Sunday, May 24, 2009

സിംഹവും കുറുക്കനും കഴുതയും - പുനര്‍‌വായന

(മസ്നവിയിലെ അഞ്ചാം അദ്ധ്യായത്തിലും അന്‍‌വര്‍-ഇ-സുഹൈലി എന്ന കൃതിയിലും പ്രതിപാദിച്ചിട്ടുള്ള കഥയുടെ പരിഭാഷ.നമ്മളില്‍ പലരും കേട്ടതാണെങ്കിലും അന്ന് ശ്രദ്ധിക്കാതെ പോയ ആത്മീയതലങ്ങള്‍ വെളിച്ചംകാണിക്കുന്നതിനു വേണ്ടിയാണീ ഉദ്യമം.)

ഒരു ആനയുമായുള്ള എറ്റുമുട്ടലിനിടെ പരിക്കേറ്റ സിംഹത്തിന് ഇരതേടാന്‍ കഴിയാതെ ആയി. ഏതെങ്കിലും മൃഗത്തെ തന്റെയരികെ എത്തിക്കണമെന്ന് ക്ഷീണിതനായ സിംഹം കുറുക്കനോട് ആവശ്യപ്പെട്ടു..സിദ്ധന്‍‌മാരുടെ വായില്‍ നിന്നുതിരുന്ന ദിവ്യബോധനത്തിനായി കാതോര്‍ത്തിരിക്കുന്ന അനുയായികളെ പോലെ മറ്റ് മൃഗങ്ങള്‍ ഇര തേടിയതിന്റെ പങ്ക് മാത്രം ഭക്ഷിച്ചിരുന്ന കുറുക്കന്‍ മനസ്സില്ലാമന‍സ്സോടെയാണ് ഈ ആജ്ഞ സ്വീകരിച്ചത്.തരിശുഭൂമിയില്‍ ഭക്ഷണം തേടിയിരുന്ന മെലിഞ്ഞ ഒരു ഒരു കഴുതയെ കുറുക്കന്‍ കണ്ടു.തന്ത്രപൂര്‍‌വ്വം കഴുതയുടെ അടുത്തെത്തിയ കുറുക്കന്‍ അതിന്റെ ശോച്യസ്ഥിതിയില്‍ ദുഃഖം പ്രകടിപ്പിക്കുകയും നിറയെ ചെടികളുള്ള താഴ്വരയിലേക്ക് അതിനെ ക്ഷണിക്കുകയും ചെയ്തു.

കുറുക്കന്റെ വാഗ്ദാനം നിരസിച്ച് കഴുത പറഞ്ഞു:

 ഇതെനിക്ക് ദൈവം തന്ന ഇടമാണ്,അതിന്റെ കുറവുകളെ കുറിച്ച് ചോദ്യം ചെയ്യുന്നത് പാപമാണ്.പണ്ട് യജമാനുവേണ്ടി വെള്ളം ചുമന്ന് തളര്‍ന്ന ഒരു കഴുതയ്ക്ക് രാജാവിന്റെ കുതിരലായത്തില്‍ ഇടം കിട്ടി.കുതിരകളുടെ മെച്ചപ്പെട്ട  ആരോഗ്യസ്ഥിതി കണ്ട കഴുതയ്ക്ക് തന്റെ സ്ഥിതിയില്‍ അപമാനം തോന്നി.പക്ഷെ ഒരു ദിവസം ആരോഗ്യവാന്‍‌മാരായ കുതിരകളെയെല്ലാം യുദ്ധത്തിനു കൊണ്ടു പോവുകയും അവയെല്ലാം അത്യാസന്ന നിലയില്‍ മടങ്ങിയെത്തുകയും ചെയ്തത് കണ്ട് ആ കഴുത തന്റെ യജമാനന്റെ അടുത്തേക്ക് തന്നെ മടങ്ങി പോകുന്നു.

