പരീക്ഷണം-നുറുങ്ങു കഥ
അവര്‍ എന്റെ നെഞ്ചു പിളര്‍ന്ന് ഹൃദയമെടുത്ത് മേശപ്പുറത്ത് വെച്ചു.ഒരു കയ്യില്‍ ഉയര്‍ത്തി പിടിച്ച വാച്ചുമായി ഹൃദയമിടിപ്പ് എണ്ണാന്‍ തുടങ്ങി.
സെക്കന്റ് സൂചി ഒരു വട്ടം കറങ്ങിയെത്തിയപ്പോഴെക്കും അവരുടെ എണ്ണം എഴുപതു കഴിഞ്ഞിരുന്നു. സമാധാനത്തോടെ അവര്‍ ഹൃദയം തിരിച്ചു വെച്ചു.ചോര പൊടിഞ്ഞ മുറിവില്‍ വെളുത്ത പൊടിയിട്ടു. അതെല്ലാം രക്തത്തില്‍ കുതിര്‍ന്ന് ചുവപ്പു നിറമായി.
അവസാനം അവരെന്റെ പുറത്തു തട്ടി പറഞ്ഞു,"ഇതൊന്നും നിന്നെ വെദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല. നിന്റെ ഹൃദയമിടിപ്പ് അറിയാന്‍ വേണ്ടിയായിരുന്നു."
അതു കേട്ട് ഞാനൊന്നു പുഞ്ചിരിച്ചു.വിളറിയ ചിരി.
സെക്കന്റ് സൂചി ഒരു വട്ടം കറങ്ങിയെത്തിയപ്പോഴെക്കും അവരുടെ എണ്ണം എഴുപതു കഴിഞ്ഞിരുന്നു. സമാധാനത്തോടെ അവര്‍ ഹൃദയം തിരിച്ചു വെച്ചു.ചോര പൊടിഞ്ഞ മുറിവില്‍ വെളുത്ത പൊടിയിട്ടു. അതെല്ലാം രക്തത്തില്‍ കുതിര്‍ന്ന് ചുവപ്പു നിറമായി.
അവസാനം അവരെന്റെ പുറത്തു തട്ടി പറഞ്ഞു,"ഇതൊന്നും നിന്നെ വെദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല. നിന്റെ ഹൃദയമിടിപ്പ് അറിയാന്‍ വേണ്ടിയായിരുന്നു."
അതു കേട്ട് ഞാനൊന്നു പുഞ്ചിരിച്ചു.വിളറിയ ചിരി.
Labels: കഥ
52 Comments:
"പരീക്ഷണം-നുറുങ്ങു കഥ"
എന്റെ പുതിയ പോസ്റ്റ്
ഹോ! അത് കലക്കിയല്ലോ വല്ല്യമ്മായീ..!
ഞാനതിന്റെ അര്‍ത്ഥതലങ്ങള്‍ കൂലങ്കഷമായി ആലോചിക്കട്ടേ! (പണിയായല്ലോ ദൈവമേ..)
അതൊരു വല്ലാത്ത ചെയ്ത്തായി പോയീല്ലോ വല്യമ്മായീ..ആര്..എപ്പോ...എവിടേന്നൊക്കെ പറ..ഹൃദയത്തേകൊണ്ടുള്ള കളിയാണേ..
:-)
അതും പരീക്ഷണം..ഇതും പരീക്ഷണം അല്ലേ..?
ഈ പരീക്ഷണം കൊള്ളാം.
-പാര്‍വതി.
അമ്മോ....
വല്ല്യമ്മായിയും ‘ദുരൂഹം’ കാറ്റഗറിയില്‍ കേറിയോ? എനിക്ക് വയ്യ.
(ഓടോ:കൊള്ളാം... സംഭവം സ്റ്റൈലായിട്ടുണ്ട്)
എന്റെമ്മേ.. വല്യമ്മായിയെ ദൈവം ഒരു ഡോക്ടറാക്കാഞ്ഞത് എത്ര നന്നായി.
ഇതുകൊള്ളാമല്ലോ വല്ല്യമ്മായി...
