Wednesday, September 06, 2006

ഭ്രാന്ത്

അച്ഛന് കമ്പ്യൂട്ടറില്‍ ചാറ്റുന്ന ഭ്രാന്ത്.

മകന് മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ഭ്രാന്ത്.

മകള്‍ക്ക് റ്റിവിയിലെ സീരിയല്‍ ഭ്രാന്ത്.

ഇതെല്ലാം കണ്ട് അമ്മയ്ക്ക് കലി കയറി.അവര്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും റ്റിവിയും എടുത്ത് വലിച്ചെറിഞ്ഞു. അച്ഛനും മകനും മകളും കൂടി അമ്മയെ ഭ്രാന്താശുപത്രിയില്‍ കൊണ്ടാക്കി വേറെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും റ്റിവിയും വാങ്ങി.

Labels:

26 Comments:

Blogger വല്യമ്മായി said...

ഭ്രാന്ത് -പുതിയ നിമിഷ കഥ

9/06/2006 2:00 pm  
Blogger Rasheed Chalil said...

അങ്ങനെ ഭ്രന്തില്ലാത്തവ‍ള്‍ക്കായി ഭ്രാന്താശുപത്രിയുടെ വാതിലുകള്‍ തുറക്കപെട്ടു.. ക് ര്ര്ര്ര്ര്ര്ര്..

വല്ല്യമ്മായി ചൂരലുമായി ആരെങ്കിലും വരും മുമ്പ് ഓടിക്കോ...

9/06/2006 2:05 pm  
Blogger asdfasdf asfdasdf said...

ആ അമ്മയെ സമ്മതിക്കണം..ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്നും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ....എനിക്ക് വയ്യായെ.... ഞാന്‍ പോയി ഹെല്‍മറ്റ് ധരിച്ച് വരാം..

9/06/2006 2:13 pm  
Blogger അരവിന്ദ് :: aravind said...

ഏതായാലും പുതിയ അമ്മയെ വാങ്ങിയില്ലല്ലോ...സമാധാനം.
:-)

9/06/2006 2:16 pm  
Blogger മുസ്തഫ|musthapha said...

എന്‍റെ ബ്ലോഗിങ്ങ് ഭ്രാന്ത് കണ്ട് എന്‍റെ ബോസ്സിന് ഭ്രാന്ത് വരാതിരുന്നാ മതിയെന്‍റെ കര്‍ത്താവേ...

കെട്ട്യോളും കുട്ട്യോളും കഷ്ടത്തിലാകും.

9/06/2006 2:17 pm  
Blogger Unknown said...

ഈ ബ്ലോഗിങ്ങ് ഭ്രാന്താണ് അപകടകാരി. ഇവന്‍ വന്നാല്‍ പിന്നെ എന്റെ ഒരു പാലാ അച്ചായന്‍ ഫ്രണ്ടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നമ്മള്‍ “തെണ്ടിപ്പോകത്തേയുള്ളൂ”.

9/06/2006 2:23 pm  
Blogger myexperimentsandme said...

അച്ഛനും അമ്മയും മകളും ബ്ലോഗുന്നിടത്ത് ആ പ്രശ്‌നമില്ല എന്ന് തോന്നുന്നല്ലേ :)

പണ്ടേതോ സിനിമയില്‍ പോസ്റ്റ്‌മാന്‍ “അവിടേം സുഖം, ഇവിടേം സുഖം, പിന്നെനിക്കാണോ അസുഖം” എന്ന് പറഞ്ഞതുപോലെ.

നല്ല നുറുങ്ങ്.

9/06/2006 2:50 pm  
Blogger ഏറനാടന്‍ said...

എനിക്കും ബ്ലോഗ്‌ പിരാന്ത്‌ കൂടി കൂടി ഇപ്പോള്‍ എന്റെ ഓഫീസ്‌ബോയ്‌ ഒരുവിധം ഞാന്‍ ചെയ്യേണ്ടുന്ന കടലാസുപണിയൊക്കെ ഏറ്റെടുത്ത്‌ കൈയ്യാളാന്‍ തുടങ്ങി. ബ്ലോഗ്‌ വട്ട്‌ മൂത്ത്‌ എന്നെ അവന്‍ കടത്തിവെട്ടി പ്രമോഷനടിച്ചു കസേര കൈക്കലാക്കുവോന്നാ എന്റെ വ്യാധി?! (ചിലപ്പോ പിരാന്തിന്റെ തോന്നലവാം)

9/06/2006 4:01 pm  
Blogger kusruthikkutukka said...

