളവരുടെ മദ്യപാനത്തേയും പ്രതിപാദ്യമാക്കിയിട്ടുള്ളതായിരുന്നു കഥകളിലധികവും.കഥകളൊക്കെ മറന്ന് പോയെങ്കിലും പുസ്തകത്തിന്റെ ആമുഖത്തില്‍ കരുവന്നൂര്‍ പുഴയ്ക്കും ചിറയ്ക്കല്‍ തോടിനുമിടയില്‍ ഇന്നും പച്ചപ്പില്‍ കുളിച്ച് നില്‍ക്കുന്ന കരൂപ്പാടത്തെ റ്റൈഗ്രിസിനും യൂഫ്രട്ടീസിനുമിടയ്ക്കുള്ള മെസൊപ്പോട്ടോമിയയോട് ഉപമിച്ച് എബ്രഹാം ചേട്ടന്‍ എഴുതിയത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.

കരുവന്നൂര്‍‌ പുഴയുടെ കരയിലായിരുന്നു അവരുടെ വീട്,അത് കൊണ്ട് തന്നെ പണിയില്ലാത്ത സമയത്തൊക്കെ പുഴയായിരുന്നു ഏബ്രഹാം ചേട്ടന്റെ കഥകളുടേയും പാട്ടുകളുടേയും തത്വചിന്തകളുടെയും കേള്‍‌വിക്കാരി.

കാലം മാറി,പണിക്കാരും തെങ്ങ് കയറ്റക്കാരും പലരും ഓര്‍മ്മയായി. മണ്ഡരി ബാധിച്ച തെങ്ങിന്‍ പറമ്പുകളില്‍ കിളയ്ക്കാന്‍ ആളുകളുമില്ല,പല പറമ്പുകളുമിപ്പോ പാമ്പിന്‍ കാവുകളേക്കാള്‍ പുല്ല് നിറഞ്ഞു.

ചേട്ടനെ കണ്ട് സംസാരിച്ച് മൂപ്പരുടെ കഥകളെ കുറിച്ചൊക്കെ ബ്ലോഗിലെഴുതണം എന്ന ആശയോടെ തന്നെയാണ് നാട്ടില്‍ പോയത്.ഇടക്കിടെ വരുന്ന ഓര്‍മ്മപ്പിശകും തലവേദനയും ആളെ ആകെ പരിക്ഷീണനാക്കിയിരിക്കുന്നു.എന്നാലും കണ്ണുകളിലിപ്പോഴും ചിന്തയുടെ പ്രകാശം,ഇംഗ്ലീഷും മലയാളവും കൂട്ടികലര്‍ത്തിയ ചിന്താശകലങ്ങള്‍ക്കൊക്കെ ഇപ്പോഴും നല്ല മൂര്‍ച്ച.പതിവു പോലെ മലയാളീകരിച്ച അറബിയില്‍ സലാം ചൊല്ലി സ്വീകരിച്ച ശേഷം കുട്ടികളെ അടുത്ത് വിളിച്ച് പറഞ്ഞതിത്രയും :"Love your enemies and learn to forgive".

എബ്രഹാം ചേട്ടന്‍ പറഞ്ഞ കഥകളൊക്കെയും കരൂപ്പാടത്തെ മുന്‍‌തലമുറയുടെ ഓര്‍മ്മകളിലും പുല്ല് നിറഞ്ഞ മണ്ണിലും കരുവന്നൂര്‍ പുഴയുടെ ഓളങ്ങളിലും മറഞ്ഞിരിക്കുമ്പോള്‍ ഈ ഒരു വാചകം ഇനിയുള്ള കാലങ്ങളിളും ഒന്നിന്റെ പേരിലും കരൂപ്പാടംകാരെ ഭിന്നിപ്പിക്കാതിരിക്കട്ടെ.

Labels:

18 Comments:

Blogger ചേച്ചിപ്പെണ്ണ്‍ said...

മനോഹരമായ ഓര്‍മ്മ ..
ഓര്‍മ്മകള്‍ ഇനിയും ഉണ്ടാകട്ടെ
.. നിയും അവയ്ക്ക് രൂപാന്തരം സംഭവിച്ച് പോസ്റ്റ്‌ ആവട്ടെ എന്ന് ആശംസിക്കുന്നു .. വല്യമ്മായി .. ഇഷ്ടപ്പെട്ടു .. വളരെ .... :)

11/09/2010 9:53 am  
Blogger ആത്മ/പിയ said...

അങ്ങിനെ ഒടുവില്‍ ഓര്‍മ്മകളൊക്കെ വീണ്ടും പൊടിതട്ടിയെടുത്തു തുടങ്ങി അല്ലെ!,
എത്ര മനോഹരമായ ഒര്‍മ്മകള്‍!
ഇനിയും അമ്മായിക്ക് ധാരാളം സമയം കിട്ടാനും, മധുരമധുരമായ ഓര്‍മ്മകള്‍ ഒഴുകിയെത്താനും, അവ കുറിച്ചുവയ്ക്കാനും ദൈവം അനുഗ്രഹിക്കട്ടെ!

11/09/2010 10:38 am  
Blogger ചന്ദ്രകാന്തം said...

തലമുറകളിലേയ്ക്ക്‌ പ്രകാശം പകര്‍ത്തിക്കൊടുക്കുന്ന വാക്കുകള്‍. അനുഗ്രഹീതമായ മനസ്സ്‌.

