ഞാന്‍, എന്റെ വിശ്വാസം
ഒരു യാത്രക്കിടെ ഒരു അമ്പലത്തില്‍ നിസ്ക്കരിക്കുന്നതായാണ് ഒരിക്കല്‍ സ്വപ്നം കണ്ടത്.നിസ്ക്കാരം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോല്‍ മനസ്സില്‍ വന്ന ചോദ്യം അമ്പലത്തില്‍ നിസ്കരിക്കുന്നത് കണ്ടാല്‍ ഒരു മുസ്ലീമായ ഞാന്‍ അമ്പലത്തില്‍ കയറിയതിന് ഹിന്ദുക്കളും വിഗ്രഹാരാധനയ്ക്കായി അമ്പലത്തില്‍ വന്നെന്ന് പറഞ്ഞ് മുസ്ലീങ്ങളും എന്റെ നേരെ തിരിയുമോ എന്നുള്ളതായിരുന്നു, പക്ഷെ അതിന്റെ ഉത്തരവും ഉള്ളില്‍ നിന്ന് തന്നെ ഉടനെ കിട്ടി ഞാന്‍ എന്തിനാണ് അവിടെ കയറിയതെന്നും എന്താണ് അനുഷ്ടിച്ചതെന്നും എനിക്കും ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിനും അറിയാം.അപ്പോള്‍ മറ്റുള്ളവരുടെ അരോപണങ്ങള്‍ക്ക് പ്രസക്തിയില്ല.
വിശ്വാസത്തിന്റെ അടിത്തറയും പ്രധാനമാണ്.ആരാലും അടിച്ചേല്‍പ്പിക്കപ്പെടാതെ സ്വന്തം ബുദ്ധിയിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാനും കഴിയില്ല.
വിശ്വാസത്തിന്റെ അടിത്തറയും പ്രധാനമാണ്.ആരാലും അടിച്ചേല്‍പ്പിക്കപ്പെടാതെ സ്വന്തം ബുദ്ധിയിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാനും കഴിയില്ല.
78 Comments:
"വിശ്വാസത്തിന്റെ അടിത്തറയും പ്രധാനമാണ്.ആരാലും അടിച്ചേല്‍പ്പിക്കപ്പെടാതെ സ്വന്തം ബുദ്ധിയിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാനും കഴിയില്ല."
Well said.. exactly that it is. unfortunately, there not many ppl available in our country whoes thoughts are such widen. On the otherhand my opinion; it is not enough to use only our own findings to believe in any religion.
Sameer Thikkodi
അവരായിരിക്കുമൊ യതാര്‍ഥ വിശ്വാസി...
അനിലന്റെ ഒരു തലക്കെട്ട് കടമായെടുക്കട്ടെ
"എനിയ്ക്കെന്നെ സംശയമുണ്ട്!"
അപ്പോള്‍ മറ്റുള്ളവരുടെ വികാരങ്ങളെ നോവിപ്പിക്കുന്നത് നന്നാണോ? അതിനെ എങ്ങനെ ന്യായീകരിക്കും.
സസ്നേഹം,
ശിവ
നന്നായി വല്യമ്മായീ. ഈ സ്വപ്നം പുതുതലമുറയ്ക്കു കൂടി പകര്‍ന്നു കൊടുക്കൂ..
"ആരാലും അടിച്ചേല്‍പ്പിക്കപ്പെടാതെ സ്വന്തം ബുദ്ധിയിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാനും കഴിയില്ല.”
അതാണു അതിന്റെ ശരി!
സ്നേഹത്തോടെ!
വളരെ ശരിയായ ചിന്ത... വര്‍ഗ്ഗീയകോമരങ്ങള്‍ക്ക് കാരണങ്ങളുണ്ടാക്കാന്‍ ഒട്ടും ബുദ്ധിമുട്ടില്ലല്ലൊ...
മതമില്ലാത്ത ജീവൻ തുടങ്ങിയ പാഠപുസ്തകങ്ങൾ വായിച്ചിട്ട് കിടന്നത് കൊണ്ടാവും ഇങ്ങനത്തെ സ്വപ്നങ്ങൾ ഒക്കെ കാണാൻ ഇടവരുന്നത്.. :) (തല്ലരുത്, സ്മൈലി ഇട്ടിട്ടുണ്ട്..)
സ്വന്തം മതത്തിലുള്ള വിശ്വാസത്തോടൊപ്പം അന്യ മതസ്ഥരുടെ വിശ്വാസപ്രമാണങ്ങളെ അംഗീകരിക്കലും ഉത്തമം എന്നാണെന്റെ മതം.