ഇതു കേട്ട കുറുക്കന്റെ മറുപടി:
പക്ഷെ മെച്ചപ്പെട്ട അവസരങ്ങള്‍ വരുമ്പോള്‍ അത് ചെയ്തു നോക്കാത്തതു തെറ്റാണ്.ദൈവം പറയുന്നു: ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടികൊണ്ടിരിക്കണംഎന്നാണ് ദൈവ വചനം..നീ എന്റെ കൂടെ വന്നാല്‍ കൊല്ലം മുഴുവനും പുല്ല് കിട്ടുന്ന താഴ്വര കാണിച്ചു തരാം.


കഴുത :
 "ഉപജീവനത്തിനായി അന്വേഷിക്കാനുള്ള കല്‍‌പന നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കാനുള്ളതാണ്."

കുറുക്കന്റെ മറുപടി:
"ഈ ഉന്നത വിശ്വാസം സന്യാസ ശ്രേഷ്ഠന്മാര്‍ക്ക് പ്രത്യേകം നല്‍കിയിട്ടുള്ളതാണ്,പ്രവാചന്‍ പറയുന്നു,സംതൃപ്തി ഒരു നിധിയാണ്,അതെല്ലാവരും കണ്ടെത്തുകയില്ല."
കുറുക്കന്‍ ദൈവവചനങ്ങളെ വളച്ചൊടിക്കുകയാണെന്നും ദൈവവിശ്വാസി ഒരിക്കലും ഉപേക്ഷിക്കപ്പെടില്ലെന്നും പറഞ്ഞ കഴുത ഉദാഹരണമായി ഒരു കഥ പറഞ്ഞു:
 ഒരിക്കല്‍ ഒരു വിശ്വാസി തന്റെ വിശ്വാസം പരീക്ഷിക്കാനായി മരുഭൂമിയില്‍ പോയി,തന്റെ ആവശ്യങ്ങള്‍ ദൈവം നിറവേറ്റി തരുമെന്നും ഭക്ഷണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ മറ്റുള്ളവരെ സമീപിക്കില്ലെന്നും ഉറപ്പിച്ച് ഒരു കല്ലില്‍ കിടന്ന് ഉറക്കമായി.ദൈവം ഒരു പറ്റം യാത്രക്കാരെ അയാളുടെ അടുത്തേക്ക് അയക്കുകയും അവര്‍ അയാളെ കണ്ടെത്തി ഭക്ഷണം നല്‍കുകയും ചെയ്തു.
ദൈവം നമുക്ക് കൈകള്‍ തന്നത് പരിശ്രമിക്കാനാണെന്ന് പറഞ്ഞ് കഴുതയുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ കുറുക്കന്‍ കഴുതയെ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.ദൈവവിശ്വാസത്തേക്കാള്‍ മഹത്തായ തൊഴിലില്ലെന്നും ഇഹലോകത്തിലെ ജോലികളെല്ലാം നാശത്തിലേക്കേ നയിക്കൂ എന്ന് "നിന്റെ കൈകളാല്‍ സ്വയം നാശത്തിലേക്ക് തള്ളിയിടരുത്" എന്ന വാക്യം ഉദ്ധരിച്ച് കഴുത പറഞ്ഞു.
  
പക്ഷെ ദിവ്യവചനങ്ങളൊക്കെ ഉരുവിട്ട് കൊണ്ടിരുന്നെങ്കിലും തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കാന്‍ കഴുതയ്ക്ക് കഴിഞ്ഞില്ല, കാരണം അതിന്റെ വിശ്വാസം ആഴത്തില്‍ വേരുറക്കാത്തതായിരുന്നു.തത്തകളെ പോലെ എന്തൊക്കെയോ ഏറ്റ് പറയുമ്പോഴും കുറുക്കന്‍ പറഞ്ഞ നിറയെ പുല്ലുള്ള ആ മൈതാനം അതിനെ മോഹിപ്പിച്ചു കൊണ്ടിരുന്നു.
 കഴുതയ്ക്ക് ഇബ്രാഹിം നബി(അ)യെ പോലെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കാനായെങ്കിലും 
 തീയിലൂടെ നടക്കാന്‍ കഴിഞ്ഞില്ല. അവസാനം കഴുത കുറുക്കന്റെ വാക്കുകളില്‍ മയങ്ങി സിംഹത്തിന്റെ മടയിലേക്ക് പോയി.കഴുതയെ കണ്ടപാടെ സിംഹം ചാടി വീണെങ്കിലും ക്ഷീണിതനായതിനാല്‍ അതിനെ പിടിക്കാന്‍ കഴിഞ്ഞില്ല.കഴുത ഒരു ചെറിയ മുറിവുമായി രക്ഷപ്പെട്ടപ്പോള്‍ സിംഹത്തിന്റെ എടുത്തു ചാട്ടത്തിനെ കുറുക്കന്‍ കുറ്റപ്പെടുത്തി.സിംഹം തന്റെ കുറ്റം സമ്മതിച്ച് ഒന്നു കൂടെ കഴുതയെ തന്റെ അടുത്തെത്തിക്കാന്‍ കുറുക്കനോടാവശ്യപ്പെട്ടു.ശ്രമിച്ചു നോക്കാമെന്ന് കുറുക്കന്‍ സമ്മതിച്ചു.
തന്നെ ചതിയില്‍ കുടുക്കിയതിലുള്ള പരാതിയും പരിഭവവുമായാണ് കഴുത കുറുക്കനെ എതിരേറ്റതെങ്കിലും കഴുത കണ്ട സിംഹം ഒരു മായ മാത്രമായിരുന്നെന്ന് അതിനെ വിശ്വസിപ്പിക്കാന്‍ കുറുക്കന് അധികം പണിപ്പെടേണ്ടി വന്നില്ല.അനുഭവത്തിലെ നിന്ന് പാഠമുള്‍ക്കൊള്ളാത്ത മണ്ടനായ കഴുത ചതിയനായ കുറുക്കനെ പിന്തുടര്‍ന്ന് തന്റെ മരണം വരിച്ചു.
കഴുതയെ വക വരുത്തിയതിനു ശേഷം കുറുക്കനെ ശവത്തിന്റെ കാവലേല്‍‌പ്പിച്ച് സിംഹം ദാഹശമനത്തിനായി പുഴയിലേക്ക് പോയി.സിംഹം പോയതും കുറുക്കന്‍ കഴുതയുടെ ഏറ്റവും സ്വാദുള്ള ഭാഗങ്ങളായ ഹൃദയവും കരളും ഭക്ഷിച്ചു.തിരിച്ചെത്തിയ സിംഹം കഴുതയുടെ ഹൃദയവും കരളും എവിടെ എന്നാരാഞ്ഞപ്പോള്‍ അവ രണ്ടും കഴുതയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ കഴുത ഇത്ര മണ്ടനാകില്ലായിരുന്നു എന്ന് പറഞ്ഞ് കുറുക്കന്‍ സിംഹത്തെ സമാധാനിപ്പിച്ചു.
അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്തവര്‍ ഇന്ന് തിരിച്ചറിവില്ലാതെ പോയതിനെ പറ്റി വരാനിരിക്കുന്ന ലോകത്തില്‍  തീര്‍ച്ചയായും വിലപിക്കും.

Labels: , ,

25 Comments:

Blogger വല്യമ്മായി said...

മസ്നവിയിലെ അഞ്ചാം അദ്ധ്യായത്തിലും അന്‍‌വര്‍-ഇ-സുഹൈലി എന്ന കൃതിയിലും പ്രതിപാദിച്ചിട്ടുള്ള കഥയുടെ പരിഭാഷ.നമ്മളില്‍ പലരും കേട്ടതാണെങ്കിലും അന്ന് ശ്രദ്ധിക്കാതെ പോയ ആത്മീയതലങ്ങള്‍ വെളിച്ചംകാണിക്കുന്നതിനു വേണ്ടിയാണീ ഉദ്യമം.

