Saturday, March 01, 2008

നിത്യവും നിത്യവും നന്ദി ദൈവമേ..

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരമ്മ പെണ്‍കുഞ്ഞിനു വേണ്ടി ആഗ്രഹിച്ച് ആറ് ആണ്‍‌മക്കള്‍ക്ക് ശേഷം ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ പ്രസവത്തോടെ മരണപ്പെട്ടു.അന്ന് പിറന്ന കുഞ്ഞായിരുന്നു എന്റെ ഉമ്മ.

മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലെ എം.ഡിയുടെ സെക്രട്ടറി പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ജോലിക്ക് വന്നു.താല്‍ക്കാലിക സെക്രട്ടറി അവളേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടാകുമോ എന്ന് പേടിച്ച്.

ഹോസ്പിറ്റലിലെ ഫിലിപ്പിനോ അറ്റന്‍ഡര്‍ ഏറെ നേരം മോനെ കണ്ണെടുക്കാതെ നോക്കി നിന്നിട്ട് പറഞ്ഞു: "ഒരു വര്‍ഷമായി ഞാനെന്റെ നാലു മക്കളെ വിട്ടുപോന്നിട്ട്".

അതെ, മക്കളെയും കുടുംബത്തേയും പിരിഞ്ഞിരിക്കുന്നവര്‍ അനവധിയാണ് ചുറ്റിലും.

നാല്‍‌പത്തിഅഞ്ചു ദിവസത്തെ അവധിക്ക് ശേഷം മോനെ വിട്ടു പോകാന്‍ വിഷമം തോന്നിയപ്പോള്‍ ഇതൊക്കെയാണെന്റെ മനസ്സില്‍ വന്നത്.ട്രാഫിക്കിന്റെ ബഹളങ്ങളൊന്നുമില്ലതെ പത്ത് പതിനഞ്ച് മിനിട്ട് ഡ്രൈവ് മാത്രം ഓഫീസിലേക്ക്.പാല്‍ കൊടുക്കാനായി ഒരോ മൂന്ന് മണിക്കൂറിലും വീട്ടില്‍ വരികയും ചെയ്യാം.

നന്ദി ദൈവമേ,

ഒരിക്കല്‍ കൂടി വേദനയുടെ നൂല്‍‌പ്പാലത്തിലൂടെന്നെ കൈപിടിച്ചു കടത്തിയതിന്.

എന്റെ കുഞ്ഞിന്റെ പുഞ്ചിരിക്ക്..........

(തലേക്കെട്ടിന് കടപ്പാട്:ഹോസ്റ്റലില്‍ നിന്ന് കേട്ട് പഠിച്ച കൃസ്ത്യന്‍ പ്രാര്‍ത്ഥനാ ഗാനത്തിന്)

Labels:

44 Comments:

Blogger G.MANU said...

വേദനകള്‍ നന്നാണിടയ്ക്കൊക്കെ നമ്മളെ
വേറിട്ടു നമ്മിലൂടെത്തിക്കുമോര്‍ക്കുക......

:)

3/01/2008 12:13 pm  
Blogger നജൂസ്‌ said...

അല്‍ഹംദുലില്ലാ..

3/01/2008 12:30 pm  
Blogger ശെഫി said...

നീയെന്നാ വരുന്നെന്ന് ഈയാഴ്ച്‌ 4 തവണ എന്റെ ഉമ്മ വിളിച്ചു ചോദിച്ചു

3/01/2008 12:57 pm  
Blogger siva // ശിവ said...

നല്ല ചിന്ത....

സസ്നേഹം,
ശിവ.

3/01/2008 1:05 pm  
Blogger നിലാവര്‍ നിസ said...

ഹൃദയസ്പര്‍ശിയായി വല്യമ്മായീ..
ഞാനും അകലെയാണ്.. വീട്ടില്‍ നിന്ന്..
വല്ലാതെ മഴ പെയ്യുന്ന സന്ധ്യകളില്‍, തിളച്ചു പൊങ്ങുന്ന വെയിലില്‍ ഒരു തുരുത്തു കാണാത്ത നട്ടുച്ചകളില്‍ ഞാനും ഒറ്റക്കാകാറുണ്ട്..
ചിലപ്പോഴേക്കെങ്കിലും ആ വെമ്പല്‍ എന്തൊരു വേദനയാണെന്നോ..

