Thursday, July 10, 2008

പെറുക്കി വെച്ച കല്ലുകള്‍

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൊച്ചാപ്പ ഒരു ഡയറി കൊണ്ടു തന്നത്.കിട്ടിയ ഉടനെ എഴുതി തുടങ്ങി,ഡയറിക്കുറിപ്പോ എന്തിന് കഥയോ കവിതയോ പോലുമല്ലായിരുന്നു,ഒരു കഥാപ്രസംഗം. സുഹറായായിരുന്നു അതിലെ നായിക.പതിനേഴുകാരിയായ അവളെ ഗള്‍ഫുകാരന്‍ കല്യാണം കഴിക്കുന്നതും അവള്‍ക്കൊരു കുഞ്ഞുണ്ടാകുന്നതും സ്ത്രീധനബാക്കി ചോദിച്ച് അമ്മായിയമ്മയുടെ ശല്യപ്പെടുത്തല്‍ സഹിക്കവയ്യാതെ അവള്‍ ആത്മഹത്യ ചെയ്യുന്നതുമായിരുന്നു ഇതിവൃത്തം.ഇന്നായിരുന്നെങ്കില്‍ അവളെ ഞാന്‍ ഒരിക്കലും മരണത്തിലേക്കെത്തിക്കില്ലായിരുന്നു.

ഇതവതരിപ്പിച്ച് കേട്ട മിക്കവരും ആവശ്യത്തിനു പരിഹസിച്ചു.അതായിരുന്നു സ്വന്തം കൃതിക്ക് കിട്ടിയ ആദ്യത്തെ പ്രതികരണം.

പിന്നീടെപ്പോഴോ മനസ്സില്‍ വന്ന ചില വരികള്‍ എവിടേയും എഴുതിയിടാതെ പാടത്തും പറമ്പിലും മൂളി നടന്നു.

ഒമ്പതാം ക്ളാസ് മുതല്‍ ഡയറി എഴുതി തുടങ്ങിയെങ്കിലും ദിവസവും എന്തെങ്കിലും കുറിക്കുക എന്നത് ഒരുബാധ്യതയായി കൊണ്ടു നടക്കാനിഷ്ടമില്ലാത്തതിനാല്‍ നോട്ട് ബുക്കില്‍ എന്തെങ്കിലും തോന്നും പോലും കുറിക്കുക എന്നതായി ശീലം.അതിന് ഇപ്പോഴത്തെ കുട്ടികളൊക്കെ ജേര്‍‌ണല്‍ എന്നാണ് പറയുക എന്ന് പച്ചാന പറഞ്ഞാണ് അറിയുന്നത്.

കടമ്മനിട്ട പാടിയ പോലെ "ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും ഓര്‍ത്തുപോമോര്‍മ്മ ബാക്കിയെന്നും".

അതെ,എത്രയോര്‍ത്തിട്ടും ബാക്കിയാകുന്ന ചില ഓര്‍മ്മകളേയും ചിന്തകളേയും കുറിച്ചിടാനൊരിടം.
അതില്‍ കൈകുഞ്ഞായപ്പോള്‍ കേട്ട ഒരീണം തൊട്ട് കല്യാണത്തോടനുബന്ധിച്ച് പറിച്ചേറിയേണ്ടി വന്ന ചീരത്തോട്ടം വരെയുണ്ട്.

മനസ്സില്‍ തോന്നുന്ന പോലെ കൂട്ടി വെക്കുന്ന ഈ അക്ഷരക്കൂട്ടങ്ങള്‍ വെണ്ടും വിധം വായിച്ചെടുക്കുന്ന ഒരോ മനസ്സിനും നന്ദി.

