എലികള്‍
കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയലുകള്‍ക്ക് സമീപമായിരുന്നു ആ ധാന്യപ്പുര സ്ഥിതി ചെയ്തിരുന്നത്.കൊയ്ത്തു കഴിഞ്ഞ് ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന സമയം.ധാന്യപ്പുരയില്‍ ഒരുപാട് എലികളും ഉണ്ടായിരുന്നു.അവ ധാന്യങ്ങളൊക്കെ കഴിച്ച് സന്തോഷത്തോടെ കഴിഞ്ഞു പോന്നു.
ഒരു ദിവസം കൂട്ടത്തില്‍ ഒരെലി ധാന്യപ്പുരയിലെ വാതിലുകള്‍ക്കിടയിലൂടെ വരുന്ന പ്രകാശം കണ്ടു.അവന്‍ ഓടിപ്പോയി അതിലുടെ നോക്കിയപ്പോള്‍ ഭംഗിയുള്ള ആകാശവും വിസ്തൃതമായ വയലും കണ്ടു. ആ മനോഹരമായ കാഴ്ച കാണിച്ചു കൊടുക്കാന്‍ അവന്‍ കൂട്ടുകാരെ ക്ഷണിച്ചെങ്കിലും തീറ്റയുടെ തിരക്കില്‍ മിക്കവരും അവന്റെ വാക്കുകള്‍ കേട്ടില്ല.
ദിവസങ്ങള്‍ കടന്നു പോയി.പ്രകാശം കണ്ട എലികള്‍ വിശപ്പടക്കിയ ശേഷം അധിക സമയം വാതിലിനരികില്‍ തന്നെ ചെലവഴിക്കാന്‍ തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം കുറെപ്പേര്‍ വന്ന് ധാന്യപ്പുരയുടെ വാതില്‍ തുറന്നു.പുറത്തെ കാഴ്ചകള്‍ കാണാന്‍ കൊതിച്ചിരുന്നവര്‍ വേഗം പുറത്ത് കടന്നു.പുറംലോകത്തെ പരിചയമില്ലാത്ത ഭൂരിഭാഗം എലികളും പെട്ടെന്നുണ്ടായ വെളിച്ചം താങ്ങാനാകാതെ കണ്ണുപൊത്തി അവയുടെ മാളങ്ങളിലൊളിച്ചു. ധാന്യശേഖരമെല്ലാം പുറത്തെടുത്ത ശേഷം വാതിലടച്ച് വന്നവര്‍ മടങ്ങി.
ഒരു ദിവസം കൂട്ടത്തില്‍ ഒരെലി ധാന്യപ്പുരയിലെ വാതിലുകള്‍ക്കിടയിലൂടെ വരുന്ന പ്രകാശം കണ്ടു.അവന്‍ ഓടിപ്പോയി അതിലുടെ നോക്കിയപ്പോള്‍ ഭംഗിയുള്ള ആകാശവും വിസ്തൃതമായ വയലും കണ്ടു. ആ മനോഹരമായ കാഴ്ച കാണിച്ചു കൊടുക്കാന്‍ അവന്‍ കൂട്ടുകാരെ ക്ഷണിച്ചെങ്കിലും തീറ്റയുടെ തിരക്കില്‍ മിക്കവരും അവന്റെ വാക്കുകള്‍ കേട്ടില്ല.
ദിവസങ്ങള്‍ കടന്നു പോയി.പ്രകാശം കണ്ട എലികള്‍ വിശപ്പടക്കിയ ശേഷം അധിക സമയം വാതിലിനരികില്‍ തന്നെ ചെലവഴിക്കാന്‍ തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം കുറെപ്പേര്‍ വന്ന് ധാന്യപ്പുരയുടെ വാതില്‍ തുറന്നു.പുറത്തെ കാഴ്ചകള്‍ കാണാന്‍ കൊതിച്ചിരുന്നവര്‍ വേഗം പുറത്ത് കടന്നു.പുറംലോകത്തെ പരിചയമില്ലാത്ത ഭൂരിഭാഗം എലികളും പെട്ടെന്നുണ്ടായ വെളിച്ചം താങ്ങാനാകാതെ കണ്ണുപൊത്തി അവയുടെ മാളങ്ങളിലൊളിച്ചു. ധാന്യശേഖരമെല്ലാം പുറത്തെടുത്ത ശേഷം വാതിലടച്ച് വന്നവര്‍ മടങ്ങി.
