Saturday, December 23, 2006

പറയാതെ വന്ന അതിഥി

ഇന്നു രാവിലെ ആറേ മുക്കാല്‍.

സൂര്യന്‍ പോലും പുതപ്പ്‌ പൊക്കി നോക്കി ഒന്നു കൂടി കണ്ണു ചിമ്മുന്ന നേരം.

ഓഫീസിലേക്കു പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ഞാന്‍ അത്ഭുതപ്പെട്ടു.തറവാട്ട്‌ മുറ്റത്ത്‌ ഒരാളതാ എന്നെ കാത്ത്‌ നില്‍ക്കുന്നു.

ഇവനിതെപ്പോ ദുബായിലെത്തി.കഴിഞ്ഞ കൊല്ലം നാട്ടില്‍ പോയപ്പോള്‍ തിരക്കിനിടയില്‍ ഒന്നു സ്വസ്ഥമായി കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല.അവന്റെ കൂട്ടുകാരെ പലരേയും ഇവിടെ മുമ്പ്‌ കണ്ടിരുന്നെങ്കിലും ഇവനിവിടെ വന്നത്‌ അറിഞ്ഞിരുന്നില്ല.

സംസാരിക്കാന്‍ നിന്നാല്‍ നേരത്തിന്‌ ഓഫീസിലെത്താന്‍ കഴിയില്ല.അവനെ അവഗണിച്ച്‌ ഞാന്‍ കാറിനടുത്തേക്ക്‌ നടന്നു.അതു വരെ മിണ്ടാതെ നിന്നിരുന്ന അവന്‍ പെട്ടെന്ന് പിറകില്‍ നിന്നും വിളിച്ചു:

"കാ കാ കാ കാ"

Labels:

53 Comments:

Blogger വല്യമ്മായി said...

പറയാതെ വന്ന അതിഥി

എന്റെ പുതിയ പോസ്റ്റ്.

100% സത്യം മാത്രം

12/23/2006 7:00 pm  
Blogger ദില്‍ബാസുരന്‍ said...

എന്റമ്മോ..എനിയ്ക്ക് വയ്യാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ........ :-)

12/23/2006 7:02 pm  
Blogger വിശാല മനസ്കന്‍ said...

:) എന്നാലും മൂപ്പരെ സല്കരിക്കാതെ വിട്ടത് ഒട്ടും ശരിയായില്ല!

12/23/2006 7:12 pm  
Blogger അലിഫ് /alif said...

കാ കാ കാ കാ
അവന്‍ തിരിഞ്ഞ് നോക്കി
അതാ മുറ്റത്തൊരു വല്യമ്മായി
കാ കാ കാ കാ
ഇതെന്താ മിമിക്രിയോ, എന്നെ കളിയാക്കാനായിട്ട്, എന്തായാലും പറന്ന് പോയേക്കാം , അല്ലങ്കില്‍ ഇനി ഇരിക്കപൊറുതിയുണ്ടാവില്ല; രാവിലത്തെ ഇളവെയില്‍ കൊണ്ടിരുന്ന അവന്‍ മനസ്സില്ലാമനസ്സോടെ രക്ഷപെട്ടു.

പുതിയ രചന വായിച്ചു,ആശംസകള്‍

12/23/2006 7:18 pm  
Blogger വിഷ്ണു പ്രസാദ് said...

വല്യമ്മായീ,അവസാനം പുള്ളിക്കാരന്‍ ‍(ഓ,പുള്ളിയില്ലല്ലോ) പിന്നില്‍ നിന്ന് വിളിച്ചത് എന്തിനാവാം...?
എന്നെക്കുറിച്ചൊരു പോസ്റ്റിട് എന്നാവും ല്ലേ...പറഞ്ഞിട്ടുണ്ടാവുക.

12/23/2006 8:50 pm  
Anonymous Anonymous said...

വല്യയമ്മായി കാക്കെയെ അവഗണിക്കരുത്.അവയെകൊണ്ട് നമുക്കു വലരെയധികം ഉപകരമുണ്ട്.
കാക്ക കുളിച്ചാല്‍ കൊക്കകുകയില്ല.എങ്കിലും കാക്കയെ കുളിപ്പിച്ചാല്‍ കൊക്കാ ആക്കാം
നന്നായിട്ടുണ്ട്.

12/23/2006 10:07 pm  
Blogger പച്ചാളം : pachalam said...

അതേയ് നാട്ടില് കാക്കയും പൂച്ചയുമൊക്കെയായിട്ടാ കൂട്ട് അല്ലേ? നന്നായീ.

വല്യമ്മായിക്കു വേണ്ടി
“കാക്കാ പൂച്ചാ കൊക്കര കോഴി വാ
ഒട്ടകം ആന മയിലെ”
എന്ന പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നൂ....

12/23/2006 10:50 pm  
Blogger Reshma said...

:D

12/23/2006 11:40 pm  
Blogger അനംഗാരി said...

ഇനി തറവാടിയെങ്ങാനും നേരത്തെ എഴുന്നേറ്റ് വേഷം മാറി വന്നതാണെന്നാ ഞാന്‍ കരുതിയത്..പരിണാമ ഗുപ്തനെ കണ്ടപ്പോഴല്ലെ മനസ്സിലായത്...ശ്ശെ!ചമ്മിപ്പോയി ഞാന്‍.

12/24/2006 3:22 am  
Blogger Sul | സുല്‍ said...

എന്നെ പറ്റിച്ചേ...........,

ഞാന്‍ കരുതി നമ്മടെ പട്ടേരിയായിരിക്കുമെന്ന്. ഏതായാലും ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞു. നന്നായി.

-സുല്‍

12/24/2006 8:54 am  
Anonymous Anonymous said...

പറ്റിച്ചല്ലൊ വല്ല്യമ്മായി... വളരെ കാര്യമായി വായിച്ച്‌ വന്നപ്പോള്‍ ദാ കിടക്കുന്നു... കാ.. കാ.. കാ...

12/24/2006 9:19 am  
Blogger അഗ്രജന്‍ said...

വല്യമ്മായി, അതു കലക്കീലോ... ഇതാരപ്പാ അതിരാവിലെ തന്നെ ഒരു വിശിഷ്ടാതിഥി എന്ന് കരുതി വന്ന്, അവസാനം ‘കാ കാ കാ കാ’ എന്ന വരി വായിച്ചപ്പോള്‍ എന്‍റെ വായിലൂടെ വന്നത് ‘ഹ ഹ ഹ ഹ’ എന്നായിരുന്നു :)

ഒ.ടോ: ഉറുമ്പ് പിന്നെ കോഴി തുടങ്ങി ഈ വക ഐറ്റംസിനൊക്കെ ഞാന്‍ പേറ്റന്‍റ് എടുത്തിട്ടുണ്ട് കേട്ടോ :)

12/24/2006 10:31 am  
Blogger രാജു ഇരിങ്ങല്‍ said...

വല്യമ്മായി ഒന്ന് ‘വിമര്ശിക്കാലൊ’ന്ന് കരുതിയാ വായിച്ചത്.
വളരെ ഇഷടമായി. വായനയില് സസ്പെന്സ്, വാക്കുകളിലെ അമിത ധാരാളിത്തമില്ലായ്മ, വായനക്കാരന് / എഴുത്തുകാരിക്ക് നൊസ്റ്റാള്ജിയ പ്രദാനം ചെയ്യുന്ന കരുത്തുറ്റ രചന.

പ്രവാസികള് ഇവിടെയിരുന്ന് നാട്ടിലെ കഥകളാണെഴുതുന്നതെന്നുള്ള പരാതിക്ക് അറുതിവയ്ക്കുന്ന നല്ല ശക്തമായ രചനയാണിത്.


“ ഇന്നു രാവിലെ ആറേ മുക്കാല്.

സൂര്യന്‍ പോലും പുതപ്പ് പൊക്കി നോക്കി ഒന്നു കൂടി കണ്ണു ചിമ്മുന്ന നേരം.“

ആദ്യ വരികളില് ചില മാറ്റങ്ങല് ആവശ്യമാണെന്ന് തോന്നുന്നു. എപ്പോഴും കഥയില് സ്ഥലകാല ങ്ങള് പറയുന്നില്ലെങ്കില് 6:45 സൂര്യന്‍ എഴുന്നേറ്റ് കുളികഴിഞ്ഞ് ജോലി തുടങ്ങിയ സമയമയിരിക്കും. അതിനാല് പുതപ്പ് പൊക്കി നോക്കുന്ന സമയമല്ല. എന്നാല്‍ കഥാകാരി ജീവിക്കുന്ന സ്ഥലത്ത് ഒരുപക്ഷെ 6:45 ന്‍ സൂര്യന്‍ ഉദിച്ചു കാണില്ല. അങ്ങിനെയെങ്കില്‍ എവിടെയെന്ന് വാക്കുകളില്‍ എവിടെയെങ്കിലും സൂചിപ്പിക്കേണ്ടിയിരുന്നു. എന്നാല്‍ ആദ്യ വരികളില്ലെങ്കില്‍ തന്നെ ഈ കഥ അതിന്‍റെ ധര്‍മ്മ നിര്‍വ്വഹിക്കുന്നു. അതില്ലെങ്കില്‍ സ്ഥലം പരാമര്‍ശിച്ചില്ലെങ്കില്‍ ആര്‍ക്കും എവിടെയും വായിച്ചാല്‍ തന്‍റെതെന്ന് തോന്നുന്ന രചന തന്നെയാണിത്.

പ്രാവാസികള്‍ വളരെ കുറച്ച് ലീവിനാണ് നാട്ടില്‍ പോവുക. അതാണെങ്കില്‍ ഒന്നിനും തികയില്ല. ഒരു വാചകം കൊണ്ട് വലിയ ഒരു കാന്‍വാസ് വരച്ചിടുന്നു കഥാകാരി. ഒപ്പം തന്‍റെ ബാല്യകാല ത്തിലേക്കുള്ള ഒരു എത്തിനോട്ടം ആ വരികളില്‍ കാണാം. വളരെ ഒതുക്കി പറഞ്ഞ ഈ കഥ മറ്റ് ബ്ലോഗ് / വായനക്കാര്‍ പഠിക്കേണ്ടിയിരിക്കുന്നു.

സത്യം പറഞ്ഞാല് ഈ അടുത്തകാലത്ത് വായിച്ച ഏറ്റവും നല്ല കഥകളില് ഒന്നാണിത്.

കഥ വായിക്കപ്പെടുന്നതില് തലവാചകത്തിന് വളരെ പ്രധാന്യമുണ്ടെന്ന് ഞാന് കരുതുന്നു. അതുകൊണ്ട് തന്നെ കഥയിലെ തലക്കെട്ട് ആകര്ഷകമായി തോന്നുന്നില്ല.

പുതിയ ശീലങ്ങല് നാം അനുവര്ത്തിക്കേണ്ടിയിരിക്കുന്നു.പഠിക്കേണ്ടിയിരിക്കുന്നു.

താങ്കള് എഴുതിയ തലക്കെട്ട് കുഴപ്പമുണ്ടെന്ന് ഞാന്‍ പറഞ്ഞതിന് അര്ത്ഥമില്ല. അനുയോജ്യമാണ് താനും എന്നാല് ഇന്ന് കഥ, കവിത വായിക്കപ്പെടണമെങ്കില് നമ്മള് തലക്കെട്ടിന് പുതിയ ഭാവവും ശക്തിയും നല്‍കേണ്ടതായിട്ടുണ്ട്. ഒരു പക്ഷെ തലവാചകത്തിന്‍റെ ശക്തി കുറവായിരിക്കണം ഈ കഥ വളരെ ശക്തമായിട്ടും കൂടുതല്‍ വായനക്കാരെ തേടി കഥ പോകാതിരുന്നത്.

പദ്മനാഭന്‍ ‘പ്രകാശം പരത്തുന്ന പെണ്ട്കുട്ടി’ എഴുതുമ്പോള് അതൊരു പുതിയ തലക്കെട്ട് ആയിരുന്നു. അതുപോലെ ‘പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്’ ‘നിധി ചാല സുഖമാ’ എന്ന കഥയും അതുപോലെ യുള്ള മറ്റ് കഥകളും. ‘എന്‍. എസ്സ്. മാധവന്‍റെ ‘ഹിഗ്ഗിറ്റ’, തിരുത്ത് എടുത്ത് പറയാന്‍ ഒത്തിരി കഥകള്‍ നമുക്കുണ്ട്.

ഇത് ഒരു ചര്ച്ചയ്ക്ക് ആരെങ്കിലും തയ്യാറാവുമെങ്കില് ഒരു ‘കഥ എങ്ങിനെ ഉണ്ടാകുന്നു’ എന്നുള്ളതായിരിക്കണമെന്ന് ഞാന് വിചാരിക്കുന്നു.

മറ്റ് കമന്റുകള്ക്ക് ശേഷം കൂടുതല്.

12/24/2006 10:45 am  
Anonymous Anonymous said...

കാര്യായൊന്നു വിമര്‍ശിച്ചേക്കാം എന്നും മനസ്സിലോര്‍ത്ത്, വല്യമ്മായീടെ കയ്യീന്ന് ലിങ്കും വാങ്ങി വായന തുടങ്ങി; താരാപ്പൊ ഈ ശവി രവിലെത്തന്നെന്നറിയാന്‍ വണ്ടറടിച്ച് നോക്കിയപ്പൊ.. ദാണ്ടെ എല്ലാം കൂടെ താഴെ... എന്‍റെ നല്ല മനസ്സ് കാരണം പോസ്റ്റൊന്ന് ഓടിച്ചു നോക്കാന്‍ തോന്നിയുമില്ല. അല്ല എന്നെ പറഞ്ഞാമതി, എന്നെ മാത്രം....
ആളെ ഇങ്ങനെ പറ്റിക്കരുത് ട്ടൊ...
നന്നായിരിക്കുന്നു...
നാട്ടിലുള്ള അപ്പേം കുറുന്തോട്ടീം ഒക്കെ വരട്ടെ....
ആശംസകളോടെ പ്രിന്‍സി..

12/24/2006 11:37 am  
Blogger Physel said...

രാജൂ, മറിയത്തിന്റെ ബ്ലോഗില്‍ പണ്ടെങ്ങാണ്ട് ഒരു കറുത്ത തോക്ക് വീണുകിട്ടിയിട്ടുണ്ടെന്ന് പറഞ്ഞതായി ഒരോര്‍മ്മ. അതു ഇപ്പോഴും പൊട്ടുന്നതാണെങ്കില്‍ സൂക്ഷിക്കണം കേട്ടോ!ആരേലും കടം വാങ്ങും (എനിക്കു വെടിവെക്കാന്‍ അരിയില്ലേ....സത്യം)

12/24/2006 1:41 pm  
Blogger രാജു ഇരിങ്ങല്‍ said...

ഫൈസല്‍ താങ്കള്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. എങ്കിലും പൊട്ടുന്നത് തോക്കല്ല. ഉണ്ടയാണ് :)

പിന്നെ ഈ മറിയത്തെ കുറിച്ച് പലരും പറയുന്ന അറിവല്ലാതെ ഞാന്‍ വായിച്ചിട്ടില്ല.

12/24/2006 1:52 pm  
Blogger ചില നേരത്ത്.. said...

ഇരിങ്ങലിന്റെ കമന്റ് ഈ ചെറു ചിന്തയെ വികലമാക്കുന്നു.

12/24/2006 1:55 pm  
Blogger രാജു ഇരിങ്ങല്‍ said...

ചില നേരത്തിനോട് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. വേറെ പണിയൊന്നും ഇല്ലെങ്കില്‍ ...

പലനേരത്ത് അസമയത്ത് കമന്‍ റല്ലേ...
എനിക്ക് താങ്കളോട് ബഹുമാനമാണ്. എന്നാല്‍ ചില വൃത്തികെട്ട വാദങ്ങള്‍ താങ്കളില്‍ നിന്ന് വരുമ്പോള്‍ പറയാതിരിക്കാന്‍ കഴിയുന്നില്ല. വായടക്ക് എന്നിട്ട് കഥ വായിക്ക് മനുഷ്യാ..

അല്ലാതെ എന്‍റെ ചന്തി നോക്കി നടക്കാതെ.

കഥ വായിച്ച് അഭിപ്രായം പറയ്. താങ്കളെങ്ങിനെ തീരുമാനിക്കും ചെറു ചിന്ത എന്ന്?? അതെന്താ വലിയ ചിന്ത ആയാല്‍ കൊള്ളില്ലേ....

12/24/2006 2:05 pm  
Blogger കുറുമാന്‍ said...

ചെറു കഥ നന്നായി. അറബിയിലാണോ കാക്ക കരഞ്ഞത് :)

12/24/2006 2:10 pm  
Blogger ചില നേരത്ത്.. said...

ഹ ഹ
കമന്റ് വായിച്ച് രസിച്ചു ഇരിങ്ങലേ..

12/24/2006 2:47 pm  
Blogger വേണു venu said...

വല്യമ്മായി കണ്ട കാക്കയെ ഞാനും കാണാറുണ്ടു്, നോക്കിയിരുന്നെന്തൊക്കെയോ ഓര്‍ക്കുമ്പോഴേയ്ക്കും, പറന്നു പോകും. ഹിന്ദിയില്‍ കരഞ്ഞു കൊണ്ടു്. കാ ..കാ .. കാ.. :)))

12/24/2006 2:58 pm  
Blogger ഇടിവാള്‍ said...

ഇതൊരു കഥയായിട്ട് എഴുതിയതാണോ വെല്യമ്മായി? എന്താ കഥ!

(ബ്രാക്കറ്റില്‍ കഥ എന്നെഴുതണേ, ഇനി മുതല്‍.. എന്റെ കവിവാളു ബ്ലോഗില്‍ അതല്ലേ ഒരു പ്രിക്കോഷനായി ഞാന്‍‍ കവിത എന്നെഴുതാറുള്ളത്)

ഓടോ: ഫൈസലേ, മറീയത്തിന്റെ കറുത്ത തോക്ക് എന്തിനാ? സ്വയം വെടിവച്ച് മരിക്കാനാണോ? ആദ്യ ബൂലോഗ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയി എന്ന തകര്‍ക്കാനാവാത്ത റെക്കോഡീനൊപ്പം തന്നെ, കമന്റുകള്‍ വായിച്ച് സ്വയം വെടിവെച്ച ആള്‍ എന്ന ഡബ്ബിള്‍ കൂടി നേടാന്‍ ഉദ്ദേശം വല്ലതും? ;)

പിന്നെ: വോട്ടു ചെയ്തു വിജയിപ്പിച്ചതിനെ ചെലവു കിട്ടീല്ല്യാ!

12/24/2006 3:01 pm  
Blogger Physel said...

ഹേയ്, ഇടിവാള്‍ തെറ്റിധരിച്ചു.അതാരേലും വാങ്ങി രാജൂനെ വെടിവെക്കും എന്നു പറഞ്ഞതാ!

ചെലവിന്റെ കാര്യം പരസ്യമായി പറയല്ലേ....വീണ്ടും വെറെ ആരേEലും തെറ്റിധരിക്കും

12/24/2006 3:16 pm  
Blogger Sona said...

ഓഫീസിലേക്ക് ഇറങ്ങാന്‍ നേരത്ത്,പറയാതെ വന്ന അതിഥി കൊള്ളാം!കാ കാ കാ ആയത് ഭാഗ്യം!!

12/25/2006 8:48 am  
Blogger സങ്കുചിത മനസ്കന്‍ said...

ഇരിങ്ങലേട്ടാ,
ഇന്നലെ എം.പി പോളിന്റെ ചെറുകഥാപ്രസ്ഥാനം വായിച്ചല്ലേ? ഹാങ് ഓവര്‍ മാറാന്‍ രണ്ട് പനഡോള്‍ അടി.

-വല്യമ്മായി -നല്ല ബ്ലോഗ്ഗ് പോസ്റ്റ്.

12/25/2006 12:07 pm  
Blogger തറവാടി said...

ഇവിടെ ( ഈ ബ്ളോഗില്‍) ഇതു വേണോന്ന് പലവട്ടം ആലോചിച്ചു ,

പിന്നെ ഞാനും ഒരു സ്വതന്ത്ര ബ്ളോഗറായതിനാല്‍ ഇരിക്കട്ടെ എന്ന് വെച്ചു,

ഇരിങ്ങല്‍ ഒരു പോസ്റ്റ് വായിച്ചു , അഭിപ്രായം പറഞ്ഞു , അതദ്ദേഹത്തിന്‍റ്റെ അഭിപ്രായം , മറ്റുള്ളവര്‍ വായിച്ചാല്‍ അവരുടെ അഭിപ്രായം പറയട്ടെ അതല്ലെ അതിന്റെ ശരി?

( ഞാന്‍ സപ്പോര്‍ട്ടാന്‍ വന്നതൊന്നുമല്ലാട്ടോ , ഇനി ഇപ്പോ അങ്ങിനെ കരുതിയാലും ഒരു കുഴപ്പവുമില്ല)


ഇനി ഇരിങ്ങല്‍ ആരുടെയെങ്കിലും നല്ലതെന്ന് പറഞ്ഞാല്‍ കുഴപ്പം പൊട്ടയാണെന്ന് പറഞ്ഞാല്‍ അടി

ഇതെന്തിത്‌ വെള്ളരിക്കാപട്ടണമോ?