3/01/2008 1:11 pm  
Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

സാധരണമെന്നോ തലവിധിയെന്നോ പറഞ്ഞാല്‍ നിര്‍വചിക്കാനാവാത്ത എന്തൊക്കെയോ മുറിവുകള്‍ നമ്മുടെ അകം നിറയ്ക്കുന്നുണ്ട്‌. അതിന്റെ ചോരച്ച ഗന്ധം ഇടയ്ക്കെങ്കിലും ഇങ്ങനെ പുറത്തുവരാതിരിക്കില്ല. അപ്പോള്‍... പ്രവാസിയുടെ 'ഗൃഹാതുരത' എന്നൊരു ക്ലീഷെ നല്‍കി കളിയാക്കുകയാണ്‌ പലര്‍ക്കും അലങ്കാരം. എന്തുചെയ്യാം! ഒന്നായ ജീവിതത്തെ എത്രയായി കണ്ടാല്‍ മതിയാവും....?

3/01/2008 2:07 pm  
Blogger മുസ്തഫ|musthapha said...

കുറച്ച് വായിപ്പിച്ച് കൂടുതല്‍ ചിന്തിക്കാന്‍ വിട്ടു.

3/01/2008 2:14 pm  
Blogger ബഷീർ said...

നന്നായിരിക്കുന്നു

3/01/2008 4:01 pm  
Blogger അപ്പു ആദ്യാക്ഷരി said...

വളരെ ശരി വല്യമ്മായി..

(തറവാടിക്കാ ഒന്നും പറഞ്ഞില്ലല്ലോ..!! ഞാന്‍ വിളീച്ചോളാം)

3/01/2008 5:04 pm  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

3/01/2008 7:21 pm  
Blogger Jane Joseph , New Jersey, USA said...

വേര്‍പാട് ക്ഷണികമെന്കില്‍ പോലും വേദനാജനകമാണ്.....
തന്റെ പ്രശ്നങ്ങള്‍ക്കിടയിലൂടെ മറ്റുള്ളവരുടെ ദുഖം കാണാന്‍ കഴിയുന്നതു മഹത്തരവും.

3/02/2008 5:31 am  
Blogger Sharu (Ansha Muneer) said...

നല്ല ചിന്ത... :)

3/02/2008 10:15 am  
Blogger പാമരന്‍ said...

"പെണ്‍കുഞ്ഞിനു വേണ്ടി ആഗ്രഹിച്ച് ആറ് ആണ്‍‌മക്കള്‍ക്ക് ശേഷം ഒരു പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ പ്രസവത്തോടെ മരണപ്പെട്ടു"

ഔ! പുളഞ്ഞു പോയി..

3/02/2008 10:57 am  
Blogger nariman said...

ഉള്ളില്‍ത്തട്ടുന്ന കുറിപ്പ്.

3/02/2008 2:58 pm  
Blogger ഹരിത് said...

മനോഹരമായ ചിന്ത, നല്ല വരികള്‍.

3/02/2008 5:34 pm  
Blogger മൂര്‍ത്തി said...

നല്ല കുറിപ്പ്..

3/02/2008 9:50 pm  
Blogger Sandeep PM said...

ചോദിക്കാറുണ്ട് ... ഉത്തരം പറയാന്‍ എനിക്കൊരിക്കലും കഴിയാറില്ല

3/02/2008 9:52 pm  
Blogger ഭൂമിപുത്രി said...

അതു കാണാനും പറയാനും കഴിയുകയെന്നതു അതിപ്രധാനം.കുഞ്ഞിമോനു പേരിട്ടൊ?

3/02/2008 11:08 pm  
Blogger ചീര I Cheera said...

അങ്ങേയറ്റം മനസ്സിലാക്കാം.
സ്നേഹം.
കുഞ്ഞുവാവയ്ക്കു സുഖമല്ലേ?

3/03/2008 8:04 am  
Blogger ഫസല്‍ ബിനാലി.. said...

വളരെ നല്ല ചിന്ത
ആശംസകള്‍...

3/03/2008 3:39 pm  
Blogger ഹരിശ്രീ said...

നല്ല ചിന്തകള്‍...

:)

3/03/2008 3:51 pm  
Blogger Unknown said...

ഏതൊരമ്മയെയും അലട്ടുന്ന വേദനയാണു വല്ല്യമ്മായി പങ്കുവച്ചത്‌.പല വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഒട്ടേറെപേര്‍ തങ്ങളുടെ മക്കളെ കുറിച്ചുള്ള വിങ്ങുന്ന ഓര്‍മ്മകളില്‍ ജിവിക്കുന്നവരാണു.വലിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു തങ്ങളുടെ കുട്ടിക്കളെയും കുടുംബത്തെയും ഇവിടെ കൊണ്ടു വരാന്‍ സാധിക്കും.അല്ലാത്തവരുടെ അവസഥ ഒന്നാലോചിചു നോക്കു.സ്വന്തം മോളുടെ കല്ല്യാണത്തിനു പോലും പോകാന്‍ കഴിയാത്ത ഒരു ഇക്കയെ ദുബായില്‍ എനിക്കറിയാം.ജനിച്ച മക്കളെ ഇതു വരെ ഒന്നു കാണുക പോലും ചെയ്യാത്ത എത്രപേര്‍ ഈ മണലാരണ്യങ്ങളില്‍ കഴിയുന്നുണ്ടെന്നറിയോ.പരമകാരുണ്യവാന്‍ ഇത്രയെങ്കിലും നല്‍കിയില്ലെ ആ അനുഗ്രഹത്തില്‍ ആശ്വസിക്കു.

