മാവേലി ജെബല്‍അലീല്‍
ഇക്കൊല്ലത്തെ തിരുവോണദിവസം.പതിവു പോലെ ആറെമുക്കാലോടു കൂടി ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടു.നല്ല വല്ല ഓണപ്പാട്ടുകളും കേള്‍ക്കാം എന്ന് കരുതി റേഡിയോ ഓണ്‍ ചെയ്തു.സുപ്രഭാതത്തിന്റെ റീമിക്സ്.വേഗം റേഡിയോ ഓഫ് ചെയ്തു.
ഫ്രീസോണിന്റെ മെയിന്‍ ഗെയിറ്റില്‍ പതിവില്ലാത്ത ആള്‍ക്കൂട്ടം.കസവു മുണ്ടെടുത്ത ഒരാളുടെ ചുറ്റും സെക്യൂരിറ്റികാര്‍ തടിച്ചുകൂടിയിട്ടുണ്ട്.ലേബര്‍ ക്യാമ്പില്‍ വൈകുന്നേരമുള്ള റേഡിയോ റോഡ് ഷോയുടെ ആളുകളായിരിക്കും,ഞാന്‍ കരുതി.പിറകിലുള്ള വണ്ടിക്കാര്‍ അക്ഷമരായി ഹോണടിക്കാന്‍ തുടങ്ങി.എന്തായാലും ചെന്ന് നോക്കി കളയാം.
"ശൂ മാവേലി,ശൂ വിശാലന്‍" സുഡാനിയുടെ ഉച്ചത്തിലുള്ള ശബ്ദമകലെ നിന്ന് തന്നെ കേട്ടു.
ങ്ങേ ഇതു നമ്മുടെ മാവേലിയല്ലേ.റ്റി.വി.യില്‍ കാണുന്നത്ര വയറൊന്നുമില്ല.രാവിലെയടിച്ച പോടിക്കാറ്റ് കാരണമാണെന്ന് തോന്നുന്നു മുണ്ടോക്കെ ആകെ ചെളി പിടിച്ചിട്ടുണ്ട്.
"എന്താ മാവേലി ഇവിടെ".മലയാളം കേട്ടപ്പോള്‍ മാവേലിയ്ക്കാശ്വാസമായി.
"ഞാന്‍ നമ്മുടെ വിശാലനെ കാണാന്‍ വന്നതാണ്.ഓണത്തിനിവിടെ ഒഴിവല്ലല്ലോ എന്ന് കരുതീട്ടാ നേരെ ഇങ്ങോട്ട് പോന്നത്".
ഇയാള്‍ എന്നെ കാണാന്‍ വന്നതാണ് എന്ന് സുഡാനിയോട് പറഞ്ഞ് ഞാന്‍ മാവേലിയേയും കൂട്ടി കാറിനകത്തേക്ക് നടന്നു.
"എന്താ ഇത്തവണ കേരളത്തിലേക്ക് പോകാതെ ദുബായിലോട്ട് പോന്നത്"
"ഇവിടെ റെയില്‍വേക്കായി കുഴിച്ച തുരങ്കം പാതാളം വരെ എത്തിയതു കൊണ്ട് വഴി കുറവാണ്.നാട്ടില്‍ പോയാല്‍ ഓണാവധി കഴിഞ്ഞാല്‍ എന്നെ എല്ലാവരും മറക്കും.ദുബായിലാണെങ്കില്‍ മാസങ്ങളോളമല്ലെ ഓണം.അതു മാത്രമല്ല; നാട്ടിലിപ്പോള്‍ തുള്ളി വെള്ളം കുടിക്കാന്‍ കിട്ടില്ല.ആ കുറുമാനും ഇടിവാളും കൂടി നാട്ടില്‍ പോയി ഒക്കെ കുടിച്ച് വറ്റിച്ചില്ലേ".
"മാവേലി കയ്യിലെന്താ" മാവേലിയുടെ കയ്യിലുള്ള ഒരു ചെറിയ പൊതി കണ്ട് ഞാന്‍ ചോദിച്ചു.