“ആരാലും അടിച്ചേല്‍പ്പിക്കപ്പെടാതെ സ്വന്തം ബുദ്ധിയിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാൻ കഴിയില്ല“ നല്ല ഒരു സന്ദേശം പകരുന്നു ഈ പോസ്റ്റ്.
നല്ല ചിന്തകള്‍ പങ്കുവെക്കാന്‍ വൈകരുത്..മതവും വിശ്വാസവും മറ്റുള്ളവര്‍ക്കു പറഞ്ഞ് ചിരിക്കാനുള്ള അവസരങ്ങള്‍ വിശ്വാസികള്‍ സൃഷ്ടിക്കുമ്പോള്‍ ഈ ചിന്തക്ക് ബലമേറുന്നു...ദൈവം മനസ്സിലേക്കാണ് നോക്കുന്നത് എന്ന് വീണ്ടും ഓര്‍മിക്കപെടട്ടെ..
"എനിയ്ക്കെന്നെ സംശയമുണ്ട്!"(*-നജൂസ്/അനില്‍)
സമീര്‍,വിശ്വാസം പലതിലുടേയും നമുക്ക് പകര്‍ന്ന് കിട്ടുന്നതാണെങ്കിലും നമ്മുക്ക് തന്നെ അതിന് ദൃഷ്ടാന്തങ്ങളുണ്ടെങ്കിലേ അടിത്തറ ബലപ്പെടുന്നുള്ളൂ,ഇന്ന് വിശ്വസിച്ച് നാളെ നാലാള്‍ പറയുമ്പോള്‍ ആടിയുലയുന്നതല്ല എന്റെ വിശ്വാസം എന്നെ ഉദ്ദേശിച്ചുള്ളൂ.
നജൂസ്,എനിക്കെന്നില്‍,എന്റെ സൃഷ്ടാവില്‍,എന്റെ വിശ്വാസത്തില്‍ ഒട്ടും സംശയമില്ല :)
ശിവ,ഇതൊരു യഥാര്‌ത്ഥ സംഭവമായി തെറ്റിദ്ധരിച്ചതാണ് താങ്കളൂടെ സംശയത്തിന് കാരണം,ഞാന്‍ ആരുടേയും വിശ്വാസങ്ങള്‍ക്കെതിരല്ല,മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുന്നു.
പാമരന്‍,ദേശാഭിമാനി,സൂര്യോദയം നന്ദി.
അലിഫ്,ഇതൊരു പഴയ സ്വപ്‌നമാണ്,കപട ആത്മീയാഅചാര്യന്‍മാരേയും ചഞ്ചല വിശ്വാസികളേയും കുറിച്ചൊക്കെ നിര്‍ത്താതെ കേട്ടപ്പോള്‍ പങ്ക് വെച്ചെന്നേ ഉള്ളൂ.ആ മതം തന്നെയാണ് ശരി.
ഷഫ്,ഹൃദയത്തിലേക്കാണ് അള്ളാഹുവിന്റെ നോട്ടം എന്നാണ് എന്റെ ഉമ്മ പഠിപ്പിച്ചതും.നമ്മുടെ മനസ്സിനോട് എറ്റവും അടുത്ത് നില്‍ക്കുന്നതിനെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനേയാണ് നാം മനസ്സിലാക്കുക.
Shaf ന് മനസ്സിലായില്ലാന്ന് തോന്നുന്നു. ഇവിടെ ഞാന്‍ എന്നെ വായിക്കുകയായിരുന്നു. ബുദ്ധിയിലൂടെ മാത്രം ഞാന്‍ ആര്‍ജിച്ചതല്ല എന്റെ വിശ്വാസം എന്നെനിക്കുറപ്പുണ്ട്.
നല്ല ബുദ്ധിമാനായത് കൊണ്ട് നല്ലൊരു വിശ്വാസിയായിരിക്കണമെന്നുണ്ടൊ.
ബുദ്ധിക്കും, യുക്തിക്കുമപ്പുറമായെന്തൊ എന്റെ വിശ്വാസത്തിലുണ്ട്. ചില കാര്യങ്ങള്‍ അങ്ങനെതന്നെയല്ലേ...???
അള്ളാ കുടുങ്ങ്യ... :) ഇതാണ് ഞാനീവക വിശയങ്ങളില്‍ തൊടാത്തത്. ഞാന്‍ എഴുതുയത് "വിശ്വാസം ബുദ്ധിപരമാണ്" എന്നുള്ളതില്‍ എനിക്കെന്നെ സംശയമുണ്ട് എന്ന് വായിക്കണം.
സംശയങ്ങള്‍ നല്ലതാണ്.ഒരു വിശ്വാസിക്ക് ചോദ്യം ചോദിച്ചും അതിനുള്ള ഉത്തരം കണ്ടെത്തിയും തന്നെയേ മുന്നോട്ട് പോകാന്‍ കഴിയൂ.പുറമെ നിന്ന് ആര്‍ജ്ജിച്ച വിശ്വാസം കേട്ടമാത്രയില്‍ വിശ്വസിക്കുന്നതും മനസ്സിലാക്കി വിശ്വസിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
ഉദാത്തമായ ഭാവന..ഉദാത്തമായ ചിന്ത
മതത്തില്‍ വിശ്വസിക്കണോ? ഈശ്വരനില്‍ വിശ്വസിച്ചും സഹജീവികളെ സ്നേഹിച്ചും കഴിഞ്ഞാല്‍ പോരേ.
:-)
ഒാരോരുത്തരും അവരവരുടെ ബുദ്ധിക്കനുസരിച്ച് വിശ്വാസം രൂപപ്പെടുത്തുന്നതിനെ യുക്തി വാദം എന്നും വിളിക്കാം
വിശ്വാസത്തിനു അടിത്തറ വേണം ..അത് ശരി.
വിശ്വാസം മുഴുവന്‍ ബുദ്ധിക്കും യുക്തിക്കും യോജിച്ചതായില്ലെങ്കില്‍ ???
Bindhu,
Can you describe what is your idea about Eswaran / Daivam
സനാതനന്‍,അഭിപ്രായത്തിന് നന്ദി.
ബിന്ദു,അതെല്ലാം ഒരോരുരുത്തരുടെ വ്യക്തിപരമായ കാര്യം.
ബഷീര്‍,വിശ്വാസത്തെ കുറിച്ചൊരു തര്‍ക്കത്തിനോ മറ്റുള്ളവരുടെ(യുക്തിവാദികളുടെതടക്കം) വിശ്വാസത്തെ മാറ്റുരക്കാനോ അല്ല ഞാന്‍ ഈ പോസ്റ്റ് ഇട്ടത്.തന്റെ സൃഷ്ടികള്‍ക്ക് വേണ്ടി പ്രപഞ്ചം മുഴുവന്‍ അള്ളാഹു ദൃഷ്ടാന്തങ്ങളൊരുക്കിയത് നമ്മുടെ ബുദ്ധി പ്രയോഗിക്കാന്‍ വേണ്ടിയല്ലേ,മറ്റ് സൃഷ്ടികളേക്കാള്‍ നമ്മെ ഉയര്‍ത്തി നിര്‍ത്തുന്നതും അത് തന്നെയല്ലേ?
താങ്കള്‍ സദുദ്ധേശ്യത്തോടെ യാണിത് എഴുതിയത് എങ്കിലും താങ്കള്‍ കണ്ട സ്വപനം (ശരിയാണെങ്കില്‍) താങ്കളുടെ വിശ്വാസവും കര്‍മ്മവും തമ്മില്‍ യോജിപ്പില്ല എന്നാണത് സൂചിപ്പിക്കുന്നത്.
അനോണികള്‍ക്ക് മറുപടി പറയാറില്ലെങ്കിലും വിശ്വാസത്തെ ചോദ്യം ചെയ്തത് കൊണ്ട് പറയട്ടെ യാത്രയുടെ ഇടയില്‍ നേരം തെറ്റാതെ വൃത്തിയുള്ള സ്ഥലത്ത് നിസ്കരിക്കുന്നതില്‍ എന്താണ് തെറ്റ്? അമ്പലത്തില്‍ കയറിയതല്ലാതെ അവിടെയുള്ള വിഗ്രഹങ്ങളെ ആരാധിക്കുന്നതായി സ്വപ്നം കണ്ടിട്ടുമില്ല അങ്ങനെ എഴുതിയിട്ടുമില്ല.
പിന്നെ എന്റെ ചെയ്തികളിലെ യഥാര്‍ത്ഥ ഉദ്ദേശം പൂര്‍ണ്ണമായി മനസ്സിലാകുന്ന അള്ളാഹുവിനു തന്നെയേ അതിന്റെ തീര്‍പ്പു കല്പ്പിക്കാനും അധികാരമുള്ളൂ.
ദൈവത്തിനുമുമ്പില്‍ സൂതാര്യരല്ലെ നാം. ആശംസകള്‍.