47 Comments:
എന്തോ നന്നായി മനസ്സിലായില്ല ഈ വരികളുടെ ഉള്‍ക്കാമ്പ് വസന്തത്തിന്‍റെ വിളനിലങ്ങള്‍
ഇവിടെ ഞാന്‍ കാണുന്ന ആള്‍ക്കാരെക്കാളും ഭേദമാണ് ഈ എലികള്‍...അവ വെളിച്ചം താങ്ങാനാകാതെ കണ്ണുപൊത്തിയതല്ലേ...
എന്നാല്‍ ഇവിടുത്തെ ആള്‍ക്കാരെ നോക്കൂ...വെളിച്ചത്തിനു നേരെ മന:പൂര്‍വ്വം കണ്ണടയ്ക്കുന്നു...
സസ്നേഹം,
ശിവ.
നമ്മളില്‍ പലരും വെളിച്ചത്തിനു നേര്‍ക്ക് കണ്ണടക്കുന്നവര്‍ അല്ലേ..?
കഥ നല്‍കുന്ന സന്ദേശം കൊള്ളാം വല്യമ്മായീ.
(പക്ഷേ എലികള്‍ക്ക് വെളിച്ചം പ്രശ്നമുണ്ടാക്കുമോ)
വെളിച്ചത്തിലേയ്ക്ക് ഓടീപ്പോയ എലികൾ ഭാഗ്യവാന്മാർ എന്തെന്നാൽ എലികൾ പൊതുവേ വെളിച്ചം ഇഷ്ടപ്പെടുന്നവരല്ല.. അങ്ങിനെ മാനസാന്തരം തോന്നി വെളിച്ചത്തിലേയ്ക്കിറങ്ങിയ എലികളെ നമുക്ക് അഭിനന്ദിക്കാം!
കഥയിലെ ‘കാര്യം’ ഇഷ്ടമായി
ഇനി ആ എലികള്‍ പരസ്പരം കൊന്ന് തിന്നേണ്ടി വരുമോ ?
"വെളിച്ചം ദു:ഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന് കരുതിയവരാവും ആ ഓടിയൊളിച്ച എലികള്‍
:-)
ഒരര്‍തഥത്തില്ല് വെളിച്ചമില്ലാത്ത ഒരു ലോകത്ത്
ജീവിക്കുന്നതാണ് നല്ലത്
:)
താങ്കള്‍ പറയാനുദ്ദേശിച്ചതാണാവോ ഞാന്‍ മനസ്സിലാക്കിയത്....
എഴുത്തിന്‍റെ ആഴം കൊണ്ടാകാം എനിക്കൊന്നും ഓടിയില്ല.
ഫസല്‍,താങ്കളുടെ കവിത നന്ന്.പക്ഷെ ഇത് ആ വിഷയമല്ലല്ലോ.
ശിവ,അതെ വെളിച്ചത്തിനു നേരെ ക്ണ്ണടയ്ക്കുന്ന അഥവാ വെളിച്ചം താങ്ങാന്‍ കെല്പ്പില്ലാത്തവര്‍ക്കാണ് ഈ കഥ.
കാന്താരി&അനൂപ്,അങ്ങനെ ചെയ്യുന്നതു കൊണ്ടുള്ള ദോഷങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ലേ.
ശ്രീ,ബിന്ദു& നന്ദു,
എലികള്‍ക്ക് വെളിച്ചമിഷ്ടമില്ലാത്തത് അവസാനം നേരിടേണ്ടി വരുന്ന വെളിച്ചത്തെ കുറിച്ചുള്ള അജ്ഞത കോണ്ടല്ലേ?
ഷാരു,അപ്പോള്‍ കഥ ഇഷ്ടമായില്ല അല്ലേ,സത്യം അത്ര പെട്ടെന്ന് രസിക്കാറില്ല പലപ്പോഴും :)
ബഷീര്‍,അവരുടെ അവസാനം വിധിക്ക് വിട്ടുകൊടുക്കുന്നു.
സ്മിത,മുകളിലേതാണോ ആ ചിരി കൊണ്ട് ഉദ്ദേശിച്ചത് അതെടുക്കാം :)
കടത്തുകാരന്‍,മനഃപ്പൂര്‍വ്വം ആഴം കൂട്ടിയിട്ടില്ലല്ലോ
എല്ലാവര്‍ക്കും വായനയ്ക്കും കമന്റിനും നന്ദി.
എവിടയോ ഒരു പൂച്ച എലിയെ മാന്തീന്നുകേട്ടു!
