സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു
ബിന്ദുവില്‍ നിന്നും ബിന്ദുവിലെക്കൊരു പെന്‍ഡുലമാകുന്നു ജീവിതം.............
നമുക്കതിങ്ങനെ മാറ്റി പാടാം
വെള്ളിയാഴ്ചയില്‍ നിന്നും വെള്ളിയാഴ്ചയിലേക്കുള്ള
ഞാണിന്മേല്‍ കളിയാണു ജീവിതം.
ആ ഞാണ്‍ ഏതു നിമിഷവും പൊട്ടാം.
അതു മനസ്സിലോര്‍ത്ത് എല്ലാവരും ആര്‍മാദിച്ചോളൂ
Labels: ദുബായ്, പലവക
19 Comments:
ഉം അല്‍ കുവൈനിലും അതെ!
വെള്ളി അല്ലെങ്കില്‍ ശനി അല്ലെങ്കില്‍ ഞായര്‍.. എല്ലായിടത്തും സംഗതി സെയിം..
ദേ ബിന്ദുവിനെപ്പറ്റി പറയുന്നു :)
എന്നെ വിളിച്ചൂന്നു വക്കാരി പറയുന്നതു കേട്ടിട്ടു വന്നതാ.. :) സ്വാഗതം.
ഈ വല്യമ്മായി എന്ന് കാണുമ്പോഴൊക്കെ എനിക്കെന്റെ അമ്മായിയേം ഓര്‍മ വരും..ഈ അമ്മായി എഴുതിയത് ഇപ്പോഴാ വായിക്കുന്നത്..
(പിന്നെ ബിന്ദു അത് ദുബായിലും സെയിം)
നാട്ടില്‍ ഈ പെന്‍ഡുലമാട്ടം ഞായറാഴ്ച തുടങ്ങുന്നുവെന്നു മാത്രം. പഠിക്കുന്നകാലത്ത് വേഗമൊരു ജോലിക്കാരനാക്കി മാറ്റണേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ആ പഠനകാലത്തേക്ക് തിരിച്ചുപോകുവാനാഗ്രഹിക്കുന്നു, വിഫലമാകുമെന്നറിഞ്ഞിട്ടും.
‘ബുദ്ധിമുട്ടാതെയൊന്നും ജീവിക്കാന്‍ പറ്റില്ല മകനേ’ എന്ന് പറഞ്ഞ് ഉപബോധമനസ്സ് എല്ലാ ശനിയാഴ്ചകളിലും തല്ലിയുണര്‍ത്തുന്നു. ആഗ്രഹമില്ലാഞ്ഞിട്ടും പാട്ടുപാടാന്‍ സ്റ്റേജിലേക്ക് തള്ളിവിടുന്ന കൊച്ചുകുട്ടിയെപ്പോലെ, അടുത്ത വെള്ളിയാഴ്ച വേഗം വരണമേയെന്നാഗ്രഹിച്ചുകൊണ്ട്...
എല്ലാം കൃത്രിമത്വം നിറഞ്ഞ ദുബായ് ജീവിതം വളരെ മുഷിപ്പ് നിറഞ്ഞതാണ്. എങ്കിലും പണം എന്ന ഒരു ഫാക്ടര്‍ കാരണം ഇവിടെ പറ്റുന്നത്ര ജോലിചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ നമ്മള്‍. എല്ലാം ക്രിത്രിമമായി നിര്‍മ്മിക്കപ്പെട്ട ഈ മരുഭൂമിയില്‍ ഋതുഭേദങ്ങളില്ല. എന്നും പ്രകൃതി ഒരുപോലെയിരിക്കുന്ന ഈ മരുഭൂമിയിലെ എല്ലാ ദിവസങ്ങളും ഒരുപോലെ. അസംബ്ലിക്ക് കുട്ടികള്‍ വരിയായി പോകുന്നതുപോലെ ചിട്ടയായ രീതിയില്‍ എന്നും ഒരുപോലെ നിരത്തില്‍ നീങ്ങുന്ന വാഹനങ്ങള്‍. ജനസാന്ദ്രതയില്ലാതതിനാല്‍ വല്ലപ്പോഴും ഏതെങ്കിലും സിഗ്നലില്‍ ക്രോസ്സ് ചെയ്യുന്ന