മതം മനുഷ്യനെ മയ്ക്കുന്ന കറുപ്പാണ് വല്ല്യമ്മായി
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു.എന്ന് പറയുന്നത് വെറുതെയല്ല.വല്ല്യമ്മായി കണ്ട സ്വപനം യാഥാര്‍ഥ്യമായിരുന്നെങ്കില്‍ മതങ്ങള്‍ ഇല്ലാത്ത
ഏല്ലാ മനുഷ്യരും സേനഹത്തോടെ കഴിയുന്ന
ഒരു ലോകം ഉണ്ടായിരുന്നെങ്കില്‍
ഞാന്‍ ആശിച്ചു പോകുകയാണ്
വല്ല്യമ്മായി സ്വപ്നം കണ്ട ഒരു ലോകം ഉണ്ടാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അത് ടിപ്പുസുല്‍ത്താന്‍ പടയോട്ടം നടത്തിയപോലെയാവരുതെന്നുമാത്രം.
"ആരാലും അടിച്ചേല്‍പ്പിക്കപ്പെടാതെ സ്വന്തം ബുദ്ധിയിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാനും കഴിയില്ല.”
ഈ പറഞ്ഞത് ശരിയാണ്, ഭൗതികമായി. ആത്മീയതലത്തില്‍ ഇത് തെറ്റാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
കണ്ണ് കാത് മുതലായ ജ്ഞാനേന്ദ്രിയങ്ങളിലൂടെയുള്ള അറിവ്, അറിവിനു നല്‍കുന്ന വ്യാഖ്യാനങ്ങള്‍ മാത്രമാണ്. അറിവില്‍ നിന്ന് ധര്‍മ്മബോധമുള്ള 'ബുദ്ധി' ഉണ്ടാവുന്നു. ആത്മീയമായ 'അറിവ്' എന്നു പറയുന്നത് 'ഈശ്വരനാണ്'.
"അറിവിനെല്ലാം അറിവായിരിക്കുന്ന ആ അറിവിനെ ഒരു വസ്തുവായിട്ടോ വ്യക്തിയായിട്ടോ എണ്ണരുതെന്ന് ഡോ.എസ്സ്.രാധാകൃഷ്ണന്‍ പറയുന്നു.
ബഷീര്‍ വെള്ളറക്കാട് പറഞ്ഞപോലെ, അവരവരുടെ ബുദ്ധിക്കനുസരിച്ച് രൂപപ്പെടുത്തുന്ന അറിവിനെ യുക്തിവാദമെന്നോ മൗലീകവാദമെന്നോ പറയാം.
നജൂസ് പറഞ്ഞതാണ് ശരി. ബുദ്ധിയിലൂടെ മാത്രം ആര്‍ജ്ജിച്ചതല്ല എന്റെ വിശ്വാസം എന്നെനിക്കുറപ്പുണ്ട്. നല്ല ബുദ്ധിമാനായതുകൊണ്ട് നല്ലൊരു വിശ്വാസിയായിരിക്കണമെന്നുണ്ടോ."
for e-mail follow-up
പ്രിയ സുഹ്രുത്തെ...എന്റെ ഹ്രുദയം നിറഞ്ഞു..കാരണം വിശ്വാസം സ്വന്തം ബുദ്ധിയിലൂടെ ആര്ര്ജ്ജിച്ചതാനെന്ന് ഉറപ്പിച്ച് ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവു കണ്ടപ്പോല്‍...മനുഷ്യത്വം മനസ്സിനുള്ളില്‍ ഉണ്ടെങ്കില്‍, അതു നിലനിര്‍താന്‍ സാധിക്കുന്നു എങ്കില്‍ അതില്‍ പെരുത്തൊരു ഗുണവും വേണ്ടാ ...ദൈവത്തിനു..അതു ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ അവര്‍ അവരെ സ്വയം വിമര്‍ശിക്കേണ്ട കാലമായിരിക്കുന്നു എന്ന് സാരം
യാത്രയുടെ ഇടയില്‍ നേരം തെറ്റാതെ വൃത്തിയുള്ള സ്ഥലത്ത് നിസ്കരിക്കുന്നതില്‍ എന്താണ് തെറ്റ്?
എന്തൊരു കാപട്യം!
ഒരു സ്കൂള്‍ മുറ്റത്തോ, ഒഴിഞ്ഞ മൈതാനത്തിലോ തോന്നിയില്ലല്ലോ!
എങ്ങനെ? സ്ഥിരമായി അമ്പലത്തില്‍ പോകാറുണ്ടോ?
