Saturday, February 02, 2008

കര്‍മ്മഫലം

മധുരം പോലെ അലിഞ്ഞുചേര്‍ന്ന്
അല്ലെങ്കില്‍
‍ചെളിപോലെ അടിയിലൂര്‍ന്ന്
അതുമല്ലെങ്കില്‍
‍പാട പോലെ മുകളില്‍ പടര്‍ന്ന്.

Labels: ,

22 Comments:

Anonymous Anonymous said...

ദയവായി Stop attacking blogs/ബ്ലോഗുകളെ അക്രമിക്കുന്നതു നിര്‍ത്തുക എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകകയും കൂടുതല്‍ പേര്‍ക്ക് ലിങ്ക് അയക്കുകയും ചെയ്യുമല്ലോ.

2/02/2008 4:09 pm  
Blogger CHANTHU said...

അതു ചെളിപോലെ അടിയിലൂര്‍ന്നതാണെന്നു തോന്നുന്നു.

2/02/2008 4:40 pm  
Blogger അച്ചു said...

ഒന്നും മനസ്സിലായില്ല..:(

2/02/2008 5:27 pm  
Blogger ജ്യോനവന്‍ said...

സത്യം :)
അതേതുമല്ലെങ്കില്‍ കയിപ്പുപോലെ തൊണ്ടയില്‍ കുരുങ്ങി :)

2/02/2008 5:59 pm  
Blogger നജൂസ്‌ said...

മരണം പോലെ അത്‌ എന്നില്‍ തന്നെയുണ്ട്‌

നന്മകള്‍

2/02/2008 6:01 pm  
Blogger ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌...
അഭിനന്ദനങ്ങള്‍

ലളിതവ്യാഖ്യാനങ്ങള്‍ ചിന്തകളെ മനോഹരമാക്കുന്നു

2/02/2008 6:06 pm  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറയാനറിയാത്തൊരു വിങ്ങലായി കര്‍മ്മഫലങ്ങള്‍...

ലളിതം.

2/02/2008 7:13 pm  
Blogger നസീര്‍ കടിക്കാട്‌ said...

കവിത അലിഞ്ഞുചേര്‍ന്നതിന്റെ
കയ്പ്...

2/02/2008 8:34 pm  
Blogger siva // ശിവ said...

നല്ല അര്‍ഥപൂര്‍ണമായ വരികള്‍

2/02/2008 9:19 pm  
Blogger ഭൂമിപുത്രി said...

എങ്ങിനെയായാലും പുറകേയുണ്ട്,അല്ലെ?

2/03/2008 12:26 am  
Blogger കരിപ്പാറ സുനില്‍ said...