"ഇതെന്റെ ഓലക്കുടയാ;ആവശ്യമുള്ളപ്പോള്‍ ബട്ടണമര്‍ത്തിയാല്‍ നിവരുന്നത്".
"ഞാനൊരു കാര്യം ചെയ്യാം അങ്ങയെ ബര്‍ദുബായി ബസ്സില്‍ കയറ്റി വിടാം.അവിടെ നിന്നും ഷാര്‍ജയിലേക്ക് ബസ്സ് കിട്ടും.എനിക്ക് വേഗം ഓഫിസിലെത്തി പിന്മൊഴി നോക്കാനുള്ളതാ.അല്ലെങ്കില്‍ ഞാനും കൂടെ വന്നേനെ"
മാവേലിയെ ബസ്സ്റ്റോപ്പില്‍ വിട്ട് ഞാന്‍ കാറിനടുത്തേക്ക് നടന്നു.
ഫ്രീസോണിന്റെ മെയിന്‍ ഗെയിറ്റില്‍ പതിവില്ലാത്ത ആള്‍ക്കൂട്ടം.കസവു മുണ്ടെടുത്ത ഒരാളുടെ ചുറ്റും സെക്യൂരിറ്റികാര്‍ തടിച്ചുകൂടിയിട്ടുണ്ട്.ലേബര്‍ ക്യാമ്പില്‍ വൈകുന്നേരമുള്ള റേഡിയോ റോഡ് ഷോയുടെ ആളുകളായിരിക്കും,ഞാന്‍ കരുതി.പിറകിലുള്ള വണ്ടിക്കാര്‍ അക്ഷമരായി ഹോണടിക്കാന്‍ തുടങ്ങി.എന്തായാലും ചെന്ന് നോക്കി കളയാം.
"ശൂ മാവേലി,ശൂ വിശാലന്‍" സുഡാനിയുടെ ഉച്ചത്തിലുള്ള ശബ്ദമകലെ നിന്ന് തന്നെ കേട്ടു.
ങ്ങേ ഇതു നമ്മുടെ മാവേലിയല്ലേ.റ്റി.വി.യില്‍ കാണുന്നത്ര വയറൊന്നുമില്ല.രാവിലെയടിച്ച പോടിക്കാറ്റ് കാരണമാണെന്ന് തോന്നുന്നു മുണ്ടോക്കെ ആകെ ചെളി പിടിച്ചിട്ടുണ്ട്.
"എന്താ മാവേലി ഇവിടെ".മലയാളം കേട്ടപ്പോള്‍ മാവേലിയ്ക്കാശ്വാസമായി.
"ഞാന്‍ നമ്മുടെ വിശാലനെ കാണാന്‍ വന്നതാണ്.ഓണത്തിനിവിടെ ഒഴിവല്ലല്ലോ എന്ന് കരുതീട്ടാ നേരെ ഇങ്ങോട്ട് പോന്നത്".
ഇയാള്‍ എന്നെ കാണാന്‍ വന്നതാണ് എന്ന് സുഡാനിയോട് പറഞ്ഞ് ഞാന്‍ മാവേലിയേയും കൂട്ടി കാറിനകത്തേക്ക് നടന്നു.
"എന്താ ഇത്തവണ കേരളത്തിലേക്ക് പോകാതെ ദുബായിലോട്ട് പോന്നത്"
"ഇവിടെ റെയില്‍വേക്കായി കുഴിച്ച തുരങ്കം പാതാളം വരെ എത്തിയതു കൊണ്ട് വഴി കുറവാണ്.നാട്ടില്‍ പോയാല്‍ ഓണാവധി കഴിഞ്ഞാല്‍ എന്നെ എല്ലാവരും മറക്കും.ദുബായിലാണെങ്കില്‍ മാസങ്ങളോളമല്ലെ ഓണം.അതു മാത്രമല്ല; നാട്ടിലിപ്പോള്‍ തുള്ളി വെള്ളം കുടിക്കാന്‍ കിട്ടില്ല.ആ കുറുമാനും ഇടിവാളും കൂടി നാട്ടില്‍ പോയി ഒക്കെ കുടിച്ച് വറ്റിച്ചില്ലേ".
