Wednesday, July 26, 2006

വേലായുധചരിതം-ഒന്ന്‌

എന്റ്റെ വീട്ടിലെ പ്രധാന പണിക്കാരനായിരുന്നു വേലായുധന്‍.വീട്ടില്‍ വിരുന്നുകാരോ ബന്ധുക്കളോ വന്നാല്‍ ഉടനെ വേലായുധന്റ്റെ ചോദ്യം;"എന്തൊക്കെയുണ്ട്‌ വിശേഷം;ദേ,മൂക്കത്തു കരി".വിരുന്നുകാര്‍ ജാള്യത്തോടെ മൂക്ക്‌ തുടക്കുമ്പോള്‍ വേലായുധന്‍ മുയലിന്റ്റെ പോലെയുള്ള മുന്നിലെ രണ്ടു പല്ലും പുറത്തു കാട്ടി ചിരി തുടങ്ങും. അങ്ങനെയാണ്‌ ഞങ്ങളുടെ ബന്ധുക്കളുടെ ഇടയില്‍ വേലായുധന്‍ "മൂക്കത്തുകരി വേലായുധന്‍" എന്നറിയപ്പെടാന്‍ തുടങ്ങിയത്.

Labels:

Wednesday, July 12, 2006

ദുബായിലെ ജീവിതം

സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു
ബിന്ദുവില്‍ നിന്നും ബിന്ദുവിലെക്കൊരു പെന്‍ഡുലമാകുന്നു ജീവിതം.............

നമുക്കതിങ്ങനെ മാറ്റി പാടാം

വെള്ളിയാഴ്ചയില്‍ നിന്നും വെള്ളിയാഴ്ചയിലേക്കുള്ള
ഞാണിന്മേല്‍ കളിയാണു ജീവിതം.


ആ ഞാണ്‍ ഏതു നിമിഷവും പൊട്ടാം.

അതു മനസ്സിലോര്‍ത്ത് എല്ലാവരും ആര്‍മാദിച്ചോളൂ

Labels: ,

Sunday, July 09, 2006

എന്‍റെ ഉമ്മ

എന്തിനും ഏതിനും തുണയായിരുന്ന ഉമ്മയില്‍ നിന്നുമാകട്ടെ തുടക്കം.

പിച്ചവെച്ചു നടന്നൊരാ നാള്‍ മുതല്‍
തെറ്റിയ കാലടി തിരുത്തിവെച്ചും
അക്ഷരം കൂട്ടിയൊതിയൊരാ ദിനം മുതല്‍
നാവിന്‍ പിഴവുകള്‍ തിരുത്തി തന്നും
എന്‍ ജയ പാതയില്‍ എന്നുമൊരു
ദീപമായി തെളിഞ്ഞ നീയെന്തേ അണഞ്ഞുപോയി..........

തന്‍റെ അവസാന ശ്വാസത്തിലും “അള്ളാ,എന്‍റെ മക്കള്” എന്നു പ്രാര്‍ത്ഥിച്ച ആ അമ്മക്കൊപ്പം
സ്വന്തം കുഞ്ഞുങ്ങളെയും അവരെ കുറിച്ചുള്ള സ്വപ്നങ്ങളേയും പാതി വഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്ന എല്ലാ അമ്മമാരെയും ഇവിടെ സ്മരിക്കട്ടെ.........

Labels: