Tuesday, March 27, 2007

ഞാന്‍,എന്റെ ബ്ളോഗ്,നമ്മുടെ ബൂലോഗം

"ഭാഷയോ വായനയോ നശിക്കുന്നില്ല,ബ്ളോഗുകള്ക്കും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്ക്കും മറ്റും ഇതില്‍ നല്ലൊരു പങ്ക് വഹിക്കാന്‍ കഴിയും." കഴിഞ്ഞ വര്‍ഷം ഒരു ലേഖനത്തിനായി ഇങ്ങനെ ഒരു വാചകം കുറിക്കുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഞാനും ഒരു ബ്ളോഗറാകുമെന്ന്.

ചുറ്റുമുള്ളവരോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ നാം പറയുന്ന സമയത്ത് കേള്‍ക്കാനുള്ള മാനസിക അവസ്ഥയിലായിരിക്കില്ല നമ്മള്‍,പ്രത്യേകിച്ചും പിന്‍ തലമുറ.അങ്ങനെ പറയാനുള്ളത് എന്നും എല്ലാവര്‍ക്കും വായിക്കാനൊരിടം എന്ന നിലയിലാണ്‌ ഈ ബ്ളോഗിന്റെ തുടക്കം.

സ്വന്തം ഐഡന്റിറ്റി മറച്ചു വെക്കാതെയാണ്‌ ഞാന്‍ ബ്ളോഗെഴുതുന്നത്.എന്റെ ഉമ്മൂമ്മയ്ക്കൊരു ബ്ളോഗുണ്ടായിരുന്നു എന്ന് പറഞ്ഞ് എന്റെ കൊച്ചുമക്കള്‍ തല കുനിക്കരുതെന്ന ഒരാഗ്രഹം മാത്രം.

അമ്മയെ പോലെ നാം സ്നേഹിക്കുന്ന നമ്മുടെ ഭാഷ ഈ പുതുയുഗത്തിലും നിലനില്‍ക്കാന്‍, വളരാന്‍ ബൂലോഗത്തിന്‌ ഏറെ ചെയ്യാന്‍ കഴിയും.

ഇന്നത്തെ ബൂലോഗത്തെ കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ ഏതൊരു നാട്ടിന്പുറത്തിന്റേയും ഒരു വലിയ പതിപ്പ്.ഈ വീട്ടിലെ കോഴി പോയി അപ്പുറത്തെ വീട്ടില്‍ ഉണക്കാനിട്ടിരിക്കുന്ന നെല്ല്‌ കൊത്തി തിന്നാല്‍ അപ്പുറത്തെ പശു കെട്ടഴിഞ്ഞ് ഈ വീട്ടിലെ കുലക്കാറായ വാഴ മറിച്ചിട്ടാല്‍ ഉണ്ടാകുന്ന ചെറുപിണക്കങ്ങളൊന്നും അധികം നീണ്ടു നില്‍ക്കാറില്ല. പൊതു പുരോഗതിക്ക് വിലങ്ങു തടിയാകാറുമില്ല.

ഈ ബ്ളോഗില്‍ ഇതെന്റെ അമ്പതാം പോസ്റ്റ്.അനുഭവങ്ങളും സ്മരണകളും ഒരുള്‍വിളി പോലെ മനസ്സില്‍ വരുന്ന വരികളുമായി ഇനിയും വരും.

നിങ്ങളെല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനങ്ങള്‍ക്കും ക്രിയാത്മക അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.

Labels:

73 Comments:

Blogger വല്യമ്മായി said...

ഞാന്‍,എന്റെ ബ്ളോഗ്,നമ്മുടെ ബൂലോഗം-ഈ ബ്ളോഗില്‍ എന്റെ അമ്പതാം പോസ്റ്റ്

നിങ്ങളെല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനങ്ങള്‍ക്കും ക്രിയാത്മക അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.

3/27/2007 11:35 am  
Blogger ശിശു said...

അമ്പതിന്റെ ആശംസകള്‍

3/27/2007 11:39 am  
Blogger KANNURAN - കണ്ണൂരാന്‍ said...

അഭിനന്ദനങള്‍.. കാര്യമാത്ര പ്രസക്തവും,, ചിന്താദീപ്തവുമായ നുറുങ്ങുകള്‍ കൊണ്ട് വേറിട്ടൊരു പാത വല്യമ്മായി തുറന്നിരിക്കുന്നു ബൂലോഗത്ത്. ഇനിയും പോരട്ടെ പോസ്റ്റുകള്‍.....

3/27/2007 11:42 am  
Blogger അഗ്രജന്‍ said...

“...ഇന്നത്തെ ബൂലോഗത്തെ കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ ഏതൊരു നാട്ടിന്പുറത്തിന്റേയും ഒരു വലിയ പതിപ്പ്.ഈ വീട്ടിലെ കോഴി പോയി അപ്പുറത്തെ വീട്ടില്‍ ഉണക്കാനിട്ടിരിക്കുന്ന നെല്ല്‌ കൊത്തി തിന്നാല്‍ അപ്പുറത്തെ പശു കെട്ടഴിഞ്ഞ് ഈ വീട്ടിലെ കുലക്കാറായ വാഴ മറിച്ചിട്ടാല്‍ ഉണ്ടാകുന്ന ചെറുപിണക്കങ്ങളൊന്നും അധികം നീണ്ടു നില്‍ക്കാറില്ല...”

നല്ല വരികള്‍...

അമ്പതാം പോസ്റ്റിന് ഹൃദയം നിറഞ്ഞ ആശംസകള്‍ :)

3/27/2007 11:43 am  
Blogger ഇത്തിരിവെട്ടം|Ithiri said...

ഈ ബ്ലോഗില്‍ അര്‍ദ്ധസെഞ്ച്വറിക്കപ്പുറം സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു...

ഓടോ :
ട്രിപ്പിള്‍ സെഞ്ച്വറിയടിക്കൂ... ബാക്കി ആശംസ അന്നത്തേക്ക് മാറ്റിവെച്ചിരിക്കുന്നു.

3/27/2007 11:44 am  
Blogger കണ്ണൂസ്‌ said...

വല്ല്യമ്മായി, അഭിനന്ദനങ്ങളും ആശംസകളും. ഇനിയും ഒരുപാട്‌ അര്‍ത്ഥവത്തും ചിന്തോദ്ദീപകവും ആയ നുറുങ്ങുകള്‍ എഴുതാന്‍ ഇടവരട്ടേ.

3/27/2007 12:03 pm  
Blogger sandoz said...

അന്‍പതാം പോസ്റ്റിനു എല്ലാ ആശംസകളും......

3/27/2007 12:08 pm  
Blogger അപ്പു said...

വല്യമ്മായീ..ആശംസകള്‍

3/27/2007 12:10 pm  
Blogger കുട്ടന്മേനൊന്‍::KM said...

എല്ലാവിധ ആശംസകളും. വല്യമ്മായിയുടെ നുറുങ്ങൂകള്‍ പലപ്പോഴും കുഞ്ഞുണ്ണിമാഷേ ഓര്‍മ്മിപ്പിക്കാറുണ്ട്.


(ഓടോ : കുഞ്ഞുണ്ണിമാഷുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. ആരും ഓര്‍ത്തുകണ്ടില്ല. )

3/27/2007 12:14 pm  
Blogger maheshcheruthana/മഹേഷ്‌ ചെറുതന said...

അമ്പതിന്റെ നിറവിനു ഒരായിരം സ്നേഹാശംസകള്‍!എന്നും പ്രോത്സാഹനങ്ങള്‍ മാത്രം നല്‍കിയിട്ടുള്ള വല്ല്യമ്മയിയുടെ പോസ്റ്റുകള്‍ എണ്ണത്തിനപ്പുറം ജീവിതാന്ത്യം വരെ നീളട്ടെ എന്നു ആത്മാര്‍ത്തമായി അഗ്രഹിക്കുന്നു!

3/27/2007 12:44 pm  
Blogger തറവാടി said...

നീ അമ്പതു പോസ്റ്റെഴുതിയോ?!
എപ്പോ? ഭയങ്കരീ!

3/27/2007 12:51 pm  
Blogger സങ്കുചിത മനസ്കന്‍ said...

ഹാഫ് സെഞ്ച്വറിയാശംസകള്‍!
-അമ്പതും വായിച്ച ഒരു വായനക്കാരന്‍.

ഓടോ: തറവാടീ, കമന്റസ്സലായി!

3/27/2007 1:08 pm  
Blogger ദില്‍ബാസുരന്‍ said...

വല്യമ്മായിയ്ക്ക്,
ആശംസകള്‍! ഇനിയും ആഘോഷങ്ങള്‍ക്ക് ഇടവരട്ടെ.

ഓടോ: തറവാടിച്ചേട്ടന്റെ കമന്റ് കലക്കി. :-)

3/27/2007 1:20 pm  
Blogger സുഗതരാജ് പലേരി said...

വല്യമ്മായീ എല്ലാ ആശംസകളും......ഇനിയും പോസ്റ്റുകള്‍ പോരട്ടെ .....

3/27/2007 1:25 pm  
Blogger ittimalu said...

:)

3/27/2007 1:28 pm  
Blogger പടിപ്പുര said...

തുടരുക.
ആശംസകള്‍.

3/27/2007 1:31 pm  
Blogger ലാപുട said...

അനുമോദനങ്ങള്‍,ആ‍ശംസകള്‍....

3/27/2007 1:31 pm  
Blogger അത്തിക്കുര്‍ശി said...

ആശംസകള്‍!

3/27/2007 1:41 pm  
Blogger Sul | സുല്‍ said...

ആശംസകള്‍.
എന്റെ കയ്യില്‍ ഒന്നുമില്ല തരാന്‍.
50 തേങ്ങയുടക്കട്ടെ..
“ഠേ...”“ഠേ...”“ഠേ...”“ഠേ...”“ഠേ...”“ഠേ...”“ഠേ...”“ഠേ...”........

അതങ്ങങനെ തുടരുന്നു 50 വരെ.

ഇനിയും എഴുതുക. സെഞ്ച്വറിക്ക് 101 തേങ്ങയുടക്കാന്‍ വരാം :)

-സുല്‍

3/27/2007 1:41 pm  
Blogger ഗന്ധര്‍വ്വന്‍ said...

ഇപ്പോഴെ അമ്പതായാല്‍ അമ്പതാകുമ്പോള്‍ എത്ര അമ്പതുകള്‍ കഴിഞ്ഞിരിക്കും.
അന്‍പോടെ അമ്മായി കുറിക്കുന്ന വരികളില്‍ കൊച്ചുമക്കള്‍ക്കെന്നും അഭിമാനമെ ഉണ്ടാകു.
വരുന്ന അമ്പത്‌ നാളുകളിലൂം പിന്നീട്‌ വരുന്ന അമ്പതാഴ്ച്ചകളിലും
പിന്നീടുള്ള അമ്പതു മാസങ്ങളിലും പിന്നീടുള്ള അമ്പതു വല്‍സരങ്ങളിലും
ബ്ലോഗെഴുതാനും - സന്തോഷവും സമാധാനവും തറവാട്ടിലെന്നും ഉണ്ടാകുവാനും പ്രാര്‍ത്ഥനയൊടെ ....

3/27/2007 1:49 pm  
Blogger Kiranz..!! said...

വല്യമ്മായീ..ആശംസകള്‍.കുഞ്ഞിമണിമുത്തുകളുമായി പോരട്ടങ്ങനെ പോരട്ടെ.ഏഷ്യാനെറ്റിന്റെ കണ്ണാടിയില്‍ വല്യമ്മായിയുടെ പേര് പറഞ്ഞുകേട്ടോന്നൊരു സംശയക്കുറവില്ലായ്മക്കുറവ്.ഇതാ രഹ്നാലിയുവാണെങ്കില്‍ അതിനും അഭിനന്ദനങ്ങള്‍.

തറവാടീച്ചേട്ടോയ്..അന്നേ ഞാന്‍ പറഞ്ഞതാ,ഒരു പട്ടീടെ കാര്യം,ഇന്നിനി ഇപ്പോ ഭയങ്കരീന്നോക്കെ വിളിച്ചിട്ടെന്തു കാര്യം.വല്യമ്മായി കൈവിട്ടു പോയി മോനെ..:)

3/27/2007 1:50 pm  
Blogger ഏറനാടന്‍ said...