ബ്ലോഗിന്റെ ഏറ്റവും വലിയ മേന്മ കമന്റുകള്‍ തന്നെയാണ്.പ്രോത്സാഹനങ്ങള്‍ക്കൊപ്പം ഒരു പക്ഷെ അതിലും കൂടുതല്‍ ആത്മാര്‍ത്ഥമായ വിലയിരുത്തലുകളും തിരിച്ചറിയലുകളും നല്‍കിയ diappapp, മിന്നാമിനുങ്ങ്, ഇഡ്ഡലിപ്രിയന്‍, കുട്ടന്‍ മേനോന്‍ ,‍രാധേയന്‍, ഇരിങ്ങല്‍ ,അപ്പു, മഹിമ, കരിപ്പാറ സുനില്‍ തുടങ്ങി എതിര്‍പ്പുകള്‍ തുറന്ന് പറഞ്ഞവര്‍ക്കൊരു പ്രത്യേക നന്ദി.

ബ്ലോഗിനെ കുറിച്ച് എന്റെ കാഴ്ചപ്പാട് പണ്ടൊരിക്കല്‍ പറഞ്ഞതാണ്.അതിന്റെ കുടെ ഈ കമന്റ് കൂടെ ചേര്‍ത്തു വെക്കുന്നു

Labels:

20 Comments:

Blogger വല്യമ്മായി said...

പെറുക്കി വെച്ച കല്ലുകള്‍-ബ്ലോഗില്‍ മൂന്നാം വര്‍ഷത്തിലേക്ക്

7/10/2008 5:51 am  
Blogger ആഗ്നേയ said...

ആശംസകള്‍.....ഒരുപാട് ചിന്തിപ്പിക്കുന്ന കുഞ്ഞുവാചകങ്ങളാണ് വല്യമ്മായിയുടെ പ്രത്യേകത..
ഇനിയും പോസ്റ്റായും,കമന്റായും ബൂലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുക.

7/10/2008 7:57 am  
Blogger കുഞ്ഞന്‍ said...

വല്യമ്മായി

കൂടുതല്‍ കല്ലുകള്‍ പെറുക്കി വയ്ക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ... മൂന്നാം വാര്‍ഷിക ആശംസകള്‍..!

ബൂലോകത്ത് ഇനിയും വല്യമ്മായുടെ സാന്നിദ്ധ്യം നിറഞ്ഞു നില്‍ക്കട്ടെ..

7/10/2008 8:03 am  
Blogger സൂര്യോദയം said...

കല്ലുകള്‍ ഇനിയും പെറുക്കിവയ്ക്കൂ... മാളികകളായി ഉയരട്ടെ... ആശംസകള്‍ :-)

7/10/2008 8:10 am  
Blogger Yasmin NK said...

ആശസകള്‍

7/10/2008 8:10 am  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍

7/10/2008 8:12 am  
Blogger കരീം മാഷ്‌ said...

മേഞ്ഞേടത്തൂടെ മനസ്സിനെ മേയാൻ വിടുമ്പോൾ,
പണ്ടു കണ്ടതൊന്നും ഇനി കാണാനാവില്ലല്ലോ എന്നു തിരിച്ചറിയുമ്പോൾ,
കാലിൽ കോറി മുറിവേൽപ്പിച്ചു മറഞ്ഞ മുൾച്ചെടിയോടു പോലും സ്നേഹം തോന്നും.
ആ സ്നേഹം വരികളായി വരുമ്പോൾ ആ വരിക്കു സുഗന്ധമനുഭവപ്പെടും.
ആ സുഗന്ധം വല്യമ്മായിയുടെ വരികളിൽ വരട്ടെ!
ആശംസകളോടെ!

7/10/2008 9:32 am  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

വല്ല്യമ്മായ്യ്യെ.. ഇത്രയൊക്കെ ആയല്ലെ.. കൊടുകൈ..

എന്താ പിറന്നാള്‍ സ്പെഷല്‍.. ബിരിയാണി?

7/10/2008 10:02 am  
Blogger Sharu (Ansha Muneer) said...

ആശംസകള്‍

7/10/2008 10:09 am  
Blogger Rare Rose said...

ബൂലോകത്തില്‍ വല്യമ്മായിയുടെ സാന്നിധ്യം നിറഞ്ഞു നില്‍ക്കട്ടെ... പെറുക്കിവെക്കുന്ന ഓരോ കല്ലിലും പുതിയ ആശയങ്ങള്‍ സുഗന്ധം പരത്തട്ടെ..... :)

7/10/2008 11:09 am  
Blogger CHANTHU said...

