യാത്ര
വഴിവക്കില്‍ വണ്ടിചക്രത്തില്‍ കാറ്റു നിറക്കുന്നവരെ
നോക്കി ചിരിക്കുന്നവരറിയുന്നില്ല;
നിറയ്ക്കാനാകാത്ത ചക്രങ്ങളിലാണ്
തങ്ങളുടെ യാത്രയെന്ന്
നോക്കി ചിരിക്കുന്നവരറിയുന്നില്ല;
നിറയ്ക്കാനാകാത്ത ചക്രങ്ങളിലാണ്
തങ്ങളുടെ യാത്രയെന്ന്
Labels: കവിത
37 Comments:
യാത്ര-പുതിയ കവിത
വരികള്‍ക്കിടയില്‍ ഒത്തിരി ഒളിപ്പിച്ച വരികള്‍. പറഞ്ഞതിനേക്കാളും പറയുന്ന പോസ്റ്റ്.
അസ്സലായിരിക്കുന്നു.
“നിറയ്ക്കാനാകാത്ത ചക്രങ്ങള്‍”
വളരെ നന്നായിരിക്കുന്നു. ചിന്തകള്‍ തരുന്ന ചിന്ത.
-സുല്‍
കൊള്ളാം. ഇത്തിരിവെട്ടം പറഞ്ഞതുപോലെ ഒരു വരിയില്‍ത്തന്നെ ഒത്തിരി അര്‍ത്ഥങ്ങള്‍...
വല്യമ്മായി വല്യ വല്യ കാര്യങ്ങളാണല്ലൊ പറയുന്നത്.
പരിഹസിക്കുന്നവരെ പരിഹസിക്കാന്‍ പറ്റിയ വരികള്‍.
ഇത് എല്ലാവര്‍ക്കും മനസ്സിലാകുന്ന
നീട്ടി കുറിക്കിയ
ആറ്റിക്കുറുക്കിയ ചിന്താശകലം
അഭിനന്ദനങ്ങള്‍
ഒരിക്കല്‍ ഒഴിഞ്ഞു തീര്‍ന്നല്‍ നിറക്കാനാവാത്ത ചക്രങ്ങളിലുള്ള യാത്രയാണ് ഓരോ ജീവിതവും. ജീവിതത്തിന്റെ ക്ഷണികത , ജീവന്റെ നിസ്സഹായത , എന്നിട്ടും ചുറ്റുപാടുകള്‍ നോക്കി പരിഹസിക്കുന്നവന് മനസ്സിലാവുന്നില്ല. ഈ കാഴ്ചയുടെ ആഴങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന സ്വന്തം പ്രതിബിംബം തന്നെയാണന്ന്. നന്നായിരിക്കുന്നു
അതെന്താ അങ്ങനെ?
അതെന്താ അങ്ങനേന്ന്?
അവരെന്താ കാളവണ്ടീലാണോ പോണേ?
അഹാ ഇപ്പോള്‍ കവിതയിലാണോ? നല്ലത്.
അര്‍ത്ഥവത്തായ വരികള്‍...
വല്ല്യമ്മായി..നല്ല വരികള്‍്..:)
അടുത്ത നിമിഷമെന്തെന്നറിയാത്ത നമ്മുടെയൊക്കെ ജീവിതം..!
എനിക്കാദ്യം മനസ്സിലായില്ല വല്ല്യമ്മായി. പിന്നെ രണ്ട് തവണ വായിച്ചപ്പളാണ്, പഞ്ചറായ ജീവിതുങ്ങള്‍ എന്ന് അല്ലെ?
ഇതു കൊള്ളാം. എനിക്കിഷ്ടപ്പെട്ടു.
വല്യമ്മായീ..... എനിക്കും ഇങ്ങനത്തെ തത്വ ചിന്തകളൊക്കെ വരാറുണ്ട്...എപ്പഴൊക്കെ ആണെന്ന് കേള്‍ക്കണോ.....
തിങ്കളാഴ്ച രാവിലെ...
[അവധി കഴിഞ്ഞ് ..ഇന്ന് പണിക്ക് പോണമല്ലോ എന്ന ചിന്ത വരുമ്പോ]...
മാസാവസാനം
[കയ്യിലെ കാശ് തീര്‍ന്നു തുടങ്ങുമ്പോ]..