പരീക്ഷണം ധീരം,സൂക്ഷ്മം, ചിന്തോദ്ദീപകം..
,"ഇതൊന്നും നിന്നെ വെദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ല. നിന്റെ ഹൃദയമിടിപ്പ് അറിയാന്‍ വേണ്ടിയായിരുന്നു."
എന്തൊരു കരുണ?
വല്യമ്മായി ഈ മിന്നാമിന്നി നുറുങ്ങ് വളരെ നന്നായി. ചിന്തിപ്പിക്കുന്ന നുറുങ്ങ്.
നീയെന്തിനാ ഹൃദയം വല്ലോര്‍ക്കും തുറക്കാന്‍ കൊടുക്കുന്നത് അതും ഞാനറിയാതെ
വല്ല്യമ്മായി നുറുങ്ങ് കഥ കൊള്ളാം...
ഓരോരോ പരീക്ഷണങ്ങള്‍... ഒരു ഡോക്ടറാവതിരുന്നത് വല്ല്യമ്മായിയുടെ ഭാഗ്യം.
ഞാന്‍ ഒന്ന് ആലോചിക്കട്ടേ...
ഒന്നുമിത്തീയില്‍ ചവിട്ടിയ ഫീലിംഗ്...
ഇതു വായിച്ച് ചെറിയൊരു തലവേദന !
അയ്യോ, ഇനി അതിനു തലച്ചോറെടുത്തു വെളിയിലാക്കുമല്ലോ അമ്മായി !
ഹേയ്... ഒരു പ്രശ്നോല്ല്യാട്ടാ എനിക്ക്.. അയാം ആബ്സല്യൂട്ട്ല്യ് ഓള്‍റൈറ്റ്
അതെ; മക്കളുടെ രക്തം തളം കെട്ടിനില്‍ക്കുന്ന ഓപ്പറേഷന്‍ മുറിയില്‍നിന്ന് ഇതൊക്കെ നമ്മുടെ നന്മക്കും, രക്ഷക്കും വേണ്ടിയെന്ന് അവര്‍ പിന്നെയും പിന്നെയും പറഞ്ഞൂകൊണ്ടേയിരിക്കും.
അയ്യോ... അവരങ്ങനെ ഒക്കെ ചെയ്യുമോ? ഹൃദയം അവര്‍ എടുത്തിട്ടുണ്ടെങ്കില്‍, ഞാന്‍ ഓടി രക്ഷപ്പെടും;) പിന്നെ എനിക്ക് ഹൃദയാഘാതം വരില്ലല്ലോ.
വല്യമ്മായീ :) നുറുങ്ങ് ഇഷ്ടമായി. ഹൃദയം കൂടുതലൊന്ന് മിടിക്കുകയും ചെയ്തു.
അല്ല വല്ല്യമ്മായി...
ഇതു സംഭവിച്ചത്, ഏതു "പ്രൈവറ്റ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍" ആനെന്നാ പറഞ്ഞേ ? ;)
ഹൃദയത്തില്‍ തൊട്ടുള്ള കളി വേണ്ട! :)
പരീക്ഷണം പുതുമയുള്ളത്.
നന്നായി എഴുതിയിരിയ്ക്കുന്നു.
വിശാലേട്ടന്‍,പാര്‍വതി,ദില്ബു,കുട്ടന്‍ മേനോന്‍,ഡാലി,ലാപുട,ഇത്തിരിവെട്ടം,ഇടിവാള്‍,ഇഡ്ഡലിപ്രിയന്‍,വളയം,സു ചേച്ചി,സ്നേഹിതന്‍
എന്റെ ഈ നുറുങ്ങ് വായിച്ച് ആസ്വദിച്ചവര്ക്കും പേടിച്ചവര്ക്കും നന്ദി.
ആരും പേടിക്കല്ലേ,അതൊരു ഹൃദയശസ്ത്രക്രിയ ആയിരുന്നില്ല.ഒരു ചെറിയ പരീക്ഷണം മാത്രം.