"മാവേലി കയ്യിലെന്താ" മാവേലിയുടെ കയ്യിലുള്ള ഒരു ചെറിയ പൊതി കണ്ട് ഞാന്‍ ചോദിച്ചു.
"ഇതെന്റെ ഓലക്കുടയാ;ആവശ്യമുള്ളപ്പോള്‍ ബട്ടണമര്‍ത്തിയാല്‍ നിവരുന്നത്".
"ഞാനൊരു കാര്യം ചെയ്യാം അങ്ങയെ ബര്‍ദുബായി ബസ്സില്‍ കയറ്റി വിടാം.അവിടെ നിന്നും ഷാര്‍ജയിലേക്ക് ബസ്സ് കിട്ടും.എനിക്ക് വേഗം ഓഫിസിലെത്തി പിന്മൊഴി നോക്കാനുള്ളതാ.അല്ലെങ്കില്‍ ഞാനും കൂടെ വന്നേനെ"
മാവേലിയെ ബസ്സ്റ്റോപ്പില്‍ വിട്ട് ഞാന്‍ കാറിനടുത്തേക്ക് നടന്നു.
31 Comments:
ബ്ലോഗിങ്ങിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ജെബല്‍അലി ബ്ലോഗ്ഗേഴ്സ് യൂണിയന്‍ ആജീവനാന്ത പ്രസിഡന്‍റ് വിശാലന്‍ ചേട്ടന് ഒരെളിയപ്രവര്‍ത്തകയുടെ സ്നേഹോപഹാരം.
ആഴ്ചയില്‍ ആകെ കൂടെ കിട്ടുന്ന അവധി ദിവസമായ വെള്ളിയാഴ്ച്ച രാവിലെ അഞ്ച്മണിക്ക് വിളിച്ചുണര്‍ത്തി ഞാന്‍ ഈ കഥ പറഞ്ഞപ്പോള്‍ ക്ഷമയോടെ കേട്ടിരുന്ന തറവാടിക്ക് നന്ദി.
ഹ ഹ
ഇതു കൊള്ളാലോ അമ്മായി..
ഞാനും കലേഷും റിമിയും പായസവും വെച്ചു മാവേലിയെ കാത്തിരുന്നതാ. ഷാരജയില്‍ വിശാലന്‍റെ അടുത്ത്! പൂക്കുറ്റിയായി കിടപ്പുണ്ടാവും.
വല്യമ്മായി...കൊട് കൈ. അതു കലക്കി. എന്നാലും, പാവം തറവാടി.ഒരു അവധി ദിവസമെങ്കിലും പാവത്തിനെ ഒന്ന് തറ “വാടാ”ന്‍ വിട്.
പാവം മാവേലിയെ ബസ് സ്റ്റോപ്പില്‍ വിടണ്ടായിരുന്നു. പാവം, ടിക്കറ്റ് എടുക്കാന്‍ കാശ് ഉണ്ടൊ ആവോ... അതും ദിര്‍ഹംസ്.. :)
അത് ഞാന്‍ കൊടുത്തിരുന്നൂ.അങ്ങേര്‍ക്കൊരു മോശമല്ലെ എന്ന് കരുതി എഴുതാതിരുന്നതാ.
ബ്ലോഗിങ്ങിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ജെബല്‍അലി ബ്ലോഗ്ഗേഴ്സ് യൂണിയന്‍ ആജീവനാന്ത പ്രസിഡന്‍റ് വിശാലന്‍ ചേട്ടന് ഒരെളിയപ്രവര്‍ത്തകയുടെ സ്നേഹോപഹാരം.
എന്‍റെ പുതിയ പോസ്റ്റ്-
മാവേലി ജെബല്‍അലീല്‍
എന്നലും ഒരു air ticket എടുത്ത്തു singapore ലെക്ക് വിട്ടൂടയിരുന്നൊ,ഞാനും ഒന്നു അക്കൊഷിചെനെ,എവിട്ടെ ആരും ഈല്ലന്നെ.