അതികമായാല്‍ അമ്രുതും വിഷം
പരീക്ഷാകാലത്തു ബ്ലൊഗുന്ന വിദ്യാരിഥികളുടെ വിജയത്തിനു വേണ്ടിയും
ഓഫീസിലിരുന്നു ബ്ലോഗുന്നവരുടെ ജോലി സ്ഥിരതക്കു വേണ്ടിയും
ബ്ലോഗെന്ന ഭ്രാന്തിനു മരുന്നു കണ്ടു പിടിക്കാന്‍ പോകുന്നവരുടെ പ്രവര്‍ത്തന വിജയത്തിനു വേണ്ടിയും ഉള്ള പ്രാര്‍ഥനകളോടെ
ഓ.ടോ അഛനും അമ്മയും ബ്ലോഗിത്തകര്‍ക്കുമ്പോള്‍ ഈ തറവാട്ടിലെ കുസ്രുതികുടുക്കകള്‍ എന്തു ചെയ്യും .
കഥാപാത്രങ്ങള്‍ സാങ്കല്പ്പികം മാത്രം :) :)

9/06/2006 4:28 pm  
Blogger Aravishiva said...

വന്നു വന്നു ബ്ലോഗിനെക്കുറിച്ചു വരെ ഉത്തരാധുനിക കഥയായി....എന്റെ അഭിപ്രായത്തില്‍ ബ്ലോഗ് പ്രാന്ത് സിനിമാപ്രാന്തിനെയൊ ക്രിക്കറ്റ് പ്രാന്തിനെയൊ പോലെ വളരെ നിര്‍ദ്ദോഷകരമായ ഒരു പിരാന്താകുന്നു...ജീവിതത്തില്‍ എന്തെങ്കിലുമൊരു പിരാന്ത് വേണം,ഇല്ലെങ്കില്‍ വളരെ ബോറാണെന്നേ...

9/06/2006 5:06 pm  
Blogger റീനി said...

വല്ല്യമ്മായി, നല്ല നിമിഷ കഥ. അപ്പൊ അമ്മമാരു ബ്ലോഗ്‌ ചെയ്യുന്ന കുടുംബം സന്തുഷ്ട കുടുംബം.
കുസ്രുതിയുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കട്ടെ. ദിവസ്സത്തിന്റെ നീളം ഡബിള്‍ ആക്കാന്‍ ഞാന്‍ ദൈവത്തിന്‌ അപ്പീല്‍ കൊടുത്തിട്ടുണ്ട്‌. ബ്ലോഗിംഗ്‌ വന്നപ്പൊ വേറൊന്നിനും സമയമില്ല

9/06/2006 6:20 pm  
Blogger ഉമേഷ്::Umesh said...

നല്ല കുഞ്ഞിക്കഥ, വല്യമ്മായീ.

9/06/2006 8:15 pm  
Blogger അനംഗാരി said...

വല്യമ്മായി, സൂക്ഷിച്ചോ.എപ്പോഴും സംഭവിക്കാം. ഭ്രാന്ത് ഒരു വല്ലാത്ത അവസ്ഥ തന്നെയാണെ.ഒരു കൊച്ചു കഥ.നല്ല കഥ.

9/06/2006 10:51 pm  
Blogger വിനോദ്, വൈക്കം said...

സത്യത്തില്‍ ആ അമ്മച്ചിക്ക് ബ്ലോഗിയതിലും എസ്സെമ്മെസ്സിലുമായിരിക്കില്ല കലി...

വേറൊരു സീരിയല്‍ പെട്ടി വാങ്ങിക്കൊടുത്തിരുന്നേല്‍....
മിണ്ടാതെ കരഞ്ഞ് കരഞ്ഞിരുന്നേനേ...

9/06/2006 11:40 pm  
Blogger കരീം മാഷ്‌ said...

അച്‌ഛനു കമ്പ്യൂട്ടറില്‍ ബ്ലൊഗുന്ന ഭ്രാന്ത്‌...?
1.നട്ടപ്പാതിരക്കു അലാറം പോലുമില്ലാതെ ഞെട്ടിയുണര്‍ന്നു കണ്ണു തിരുമ്മി കമ്പ്യൂട്ടര്‍ ഓണാക്കുക.
2.ഡയല്‍ അപ്‌ കണക്‌ട്‌ ചെയ്‌ത്‌ ആദ്യം ഫേവരേറ്റിലെ പിന്മൊഴി ക്ലിക്കു ചെയ്യുക.
3.പിന്മോഴി വള്ളിയില്‍ തൂങ്ങി ഏതെങ്കിലും പോസ്‌റ്റില്‍ കയറുക.
4.എവിടെയെങ്കിലും നാലു കമന്റിടുമ്പോഴേക്കു I.E. ഹാങ്ങവുക.
5.വീണ്ടും റീസെറ്റു ചെയ്‌ത്‌ പിന്മോഴി പിന്‍വാതിലുവഴി അകത്തു കടക്കുക.രാത്രിയെ പകലാക്കുന്ന എഴാം കടലിനക്കരെയുള്ള കൂമന്മാരുടെ കൂടെക്കൂടുക. ഐ.ഇ. ഹങ്ങാവുക. വീണ്ടും റീസെറ്റു ചെയ്യുക. അവസാനം സുരേഷ്‌ ഗോപി പറയുന്ന ആ വേസ്റ്റ്‌ സധനത്തിന്റെ പേരു വിളിച്ചു പവര്‍ ഓഫാക്കി അലാറം അടിക്കുന്നതു വരെ പുതപ്പിനടിയില്‍ കൂടുക.

