Thursday, August 24, 2006

മൂ‍ന്ന് കവിതകള്‍

കാറ്റിനോട്
(മലര്‍വാടിയില്‍ പ്രസിദ്ധീകരിച്ചത്)

തുലാമാസ പുലരിയിലെ കുളിരേകും കാറ്റേ നീ
എവിടെ നിന്നു വരുന്നു നീ എവിടേക്ക് പോണൂ നീ

നിന്നെയൊന്നു പുണരാനായ് എത്ര നാളായ് കൊതിക്കുന്നു
ഒരു നിമിഷം നില്‍ക്കാമോ ഒരു കാര്യം പറയാം ഞാന്‍

ചൂടേറിയ ചിന്തകളാല്‍ മനമുരുകും നേരത്ത്
കുളിര്‍ കോരിയണിച്ചു നന്ദി പറയുന്നു ഞാന്‍


കാലം-1

കാലമെന്ന മാന്ത്രികന്‍
കാട്ടിടുന്ന വിക്രിയകള്‍
കണ്ടിടുന്ന നമ്മളല്ലോ
കാലത്തിന്‍ കളിപ്പാവകള്‍

കാലം-2

കാലമേ നിന്‍ ചക്രം തിരിക്കുന്ന
ദൈവത്തിന്‍ ദാസരാം ഞങ്ങള്‍ക്ക്
നിന്നെ കുറിച്ചു പഴിക്കുവാനല്ലാതെ
വിധിയെ തടുക്കുവാന്‍ കഴിയില്ലല്ലോ

Labels:

18 Comments:

Blogger വല്യമ്മായി said...

സ്വപ്നങ്ങളുടെ മേച്ചില്‍ പുറങ്ങളില്‍ മനസ്സിനെ മേയാന്‍ വിട്ട് അലസമായ് നടന്നിരുന്ന കൌമാരകാലത്തെന്നോ മൂളി നടന്ന ചില വരികള്‍

8/24/2006 12:41 pm  
Blogger ഇത്തിരിവെട്ടം|Ithiri said...

കാലത്തിന്റെ തേരോട്ടത്തിനടയിലെവിടെയോ നഷ്ടമായ വരികളില്‍ കാലവും... കാലം എനിക്കെന്നും ഇഷ്ടവിഷയമായിരുന്നു.. കാലത്തിന്റെ കണക്കില്ലാത്ത ഒരു ലോകത്തെ പലപ്പോഴും സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട്. പലരും നിര്‍വ്വചിക്കാന്‍ കാലം..

എന്തായിരിക്കും കാലം......

വാല്‍കഷ്ണം : ദൈവം ഇങ്ങിനെ പറഞ്ഞതായി നബിതിരുമേനി പറയുകയുണ്ടായി.. “ഞാന്‍ തന്നെയാണ് കാലം”. ചിന്തിപ്പിച്ച വരികള്‍ തന്നെ

8/24/2006 12:53 pm  
Blogger സുമാത്ര said...

കാലം കനലു പൊഴിക്കുന്നൂ
ജീവന്‍ തണലു കൊതിക്കുന്നൂ
ജീവിത നൌകയില്‍ മുള്ളും പൂവും വാരി വിതക്കുന്നു
വിധിവിഹമാരു നിനക്കുന്നു.
എന്ന വരികള്‍ ഓര്‍മ്മ വരുന്നു.

8/24/2006 1:07 pm  
Blogger kuliyander said...

പ്രകാശത്തോളം വേഗതയില്‍ സഞ്ചരിച്ചാല്‍ കാലത്തിന്റെ കഥ കഴിക്കാമെന്ന് സ്റ്റോക്കിങ്
പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിച്ചാല്‍
കാലതിന്റെ പിറകോട്ട് പോകാമെന്നും
മ്മായീ........
ആ വേഗത്തില്‍ ഒന്ന് ബ്ലൊഗുലകത്തില്‍ സഞ്ചരിക്കുമോ..
എപ്പോഴും മുരുക്കിചുവപ്പിചിരുന്ന ന്റെ മരിചു പൊയ ഒരമ്മായിയെ കണ്ടാല്‍ പറയണേ
ഞനിവിടെ സുഖമായിരിക്കുന്നുവെന്ന്

8/24/2006 3:24 pm  
Blogger അഹം said...

സത്യത്തില്‍ കാലം തന്നെ ഒരു സങ്കല്പം..
പ്രകാശവേഗതയില്‍ സഞ്ചരിയ്ക്കൂവാന്‍
കഴിഞാല്‍ നാം ആ സങ്കല്പത്തെതന്നെയാണ്
മറികടക്കുന്നത്...ആദിയും..അന്തവുമിലാത്ത..
എലാ‍ത്തിനും സാക്ഷിഭുതമായ..
മാറ്റങള്‍ക്ക് അതീതമായി വര്‍ത്തിയ്ക്കുന്ന..
ആദിമസത്യത്തിലെയ്ക്കല്ലെ . ..നാമെത്തുന്നത്..
മനസ്സുകൊണ്ടും അങെത്താം..അഥാവാം..
..ENLIGHTENMENT.....