നമസ്കാരം വല്യമ്മായി,
കവിതകള്‍ നന്നാവുന്നുണ്ട്
ലളിതമായ വാക്കുകള്‍ ; ആശയങ്ങളാല്‍ സമ്പുഷ്ടം
എന്നിരുന്നാലും ഒരു അഭിപ്രായം തോന്നുന്നു.
സഹൃദയത്തോടെ എടുക്കണമെന്നപേക്ഷ
1. ഏതു കലയായാലും ഒരു Organism അല്ലെങ്കില്‍ living Organism ആയി എടുക്കുന്ന ഒരു കാഴ്ചപ്പാട് പണ്ടുമുതലേ നിലനില്‍ക്കുന്നുണ്ടല്ലോ. പ്രസ്തുത ക്ലാസിക്കല്‍ രീതിക്ക് ഇപ്പോഴും ഒരു മാറ്റവും വന്നീട്ടില്ല.
ഉദാഹരണത്തിന് ഒരു വീടു പണിയുമ്പോള്‍ തന്നെ അതിന് പൂമുഖം ,ഊണുമുറി ,അടുക്കള ............തുടങ്ങിയ ഘടകങ്ങള്‍ ക്രമത്തില്‍ ക്രമീകരിക്കുകയാണല്ലോ പതിവ്.
ഒരാളെ കാണുമ്പോള്‍ കുശലാന്വേഷണത്തിനു ശേഷമല്ലേ സാധാരണയായി മറ്റുകാര്യങ്ങളിലേക്ക് കടക്കുക
ഞാന്‍ ഒന്നുരണ്ടു ഉദാഹരണങ്ങള്‍ പറഞ്ഞത് എന്റെ ആശയം വ്യക്തമാക്കാനാണ്
2.അതുകൊണ്ടുതന്നെ താങ്കളുടെ കവിതകളെ അത്തരത്തില്‍ വിലയിരുത്തുമ്പോള്‍ ഒരു അപാകത തോന്നുന്നു
അതിനര്‍ത്ഥം മോശമെന്നല്ല , മറിച്ച് അങ്ങനെയുംകൂടി ആയിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ എന്നര്‍ത്തം.
3.അതുകൊണ്ടുതന്നെ കവിതയെ ഒരു ജൈവഘടനയായി സങ്കല്പിച്ച് (living Organism) അത്തരം മാറ്റങ്ങള്‍ വരുത്തിയാല്‍ കുടുതല്‍ മെച്ചപെടില്ലേ എന്നൊരു അഭിപ്രായം
4.ഒന്നിലല്ല പലതിലും ഈ പ്രവണതകാണുന്നുണ്ട് ; ഒരു പക്ഷെ സമയക്കുറവാകാം കാരണം
5.കുഞ്ഞുണ്ണിമാഷിനെ പ്പോലെയുള്‍ലവര്‍ ഈ രീതി ഉപയോഗിക്കാറില്ലല്ലോ എന്ന് എതിരഭിപ്രായം ഉണ്ടാകാം
പക്ഷെ , അങ്ങനെ വേറിട്ട ചിന്താഗതി കൊണ്ട് ചിലര്‍ പ്രസിദ്ധിനേടിയെന്നിരുന്നാലും പ്രസിദ്ധിയല്ലോ തെറ്റും ശരിയും നിര്‍ണ്ണയിക്കുന്നത്
6.കുഞ്ഞ്ണ്ണീമാഷും ഈ രീതി പുലര്‍ത്തിയിരുന്നെകില്‍ എങ്ങനെയാകുമെന്ന് ചിന്തിച്ചുകൂടെ
ഒരിക്കല്‍ കൂടി പറയുന്നു ഇത് ഈയുള്ളവന്റെ അഭിപ്രായമാണ് .അത്ര വിലകല്പിക്കരുതെന്നപേക്ഷ
ആശംസകളോടെ
karippara sunil

2/03/2008 5:04 am  
Blogger ചന്ദ്രകാന്തം said...

ഇനിയും ഏതൊക്കെയോ രൂപഭാവങ്ങളില്‍..!!!

2/03/2008 8:18 am  
Blogger Sanal Kumar Sasidharan said...

മനോഹരമായിരിക്കുന്നു

2/03/2008 10:06 am  
Blogger അനംഗാരി said...

കര്‍മ്മഫലം കുറച്ച് കൂടി വിശദമായി എഴുതാമായിരുന്നു.എല്ലാ ചെയ്‌വനകളുടേയും ഫലം അനുഭവിച്ചല്ലേ മതിയാകൂ.

2/03/2008 10:14 am  
Blogger വല്യമ്മായി said...

ചന്തു,നന്ദി.

കൂട്ടുകാരന്‍,നമ്മുടെ ചെയ്തികള്‍ പിന്നീടുള്ള ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് എന്നൊന്ന് ചിന്തിച്ചതാണ്.

വേറെ അന്തരാര്‍ത്ഥമൊന്നുമില്ല.ജ്യോനവന്‍,നജൂസ്,ദ്രൗപദി,പ്രിയ നന്ദി.
നസീര്‍ കടിക്കാട്,കയ്പ് നെഗറ്റീവായാണോ പറഞ്ഞത് :)
ശിവകുമാര്‍,ശെഫി,ഭൂമിപുത്രി നന്ദി.