അയ്യോ!ഉമ്മച്ചീ എന്ത് പണിയാ കാണിച്ചത് !
മാവേലീയെ നമ്മളുടേ വീട്ടിലേക്ക് കൊണ്ടു വരാണ്ടെ എന്തിനാണ് വിശാലനങ്ങ്കിളിന്റെ വീട്ടിലേക്ക് അയച്ചത്???
നാട്ടിലിപ്പോള്‍ തുള്ളി വെള്ളം കുടിക്കാന്‍ കിട്ടില്ല.ആ കുറുമാനും ഇടിവാളും കൂടി നാട്ടില്‍ പോയി ഒക്കെ കുടിച്ച് വറ്റിച്ചില്ലേ".
കൊള്ളാം... :)
കുറേക്കാലമായില്ലേ കേള്‍ക്കുന്നു ‘വീട് കൊടകരേല്, ജോലി ജെബലലീല്, ഡെയ്‌ലി പോയിവരും’ എന്ന്. വൈകുന്നേരം ജോലി കഴിഞ്ഞ് വിശാലന്‍ വീട്ടീപ്പോകുമ്പൊ കൂടെ കേരളത്തിലേക്ക് പോകാന്ന് കരുതിയാവും മാവേലി ജബലലീലെത്തിയത്!
എന്നാലും എന്റെ വല്യമ്മായി ങ്ങള് മ്മടെ വിശാലനെ കുടുക്കിയല്ലൊ. അത് മാവേലി ഒന്നും ആയിരിക്കില്ലന്നെ. കൊടകരയില്‍ നിന്ന് ആന്റപ്പാപ്പനൊ അതൊ വേറെ ഏതെങ്കിലും കഥാപാത്രങ്ങളൊ ആവും. ഇനി വിശാലന്‍ കൊടകരയിലേക്കില്ല എന്നോ മറ്റൊ വിചാരിച്ചിട്ട് കയ്യോടേ പിടിക്കാന്‍ എത്തിയതാവും. ;).
അതിനല്ലേ ബിന്ദു ഞാന്‍ കറക്റ്റായ വിലാസം പറഞ്ഞുകൊടുക്കാതിരുന്നത്.എന്തായലും മാവേലി അജ്മാനിലും ഉമ്മുല്ക്വയിനിലും എത്താത്ത സ്ഥിതിക്ക് ആള്‍ മാവേലി തന്നെ.
വിശാല്‍ജീയെ ഇവിടെയെങ്ങും കാണാനില്ലല്ലോ.. മാവേലിയോടൊപ്പം കയറ്റിവിട്ടോ. അതോ വാര്‍ഷി ആഘോഷപരിപാടികള്‍ക്കായി സ്കൂപ്പ് സ്വപനങ്ങളും കണ്ട് ഉറങ്ങുകയാണോ... അവോ...
വല്ല്യ്മ്മായി മാവേലിയെ ഇന്റ്ര്നാഷണല്‍ സിറ്റിയിലേക്ക് അയച്ചാല്‍ മതിയായിരുന്നു. ബസ്സില്ലാത്തതിനാല്‍ നേരിട്ട് ഡ്രോപ്പ് ചെയ്യേണ്ടി വരും. എന്നാലും ഡ്രഗണ്മാര്‍ട്ടില്‍ കയറി കരീം മഷ് കുടുങ്ങിയപ്പോലെ ഡ്രാഗണ്‍ ന്റെ തലയും വാലും അന്വേഷിച്ചു നടക്കാമായിരുന്നില്ലെ... നശിപ്പിച്ചു..
ജാഗ്രതൈ! ആക്ഷേപഹാസ്യത്തിന് ഒരു പുത്തന്‍വാഗ്ദാനമായി വല്യമ്മായി എത്തിയിരിക്കുന്നു..!