8/24/2006 4:23 pm  
Blogger ജ്യോതിര്‍മയി said...

വരികളിഷ്ടമായി. സ്റ്റീഫന്‍ഹോക്കിന്‍സിനേയും ഇഷ്ടമാണ്‌. പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുക, സങ്കല്‍പ്പിക്കാന്‍ രസമല്ലേ.
പിന്നെ ഈശ്വരന്‍ (രൂപമേതായാലും) പക്ഷപാതിയാണെന്നെനിയ്ക്കഭിപ്രായമില്ല. സ്തുതിയ്ക്കുന്നവരെ മാത്രമേ രക്ഷിയ്ക്കൂ എന്നൊന്നും ആവില്ല. കരുണാമയനായ എങ്ങും നിറഞ്ഞുനില്‍ക്കുന്ന ആ ശക്തിക്ക്‌ അനുഗ്രഹിക്കാനേ കഴിയൂ എന്നാണെന്റെ വിശ്വാസം. പിന്നെ "താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍താനനുഭവിച്ചീടുകെന്നേ വരൂ" എന്നുണ്ടല്ലോ.
അതേയ്‌, പറഞ്ഞുവന്നാല്‍ തീരില്ല, തല്‍ക്കാലം നിര്‍ത്താം.
:-) ഇനിയും പോരട്ടെ കൃതികള്‍.

8/24/2006 5:11 pm  
Blogger kuliyander said...

ആദിയും അന്തവുമില്ലാത്ത, നിരപേക്ഷികമായ,കേവലമായ സത്യമെന്നൊന്നുണ്ടൊ
നിരന്തരം പരിഷ്കരിക്കപെടുന്നതും
പുതിയ അനുഭവങ്ങലുടെയും
പുതിയ നിരീക്ഷണങ്ങളുടെയും
വെലിച്ച്ത്തില്‍
പരിഷ്കരിക്കപെടുന്ന ഒന്ന്
അത്തരതില്‍ ഒന്നല്ലേ ഉള്ളത്

8/25/2006 8:37 am  
Blogger പല്ലി said...

കാലം എന്തെല്ലം തെളിയിക്കനിരിക്കുന്നു.
പിടി തരാത്ത കാലം
ഇതാ ഇപ്പോള്‍ പ്ലൂട്ടൊ പോയി
ഇനി എന്തെല്ലാം പോകാനിരിക്കുന്നു
എന്തെല്ലാം വരാനിരിക്കുന്നു
സത്യമേവ ജയതേ

8/25/2006 11:46 am  
Blogger സങ്കുചിത മനസ്കന്‍ said...

കുഞ്ഞമ്മായീ

ഈ മലറ്വാടിയിലല്ലേ പൂച്ചപ്പോലീസ് ഉണ്ടായിരുന്നത്?

8/25/2006 3:41 pm  
Blogger ബിന്ദു said...

കവിതേടെ അസ്കിത ഉണ്ടല്ലേ? :) നന്നായി.

8/25/2006 5:29 pm  
Blogger വക്കാരിമഷ്‌ടാ said...

നല്ല കവിതകള്‍.

സമയത്തില്‍ പുറകോട്ടും സഞ്ചരിക്കാമെന്ന് ഐന്‍സ്റ്റീനും പറഞ്ഞിട്ടില്ലേ, റിലേറ്റിവിറ്റി തിയറിയിലോ മറ്റോ? അതോ അങ്ങിനെയേതോ കാര്യം?

കാലക്കവിത വായിച്ചപ്പോള്‍ ബോബനും മോളിയും ഓര്‍മ്മ വന്നു. അവരുടെ വീട്ടില്‍ വിരുന്നിനു വന്ന അമ്മാവനെക്കൊണ്ട് അവര്‍ പൊറുതിമുട്ടി. അമ്മാവനെ തിരുമ്മണം, ചോറെടുത്ത് കൊടുക്കണം, മുറുക്കാന്‍ വാങ്ങിച്ചു കൊടുക്കണം...

ഒരു ദിവസം അമ്മാവനെ തിരുമ്മിക്കൊണ്ടിരിക്കുകയായിരുന്നു ബോബനും മോളിയും. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മാവന്‍ ചോദിച്ചു:

“നിങ്ങളിപ്പോള്‍ എവിടാ മക്കളേ തിരുമ്മുന്നേ?”

കാലാ
അവര്‍ പല്ലും കടിച്ച് പറഞ്ഞു.

8/25/2006 5:46 pm  
Blogger ചമ്പക്കാടന്‍ said...

സമയം
ഒരു നദിയായി ഒഴുകിക്കൊണ്ടേയിരിക്കുന്നു
നിലക്കാത്ത വികാരമില്ലാത്ത പ്രവാഹം
ഉദയാസ്തമനങ്ങള്‍ മുറതെറ്റാതെ നടക്കുന്നു
അപ്പത്തിനും ആയുസ്സിനും അധീശത്തിനുമായി
മനുഷ്യന്‍ പൊരുതിക്കൊണ്ടേയിരിക്കുന്നു
ഒന്നോര്‍ത്താല്‍ ഈ സമയത്തിന്റെ കാലത്തിന്റെ
ഇടവേളയില്ലാത്ത നാടകത്തിന്റെ
ആകെത്തുകയല്ലെ ഈ പ്രപഞ്ചം
അപ്പോള്‍ കാലം തന്നെ ദൈവവും
പാവം മനുഷ്യനോ?

8/25/2006 8:45 pm  
Blogger kuliyander said...

കൂടിയല്ല ജനിക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ

മത്സരതിന്റെ കാലത്ത്
ഇതിനേക്കാള്‍ നല്ലൊരു ദര്‍ശനം കിട്ടാനുണ്ടോ

വെറുതെയല്ല കവി കാലതിണ്ടെ
മുന്നെ നടക്കുന്നെന്ന് പറയുന്നത്

ഹെഗല്‍ ജീവിതത്തെ കുറിച്ച്
പറഞ്ഞതും രസകരം

ജനിച്ച വസ്തുവിനൊക്കെ
മരണമുണ്ട്
ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള
ഈ യാത്രയത്രേ ജീവിതം

ഒരു കണക്കിന്
നമ്മുടെ സൃഷ്ടി സ്ഥിതി സംഹാര ദര്‍ശനം തന്നെ

സൃഷ്ടി നടത്തുന്ന ബ്രഹ്മാവ്
സംഹാരത്തിണ്ടെ ശിവനൃത്തം

അതിനിടയില്‍ വിഷ്നുവിണ്ടെ സ്തിഥി
മൂന്നും വെവ്വേര്രെയല്ല
ഒരേ ശക്തിതന്നെ

തിസീസ് ആന്റി തിസീസും സിന്തസിസും

ഏത് ബിഗ്ബാ‍ങും മനസ്സിലാക്കാന്‍ ഇതു പോരെ

8/26/2006 11:02 am  
Blogger വല്യമ്മായി said...

ഇത്തിരിവെട്ടം,സുമാത്ര,kuliyander,അഹം,ജ്യോതിര്‍മയി,പല്ലി,വക്കാരിമഷ്ടാ, ചമ്പക്കാടന്‍,

നന്ദി,ഇത് വായിച്ചതിനും ഇത് എഴുതിയപ്പോള്‍ ഞാന്‍ കടന്ന് ചെല്ലാത്ത അര്‍ത്ഥ തലങ്ങളിലേക്ക് എന്‍റെ വരികളെ കൂട്ടികൊണ്ട് പോയതിനും.

സങ്കുവേട്ടാ,അതെ,കുഞ്ഞുണ്ണി മാഷും കുട്ട്യോളും ആയിരുന്നു മറ്റൊരാകര്‍ഷണം.

ബിന്ദു,വളര്‍ച്ചയുടെ പടവുകളിലെന്നോ മറന്നിട്ട് പോന്ന അസ്കിതകളെ തിരിച്ച് പിടിക്കാനൊരു ശ്രമമാണിപ്പോള്‍

8/29/2006 2:57 pm  
Blogger പാര്‍വതി said...

നല്ല വരികള്‍..

കാനമ്പുള്ള വരികള്‍,കാണാന്‍ താമസിച്ച് പോയതില്‍ ഖേദമുണ്ട്..

-പാര്‍വതി..

8/30/2006 7:37 pm  
Blogger വല്യമ്മായി said...

നന്ദി,പാര്‍വതി
സന്ദര്‍ശനത്തിനും ആ വാക്കുകള്‍ക്കും

9/01/2006 10:29 pm  
Blogger SULFI said...

ഇത് ഞമ്മക്ക് പിടിക്കൂലാ.

6/07/2010 9:37 pm  
Blogger t.a.sasi said...

ബ്ലോഗുകളുടെ ഒരു സുവര്‍ണ്ണകാലമായിരുന്നു അന്നൊക്കെ..!

5/03/2015 3:31 pm  

Post a Comment

Links to this post:

Create a Link

<< Home