Wednesday, January 10, 2007

ഒരു കല്ലിന്റെ കഥ

അങ്ങകലെ കാണുന്ന കുന്നിന്റെ ഭാഗമായിരുന്നു ഞാന്‍.കൃത്യമായി പറഞ്ഞാല്‍ കുന്നിന്‍ ചെരിവിലുണ്ടായിരുന്ന ഒരു മരത്തിനു താഴെ.
കൊടുങ്കാറ്റിനോടൊപ്പം വന്ന ഉരുള്‍പൊട്ടലില്‍ താഴ്‌വാരത്തെത്തി. എന്റെ കൂര്‍ത്ത അഗ്രങ്ങള്‍ തട്ടി പലര്‍ക്കും വേദനിക്കുന്നത്‌ കണ്ട്‌ ഞാന്‍ ഉള്ളില്‍ ചിരിച്ചു.
ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല.പിന്നെ ഒരു മഴയില്‍ ഞാനീ അരുവിയിലെത്തി.പിന്നെയങ്ങാട്ട്‌ നീണ്ട യാത്രയായിരുന്നു,അതു വരെ കാണാത്ത പല കാഴ്ചകളും കണ്ട്‌.പുഴയുടെ ഭാവമാറ്റങ്ങള്‍ക്കനുസരിച്ച്‌ യാത്രക്ക്‌ വേഗം കൂടിയും കുറഞ്ഞുമിരുന്നു.അതിന്റെ ആഘാതത്തിലാകാം കൂര്‍ത്തു നിന്ന മുനകള്‍ക്കൊപ്പം എന്റെ അഹങ്കാരവും പമ്പ കടന്നു.
അധികമകലെയല്ലാതെ കടലിന്റെ ആരവം കേള്‍ക്കാം.ഞാനിപ്പോള്‍ കൂര്‍ത്ത മുനകളുള്ള കല്ലല്ല.ഒരു ചെറുതരി മാത്രം.നാളെ ഞാനും ആ മഹാസാഗരത്തിലെ അനേകം കണികകളില്‍ ഒന്നു മാത്രം.

Labels:

41 Comments:

Blogger വല്യമ്മായി said...

ഒരു കഥ

1/10/2007 8:26 am  
Blogger ലിഡിയ said...

“ഹൊ, ഇന്നൊത്തിരി പണിയുണ്ടല്ലോ, ഞാനില്ലാതെങ്ങന്നാ?” എന്ന് ചിന്തിച്ച് എഴുന്നേല്‍ക്കുന്ന ഈ പ്രഭാതത്തില്‍ ഒരു മരുന്ന് പോലെ, ഈ കഥ, ഒന്ന് സാവധാനം പോവാന്‍..

:)

-പാര്‍വതി.

1/10/2007 8:31 am  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

വല്ല്യമ്മായി... ഇതു കഥയാണോ? കാര്യമല്ലെ... :)

1/10/2007 8:42 am  
Blogger അനംഗാരി said...

അഹങ്കാരത്തിന് കയ്യും കാലും വെച്ചാല്‍ ഇങ്ങിനെയിരിക്കും.നാട്ടുകാര്‍ അത് തവിട് പൊടിയാക്കി തരും.:))


ഓ:ടോ:കഥയിലെ സന്ദേശം എനിക്കിഷ്ടപ്പെട്ടു.

1/10/2007 8:45 am  
Blogger സുല്‍ |Sul said...

അമ്മായിം അമ്മാവനും കൂടി ഈ പോക്കു പോകുകയാണെങ്കില്‍...

ഞാനിനി വായിക്കില്ല കേട്ടൊ. ഫിലു അല്ലേ ഫിലു.

നന്നായിരിക്കുന്നമ്മായി കഥ. അഹങ്ങള്‍ നിറഞ്ഞ ഈ ഉലകത്തില്‍, ഒരു ചെറുതരിയാണെന്നറിയുന്നവര്‍ വിരളം; പാര്‍വതിയെപ്പോലെ. (എന്നെപ്പോലെ എന്നു പറയേണ്ടല്ലൊ).