ഊം... പറഞ്ഞ പോലെ, വിശാല്‍ജീ, താങ്കളെവിടെ, മാവേലീനേം കൊണ്ട് നാടു കാണാനിറങ്ങ്യതാണോ...? അല്ലാ, മൂപ്പരിതാദ്യമായിട്ടാണോ യുയേയീല്‍ വരുന്നത്? ന്ന്വച്ചാല്‍ മ്പക്കൊന്ന് മൂപ്പരെ കാര്യാട്ട് ... ഛെ, കാര്യായിട്ട് കാണണമല്ലോ...! :-)
എന്റെ നാട്ടില്‍ മാവേലി എന്ന വീട്ടുപേരുണ്ട്. മാവേലിയുമായി ബന്ധമുണ്ടോ ഇവര്‍ക്ക് ? അറിയില്ലല്ലോ.
എന്തായാലും മാവേലി ബാലേട്ടന്‍ വന്നാല്‍ ഓണമായിരുന്നു കോളേജ് കാലം മുതല്‍ക്ക്. മുരിങ്ങക്കായ് സാമ്പാറും പച്ചപ്പയര്‍ തോരന്‍ ഭക്ഷണമായി കഷ്ടിപുഷ്ടിയായ വയറിന് പിന്നെ ആടുമാടുപന്നിപോത്തുകളുമായി ഉള്ള ഹയ് കിലോ ലോറി മെനു. ദഹന രസമായി കശുമാങ്ങയില്‍ തുടങ്ങി നെപ്പോളിയന്‍ ബോണ്‍ പാര്‍ട്സ് വരെ ഉണ്ടായിരിക്കും.
അവസാനം ഷിപ്പ് കരക്കടുത്ത സ്ഥലത്തെക്കുറിച്ച് എന്തെങ്കിലും അത്ഭുതകഥകളും പറഞ്ഞു തരും. അവിഭക്ത കമ്മൂണിസ്റ്റ് യു എസ് എസ് ആറിലെ കസ്റ്റംസ് ഉദ്യോഗസ്ഥക്ക് ഡോളര്‍ കൊടുത്തപ്പോള്‍ വാങ്ങിയില്ലെന്നും പകരം ജീന്‍സ്, സിഗരെറ്റ് തുടങ്ങിയവ വാങ്ങിയെന്നും താമസിക്കുന്ന ഹോട്ടല്‍ അഡ്രസ്സ് വാങ്ങി കാണാന്‍ വന്നതും ഒക്കെ ഗന്ധര്‍വന്‍ ഈനാമ്പ്പേച്ചി കണ്ണുമായി കേട്ടിരിക്കും. അന്ന് റഷ്യയില്‍ മറ്റു രാജ്യങ്ങളുടെ കറന്‍സി കൈവശം വക്കുന്നത് വലിയ കുറ്റ കൃത്യമായിരുന്നു.
പെരിങ്ങോട്ടുകര ഷഷ്ടിയും കഴിഞ്ഞ് മൂക്കുമുട്ടെ കുടിച്ച് ആടുന്ന കാലും കറങ്ങുന്ന തലയുമായി ഇരുട്ടത്ത് വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ബീഡി എരിയുന്ന തിളക്കം കണ്ടപ്പോള്‍ "ചേട്ടാ ആ തീയൊന്നു തരു" എന്ന് പറഞ്ഞതും ബീഡി കത്തിച്ചതും പിറ്റേന്ന് ആ ബീഡിയുടെ ഉടമസ്ഥന്‍ കുഞ്ഞച്ചന്‍ (അചന്റെ അനിയന്‍) ആയിരുന്നു എന്നും ഇളിഭ്യതയോടെ ഓര്‍ക്കാന്‍ ഒക്കുന്നു.
ജീവിതം ആഘോഷമാക്കിയിരുന്ന മാവേലി , അത്തരമൊരാഘോഷപ്പിറ്റേന്ന് ഉണര്‍ന്നില്ല. നല്ലവനായ ആ മാവെലിക്കാരനെ എപ്പോഴൊക്കെ മാവേലി എന്ന പേര്‍കേള്‍ക്കുമ്പോഴും സ്മരിക്കുന്നു.