വല്യമ്മായീ അഭിനന്ദനങ്ങള്‍. 50 അടിച്ചല്ലോ. ക്രീസില്‍ ഇനിയും തുടര്‍ന്ന്‌ നില്‍ക്കുവാനും ലോകകപ്പ്‌ മേടിക്കാന്‍ പോയ നമ്മുടെ കിറുക്കറ്റ്‌ കളിക്കാരെ നിഷ്‌പ്രഭമാക്കും വിധം റെക്കോര്‍ഡുകള്‍ നേടുവാനും പടച്ചതമ്പുരാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

3/27/2007 2:22 pm  
Blogger ചന്തു said...

ആശംസകള്‍

3/27/2007 2:25 pm  
Blogger ശാലിനി said...

ആശംസകള്‍.

3/27/2007 2:57 pm  
Blogger SAJAN | സാജന്‍ said...

ആശംസകള്‍..
ഒരു കുഞ്ഞു പ്രജ

3/27/2007 3:14 pm  
Blogger തമനു said...

കുഞ്ഞമ്മായീ,

അമ്പതേ ആയുള്ളൂ അല്ലേ.. അപ്പോ ഒരഞ്ഞൂറൊക്കെ അടിച്ച്‌ വല്യ വല്യമ്മായി ആകട്ടെ എന്നാശംസിക്കുന്നു.

3/27/2007 3:14 pm  
Blogger kaithamullu - കൈതമുള്ള് said...

“അമ്പതിന്റെ” അഹങ്കാരമൊന്നും ആ എഴുത്തില്‍ കണ്ടില്ലാ ട്ടോ!
-ഷഷ്ഠിപൂര്‍ത്തിക്കൊരു കുഞ്ഞുപാര്‍ട്ടി വേണേ....

3/27/2007 3:21 pm  
Blogger evuraan said...

ആശംസകള്‍..!


ഇനിയും ഒരുപാടു പോസ്റ്റുകള്‍ ഉണ്ടാവട്ടേ.

അമ്പതു ഒരു തുടക്കം മാത്രമല്ലേ? :)

3/27/2007 5:49 pm  
Blogger ദേവന്‍ said...

അമ്പതാശംസകള്‍ വല്യമ്മായീ. ഇടക്കൊക്കെ നടക്കുന്ന കോലാഹലം കണ്ട് ബേജാറാവണ്ട, “കറണ്ടുപോകുമ്പോഴേ കറണ്ടിന്റെ വിലയറിയൂ“ എന്നല്ലേ പഴമൊഴി. ഓരോന്നിന്റെ വില നമ്മളറിയാന്‍ ഇടക്കിടക്ക് അതു പോയിവരുന്നതാ.

അമ്പത് നൂറായി ആയിരമായി അങനെ പോരട്ടെ.

3/27/2007 6:07 pm  
Blogger ikkaas|ഇക്കാസ് said...

അമ്പതാമത്തെ പോസ്റ്റിനു മുപ്പതാമത്തെ ആശംസ എന്റെ വക.

3/27/2007 6:23 pm  
Blogger സഞ്ചാരി said...

എല്ലാ പോസ്റ്റുകളും വായിച്ചു ആസ്വദിച്ചിരുന്നുവെങ്കിലും. എല്ലാത്തിലും അഭിപ്രായം കൂറിയിട്ടില്ല.
ആശംസകള്‍ നേരുന്നു.

3/27/2007 10:30 pm  
Blogger riz said...

അമ്പതുനിറവിനു
അഭിവാദ്യങ്ങള്‍!

3/28/2007 12:26 am  
Blogger Maveli Keralam said...

വല്ല്യമ്മായി
ചുരുക്കമായി മത്രം ബ്ലോഗു സന്ദര്‍ശനം നടത്താന്‍ കഴിയാറുള്ളു.
ഈ അവസരത്തില്‍ നല്ല ആശസകള്‍
ഇനിയും അടുത്ത അന്‍പതു കൂടെ പോരട്ടെ.
സസ്നേഹം
മാവേലി

3/28/2007 1:57 am  
Blogger Reshma said...

ആശംസകള്‍:)

3/28/2007 3:15 am  
Blogger സതീശ് മാക്കോത്ത് | sathees makkoth said...

സെഞ്ച്വറി നോട്ട് ഔട്ട് അതാ വേണ്ടത്.
ആശംസകള്‍

3/28/2007 5:45 am  
Blogger പ്രിയംവദ said...

അന്‍പതു പോസ്റ്റെഴുതിയ 'ഭയങ്കരി'യ്ക്കു ആശംസകള്‍

3/28/2007 6:50 am  
Blogger ബിന്ദു said...