-സുല്‍

1/10/2007 8:46 am  
Blogger കണ്ണൂരാന്‍ - KANNURAN said...

ഇതു കഥയല്ല, ജീവിതമല്ലെ...

1/10/2007 8:52 am  
Blogger Unknown said...

ഒരാവര്‍ത്തി ഒന്ന് ഓടിച്ചു വായിച്ചു. വിശദമായ ആസ്വാദനം പിന്നീട്. കഥ ഇഷ്ടമായി.
എന്തു പറ്റി ഒരു കഥ എന്നു മാത്രം കൊടുത്തത്? പെട്ടെന്ന് എഴുതി തീര്‍ത്ത കഥ പോലെ...

1/10/2007 9:09 am  
Blogger വാളൂരാന്‍ said...

bigganty
very nice....

1/10/2007 9:44 am  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വല്ല്യമ്മായീ,
പ്രണാമം

1/10/2007 9:49 am  
Blogger മുസ്തഫ|musthapha said...

‘കല്ലിനുമുണ്ടൊരു കഥ പറയാന്‍‘

കാലം നല്‍കുന്ന അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ വിനയാന്വിതരാക്കും.

നല്ല പോസ്റ്റ്.

1/10/2007 9:59 am  
Anonymous Anonymous said...

കല്ലില്‍ കൊത്തിയ കഥ.വല്യമ്മായി പ്രണാം.

1/10/2007 10:35 am  
Blogger Unknown said...

കാലപ്രവാഹത്തിന്റെ ജീവിത ഗതിവേഗം ഏതു പാരുഷ്യത്തിന്റെയും കൂര്‍ത്ത പ്രതലങ്ങളെ തഴുകിത്തലോടി ഒരു പൂവിതളിനോളം മൃദുലമാക്കുന്നു.

അല്ലേ വല്ല്യമ്മായീ?
വളരെ ഒതുക്കമുള്ള നല്ലൊരു കഥ.

1/10/2007 10:58 am  
Blogger sandoz said...

ഇത്‌ അഹങ്കാര നിവാരണ വാരമോ മറ്റോ ആണോ.സു-അഹങ്കാരത്തിന്റെ ബലൂണ്‍ പൊട്ടിച്ചു.ഇപ്പോള്‍ വല്യമ്മായി അഹങ്കാരത്തിന്റെ കല്ലെടുത്ത്‌ കടലിലിട്ടു.

1/10/2007 10:59 am  
Blogger Areekkodan | അരീക്കോടന്‍ said...

നല്ല പോസ്റ്റ്.
സന്ദേശം എനിക്കിഷ്ടപ്പെട്ടു.

1/10/2007 11:11 am  
Blogger Mubarak Merchant said...

വല്യമ്മായീ,
അതൊക്കെ പണ്ട്.
ആ മണല്‍ത്തരി കടലിലെത്തുന്നതിനു മുന്‍പേ മണല്‍ മാഫിയ ബംഗാളീന്ന് വരുത്തിയ മുങ്ങല്‍ക്കാരെക്കൊണ്ട് പുഴേന്ന് തന്നെ അതിനെ പൊക്കും. എന്നിട്ട് ആ ഒരു തരീനേം അതിന്റെ ഉമ്മ, ബാപ്പ, കൊച്ചാപ്പ, മൂത്താപ്പ, അമ്മായി, മാമ എന്നുവേണ്ട സകലതിനേം ടിപ്പര്‍ ലോറീലാക്കി രഹസ്യ സ്ഥലങ്ങളില്‍ ശേഖരിക്കും. എന്നിട്ട് കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ മണലിനു ക്ഷാമം വരുമ്പൊ ഒടുക്കത്തെ വിലയ്ക്ക് വില്‍ക്കും.
കോണ്ട്രാക്ടര്‍മാര്‍ ഇത് വാങ്ങി വലിയ കെട്ടിടങ്ങള്‍ കെട്ടും. അത് പ്രൊമോട്ടര്‍മാര്‍ പിന്നേം വില കൂട്ടി വില്‍ക്കും. അത് വാങ്ങുന്നവര്‍ അവിടെ താമസിച്ച് റേഷനരി വാങ്ങി കഞ്ഞി വെക്കും.
ആ കഞ്ഞി സ്റ്റീലിന്റെ പാത്രത്തില്‍ വിളമ്പി കയിലിട്ട് കുടിക്കാനൊരുങ്ങുമ്പൊ ‘ചീ.. ചീ..ല്‍’ എന്നൊരു ശബ്ദം.. നോക്കിയപ്പൊ എന്നതാ?
ആണ്ട് കെടക്കുന്നു, അതിനകത്തൊരു മണല്‍ത്തരി!!