അവിശ്വസനീയമായിത്തോന്നുന്നു - വിശാലന്‍ ഒരു വര്‍ഷമെ ബ്ലോഗിംഗ് തുടങ്ങിയിട്ട് ആയിട്ടുള്ളു എന്നറിയുമ്പോള്‍.
ബ്ലോഗില്‍ ഗീര്‍വാണമെഴുത്തുമായി അപഥസഞ്ചാരമായി പൊയ്ക്കൊണ്ടിരിക്കുന്ന ഗന്ധര്‍വ വികല്‍പ്പങ്ങള്‍ക്ക് ഒരു കാര്യവും കാരണവും വിശാലനാണ്.
വാഴുക വാഴുക വിശാലന്‍ വാഴുക.
വല്യമ്മായി വല്യേ നന്ദ്യമ്മായി.
സ്പൈഡര്‍മാനിന്റെ കുപ്പായവും ഇട്ടു ഡിസ്നിലാന്റിന്റെ റൈഡില്‍ നിന്നും താഴോട്ടു വീഴുമ്പോഴാണു അപ്പു (വിളിപേരാണു) ആ ചിരിയുടെ ശബ്ധം കേട്ടതു. നല്ലൊരു സ്വപ്നത്തിന്റെ ക്ലൈമാക്സിനു മുമ്പെ ഒരു കട്ട്. :)
കണ്ണുതുറന്നു നോക്കുമ്പോള്‍ ഉമ്മ ഉപ്പക്കു കഥ പറഞ്ഞു കൊടുക്കുന്നു... സമയം രാവിലെ 5 മണി. മാവേലി എന്നൊക്കെ കേട്ടതിനാലാവല്‍ അവന്റെ കുഞ്ഞു ചെവികളുടെ ശ്രദ്ധ അതില്‍ കുടുങ്ങി. മുഴുവനും കേട്ടങ്കിലും മാവേലി, ജബല്‍ അലി എന്നിങനെ 2 വാക്കു ഒഴിചു വേറെ ഒന്നും അവന്റെ കുഞ്ഞു തലയില്‍ കയറി ഇല്ല. ഇന്നലെ വൈകി ഉണ്ടാക്കിയ അത്താഴം കഴിക്കാതെ കിടന്നതിന്റെ ഫലം ഇപ്പോള്‍ വയറില്‍ എവിടെയൊ ബാങ്കു വിളിക്കുന്നതു പോലെ തോന്നി...
ഈയിടെയായി അങിനെയാണു, ഉമ്മയും ഉപ്പയും ഓഫീസില്‍ നിന്നു വന്നാല്‍ ഉടന്‍ കമ്പ്യുട്ടറിനു മുമ്പിലാണു...വൈകുന്നേരങ്ങളില്‍ ഉമ്മ ഉണ്ടാക്കിയിരുന്ന പലഹാരങ്ങല്‍ ഒക്കെ ബേകറി/ഫാസ്റ്റ് ഫൂഡിനു വഴി മാറി, ........ഇനി ഇപ്പോള്‍ അടുത്ത അവധിക്കാലത്തു നാട്ടില്‍ പോയാലെങ്കിലും അതൊക്കെ കിട്ടും എന്നു അവന്‍ ആശ്വസിച്ചൂ ...
അതിലിടെ എപ്പൊഴൊ അവന്‍ ഉറക്കത്തിലേക്കു വീണ്ടും വഴുതി വീണിരുന്നു....
റ്റക് റ്റക് റ്റക്.....ഉമ്മയുടെ വിരലുകള്‍ കീ ബോടില്‍ പതിയുന്ന ശബ്ദം കേട്ടാണു അവന്‍ ഉണര്‍ന്നതു..
....
സമയം 8 മണി
ഉമ്മാ നിക്കു വിശക്കുന്നു,
നീ പോയി പല്ലു തേച്ചു വാ
അതൊക്കെ ഞാന്‍ തേചു
ജ്ജു നീ അവിടെ ഇരി, ഞാന്‍ ഇതാ ഇപ്പൊ ബരാം
...