12/25/2006 12:31 pm  
Blogger ikkaas|ഇക്കാസ് said...

അപ്പൊ ദുഫായിലും കാക്ക ഉണ്ടെന്ന് മനസ്സിലായി.
‘അറിവ്’ പകരുന്ന പോസ്റ്റ്!!
ന്നാലും ന്റെ വെല്യമ്മായീ.....

12/25/2006 12:39 pm  
Blogger ചില നേരത്ത്.. said...

തറവാടീ,
ബ്ലോഗ് ബനാന റിപബ്ലിക്കിന്റെ കേന്ദ്രഭരണപ്രദേശമായത് കൊണ്ടല്ല ഇവിടെ ഇത്തരം വാദങ്ങളും പ്രതിവാ‍ദങ്ങളുമുണ്ടാകുന്നത്. സ്വതന്ത്രചിന്തയിലും സാഹിത്യാസ്വാദന നിലവാരത്തിലെ ഏറ്റകുറച്ചില്‍ കൊണ്ടാണ്.
ഇരിങ്ങലിന്റെ കഥാവലോകനം വായിച്ചപ്പോള്‍ വല്യമ്മായിക്ക് മലയാള സാഹിത്യത്തില്‍ സ്ഥാനം ലളിതാംബിക അന്തര്‍ജ്ജനത്തിന് മേലെയോ മാധവിക്കുട്ടിയ്ക്ക് കീഴെയോ അതോ പി. വത്സലയ്ക്കും രാജലക്ഷ്മിക്കും ഇടയ്ക്കോ(ഇനി ഇവരൊക്കെ ആരാ എന്ന് ചോദിക്കല്ലേ) എന്നൊരു ശങ്കയുണ്ടായി.
അതുല്യേച്ചി പെട്ടെന്ന് എഴുതി തീര്‍ത്ത കഥകള്‍ മുപ്പതിനു മേലെ കടന്നിട്ടും ഇരിങ്ങല്‍ മുപ്പത്തെട്ടാമത്തെ (?)കഥ വായിച്ചിട്ട് തലകെട്ട് മനസ്സിലായില്ല എന്ന് പറഞ്ഞ വിമര്‍ശക വിദ്വാനാണ്. അതിന്റെ പൊള്ളത്തരം തുറന്ന് കാട്ടുമ്പോ അദ്ദേഹത്തിന് ചൊറിയും.
ഞാന്‍ എതിര്‍ക്കാന്‍ വന്നത് തന്നെയാണ്. തറവാടി മുമ്പെഴുതിയ കമന്റിനെ എതിര്‍ക്കാന്‍ മാത്രം.
ഞാനും സ്വതന്ത്രബ്ലോഗര്‍ ആണല്ലോ.

12/25/2006 1:07 pm  
Blogger വല്യമ്മായി said...

എന്റെ അനുഭവം വായിച്ച് കമന്റിയ എല്ലാവര്ക്കും നന്ദി.100% സത്യം എന്ന് ആദ്യ കമന്റില്‍ എഴുതിയതു തന്നെ ഇതു സത്യമാണെന്ന് അറിയിക്കാന്‍ വേണ്ടിയാണ്‌

ഒരു കഥയിലേക്ക് ഇതിനധികം ദൂരമില്ല എന്ന ഇരിങ്ങലിന്റെ നിര്‍ദ്ദേശത്തിനു നന്ദി.ഒരു പക്ഷെ ഞാനിതൊരു അനുഭവമായി എഴുതിയതിനാലാകാം താങ്കള്‍ പറഞ്ഞ ന്യൂനതകള്‍ ശ്രദ്ധിക്കാതിരുന്നത്.അനുഭവമാണെങ്കില്‍ എന്റെ പശ്ചാതലം എല്ലാവര്ക്കും അറിയുന്നതാണെന്ന് കരുതിയാണ്‌ സ്ഥലവും മറ്റും ചേര്ക്കാതിരുന്നത്.ബ്ളോഗില്‍ എന്തു ചര്ച്ചയ്ക്കും ഞാന്‍ തയ്യാര്,അതു വ്യക്തികളെയല്ല അവരുടെ കൃതികളെ വിലയിരുത്തുന്നതാണെങ്കില്.

എനിക്കു പറയാനുള്ളത് ഞാന്‍ പറയുന്നു.അത് കഥയായോ ചിന്തയായോ അനുഭവമായോ കാണുന്നത് വായനക്കാരെന്റെ സ്വാതന്ത്ര്യം.ഒരു കാക്കയെ കണ്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം നിങ്ങളെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞാല്‍ എന്റെ പോസ്റ്റ് ലക്ഷ്യം കണ്ടു എന്നു കരുതട്ടെ.

ഓ.ടോ:ഇവിടുത്തെ ബഹളം കണ്ടിട്ടാണെന്നു തോന്നുന്നു കാക്ക പിന്നെ വന്നില്ല:(

12/25/2006 1:14 pm  
Blogger Physel said...

ദാ കെടക്കണ്....ചില നേരത്ത്, അതിത്തിരി കടന്നു. വല്യമ്മായ്യി എഴുതിയ കഥ അല്ലെങ്കില്‍ അനുഭവം നന്നായോ അതോ വിശ്വോത്തരമായോ ഇനി പൊട്ടയാണോ അദല്ല കൊള്ളാം എന്നാണോ ഒക്കെ പറയാം. അതുല്യ എഴുതിയ കഥയുടെ തലക്കെട്ട് മനസിലായില്ല എന്നു പറഞ്ഞത് കൊണ്ട് വല്യമ്മായിയുടെ കഥ നന്നായി എന്നു പറയ്യാന്‍ പാടില്ലാ എന്നൊന്നുമില്ലല്ലോ. പക്ഷേ ഈ ചെറിയ അനുഭവത്തിന് (അതു നാന്നായി എഴുതി എന്നത് ശരി) രാജു എഴുതിയ ആസ്വാദനക്കുറിപ്പ് ഇത്തിരി ഓവറായി എന്നെനിക്കും തോന്നി. (അതല്ലേ ഞാനൊരു തോക്കിന്റെ കാര്യം പറഞ്ഞെ) താങ്കള്‍ ആദ്യം പറഞ്ഞ കംന്റും കുഴപ്പമായില്ല. (അതിനു രാജു പറഞ്ഞ മറുപടി വിട്ടുകളയുന്നു) പക്ഷേ ഇതില്‍ കുറച്ച് സാഹിത്യകാരന്‍/കാരി മാരുടെ പേരെടുത്ത്ത് പറഞ്ഞിട്ട് ഇനി അവരൊക്കെ ആരെന്നി ചോദിച്ചേക്കല്ലേ എന്ന തറവാടിയോടുള്ള (?) ചോദ്യം ഒഴിവാക്കാമായിരുന്നു. അതൊരു തരം ....അല്ലേ വേണ്ട എന്തിനാ വിവാദങ്ങളുണ്ടാക്കാത്ത വല്യമ്മായീടെ ബ്ലോഗില്‍. പോട്ടെ!

12/25/2006 1:33 pm  
Blogger രാജു ഇരിങ്ങല്‍ said...