3/04/2008 12:28 am  
Blogger അജയ്‌ ശ്രീശാന്ത്‌.. said...

നല്ല ചിന്ത....വല്യമ്മായീ
നന്നായിരിക്കുന്നു
നല്ല വരികള്‍ .....
ആശംസകള്‍...

3/05/2008 4:35 pm  
Blogger asdfasdf asfdasdf said...

:)

3/05/2008 4:45 pm  
Blogger ഭ്രാന്തനച്ചൂസ് said...

നല്ല ചിന്ത....നന്നായിരിക്കുന്നു...

3/05/2008 5:07 pm  
Blogger Siji vyloppilly said...

:)

3/05/2008 9:24 pm  
Blogger Unknown said...

നല്ല ചിന്ത വല്യമ്മായീ..
മക്കളെ വിട്ടുപോരുന്നത് ആര്‍ക്കും ദുഃഖകരം തന്നെ.
രണ്ടാമത്തെ കുഞ്ഞിനെ പ്രവസിക്കാന്‍ ഹോസ്പിറ്റലൈസ്ഡ് ആയപ്പോളാണ് ആദ്യമായി ഞാനെന്റെ മോനെ പിരിഞ്ഞത്.
പിന്നീടൊരിക്കലും അതിനു കഴിഞ്ഞിട്ടില്ല.ഷോപ്പിംഗിനൊക്കെ പോകുമ്പോഴും വീട്ടിലിരുത്താതെ അവെരേം താങ്ങി നടക്കും ഞാന്‍.എല്ലാവരും വഴക്കു പറയാറുണ്ട് പൊടിക്കൊച്ചുങ്ങളെ ഇങ്ങനെ പോകുന്നിടത്തെല്ലാം താങ്ങി നടക്കണോ എന്ന്..അല്ലാതെ മനസ്സുവരാറില്ല.
പലപ്പോഴും നാട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കാണാം കുഞ്ഞുങ്ങളെ ഉമ്മവച്ചു മതിയാകാതെ ഹൃദയം പറിയുന്ന വേദനയോടെ തിരിഞ്ഞുനടക്കുന്ന അമ്മമാരെ.അപ്പോഴൊക്കെ പരമകാരുണികനോട് നിറഞ്ഞമനസ്സോടെ നന്ദി പറയാറുണ്ട്.നല്ല പോസ്റ്റ്.ശരിക്ക് മനസ്സില്‍ തട്ടി
ഓ.ടോ.പോസ്റ്റിനാണോ, കമന്റിനാണോ നീളം കൂടുതല്‍?;)

3/06/2008 6:55 am  
Blogger തോന്ന്യാസി said...

മനസ്സിലെവിടെയോ ഒരു പോറലേറ്റപോലെ.......

3/07/2008 9:43 am  
Blogger Unknown said...

നന്നായിട്ടുണ്ട്....

3/09/2008 6:08 pm  
Blogger Aluvavala said...

മാതൃത്വത്തിന്റെ ചിത്രം നിഷ്കളങ്കമായി വരച്ചു. പ്രസവവേദനയെ പാമ്പന്‍പാലമായി പെണ്ണുങ്ങള്‍ കരുതുമ്പോള്‍ വല്യമ്മായി നൂല്‍‌പാലം എന്ന് വിശേഷിപ്പിച്ചത് മഹത്വവും മഹാമിടുക്കുമാണ്. ഇത് വല്യമ്മായിക്കല്ലാതെ ഒരു വല്യമ്മാവനും കഴിയാത്ത എഴുത്താണ്. കലക്കി...

3/12/2008 12:27 pm  
Blogger Dr.Biji Anie Thomas said...