ഉമ്മയുടെ വിരലുകള്‍ കീ ബോടില്‍ പതിഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ താളത്തില്‍ അവന്‍ ഉറക്കത്തിലേക്കു വീണ്ടും വഴുതി വീണു.
......
അപ്പൂ നീ എണീറ്റില്ലെ കുട്ടാ, പള്ളിയില്‍ ജുമാ കഴിഞ്ഞു തിരിച്ചെത്തിയ ഉപ്പയുടെ അവനെ വീണ്ടും ഉണര്‍ത്തി..
"നിങ്ങള്‍ പാര്‍സെലു ഒന്നും കൊണ്ടു വന്നില്ലെ? ഉമ്മ ഉപ്പയോടു ചോദിക്കുന്നതു കേട്ടു.
എനിക്കു വിശക്കുന്നില്ല, ഞാന്‍ രാവിലെ 2 ബ്ലോഗു ചെയ്തു.."ഉപ്പയുടെ മറുപടി
ഞാനും ചെയ്തു ഒരു ബ്ലൊഗും 25 കമന്റും , അതൊക്കെ കഴിഞ്ഞപ്പോള്‍ എനിക്കും വിശപ്പില്ല , ഉമ്മ"വീണ്ടും വാചാലയായി, കൂടേ ഉപ്പയും , അവരുടെ ചര്‍ച്ചയില്‍ ബ്ലോഗിലെ ഓണ സദ്യയും പായസവും ഒക്കെ കടന്നു വന്നു...തനിക്കിതു വരെ പരിചിതമല്ലത്ത ലോകത്തില്‍ നിന്നും ആവന്‍ അകലങ്ങലിലേക്കു നടന്നു... ഫ്രിഡ്ജിനെ ലക്ഷ്യമാക്കി.... അതിലിരിക്കുന്ന ആപ്പിളിനേയും അപ്പോഴും അവനു വിശക്കുന്നുണ്ടായിരുന്നു. ...
അവന്‍ അപ്പോള്‍ ബ്ലോഗിനെ ശപിച്ചിരുന്നൊ?
(കഥപാത്രങങള്‍ സാങ്കല്പ്പികം മാത്രമ്.
സമര്‍പ്പണം ..... അപ്പുവിനും അവന്റെ സഹയത്രികര്‍ക്കും :)
ഈ പോസ്റ്റ് കണ്ടപ്പോള്‍ തോന്നിയതു തിരക്കിട്ടെഴുതിയതാ... തെറ്റുകള്‍ ക്ഷമിക്കുക )
കുടുക്കേ,ഈ ഉമ്മ ഇന്നലെ രാവിലേയും അഞ്ചിനുണര്‍ന്ന് ഓഫീസില്‍ പോയി
അതെ പുതിയൊരു തരോദായം...
‘...ഇവിടെ റെയില്‍വേക്കായി കുഴിച്ച തുരങ്കം പാതാളം വരെ എത്തിയതു കൊണ്ട് വഴി കുറവാണ്...’ മെഗാ സൂപ്പര്‍.
[ഞാന്‍ ചിന്തിക്കുന്നു: മുനീറാക്കും മോള്‍ക്കും ഒരോ ബ്ലോഗ് പെട്ടെന്നുണ്ടാക്കണം... മൂന്ന് കമന്‍റ് ഗ്യരണ്ടി].
ചുമ്മാതല്ല... അവിടെ വന്ന് റോളായില്‍ മാവേലിയെ കണ്ടോന്ന് ചോദിച്ചത് അല്ലേ.
ഹ ഹ..അതെനിക്കിഷ്ടപ്പെട്ടു.
ഓണായിട്ട് വല്ല്യമ്മായിടെ കയ്യീന്ന് തലേരെ ബാക്കില് അപ്പോള്‍ മൊത്തം എത്ര പേര്‍ക്ക് ഞോണ്ട് കിട്ടി?