6.മാസാവസാനം എമിരേറ്റ്‌ ഇന്റര്‍നെറ്റിന്റെ ബില്ലു വരുമ്പോള്‍ മാതൃഭൂമിയില്‍ വന്ന സമ്പത്തിന്റെ മടിയിലിരുന്ന ബ്ലോഗുന്നവര്‍ എന്ന "പ്രശംസ" ബില്ലില്‍ നിന്നു മനസ്സിലാക്കി ഞെട്ടുക.(സമ്പത്തു പറയുന്നു " മോനെ എന്റെ മടിയില്‍ നിന്ന്‌ എണീറ്റിട്ട്‌ ബ്ലോഗെടാ.., മടിത്തട്ട്‌ വേദനിക്കുന്നു!.)

ഓഫീസിലെത്തിയാല്‍ സെര്‍വര്‍ ഓണ്‍ ചെയ്‌ത്‌ ആദ്യം തന്നെ "qwerty കീബോര്‍ഡ്‌ മാറ്റി മലയാളം കീബോര്‍ഡ്‌ വെച്ച്‌ ഓഫീസിലിരുന്ന്‌ ചുളുവില്‍ കള്ളബ്ലോഗെഴുത്തു കൂടി നിര്‍ത്തണം( എന്നിട്ടു വേണം പണി കളഞ്ഞ്‌ മൗസ്‌പാഡ്‌ പിച്ചപ്പാത്രമക്കി സെക്രട്ടേരിയറ്റ്‌ നടയില്‍ ഗള്‍ഫ്‌ റിട്ടേണീസിന്റെ സത്യാഗ്രഹമിരിക്കാന്‍) " എന്ന നിര്‍ദ്ദേശമടങ്ങിയ പിന്മൊഴി കമന്റുകള്‍ സേവ്‌ ആസ്‌ കോടുത്ത്‌ നെറ്റ്‌വര്‍ക്കിലെ എന്റെ ഡ്രൈവില്‍ സേവു ചെയ്‌ത്‌ മെയിന്‍ ഓപണ്‍ ഹാളിലെ ഇന്റര്‍നെറ്റ്‌ സിസിറ്റത്തില്‍ നിന്നു പെട്ടന്നെണീറ്റ്‌ ഞാന്‍ വളരെ ഡീസന്റണെന്ന ഭാവത്തില്‍ സ്വന്തം ക്യാബിനിലെ കമ്പ്യൂട്ടറില്‍ തുറന്നു വായിക്കുക. ആരെങ്കിലും വന്നാല്‍ മിനിമെയ്‌സ്‌ ചെയ്‌ത "പീച്ച്‌ട്രീ" തുറന്നു നല്ല പിള്ള (ബാലകൃഷ്ണ) യാവുക.
എനിക്കു ഭ്രാന്തായോ?
നാളെ തീര്‍ച്ചയായും ഒരു മനശ്ശസ്‌ത്രജ്ഞനെ കാണണം.(അതിനു മുന്‍പ്‌ ഇത്തിരിവെട്ടത്തിനെരു കമാന്റ്‌ കൊടുക്കണം)..!

9/07/2006 3:03 am  
Blogger Santhosh said...

നല്ല കഥ!

9/07/2006 3:35 am  
Blogger ദിവാസ്വപ്നം said...

ഞാന്‍ കേട്ട കഥയില്‍ അഛന് ജോലിഭ്രാന്ത്, മകന് ബൈക്ക് ഭ്രാന്ത്, മകള്‍ക്ക് മേയ്ക്കപ്പ് ഭ്രാന്ത്, അമ്മയ്ക്ക് ടീവീ സീരിയല്‍ ഭ്രാന്ത്...

എല്ലാം കണക്കന്നെ !

എന്നാലും അച്ഛനും മക്കളും കൂടി അമ്മയെ ഭ്രാന്താശുപത്രിയില്‍ കൊണ്ടുചെന്നാക്കി എന്ന് കേട്ടപ്പോള്‍ എന്തോ ഒരു ചെറിയ ഇതു പോലെ...:(

9/07/2006 6:53 am  
Blogger Rasheed Chalil said...

