കഴുത :
"ഉപജീവനത്തിനായി അന്വേഷിക്കാനുള്ള കല്‍പന നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കാനുള്ളതാണ്."
കുറുക്കന്റെ മറുപടി:
"ഈ ഉന്നത വിശ്വാസം സന്യാസ ശ്രേഷ്ഠന്മാര്‍ക്ക് പ്രത്യേകം നല്‍കിയിട്ടുള്ളതാണ്,പ്രവാചന്‍ പറയുന്നു,സംതൃപ്തി ഒരു നിധിയാണ്,അതെല്ലാവരും കണ്ടെത്തുകയില്ല."
കുറുക്കന്‍ ദൈവവചനങ്ങളെ വളച്ചൊടിക്കുകയാണെന്നും ദൈവവിശ്വാസി ഒരിക്കലും ഉപേക്ഷിക്കപ്പെടില്ലെന്നും പറഞ്ഞ കഴുത ഉദാഹരണമായി ഒരു കഥ പറഞ്ഞു:
ഒരിക്കല്‍ ഒരു വിശ്വാസി തന്റെ വിശ്വാസം പരീക്ഷിക്കാനായി മരുഭൂമിയില്‍ പോയി,തന്റെ ആവശ്യങ്ങള്‍ ദൈവം നിറവേറ്റി തരുമെന്നും ഭക്ഷണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ മറ്റുള്ളവരെ സമീപിക്കില്ലെന്നും ഉറപ്പിച്ച് ഒരു കല്ലില്‍ കിടന്ന് ഉറക്കമായി.ദൈവം ഒരു പറ്റം യാത്രക്കാരെ അയാളുടെ അടുത്തേക്ക് അയക്കുകയും അവര്‍ അയാളെ കണ്ടെത്തി ഭക്ഷണം നല്‍കുകയും ചെയ്തു.
ദൈവം നമുക്ക് കൈകള്‍ തന്നത് പരിശ്രമിക്കാനാണെന്ന് പറഞ്ഞ് കഴുതയുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ കുറുക്കന്‍ കഴുതയെ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.ദൈവവിശ്വാസത്തേക്കാള്‍ മഹത്തായ തൊഴിലില്ലെന്നും ഇഹലോകത്തിലെ ജോലികളെല്ലാം നാശത്തിലേക്കേ നയിക്കൂ എന്ന് "നിന്റെ കൈകളാല്‍ സ്വയം നാശത്തിലേക്ക് തള്ളിയിടരുത്" എന്ന വാക്യം ഉദ്ധരിച്ച് കഴുത പറഞ്ഞു.
പക്ഷെ ദിവ്യവചനങ്ങളൊക്കെ ഉരുവിട്ട് കൊണ്ടിരുന്നെങ്കിലും തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കാന്‍ കഴുതയ്ക്ക് കഴിഞ്ഞില്ല, കാരണം അതിന്റെ വിശ്വാസം ആഴത്തില്‍ വേരുറക്കാത്തതായിരുന്നു.തത്തകളെ പോലെ എന്തൊക്കെയോ ഏറ്റ് പറയുമ്പോഴും കുറുക്കന്‍ പറഞ്ഞ നിറയെ പുല്ലുള്ള ആ മൈതാനം അതിനെ മോഹിപ്പിച്ചു കൊണ്ടിരുന്നു.
കഴുതയ്ക്ക് ഇബ്രാഹിം നബി(അ)യെ പോലെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കാനായെങ്കിലും
തീയിലൂടെ നടക്കാന്‍ കഴിഞ്ഞില്ല. അവസാനം കഴുത കുറുക്കന്റെ വാക്കുകളില്‍ മയങ്ങി സിംഹത്തിന്റെ മടയിലേക്ക് പോയി.കഴുതയെ കണ്ടപാടെ സിംഹം ചാടി വീണെങ്കിലും ക്ഷീണിതനായതിനാല്‍ അതിനെ പിടിക്കാന്‍ കഴിഞ്ഞില്ല.കഴുത ഒരു ചെറിയ മുറിവുമായി രക്ഷപ്പെട്ടപ്പോള്‍ സിംഹത്തിന്റെ എടുത്തു ചാട്ടത്തിനെ കുറുക്കന്‍ കുറ്റപ്പെടുത്തി.സിംഹം തന്റെ കുറ്റം സമ്മതിച്ച് ഒന്നു കൂടെ കഴുതയെ തന്റെ അടുത്തെത്തിക്കാന്‍ കുറുക്കനോടാവശ്യപ്പെട്ടു.ശ്രമി/wbr>/wbr> wbr="">/>/wbr> wbr="">/> wbr="">/>>/>/wbr> wbr="">/> wbr="">/>>/> wbr="">/>>/>>/>>/>ച്ചു നോക്കാമെന്ന് കുറുക്കന്‍ സമ്മതിച്ചു.
തന്നെ ചതിയില്‍ കുടുക്കിയതിലുള്ള പരാതിയും പരിഭവവുമായാണ് കഴുത കുറുക്കനെ എതിരേറ്റതെങ്കിലും കഴുത കണ്ട സിംഹം ഒരു മായ മാത്രമായിരുന്നെന്ന് അതിനെ വിശ്വസിപ്പിക്കാന്‍ കുറുക്കന് അധികം പണിപ്പെടേണ്ടി വന്നില്ല.അനുഭവത്തിലെ നിന്ന് പാഠമുള്‍ക്കൊള്ളാത്ത മണ്ടനായ കഴുത ചതിയനായ കുറുക്കനെ പിന്തുടര്‍ന്ന് തന്റെ മരണം വരിച്ചു.
കഴുതയെ വക വരുത്തിയതിനു ശേഷം കുറുക്കനെ ശവത്തിന്റെ കാവലേല്‍പ്പിച്ച് സിംഹം ദാഹശമനത്തിനായി പുഴയിലേക്ക് പോയി.സിംഹം പോയതും കുറുക്കന്‍ കഴുതയുടെ ഏറ്റവും സ്വാദുള്ള ഭാഗങ്ങളായ ഹൃദയവും കരളും ഭക്ഷിച്ചു.തിരിച്ചെത്തിയ സിംഹം കഴുതയുടെ ഹൃദയവും കരളും എവിടെ എന്നാരാഞ്ഞപ്പോള്‍ അവ രണ്ടും കഴുതയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ കഴുത ഇത്ര മണ്ടനാകില്ലായിരുന്നു എന്ന് പറഞ്ഞ് കുറുക്കന്‍ സിംഹത്തെ സമാധാനിപ്പിച്ചു.
അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്തവര്‍ ഇന്ന് തിരിച്ചറിവില്ലാതെ പോയതിനെ പറ്റി വരാനിരിക്കുന്ന ലോകത്തില്‍ തീര്‍ച്ചയായും വിലപിക്കും.