എനിക്കു തോന്നുന്നു സങ്കുചിതാ താങ്കള്‍ സങ്കുചിതനല്ല വിശാലമായ ചിതമുള്ളവന്‍ തന്നെയാണെന്ന്. എന്താ എനിക്ക് തെറ്റിയൊ??
ഞാന്‍ മനസ്സിലാക്കിയത് താങ്കള്‍ ഒരു എഡിറ്റര്‍ കൂടിയാണെന്നാണ്. സാരം ഒരു പത്രപ്രവര്‍ത്തകന്‍. അല്ലേ.. താങ്കളെ കുറിച്ചുള്ള എന്‍റെ അറിവ് തുലോം കുറവാണ്.
ഡോകടര്‍ അല്ലേ മരുന്നിന്‍ കുറിപ്പടി എഴുതുക? ഞാന്‍ പഠിച്ചത് മുറി വൈദ്യന്‍ ആളെ ക്കൊല്ലും എന്നാണ്. ഇനി താങ്കള്‍ ഡോക്ടറാണൊ?

തറവാടീ.. താങ്കള്‍ ബേജാറാവാതെ...എല്ലാം ശരിയാകുമെന്നേ...

അയ്യോ ചിലനേരം ഇവിടെ ഉണ്ടല്ലേ... പക്ഷെ എന്താ പറയുന്നതെന്ന് വല്ല ബോധവും ഉണ്ടൊ?

അതൊ ഇപ്പോഴും സിഗരറ്റ് കമ്പനികളുടെ കൂടെയാണൊ??

എന്തായാലും കഥയുടെ എണ്ണമല്ല സുഹൃത്തേ കാര്യം. കഥയിലാണ്.

30 - 50 , 100 എന്നൊക്കെ പറയാതെ. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്ക് കൂട്ടുകാരാ.

എന്താടോ ഈ കഥയെഴുതിയ കഥാകാരി താങ്കള്‍ പറഞ്ഞ മഹദ് വ്യക്തികളുടെ കൂട്ടത്തില്‍ പെട്ടാല്‍ താങ്കള്‍ക്കും അഭിമാനിക്കാമല്ലൊ? അതൊ താങ്കള്‍ മുന്‍ കൂട്ടി തീരുമാനിച്ചൊ ബ്ലോഗില്‍ നിന്നാരും മഹാന്‍ മാരൊ മഹതികളൊ നല്ല എഴുത്തുകാരൊ ആവില്ലാന്ന്? അതൊ ഇവിടെ നല്ല എഴുത്തുകാരില്ലെന്നാണൊ താങ്കള്‍ പറയുന്നത്? വിശദീകരിക്കണം സുഹൃത്തേ... താങ്കളുടെ വാദത്തിന്‍റെ അടിസ്ഥാനം /ആണിക്കല്ല് എന്താണെന്ന് അറിയാലൊ?

എന്തിനാ വിറളി പിടിക്കുന്നത്? ഞാന്‍ ഒരാള്‍ നല്ലതാണെന്ന് പറയുമ്പോള്‍ സിഗരറ്റ് കമ്പനിക്കാരെന്താ പിണങ്ങിയൊ താങ്കളോട്. അതോ നീ മുട്ടെടാ ഞാന്‍ പിന്നാലെ ഉണ്ടെന്ന് പറഞ്ഞോ...?

ഇനി താങ്കള്‍ കഥ വായിച്ചൊ? അതൊ കമന്‍റ് മാത്രമേ വായിച്ചുള്ളൂ? കഥ വായിച്ച് ഒന്നും പറയാതെ കമന്‍ റ് നാണൊ ‘സാറെ’ കമന്‍ റുന്നത്? ഗ്രൂപ്പ് തീരുമാനാ...എങ്കില്‍ നടക്കട്ടെ..
ഇനി മുകളില്‍ പറഞ്ഞതൊന്നുമല്ല ‘ഇരിങ്ങല്‍‘എന്ന പേര് കേള്‍ക്കുമ്പോള്‍ പലരുക്കും തോന്നുന്ന ‘തൂറാന്‍’ മുട്ടല്‍ താങ്കള്‍ക്കും തോന്നുന്നോ?? എങ്കില്‍ സൂക്ഷിക്കണം. അതൊരു ലക്ഷണം മാത്രമാ... എന്തേ...

12/25/2006 1:48 pm  
Blogger Sul | സുല്‍ said...

പാവം അതിഥിയുടെ കഥ വായിച്ച് കാലം പിടികിട്ടിയെങ്കിലും സ്ഥലം പിടികിട്ടാത്തതല്ലേ ഇപ്പോളിവിടെ ഇത്രയും കോലാഹലം ഉണ്ടാക്കിയത്. ബ്ലോഗില്‍ ഇത്തരം കഥകള്‍ക്ക് ഏതു സ്ഥലത്തു വച്ചു നടന്നു എന്നു പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഈ ബ്ലോഗര്‍ എവിടെയിരുന്നാണീ കുറിപ്പ് എഴുതിയത് എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍, ഇതിന്റെ ഐ.പി ഐ ഡി കണ്ടുപിടിക്കാന്‍ ബൂലോക പുലികളുടെ സഹായം തേടിയാല്‍ പോരെ. അവരു പറഞ്ഞുതരില്ലെ അക്ഷാംശവും രേഖാംശവും. ഇനിയിപ്പോ എന്താ പ്രശ്നം.?

പിന്നെ നിരന്ന പല വാക്കുകളും (വെള്ളരിക്ക, കുമ്പളം, സിഗരറ്റ്) ഈ ഒരു കണ്ടുപിടുത്തത്തോടെ അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നു. അടി പിരിച്ചു വിട്ടിരിക്കുന്നു. അല്ലാ പിന്നെ ഇന്നൊരു നല്ല കൃസ്മസ് ആയിട്ട് അര്‍മ്മാദിക്കാതെ അടിയുണ്ടാക്കുന്നൊ?

-സുല്‍

12/25/2006 2:00 pm  
Blogger കുറുമാന്‍ said...

സുല്ലേ വെറുതെ പിരിച്ചുവിട്ടാല്‍ ആരും പോകില്ല. ആദ്യം ആകാശത്തേക്ക് മൂന്നൂ,മുപ്പതോ റൌണ്ട് വെടി, എന്നിട്ടും നേരെയായില്ലെങ്കില്‍, കണ്ണീര്‍ വാതകം, ലാത്തി ചാര്‍ജ് തുടങ്ങിയവയും വേണം.

പരേഡ് സാവധാന്‍

12/25/2006 2:12 pm  
Blogger Sul | സുല്‍ said...

ഏയ് കുറുമാന്‍,

ബെല്ലറ്റിച്ചെല്ലാരും ക്ലാസ്സില്‍ കേറി. എന്താ ഇവിടെ ഈ മൈതാനത്ത് കിടന്നു കറങ്ങുന്നെ? കാക്ക നിരീക്ഷണമാണോ? മതി മതി.

ഗോ റ്റു യുവര്‍ ക്ലാസ്സസ്.

-സുല്‍

12/25/2006 2:15 pm  
Blogger ദേവന്‍ said...