ഒരമ്മയുടെ സാന്നിദ്ധ്യം പോലെ, തിരുത്തണേ കാര്യങ്ങളെയൊക്കെ.
ആശംസകള്‍.

7/10/2008 12:35 pm  
Blogger Sojo Varughese said...

ഇനിയും ഒരുപാട് കല്ലുകള്‍ പെറുക്കി വെയ്ക്കുക!!

7/10/2008 4:48 pm  
Blogger ജിജ സുബ്രഹ്മണ്യൻ said...

കല്ലുകള്‍ കൊണ്ടൊരു കൊട്ടാരം പണിയൂ..ഒരു പാട് ഉയരത്തില്‍... എല്ലാ ആശംസകളും

7/10/2008 6:59 pm  
Blogger Shaf said...

ആശംസകള്‍!

7/10/2008 7:14 pm  
Blogger smitha adharsh said...

ഇനിയും,ഇനിയും ഒരുപാടു കല്ലുകള്‍ പെറുക്കി വയ്ക്കൂ ട്ടോ.... ആശംസകള്‍

7/10/2008 9:16 pm  
Blogger Unknown said...

വല്ല്യമ്മായി കുഞ്ഞൂ നാളില്‍ ഡയറി എഴുതിയ ഓര്‍മ്മകള്‍ എന്റെ മനസ്സിലും ഒരു നിമിഷം കടന്നു പോയി
എത്ര നോവലുകള്‍
കഥകള്‍
കൂ‍ട്ടുകാരെ കഥാപാത്രമാക്കി എഴുതി
ഇപ്പോ ഒന്നും വരുന്നില്ല

7/10/2008 10:43 pm  
Blogger മാണിക്യം said...

പെറൂക്കികൂട്ടിയ കല്ലുകള്‍ എന്ന്
അങ്ങ് ഒഴുക്കന്‍ മട്ടില്‍ പറയാതെ
ഒക്കെ വിലമതിക്കാനാവത്ത
കല്ലുകളാണല്ലൊ രത്നകല്ലുകള്‍!!
ഹൃദയംഗമമായാ ആശംസകള്‍!

7/11/2008 2:36 am  
Blogger സ്നേഹിതന്‍ said...

ആശംസകള്!

7/11/2008 9:34 am  
Blogger മുസ്തഫ|musthapha said...

താങ്കളുടെ നല്ലരചനകള്‍ ഇനിയും ഒരുപാടുണ്ടാകട്ടെ... ആശംസാസ്.


ഓടോ:
വിമര്‍ശിച്ചെങ്കിലേ പേരു വരൂ എന്നായല്ലേ... പുലി ലക്ഷണമാണോ ഇത്... :)

എന്തായാലും ഒന്ന് വിമര്‍ശിച്ചിട്ടു തന്നെ കാര്യം...
ഈ പോസ്റ്റ് അത്ര തന്നെ (എത്ര തന്നെ...? ആ...!) നിലവാരം പുലര്‍ത്തിയില്ല എന്നു പറയട്ടെ...! :)

7/12/2008 9:49 am  
Blogger തറവാടി said...

അങ്ങിനയല്ല അഗ്രജാ ,

ഈ പോസ്റ്റിന് നിലവാരം ഇല്ലെന്ന് പറയുന്നവര്‍ ശരിയല്ലെന്ന് വാദിക്കുമ്പോള്‍ തന്നെ അതു ശരിയെന്ന് പറയുന്ന ആളുകളുമുംണ്ടാകും അതില്‍ ഞന്‍ ഉള്‍പ്പെടുന്നില്ല അതാകട്ടെ ശരിതാനുമാണ് എന്നാലോ അതാണോ സത്യം ആ ചോദ്യത്തിനുള്ള ഉത്തരമാണ് യാഥാര്‍ത്ഥ്യം.

അല്ലാതെ , അല്ലാതെ അഗ്രജന്‍ പറയുന്നതുപോലല്ല. ;)

7/12/2008 10:04 am  

Post a Comment

<< Home