കരീം മാഷേ സൂക്ഷിക്കുക. ഇനി യുയെ ഇ മീറ്റ് സ്വപ്നം കാണാന്‍ തുടങ്ങും.. ആരാന്റെ കാലില്‍ തൂങ്ങിയാടി എമിരേറ്റ്സ് ടവര്‍ എത്തുമ്പോള്‍ കാല് ഒന്ന് പൊക്കി പിടിക്കാണേ എന്ന അഭ്യര്‍ത്ഥന വരും.
അങ്ങനെ എന്തല്ലാം കാണാന്‍ കിടക്കുന്നു.. തുടങ്ങിട്ടല്ലേ ഉള്ളൂ... ഞാന്‍ ഈ സ്വപ്നം കണ്ടതാ (വായിച്ചിരിക്കും)

കൂട്ടത്തില്‍ ഇത്തിരിവെട്ടത്തിനിട്ടോരു കൊട്ടിയ കൊട്ട് കിട്ടി ബോധിച്ചു..

9/07/2006 8:56 am  
Blogger കണ്ണൂരാന്‍ - KANNURAN said...

ഉടന്‍ തന്നെ സംഭവിക്കാവുന്ന കഥ തന്നെ ഇത്‌

9/07/2006 3:39 pm  
Blogger P Das said...

വല്ല്യമ്മായിയേ.. റ്റെലിഫോണ്‍ ബില്ല് വന്നപ്പൊ എനിക്കും ഭ്രാ‍ന്താണന്ന് ഇവിടെയും പറയുന്നതു കേട്ടു!!

9/07/2006 6:22 pm  
Blogger വല്യമ്മായി said...

നമ്മുടെ മന്ത് വെള്ളത്തിലിട്ട് വഴിയില്‍ കൂടെ പോകുന്നവരെ മന്താ മന്താ എന്ന് വിളിക്കുന്ന മനുഷ്യന്റെ പൊതുസ്വഭാവത്തെ വരച്ചു കാട്ടിയതാണ്‌ ഞാനിവിടെ.ബ്ലോഗും മൊബൈലും സീരിയലുമെല്ലാം അതിന്‌ ഞാന്‍ തിരഞ്ഞെടുത്ത ബിംബങ്ങള്‍ മാത്രം.

അതല്ലാതെ ബ്ളോഗ്ഗിങ്ങ് ഭ്രാന്താണെന്ന് പറയാന്‍ എനിക്കെന്താ ഭ്രാന്തുണ്ടോ

9/11/2006 8:27 pm  
Blogger Unknown said...

അപ്പൊ വല്ല്യമ്മായിക്ക് ഭ്രാന്തില്ലേ? :-)

(ഓടോ: വീട്ടില്‍ വല്ല്യമ്മായിക്കും തറവാടിക്കും വേറെ വേറെ കമ്പ്യൂട്ടറായിരിക്കും അല്ലേ? അല്ലെങ്കില്‍ പ്രശ്നമാണല്ലോ. കുട്ടികളെ വിരട്ടാം.പക്ഷേ നിങ്ങള്‍ തമ്മില്‍ അടിയായിരിക്കും അല്ലേ?) :-)

9/11/2006 8:33 pm  
Blogger sreeni sreedharan said...

പോസ്റ്റ് വായിച്ചപ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ല, പക്ഷേ കമന്‍റുകള്‍ വയിച്ചപ്പോള്‍ എനിക്കും ഭ്രാന്തുണ്ടോ എന്ന് ഒരു സംശയം!

9/11/2006 9:18 pm  
Blogger Rasheed Chalil said...

അല്ല ദില്‍ബൂ ഇവിടെ വാദി പ്രതിയായോ എന്ന് സംശയം.

9/12/2006 8:43 am  
Blogger ശ്രീ said...

യഥാര്‍‌ത്ഥ സമൂഹത്തിന്റെ കാഴ്ചപ്പാട് വളരെ ചുരുങ്ങിയ വാക്കുകള്‍‌ കൊണ്ട് മനോഹരമായി വിവരിച്ചിരിക്കുന്നു...
ഇനിയും ഭ്രാന്തരാകാത്തവര്‍‌ സ്വയം തിരിച്ചറിയട്ടെ!

5/28/2007 4:44 pm  
Blogger ബാജി ഓടംവേലി said...

വളരെ മനോഹരമായി
ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിരിക്കുന്നു
അഭിനന്ദനങ്ങള്‍

11/14/2007 4:52 pm  

Post a Comment

<< Home