ചന്തു നന്ദി.
അനൂപ്,മതമല്ല കറുപ്പ്,മതത്തെ സ്വാര്‍ത്ഥ താല്പര്യത്തിനായി ഉപയോഗപ്പെടുത്തുന്നവരെയാണ് തിരിച്ചറിയേണ്ടതും ഒഴിച്ച് നിര്‍ത്തേണ്ടതും.
പാര്‍ത്ഥന്‍,
ആര്‍ജ്ജിക്കുക എന്ന പോസ്റ്റിലെ വാക്കില്‍ വന്ന അര്‍ത്ഥ വ്യത്യാസമാകാം പലരുടേയും തെറ്റിദ്ധാരണക്ക് കാരണം.ബഷീറിനുള്ള മുന്‍ കമന്റില്‍ വ്യക്തമാക്കിയ പോലെ ദൈവികമായ അറിവിനെ ബുദ്ധി ഉപയോഗിച്ച് തിരിച്ചറിയുന്നതിലൂടെ വിശാസത്തിന് ശക്‌തമായ അടിത്തറ ഉണ്ടാക്കാം എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദിക്കുന്നു.
ദൈവവുമായുള്ള ബന്ധം പഞ്ചെന്ദ്രിയങ്ങളിലൂടെ നേടുന്നത് മാത്രമല്ല,ദൈവബോധം(സാമീപ്യം) എല്ലാ സൃഷ്ടികളുമുണ്ടെന്നും അത് മനസ്സിലാക്കതെയുള്ള പരക്കം പാച്ചിലാണ് പലരും നടത്തുന്നതെന്നും കസ്തൂരിമാനിന്റെ ഉദാഹരണത്തിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്.
ദൈവത്തെ കുറിച്ച് താങ്കള്‍ പറഞ്ഞ നിര്‍വചനം ശരി വെക്കുന്നതോടൊപ്പം ഒരു സൃഷ്ടി എന്ന നിലയില്‍ ആ അറിവില്‍ ഒരല്പ്പം മാത്രം മനസ്സിലാക്കാനുള്ള കെല്പ്പേ നമുക്കുള്ളൂ എന്നും തിരിച്ചറിയുന്നുണ്ട്.
നല്ലൊരു ബുദ്ധിമാന്‍(കെവലം സയന്‍സും കണക്കും മാത്രമറിയുന്നവരല്ല,തന്നെ,തന്റെ സൃഷ്ടാവിനെ,തന്റെ അസ്തിത്വത്തെ,ജീവിതമെന്നാല്‍ ലൗകിക ജീവിതം മാത്രമല്ല എന്നുള്ളതെല്ലം തിരിച്ചറിയുന്ന ബുദ്ധി) മാത്രമല്ല വിശ്വാസി,പക്ഷെ ഒരു കാര്യം മനസ്സിലാക്കി വിശ്വസിക്കുന്നതും മന്‍സ്സിലാക്കാതെ വിശ്വസിക്കുന്നതും തമ്മിലുള്ള വിശ്വാസം രണ്ടും തമ്മിലുണ്ട്.
ആത്മീയതലത്തില്‍ കാര്യങ്ങള്‍ പറയുമ്പോള്‍െ വാക്കുകള്‍ മതിയാകാതെ വരുന്നത് ഞാനറിയുന്നു.
ഗൗരിനാഥന്‍,നന്ദി
മുക്കുവന്‍,എന്നെ അറിയുന്ന എന്റെ സൃഷ്ടാവിനു മാത്രമേ എന്റെ കപടത വേര്‍തിരിച്ചെടുക്കേണ്ടതുള്ളൂ, താങ്കള്‍ ബുദ്ധിമുട്ടേണ്ട.
ശരിയാണ് വല്യമ്മായി പറഞത, വിശ്വാസം ബുദ്ധിയിലൂടെ ആർജ്ജിച്ചേടുക്കേണ്ടതു തന്നെയാണ്. പഷേ പലപ്പോഴും നമുക്ക് അത് പാരമ്പര്യമായി കിട്ട്റ്റുന്നതാണ്. പാരമ്പര്യമായി കിട്ടുന്ന വിശ്വാസങളുടേയും യുക്തികളേ കുറിച്ച് ചിനിച്ചു തുടങൌക നജൂസേ..സംശയങൾ വിശ്വാസ ദൃഡ്ഡികരൺനത്തിനുള്ള മരുന്നാണ്. ജെഫി ലാഗിന്റെ തലക്കെട്ട് കടമെടുക്കുന്നു. “ഇവൻ എയ്ഞത്സ് ആസ്ക്”
ലാലാഖകൾ പോലും ദൈവത്തിന്റെ ചില കർമങളെ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. അത്തരം ചോദ്യ്ം ചെയ്യലിനു ശേഷം ആ ചോദ്യത്ത്തിനു ഉത്തരം തേടുമ്പോൾ സംശയം വിശ്വാസത്തിന്റെ ദൃഢീകരണമാവും
നല്ലൊരു കുറിപ്പ്.
