Monday, April 16, 2007

ഒറ്റപ്പെടുന്നവര്‍

"താത്തേ,ഓല് വേറെ കെട്ടീന്ന് കേക്ക്‌ണ്,നേരാവോ",

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സലീനയുടെ ചോദ്യം.

ഒറ്റ വാക്കിലൊരുത്തരം അറിയാമായിരുന്നിട്ടും ഒന്നും പറയാന്‍ തോന്നിയില്ല.തുടക്കം മുതലേ കല്ലുകടികള്‍ നിറഞ്ഞതായിരുന്നു സലീനയുടേയും മുജീബിന്റേയും വിവാഹജീവിതം.മുജീബിന്റെ പ്രതീക്ഷക്കൊത്തൊരു ഭാര്യയാകാന്‍ പലപ്പോഴും അവള്‍ക്ക് കഴിഞ്ഞില്ലെന്നത് സത്യം.ഒമ്പതാം ക്ലാസ്സില്‍ പഠിച്ചിരുന്ന പതിനാലുകാരിയെ മണിയറയിലേക്ക് തള്ളിവിട്ടവരെല്ലാം എരിതീയില്‍ എണ്ണയൊഴിക്കാനാണ്‌ നോക്കിയത്. അതാകട്ടെ സലീനയുടെ മനോനിലയെ തന്നെ തെറ്റിച്ചു കളഞ്ഞു.

മുജീബ് നല്ലവനാണ്.കുട്ടികളെ ഓര്‍ത്താണ് ഒഴിവാക്കാതെ വീട്ടില്‍ നിര്‍ത്തിയിരിക്കുന്നതെന്നാണ് അവന്റെ ഭാഷ്യം.പക്ഷെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവധി ഭാര്യയെ ഡോക്റ്ററെ കാണിക്കാനായി മാത്രം ചെലവഴിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അധികമാരുമറിയാതെ ദൂരെ എവിടെയോ ഒരു കല്യാണം കൂടെ കഴിച്ചത്.

ചിന്തകളിത്രയും എത്തിയപ്പോള്‍ സലീനയെ അവിടെയെങ്ങും കണ്ടില്ല.അകത്തെവിടെ നിന്നോ ഒരു തേങ്ങല്‍ മാത്രം.

കാലം ചിലരൊയൊക്കെ വല്ലാതെ ഒറ്റപ്പെടുത്തുന്നത് എന്തു കൊണ്ടാണാവോ?

Labels:

42 Comments:

Blogger വല്യമ്മായി said...

ആശിച്ചതിലേറെ സന്തോഷം മാത്രമേ ജീവിതം എനിക്ക് സമ്മാനിച്ചിട്ടുള്ളു,പക്ഷെ ചുറ്റുമുള്ള സഹജീവികളുടെ ജീവിതത്തിനു നേരെ കണ്ണടയ്ക്കാനാകുന്നില്ല.

നന്മയുടെയും സ്നേഹത്തിന്റേയും കഥകള്‍ ‍ മാത്രം എന്നില്‍ നിന്നു പ്രതീക്ഷിക്കുന്ന എന്റെ വായനക്കാരോട് ക്ഷമ ചോദിച്ച് കൊണ്ട് പുതിയ കൊച്ചു കഥ :ഒറ്റപ്പെടുന്നവര്‍

4/16/2007 4:15 pm  
Blogger സുല്‍ |Sul said...

ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍...
നന്നായിരിക്കുന്നു അമ്മായി.
-സുല്‍

4/16/2007 4:29 pm  
Blogger മുസ്തഫ|musthapha said...

അകത്തെവിടെയോ നിന്നു കേട്ട ആ തേങ്ങല്‍... ഈ പോസ്റ്റില്‍ അറിയുന്നു!

ഒറ്റപ്പെടലുകള്‍ എന്തൊരൂ ദുസ്സഹനീയമായിരിക്കുമല്ലേ!

നല്ല പോസ്റ്റ് വല്യമ്മായി...

4/16/2007 4:42 pm  
Blogger Rasheed Chalil said...

കാലം ചിലരൊയൊക്കെ വല്ലാതെ ഒറ്റപ്പെടുത്തുന്നത് എന്തു കൊണ്ടാണാവോ...?

വല്ല്യമ്മായി ഈ നേര്‍ക്കാഴ്ചയ്ക്ക് മുമ്പില്‍ ഒന്നും പറയാനാവുന്നില്ല.