വല്യമ്മായിയേ,
അതിഥി കാ കാ കരഞ്ഞതിനു ശേഷം വല്യമ്മായി ഓഫീസില്‍ പോയി. അതും മനസ്സിലായി, അതിനുശേഷം ആരാ അതിന്റെ കൂട്ടില്‍ കല്ലെടുത്തെറിഞ്ഞേന്നു മാത്രം മനസ്സിലായില്ല. എന്താ ഒച്ച!

12/25/2006 2:18 pm  
Blogger Physel said...

ഃഎയ് കല്ലല്ല ദേവരാഗമേ, കുറുമാന്‍ ആകാശത്തേക്ക് വെട്Tഇവെച്ചതാ.....

12/25/2006 2:26 pm  
Blogger രാജു ഇരിങ്ങല്‍ said...

വല്യമ്മായീ,.
ഒരനുഭവം ഇത്രയും വലിയ പുലിവാലാകുമെന്ന് കരുതിയില്ല അല്ലേ...
സ്ഥലകാലങ്ങള്‍ പറയേണ്ടുന്ന കാര്യം ഈ കഥയ്ക്ക് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല.
ചില ആളുകള്‍ക്ക് ഇത് ‘മോശം’ കഥ ആയി തോന്നിയേക്കാം അതിന് കഥയുടെ കുഴപ്പമായി കരുതേണ്ട അവരാരും കഥ വായിക്കാതെ അഭിപ്രായം പറഞ്ഞവരായിരിക്കും.
അല്ലെങ്കില്‍ ചിലര്‍ക്ക് അംഗീകരിക്കാനുള്ള വിഷമങ്ങള്‍ കൊണ്ടാകും. എന്തൊക്കെയായാലും അടുത്ത കഥ ഇതിലും നനായി എഴുതാനുള്ള ബാധ്യത താങ്കള്‍ക്ക് ഉണ്ട് വായനാക്കാര്‍ക്ക് വേണ്ടി.

എണ്ണത്തില്‍ വല്യ കാര്യമൊന്നുമില്ല. നല്ലത് ഒന്നാണെങ്കില്‍ അതു മതി.

12/25/2006 2:32 pm  
Blogger à´¬àµ†à´¨àµà´¨à´¿::benny said...

ഒപ്പാരു ജോണ്‍‌സന്‍

ഇതൊരു പോസ്റ്റാക്കി ഇടണമെന്ന് കരുതിയതായിരുന്നു. മനസ്സിലിട്ട് ഉരുട്ടിയുരുട്ടി കൊഴുപ്പിച്ച് നല്ലൊരു പോസ്റ്റാക്കണമെന്ന് വിചാരിച്ചതായിരുന്നു. ഇരിങ്ങല്‍ അതിന് സമ്മതിക്കുന്നില്ല. അപ്പോള്‍ പിന്നെ ഉറപ്പിച്ചു, ഇനി താമസിക്കണ്ട, പോസ്റ്റുക തന്നെ. മരിച്ച് പാതാളത്തില്‍ പോവുമ്പോള്‍, “സിന്‍ ഓഫ് കമ്മിഷന്‍” വെച്ച് പത്രോസ്ലീഹാ എന്നെ വിചാരണ ചെയ്താലും “സിന്‍ ഓഫ് ഒമിഷന്‍” വെച്ച് വിചാരണ ചെയ്യാന്‍ ഞാന്‍ സമ്മതിക്കൂലാ, ഊഹൂം.

എല്ലാ നാട്ടിലുമുള്ള പോലെ സഹൃദയനായൊരു ചെറുപ്പക്കാരനായിരുന്നു ജോണ്‍‌സന്‍. എല്ലാത്തിലും പ്രതിഭ തെളിയിക്കാനുള്ള “ഒടുക്കത്തെ ദാഹം” ഈ പ്രതിഭയെ വാട്ടിക്കൊണ്ടിരുന്നു. നിരീശ്വരവാദം, യുക്തിവാദം, സാഹിത്യം, ഭാരതീയ തത്വചിന്ത, തീയട്രിക്കല്‍ ആ(ര്‍)ട്ടുകള്‍ തുടങ്ങി കളരി, കുങ്‌ഫൂ വരെ പരന്നുകിടക്കുന്ന ഭൂമികയായിരുന്നു ഒപ്പാരു ജോണ്‍‌സന്റേത്.

ഞാനും ജോണ്‍‌സനും തമ്മിലുള്ള സൌഹൃദത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. പക്ഷേ, ജോണ്‍‌സനിലെ കലാകാരനെ എനിക്ക് തിരിച്ചറിയാനായത് പത്തില്‍ പഠിക്കുമ്പോഴാണ്. അല്ലറ ചില്ലറ നാടക പ്രവര്‍ത്തനവുമായി സ്കൂളില്‍ ചെത്തിയിരുന്ന എന്നെക്കാണാന്‍ ഒരുനാള്‍ ജോണ്‍‌സന്‍ എത്തി. സ്കൂള്‍ യുവജനോത്സവത്തിന് അവതരിപ്പിക്കാന്‍ ജോണ്‍‌സനൊരു നാടകം എഴുതിയിട്ടുണ്ട്. ജോണ്‍‌സനും പ്രഭൃതികള്‍ക്കും അത് അവതരിപ്പിക്കണം. ഒരു ഡിവിഷനില്‍ നിന്ന് ഒരു നാടകത്തിന് മാത്രമാണ് അനുമതി. ജോണ്‍‌സന്റെ ക്ലാസ്സില്‍ നിന്ന് സ്ഥിരം നാടക ഗ്രൂപ്പിന്റെ വക ഒരു നാടകത്തിന് അനുമതി ലഭിച്ചിട്ടുമുണ്ട്. ഞാനാണ് സംവിധായകന്‍.

ജോണ്‍‌സന്റെ ആവശ്യം സിമ്പിളായിരുന്നു - ഞങ്ങളുടെ പക്കലുള്ള നാടകത്തിന് പകരം ജോണ്‍‌സന്റെ നാടകം അവതരിപ്പിക്കണം. നാടകത്തിന്റെ പേര് “പ്രതികാരം” എന്നായിരുന്നു. ഉള്ളിലെ ഡയലോഗുകള്‍ വായിച്ച് എന്റെ തല തരിച്ചു. ഡയലോഗുകള്‍ മുഴുവന്‍ സാറട്ടീച്ചര്‍ എഴുതിയ ഒപ്പാരു എന്ന നാടകത്തിന്റേത്!! പിന്നെയുണ്ടായ പുകില്‍ വായനക്കാര്‍ക്ക് ഊഹിക്കാന്‍ വിട്ടുതരുന്നു.

അങ്ങനെ സഹൃദയനായ ആ ചെറുപ്പക്കാരന്റെ പേര്‍ ഒപ്പാരു എന്നായി.

നാടകം അവതരിപ്പിക്കാനായില്ലെങ്കിലും ജോണ്‍‌സന്‍ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്തു. തുടര്‍ന്ന് ജോണ്‍‌സന്‍ “കൈവെച്ചത്” കവിതയിലാണ്.

എന്‍ ഉണ്ണി

എന്‍ ഉണ്ണി കരയുന്നതെന്തിന്?
എന്‍ ഉണ്ണി വിഷമിക്കുന്നതെന്തിന്?
എന്‍ ഉണ്ണി ചിരിക്കേണ്ടതല്ലേ?
എന്‍ ഉണ്ണി വിളറുന്നതെന്തിന്?
എന്‍ ഉണ്ണി ശര്‍ദ്ദിക്കുന്നതെന്തിന്‍?