അല്ല, ഞാനെന്നതാ പറഞ്ഞേ??

1/10/2007 11:12 am  
Blogger കുറുമാന്‍ said...

ഈ തരിക്കല്ലാണു കാലാന്തരങ്ങള്‍ക്കു ശേഷം പവിഴമായി മാറുന്നത്.

1/10/2007 11:20 am  
Blogger Siju | സിജു said...

ഈ കല്ലെല്ലാമിങ്ങനെ കടലിലേക്ക് പോയാലെന്തു ചെയ്യും

1/10/2007 11:48 am  
Blogger ശാലിനി said...

ഇങ്ങനെ അവിടേയും ഇവിടേയും ഒക്കെ തട്ടി അഹന്തയുടെ കൂര്‍ത്ത അഗ്രങ്ങള്‍ ഒടിഞ്ഞ് ഉരുണ്ട് പാകം വരാന്‍ കുറേ ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. ആ യാത്രയിലാണ് ഞാനും,നാളെ ആ മഹാസാഗരത്തിലെ കണികകളില്‍ ഒന്നാകാനുള്ള യാത്ര, ആരും തിരിച്ചറിയാത്ത ഒരു കണികയാവാന്‍.

നന്നായിരിക്കുന്നു ഈ ചിന്ത.

1/10/2007 11:59 am  
Blogger Abdu said...

കൊള്ളാമല്ലോ വനമാല.


വല്ല്യമ്മായീടെ എഴുത്തിന്റെ ഈ വികാസം അമ്പരപ്പിക്കുന്നതാണ്, അന്ന് പ്രസാദേട്ടന്‍ പറഞ്ഞപോലെ ഇതുവരെയുള്ള എല്ലാ എഴുത്തിനേയും വെടിവെച്ചിട്ടിരിക്കുന്നു ഈ കഥ,

ഇനിയും വരട്ടെ ഇത്തരം എഴുത്തുകള്‍.

1/10/2007 12:11 pm  
Anonymous Anonymous said...

ഒരു കഥ, ഒരു സംഭവം, ഒരു യാഥാര്‍ത്ഥ്യം,ഒരനുഭവം.....
-ഇനി ഇതൊരു പഞ്ചതന്ത്രകഥ!

വല്യമ്മായി, വല്യമ്മായീ...ഒരു കഥ കൂടി പറയൂ,
ഇക്കാസിനു ടിപ്പണിയെഴുതാനാ..

1/10/2007 12:38 pm  
Blogger വിശ്വപ്രഭ viswaprabha said...

മണല്‍ത്തരീ,
സ്വസ്തി!

ഇനി ഇവിടെത്തന്നെ, ഈ കടല്‍ക്കരയില്‍ തന്നെ
അടിഞ്ഞുചേര്‍ന്നോളൂ...

തിരകള്‍ നിന്നെ താലോലമാട്ടിക്കോളും.
പൊടിഞ്ഞുപോയ കൂര്‍ത്തമുനകള്‍ ഈ ബൂലോഗക്കടലില്‍ തന്നെയുണ്ടാവും, ജീവന്റെ ഉപ്പായി അവയും നമ്മുടെ ചരിത്രങ്ങളില്‍ കടലില്‍ അലിഞ്ഞുകിടന്നോളും.

