Sunday, July 09, 2006

എന്‍റെ ഉമ്മ

എന്തിനും ഏതിനും തുണയായിരുന്ന ഉമ്മയില്‍ നിന്നുമാകട്ടെ തുടക്കം.

പിച്ചവെച്ചു നടന്നൊരാ നാള്‍ മുതല്‍
തെറ്റിയ കാലടി തിരുത്തിവെച്ചും
അക്ഷരം കൂട്ടിയൊതിയൊരാ ദിനം മുതല്‍
നാവിന്‍ പിഴവുകള്‍ തിരുത്തി തന്നും
എന്‍ ജയ പാതയില്‍ എന്നുമൊരു
ദീപമായി തെളിഞ്ഞ നീയെന്തേ അണഞ്ഞുപോയി..........

തന്‍റെ അവസാന ശ്വാസത്തിലും “അള്ളാ,എന്‍റെ മക്കള്” എന്നു പ്രാര്‍ത്ഥിച്ച ആ അമ്മക്കൊപ്പം
സ്വന്തം കുഞ്ഞുങ്ങളെയും അവരെ കുറിച്ചുള്ള സ്വപ്നങ്ങളേയും പാതി വഴിയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്ന എല്ലാ അമ്മമാരെയും ഇവിടെ സ്മരിക്കട്ടെ.........

Labels:

23 Comments:

Blogger ദേവന്‍ said...

സ്വാഗതം വല്ല്യമ്മായി (ആദ്യം ഒരു കൊച്ചനിയത്തിയെ ഞാന്‍ ഏടത്തീന്നു വിളിച്ചു ഇപ്പോ ദേ അടുത്താളെ വല്ല്യമ്മായീന്ന്)

ഉമ്മയെ സ്മരിച്ച്‌ തുടങ്ങിയത്‌ ഇഷ്ടമായി. എന്റെ അമ്മയും അതുപോലെ ഞാന്‍ വളര്‍ന്നു വലിയവനാകുന്നത്‌ കാണുന്നതടക്കം ഒരുപാട്‌ സ്വപ്നങ്ങള്‍ ബാക്കിയാക്കി കടന്നുപോയിട്ട്‌ പതിനേഴു കൊല്ലമാകുന്നു...

7/09/2006 1:47 pm  
Blogger Visala Manaskan said...

നല്ല തുടക്കം!

ബൂലോഗത്തിലേക്ക് സു സ്വാഗതം.

7/09/2006 1:47 pm  
Blogger കുറുമാന്‍ said...

സ്വാഗതം രെഹ്നാമ്മായി

7/09/2006 1:49 pm  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം.
ഒരു പാവം തൃശ്ശൂര്‍കാരന്‍

7/09/2006 1:50 pm  
Blogger പട്ടേരി l Patteri said...

Swagatham...suswagathamm
Eee boologathu enikku sahikkuvaan vendi oraal koodi
All the best....
Mathru devo bhava.. (well done)
Pithru devo bhava...
Guru devo bhava...
Athithi devo bhave.... (athithi means ee njan...ee page le athithi...pinne enne namichillegilum saaramilla..thanne njan namichu)
have great blogs ahead
Cheers

7/09/2006 1:53 pm  
Blogger ഏറനാടന്‍ said...

രെഹ്നാമ്മായിടെ തുടക്കം കിടിലോല്‍ക്കിടിലം! ഉമ്മയെ സ്മരിച്ചതു വായിച്ചപ്പോള്‍ എന്റെ വല്ല്യുമ്മ മനസ്സിന്റെ തിരശ്ശീലയില്‍ വന്നുവെന്നെ നോക്കിമറഞ്ഞുവോ? ഛേയ്‌..ചുമ്മാ തോന്നിയതാവും...

7/09/2006 2:11 pm  
Blogger ഇടിവാള്‍ said...

മറ്റൊരു തൃശ്ശൂര്‍ ഗെഡിയുടെ സ്വാഗതം !

7/09/2006 2:14 pm  
Blogger രാജ് said...

സ്വാഗതം വല്യമ്മായി. എല്ലാ കാലവും നന്മയും സമാധാനവും നല്‍കിക്കൊണ്ടു് ഈശ്വരന്‍ ആ ഉമ്മയുടെ മക്കളെ അനുഗ്രഹിക്കട്ടെ.

-ജന്മനാ പാവമായിരുന്ന ഒരു പാലക്കാടുകാരന്‍, തൃശൂര്‍ പോയി പഠിച്ചപ്പോള്‍ പാവമല്ലാതായി.