4/16/2007 4:49 pm  
Blogger ലിഡിയ said...

കണ്ണൊന്ന് നനഞ്ഞാല്‍ മാത്രം മതി, അല്ലേ അമ്മായീ?

-പാര്‍വതി.

4/16/2007 5:45 pm  
Blogger അത്തിക്കുര്‍ശി said...

സലീനയുടെ പക്ഷത്തു നില്‍ക്കുക.. ആശ്വസിപ്പിക്കുക..

രണ്ടു കെട്ടുന്നവരോടെനിക്ക്‌ വെറുപ്പാണ്‌, പുഛമാണ്‌! എന്തു ന്യായീകരണം പറഞ്ഞാലും!

പ്രതീക്ഷക്കൊത്ത ഭാര്യയവാന്‍ കഴിഞ്ഞില്ല!! 14 വയസ്സില്‍ കെട്ടി, ഭയങ്കര പ്രതീക്ഷകളും വെച്ച്‌, ഇപ്പൊ തട്ടീ, പിന്നെ ന്യായീകരണം!

(വല്യാമ്മായീ, ഞാനിപ്പൊ ഇട്ട ഒരു പോസ്റ്റില്‍ 2 കെട്ടിയ എന്റെ പഴയ സുഹൃത്തിനെക്കുറിച്ച്‌ സൂചിപ്പിച്ചിട്ടേയുള്ളൂ..ആകസ്മികം!)

4/16/2007 5:49 pm  
Blogger keralafarmer said...

ചുറ്റുമുള്ള സഹജീവികളുടെ ജീവിതത്തിനു നേരെ കണ്ണടയ്ക്കാനാകുന്നില്ല.
നന്നായിരിക്കുന്നു

4/16/2007 6:13 pm  
Blogger Pramod.KM said...

ചിലരെ കാലം ഒറ്റപ്പെടുത്തുന്നു.ചിലര്‍,കാലത്തെ ഒറ്റപ്പെടുത്തി കടന്നു കളയുന്നു...
ചോദ്യങ്ങള്‍ക്ക്,ചിലപ്പോള്‍ ഒരു വിങ്ങലോ മറ്റോ ഉത്തരമായേക്കാം..

4/16/2007 8:03 pm  
Blogger സാജന്‍| SAJAN said...

അപ്പൊ ഇത് 51 മത്തെ പോസ്റ്റ് അല്ലേ!
എന്തേ ജീവിതത്തില്‍ ചിലര്‍ക്ക് മാത്രം ഇങ്ങനൊക്കെ സംഭവിക്കുന്നു..ആര്‍‌ക്കറിയാം..
ചിന്തിച്ചാല്‍ ഒരെത്തും പിടിയും ഉണ്ടാവുന്നില്ല..
:(

4/17/2007 4:42 am  
Blogger അപ്പു ആദ്യാക്ഷരി said...

വല്യമ്മായി.. രണ്ടുകെട്ടിയതിനേക്കാള്‍ വലിയതെറ്റ് ഇവിടെ ചെയ്തിരിക്കുന്നത് പതിനാലുകാരിയെ കെട്ടിച്ചയയ്ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയല്ലേ? അതുകൊണ്ടല്ലേ ആ കുട്ടി എന്നും അസുഖക്കാരിയായിപ്പോയത്?

4/17/2007 7:02 am  
Blogger വേണു venu said...

ജീവിതം ചിലര്‍ക്കൊക്കെ ഇങ്ങനെയാണു്.:))

4/17/2007 7:26 am  
Blogger കരീം മാഷ്‌ said...

ഈ തേങ്ങല്‍ മലബാറിലെ പല അകത്തളങ്ങളില്‍ നിന്ന് ഇപ്പോഴും ഉയരുന്നതു സങ്കടത്തോടെ നോക്കി നിന്നിട്ടുണ്ട്.പല വിദ്യാസമ്പന്നരായ ആണുങ്ങളും പ്രതിയാണു താനും.

4/17/2007 7:30 am  
Blogger Sathees Makkoth | Asha Revamma said...

:(

4/17/2007 8:17 am  
Blogger വിചാരം said...

എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ എന്താണ് ജീവിതം എന്താണ് ലൈംഗീഗത എന്നു പോലുമറിയാത്ത അവസ്ഥയില്‍ ഒരു പെണ്‍‍കുട്ടിയെ വിവാഹിതയാക്കി വിടുന്ന രക്ഷിതാക്കളാണ് ഇങ്ങനെയുള്ള പാവം സലീനമാരെ സൃഷ്ടിക്കുന്നത്, മുജീബ് ചെയ്തത് ശരിയാണോ എന്നു ചോദിച്ചാല്‍ തെറ്റ് എന്നേ ഞാന്‍ പറയൂ കാരണം മുജീബും കൂടി പ്രതിയാണ് സലീനയെ മാനസ്സികരോഗിയാക്കിയതില്‍ 14 വയസ്സുക്കാരിയെ വിവാഹം ചെയ്തത് തന്നെ വലിയ തെറ്റാണ് അങ്ങനെ സ്വന്തം തെറ്റാല്‍ ഒരു പെണ്‍കുട്ടിയെ മാനസ്സിരോഗിയാക്കിയിട്ട് തന്‍റെ സ്വസ്ഥതയ്ക്കും സുഖത്തിനും മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുക എന്നത് വലിയ പാതകം തന്നെയാണ്, ഇപ്പോള്‍ വേണെമെങ്കില്‍ മുജീബിന് മിനിമം 6 വര്‍ഷം വരെ തടവ് ലഭിക്കാനുള്ള കേസ് നിലവിലുണ്ട് രണ്ടാം വിവാഹം ചെയ്തതിനും മറ്റൊരു ശിക്ഷയുണ്ട് ഇന്ത്യന്‍ നിയമത്തില്‍ മുസ്ലിം ശരീയത്ത് ബാധമാണെങ്കിലും (നാലുവരെ കെട്ടാന്‍ അനുവാധമുണ്ടെങ്കിലും) ശരീയത്തിലെ തന്നെ വ്യവസ്ഥകളനുസരിച്ച് മുജീബ് രണ്ടാം കെട്ട് കുറ്റകരമാണ് സലീന ഒരു സിമ്പിള്‍ കേസ് റജിസ്ട്രര്‍ ചെയ്താല്‍ മതി മുജീബ് കുടുംങ്ങും ഒരുപക്ഷെ മാനസ്സിക രോഗിയായ ഒരു സ്ത്രീ ആയതിനാല്‍ എന്ന ശരീയത്തിലെ പഴുത് മുജീബ് ഉപയോഗിച്ചാല്‍ അതിന് കാരണക്കാരായി മുജീബിന്‍റെ രക്ഷിതാക്കളും കുടുംങ്ങും ഒപ്പം സലീനയുടെ രക്ഷിതാക്കളും കുടുംങ്ങും വാദിയുടെ ബന്ധുക്കളും പ്രതിയും പ്രതിയുടെ ബന്ധുക്കളും കുറ്റക്കാരായി വീക്ഷിക്കപ്പെടും എന്നതിനാല്‍ ഇങ്ങനെയുള്ള അനേകം കേസുകള്‍ ഉണ്ടാവുന്നില്ല ഇവിടെയാണ് പൊതു താല്പര്യഹര്‍ജ്ജിയുടെ പ്രസക്തി ഏതൊരു ഇന്ത്യന്‍ പൌരന്‍ വിചാരിച്ചാലും മുജീബിനേയും അവന്‍റെ ബന്ധുക്കളേയും സലീനയുടെ ബന്ധുക്കളേയും തുറുങ്കിലടക്കാന്‍ ആവും അങ്ങനെ ആക്കണമെന്നാണ് എന്‍റെ കാഴ്ച്ചപ്പാട്
അല്ലെങ്കില്‍ ഇനിയും അനേകം സലീനമാര്‍ ഉണ്ടായികൊണ്ടിരിക്കും

4/17/2007 8:33 am  
Blogger G.MANU said...

nannayi rehna

4/17/2007 10:16 am  
Blogger മഴത്തുള്ളി said...

പാവം സലീന.

:(

4/17/2007 12:38 pm  
Blogger Areekkodan | അരീക്കോടന്‍ said...

അമ്മായി നന്നായിരിക്കുന്നു...

4/17/2007 3:18 pm  
Blogger Unknown said...

കഥയിലെ കരുത്ത് നല്ലതു തന്നെ.
പക്ഷെ ശക്തമയ ഒരു കഥ ആയില്ലെന്നു പറയുമ്പോള്‍ വിഷമം തോന്നരുത്.
കഥ അനുഭവിപ്പിക്കുന്നില്ല എന്നാല്‍ കഥയിലെ ജീവിതം നമുക്ക് മുമ്പിലുള്ളതുകൊണ്ടു തന്നെ വായനക്കാര്‍ക്ക് എളുപ്പം സംവദിക്കാന്‍ കഴിയുന്നു.
സെലീനയെ പോലെ എത്ര എത്ര സ്ത്രീകള്‍.

