ഞാന്‍,എന്റെ ബ്ളോഗ്,നമ്മുടെ ബൂലോഗം
"ഭാഷയോ വായനയോ നശിക്കുന്നില്ല,ബ്ളോഗുകള്ക്കും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്ക്കും മറ്റും ഇതില്‍ നല്ലൊരു പങ്ക് വഹിക്കാന്‍ കഴിയും." കഴിഞ്ഞ വര്‍ഷം ഒരു ലേഖനത്തിനായി ഇങ്ങനെ ഒരു വാചകം കുറിക്കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഞാനും ഒരു ബ്ളോഗറാകുമെന്ന്.
ചുറ്റുമുള്ളവരോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം പറയുന്ന സമയത്ത് കേള്‍ക്കാനുള്ള മാനസിക അവസ്ഥയിലായിരിക്കില്ല നമ്മള്‍,പ്രത്യേകിച്ചും പിന്‍ തലമുറ.അങ്ങനെ പറയാനുള്ളത് എന്നും എല്ലാവര്‍ക്കും വായിക്കാനൊരിടം എന്ന നിലയിലാണ് ഈ ബ്ളോഗിന്റെ തുടക്കം.
സ്വന്തം ഐഡന്റിറ്റി മറച്ചു വെക്കാതെയാണ് ഞാന്‍ ബ്ളോഗെഴുതുന്നത്.എന്റെ ഉമ്മൂമ്മയ്ക്കൊരു ബ്ളോഗുണ്ടായിരുന്നു എന്ന് പറഞ്ഞ് എന്റെ കൊച്ചുമക്കള്‍ തല കുനിക്കരുതെന്ന ഒരാഗ്രഹം മാത്രം.
അമ്മയെ പോലെ നാം സ്നേഹിക്കുന്ന നമ്മുടെ ഭാഷ ഈ പുതുയുഗത്തിലും നിലനില്‍ക്കാന്‍, വളരാന്‍ ബൂലോഗത്തിന് ഏറെ ചെയ്യാന്‍ കഴിയും.
ഇന്നത്തെ ബൂലോഗത്തെ കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ ഏതൊരു നാട്ടിന്പുറത്തിന്റേയും ഒരു വലിയ പതിപ്പ്.ഈ വീട്ടിലെ കോഴി പോയി അപ്പുറത്തെ വീട്ടില്‍ ഉണക്കാനിട്ടിരിക്കുന്ന നെല്ല് കൊത്തി തിന്നാല്‍ അപ്പുറത്തെ പശു കെട്ടഴിഞ്ഞ് ഈ വീട്ടിലെ കുലക്കാറായ വാഴ മറിച്ചിട്ടാല്‍ ഉണ്ടാകുന്ന ചെറുപിണക്കങ്ങളൊന്നും അധികം നീണ്ടു നില്‍ക്കാറില്ല. പൊതു പുരോഗതിക്ക് വിലങ്ങു തടിയാകാറുമില്ല.
ഈ ബ്ളോഗില്‍ ഇതെന്റെ അമ്പതാം പോസ്റ്റ്.അനുഭവങ്ങളും സ്മരണകളും ഒരുള്‍വിളി പോലെ മനസ്സില്‍ വരുന്ന വരികളുമായി ഇനിയും വരും.
നിങ്ങളെല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനങ്ങള്‍ക്കും ക്രിയാത്മക അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.

Labels: പലവക