(വല്യമ്മായിക്ക് ഒന്നുരണ്ടു ദിവസത്തിന്റെ ഗ്യാപ്പില്‍ യൂയേയീ മീറ്റ് മിസ്സായല്ലോ, കഷ്ടാ‍യി)

7/09/2006 2:28 pm  
Blogger dooradarshanam said...

സ്വഗതം വല്ല്യമ്മായി....
അനന്ത മഞാത അവര്‍ണ്ണനീയ മീ.......
അതിരുകളില്ലാത്ത ബൂലോഗത്തില്‍ നില കിട്ടി അലയട്ടെ.

7/09/2006 2:54 pm  
Blogger Unknown said...

സുസ്വാഗതം വല്ല്യമ്മാ‍ായി..
നല്ല തുടക്കം.. ഇനിയും പോരട്ടെ.

7/09/2006 4:10 pm  
Blogger Rasheed Chalil said...

മാതൃസ്നേഹത്തിന്റെ മാധുര്യത്തിനു പകരം നല്‍കാനൊന്നുമില്ലന്ന് അമ്മയോഠ്‌ പറഞ്ഞ ശ്രീ ശങ്കരനെ ഓര്‍ത്തു പോയി..
അതെത്ര സത്യം..

തുടക്കം അസ്സലായി...

സ്വാഗതം..

7/09/2006 4:14 pm  
Blogger Kalesh Kumar said...

ബൂലോഗത്തേക്ക് സുസ്വാഗതം രഹനാ!
തുടക്കം കലക്കി!
യു.ഏ.ഈ മീറ്റ് മിസ്സായത് വിഷമമായി!
സാരമില്ല. അടുത്ത മീറ്റിന് കാണാം!
(വേര്‍ഡ് വെരിഫിക്കേഷന്‍ ഇട്ടോണേ!)

7/09/2006 4:21 pm  
Blogger വല്യമ്മായി said...

നന്ദി ഒരായിരം നന്ദി;കമന്‍റിയവര്‍ക്കും വായിച്ചു മിണ്ടാതിരുന്നവര്‍ക്കും.

7/12/2006 11:46 am  
Blogger myexperimentsandme said...

ഇദിപ്പോഴാ കണ്ടത്.. സ്വാഗതം കേട്ടോ.. നല്ല തുടക്കം.. തുടങ്ങേണ്ട രീതിയില്‍ തന്നെ.

7/12/2006 3:47 pm  
Blogger മനൂ‍ .:|:. Manoo said...

സ്വാഗതം... :)

നന്നായി. ഒരുപാടു സ്വപ്നങള്‍ ബാക്കി വച്ചിട്ടുപോയ അമ്മമാരെ സ്മരിച്ചു തുടങിയത്.

7/12/2006 4:07 pm  
Blogger കരീം മാഷ്‌ said...

കരയോഗം സ്‌ക്കൂളില്‍ കാശുകൊടുത്തു പഠിക്ക്‌ണ ദുല്‍ഫുക്കറ്‌ രണ്ടക്കം തെകക്കാതെ SSLC ബുക്കു കൊണ്ടന്നപ്പോ മൊതലാ അടക്കാ മുതലാളി ആലിഹാജിയുടെ വീടര്‍, അംബാസഡറിന്റെ പിന്നിലെ ഗ്ലാസ്സു താഴ്ത്തി, വേലിക്കല്‍ നിക്ക്‌ണ എന്റെ ഉമ്മാനോട്‌ ചോദിക്കാന്‍ തൊടങ്ങിയത്‌. "ഇമ്മുട്ട്യെ! അന്റെ ചെറുക്കന്‌ ഇനീ......ം പണിയൊന്നായിലെ?"
സര്‍ക്കാര്‍ സ്‌ക്കൂളില്‍ നിന്ന്‌ ഉപ്പുമാവിന്റെ കൂടെ നാലു സെഞ്ചുറിയും കൊണ്ടു വന്ന്‌ പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന ഞാന്‍ ഉമ്മാന്റെ നെടുവീര്‍പ്പു കണ്ടപ്പോള്‍ ഒരൂ ട്യൂട്ടോറിയലിലു പഠിപ്പിക്കന്‍ പോയി.
പിന്നെ എന്റെ ഉമ്മ കൗസുത്താനെ കാണുമ്പോഴൊക്കെ പറയും "എന്റെ ചെറുക്കനു പണീ.......ണ്ട്‌, പഠിത്തൂ.......ണ്ട്‌".
ആ ഉമ്മാനെ ഓര്‍ക്കാന്‍ ഒരു പിന്‍വിളി തന്ന രഹ്‌നയുടെ പോസ്‌റ്റിനു വളരെ നന്ദി.
അബ്ദുല്‍കരീം. തോണിക്കടവത്ത്‌.