ഇതേ ദുരന്തം എന്‍റെ മറ്റൊരു കഥാകാരന്‍ എഴുതിയിട്ടുണ്ട് അതിങ്ങനെ പ്രായം ചെന്ന പണക്കാ‍രനെ കല്യാണം കഴിക്കേണ്ടിവരുന്ന പാവപ്പെട്ട വീട്ടിലെ കുട്ടി.
അച്ഛനും അമ്മയും നിര്‍ബന്ധിക്കുമ്പോഴും അവള്‍ മന്ത്രിക്കുന്നത് ‘ഉപ്പൂപ്പ’ ഉപ്പൂപ്പ’ എന്നാണ്.

4/17/2007 3:43 pm  
Blogger asdfasdf asfdasdf said...

:(

4/17/2007 3:51 pm  
Blogger asdfasdf asfdasdf said...

:(

4/17/2007 3:53 pm  
Blogger വല്യമ്മായി said...

സലീനയുടെ അഥവാ ഒരു പാട് സലീനമാരുടെ നൊമ്പരം പങ്ക് വെക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.നമ്മുടെ സഹതാപമല്ല അവര്‍ക്കാവശ്യം. അത്തിക്കുറിശ്ശി സൂചിപ്പിച്ച പോലെ സാന്ത്വനവും പിന്തുണയും,അതു പോലും ഒരു ഭര്‍ത്താവില്‍ നിന്നും കിട്ടേണ്ട സ്നേഹത്തിനും പരിഗണനക്കും പകരമാകുമോ. പിന്നെ തന്നേക്കാളും തന്റെ കുഞ്ഞുങ്ങളുടെ ജീവിതമോര്‍ത്താകും പലരും വിചാരം പറഞ്ഞ രീതിയിലുള്ള നടപടികള്‍ക്കൊന്നും നില്‍ക്കാത്തത്, അല്ലെങ്കിലും അവകാശപ്പെട്ട സ്നേഹവും പരിഗണനയും നല്‍കാന്‍ ഏത് കോടതി വിധിക്കാണ് കഴിയുക.

ഇത്തരം ശിഥില ബന്ധങ്ങളുടെ മുഖ്യ ഉത്തരവാദി അനാചാരങ്ങളും അന്ധവിശ്വാസവും നിറഞ്ഞ സമൂഹം തന്നെ.
അറിവു നേടി സ്വന്തം കാലില്‍ നില്‍ക്കാനൊരു അവസരം നല്‍കാതെ ജീവിതം പക്വതയോടെ നേരിടാനാകുന്നതിന് മുമ്പുള്ള വിവാഹം അതില്‍ ആദ്യ കാരണം. വിവാഹിതരാകുന്നവര്‍ തമ്മിലുള്ള പൊരുത്തതേക്കാള്‍ കുടുംബമഹിമയും പൊന്നും പണവും ആണ് അളവുകോല്‍. അതിലൊരു വിഹിതം പള്ളിക്ക് കിട്ടുന്നതിനാല്‍ വായടച്ചു നില്‍ക്കുന്ന മതമേലാളന്‍‌മാര്‍.

നിലവിലുള്ള സലീനമാര്‍ക്ക് സാന്ത്വനമാകുന്നതൊടൊപ്പം ഇങ്ങനെയൊരു ജീവിതത്തിലെക്ക് ഒരു സ്ത്രീയും തള്ളിവിടാതിരിക്കാന്‍ ഈ പോസ്റ്റ് ആര്‍ക്കെങ്കിലും വെളിച്ചമേകിയെങ്കില്‍..............

ഇരിങ്ങലിന്, താങ്കള്‍ പറഞ്ഞ രചന ബ്ലോഗില്‍ തന്നെയുണ്ട്.http://kaavyam.blogspot.com/2007/01/blog-post_7937.html
മനസ്സില്‍ തട്ടിയ അനുഭവങ്ങള്‍ കഥയായി അനുഭവിപ്പിക്കാന്‍ ഇനിയുമൊരുപാട് ദൂരമുണ്ടല്ലെ. ക്രിയാത്മക നിര്‍ദ്ദേശത്തിനു നന്ദി.

4/18/2007 9:29 am  
Blogger സാരംഗി said...

