എന്‍റെ വാപ്പ
ഉമ്മയെ കുറിച്ച് പലപ്പോഴായി എഴുതിയെങ്കിലും വാപ്പയെ കുറിച്ച് ഏറെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.
വാപ്പയിലൂടെ ഞങ്ങള്‍ക്ക് പകര്‍ന്നു കിട്ടിയ മൂല്യങ്ങളെ എത്ര മാത്രം ഞാന്‍ പകര്‍ത്തിയെന്നോ എന്റെ മക്കളിലേക്ക് പകര്‍ന്നുവെന്നോ തിരിഞ്ഞ് നോക്കാനൊരു ചെറിയ ശ്രമം.
തനിക്ക് നേടാന്‍ കഴിഞ്ഞതിലപ്പുറം തന്റെ മക്കള്‍ നേടണമെന്നും അവര്‍ ഒരുപാട് ഉയരത്തിലെത്തണമെന്നും ആഗ്രഹിച്ചത് കൊണ്ടാകാം ഒരു തരത്തിലുള്ള മതില്‍കെട്ടുകള്‍ക്കുള്ളിലും ഞങ്ങളുടെ വളര്‍ച്ചയെ തളച്ചിടാതിരുന്നതും വാപ്പയുടെ ചിന്തകളെ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതിരുന്നതും.
തന്നെ ദ്രോഹിക്കുന്നവരെ തന്റെ സ്നേഹം കൊണ്ട് കീഴടക്കാനാണ് വാപ്പ എന്നും ശ്രമിച്ചിട്ടുള്ളത്.ഇക്ക ഒരു ജഡ്ജിയായാല്‍ എല്ലം ദൈവത്തിനു വിട്ടുകൊടുത്ത് കുറ്റവാളികളെ വെറുതെ വിട്ടേനേ എന്ന് പലരും കളിയാക്കുന്നത് ഞാന്‍ തന്നെ കേട്ടിട്ടുണ്ട്.
ചെറിയ ക്ലാസ്സില്‍ കൂടെ പഠിച്ച സഹപാഠി വന്നാലും പ്രശസ്തനായ മറ്റൊരു സുഹൃത്ത് വന്നാലും ഒരേ രീതിയിലാണ് വാപ്പാടെ സ്വീകരണം.സഹജീവികളെ കഴിവിന്റെ പരമാവധി സഹായിക്കണം എന്നതാണ് വാപ്പാടെ ഒരു നയം.അതില്‍ നിന്ന് പലപ്പോഴും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും പ്രതിഫലേച്ഛയില്ലാതെയാണ് വാപ്പ പലതും ചെയ്യാറ്.
ചെറുപ്പം മുതല്‍ എല്ലാവിധ സുഖസൗകര്യങ്ങള്‍ ഞങ്ങള്‍ക്കായി നേടി തരുമ്പോഴും എല്ലാത്തിലും മിതത്വം പാലിക്കാനും വരവിനനുസരിച്ച് ചെലവ് ചെയ്യാനും വാപ്പ എന്നും ശ്രദ്ധിച്ചിരുന്നു.സ്കൂളിലും പുറത്തും പുറം മോടികളേക്കാള്‍ പഠനത്തിലും മറ്റ് പഠനേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് അതിനാലായിരിക്കണം.ജീവിതത്തിലെ പല പ്രതിസന്ധികളെ സധൈര്യം നേരിടാനും വാപ്പാനെ പ്രാപ്തനാക്കിയതും ഈ ഗുണം തന്നെ.
ഈ വാപ്പാടെ മകളായി ജനിക്കാനുള്ള ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ മൂല്യങ്ങളെല്ലാം ഏത് അമാവാസി നാളിലും വഴികാട്ടിയാകുന്ന വിളക്കാകാന്‍ ഉള്ളിലുണ്ടാകണേ എന്ന് മാത്രമാണ് ആഗ്രഹം.
മാതാവ് ഭൂമിയാണെങ്കില്‍ നമുക്ക് അതില്‍ വളരാനുള്ള വെള്ളവും വേളിച്ചവും നല്‍കി നമ്മെ കാതു സൂക്ഷിക്കുന്ന ആകാശമാണ് പിതാവ്.
എന്റെ വാപ്പയും മനുഷ്യസഹജമായ എല്ലാ കുറ്റവും കുറവുമുള്ളവ്യക്തി തന്നെ.പക്ഷെ നമ്മുടെ പ്രവൃത്തിയിലൂടെ അതിനേയെല്ലാം എങ്ങനെ മറികടക്കാമെന്നാണ് ആ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ചിട്ടുള്ള ഏറ്റവും വലിയ പാഠം.