11/09/2010 11:58 am  
Blogger Yasmin NK said...

നല്ല ഓര്‍മ്മകള്‍....

11/09/2010 1:23 pm  
Blogger റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഓര്‍മ്മകള്‍...

11/09/2010 3:03 pm  
Blogger Rare Rose said...

ഓര്‍മ്മകള്‍ക്ക് നല്ല തെളിച്ചം.ഇഷ്ടായി..

11/09/2010 5:51 pm  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം ധാരാളം, എബ്രഹാം ചേട്ടന്മാരെ ആരും അറിയാതെ പോകുകയാണ് പതിവ്...
ഈ കരൂപ്പാടത്തിന്റെ കഥാകാരനെ നെരിട്ട് ചെന്ന് കണ്ട് പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ കേട്ടൊ

11/09/2010 10:18 pm  
Blogger kARNOr(കാര്‍ന്നോര്) said...

"എബ്രഹാം ചേട്ടന്‍- ആശംസകൾ”

11/09/2010 11:20 pm  
Blogger HAINA said...

മനോഹരമായ ഓര്‍മ്മ ..

11/10/2010 3:12 pm  
Anonymous Anonymous said...

ശരിക്കും ഇഷ്ടപ്പെട്ടു എഴുത്ത്.ഇനിയും പോരട്ടെ ഇത്തരം ജീവിത ഗന്ധിയായ പോസിറ്റീവ് പോസ്റ്റുകള്‍. ഇങ്ങനെയുള്ള പലരും നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്നു. എനിക്കും ഓര്‍മ്മ വന്നു ചിലരെ. ഞങ്ങളുടെ കുഗ്രാമത്തില്‍ തോപ്പില്‍ ഭാസിയുടെയും എസ്.എല്‍ പുരത്തിന്റേയും നാടകങ്ങളും മറ്റും അസ്സലായി കളിച്ചിരുന്നവരുണ്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ പോയപ്പോള്‍ വിറകും ചുമന്നു പോകുന്നതു കണ്ടു അതിലൊരു പഴയ അമ്മ കഥാപാത്രം .സിനിമയില്‍ വന്നിരുന്നെങ്കില്‍ അടൂര്‍ ഭവാനിക്കൊപ്പം നിന്നേനേ.
പിന്നെ ടെംപ്ലേറ്റു കൊള്ളാം. എന്റെ സ്‌ക്രീന്‍ റെസലൂഷന്‍ പ്രശ്‌നമോ എന്തോ ആ സൈഡില്‍ കിടക്കുന്ന കാനവാഴപ്പൂ ഇത്തിരിയേ കാണാനാകുന്നുള്ളു.

11/10/2010 6:23 pm  
Blogger Shabs.. said...

Hi, thanks for trying my recipes out and letting me know about it. It is very kind of you:)...I am glad u liked them...Regarding mutton biriyani we dont pre-cook mutton. we cook in the onion-ginger garlic masala itself, letting mutton release its juice and flavour directly i nto the masala. I normally pressure cook to make it easier, but it tastes very good if slow cooked.
Regards,
shabs

11/10/2010 11:35 pm  
Blogger anju minesh said...

ormakalkkenthu sugandham............

11/12/2010 7:39 pm  
Blogger ശ്രീനാഥന്‍ said...

നല്ലൊരോർമ്മയായി എബ്രഹാം ചേട്ടൻ. ഗ്രാമങ്ങളിൽ ഇത്തരം കഥാകാരന്മാരുണ്ടായിരുന്നു, എന്റെ നാട്ടിലെ അന്തോണിയാശാനെ ഓർക്കുന്നു, നാടകം എഴുതി അതിമനോഹരമായി സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്നു അദ്ദേഹം! ഇന്ന് ഇത്തരക്കാരൊന്നും ഇല്ല, ഗ്രാമങ്ങൾ തന്നെ കടലെടുത്തു പോയല്ലോ, ഓർമകൾ ഇനിയും എഴുതുമല്ലോ!

11/13/2010 3:24 am  
Blogger കുഞ്ഞൂസ് (Kunjuss) said...

സുഗന്ധം വഴിഞ്ഞൊഴുകും ഓര്‍മകള്‍.! എബ്രാഹം ചേട്ടനൊടൊപ്പം ലാളിത്യമാര്‍ന്ന വരികളും മനം കവര്‍ന്നു....

11/16/2010 4:36 am  
Blogger Sadique Ali said...

This could be just my eyes playing a prank on me, I happen to wear specs. The new template you have applied is making it very difficult for me to read the blog. Would you reconsider changing it?
Thanks

11/19/2010 8:03 pm  
Blogger പദസ്വനം said...

ഈ നല്ല ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി...
ഞാനും കൂടെ നടന്നു ആ ഓര്‍മകളില്‍..!!!
ഇതെന്റെ ആദ്യ വരവ്.. വെറുതെയായില്ല... :D

11/30/2010 1:35 pm  
Blogger വിനുവേട്ടന്‍ said...

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നല്ലേ... അവയെല്ലാം ഇനി എത്ര നാള്‍ കൂടി...

12/26/2010 10:44 pm  
Blogger Sabu Ismail said...

:-')

12/09/2012 12:48 pm  

Post a Comment

<< Home