ആരും ജീവിതത്തില്‍ ഒറ്റപ്പെടാതിരിയ്ക്കട്ടെ...

4/18/2007 10:02 am  
Blogger Sona said...

:( വായിച്ചപ്പോള്‍ ഇത്തിരി സങ്കടം തോന്നി

4/18/2007 11:18 am  
Blogger വല്യമ്മായി said...

സെലീനയുടെ കഥ വായിക്കാനെത്തിയ സുല്‍, അഗ്രജന്‍, ഇത്തിരി, പാര്‍‌വ്വതി, ചന്ദ്രേട്ടന്‍, പ്രമോദ്,സാജന്‍, അപ്പു, വേണു, കരീം മാഷ്, സതീശ്, വിചാരം, ചേച്ചിയമ്മ, മനു, മഴത്തുള്ളി, അരീക്കോടന്‍, രാജു, കുട്ടന്മേനോന്‍(ഒരു :( സെലീനയ്ക്കും ഒന്ന് എഴുത്തിനെ പറ്റിയും ആണോ), സാരംഗി,സോന നന്ദി.

4/19/2007 10:17 am  
Blogger ആഷ | Asha said...

പാവം :(

4/19/2007 10:45 am  
Blogger Kalesh Kumar said...

:(
ഒരു നൊമ്പരം അവശേഷിപ്പിക്കുന്ന പോസ്റ്റ്.

4/19/2007 2:44 pm  
Blogger കെവിൻ & സിജി said...

മുജീബ് നല്ലവനാണ്.
ഏതു നിലയ്ക്കാ മുജീബ് നല്ലവനെന്നു് താത്തയ്ക്കു തോന്നുന്നതു്, മനസ്സിലാവുന്നില്ല. പെണ്ണിനു പെണ്ണു തന്നെ ശത്രു.

4/19/2007 9:24 pm  
Blogger മയൂര said...

വായിക്കുന്ന വേളയില്‍ ഉള്ളില്‍ എവിടെയോ തറഞ്ഞ് കയറിയ മുള്ളിന്റെ നൊമ്പരം വയനകഴിഞ്ഞപ്പോള്‍ ഏറിവന്നു...ഒടുവില്‍ അത് ഒരു പിടച്ചിലായി ഹൃദയ താളത്തിനൊത്ത്...

4/20/2007 9:53 am  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

വല്ല്യമ്മായി... ചെറുതാണെങ്കിലും, കേട്ടതെങ്കിലും ചിന്തിപ്പിക്കുന്നതുതന്നെ

4/20/2007 3:29 pm  
Blogger വല്യമ്മായി said...

സലീനയുടെ നൊമ്പരം പങ്ക് വെക്കാനെത്തിയ ആഷ,കലേഷ്,കെവി(അവളെ ഉപേക്ഷിക്കാതെ കൂടെ നിര്‍ത്തുന്നതിലൂടെ മുജീബില്‍ അവശേഷിക്കുന്ന നന്‍‌മ തിരിച്ചറിഞ്ഞതാകാം താത്ത.),മയൂര,ഇട്ടിമാളൂ നന്ദി

4/21/2007 2:51 pm  
Blogger നിമിഷ::Nimisha said...

“ കാലം ചിലരൊയൊക്കെ വല്ലാതെ ഒറ്റപ്പെടുത്തുന്നത് എന്തു കൊണ്ടാണാവോ...?“ വല്യമ്മായി, വല്ലാതെ നോവിക്കുന്നു ഈ വാക്കുകള്‍ പിന്നെ കഥയും.

4/21/2007 3:46 pm  
Blogger വല്യമ്മായി said...

നിമിഷാ,സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും നന്ദി.

4/22/2007 1:07 pm  
Blogger വാണി said...