അല്പ സങ്കടം കൊണ്ടെന്റെ കണ്ണൂകള്‍ നനയുന്നുണ്ട്.നിത്യവും നിത്യവും നന്ദി ദൈവമേ എന്ന് എന്നെന്നും എന്റെ ഉള്ളീലും ഒരു നന്ദിയുടെ വരികളുണ്ട്.കാരണം കുഞ്ഞുങ്ങള്‍ക്കു വേണ്ടി കാലങ്ങള്‍ എണ്ണിയെണ്ണീ കാത്തിരുന്ന് കാത്തിരുന്ന് അവസാനം ഒരു ആരൊ വഴിവക്കിലുപേക്ഷിച്ചു പോയ ഒരു കുഞ്ഞിനെ ദാനമായി ദൈവം എനിക്കു തന്നു..വല്യമ്മായിയുടെ സ്നേഹത്തോടും, സങ്കടത്തോടും നന്ദിയോടുമൊപ്പം എന്റെ പ്രാര്‍ത്ഥനകളെയും ചേര്‍ത്തുവെയ്ക്കട്ടെ..
ആശംസകളോടെ..

3/12/2008 2:42 pm  
Blogger കൊസ്രാക്കൊള്ളി said...

കണ്ണീരില്‍ മുങ്ങി മുങ്ങി

3/12/2008 7:09 pm  
Blogger ശ്രീ said...

വല്യമ്മായീ...
ഹൃദ്യമായ കുറിപ്പ്. ആശംസകള്‍...!

3/14/2008 11:40 am  
Blogger എം. ബി. മലയാളി said...

പുതിയ പോസ്റ്റ് എന്നു പ്രതീക്ഷിക്കാം.....?

3/16/2008 12:26 am  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആശംസകള്‍

3/17/2008 10:35 am  
Blogger Rare Rose said...

വല്യമ്മായീ..,വായിച്ചപ്പോള്‍ എന്തോ ഒരു വിഷമം പോലെ...മനസ്സില്‍ തൊടുന്ന വരികള്‍.....കുഞ്ഞാവക്കു സുഖല്ലേ??

3/18/2008 9:59 am  
Blogger മരമാക്രി said...

താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.

3/27/2008 3:47 pm  
Blogger ലേഖാവിജയ് said...

കുട്ടികളടുത്തില്ലെങ്കില്‍ ഉച്ചയുറക്കം പോലും വയ്യ.അമ്മമാര്‍ ലോകത്തെല്ലായിടത്തുമൊരുപോലെ...ഹൃദയം തൊട്ടു എഴുത്ത്.ആശംസകള്‍ !

3/28/2008 8:25 pm  
Blogger കാപ്പിലാന്‍ said...

ഹൃദയത്തില്‍ കൊണ്ടു . നല്ല എഴുത്ത്

നിത്യവും നിത്യവും നന്ദി ദൈവമേ
നമ്മളെ ഇങ്ങനെ കാത്തു സൂക്ഷിക്കുന്നതില്‍

3/28/2008 8:49 pm  
Blogger മുഹമ്മദ് ശിഹാബ് said...

വല്യമ്മായീ..,വായിച്ചപ്പോള്‍ എന്തോ ഒരു വിഷമം പോലെ...മനസ്സില്‍ തൊടുന്ന വരികള്‍...

4/01/2008 3:12 pm  
Blogger yousufpa said...

വര്‍ഷങ്ങളായി ഒരു കുഞ്ഞിക്കാലിനു വേണ്ടീ കാത്തിരിക്കുന്നവരുടെ വേദനയ്ക്ക് എന്തു പേരാണ്-
വല്യമ്മായീ നമുക്ക് നല്‍കാന്‍ കഴിയുക.

ലാളിത്യ്മുള്ള ഭാഷ..നന്നായിട്ടുണ്ട്.

4/03/2008 6:26 pm  
Blogger ഉഷശ്രീ (കിലുക്കാംപെട്ടി) said...

മനസ്സില്‍ ഒരു മുള്ള് കുത്തി.ഭാര്യയും അമ്മയും ആയി അകലെ കഴിയുന്ന എന്റെ കുഞ്ഞിനെ ഓര്‍ത്ത് പെട്ടന്നു എന്റെ കണ്ണു നിറഞ്ഞു. സ്നേഹം തുളുംബി നില്‍ക്കുന്ന വരികള്‍.

ബ്ലോഗ് മീറ്റിനു വരാന്‍ കഴിയാഞ്ഞതും വല്ലാത്ത സങ്കടം ആയി പോയി.എല്ലാവരുടെയും ഫോട്ടോസ് കണ്ടു.എല്ലാ പേരുകള്‍ക്കും ഇപ്പോള്‍ സുന്ദരമായ ഓരോ മുഖങ്ങളും മനസ്സില്‍ വന്നു.

4/08/2008 6:13 am  
Blogger drawingboy said...

Good posting. Nostalgia is like a bug..It wriggles through ur heart, thus goes a Chinese proverb

FIROS

5/13/2008 1:39 pm  
Anonymous Anonymous said...

കണക്ക് നോക്കാതെ സ്നേഹികുന്നതു ഉമ്മ മാത്രം....

3/06/2012 11:41 am  

Post a Comment

<< Home