>> അത് ടിപ്പുസുല്‍ത്താന്‍ പടയോട്ടം നടത്തിയപോലെയാവരുതെന്നുമാത്രം.
"ആരാലും അടിച്ചേല്‍പ്പിക്കപ്പെടാതെ സ്വന്തം ബുദ്ധിയിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാനും കഴിയില്ല.<<
പാര്‍ത്ഥന്‍ ,
താങ്കള്‍ ഉദ്ദേശിച്ചത് മനസ്സിലായെങ്കിലും, അതിനുപയോഗിച്ച ഉദാഹരണം എങ്ങിനെ മനുഷ്ഷ്യന്റെ ഭൗതികമായ ചിന്തകളെ ചിലര്‍ക്ക് ചില നുണകളിലൂടെ എങ്ങിനെ തകര്‍ക്കാനാവാത്ത വിധം സ്വാധീനിക്കാം എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
മൗലികത , മൗലികവാദം ഇതൊക്കെ ശരിയായ രീതിയില്‍ വിവക്ഷിക്കപ്പെടുന്നുണ്ടോ എന്ന് സംശയം
മൗലികത എന്നത് അതിന്റെ അന്തസ്സത്ത കളയാത്ത രീതി എന്നാണെന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ആരാലും കൈകടത്തല്‍ സംഭവിക്കാത്തത് എന്നര്‍ത്ഥം.. അങ്ങിനെയാണെങ്കില്‍ ഒരു മൗലികവാദി യായി അറിയപ്പെടാനാണു എനിക്കിഷ്ടം..
അവനവന്റെ വിവരവും വിവരക്കേടും കൊണ്ട് രൂപപ്പെടുത്തുന്ന പ്രത്യയശാസ്ത്രങ്ങളാണു തീവ്രവാദവും ,യുക്തിവാദവും പിറക്കാന്‍ വഴിയൊരുക്കുന്നത്
sorry for OT
ബഷീര്‍ വെള്ളറക്കാട് :),
മതമൗലീക വാദത്തെ തെറ്റായി വിവക്ഷിച്ചതുപോലെ യുക്തിവാദത്തേയും ചെയ്തിരിക്കുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത് ,
യുക്തിവാദമെന്നാല്‍ യുക്തിക്ക് നിരക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് ,
എനിക്ക് ദൈവവിശ്വാസമാണ് യുക്തമെന്ന് തോന്നിയാല്‍ ഞാന്‍ ഒരു യുക്തിവാദിയെന്നറിയപ്പെടുന്നതില്‍ എനിക്കും തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല.
പക്ഷെ ദൈവമില്ലെന്ന് വിശ്വസിക്കുന്നവരെയാണ് യുക്തിവാദി എന്ന് വിളിക്കുന്നത് അതുപോലെ ദൈവവിശ്വാസികള്‍ പുരോഗമന വാദികളല്ലെന്നും പറയുന്നു :)
വളരെ രസകരമാണ് ചില കാര്യങ്ങള്‍ :)
"അടിച്ചേല്‍പ്പിക്കപ്പെടാതെ സ്വന്തം ബുദ്ധിയിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാനും കഴിയില്ല."
ഇത് അംഗീകരിക്കുന്നു.
വിശ്വാസി എന്ന വിഭാഗം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.ജീവിതം കൊണ്ട് വിശ്വാസത്തെ പകരുന്നവരും കാട്ടിക്കൂട്ടലുകള്‍ കൊണ്ട് വിശ്വാസി ചമയുന്നവരും തമ്മിലുള്ള അന്തരം വെളിപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി വിശ്വാസിക്ക് അവനിഷ്ടപ്പെടാതെതന്നെ വന്നു ചേര്‍ന്നിരിക്കുകയാണ്.
വിശ്വാസിയെക്കൊണ്ടോ,അവിശ്വാസിയെക്കൊണ്ടോ അല്ല അല്പവിശ്വാസികളെക്കൊണ്ടും മതങ്ങളെക്കൊണ്ടുമാണു ലോകം വെല്ലുവിളികളെ നെരിടുന്നതെന്നാണ് എനിക്കു തോന്നുന്നത്.