:)
ഇനി ഫോട്ടോ ഫോബിയ ആയിരിക്കോ എലിക്ക്?
കഥ നന്നായിട്ടുണ്ട്!
(ഇല്ലെങ്കില്‍ എന്നെ മണ്ടനെന്നു വിളിച്ചാലോ?!)
:)
ഹരിയണ്ണാ,
കഥ മനസ്സിലാകാത്തത് മണ്ടന്മാര്‍ക്കാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ,ഇഷ്ടമായില്ലെങ്കില്‍ തുറന്ന് പറയാം,എന്തു കൊണ്ട് ഇഷ്ടമായില്ല എന്നു കൂടി പറഞ്ഞാല്‍ സന്തോഷം.
പൂച്ച മാന്തിയത് ഈ എലികളെ അല്ല, ഇവരെ ധാന്യപ്പുരയില്‍ അടച്ചിട്ടിരിക്കുകയായിരുന്നില്ലേ:)
വേറെ ഒരു പണീം ഇല്ല്യാത്ത ബൂലോക ദമ്പതികള്‍...!!
‘വല്ല്യ‘ അമ്മായീം ‘തറ‘ വാടീം
നിങ്ങള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ മുകളിലത്തെ കമന്റ് മായ്ക്കരുത്..
അനോണി,
ഞങ്ങളുടെ പല ബ്ലോഗുകളിലായി തന്റെ ക്മന്റുകള്‍ കാണഞ്ഞിട്ടല്ല.
ഇവിടെ വെളയാട്ടം വേണ്ടട്ടാ.
നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു.....
സസ്നേഹം
മുല്ലപ്പുവ്..!!
valyammayiyude kavitha kalanu kathakalekkal nallathennuthonnunnu.
ethayalum good luck.
മുല്ലപ്പൂവ്,നന്ദി
അനോണി,
മനസ്സില്‍ തോന്നുന്നത് എഴുതുന്നു ഉള്ളൂ,തള്ളേണ്ടതും കൊള്ളേണ്ടതും വായനക്കാര്‍.ഇതൊരു കഥ എന്നതിലുപരി ആത്മീയ ചിന്തയായെ ഞാന്‍ കൂട്ടുന്നുള്ളൂ.
പിന്നെ അഭിപ്രായം നെഗറ്റീവ് ആയാലും സനോണി ആയി പറഞ്ഞാലും സ്വാഗതം ചെയ്യുന്നു.
:)
ഉന്നതമായ വെളിച്ചതെക്കള്‍ അന്നന്നത്തെ സൌഭാഗ്യത്തെ മാത്രം നോക്കുന്നവരാണ് ഭൂരിഭാഗവും അല്ലെ
എന്താ കഥ......!
ഇതിനകത്ത് എന്തോ വല്യ ആത്മീയം(? അതെന്താണെന്ന് എടുത്തു പറയേണ്ടിവരും) ഉണ്ടെന്നൊക്കെ കേൾക്കുന്നല്ലോ....
എനിക്കൊന്നും മനസ്സിലായില്ല.
പിന്നെ ഒരു കഥ എന്ന നിലക്ക് ഇതിനു പൂമ്പാറ്റ, ബാലരമ, ബാലമംഗളം എന്നിവയിലെ കുട്ടികൾ എഴുതുന്ന കഥകളുടെ നിലവാരം പോലും ഇല്ല.
എന്തായാലും എഴുത്തു തിർത്തണ്ട.
എഴുതിത്തെളിയട്ടെ.
ആശംസകൾ.
പുറത്തു കടക്കാത്ത എലികള്‍ അവിടെ ധാന്യവും തിന്നു് സുഖമായി ജീവിക്കട്ടെ. പുറത്തു കടന്ന എലികള്‍
പുറം ലോകത്തെ കള്ളത്തരങ്ങള്‍ അതിജീവിക്കാന്‍ പറ്റുമോന്നു നോക്കട്ടെ.
എലികള്‍ സാമുഹ്യ ജീവികളാണ്
ആശംസകൾ.
ഈ കഥ പുനര്‍ പബ്ലിഷായപ്പോള്‍ എന്തെങ്കിലും മാറ്റം വന്നു കാണും എന്നു കരുതിയാണു വീണ്ടും വായിക്കാനിരുന്നത്.