എല്ലാ വിധ ആശംസകളും !!! ഇനിയും ഒരുപാട് എഴുതൂ. :)

3/28/2007 6:50 am  
Blogger പട്ടേരി l Patteri said...

ബിഗ് ആന്റീ......50മത്തെ പോസ്റ്റിനു 50 മത്തെ കമന്റിടണം എന്നു വിചാരിച്ചതാ...
50 വരെ കാത്തുനില്ക്കുന്നില്ല..ഇതാ എന്റെ 5000 മത്തെ കമന്റ് ( 500 എണ്ണം എഴുതിയ കമന്റും 4500 എഴുതണം എന്ന് വിചാരിച്ചിട്ടും എഴുതാത്ത കമന്റും ചേര്‍ത്ത് :)- ഇതൊക്കെ ഞാന്‍ എങ്ങനെ എണ്ണി എന്നായിരിക്കും ;-)

"...അനുഭവങ്ങളും സ്മരണകളും ഒരുള്‍വിളി പോലെ മനസ്സില്‍ വരുന്ന വരികളുമായി ഇനിയും വരും....." ഭീഷണിയാണൊ :)
ഓ ടോ: ആശംസകള്‍ ... ഇനിയും എഴുതൂ..
ഞാനും അഭിമാനത്തോടെ പറയട്ടെ എന്റെ വല്യമ്മായിക്കൊരു ബ്ലൊഗുണ്ടായിരുന്നു..ഇമ്മിണി ബല്യ ബ്ലോഗ് !!

3/28/2007 9:35 am  
Blogger സാരംഗി said...

ആശംസകള്‍ വല്യമ്മായീ..

3/28/2007 9:46 am  
Blogger മഴത്തുള്ളി said...

വല്യമ്മായീ,

അമ്പത് പോസ്റ്റ് അഞ്ഞൂറും അയ്യായിരവും അമ്പതിനായിരവും അഞ്ചുലക്ഷവും .... ആയി വളരട്ടെ എന്നാശംസിക്കുന്നു.

3/28/2007 10:04 am  
Blogger ചേച്ചിയമ്മ said...

ആശംസകള്‍...

3/28/2007 2:01 pm  
Blogger വല്യമ്മായി said...

എന്റെ പുതിയ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ കമന്‍റ്റെഴുതിയ ശിശു, കണ്ണൂരാന്‍, അഗ്രജന്‍, കണ്ണൂസ്‌, sandoz, അപ്പു, കുട്ടന്മേനൊന്‍ (ആദ്യം മുതല്‍ എന്റെ ഗദ്യ പോസ്റ്റുകളെ മാത്രം ഇഷ്ടപ്പെട്ടിരുന്നവരാ താങ്കളും കരീം മാഷും), മഹേഷ്‌ ചെറുതന, സങ്കുചിത മനസ്കന്‍, ദില്‍ബാസുരന്‍ ,സുഗതരാജ് പലേരി, ittimalu, പടിപ്പുര, ലാപുട, അത്തിക്കുര്‍ശി, സുല്‍,ഗന്ധര്‍വ്വന്‍, Kiranz..!!, ഏറനാടന്‍, ചന്തു,ശാലിനി,സാജന്‍,തമനു, കൈതമുള്ള്, evuraan,ദേവേട്ടന്‍, ഇക്കാസ് സഞ്ചാരി, riz, മാവേലി, Reshma,സതീശ് മാക്കോത്ത്, പ്രിയംവദ , ബിന്ദു ,പട്ടേരി
സാരംഗി ,മഴത്തുള്ളി,ചേച്ചിയമ്മ നന്ദി

3/28/2007 4:12 pm  
Blogger തറവാടി said...

ഇതെന്താ ,

എന്‍റ്റെ കമന്‍റ്റിനൊരു വിലയുമില്ലെ നിനക്ക്‌?

3/28/2007 4:20 pm  
Blogger കുട്ടന്മേനൊന്‍::KM said...

തറവാടി, എനിക്കൊരു പോസ്റ്റിടാന്‍ തോന്നുന്നു.
http://kuttamenon.blogspot.com/2006/11/blog-post.html ഇതു പോലൊന്നു
:) :)

3/28/2007 4:28 pm  
Blogger തറവാടി said...