5/24/2009 8:51 pm  
Blogger ഉറുമ്പ്‌ /ANT said...

നന്ദി വല്യമ്മായി.

5/24/2009 10:25 pm  
Blogger ആത്മ/പിയ said...

ഈ വലിയമ്മായിയുടെ ചിന്തകളുടെ ഒരു പോക്കേ!
അപാരം! അഭിനന്ദനങ്ങള്‍! :)
ഇനിയും രണ്ടുമൂന്നു പ്രാവശ്യം വായിച്ചാലേ ഇതില്‍ ഒളിഞ്ഞിരിക്കുന്ന തത്ത്വങ്ങളൊക്കെ ആതമ്യ്ക്ക് ശരിക്കും മനസ്സിലാവൂ.. :)

അവസാനത്തെ പാരഗ്രാഫിനു തൊട്ടുമുന്‍പില്‍ കഴുത എന്നതിനു പകരം കുറക്കന്‍ എന്നായിപ്പോയെന്നു തോന്നുന്നു.

5/25/2009 8:08 am  
Blogger സു | Su said...

വല്യമ്മായി ഇങ്ങനെയൊക്കെ എഴുതുന്നതാണെനിക്കിഷ്ടം. എന്നും എഴുതാൻ സമയം കണ്ടെത്തുക (വിലപ്പെട്ട സമയം ആണെന്ന് അറിയാഞ്ഞിട്ടല്ല). കുറച്ചെങ്കിലും എഴുതുക. :)

5/25/2009 9:09 am  
Blogger വല്യമ്മായി said...

ഉറുമ്പ്,നന്ദി.

അത്മേച്ചി,ചിന്തകള്‍ എന്റെയല്ല,റൂമിയുടെ ആണ് .ഒരു സാദാ കഥയായി പണ്ട് കേട്ടതില്‍ എത്രമാത്രം അര്‍ത്ഥങ്ങളാണ് ഒളിഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവില്‍ പങ്ക് വെച്ചതാണ്.തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി.തിരുത്തിയിട്ടുണ്ട്.

സൂ ചേച്ചി,നന്ദി,എഴുതാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല,ആത്മേച്ചി ഒരു പോസ്റ്റില്‍ പറഞ്ഞ പോലെ സമയമുള്ളപ്പോള്‍ എഴുതാനൊന്നുമുണ്ടാകില്ല,സമയമില്ലെങ്കില്‍ എഴുതാന്‍ തോന്നും :)

5/25/2009 9:16 am  
Blogger ഹന്‍ല്ലലത്ത് Hanllalath said...

ജലാലുദ്ധീന്‍ റൂമിയാണോ ഈ കഥയ്ക്ക്‌ ഇങ്ങനെ ഒരു അര്‍ഥം കല്‍പ്പിച്ചത്..?

ഞാനിത് ആദ്യമായാണ്‌ ഇങ്ങനെ ഒരു വായനയില്‍ കാണുന്നത് ...

നന്ദി....

5/25/2009 2:08 pm  
Blogger വല്യമ്മായി said...

ഹന്‍‌ല്ലലത്ത്,

ഇതു മാത്രമല്ല ഇതു പോലെ ഒരു പാട് കഥകള്‍ മസ്നവയിലുണ്ട്.പിഡിഫ് http://www.omphaloskepsis.com/ebooks/pdf/masnavi.pdf ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

5/25/2009 2:15 pm  
Blogger പി.സി. പ്രദീപ്‌ said...

നന്നായി.

5/25/2009 3:39 pm  
Blogger കൊച്ചുമുതലാളി said...

:) നല്ല കഥ.. തുടര്‍ന്നും ഇതുപോലുള്ള കഥകള്‍ പ്രതീക്ഷിക്കുന്നു.