ആകാശവും ആഴവും ഇനി നിന്നെ കണ്ണാടിയാക്കി പരസ്പരം കണ്ടുകണ്‍കുളിര്‍ത്തോളും.
ആകാശം മഴയായി നിന്നിലൂടൂര്‍ന്നിറങ്ങിയൊഴുകിയാഴങ്ങളില്‍ ചേര്‍ന്നോളും.

കര്‍പ്പൂരബാഷ്പാഞ്ജലി നിന്നെയും ചൂടിച്ച് ആഴി പാ‍റിപ്പടര്‍ന്നുയര്‍ന്നോളും.

കഥയിലൊരു വാക്കായി,
കവിതയിലൊരു വരിയായി,
മനുഷ്യകഥാനുഗീതികളിലൊരു താളായി,
നീയിരുന്നോളും...

സ്വസ്തി!

1/10/2007 1:13 pm  
Blogger സു | Su said...

കഥ നന്നായി.:)

1/10/2007 5:09 pm  
Blogger വല്യമ്മായി said...

നന്ദി,പാര്‍വ്വതി
നന്ദി,ഇട്ടിമാളു
നന്ദി,അനംഗാരി(ഇരട്ട സ്മൈലിയിട്ടതു കൊണ്ട് ക്ഷമിച്ചിരിക്കുന്നു)

സുല്‍,നന്ദി,ഫീലു വോ അതു നമ്മുടെ ഡിക്ഷണറിയിലില്ലട്ടോ,ഒരു പാട് തീയില്‍ ചവുട്ടി നടന്ന് തന്നെയാണ് ഇതു വരെയെത്തിയത്.

കണ്ണൂരാന്‍,നന്ദി ജീവിതത്തിളുള്ളതു തന്നെയല്ലെ കഥയിലും.

മുരളി,നന്ദി,മുങ്ങി നടക്കുകയാണല്ലേ

രാജു,നന്ദി,വായിച്ച് വിശദമായി അഭിപ്രായം പറയൂ.പേര് ഞനൊന്നു തിരുത്തുന്നു.എന്റെ എല്ലാ കൃതികളും പെട്ടെന്നെഴുതുന്നത് തന്നെ.വല്ലതെ നീട്ടുന്നതിനേക്കാള്‍ ചുരുക്കി പറയുന്നതാണിഷ്ടം.

ഹെറിറ്റേജ് ചേട്ടാ,നന്ദി.അങ്ങേയുടെ അറിവിനു മുമ്പില്‍ പ്രണമിക്കേണ്ടതെ ഞാനല്ലേ.

അഗ്രജാ,നന്ദി,ഇതെന്താ സിനിമ പേര്‍ പറഞ്ഞ് കളീകുകയാണോ.

വേണു ചേട്ടാ,നന്ദി കാര്‍ട്ടൂണൊക്കെ കാണുന്നുണ്ട്ട്ടോ.

പൊതു വാളന്‍,നന്ദി എന്റെ കഥയ്ക്കൊരു കാവ്യ ഭാഷ്യമെഴുതിയതിന്.
സാന്‍‍ഡോസ്,നന്ദി
അരീക്കോടന്‍,നന്ദി.തൃശ്ശൂര്‍ക്കാരെ വ്ല്യ പിടുത്തമില്ല അല്ലേ.

ഇക്കാസ്,നന്ദി,നല്ല കഥ.

കുറുമാന്‍,നന്ദി,വളരെ ശരി,മുത്തും പവിഴവും ഏതു ചെളിയില്‍ മുങ്ങികിടന്നാലും ഒരിക്കല്‍ തെളിച്ചം പുറത്തു വരും.

ശാലിനി,നന്ദി.

ഇടങ്ങള്‍,നന്ദി,പ്രായത്തില്‍ അനിയനാണെങ്കിലും എഴുത്തില്‍ നിങ്ങളൊക്കെ വളരെയുയരത്തിലാണ്.ആരാ ഈ വനമാല.