പക്ഷെ മുന്‍പു വായിച്ചന്നു തോന്നിയതു പോലെ “എന്തോ ദുരൂഹം“ എന്നു തന്നെ വീണ്ടും തോന്നി. എനിക്കു മാത്രമല്ല മുന്‍പു വായിച്ച പലര്‍ക്കും അതു തോന്നിയിരുന്നു എന്നു മുന്‍ കമണ്ടുകള്‍ വായിച്ചപ്പോള്‍ തോന്നി.
പക്ഷെ മുന്‍വിധിയില്ലാതെ വീണ്ടുംവായിക്കാനെടുത്തപ്പൊള്‍ ശരിക്കും ഈ കഥ വളരെ ലളിതമായ ഒരു ആത്മീയ ചിന്ത തന്നെയായി തോന്നി. പക്ഷെ വരികളിലെ ചില കൈപ്പിഴകള്‍ ഇതിനെ ദുരൂഹമാക്കിയെന്നു മാത്രം.
“ഒരു ദിവസം കൂട്ടത്തില്‍ ഒരെലി ധാന്യപ്പുരയിലെ വാതിലുകള്‍ക്കിടയിലൂടെ വരുന്ന പ്രകാശം കണ്ടു.അവന്‍ ഓടിപ്പോയി അതിലുടെ നോക്കിയപ്പോള്‍ ഭംഗിയുള്ള ആകാശവും വിസ്തൃതമായ വയലും കണ്ടു. ആ മനോഹരമായ കാഴ്ച കാണിച്ചു കൊടുക്കാന്‍ അവന്‍ കൂട്ടുകാരെ ക്ഷണിച്ചെങ്കിലും തീറ്റയുടെ തിരക്കില്‍ മിക്കവരും അവന്റെ വാക്കുകള്‍ കേട്ടില്ല“.
ഇതിലെ “ഓടിപ്പോയി“ എന്ന വാക്കു അസ്ഥാനത്തുപയോഗിച്ചതിനാല്‍ കഥക്കു വന്ന അര്‍ത്ഥവ്യത്യാസമാണു ഈ ദുരൂഹതക്കും പിറകെ വന്ന അണോണിക്കമണ്ടിനും എല്ലാം കാരണം എന്നാണു ഞാന്‍ ഊഹിക്കുന്നത്.
വാതിലിനിടയിലൂടെ തള്ളിവരുന്ന പ്രകാശത്തില്‍ പുറത്തേക്കു നോക്കിയപ്പോഴാണു ആ എലി പുറത്തു ഭംഗിയുള്ള ആകാശവും വിസ്തൃതമായ വയലും കണ്ടിരിക്കുക ( പക്ഷെ വായനക്കാരന്‍ തെറ്റിദ്ധരിക്കുന്നതു ആ എലി പുറത്തേക്കു ഓടിപ്പോയി എന്നാണ്.) അകത്തു തന്നെയുള്ള എലി ഓടിപ്പോയി എന്നെഴുതിയതു തെറ്റിദ്ധാരണയുണ്ടാക്കി.അവന്‍ വാതില്‍ വിടവിലൂടെ പുതിയ ലോകം നോക്കിക്കാണുകയായിരുന്നു. പ്ലാന്‍ ചെയ്യുകയായിരുന്നു. പെട്ടെന്നൊരു ദിവസം വാതിലുകള്‍ തുറക്കപ്പെട്ടാല്‍ ചെയ്യേണ്ടവയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.
അടുത്ത പേരഗ്രാഫില്‍ ആ ഒരു എലി (എലികള്‍) എന്നായപ്പോള്‍ ഉണ്ടായ അവ്യക്തത.അല്ലെങ്കില്‍ അതിനകം ആ ഒരു എലിയുടെ കൂടെ പല എലികള്‍ ചേര്‍ന്നിരുന്നു എന്നു എഴുതാമായിരുന്നു.
പിന്നെ എലി എന്ന കഥാപാത്രം ഈ കഥക്കു തീരെ പറ്റിയതല്ല കാരണം എലികള്‍ പ്രകാശത്തെ ഇഷ്ടപ്പെടുന്നവയല്ല. അവ ഇരുട്ടിലേക്കാണോടുക.
മുയലുകളെയാക്കാം. അവക്കു പ്രകാശവും പച്ചപ്പും പ്രിയമാണ്.
മറ്റൊരു പോയന്റ്.