..............................
"മൗലികത എന്നത് അതിന്റെ അന്തസ്സത്ത കളയാത്ത രീതി എന്നാണെന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
അങ്ങിനെയാണെങ്കില്‍ ഒരു മൗലികവാദി യായി അറിയപ്പെടാനാണു എനിക്കിഷ്ടം..
ഉഷാര്‍.............
ശുദ്ധമായജലം എന്നാല്‍ യാതൊരു കലര്‍പ്പുമില്ലാത്തത് എന്നാണെങ്കില്‍,പ്യുവര്‍ എച് ടു ഓ എന്നാണു വിവക്ഷ.എങ്കില്‍ അതു കുടിക്കാന്‍ കൊള്ളാത്തത് എന്നാണുഞാന്‍ പഠിച്ചിട്ടുള്ളത്.കാലദേശാനുസൃതമായി പ്രകൃതിയിലെ എല്ലാ ചരാചരങ്ങള്‍ക്കും മാറാം ഒന്നിനു മാത്രം പറ്റില്ല എന്നു പറയുന്നതിലെ സാംഗത്യം പിടികിട്ടുന്നില്ല പിടികിട്ടാത്തവയെ പിടികൂടിയേ അടങ്ങൂ എന്നില്ല അതുകൊണ്ട്
ദയവു ചെയ്ത് പഠിപ്പിക്കാന്‍ വരരുതേ....
"മതമൗലീക വാദത്തെ തെറ്റായി വിവക്ഷിച്ചതുപോലെ "... ശ്ശേ.. അതെപ്പൊ സംഭവിച്ചു ???
ബഷീര്‍ജി പറഞ്ഞത് , "മൗലികത , മൗലികവാദം ഇതൊക്കെ ശരിയായ രീതിയില്‍ വിവക്ഷിക്കപ്പെടുന്നുണ്ടോ എന്ന് സംശയം" എന്നല്ലേ തറവാടിസാര്‍?
ഇനീപ്പൊ, അങ്ങനെ എഴുതിയാലും, ഇങ്ങനെ വായിയ്ക്കാമെന്നാണോ...
എന്തിനാ വെറുതെ, കിട്ടിയഗ്യാപ്പിലൊക്കെ മതത്തെ കുത്തിക്കേറ്റുന്നത് ?
കാവലാന്‍ പറഞ്ഞ താഴെവരികള്‍ക്കടിയില്‍ ഒപ്പ്.. : )
>> വിശ്വാസി എന്ന വിഭാഗം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.ജീവിതം കൊണ്ട് വിശ്വാസത്തെ പകരുന്നവരും കാട്ടിക്കൂട്ടലുകള്‍ കൊണ്ട് വിശ്വാസി ചമയുന്നവരും തമ്മിലുള്ള അന്തരം വെളിപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി വിശ്വാസിക്ക് അവനിഷ്ടപ്പെടാതെതന്നെ വന്നു ചേര്‍ന്നിരിക്കുകയാണ്.<<
പിന്നെ ശുദ്ധമായ ജലത്തിന്റെ കാര്യത്തില്‍ അങ്ങ്ട് മനസ്സിലാവുന്നില്ല.. പഠിക്കാത്തതു കൊണ്ടാവാം
പിന്നെ എല്ലാം മാറണം എന്ന് പറഞ്ഞതിലും !!.. സത്യങ്ങള്‍ ഒരിക്കലും മാറില്ല മാഷേ.. ഭൂമി ചലിക്കുന്ന സത്യം. സൂര്യന്‍ ചലിക്കുന്ന സത്യം..
പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല.. ഒരു വിദ്യാര്‍ത്ഥി മാത്രം.. മരണം വരെയും അങ്ങിനെയായിരിക്കാന്‍ ആഗ്രഹിക്കുന്നു..
യുക്തിവാദമെന്നാല്‍ യുക്തിക്ക് നിരക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് ,
ithevideninnu manassilaakkiyathaanu?
ithaanu malayaalathinte kuzhappam. tharavaadi ennaal tharayiloode vaadee enno vaadiya thara enno alla manassilaakkendathu. yukthivaadathekkurichu arivullavar ezhuthiya pusthakangal nilavilundu. athra budhimuttillaathe ava vaangi vaayikkaavunnathaanu.
ശെഫി ....