കൈതമുള്ള,നന്ദി

വിശ്വേട്ടാ,നന്ദി,പിന്നെ ഒന്നും എഴുതാതെ നടക്കുന്നത് ഈ ബൂലോഗത്തോടു ചെയ്യുന്ന വലിയൊരു ചതിയാണ്.അടുത്ഥ തലമുറയ്ക്ക് മാര്‍ഗ്ഗദര്‍ശനമാകാന്‍ നമുക്കെന്തിങ്കിലും ഇവിടെ പകര്‍ത്തി വെച്ചേ പറ്റൂ.

സൂചേച്ചി,നന്ദി

1/10/2007 7:59 pm  
Anonymous Anonymous said...

കല്ലലിയും
ചില കരളലിയില്ല.
കരളുരുകും
ചില കല്ലുരുകില്ല.
അലിയുന്ന കല്ലും
ഉരുകുന്ന കരളും നിറയട്ടെ മണ്ണില്‍.

1/11/2007 6:23 am  
Anonymous Anonymous said...

കഥ ഇഷ്ടപ്പെട്ടു.മാറ്റിയ പേരും നന്നായി.ഇന്നലെ വായിച്ചെങ്കിലും കമന്റിടുവാന്‍ ഇപ്പോഴാ ഒത്തത്‌.

1/11/2007 10:04 am  
Anonymous Anonymous said...

കഥ ഇഷ്ടമായി, ഇതിന്റെ അര്‍ഥ തലങ്ങള്‍ എത്രയോ ആഴമുള്ളവയാണു.

1/11/2007 10:11 am  
Blogger Peelikkutty!!!!! said...

വല്ല്യമ്മായി..കല്ലും,പഴത്തൊലിയും,കപ്പാസിറ്ററും ഒക്കെ എവിടെ ഒളിപ്പിച്ചു വച്ചിരിക്ക്വായിരുന്നു..കുറച്ചുവരികള്‍ക്ക് ഒരുപാട് അര്‍‌ത്ഥങ്ങള്‍..Great!

ദൈവമെ,ബൂലോകത്തെ എല്ലാരും ഇനി നല്ലോരായിപ്പോവുമൊ?..

1/11/2007 10:35 am  
Blogger Areekkodan | അരീക്കോടന്‍ said...

ഒരു ത്രിശൂര്‍കാരി എന്നെ പുലിവാല്‌ പിടിപ്പിച്ച കഥ എന്റെ ബ്ലോഗിലുണ്ട്‌-സജ്‌ന എന്ന പെണ്‍കുട്ടി....ഒന്ന്ന് വായിച്ചു നോക്കൂ..

1/11/2007 11:18 am  
Anonymous Anonymous said...

ദെന്താപ്പോ
കാശിക്കു പോകാന്‍ പ്ലാനുണ്ടോ?
കഥ നന്നായിട്ടുണ്ട് വല്ല്യമ്മായി...

1/11/2007 12:09 pm  
Anonymous Anonymous said...

വല്ല്യമ്മായീ..നല്ല ചിന്ത..നമ്മുടെ ജീവിതയാത്രയും ഇതുപോലൊക്കെ തന്നെ.

-ആമി.(ഞാന്‍് പിന്മൊഴിയായിരുന്നു ട്ടൊ.)

1/11/2007 12:43 pm  
Blogger വല്യമ്മായി said...

സാബി,ചേച്ചിയമ്മ,സാരംഗി,പീലിക്കുട്ടി,കിനാവ്,ആമി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
അരീക്കോടന്‍,അതു വായിച്ചിട്ടാണ് ഞാന്‍ കമന്റ് ഇട്ടത്.

1/12/2007 12:53 pm  
Anonymous Anonymous said...

കഷ്ടം!
ഒരു സ്റ്റണ്ടു കാണാനുള്ള മൂഡിലാണ് തുറന്നു നോക്കീത്. മല്ലന്‍മാര്‍ ആരുമില്ലെന്നു തോന്ന്ണൂ. ഒന്ന് മസിലുപിടിച്ചു നോക്കാര്‍ന്നൂ.പിന്നെ വെറുതെ തടി കേടാക്കണ്ടല്ലോന്ന് കരുതീട്ടാണ്.