മേന്‍ന്നേ ,

അതു വായിച്ചു :) , സന്തോഷമേയുള്ളൂ മേന്‍ന്നെ , എഴുതൂ. :)

3/28/2007 4:44 pm  
Blogger സുഷേണന്‍ :: Sushen said...

വല്യമ്മായിക്ക് ആശംസകള്‍

3/28/2007 8:36 pm  
Blogger vishak sankar said...

അന്‍പതാം പോസ്റ്റിന്റെ
അന്‍പതാം കുറിപ്പാകണമെന്നായിരുന്നു
ആശ
അതൊരു കുറുപ്പിന്റെ
ആശയല്ല!
47-ആമനാകട്ടെ തല്‍ക്കാലം
അഭിനന്ദനങ്ങള്‍..

3/29/2007 3:38 am  
Blogger മുല്ലപ്പൂ || Mullappoo said...

കുഞ്ഞിപ്പോസ്റ്റുകളുടെ വലിയ അമ്മായീ ആശംസകള്‍

3/29/2007 5:33 am  
Blogger സാബി said...

50 ഒരു ഭാഗ്യവാനു/ഭാഗ്യവതിക്കു വിട്ടു കൊടുത്തു ഈ 49കൊണ്ടു ഞാന്‍ തൃപ്തിപ്പെടുന്നു.
വല്യമ്മായിക്കു ആശംസകള്‍

3/29/2007 6:43 am  
Blogger നിര്‍മ്മല said...

അമ്പാതാം ആശംസകള്‍!!
സാബി നന്ദി, 50 ഞാന്‍ അടിച്ചുമാറ്റുന്നു :)

3/29/2007 6:54 am  
Blogger വല്യമ്മായി said...

എന്റെ പുതിയ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ കമന്‍റ്റെഴുതിയ സുഷേണന്‍, vishak, മുല്ലപ്പൂ, സാബി, നിര്‍മ്മല നന്ദി.

3/29/2007 1:58 pm  
Blogger Sona said...

വല്യമ്മായിക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു..

3/29/2007 2:12 pm  
Blogger Siji said...

വല്ല്യമ്മായി.. ആശംസകള്‍.

3/29/2007 3:50 pm  
Blogger വിഷ്ണു പ്രസാദ് said...

വല്യമ്മായീ വൈകിപ്പോയി...
എഴുത്ത് പുരോഗമിക്കട്ടെ...
സജീവമായി ഈ ബൂലോകത്തുണ്ടെന്നതിന്റെ തെളിവാണ് 50 പോസ്റ്റുകള്‍...
അഭിനന്ദനങ്ങള്‍...

3/29/2007 10:32 pm  
Blogger parajithan said...

ഈ പോസ്റ്റ്‌ കാണാന്‍ വൈകി. ഈ ബ്ലോഗ്‌ നൂറുകണക്കിന്‌ പോസ്റ്റുകള്‍ കൊണ്ട്‌ നിറയട്ടെ എന്നാശംസിക്കുന്നു.

3/29/2007 10:53 pm  
Blogger സന്തോഷ് said...

ആശംസകള്‍!

3/29/2007 11:54 pm  
Blogger വല്യമ്മായി said...

എന്റെ പുതിയ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ കമന്‍റ്റെഴുതിയ സോന, സിജി, വിഷ്ണുമാഷ്, പരാജിതന്‍, സന്തോഷ് നന്ദി

3/31/2007 7:38 am  
Blogger വിചാരം said...

സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!
സുവര്‍ണ്ണ ജൂബിലിയാശംസകള്‍ !!!

3/31/2007 7:54 am  
Blogger തറവാടി said...

This comment has been removed by the author.

3/31/2007 6:41 pm  
Blogger അലിഫ് /alif said...

ആശംസകള്‍..ഈ അമ്പതിനും, ഇനി വരാനിരിക്കുന്ന നിറവാര്‍ന്ന പോസ്റ്റുകള്‍ക്കും
- അലിഫ്

3/31/2007 7:53 pm  
Blogger വല്യമ്മായി said...

എന്റെ പുതിയ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ കമന്‍റ്റെഴുതിയ വിചാരം, അലിഫ് നന്ദി

4/01/2007 11:32 am  
Blogger തറവാടി said...

This comment has been removed by the author.

