Monday, September 11, 2006

എന്റെ നാട്-കവിത

ജനിച്ചതൊരിടത്ത്
വളര്‍ന്നത് മറ്റൊരിടത്ത്
ജീവിച്ചതോ വേറൊരിടത്ത്
ഞാനേതു നാട്ടുകാരി?

Labels:

14 Comments:

Blogger വല്യമ്മായി said...

ഒരു കുഞ്ഞു കവിത-എന്റെ നാട്

9/11/2006 5:24 pm  
Blogger ഇത്തിരിവെട്ടം|Ithiri said...

എനിക്കും ഇപ്പോള്‍ സംശയമായി. വല്ല്യമ്മായി ഏതു നട്ടുകാരിയാ...

ഇത് കടങ്കഥയല്ലല്ലോ

9/11/2006 6:45 pm  
Blogger സു | Su said...

ഒരിടത്ത് ജനനം
ഒരിടത്ത് മരണം
ചുമലില്‍ ജീവിതഭാരം.

:)ഞാനാ നാട്ടുകാരിയേ അല്ല.

wv (soost)

9/11/2006 6:52 pm  
Blogger ചുള്ളിക്കാലെ ബാബു said...

ജനിച്ചതാര്‍ക്കുവേണ്ടി? ജീവിക്കുന്നതാര്‍ക്കുവേണ്ടി?

കാര്യങ്ങളുടെ പോക്കേ!!!!!!!!!

ഓര്‍ക്കാനിഷ്ടപ്പെടത്ത കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കരുത് വല്യമ്മായീ.

9/11/2006 8:23 pm  
Blogger ദില്‍ബാസുരന്‍ said...

വിശാലേട്ടന്‍ ഡൈലി പോയി വരണത് കണ്ടിട്ടില്ലേ? പുള്ളി കൊടകരക്കാരന്‍. അത് പോലെ ഞാന്‍ ബൂലോഗന്‍!ഡൈലി വന്ന് പോകും.

9/11/2006 8:29 pm  
Blogger Physel said...

എന്തേ, ജനിച്ചേടത്തു തന്നെ മരിച്ചോളാം എന്നാര്‍ക്കേലും കരാറെഴുതിക്കൊടുത്തിട്ടുണ്ടോ വല്ല്യമ്മായീ...?മോഹന്‍ലാല്‍ പറഞപോലെ നീണ്ടുനിവര്‍ന്നു കിടക്കാന്‍ ആറടി ധാരാളമല്ലേ നമുക്ക്..അതിപ്പൊ എവിടെയായാലെന്താ?

9/11/2006 9:15 pm  
Blogger വൈക്കന്‍... said...

അമ്മായിയേ, സത്യം പറയാമോ? ഡി.ബി. കോളേജില്‍ ഉണ്ടായിരുന്നോ??.. വെള്ളൂരുകാരിയായി തോന്നിയിരുന്നു.. വൈക്കന്‍

9/11/2006 10:09 pm  
Blogger അനംഗാരി said...

മിക്കവാറും ചൊവ്വയില്‍ നിന്നാവാനാണ് സാധ്യത. ആ കണ്ണാടിയൊന്ന് നോക്കിക്കേ..തറവാടീ ഇവിടെയെങ്ങാനുമുണ്ടോ?..
(എനിക്കോടാന്‍ വയ്യ..അല്ലെങ്കില്‍ എപ്പോ എന്ന് ചോദിച്ചാ മതി).

എവിടെ ജനിക്കുന്നു, എവിടെ വളരുന്നു, എവിടെ ജീവിക്കുന്നു എന്നതിന് പ്രസക്തിയുണ്ടോ? എവിടെ ജീവിച്ചാലും പിറന്ന രാജ്യത്തോട് കൂറുള്ളവളാകുക. അതു ധാരാളം വല്യമ്മായി.

9/12/2006 5:59 am  
Anonymous RP said...

കടങ്കഥയാ?
എന്നാലുത്തരം - വല്യമ്മായി ജനിച്ച നാടേതാണോ ആ നാട്ടുകാരിയാണ്.

9/12/2006 6:20 am  
Blogger അരവിന്ദ് :: aravind said...

ലോകമേ തറവാട് എന്ന് കേട്ടിട്ടില്ലേ വല്യമ്മായീ? :-)

9/12/2006 10:55 am  
Blogger മിന്നാമിനുങ്ങ് said...

നിങ്ങളുടെ ബ്ലോഗിലെ ഒരു സ്ഥിരം സന്ദര്‍ശകനാണു ഞാന്‍. പക്ഷെ ചിലപ്പോഴൊക്കെ ബോറാകുന്നു. എല്ലാ ദിവസവും എന്തെങ്കിലും എഴുതുന്നതിനു പകരം, ചെറിയ ഇടവേളകളില്‍ നന്നായിട്ടെഴുതുന്നതല്ലേ ഭംഗി??

9/12/2006 12:30 pm  
Blogger അഹമീദ് said...

കടംകഥയല്ലെങ്കില്‍ ഉത്തരമില്ല.

9/12/2006 6:46 pm  
Blogger വല്യമ്മായി said...

വായിച്ച് അഭിപ്രായം കുറിച്ചവര്‍ക്കെല്ലാം നന്ദി.

മിന്നാമിനുങ്ങേ,പതിവുകാരനാണെന്നറിയുന്നതില്‍ സന്തോഷം.മനസ്സില്‍ തോന്നുന്നത് കോറിയിടുന്നെ എന്നേ ഉള്ളൂ.അറിവിന്റേയും വായനയുടേയും ധ്യാനത്തിന്റേയും കുറവ് എന്റെ എഴുത്തിനുണ്ടെന്ന് എനിക്കു തന്നെ അറിയാം.നിര്ദ്ദേശങ്ങള്ക്ക് നന്ദി.

9/13/2006 8:44 pm  
Blogger മിന്നാമിനുങ്ങ് said...

അറിവിന്റെയും വായനയുടെയും കുറവുണ്ടെന്നല്ല ഉദ്ദേശിച്ചത്. സ്ര് ഷ്ടികളില്‍ കണ്ണോടിച്ചാല്‍ അതിനുപിന്നില്‍ പ്രതിഭാ വിലാസമുള്ളൊരു ഹ്ര് ദയമുണ്ടെന്ന് ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ. പ്രതിഭയുള്ള ചിലര്‍ക്കത് present ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല, നന്നായി present ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അത്രമാത്രം പ്രതിഭ ഉണ്ടായിക്കൊള്ളണമെന്നില്ല. രണ്ടു ഗുണവും നിങ്ങള്‍ക്കൊരു അനുഗ്രഹമല്ലേ? നിങ്ങളുടെ കഴിവുകള്‍ ശരിയായി വിനിയോഗിക്കുന്നില്ല എന്നേ ഉദ്ദേശിച്ചുള്ളൂ. സമയമെടുത്തെഴുതിയാല്‍ അതിന് തിളക്കം കൂടുകയേ ഉള്ളൂവെന്ന് സാരം. പിന്നെ, വല്ലപ്പോഴും, ആരോഗ്യകരമായ ചെറിയ വിമര്‍ശനഗ്ങ്ങളും ഒരു സുഖമല്ലേ!!

9/13/2006 11:21 pm  

Post a Comment

Links to this post:

Create a Link

<< Home