Labels: ഓര്‍മ്മക്കുറിപ്പ്
31 Comments:
"എന്റെ വാപ്പ"-പുതിയ പോസ്റ്റ്
അമ്മമാരെ കുറിച്ച് എന്നും വാചാലാരാകുന്ന നമ്മള്‍ അച്ഛന്മാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചില ചിന്തകള്‍ നിങ്ങളുമായി പങ്ക് വെക്കുന്നു.
:-)
നന്നായി, അമ്മായി... പലപ്പോഴും അര്‍ഹിക്കുന്ന സ്നേഹം കിട്ടാതെ പോവുന്ന ഒരു (ന്യൂന)പക്ഷമാണ് അച്ഛന്മാര്‍ എന്നു തോന്നിയിട്ടുണ്ട്.(ഞാനൊരു വിവാദത്തിനില്ലേ...). നല്ല പോസ്റ്റ്
പണ്ടൊക്കെ വൈകി വീട്ടിലെത്തുന്ന രാത്രികളില്‍ ഞാന്‍ ഗേറ്റുതുറക്കുന്ന ശബ്ദം കേള്‍ക്കുന്നത് വരെ കിടപ്പുമുറിയില്‍ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കുമായിരുന്നു അച്ഛന്‍.
ഇപ്പോള്‍ രാത്രി വായനയ്ക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞാന്‍ എത്താന്‍ വൈകുന്ന രാത്രികളില്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നാണ് അച്ഛന്‍ സമയം കളയുക.
(അച്ഛന്റെ സ്നേഹം തിരിച്ചറിയുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങള്‍)
നല്ല കുറിപ്പ്.
ഒത്തിരി പറയാനുണ്ട്.
ഉപ്പ്പന്റെ സ്നേഹത്തെ കുറിച്ചോര്‍മിപ്പിച്ചതിന് നന്ദി മാത്രം പറയന്നൂ തല്‍ക്കാലം
അമ്മ(ഉമ്മ) ഒരു യാഥാര്‍ത്ഥ്യവും, അച്ഛന്‍ (വാപ്പ) ഒരു സങ്കല്‍പ്പവും ആണെന്ന് ഒരു യൂണിവേര്‍സല്‍ ട്രൂത്ത് ഉള്ളതിനാല്‍ അച്ഛന്റെ സ്നേഹം സാധാരണ ക്രിയേറ്റീവ് റൈറ്റിംഗിലോ മറ്റും വരുന്നത് ചുരുക്കമാണ്.
അച്ഛന്മാര്‍ അതാത് സൌരയൂഥത്തിലെ സൂര്യന്മാരാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്റ്!
-സങ്കുചിതന്‍
അതെ,വാപ്പയോടുള്ള അടുപ്പവും കടപ്പാടും വാക്കുകള്‍ക്കതീതമാണ്.പറയാനുള്ളതില്‍ വലരെ കുറച്ചേ എനിക്കെഴുതാന്‍ കഴിഞ്ഞുള്ളൂ.നന്ദി സിജു,സനോജ്,പടിപ്പുര,ഷെഫി,സങ്കുചിതന്‍.
സങ്കു,തറവാടിയുടെ തലമുറ എന്ന കഥ വായിച്ചിട്ടില്ലേ,പിതൃസ്നേഹം തലമുറകളിലൂടെ മൌനമായി സംവദിക്കുന്നതിന്റെ ഒരു നേര്‍ചിത്രം.
“ സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുന്ന അച്ഛനെയാണെനിക്കിഷ്ടം “- ( കട: സിനിമാപ്പാട്ട് ).
ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയതിനു നന്ദി.
വല്യമ്മായീ,
വാപ്പയെപ്പറ്റി വളരെ കാര്യങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ. വാപ്പയുടെ എല്ലാ നല്ല കാര്യങ്ങളും മക്കള്‍ കോപ്പി ചെയ്യാറുണ്ടല്ലോ. വല്യമ്മായിയും കുടുംബവും ആ പാത തന്നെ പിന്തുടരാന്‍ ദൈവം ശക്തി തരട്ടേ.
തന്നെ ദ്രോഹിക്കുന്നവരെ തന്റെ സ്നേഹം കൊണ്ട് കീഴടക്കാനാണ് വാപ്പ എന്നും ശ്രമിച്ചിട്ടുള്ളത്.ഇക്ക ഒരു ജഡ്ജിയായാല്‍ എല്ലം ദൈവത്തിനു വിട്ടുകൊടുത്ത് കുറ്റവാളികളെ വെറുതെ വിട്ടേനേ എന്ന് പല്‍രും കളിയാക്കുന്നത് ഞാന്‍ തന്നെ കേട്ടിട്ടുണ്ട്.