വളരെക്കുറച്ച് മനുഷ്യര്‍. കൈവണ്ടികളോ, ഓട്ടോറിക്ഷയോ,പുകയില ചവച്ച് കാര്‍ക്കിച്ച് തുപ്പുന്നവരോ,ഭിക്ഷയാചിക്കുന്ന പാവപ്പെട്ടവനോ, മുഷിഞ്ഞ വസ്ത്രം ധരിച്ചവനോ,ചപ്പു ചവറുകളോ,വാഹനങ്ങളുടെ ഹോര്‍ണടികളോ ഒന്നുമില്ലാത്ത നിശബ്ദമായ ഈ നിരത്തുകളില്‍ വൃത്തിയുള്ള വസ്ത്രം ധരിച്ച പണക്കാര്‍ മാത്രം. രണ്ടാമതൊരിക്കല്‍ കാണുവാന്‍ ആഗ്രഹം തോന്നിപ്പിക്കാത്ത കുറെ മുട്ടക്കുന്നുകളും മണലാരണ്യവും കടലും മാത്രമുള്ള ഇവിടെ ആഴ്ചകള്‍ക്കൊടുവിലെ ദൂരയാത്രകളെ ഇല്ലാതെയാക്കുന്നു. ഷോപ്പിങ്ങ് മാളുകള്‍ എന്നും ക്രിതൃമത്വം നിറഞ്ഞ ഒരേ അന്തരീക്ഷം നല്‍കുന്നു. ഈ മണലാരണ്യത്തില്‍ അധികം നാളുകള്‍ തങ്ങുവാന്‍ ഇടയാക്കരുതേയെന്ന് ദിനവും പ്രാര്‍ത്ഥിക്കുന്നു.
ജനസംഖ്യായളവ് കൂടുതലുള്ളത് കാരണം നാട്ടില്‍ നമുക്ക് പലതരമാള്‍ക്കാരേയും കാണുവാന്‍ സാധിക്കുന്നു. ഇപ്പോള്‍ ഇന്‍ഡ്യയുടെയും, ചൈനയുടെയും ശക്തി ജനസംഖ്യായളാവാണെന്ന് ലോകരാജ്യങ്ങള്‍ മനസ്സിലാക്കികഴിഞ്ഞു. ഇതിന്റെ കാരണമാവാം ഇപ്പോള്‍ പാണ്ടി ലോറികളുടെ പിറകിലുണ്ടായിരുന്ന ‘നാം ഒന്ന് നമുക്ക് ഒന്ന് ’ എന്നത് കാണുവാനില്ല. ജനസംഖ്യ ഒട്ടുമില്ലാത്ത ഇവിടെ എന്തുകൊണ്ട് വാഹനങ്ങളുടെ പിറകില്‍ ‘നാം ഇരുവര്‍ നമുക്ക് ഇരുപത്’ എന്നെഴുതുവാന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നില്ല?!!
ഓ.ടോ: വൈകിയാണെങ്കിലും വല്യമ്മായിക്ക് ബൂലോകത്തിലേക്ക് സ്വാഗതം,ബ്ലോഗിന്റെ തലക്കെട്ടും വല്യമ്മായി എന്നാക്കികൂടെ..കുട്ട്യേടത്തിക്കൊരു ചലഞ്ജായി.
നൂറുശതമാനം ശരി...
മിക്കആളുകളും ഇവിടെ ഒരുനല്ല യന്ത്രമാവുന്നു.
കുറച്ചു കഴിയുമ്പോള്‍ പ്രഷര്‍,ഷുഗര്‍,കൊള്‍സ്ട്രൊള്‍.... തുടങ്ങി കുടവയറും കഷണ്ടിയുമടക്കം ഒരുപാട് സമ്പാദ്യവുമായി തിരിച്ച് വീടണയുന്നു..
അതിനിടയില്‍ വെക്കേഷന്‍ അതിഥിയായി വീട്ടിലെത്തുമ്പോഴാണെങ്കില്‍...
വിമാനകമ്പനി,കസ്റ്റംസ് മുതല്‍ നട്ടിലെ ഡ്രൈവര്‍മാരും പോര്‍ട്ടര്‍മാരും കുടുബക്കാരുമടക്കം മക്സിമം പിഴിഞ്ഞ് അവരെ തിരിച്ചയക്കുന്നു.. ഇങ്ങിനെ ആര്‍ക്കെല്ലാമോ കൊട്ടാനുള്ള നല്ലൊരു ചെണ്ട.. അതുമത്രമാണ് പ്രവാസി..
പിന്നെ രാഷ്ട്രീയക്കാര്‍ക്കു വരുമ്പോഴെല്ലാം കാശുനല്‍കാനും..
.........