ഏതെങ്കിലും സുഹൃത്തിന്റെ കല്യാണത്തിനു പോകുമ്പോ
[പുര തിങ്ങും ബാച്ചി]
ഡ്രൈ ,സമാധികള്‍,ഒന്നാംതീയതികള്‍.......
വയര്‍ നിറച്ച് ചപ്പാത്തീം ചിക്കനും തിന്ന് കഴിയുമ്പോള്‍[എല്ലിന്റെ എടയില്‍ കയറിയത് ആണെന്ന് കാര്‍ന്നോമ്മര്‍ പറയും]..........
അങ്ങനെ...അങ്ങനെ.......ചിന്തിച്ചാല്‍ ഒരു അന്തോമില്ല......
എവിടെയോ കേട്ടു, ചക്രങ്ങള്‍ വേണ്ടാത്ത വാഹനങ്ങളെക്കുറിച്ച്. വല്ല്യമ്മായി ഇതെവിടെ കണ്ടു? :)
വല്യമ്മായീടെ നുറുങ്ങുകവിത ഒട്ടേറെ ചിന്തിക്കാനുണ്ട്.
പടച്ചവന്‍ ഇത്ര കാറ്റ് ഇന്നയാള്‍ക്കെന്ന് കണക്കാക്കിയാ ഭൂമീലേക്ക് വിടുന്നത്. ആ കാറ്റ് തീര്‍ന്നാപിന്നെ പടച്ചവന്റെ തിരുസന്നിധിയിലേക്ക് കാറ്റില്ലാതെയൊരു യാത്രയുണ്ട്. ആറ് കാലുകളിലായിട്ടൊരു യാത്ര...!
തട്ടിതടഞ്ഞ്, കുതിച്ച്, കിതച്ച്, കലഹിച്ച്, പരിഹസികചച് പതുക്കെ, കിലപ്പോല്‍ മരണവേഗത്തില്‍ ...
വല്യമ്മായീഈഈഈഈഈഈഈ!!!
നന്നായിട്ടുണ്ട്.
:)
ബൂലോക കൂടപ്പിറപ്പുകളേ....
വല്യമായിയെ ബൂലോകത്തിന്റെ ആസ്ഥാന ഫിലോസഫര്‍ ആയി നിയമിച്ചാലോ?
ഓടോ: വല്യമായീ, ഇത് പെട്ടന്ന് വരുന്നതോ അതോ കുറേ ആലോചിച്ച് എത്തിപ്പെടുന്നതോ?
സങ്കൂ,
ഞാനത് പറയാന്‍ നിക്കായിരുന്നു, ഇതിപ്പോ കുറച്ച് കാലായിട്ട് തുടര്‍ച്ചയായി ഇങ്ങെനെ പൊട്ടിക്കുന്നു, അമിട്ടുകള് :)
ബിഗ്ഗമ്മായി ഇനീം വരട്ടെ, നിര്‍ത്തണ്ട
വല്യമ്മായി,
വരിക ചിന്തയ്ക്കു ചിന്തേരിടാം എന്നു പറഞ്ഞു പറഞ്ഞു്....
നല്ല ചിന്തകള്‍.സലാം.
മനോഹരം!
വളരെ ഇഷ്ടപ്പെട്ടു.മനസ്സില്‍ നിന്നും മായുന്നില്ല.
nannayi...ammayi
അര്‍ഥവത്തായ കവിത, അഭിനന്ദനങ്ങള്‍..
വണ്ടിചക്രത്തില്‍ കാറ്റ് നിറയ്ക്കുന്നത് നോക്കി ചിരിയ്ക്കാതിരുന്നാല്‍ പോരേ... ;-)
കുഞ്ഞികവിത കൊള്ളാം....
നമ്മുടെ ചക്രവും ഏതുസമയത്തും പഞ്ചറാവാം...
ഓടുന്നതു വരെ ഓടട്ടെ.....
-ബിജോയ്
‘നിറയ്ക്കാനാകാത്ത ചക്രങ്ങള്‍‘ ഈ പ്രയോഗം ഉള്ളിലൊരു തിരയിളക്കം സൃഷ്ടിച്ചു.
ഇക്കാസേ, നിന്‍റെ കമന്‍റ് രാവിലെ തന്നെ ചിരിക്കാനുള്ള വഹ നല്‍കി :)
വഴിവക്കില്‍ വണ്ടിചക്രത്തില്‍ കാറ്റു നിറക്കുന്നവരെ
നോക്കി ചിരിക്കുന്നവരറിയുന്നില്ല;!!!!!!!!!!!!!