ഇന്നെല്ലാത്തിനും ന്യായീകരണങ്ങള്‍ ഉണ്ടാകും.... നല്ല നുറുങ്ങ്..
അത്ര പാവമല്ലാത്ത തൃശ്ശൂരുകാരി എന്നെഴുതിവച്ചിട്ടും ഹൃദയമെടുത്ത് പുറത്തിട്ടപ്പോള്‍ ചുമ്മാ കയ്യും കെട്ടി നോക്കി നിന്നോ? ചിന്ന നുറുങ്ങ് ചന്തമുള്ളവന്‍
This comment has been removed by a blog administrator.
ആദ്യത്തെ വാചകം വായിച്ചിട്ട് തല കറങ്ങുന്നു, കണ്ണ് കാണുന്നുമില്ല.
ഹോ.. രണ്ടു കയ്യും മേശയുടെ രണ്ടു വശത്തും പിടിച്ചിരുന്ന് വായിച്ചു തീര്‍ത്തു. പേടിപ്പിച്ചു കളഞ്ഞല്ലോ...
എന്നാലും തറവാടി ചോദിച്ചത് കേട്ടില്ലേ. ഇനി മുതല്‍ ഇങ്ങനെ ഹൃദയം വല്ലോര്‍ക്കും തുറക്കാന്‍ കൊടുക്കരുത് കേട്ടോ :-)
വല്ല്യമ്മയി എനിക്കൊന്നും കമണ്ടാന്‍ പറ്റാത്തതരം ദുരൂഹമായ സബ്‌ജക്‌ടുകളിലേക്കു കടന്നിരിക്കുന്നു. ഞാന്‍ ഇനി വാതായനങ്ങള്‍ക്കപ്പുറത്തെ വായനക്കാരാവേണ്ടിയിരിക്കുന്നു.
ചിന്തിച്ചിട്ടു മണ്ട പുകയുന്നു.
"ചിന്തിച്ചാലോരന്തവുമില്ല ചിന്തിച്ചില്ലേലോരു കുന്തവുമില്ല"
മുഖസ്‌തുതി പറയാനേന്നു കരുതരുത് (എനിക്കോന്നും മനസ്സിലായില്ല)
എനിക്കാ കുട്ടിക്കാലത്തെ കുസൃതി തന്നെയായിരുന്നു പിടിച്ചത്!
ഈ സംഭവത്തിനെക്കുറിച്ചാണോ വല്യമായീ ഓ എന്‍ വി "പൂവുകളായിരം കീരി മുറിച്ചു ഞാന്‍ പൂവിന്റെ സത്യം പഠിക്കാനായി, ഹൃദയങ്ങളായിരം കൊത്തി നുറുക്കി ഞാന്‍ ഹൃദയത്തില്‍ തത്വം പഠിക്കാനായി" എന്നൊക്കെ സിനിമാപ്പാട്ടെഴുതിയത്?
എന്റെ അന്തരാളങ്ങളുടെ അന്തമില്ലായ്മയില്‍ നിന്നും ഒരോഫ് ടോപ്പിക്ക് ചീമുട്ട കൊണ്ട് ഓംലെറ്റ് കഴിച്ചവന്റെ വാള്‍ പോലെ ഓഫ് ടോപ്പിക്ക് വരികള്‍ പൊന്തി വരുന്നു.. തടുത്താല്‍ നില്‍ക്കാത്ത പ്രചണ്ഡ വാതം പോലെ ദേ വരുന്നു.. ഐ ആം ഇന്‍ ദ സോറീെ..
ഹൃദയം നിറുത്തി ആര്‍ട്ടിഫിഷ്യനെ മിടിപ്പിച്ചാണ് സാധാരണ കൊറോണറി ആര്‍ട്ടറി ബൈപ്പാസ് നടത്തുക എന്നതാണ് അതിന്റെ എറ്റവും വലിയ ഡിസഡ്വാന്റേജ്. എന്തു കുന്തം ചെയ്താലും കുറച്ച് ബ്രെയിന്‍ ശക്തി അതോടെ നശിക്കും. എകവഴി മിടിക്കുന്ന ഹൃദയത്തെ നിറുത്താതിരിക്കുക എന്നതാണ്.