ഒരു പോസ്റ്റു പബ്ലീഷാവുന്ന സമയത്തെ ബൂലോഗത്തിലെ ട്രെന്‍ഡുകളും വിവാദങ്ങളും ചില നിര്‍ദ്ദോശമായ ബ്ലോഗിനെയും അതിലെ കമണ്ടുകളെയും ബാധിക്കാറുണ്ട്. പ്രത്യേകിച്ചു ആ ബ്ലോഗറുടെ ജീവിത പങ്കാളി ബ്ലോഗുകളില്‍ കാര്യമായി ഇടപെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും.
കുട്ട്യേട്ടത്തി,പാര്‍വതി,സാബി,വല്യമ്മായി തുടങ്ങിയ പല ഭാര്യാ ബ്ലോഗേര്‍സിന്റെയും ബ്ലോഗെഴുത്തിനെ
പ്രോത്സാഹിപ്പിക്കുന്നു എന്നു അഭിമാനിക്കുക്ക അവരുടെ ജീവിത പങ്കാളികള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ എഴുത്തിനു തടസ്സങ്ങളാണുണ്ടാക്കുന്നതെന്നു ഇന്നലെ ഒരു സീനിയര്‍ ബ്ലോഗറില്‍ നിന്നു ചാറ്റില്‍ കേട്ടപ്പോള്‍ അതിനെക്കുറിച്ചു ശരിക്കും ഒന്നു കൂടി ചിന്തിക്കാന്‍ അവസരം തന്നു ഈ പോസ്റ്റും.
ഈ കമന്റില്‍ ദുരൂഹതകളില്ലെന്നു തിരിച്ചറിയുക. അല്ലെങ്കില്‍ ഇനി ഇതിനു മറുപടി പറഞ്ഞു കുഴങ്ങും :)
ലളിതമായ കഥകള്‍ക്കിനിയും പ്രസ്ക്തിയുണ്ടെന്നു പറഞ്ഞുതരുന്നീകഥ-
അതിനെ എന്തിങ്ങനെ കമെന്റിട്ടു ദുരൂഹമാക്കുന്നെന്റീശ്വരന്മാരേ-----
വല്യമ്മായീ ,
അമ്മായിയുടെ കഥക്ക് എന്റെ വക ഒരു അനുബന്ധം.....
പുറത്തു പോയ എലികളെ ഒരു കൂട്ടം പൂച്ചകള്‍ ആക്രമിച്ചു. പൂച്ചകളോട് പൊരുതി പരിചയമില്ലാതിനാല്‍ ഒട്ടു മുക്കാലും പൂച്ചകളുടെ ഉദരത്തിലെത്തി. ശേഷിച്ചവയില്‍ ചിലര്‍ തിരിച്ചു ധാന്യപ്പുരയിലെക്കും ചിലത് അടുത്തുകണ്ട മരച്ചീനി തോട്ടത്തിലേക്കും പോയൊളിച്ചു.
മരച്ചീനി തോട്ടത്തില്‍ പോയോളിച്ചവരില്‍ ചിലത് അറിവില്ലായ്മ മൂലം വിഷം തിന്നും , എലിക്കെണിയില്‍ വീണും ചത്തു പോയി . അതി ജീവിച്ച അപൂര്‍വ്വം ചിലര്‍ പുതിയ സാഹചര്യങ്ങളില്‍ അതിജീവനത്താല്‍ അഭിവൃദ്ധിപ്പെട്ടു വംശ വര്‍ധന നടത്തി തങ്ങളുടെ പുതിയ വംശം സൃഷിക്കപ്പെട്ടു. അവയില്‍ ചിലത് തദ്ദേശ വാസികളായിരുന്ന എലി വംശങ്ങള്‍ക്കു ഭീഷണിയായി. അവര്‍ തമ്മില്‍ പ്രണയവും, വിവാഹവും വിരളമായി ഏറ്റുമുട്ടലുകളും, വരെ നടന്നു.