7/26/2006 3:11 pm  
Blogger സുല്‍ |Sul said...

'പിച്ചവെച്ചു നടന്നൊരാ നാള്‍ മുതല്‍
തെറ്റിയ കാലടി തിരുത്തിവെച്ചും
അക്ഷരം കൂട്ടിയൊതിയൊരാ ദിനം മുതല്‍
നാവിന്‍ പിഴവുകള്‍ തിരുത്തി തന്നും
എന്‍ ജയ പാതയില്‍ എന്നുമൊരു
ദീപമായി തെളിഞ്ഞ നീയെന്തേ അണഞ്ഞുപോയി..........'

വളരെ വിഷമിപ്പിച്ചു അമ്മായി ഈ വരികള്‍.
-സുല്‍

1/11/2007 12:45 pm  
Anonymous Anonymous said...

പണ്ട് എല്ലാ അമ്മമാര്‍ക്കും നല്ല അമ്മയാകാന്‍ സമയമുണ്ടായിരുന്നു. ഇന്നും അമ്മമാര്‍ക്കു നല്ലവരായിരിക്കാനെ പറ്റു, പക്ഷെ ഒന്നിനും അവര്‍ക്കു സമയം കിട്ടുന്നില്ല എന്നു മാത്രം.രാജ്യങ്ങള്‍ കീഴടക്കാനും കീഴടക്കിയവ ഭരിക്കാനും, ഫാഷന്‍ പരേഡ്ഗ് നടത്താനും stage ഷോ നടത്താനും തിരക്കു കൂട്ടുന്നതിനിടയില്‍ എപ്പൊഴാ പ്രസവിക്കുക, കുട്ടികള്‍ക്കു അമ്രുതേകുക എന്നീ “സില്ലി” കാര്യങ്ങള്‍ക്കെവിടാ‍ സമയം?

1/11/2007 1:30 pm  
Anonymous Anonymous said...

പണ്ട് എല്ലാ അമ്മമാര്‍ക്കും നല്ല അമ്മയാകാന്‍ സമയമുണ്ടായിരുന്നു. ഇന്നും അമ്മമാര്‍ക്കു നല്ലവരായിരിക്കാനെ പറ്റു, പക്ഷെ ഒന്നിനും അവര്‍ക്കു സമയം കിട്ടുന്നില്ല എന്നു മാത്രം.രാജ്യങ്ങള്‍ കീഴടക്കാനും കീഴടക്കിയവ ഭരിക്കാനും, ഫാഷന്‍ പരേഡ്ഗ് നടത്താനും stage ഷോ നടത്താനും തിരക്കു കൂട്ടുന്നതിനിടയില്‍ പ്രസവിക്കുക, കുട്ടികള്‍ക്കു അമ്രുതേകുക എന്നീ “സില്ലി” കാര്യങ്ങള്‍ക്കെവിടാ‍ സമയം?

1/11/2007 1:31 pm  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

പ്രിയമുള്ള പൊസ്റ്റുകളില്‍ ഇതു കണ്ടപ്പോള്‍ കമന്റാതെ പോവാന്‍ തോന്നിയില്ല.. ശരിക്കും അമ്മയെന്നാല്‍ ഒരു സംഭവമാണല്ലെ.. ഒന്നുകൊണ്ടും പകരം വെക്കാനാവാത്തത്.. ഇഷ്ടമായി കേട്ടൊ..

1/12/2007 12:48 pm  
Blogger മുല്ലപ്പൂ said...

പ്രിയമുള്ള പൊസ്റ്റുകളില്‍ നിന്നും ഇവിടെ എത്തി.
സ്നേഹത്തിന്റെ ആദ്യത്തേയും അവസാനത്തേയും വാക്ക്, അമ്മ.

1/18/2007 3:30 pm  
Anonymous Anonymous said...

വേറെ ഒരമ്മയെ ഇവിടെയും കാണാം:

http://firozahammed.blogspot.com/

1/18/2007 3:39 pm  
Blogger mydailypassiveincome said...

വല്യമ്മായീ, അമ്മയെ സ്മരിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ടു. നല്ല തുടക്കം തന്നെ.

വഴികാട്ടിയത് പ്രിയമുള്ള പോസ്റ്റുകള്‍ :)

1/20/2007 1:55 pm  

Post a Comment

<< Home