കുറുമാനും ഇടിവാളിനും പിന്നെ എനിക്കും. :) :) :(
കുടുംബപരമായ ചില തിരക്കുകള്‍ മൂലം കുറച്ചുദിവസങ്ങളായി ഞാന്‍ ഓഫീസില്‍ വരാത്തതിനാല്‍ ബ്ലോഗിങ്ങ് നടക്കുന്നില്ല. :)! (എന്തക്രമാ ഞാന്‍ പറയണേ ല്ലേ?? ബോസേ പൊറുക്കുക)
എങ്കിലും ബ്ലോഗിങ്ങിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇങ്ങിനെ ഒരു പോസ്റ്റിങ്ങിട്ടതിലും ആശംസകള്‍ നേര്‍ന്നതിലും ശ്രീ. തറവാടിക്കും വല്ല്യമ്മായിക്കും മറ്റെല്ലാവര്‍ക്കും എന്റെ നന്ദി.
ജെബല്‍അലി ബ്ലോഗ്ഗേഴ്സ് യൂണിയന്‍ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തി ചേര്ന്ന എല്ലാവര്ക്കും വിശാലന്‍ ചേട്ടനും അകൈതവമായ നന്ദി
its very nice.
ഞാനിത് ഇപ്പഴാ കാണുന്നത്!
വല്യമ്മായി “ജെബല്‍അലി ബ്ലോഗ്ഗേഴ്സ് യൂണിയന്‍ “ രൂപീകരിച്ചോ? :))
പ്രാദേശികമായി അസ്സോസ്സിയേഷനുകള്‍ രൂപീകരിക്കാനാണേല്‍ തൃശൂര്‍ക്കാരാ ഇവിടെ കൂടുതല്‍!
ഞാനും ഇപ്പഴാ കണ്ടതു.
ജെബെല്‍ അലിയില്‍ വല്ലതും രൂപീകരിക്കാന്‍ ഉള്ള പരിപാടി ഉണ്ടെങ്കില്‍ എന്നെയും ഒന്നു അറിയിക്കണേ...
ഞാനും ഒരു ജെബെല്‍ അലി ക്കാരനാണ്.
ഭൂലോഗത്തില്‍ എവിടെ നോക്കിയാലും യു എ ഇ ക്കാര്...അതിലും ജെബെല്‍ അലിക്കാരുടെ ജഗപൊഗ...
:)
ഇതു പിന്മൊഴിയില്‍ എത്തേണ്ടാ..... qw_er_ty
കലേഷ്,യൂണിയനൊക്കെ ഒരു പേരിനല്ലെ.തൃശ്ശൂര്ക്കാര്‍ യൂണിയനുണ്ടാക്കിയാലും ഞാന്‍ മുമ്പില്‍ തന്നെ കാണും.
കുഞ്ഞാപ്പു,അതു നന്നായി .ഫ്രിസോണിലാണോ, യൂണിയനോക്കെ virtual അണെന്നെ.
പട്ടേരി,കുറുമാനും ഇങ്ങോട്ട് ചേക്കേറി എന്ന് കേട്ടു.
വല്യമ്മായേ, അപ്പോ നാട്ടിലെ വെള്ളം മുഴുവന്‍ വറ്റിച്ചതിന്റെ ഉത്തരവാദിത്വം എന്റേം, ഇടിവാളിന്റേം മേല്‍ ചാര്‍ത്തിയല്ലെ?
നന്നായി എഴുതി എന്തായാലും
വായിച്ചു വളരെ നന്നായിരുന്നു
ഋതത്തിലെക്കു വന്നതിനും മയില്‍പ്പീലിയും, ഋഷിയുടെ, ഏന്‍റെ പേര്‍ വായിച്ച് അഭിപ്രയം രേഖപ്പെടുത്തിയതിലും വളരെ നന്ദി.
നന്നായി എഴുതിയിരിക്കുന്നു..
വിശാലന്‍ ദന്തഗോപുരത്തിനു റൂട്ട് കനാല്‍ ചികിത്സയിലാണെന്നു ഏതോ സ്ക്രാപില്‍ കണ്ടു..:)
:)
Post a Comment
<< Home