വളരെ നല്ല മനസ്സുകളുടെ ഉടമകളായിരുന്നു പഴയ ആള്‍ക്കാര്‍....അവരെല്ലാം പോയ് മറഞ്ഞുകൊണ്ടിരിക്കുന്നു...ആ സ്ഥാനത്തൊക്കെയും നിര്‍വികാരരായ മനുഷ്യ ജീവികള്‍ കടന്നു വരുന്നു....രഹ്ന..പഴമയെ ഓര്‍ക്കുവാന്‍ കുറെ നല്ല കുറിപ്പുകള്‍
നന്ദു കാവാലം
സ്നേഹത്തിനെക്കുറിച്ചും പഴമയെ ഓര്‍ക്കാനും.
നല്ല പോസ്റ്റു്.:)
നിങ്ങള്‍ ശരിക്കും ഭാഗ്യവതിയാണ്,ബാപ്പയാകുന്ന തണല്‍ മരത്തിനു കീഴെ,ആ സുരക്ഷിതത്വവും ഉറവ വറ്റാത്ത സ്നേഹവും ഏറെ കാലം അനുഭവിക്കുക,ദൈവം തരുന്നതില്‍ വെച്ച് ഏറ്റവും വലിയ അനുഗ്രഹമായി കാണുന്ന ഒരാളാണ് ഞാന്‍.ആ ഭാഗ്യം നാലാം ക്ലാസ്സുവരെ മാത്രമേ എനിക്ക് കിട്ടിയുള്ളൂ...സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുന്നൊരച്ചനെയാണെനിക്കിഷ്ടം...ഈ പാട്ടു കേള്‍ക്കുമ്പോഴെക്കെ എന്തൊ ഒരു നഷ്ടം ഫീല്‍ ചെയ്യുന്നു.
ഇനീം ഒരുപാട് കാലം ഈ ഭാഗ്യം നിങ്ങള്‍ക്ക് നില നിര്‍ത്തി തരാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.
വല്യമ്മായി... വാപ്പയെ കുറിച്ചുള്ള പോസ്റ്റ് വളരെ നന്നായി.
കുറഞ്ഞ കാലത്തെ പരിചയം വെച്ച് പറയാം.. . വാപ്പയുടെ ലാളിത്യം, അത് മകളിലേക്കും പകര്‍ന്നിട്ടുണ്ട്... മുനീറ എപ്പോഴും എടുത്ത് പറയുന്ന ഒരു കാര്യവുമാണത്.
:)
വല്യമ്മായി,
വളരെ നല്ല പോസ്റ്റ്. ഓരോ ദിവസവും നമ്മുടെ പ്രായം കൂടുന്തോറുമാണ് നമ്മുടെ അച്‌ഛനമ്മമാരെപ്പറ്റി നാം കൂടുതല്‍ മനസിലാക്കുന്നതും, കൂടുതല്‍ സ്നേഹിക്കുന്നതും എന്നു തോന്നുന്നു.
വല്യമ്മായിയുടെ പ്രാര്‍ത്ഥന പോലെ ആ മൂല്യങ്ങളെല്ലാം ഏത് അമാവാസി നാളിലും വഴികാട്ടിയാകുന്ന വിളക്കായി ഉള്ളിലുണ്ടാവട്ടെ എന്നാശംസിക്കുന്നു.
വാപ്പാടെ വിശേഷങ്ങള്‍ കമന്റെഴുതിയ അന്‍വര്‍,മഴത്തുള്ളി,നന്ദുവേട്ടന്‍,വേണു,ജാലകം,അഗ്രജന്‍,കുട്ടന്‍ മേനോന്‍,തമനു(ഇവിടെ ആദ്യമാണല്ലെ) ഇവിടെ വരെ എത്തിനോക്കിയ എല്ലാവര്‍ക്കും നന്ദി.
വാപ്പയില്‍ നിന്നും ഒരു പാട് പഠിക്കാന്‍ ഇനിയുമുണ്ട്, പഠിച്ചതില്‍ പലതും എഴുതാന്‍ കഴിഞ്ഞിട്ടുമില്ല.
ഈ വാപ്പാടെ മകളായി ജനിക്കാനുള്ള ഭഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു...
വല്ല്യമ്മായി ഇതാണ് ഒരു പിതാവിന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം... ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്.
ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോസ്റ്റ് വല്യമ്മായി. നന്നായിരിക്കുന്നു.
-സുല്‍
വല്ല്യമ്മായി.. എനിക്കും അച്ഛനാ റോള്‍ മോഡല്‍ ..
ഇത്തിരിവെട്ടം,സുല്‍,ittimalu നന്ദി.
സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുന്ന
ബാപ്പയെയാണെനിക്കിഷ്‌ടം"
വല്യമ്മായീടെ ബാപ്പയെ കുറിച്ച് വായിച്ചപ്പോള്‍ എന്റെ കണിശക്കാരനും 'തിലകന്‍ ടച്ചും' ഉള്ള എന്റെ ഉപ്പയെ ഓര്‍മവരുന്നു.
ഗള്‍ഫിലായിരുന്ന ഉപ്പ ഒരു സന്ദര്‍ശകനെപോലെ വര്‍ഷത്തിലൊരിക്കല്‍ വീട്ടില്‍ വരുന്നേരം വല്യ ഭയമായിരുന്നു, ഒന്നു മിണ്ടുവാന്‍! ശരിക്കും മിണ്ടിതുടങ്ങിയത് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ക്കാണ്. ഇന്ന് പാവം തോന്നും, പ്രായമായ ഉപ്പ പഴയകാലങ്ങളും അന്നത്തെ സുഹൃത്തുക്കളുടെ പ്രശസ്‌തിയും ഉയര്‍ച്ചകളും ടിവിയിലും പത്രത്തിലും കണ്ടും വായിച്ചുമറിഞ്ഞ് കഴിയുന്നു.
വല്യമ്മായി നന്ദി, ഇതുപോലെ മറ്റുള്ളവരിലും മാതാപിതാക്കരുടെ ഓര്‍മകള്‍ വരുത്തിയതിന്..
വിടരുന്ന മൊട്ടുകള്‍ ഏര്‍പ്പെടുത്തിയ മോബ് ചാനല്‍ നല്‍കുന്ന കഥയ്ക്കുള്ള അവാര്‍ഡ് നേടിയതിന് താങ്കള്‍ക്ക് അഭിനന്ദങ്ങള്‍ അറിയിക്കട്ടെ... അതോടൊപ്പം തന്നെ ചിലവിന്‍റെ കാര്യവും ഓര്‍മ്മപ്പെടുത്തട്ടെ...
ഇനിയും എഴുതൂ... ഇനിയും അവാര്‍ഡുകള്‍ തേടി വരട്ടെ... ആശംസകള്‍ :)
ഏറനാടന്‍,നന്ദി.
അഗ്രജന്‍,നന്ദി സമ്മാനം അതെത്ര ചെറുതാണെങ്കിലും സന്തോഷം തരുന്നവയാണ്.പ്രത്യേകിച്ചും എന്റെ രചനകളില്‍ എനിക്കിഷ്ടപ്പെട്ട എന്നാല്‍ വായനക്കാര്ക്ക് പലര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു കഥയ്ക്ക് കിട്ടിയപ്പോള്‍,നന്ദി.
നല്ല ഒരു അഛനെ കിട്ടിയ നിങള്‍ വളരെ ഭാഗ്യവതിയാണ്‍ അമ്മായീ
വാപ്പാടെ വിശേഷങ്ങള്‍ക്കു കമന്റെഴുതിയ നവീ നന്ദി
മാതാവ് ഭൂമിയാണെങ്കില്‍ നമുക്ക് അതില്‍ വളരാനുള്ള വെള്ളവും വേളിച്ചവും നല്‍കി നമ്മെ കാതു സൂക്ഷിക്കുന്ന ആകാശമാണ് പിതാവ്.
good
achchaneppatti ezhuthaan muttinilkkumpozhanithu vayichchathu.. thanks for the post!
വാപ്പായുടെ വിശേഷങ്ങള്‍ വായിക്കാനെത്തിയ മിനുവിനും സുദീപിനും നന്ദി.
Hi Vallyammayi,
Such a fantastic post one can make about one's father. Let the Almightly help your kids imbibe the same finer qualities of your father.
FIROS, Kochi, Kerala
firosbf@gmail.com
"മാതാവ് ഭൂമിയാണെങ്കില്‍ നമുക്ക് അതില്‍ വളരാനുള്ള വെള്ളവും വേളിച്ചവും നല്‍കി നമ്മെ കാതു സൂക്ഷിക്കുന്ന ആകാശമാണ് പിതാവ്."- പ്രയോഗം ഇഷ്ടപ്പെട്ടു.ഹൃദ്യമായ വിവരണം
രെഹ്നയുടെ ഈ കുറിപ്പ് കണ്ണു നനയിക്കുന്നു, സ്നേഹം മാത്രം തന്ന് വളര്‍ത്തിയോരച്ഛന്‍ ഇന്നും കൂടെയുണ്ടെന്ന വിശ്വാസത്തില്‍ തന്നെ ജീവിക്കുകയാണ് ഞങ്ങള്‍ .... !
Post a Comment
<< Home