1/12/2007 4:16 pm  
Blogger ബിന്ദു said...

ലളിതം മനോഹരം.:)

1/13/2007 2:06 am  
Blogger വല്യമ്മായി said...

ബിന്ദു,വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

1/14/2007 12:31 pm  
Blogger വിചാരം said...

കഥ നന്നായി
അച്ചന്‍ മകള്‍ക്കയച്ച കത്തില്‍ (ജവഹര്‍ലാല്‍ നഹറു ഇന്ദിരാപ്രിയദര്‍ശ്ശിനിക്ക്) കല്ലിനുമുണ്ടൊരു കഥപറയാന്‍ എന്നൊരു അദ്ദ്യായമുണ്ടന്ന് ആരോ പറഞ്ഞത് ഓര്‍മ്മ വന്നു
ഈ കഥ ഞാന്‍ കണ്ട അര്‍ത്ഥം
(ഒത്തിരി അര്‍ത്ഥങ്ങളിലൊന്ന്)
അഹങ്കാരത്തിനെ മൂര്‍ച്ചയേറിയ വാക്കുകളാലും പ്രവര്‍ത്തിയാലും വേദനിപ്പിച്ച ഒരു വ്യക്തിയെ കാലം ഒരുതരി മണ്ണായി മാറ്റും ...

1/16/2007 6:00 pm  
Blogger വല്യമ്മായി said...

നന്ദി വിചാരം,ആ പുസ്തകതിലുള്ളതെ എനിക്കറിയില്ലായിരുന്നു.വേറെ ഒരു വായനക്കാരനും പറഞ്ഞു.താങ്കള്‍ പറഞ്ഞ പോലെ കല്ലിന്‍റെ കഥയിലൂടെ മനുഷ്യന്‍റെ ജീവിതം മുഴുവന്‍ വരച്ചിടാനാണ് ഞാന്‍ ശ്രമിച്ചത്.ബുദ്ധിമാനായ മനുഷ്യന് ഈ ലോകം മുഴുവന്‍ ദൃഷ്ടാന്തങ്ങളുണ്ട്(വി.ഖു.)

1/16/2007 8:20 pm  
Blogger yetanother.softwarejunk said...

അഹങ്കാരത്തിന്റെ മുനയാണോ ഒടിച്ചത് ?... നന്നായിരിക്കുന്നു

1/20/2007 6:49 am  
Blogger Sona said...

നല്ല കഥ..

1/25/2007 12:07 pm  
Anonymous Anonymous said...

കല്ലുകള്‍ക്കെങ്കിലും കുളിര്‍ക്കാറ്റു കൊണ്ടു സ്വാര്‍ഥത വെടിയാന്‍ പറ്റുന്നുണ്ടെല്ലോ,സമാധാനം! സ്വാര്‍ഥത നിറഞ്ഞു നില്‍ക്കുന്ന കടുകട്ടിയായ വജ്രത്തിനെ മിനുക്കാന്‍ മനുഷ്യന്‍ വിചാരിച്ചാലേ പറ്റുകയുള്ളു. അതു പോലെ, മനുഷ്യനു മാത്രമേ നിര്‍ജീവമായ മറ്റൊരു മനസ്സിനെ മിനുക്കാന്‍ സാധിക്കുകയുള്ളൂ!

1/25/2007 6:42 pm  
Blogger വല്യമ്മായി said...

yetanother.softwarejunk(എന്തൊരു പേരാണനിയാ ഇത്),സോന,അനോണി(കല്ലിലൂടെ മനുഷ്യന്റെ കഥ തന്നെയാണ് പറഞ്ഞത്) നന്ദി

1/29/2007 6:32 pm  
Blogger paarppidam said...

പതിവു പോലെ നന്നായിരിക്കുന്നു.

7/01/2008 12:54 pm  

Post a Comment

<< Home