കരിപ്പാറമാഷേ,വളരെ നന്ദി തുറന്ന അഭിപ്രായത്തിന്.ഈവിഷയത്തില്‍ പല ചര്‍ച്ചകളും മുമ്പും ഈ ബ്ലോഗില്‍ തന്നെ നടന്നിട്ടുള്ളതാണ്.എന്റെ വരികളിലെ അപൂര്‍ണ്ണത കളെ കുറിച്ച്.പലപ്പോഴും വായനക്കാരതു പൂരിപ്പിച്ചിട്ടുള്ളതുമാണ്.എന്നാല്‍ ഈ അപൂര്‍ണ്ണതകളിഷ്ടപ്പെടുന്ന ചുരുക്കം ചിലരുമുണ്ട്.പൊതു ജനം പലവിധം !
എന്റെ വരികളെ കവിത എന്ന് വിളിക്കുന്നതിനേക്കാള്‍ ചിന്ത,തോന്നല്‍ എന്നൊക്കെയുള്ള ലേബലിടുന്നതും ഈ ജീരകമിഠായി പരുവത്തിലായതു കൊണ്ട് തന്നെ.

ഇനിയും ആരോഗ്യകരമായ ചര്‍ച്ച നടത്താന്‍ മറ്റ് ബ്ലോഗ്ഗെര്‍സിനു താല്പര്യമുണ്ടെങ്കില്‍ സന്തോഷമേയുള്ളൂ.

ചന്ദ്രകാന്തം,അനംഗാരി,ജീവിതത്തെ കെട്ടി നില്‍ക്കുന്ന ജലത്തോടുപമിച്ചതാകും എന്റെ ചിന്ത കൂടുതല്‍ പരക്കാഞ്ഞത് :)

സനാതനന്‍,നന്ദി.

2/03/2008 10:54 am  
Blogger മുസ്തഫ|musthapha said...

നന്നായിട്ടുണ്ട് ഈ കുഞ്ഞു വരികള്‍

2/03/2008 2:16 pm  
Blogger Unknown said...

കര്‍മ്മഫലം അനുഭവിച്ചല്ലെ ഒക്കു

2/04/2008 11:21 pm  
Blogger Unknown said...

നല്ലതു എതെന്നു അറിയാന്‍ ഏറെ വൈകും

2/04/2008 11:22 pm  
Blogger വേണു venu said...

കര്‍മ്മം വിവക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു.
പല കര്‍മ്മ ഫലങ്ങളും പാട പോലെ അടിയില്‍ പടര്‍ന്നു് അപ്രത്യക്ഷം ആകുമ്പോള്‍ .
പല കര്‍മ്മങ്ങളുടേയും കാര്യ കാരണ കര്‍മ്മ ബന്ധങ്ങളെ പലപ്പോഴും വീക്ഷിക്കാറുണ്ടു്.
ഒരു തരി ചിന്ത നല്‍കിയതിനു നന്ദി.:)

2/16/2008 1:20 pm  
Blogger ജോഷി രവി said...

ചെറുത്‌, പക്ഷേ അതി മനോഹരം... നന്നായിട്ടുണ്ട്‌..

2/20/2008 9:46 pm  
Blogger സുധീർ (Sudheer) said...

This comment has been removed by the author.

2/23/2008 11:05 am  
Blogger സുധീർ (Sudheer) said...

“എങ്കിലും പലപ്പോഴും
കവിത പോലെ ഉള്ളിലുറഞ്ഞ്!“

എന്നു കൂടി ആയാലോ?

‘ചിന്തകള്‍‘ നന്നാവുന്നുണ്ട്
(മുഴുവന്‍ വായിച്ചിട്ടില്ലെങ്കിലും)
ആശംസകള്‍..

2/23/2008 11:07 am  

Post a Comment

<< Home