ധാന്യപ്പുരയിലേക്ക് തിരിചോടിയവരെ പൂച്ചകള്‍ പിന്തുടര്‍ന്നെത്തി , ധാന്യപ്പുരയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും ഭീഷണിയായി മാറി. ചിലര്‍ രക്ഷപെട്ടു , ചിലരെ പൂച്ചകള്‍ തിന്നു കളഞ്ഞു , ചിലര്‍ പൂച്ചകളുമായി എങ്ങനെ പൊരുതി ജീവിക്കാം എന്ന് പഠിച്ചു . എല്ലാറ്റിനും കാരണം കുറച്ചു പേരുടെ അതിമോഹമായതിനാല്‍ ഇനിയാരും പുറത്തു കടക്കാതിരിക്കാന്‍ അവര്‍ അവരുടെ പാട്ടുകളിലും, കഥകളിലും ഇതിനെ ഒരു വന്‍ ദുരന്തമായി ചിത്രീകരിച്ചു പോന്നു. അവരുടെ സന്തതി പരമ്പരകളില്‍ പെട്ട ഒരെലിയാണ് " പൂച്ചക്കെങ്ങനെ മണി കെട്ടാം എന്ന് കണ്ടു പിടിച്ചു തന്റെ കുലം രക്ഷിച്ചവന്‍
അവനെക്കുറിച്ചുള്ള നാടന്‍ പാട്ടുകള്‍ ഇപ്പോഴും എലികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട് ..
വളരെ ലളിതമായ ഒരു (ഗുണ) പാഠം അതിലും ലളിതമായി പറഞ്ഞിരിക്കുന്നു. ഈസോപ്പു കഥകൾ വായിക്കുന്ന മനോഭാവത്തോടെ വായിച്ചു. ഇതിലെന്തിത്ര ആത്മീയമെന്നു ന്യായമായും ചോദിക്കാം.
അതു വായിക്കുന്നവരുടെ സൗകര്യം.
കഥയും സന്ദേശവും കൊള്ളാം അത്ര തന്നെ.
വല്യമ്മായീടെ കഥ ഏറെനാള്‍കള്‍ക്കു ശേഷമാണ് കാണാനിടയായത്.
ഒന്നൂടെ സരസമായി പറയാമായിരുന്നു.
nalla kadha aayirunnu valyammayee..
pakshe orabadham patti, comments motham vayichu ,totaly confused!
ഒറ്റപ്പെട്ടു പോവുന്നവര്‍..
നല്ല കഥ
നന്നായിരിക്കുന്നു.
തീക്ഷ്‌ണം
ഇത് എലിയല്ല. പുലിയാണ് കേട്ടാ....പുപ്പുലി.
ങ്ങള് പറയാനുദ്ദേശിച്ച കാര്യം മ്മക്ക് മനസ്സിലായീട്ടാ...!!
മൂഷികപുരാണം,കൊള്ളാം!
http://renoofhamza.blogspot.com/2008/02/blog-post.html
വ്യത്യസ്തത തോന്നി, അവതരണങ്ങള്‍ക്ക്. അഭിനന്ദനങ്ങള്‍ !
എഴുതുക.... വായിക്കാന്‍ ആളുണ്ട്... ഒപ്പം.
കഥയ്ക്ക് ഒരു പരിണാമഗുപ്തിയില്ല...കേട്ടൊ
Elikal jayikkatte, Poochakalum...!
Manoharam, Ashamsakal..!!!
ബാക്കിയുള്ള എലികളെ ഇനി എന്നാണാവോ പുറത്തു വിടുക?
ഇതില്‍ ആരാണ് സര്‍വൈവ് ചെയ്യുക എന്നാണ് എനിക്കു സംശയം. പുറത്തേക്ക് ഓടിയവരോ, അകത്തു തന്നെ മാളങ്ങളിലൊളിച്ചവരോ? രണ്ടു കൂട്ടര്‍ക്കും പ്രശ്നങ്ങളുണ്ട്. പുറത്തേയ്ക്കോടിയവര്‍ക്ക് പലതരം ഭീഷണികളെ നേരിടേണ്ടിവരും. അകത്തു തന്നെ കഴിഞ്ഞവര്‍ക്ക് ഭക്ഷണക്ഷാമം അനുഭവിക്കേണ്ടിവരും.
വല്യമ്മായീ, കഥയുടെ കാമ്പ് അത്രക്കങ്ങു മനസ്സിലായില്ല കേട്ടോ.
ലളിതമായ ഭാഷ
elikale avarude paattinu viduka.. aanakkaryathinidayiloru chenakkaryam
Dear Sir/Madam
We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .
you could find more about us and our project here: http://enchantingkerala.org/about-us.php
we came across your website:http://rehnaliyu.blogspot.com/
We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.
as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.
pls free to contact me for any further clarification needed or even if its just to say hi.
warm regards
For Enchanting Kerala
Bibbi Cletus
Format to be used for linking to Enchanting Kerala.org
Kerala's Finest Portal : Kerala Information
വെളിച്ചമാൺ പ്രശ്നം,സത്യം!
ss elikkada nanayirikkunnu
thanks
Post a Comment
<< Home