(ഇടയില്‍ ഇനിയും കുറേ ചോദ്യങ്ങള്‍ ഉണ്ട്.. സൌകര്യത്തിന് ഞാനത് വിട്ടു കളയുന്നു.)

അവസാനം മനസ്സിലായി
എന്‍ ഉണ്ണിക്ക് കാന്‍‌സര്‍ ആണെന്ന്!

ഉണ്ണി എന്ന കുട്ടിക്ക് വിഷമമാണ്. ചിരിയില്ല, സന്തോഷമില്ല... കരച്ചില്‍ മാത്രം. കൂട്ടുകാരിലൊരാള്‍ ഉണ്ണിയോട് സുഖവിവരം അന്വേഷിക്കുകയും അവസാനം ഉണ്ണിക്ക് കാന്‍സറാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതാണ് കവിതയിലെ പ്രതിപാദ്യ വിഷയം. (വിശദീകരിച്ച് എഴുതിയില്ലെങ്കില്‍ നമ്മുടെ ഇരിങ്ങല്‍ ഇതിനെയും ലോകോത്തര കവിതയാക്കി പുകഴ്ത്തിക്കളയും എന്ന് ഭയമുള്ളതുകൊണ്ടാണ്!)

അവസാനം, എന്താടാ ജോണ്‍‌സാ, ഉണ്ണിയുടെ ഇനീഷ്യല്‍ ആണോ “എന്‍” എന്ന് ചോദിക്കേണ്ട ഗതികേട് വായിച്ചവര്‍ക്കുണ്ടായി.

ഇതാ ഒപ്പാരു ജോണ്‍‌സന്റെ മറ്റ് ചില സാഹിത്യ പരാക്രമങ്ങള്‍ -

“അവള്‍ കോളേജ് കാമ്പസിലൂടെ തൂക്കിപ്പിടിച്ച് നടന്നു, തൂക്കുപാത്രവുമായി” - “പ്രേമത്തിന് മരുന്നില്ല” എന്ന കഥയില്‍ നിന്ന്.


“സിമിത്തേരിയിലൂടെ ഡിറ്റക്റ്റീവ് ജോണ്‍സിന്റെ കാര്‍ കുതിച്ചു പാഞ്ഞു. പെട്ടെന്ന് ഒരു സുത്തം കാറിനെ ലക്‍ഷ്യമാക്കി പാഞ്ഞെത്തി” - “പ്രേതത്തെ അടക്കിയ ജോണ്‍‌സ്” എന്ന ഡിറ്റക്റ്റീവ് നോവലില്‍ നിന്ന്.


ഈ വക സാഹിത്യങ്ങളെല്ലാം എനിക്ക് വായിക്കാനായി ജോണ്‍‌സന്‍ തരുമായിരുന്നു. ചന്ത്രക്കാരനടക്കം പലരും എന്റെ ക്ഷമാശീലത്തെ തെറി പറഞ്ഞിട്ടുണ്ട്. എനിക്കിപ്പോഴും ജോണ്‍‌സനോട് പറയാന്‍ ഒരു ഉപദേശമേ ഉള്ളൂ - എഴുതൂ, ഇനിയുമിനിയും എഴുതൂ, വായിക്കുന്നവര്‍ ചിരിച്ച് മണ്ണുകപ്പട്ടെ. ഇതിലും വലിയ സാഹിത്യ സംഭാവനയൊന്നും ആര്‍ക്കും അവകാശപ്പെടാനാവില്ല!

ശരിയല്ലേ, ഇരിങ്ങലേ?

12/25/2006 3:11 pm  
Blogger രാജു ഇരിങ്ങല്‍ said...

ബെന്നിക്ക്,
താങ്കള്‍ വളരെ പഴയ ഒരു ബ്ലോഗറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസം തെറ്റാണെങ്കില്‍ പറയുക.

പറഞ്ഞതു പോലെ ഒരു പുതിയ പോസ്റ്റ് ആയിരുന്നു നല്ലത്.

ഈ കഥയിലെ കമന്‍ റിലൊ ഒരു പ്രത്യേക ബന്ധമൊന്നുമില്ല ജോണ്‍സണ്‍ മാസ്റ്റ്ര്ക്ക്. എന്നാല്‍
പലരോടും പറയാനുള്ള മറുപടിയാണിതെന്ന് എനിക്ക് തോന്നി.

കഥാകൃത്ത് അറിയാതെ ആവാം നല്ല കഥ ഉണ്ടാകുന്നത്.
വിശസമായ ചര്‍ച്ച നാളെ. ഇന്ന് സമയം അനുവദിക്കുന്നില്ല. ക്ഷമിക്കുക.

12/25/2006 3:24 pm  
Blogger ദില്‍ബാസുരന്‍ said...

ആ കമന്റ് തകര്‍ത്തു ബെന്നിച്ചേട്ടാ..

പറയേണ്ട കാര്യം പറയേണ്ടവരോട് കൃത്യമായി പറാഞ്ഞിരിക്കുന്നു. സൂപ്പര്‍! നമിച്ചു. :-)

12/25/2006 3:41 pm  
Anonymous Anonymous said...

‘കത” വായിച്ചു.....”ഹ..ഹാ...ഹാ‍ഹാ..”

കമെണ്ട്സ് വായിച്ചു....” ഹി..ഹീ...ഹീഹീ‘

ഇത്ര ‘സുന്ദരമായ‘ കോമഡി ഈ ‘ബൂലോഗ‘ത്തോ!!

ഇരിങ്ങലേ, ഒന്നടങ്ങൂ.
ബെന്നി,ദില്‍ബാസുരാ, ദാങ്ക്സ്...ടാ!

12/25/2006 4:06 pm  
Anonymous Anonymous said...

പാവം വല്ല്യമ്മായി. :-( നേരത്തെ ഒരു ദ്രൌപതി വര്‍മ്മയായിരുന്നു.

12/25/2006 6:48 pm  
Blogger ദില്‍ബാസുരന്‍ said...

ഇഞ്ചി ചേച്ചീ,
അടുത്ത അടി മിക്കവാറും നാലുകെട്ടിലാവും :-)

ഇഞ്ചിയേച്ചിയുടെ പ്രതിഭയെ വിമര്‍ശിച്ചും പുകഴ്ത്തിയും ബുക്കറും ബൊക്കെയും തന്നും ചീമുട്ടയും തക്കാളിയും വെലിച്ചെറിഞ്ഞും ഞങ്ങള്‍ പബ്ലിക്കായി കൊത്തിപ്പറീയ്ക്കും. അതോടെ ഫ്ലോറിഡയിലെ ഒരു ചാക്യാര്‍ കൂത്ത് കഴിഞ്ഞ് മടങ്ങുന്ന വഴിയിലെ പൊട്ടക്കൂളത്തില്‍ ചാടി ഇഞ്ചിയേച്ചിയുടെ ഉള്ളിലെ ബ്ലോഗര്‍ മരിയ്ക്കും. ഞങ്ങള്‍ അടുത്ത ഇരയെ പിടിയ്ക്കാന്‍ പോകും. ബുഹ് ബുഹ്.. (അട്ടഹാസമാ. മറ്റേത് കുമാറേട്ടന്‍ കോപ്പിറൈറ്റ് ചെയ്തിരിക്ക്യാ) :-
)

12/25/2006 6:56 pm  
Anonymous Anonymous said...