5/25/2009 5:25 pm  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

വായിച്ചിഷ്ടപ്പെട്ടു വല്യമ്മായീ :)

5/26/2009 3:18 am  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതുപോലെ ഉള്ള കഥകള്‍ തുടര്‍ന്നെഴുതൂ വല്ല്യമ്മായീ.

ഇതൊന്നും ഇപ്പോള്‍ പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്നുണ്ടാവില്ല പുരോഗമിച്ച്‌ പുരോഗമിച്ച്‌ അ അമ്മ എന്നതുമാറ്റി അ അരിവാള്‍ എന്നു മാറുകയല്ലേ ലോകം

5/26/2009 6:33 am  
Anonymous Anonymous said...

ഇഷ്ടപ്പെട്ടു..നന്ദി...

5/26/2009 1:34 pm  
Blogger കാട്ടിപ്പരുത്തി said...

സൂഫിസം വെറുമൊരു ഭക്തി പ്രസ്ഥാനമായതും യഥാര്‍ത്യങ്ങളില്‍ നിന്നുമകന്നതുമാണു അതിന്റെ അപചയങ്ങള്‍ക്കു കാരണം- ഇന്ന് ഏതാണു സൂഫി എന്നു തിരിച്ചറിയാന്‍ കഴിയില്ല- ഒരു സൂഫിയും ഞാനൊരു സൂഫിയാണെന്നു പറഞ്ഞിട്ടില്ല- എന്തായാലും യാഥാര്‍ത്യങ്ങളില്‍ നിന്നകന്നു മസ്നവി പോലെയൊന്നു പിറക്കില്ല

5/26/2009 1:52 pm  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

പുനർവായനയിലും വിസ്മയങ്ങൾ....

5/26/2009 2:47 pm  
Anonymous neeraja said...

അനുഭവങ്ങളെ നന്ദി ..........

5/27/2009 12:17 pm  
Blogger വല്യമ്മായി said...

പ്രദീപ്,കൊച്ചുമുതലാളി,ജ്യോതിര്‍മയി,ഇന്‍ഡ്യ ഹെറിറ്റേജ്,വേറിട്ട ശബ്ദം,ബിലാത്തിപട്ടണം,നീരജ നന്ദി.

കാട്ടിപ്പരുത്തി,ഞാനറിഞ്ഞിടത്തോളം മഹത്തായ ഒരു ചിന്താധാരയാണ് സൂഫിസം.

ലൗകികജീവിതത്തിന്റെ നൈമിഷികതയെപറ്റി പറയുമ്പോള്‍ തന്നെ അതില്‍ നിന്നകന്ന് ജീവിക്കാന്‍ കല്പ്പിക്കുന്നുമില്ല,നമ്മുടെ മതം.

'ഇവിടെ കിട്ടുന്ന അനുഗ്രഹങ്ങളെല്ലാം ആപേക്ഷികവും നിത്യമായ അനുഗ്രഹം പരലോകത്ത് ലഭിക്കുന്നതുമാണ്' തുടങ്ങി പല ഖുരാന്‍ ആശയങ്ങളെയും കഥകളുടേയും മറ്റ് ഉപമകളുടെയും സഹായത്തോടെ മസ്നവി പോലുള്ള കൃതികളില്‍ വിവരിച്ചിരിക്കുന്നു.

6/08/2009 3:48 pm  
Blogger കാട്ടിപ്പരുത്തി said...