....... അങ്ങനെ പോവുന്നു
ഇതിനിടയില്‍ പ്രവാസിയുടെ നെമ്പരം ആരറിയാന്‍
ഗതി കിട്ടാ ആത്മാക്കളെ പോലെ അലയുന്ന പ്രവാസികള്‍........
ഇനിയിപ്പൊ എന്നെങ്കിലും തിരിച്ചു ചെന്നാല്‍ സ്വീകരിക്കുമൊ പിറന്ന നാടും വീടും.......
നഗരം വളരുന്നതിനൊപ്പം
വളരുന്നുണ്ട് നമ്മുടെ ആധികളും ആവലാതികളും
പത്തു വര്‍ഷത്തെ പ്രവാസത്തിനിടെ കാല്‍ കീഴിലെ മണ്ണൊലിച്ചു പോയ അനുഭവങ്ങള്‍ അനവധി
നന്ദിയുണ്ടു ദൈവത്തിനോട് എത്ര ആഴത്തിലും
ഒരു പിടി വള്ളി എനിക്കായി ഒരുക്കി വെച്ചതിന്
എല്ലായിടത്തും ആട്ടവും ഓട്ടവും തന്നെ. തിരക്കില്ലാത്ത ജീവിതം എവിടെയുണ്ട് ഇപ്പോള്‍. ആര്‍ക്കും ഒന്നിനും നേരമില്ല. മനുഷ്യരില്ല. ഒക്കെ യന്ത്രങ്ങള്‍.
ഞാന്‍...
ഞാന്‍...
(ഹൊ എന്തൊരു തിരക്കു.. ഒന്നു സ്വാഗതിക്കാനും പറ്റണില്ല.. ഇനി രണ്ടാമത്തെ പോസ്റ്റില്‍ ആകാം..)
ആഹ്.. സ്വാഗതം കെട്ടോ...
പറയാനുള്ളതു മുഴുവന്‍ പോരട്ടെ...
ഞാന്‍ വിചാരിച്ചു, മ്മടെ ബിന്ദൂച്ചിയാണെന്ന്.
വെള്ളിയാഴ്ച്ചകള്‍ക്കു വേണ്ടി കാത്തിരിക്കുന്ന വല്യമ്മായി...ബൂലോഗത്തിലേക്ക് സ്വാഗതം.
കീബോര്‍ഡില്‍ നിന്നും വിരല്‍ എടുക്കല്ലേ...എഴുത്ത് തുദരൂ...
വല്ല്യമ്മായി... സന്തോഷമ്മായി
Dear friend I read your blog.Good.
visit http://boldrin.blogspot.com/2008/08/lamentation.html
Dear friend I read your blog.Good.
visit http://boldrin.blogspot.com/2008/08/lamentation.html
This comment has been removed by the author.
ജീവിതം ഒരു തീവണ്ടിയാണ് ചേച്ചീ; വല്യ തീവണ്ടി. :)
വല്ല്യമ്മായീ,
എല്ലാ പ്രവാസി(‘പ്രയാസി‘)കളും
നേടിയതിനേക്കൾ കൂടുതൽ നഷട്പ്പെടുത്തിയവരാണോ
എന്ന് ചിന്തിക്കറുണ്ട് പലപ്പോഴൂം.
കാത്തിരിക്കുന്നു, അടുത്ത വെള്ളിയാഴ്ച്ചക്കയി..
ചിലത് നേടണമെങ്കില്‍ ചിലത് നഷ്ടപ്പെടുത്തിയെ. പറ്റൂ...നാട്ടില്‍ നിന്നു പ്രവാസം സ്വീകരിക്കേണ്ടി വന്ന സാഹചര്യങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കൂ.. അപ്പോള്‍ ഈ വിഷമങ്ങള്‍ കുറെയൊക്കെ മാറും.
ആ ഞാണ്‍ ഏതു നിമിഷവും പൊട്ടാം.
അതു മനസ്സിലോര്‍ത്ത് എല്ലാവരും ആര്‍മാദിച്ചോളൂ
കരിനാക്കുണ്ടോ... ;)
അമ്മായീ....
പേടിപ്പിക്കല്ലേ... ഇങ്ങനെയങ്ങു ജീവിചു പൊയ്കോട്ടെ...
ഇനിയിപ്പൊ പേടിച്ചിട്ടെന്താലേ?
എന്നായാലും ആ ഞാണ്‍ പൊട്ടാതിരിക്കില്ല
ഈ ഞാന്‍ കൂടയണാതിരിക്കില്ല..!!
Post a Comment
<< Home