വല്ല്യമ്മായീ..
ഈ സലീനയെ എനിക്കറിയാം..മറ്റൊരു രൂപത്തില്‍ ആണെന്ന് മാത്രം.
അവള്‍ റസിയ..ഞാന്‍ പാലക്കാട് ഒരു സ്കൂളില്‍ അദ്ധ്യാപികയായി കുറച്ചു നാള്‍ ഉണ്ടായിരുന്നു.അവിടെ റസിയ..ഒരു ഒന്‍പതാം ക്ലാസ്സുകാരി!
ഒരു ദിവസം അവള്‍ എനിക്കൊരു ക്ഷണക്കത്ത് തന്നു,അവളുടെ വിവാഹത്തിന്റെ!!!!!വരന്‍ ഗള്‍ഫുകാരന്‍.അന്ന് അവളുടെ ഉമ്മയെ വിളിച്ച് എനിക്കാവുന്ന വിധത്തിലെല്ലാം ഞാന്‍ സംസാരിച്ചു.പക്ഷേ ആരു കേള്‍ക്കാന്‍!!!
വിടര്‍ന്ന കണ്ണുകളും,തുടുത്ത കവിളും,
മുട്ടോളം മുടിയും..ഉള്ള ആ സുന്ദരിക്കുട്ടിയാണ് സലീനയായി എന്റെ മനസ്സിലെക്കോടിയെത്തിയത്.

4/29/2007 6:32 am  
Blogger ഇളംതെന്നല്‍.... said...

എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളുണ്ട്.... ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍.... അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചവന്‍.... പക്ഷെ മറ്റൊരു മുജീബ് ആയില്ല...
അനുഭവം അല്ലേ ഗുരു, അന്നതിന്റെ അപകടം അദ്ദേഹം അറിഞ്ഞില്ല.... ഇപ്പോഴും ഭാര്യയുടെ മാതാപിതാക്കളോട് അദ്ദേഹം പറയാറുണ്ട് “ നിങ്ങള്‍ മകളോട് ചെയ്ത തെറ്റാണ് ഇത്ര ചെറുപ്പത്തിലെ എനിക്ക് വിവാഹം ചെയ്തു തന്നത്..... തനിക്ക് പറ്റിയ അറിവില്ലായമയും അദ്ദേഹം മറച്ചു വെക്കാറില്ല.....

4/29/2007 12:39 pm  
Blogger വല്യമ്മായി said...

വായിച്ചതിനും അനുഭവങ്ങള്‍ പങ്കു വെച്ചതിനും വാണിക്കും ഇളതെന്നലിനും നന്ദി.

4/30/2007 12:21 pm  
Blogger Nikhilvishnupv said...

കഥകള് കൊള്ളാം ഇടിവെട്ടിപെയ്യുന്ന മഴപോലെ ശാന്തം...

6/14/2007 11:56 am  
Blogger ...sijEEsh... said...

ചിലതൊക്കെ നേടുംബൊല്‍...
ചിലതൊക്കെ നഷ്ടപെടുന്നു...
ചിലര്‍ കന്മുന്നില്‍ നിന്നും മായുന്നു....
യാത്ര തുടര്‍ന്നെ പറ്റൂ..

6/22/2007 9:32 am  
Blogger സാബു ജോസഫ്. said...

കൊച്ചുകഥ പക്ഷെ ജീവിതത്തിണ്റ്റെ ചെറിയൊരേട്‌.....നഷ്ടപ്പെട്ട്‌ ഒറ്റക്കാകുബോഴാണ്‌ നഷ്ടപ്പെടലുകളുടെ വ്യാപ്‌തി മനസിലാകുക.....

8/10/2007 4:05 pm  
Blogger ചെറുശ്ശോല said...

അല്ലേലും നമ്മ‍ള് ശരിക്കും ഒറ്റ്പെട്ടുതന്നെയല്ലെ ? കു‍റചു നാ‍ളതെക്കു എല്ലാരും കൂടെ കാ‍ണുമെന്നു മാത്രം

9/16/2007 11:19 am  
Blogger Unknown said...

നന്നായിട്ടുണ്ട്‌

2/08/2008 11:13 pm  
Blogger Unknown said...

valyammayi, adyam varikayanivide. adyam vayichathu ottappedunnathu enna kathayanu. valiya oru karyam churukkam vakkukalil... avasanathe vachaka (kalam enthu----) illenkilum katha poornamakumayirunnu. vayankkarante manassilekku kure koodi irangi chellan aa thengalil nirthamayirunnu..
bakki blogukal vazhiye vayikkum. theerchayayum commentum.

5/08/2008 11:00 am  
Anonymous Sydmal said...

Th hypocracy here is that ippozhum muslim purushanmaar (esp north kerala) thinks that they should marry madhura 16 and madura 17. Any muslim girl who is above 20-21 and yet unmarried are considered "beyond the normal marriageble age" . this is true for 90% of muclim girls except few in rich/ well educated families. Also from experience, the average age diff between muslim couples in marriage appears to be more than most other communities ..... why ??

4/23/2009 9:46 am  

Post a Comment

<< Home