ഓഫീസിലേക്കു പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ഞാന്‍ അത്ഭുതപ്പെട്ടു.തറവാട്ട്‌ മുറ്റത്ത്‌ ഒരാളതാ എന്നെ കാത്ത്‌ നില്‍ക്കുന്നു.
----------------------------------
ഇങ്ങനെ എന്നെ ആക്ഷേപിക്കാനാണെങ്കില്‍ നാളെത്തൊട്ടു് ഓഫീസ്സിലേയ്ക്കു പോകാന്‍ നേരം ഞാന്‍ വല്ല പൊത്തിലും ഒളിച്ചു കൊള്ളാം വല്യമ്മാവി.
എന്നു്,
പാവം കാക്ക.

12/25/2006 6:58 pm  
Anonymous Anonymous said...

ദില്‍ബൂട്ടി നാലുകെട്ടില്‍ വന്ന് ഒന്ന് അടിയുണ്ടാക്ക്...അപ്പൊ കാണാം.. ഉപ്പും മുളകും പുരട്ടി ഞാന്‍ എല്ലാത്തിനേയും ഫ്രൈ ചെയ്യും!:-) ഉമേഷേട്ടനു വരെ എന്നെ പേടിയാ, പിന്നെയാണ് ബ ബ ബ എന്ന് മലയാണം പറയണ ഇത്തിരി പോലും ഇരിക്കണ ഒരു കുഞ്ഞി ചെക്കന്‍!

രേഷ്മൂസ് , ഇവിടെ ഗുരുവിന്റെ അവലോകനം ആവശ്യമുണ്ടൊ ശിഷ്യേ? പോസ്റ്റ് അവലോകനം ചെയ്യണൊ അതോ കമന്റുകള്‍ മതിയൊ? :)

12/25/2006 7:09 pm  
Blogger തറവാടി said...

ചിലനേരത്ത്‌,

തങ്കളുടെ കമന്റ്‌ , എനിക്ക്‌ വ്യക്തിപരമായിതോന്നിയതിനാലാണ്‌ ഇത്തരത്തിലൊരു മറുകമന്റാക്കിയത്‌.

എനിക്കെന്റെ ഉപ്പയെ അറിയാം ,ഉപ്പാപ്പാനെ അറിയാം ,എന്റുമ്മാനെ അറിയാം , എന്റെ വെല്ലിമ്മാനെ അറിയാം , പിന്നെ എന്റ്‌ തറവാട്ടിലേയും , എന്റുമ്മാടെ തറവാട്ടിലേയും പലരേയും അറിയാം.

നിങ്ങള്‍ പറഞ്ഞ ആളുകളെ എനിക്കറിയില്ല , എനിക്കവരെ ക്കുറിച്ച്‌ അറിയണമെന്ന് തോന്നുമ്പോള്‍ , അന്ന് ഞാന്‍ ചോദിച്ചറിഞ്ഞോളാം , എന്തായാലും , നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.

പിന്നെ , എതിര്‍പ്പിന്റെ കാര്യം ,

നിങ്ങള്‍ , പത്ത്‌ ജന്മമെടുത്താലും എന്നെ എതിര്‍ക്കാന്‍ മാത്രം വളരില്ല.

12/25/2006 8:42 pm  
Anonymous ഉപ്പ said...

This comment has been removed by a blog administrator.

12/25/2006 9:07 pm  
Anonymous Anonymous said...

അലിക്കാ, ഇബ്രു പറഞ്ഞത് ശരിയാണെന്ന് ഞാന്‍ പറയില്ല.പക്ഷേ, ഇതിനൊക്കെ താങ്കള്‍ ഇങ്ങനെ മറുപടിയെഴുതിക്കൊണ്ടിരുന്നാല്‍ അതിനേ നേരമുണ്ടാവൂ.കമന്റിടുന്നവര്‍ പരസ്പരം വേദനിപ്പിക്കാത്ത രീതിയില്‍ കമന്റിടുന്നതല്ലേ നല്ലത്.ഇബ്രുവിനെ ഒരു നല്ല ബ്ലോഗറായാണ് ഞാനിതുവരെ കണ്ടത്.ഇത്തരം കമന്റുകള്‍ അദ്ദേഹം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തന്നെയാണ് എന്റെ പക്ഷം.വല്യമ്മായിക്ക് പ്രശ്നമില്ലാത്ത സ്ഥിതിക്ക് രാജുവിന്റെ കമന്റിന് മറുകമന്റിടുവാന്‍ വേണ്ടി മാത്രം കമന്റേണ്ടിയിരുന്നില്ല.അതിനെ ന്യായീകരിക്കാന്‍ സുഹൃത്തുക്കള്‍ നടത്തിയ ശ്രമങ്ങള്‍ ഖേദകരമാണ്.അത് ഈ ബ്ലോഗര്‍ ദമ്പതികളെ കൂടുതല്‍ വേദനിപ്പിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്.

12/25/2006 9:17 pm  
Blogger വിഷ്ണു പ്രസാദ് said...

അയ്യോ അലിക്കാ മുകളിലേത് എന്റെ കമന്റാണ്.പേര് ടൈപ്പുന്നതിന് മുന്‍പ് അതിവിടെ കയറിപറ്റിയോ?

12/25/2006 10:20 pm  
Blogger വിഷ്ണു പ്രസാദ് said...

ഏതായാലും ഈ അന്‍പത് എനിക്കിരിക്കട്ടെ.കാ..കാ..കാ..

12/25/2006 10:29 pm  
Anonymous Anonymous said...

വല്ല്യമ്മായി.അന്നു ലീവെടുതു അതിഥി സല്‍കാരത്തിനു നില്‍കാഞ്ഞതാ പ്രശ്നമായെ .."കാക ശാപം മഹാ ശാപം" എന്നു കേട്ടിട്ടില്ലെ?:-)
ഇവിടെ തോക്കിന്‍ മുനയില്‍ നിന്നും രക്ഷപെട്ടു വരുന്ന അപൂര്‍വം ചിലരെ കണുമ്പൊള്‍ ഞാനും നോക്കി നില്‍കാറുണ്ടു..നാട്ടിലെ ശല്യക്കാരനും കുസ്രുതിക്കാരനുമാണെങ്കിലും ഈ പരിചയക്കാരനെ അവഗണിക്കാനെ നിവൃത്തിയുള്ളു.. ഇതൊരു "ഫൈന്‍" സിറ്റി ആയിപ്പോയില്ലെ!

12/26/2006 6:19 am  
Anonymous kaiyoppu said...

ഈ കമന്റുകളൊക്കെ ആ കാക്കയെ അറിയിക്കാമോ?!

12/26/2006 3:00 pm  
Anonymous kaiyoppu said...

സത്‌വയില്‍ ഒരു കാക്ക ചത്തു കിടക്കുന്നതു കണ്ടു. ആദരാഞ്ജലികള്‍...!

12/26/2006 3:09 pm  

Post a Comment

Links to this post:

Create a Link

<< Home