അതാണ് വല്യമായി പറഞ്ഞ മിടിക്കുന്ന ഹൃദയത്തെ മേശപ്പുറത്തിട്ടു വര്‍ക്കിംഗ് - ബീറ്റിംഗ് ഹാര്‍ട്ട് സര്‍ജ്ജറി. ഏറ്റവും കുറച്ച് ശക്തി മാത്രമേ തലച്ചോറിനു ഈ പണിയില്‍ നഷ്ടപ്പെടൂ. പക്ഷേ അപൂര്‍വ്വം സര്‍ജ്ജന്മാരേ ഇതിനു മുതിരൂ.. ഉറങ്ങുന്ന കുട്ടിയുടെ നഖം വെട്ടുന്നതും കുതറിയോടുന്ന കുട്ടിയുടേത് വെട്ടുന്നതും തമ്മിലുള്ള വത്യാസമുണ്ട് ഹാള്‍ട്ടഡ് ഹാര്‍ട്ടിനു ബൈപ്പാസ് ഗ്രാഫ്റ്റ് ചെയ്യുന്നതും ബീറ്റിംഗ് ഹാര്‍ട്ടിനു ചെയ്യുന്നതും തമ്മില്‍ എന്നതാണു കാരണം.
കഴിഞ്ഞ ഏപ്രില്‍ മാസം യു ഏ ഇ ഇലെ ആദ്യത്തെ ബീറ്റിംഗ് ഹാര്‍ട്ട് സര്‍ജ്ജറി മലയാളിയായ (പോരാ ഞാന്‍ കുറച്ചുകൂടെ സങ്കുചിത മനസ്കനാവട്ടെ, തിരുവനന്തപുരത്തുകാരനായ, ഇനീം.. ശാസ്തമംഗലത്തുകാരനായ)ഡോ. വര്‍മ്മ നടത്തി. ഹൃദയവും ഉടമയും സുഖമായിരിക്കുന്നു.
വലിയമ്മായി, കഥ കൊള്ളാം. നല്ലനുറുങ്ങ്.
സേം ആള്‍ക്കാര് എന്റെകണ്ണിലേക്ക് നോക്കി എന്നോട് ചോദിച്ചു "നീ കണ്ണില്‍ എണ്ണയുമൊഴിച്ച് ആരെ കാത്തിരിക്കുന്നു?"
വല്ല്യമ്മായിടെ കഥ വായിച്ച ഓര്‍മ്മയില്‍ ഞാന്‍ പറഞ്ഞു "നിങ്ങളെത്തന്നെ"
അവരെന്നെ വെറുതെ വിട്ടു.
പരീക്ഷണം വിജയം!!! ആശംസകള്‍.....
(പാവം, ലാബിലെ തവള...)
കണ്ണൂരാന്‍,മുരളി,അഗ്രജന്‍,മഴത്തുള്ളി, കരീം മാഷ്,ദേവേട്ടന്‍,റീനി, സ്വാര്‍ത്ഥന്‍ നന്ദി.
ആരും പേടിക്കല്ലേ,അതൊരു ഹൃദയശസ്ത്രക്രിയ ആയിരുന്നില്ല.ഒരു ചെറിയ പരീക്ഷണം മാത്രം.
ഓര്‍മ്മകളുടെ കുളിരില്‍ നിന്നും വര്‍ത്തമാനകാലത്തിന്റെ ചൂടിലേക്ക് ഒന്നെത്തി നോക്കിയതാ കരീം മാഷേ,അഗ്രജന്‍ പറഞ്ഞ പോലെ എന്നും മൂന്നാം ക്ളാസ്സിലിരുന്നാല്‍ എനിക്കും നിങ്ങള്‍ക്കും ബോറടിക്കില്ലേ.
ദേവേട്ടാ,ആ വാര്‍ത്ത പത്രത്തില്‍ വായിച്ചിരുന്നു.അനസ്തേഷ്യയുടെ അപകടങ്ങളെ കുറിച്ച് ഒരു പോസ്റ്റിടാമോ ആരോഗ്യത്തില്‍.