വല്യമ്മായി-
ഒരു കഥയെ വലിയ ഒരു ചര്‍ച്ചയിലേക്കെടുക്കുന്ന ഒരനൌചിത്യന്മുണ്ട്.(എന്റെ ഭാഗത്തുനിന്നാണാ തെറ്റ്) എങ്കിലും ഒന്നു സൂചിപ്പിച്ചോട്ടെ. സൂഫിസം എന്ന പദം തന്നെ ഇസ്ലാമിക സമജ്ഞയകളില്ല. പുതപ്പ് എന്നര്‍ത്ഥം വരുന്ന സുഫ്ഫ എന്ന വാക്കില്‍ നിന്നാണ് സൂഫി എന്നത് വരുന്നതെന്നൊരു വാദമുണ്ട്, പുതപ്പുമൂടി നടക്കുന്നവര്‍ എന്ന്- വൈക്കം ബഷീറിന്റെ ഓര്‍മകളുടെ അറകളിലെല്ലാം സൂഫികളുടെ കൂടെ നടന്ന കഥകള്‍ കേള്‍ക്കാം- അനല്ല് ഹഖ് എന്നത് തത്വമസി എന്നു തന്നെയാണ്. ഇതിന്റെ കേരളപ്പതിപ്പുമുണ്ട്.
ചപ്പാത്തി തിന്നുന്നവനെ നോക്കി അല്ലാഹു അല്ലാഹുവിനെ തിന്നുന്നു എന്നല്ലാം,

ചില നല്ല പണ്ഢിതരെയും സൂഫികള്‍ തങ്ങളുടെതാണെന്നും തങ്ങളുടെ നേതാവ് അവരാനെന്നും അവകാശപ്പെടാറുണ്ട്. മൊഹ്‌യുദ്ദീന്‍ ഷൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെല്ലാം അങ്ങിനെ വരുന്നവരാണ്.

വലിയ ഒരു ചര്‍ച്ചയിലേക്ക് ഒരു കഥയെ വലിച്ചിഴക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ സൂചനയിലൊതുക്കുന്നു- അതെല്ലെ അതിന്റെ ഭംഗി

6/09/2009 2:16 pm  
Blogger വല്യമ്മായി said...

പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളതിനെ പലരും തെറ്റായി പിന്നീട് വ്യാഖ്യാനം ചെയ്തു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.അള്ളാഹുവിനേയും അവന്റെ സൃഷ്ടികളെയും ഒന്നാണെന്ന് പറയുന്നതിലുള്ള അനൗചിത്യം ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകുന്നതേയുള്ളൂ.

ഞാന്‍ ഒരു ഇസത്തിന്റേയും വക്താവാകാന്‍ ആഗ്രഹിക്കുന്നില്ല.ബുദ്ധിയുള്ളവര്‍ക്ക് പ്രപ്ഞ്ചം മുഴുവന്‍ ദൃഷ്ടാന്തങ്ങളുണ്ടെന്നല്ലേ ദൈവവചനം.അവ വ്യക്തമാക്കുന്ന ചിലത് വായിക്കുമ്പോള്‍ പരിഭാഷപ്പെടുത്തി പങ്ക് വെക്കുന്നു എന്ന് മാത്രം.

6/09/2009 2:56 pm  
Blogger വല്യമ്മായി said...

സ്വയം തേടാതെ നേതാക്കന്മാരുടെ തണലുപറ്റി മാത്രം ജീവിക്കുന്നവരെ ഈ കഥയില്‍ കുറുക്കനെ കുറിച്ചുള്ള ഉപമയിലൂടെ റൂമി തന്നെ പരിഹസിച്ചതാണ്,പൗരോഹിത്യത്തെ എതിര്‍ക്കുന്ന ഇസ്ലാം ചിന്ത തന്നെയാണിതിലൂടെ വെളിവാകുന്നതും.

6/09/2009 3:02 pm  
Blogger പാര്‍ത്ഥന്‍ said...

വല്യമ്മായി,
കഥ ഇങ്ങനെയും വായിക്കാം. തുടരുക.....
സൂഫി കഥകളായാലും മുല്ലാ കഥകളായാലും ഹൈന്ദവ പുരാണകഥകളായാലും
എല്ലാം മനുഷ്യന് നന്മകൾ മനസ്സിലാക്കാൻ വേണ്ടി എഴുതപ്പെട്ടിട്ടുള്ളതാണ്.
അതിൽ നിന്നും മാറി ചില മതത്തിന്റെ ആധികാരികത ഉറപ്പിക്കാൻ ശ്രമിച്ചാൽ
അതിന്റെ അന്തസത്ത ഇല്ലാതാകും.