അവരെ നോക്കി ചിരിച്ചാല്‍ എന്താ?
ഞാന്‍ കുട്ടിക്കാലത്തുമുതല്ക്കേ അവരെകണ്ടാലും ചിരിക്കും ... അപ്പൊ സം ടൈംസ് ആ അങ്കിള്‍ മാരൊക്കെ ചോക്ക്ലേറ്റ്സും തരും .....
എന്താ ഇനിയങ്ങ്നെ ചിരിക്കാന്‍ പാടില്ലെ? എഹ്
:)) ഇങ്ങനെയും ചിന്തിക്കാം അല്ലെ ... അന്തമില്ലാത്ത ചിന്തകള്‍ കുന്തമാണല്ലെ ....
ചിലപ്പോള്‍ തിരിച്ചു കുത്തുന്ന കുന്തങ്ങള്‍ !!!!!:)
ഈ രണ്ടു വരിയില്‍ എല്ലാം കൊടുംകാറ്റിനെയും ഒതുക്കിയില്ലെ!!
ഇത്തിരിവെട്ടം,സുല്‍,മഴത്തുള്ളി,രാജു,സുനില്‍ സലാം,ഇക്കാസ്(കാളവണ്ടി ചക്രത്തിന്റെ കാറ്റ് ഒരിക്കല്‍ പോകും പോകില്ല,ഒരിക്കല്‍ പോയി പിന്നെ നിറയ്ക്കാന്‍ പറ്റാത്തതിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത് :)),കുറുമാന്‍,കണ്ണൂരാന്‍,ആമി,ഇഞ്ചിപ്പെണ്ണ്,സാന്‍ഡോസ്(തല അധികം കാറ്റ് കോള്ളിക്കല്ലേ :)), പട്പ്പുര, ഏറനാടന്‍, കയ്യൊപ്പ്,വിഷ്ണു,ചക്കര,സങ്കുചിതന്‍(അത്ര വേണോ,പെട്ടെന്ന് വരുന്നത് തന്നെ),ഇടങ്ങള്‍ (അനിയാ.....), വേണു, ഉമേഷ് ചേട്ടന്‍, സിജി, ജി.മനു, സാരംഗി, സൂര്യോദയം, ബിജോയ്, അഗ്രജന്‍,കുസൃതികുടുക്ക,സപ്നേച്ചി സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി ഒരായിരം നന്ദി.
വൈകിയതില്‍ ക്ഷമിക്കണം വല്ല്യമ്മായീ. ഇത്തിരി തെരക്കാര്‍ന്ന്. ഈ കൊച്ചു കിനാവും ഒരു ബല്ല്യ പ്രവാസ്യാവാന്‍ പോണേന്റെ തെരക്കേയ്. ഇനി കാണുമോ എന്തോ? എങ്കിലും കുറിച്ചിടട്ടെ ഒര് അന്തംവിട്ട അഭിനന്ദനം ഈ ബല്ല്യേ ചിന്തകള്ക്ക്.
കിനാവിനു നന്ദി,ദുബായിലേക്കാണോ വരുന്നത്.എവിടെയായാലും ബ്ലോഗിങ് തുടരുക.
വളരെ അര്‍തഥവത്തായ വരികള്‍..നല്ല കവിത.
നന്ദി സോനാ,സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും
:-)
നന്ദി ദൃശ്യന്‍
കാറ്റ് പോയ ചക്രം കൊണ്ട് ഇവിടെ വല്യമ്മായി ചിന്തിക്കുന്നത് മറ്റൊന്നുമല്ല എന്നാണ് എന്‍റെ കാഴ്ച .തെറ്റാകാം .ഷമിക്കുക .
വഴിയരികിലെ ചില ആളുകള്‍ക്ക് എത്ര നമ്മള്‍ മനസിലാക്കി കൊടുത്താലും ഒന്നും കയറില്ല ,തലയിലോട്ട്.
പിന്നെയും പിന്നെയും നമ്മള്‍ കാറ്റ് നിറച്ചു വിഷമിക്കും .അവരുടെ ചിന്തകളെ നമുക്ക് മാറ്റാന്‍ കഴിയില്ല .
അതല്ലേ കാണുന്നത് ?
Post a Comment
<< Home