4/01/2007 11:42 am  
Blogger പച്ചാളം : pachalam said...

ശ്...ശ്ശ്....ശൂ.........ഠോ!

4/01/2007 12:17 pm  
Blogger Sul | സുല്‍ said...

വല്യമ്മായുടെ 50ആം പോസ്റ്റ് വായിച്ച് കമെന്റടിച്ച തറവാടിക്ക് വല്യമ്മായിയുടെ പേരില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

(പണ്ടത്തെ കമെന്റുകളുടെ തുടര്‍ച്ചയായതിനാലാണ് നന്ദിയൊന്നും പറയാത്തതെന്ന് വല്യമ്മായി എന്നോട് പറഞ്ഞില്ല:))

-സുല്‍

4/01/2007 1:46 pm  
Blogger കുറുമാന്‍ said...

കഴിഞ്ഞ ആഴ്ചയില്‍ ചില സാങ്കേതിക കാരണങ്ങളാല്‍, ബ്ലോഗിങ്ങ് അസാധ്യമായിരുന്ന സമയത്താണ്, വല്യമ്മായി അമ്പതടിച്ചത്. അല്പം വൈകിയാണെങ്കിലും, ആസംസകള്‍. ഇനിയും ഇനിയും, ഇനിയും, പിന്നേയും, പിന്നേയും, വീണ്ടും, വീണ്ടും, എഴുതണം.

4/01/2007 4:10 pm  
Blogger വിശാല മനസ്കന്‍ said...

50 ന്റെ ആശംസകള്‍.

ഇനിയും ഒരുപാട് നല്ല രചനകള്‍ നടത്തുവാന്‍ വല്യമ്മായി കഴിയട്ടെ എന്ന് ആശംസിക്കുന്നു.

4/01/2007 4:32 pm  
Blogger venu said...

വല്യമ്മായി,
കൊച്ചു മക്കള്ക്കു് ‍ അഭിമാനത്തോടെ പറയാന്‍, നൂറു നൂറു പോസ്റ്റുകളിലൂടെ ഇനിയും വല്യമ്മായിക്കു് കഴിയട്ടെ.
ആശംസകള്‍‍, അനുമോദനങ്ങള്‍.:)

4/01/2007 4:38 pm  
Blogger Siju | സിജു said...

അമ്പതായത് വൈകിയാ അറിഞ്ഞത്
അപ്പോ അമ്പതാം പോസ്റ്റാശംസകള്‍

4/02/2007 1:47 pm  
Blogger വല്യമ്മായി said...

എന്റെ പോസ്റ്റ് വായിച്ച കമന്റെഴുതിയ ആശംസകളറിയിച്ച പച്ചാളം(വെടിക്കെട്ടാണോ), കുറുമാന്‍,വിശാലേട്ടന്‍,വേണു,സിജു നന്ദി.

4/02/2007 5:07 pm  
Blogger മിന്നാമിനുങ്ങ്‌ said...

അമ്പതാം പോസ്റ്റിന്
എഴുപതിന്റെ കമന്റുമായി
എന്റെ ആശംസകള്‍.
ഇനിയും ഒത്തിരി പോസ്റ്റുകളുമായി
ബൂലോഗത്ത് തറവാടൊരുക്കാന്‍
കഴിയട്ടെ.

ഓ.ടോ)ആശംസിക്കാന്‍ അല്പം
വൈകിപ്പോയോന്നൊരു ഡൌട്ട്

4/09/2007 5:10 pm  
Blogger മയൂര said...

അഭിനന്ദനങ്ങളും... ആശംസകളും

4/09/2007 7:10 pm  
Blogger വല്യമ്മായി said...

എന്റെ പോസ്റ്റ് വായിച്ച കമന്റെഴുതിയ ആശംസകളറിയിച്ച മിന്നാമിനുങ്ങ്(വൈകിയിട്ടില്ലാട്ടോ, മയൂര നന്ദി

4/10/2007 10:17 am  
Blogger ഇളംതെന്നല്‍.... said...

വൈകിയാണെങ്കിലും ആശംസകള്‍ നേരുന്നു..
ചിന്തോദ്ദീപങ്ങളായ ഒരു പാട് വരികള്‍ ഇനിയും ഇവിടം നിറയട്ടെ...

4/29/2007 12:29 pm  

Post a Comment

Links to this post:

Create a Link

<< Home