വിശ്വേട്ടാ,അങ്ങിവിടെയൊന്നുമില്ലേ
വല്യമ്മായി, ദേ.. ഒരാള്‍ക്കു സംശയമാവും അതവിടേ തന്നെ അവരു തിരിച്ചു വച്ചോ എന്ന്. ;)എന്റമ്മേ... അവരെ എന്റെ തല കാണിക്കാന്‍ വയ്യ.:) നല്ല രസം ഉണ്ടായിരുന്നു വായിക്കാന്‍. ഇങ്ങനെ ഉള്ളതും പോരട്ടെ.
വല്ല്യമായീ ഹൃദയത്തില്‍ കൊണ്ടു... പരീക്ഷണം കൊളളാം. പുതിയവയ്ക്കായി കാത്തിരിക്കുന്നു.
ബിന്ദു,താര,കര്‍ണ്ണന്‍,നന്ദി.
ആരും പേടിക്കല്ലേ,അതൊരു ഹൃദയശസ്ത്രക്രിയ ആയിരുന്നില്ല.ഒരു ചെറിയ പരീക്ഷണം മാത്രം.
എന്റമ്മോ!
കൃദയം കൊണ്ടുള്ള കളിയാണല്ലോ!
വേണ്ട...
വല്യമ്മായി,
പരീക്ഷണങ്ങള്‍ നിറുത്തതിരിക്കുക.അങ്ങിനെ മാറ്റങ്ങള്‍ക്കുള്ള ചുവന്ന പരവതാനി വിരിക്കുക.
ഭാവുകങങള്‍ !
പരീക്ഷണം എന്ന പേരിട്ടു ഹോറ്ര് കഥയെഴുതി പേടിപ്പിച്ചു കളഞ്ഞല്ലോ..അയ്യോ..ഹൃദയം നുറുങ്ങി...
സംഭവം കൊള്ളാം..!
വല്യമ്മായി, കാച്ചിക്കുറുക്കലിനേക്കാള്‍ എനിക്കിഷ്ടം ആ വായാടിത്തം തന്നെയാണു്.
മാറിപോയി...
ബ്ലൊഗ് വല്യമ്മയിടേ ആണല്ലെ.?
ഇഞ്ചി ചേച്ചിടെ, ഒരു ലിങ്ക് വഴി വന്നതു കൊണ്ട് പറ്റിപൊയതാണ്..
എന്നാല്‍ രണ്ടു പേരും കൂടെ ഹെല്‍പൂ...
അയ്യൊ പിന്നേം പ്രശ്നം...
ആ കമന്റ് പ്രഷര്‍ കുക്കറിന്റെ പൊസ്റ്റിനുള്ളതായിരുന്നേ...
മിടുക്കനെ ഇനി നാട്ടാര് മണ്ടന്‍ എന്നു വിളിക്കരുതെ...
പരീക്ഷണം നന്നായി.
എനിക്കിതിഷ്ടായി വല്ല്യമ്മായി...
എനിക്കിങ്ങിനത്തെ വട്ടത്തരങ്ങളൊക്കെയാണ് ശരിക്കും വായിക്കാന്‍ ഇഷ്ടം...
കലേഷ്,മുസാഫിര്‍,ഉത്സവം,വേണു,Inji Pennu,പുംഗവന്‍ എന്റെ ഈ നുറുങ്ങ് വായിച്ച് ആസ്വദിച്ചവര്ക്കും പേടിച്ചവര്ക്കും നന്ദി.
ഫെബ്രുവരി മാസത്തെ സമ്മാനം ലഭിച്ച ബ്ലോഗുകള്‍..
www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള സമ്മാനം ലഭിച്ച ബ്ലോഗുകള്‍ അറിയാന്‍ www.mobchannel.com സന്ദര്‍ശിക്കുക...
വളരെ നല്ല കഥ!
ആശംസകള്‍!