കാട്ടിപ്പരുത്തി:
‘അനൽ ഹക്ക്’ എന്നാൽ ‘തത്ത്വമസി’ എന്നാണ് എന്ന തർജ്ജമ എവിടന്നു കിട്ടി.
അജ്ഞനമെന്നത് ഞാനറിയും, മഞ്ഞളു പോലെ വെളുത്തിരിക്കും.
സൂഫിസത്തിനെ ഇസ്ലാം അംഗീകരിക്കുന്നില്ല എന്ന് എല്ലാവർക്കും അറിയാം.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മൻസൂർ ഹല്ലാജിനെ കൊന്ന് ചുട്ട് പുഴയിലൊഴുക്കിയ ചരിത്രം.

6/09/2009 4:39 pm  
Blogger കാട്ടിപ്പരുത്തി said...

തത്വം-ജ്ഞാനം
അസി-നീയാകുന്നു

ഇത് സുകുമാര്‍ അഴീക്കോടിന്റെ തത്വമസിയുടെ തുടക്കത്തില്‍ നിന്നുള്ള ഓര്‍മയില്‍ നിന്നെഴുതുന്നതാണു പാര്‍ത്ഥാ. ഡിഗ്രിക്കു പഠിക്കുമ്പോള്‍ വായിച്ചതാണ്, തെറ്റുണ്ടെങ്കില്‍ തിരുത്താം

അനല്‍ ഹഖിനു കുറച്ചു കൂടി യോജിക്കുന്നത് അഹം ബ്രഹ്മസി എന്നാണെന്നാണ് ഓര്‍മ. പക്ഷെ രണ്ടിന്റെയും ഉദ്ദെശ്യം ഒന്നു തന്നെ.
സംസ്കൃതം ഭാഷയായി പഠിച്ചിട്ടില്ല. വായനയില്‍ വരുന്നവ വച്ച് ഒരു ചര്‍ച്ചയില്‍ കൊണ്ടു വരാന്‍ മാത്രം കഴിവുള്ളവനല്ല.


അമ്മായി- സൂഫിസം വലിയ ഒരു ചര്‍ച്ചയാണ്- അതിനെ കുറിച്ച് കുറെ പഠിക്കാനുണ്ട്. എന്തായാലും കഥകളെ കഥകളായെടുക്കാം. കഥാകൃത്തവിടെ നില്‍ക്കട്ടെ

6/09/2009 5:39 pm  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

@ കാട്ടിപ്പരുത്തി

തത്‌ = അത്‌ (ബ്രഹ്മം)
ത്വം = നീ
അസി = ആകുന്നു

ഇതു ഞാന്‍ മുമ്പ്‌ അനില്‍ശ്രീയുടെ പോസ്റ്റിലും എഴിതിയിരുന്നല്ലൊ

അഹം ബ്രഹ്മ അസ്മി = ഞാന്‍ ബ്രഹ്മം ആകുന്നു

രണ്ടും ഒറെ അര്‍ത്ഥത്തില്‍ തന്നെയാണുപയോഗിക്കുന്നത്‌

6/09/2009 9:08 pm  
Blogger കാട്ടിപ്പരുത്തി said...

ഇന്ത്യഹെരിറ്റേജ്-
വളരെ നന്ദി-
ഉദ്ദെശ്യം വച്ചെഴുതിയതായിരുന്നു, വായനയില്‍ ആശയങ്ങളല്ലെ നമ്മളോര്‍മയില്‍ നിറുത്തുകയുള്ളൂ. തിരുത്തിനു നനദി

6/10/2009 9:11 am  
Blogger Unknown said...

ഗഹനമായ ചിന്തകള്‍ക്ക് വഴിവെക്കുന്ന കഥ, നന്ദി

7/08/2009 5:15 pm  
Blogger അസ്‌ലം said...

very good

8/22/2009 8:00 pm  

Post a Comment

<< Home