ഞാനിത് വായിച്ചപ്പോള്‍ വെറുതെ (ദുഃഖം ലഘൂകരിക്കാനായി) ഇത് ഒരു മനുഷ്യനല്ലാതെ,
മറ്റു മനുഷ്യരുടെ പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്ന,
ഒരു എലിയോ, മുയലോ വല്ലതും ആയിരിക്കും
എന്നോര്‍ത്തു സമാധാനിച്ചു. അങ്ങിനെയായിരിക്കട്ടെ. ആര്‍ക്കും ആരുടെയും ഹൃദയം ഇപ്രകാരം പരീക്ഷണവിധേയമാക്കാനിടവരാതിരിക്കട്ടെ,
ഹോ എന്നാലും എന്തൊക്കെ പരീക്ഷണങ്ങളാണ് ജീവിതത്തില്‍!!!
വായിച്ചു ഞാനും ചിരിച്ചു... വിളറിയ ചിരി!!
:-)
ഇത്തരം ചെയ്ത് വേണ്ടായിരുന്നു വല്യമ്മായി.ഒന്നുല്ലേലും അതൊരു ഹൃദയമല്ലേ?
വേണ്ടായിരുന്നു.
എന്തായാലും പരീക്ഷണം നല്ല ചിന്തകൾ പകരുന്നു
പിള്ളേച്ചൻ
വല്യമ്മായീ പ്രതിരൂപാത്മകമായ ഈ കഥ നന്നായിട്ടുണ്ട് കേട്ടോ. ഇഷ്ടമായീ കഥ.
അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ബാലാമണി
കൊള്ളാം. നന്നായിരിക്കുന്നു ഈ ഹൃദയപരീക്ഷണം
സൈബര്‍ യുഗത്തില്‍ രണ്ടു വര്‍ഷം എന്നൊക്കെ പറയുന്നത് രണ്ടു പതിറ്റാണ്ട് പോലെ തോന്നുന്നു.
പാവം തവള...
കാലങ്ങളായി ലക്ഷങ്ങളോളം കുരിശിലേറിയിരിക്കുന്നു. വിദ്യാഭ്യാസത്തിണ്റ്റെ (ആഭാസം??) രക്തസാക്ഷികള്‍!! മൊട്ടുസൂചികളാല്‍ ഇന്നും ക്രൂശിക്കപ്പെടുന്ന മിണ്ടാപ്രാണികള്‍!!
ജന്തു സ്നേഹികള്‍ക്കു പോലും വേണ്ടാത്തവര്‍. പാവങ്ങള്‍..
വല്യമ്മായി കൊള്ളാം
നുറുങ്ങ് പ്രമേയത്തിൽ ഒരൂ പാടു വായിക്കാനുണ്ടു.
ഹലോ അത്ര പാവമല്ലാത്ത് തൃശ്ശൂര്‍കാരീ......
“അവര്‍ എന്റെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് മേശപ്പുറത്ത് വെച്ചു”........
പെട്ടെന്ന് ഞാന്‍ ഞെട്ടി പിന്നെ വായിച്ചില്ല.....
പിന്നെ അവിടെയും ഇവിടെയും ഒക്കെ ഒന്നു കണ്ണോടിച്ചു... വായിക്കാന്‍ കുറെ ഉണ്ട്...
പിന്നീടാകാമെന്ന് വെച്ചു...
അങ്ങിനെ ഒരു തൃശ്ശൂര്‍കാരി ബ്ലോഗ്ഗറെ സുഹൃത്തായി കിട്ടിയല്ലോ...
വീണ്ടും എഴുതാം
സ്നേഹത്തോടെ
ജെ പി @ തൃശ്ശിവപേരൂര്‍
Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"nalla post....
sasneham,
Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"nalla post....
sasneham,
Valare Nannayi. Best wishes.
ന്നിട്ടോ..?? അവരറിഞ്ഞോ ഈ താളം തെറ്റലിന്റെ കാരണം?
ചങ്കെടുത്തു കാട്ടിയാലും അത് ചെമ്പരത്തി പൂ..
Post a Comment
<< Home