പാര്‌മ്പര്യ വിശ്വാസങളെ ബുദ്ധിപരമായി നേരിടുന്നതിലൂടെ എത്തിചേരുന്നിടത്താണ് സംശയത്തിന്റെ ആദ്യ പടി. അപ്പോളായിരിക്കാം ഗ്രന്ധങളിലേക്ക് തിരിഞ് നടക്കുന്നത് അവിടെ സംശയളുടെ ഒരു കലവറയായിരിക്കും
അവിടെ മനുഷ്യ യുക്തിക്ക് അറിയാന്‍ കഴിയാത്ത പരാമര്‍ഷങളെ ദൈവീകമായി കണക്കാക്കുന്നു. ദൈവയുക്തി മനുഷ്യനുസാദ്യമായാല്‍ മനുഷ്യ ദൈവങളെ അംഗീകരിക്കക്കേടി വരുമ്.
ദൈവീകമായ ചിലതിനെ വിശ്വസിക്കുന്നതൊടെ മനുഷ്യ വിശ്വാസം പൂര്ണ്ണമാവുകയും ചെയ്യുന്നു. അപ്പോഴും സംശയം നിലനില്ക്കുകയും ചെയ്യുന്നു. അതിനെ തേടിപ്പോവാതിരിക്കുകയാവും നല്ലത്
വിശ്വാസം നാല് ചുമരുകള്ക്കകത്താണന്ന് ഞാന്‍ പറയും അതിനപ്പുറത്തുള്ളവ സംശയം. അതുകൊന്‍ടാണ് ചില വിശ്വാസങള്‍ യുക്തിക്കും ബുദ്ധിക്കുമപ്പുറമെന്ന് പറഞത്
ഈ സംശയംങളെ അംഗീകരിഛേ മതിയാവൂ..
വല്യമ്മായിയുടെ സ്വപ്നം വായിച്ചപ്പോൾ എനിക്ക് ഒരു ആക്ഷേപ ഹാസ്യം എഴുതാനുള്ള ക്ലൂ കിട്ടി.
വല്യമ്മായി അനുവദിക്കുകയാണെങ്കിൽ എന്റെ വരാനിരിക്കുന്ന ഏതെങ്കിലും പോസ്റ്റിൽ വലിച്ചിട്ടോട്ടെ?
അഭിപ്രായം അറിയിക്കുക
സസ്നേഹം രസികന്‍
വല്യമ്മായി തന്നില്ലെങ്കിലും ഞാന്‍ തരുന്നു :)
ഷെഫീ,ശരിയായ അര്‍ത്ഥത്തില്‍ പോസ്റ്റ് മനസ്സിലാക്കിയതിന് നന്ദി.
കാവലാന്‍,നശ്വരമായ പ്രപഞ്ചത്തില്‍ എന്തിനാണ് മാറ്റമില്ലാത്തത്?ഒരു വസ്തു എത്രമാത്രം എത്രമാത്രം പരിശുദ്ധമാകുമോ അത്രയും കലരാന്‍ പറ്റുന്ന മാലിന്യത്തിന്റെ അളവും കൂടും ആത്മീയത പോലെ.
നജൂസ്,സംശയങ്ങള്‍ നിഷ്കളങ്കമായ മനസ്സോടെ ദൈവത്തോട് ചോദിച്ചു നോക്കൂ,ഉത്തരം കിട്ടും.
രസികന്‍,ഈ പോസ്റ്റിനെ പറ്റി വ്യക്തിഹത്യയല്ലാതെ എഴുതുന്നതില്‍ എതിര്‍പ്പില്ല,കമന്റിട്ടവരെ ഒഴിവാക്കുമല്ലോ.
കാവലാന്‍റ്റെ അഭിപ്രായം ഞാന്‍ മനസ്സിലാക്കുന്നത് മറ്റൊരു രീതിയിലാണ്,
H2O ശുദ്ധമായ വെളളമാണ് കുടിക്കാനും ഒരുകുഴപ്പവുമില്ല. പക്ഷെ കുടിക്കുന്ന വെള്ളത്തില്‍ ശരീരത്തിനാവശ്യ മായ ധാധുക്കളും മറ്റും ഉണ്ടെങ്കിലാണ് വെള്ളം കുടിക്കുന്നതെന്തിനാണോ അതിന്‍റ്റെ ആവശ്യം നിറവേറ്റുന്നത്.
നമ്മള്‍ വിശ്വസിക്കുന്നവയില്‍ അത്തരം ധാധുക്കള്‍ വേണമെങ്കില്‍ ഇടണമെന്ന് തന്നെയാണ് എന്‍റ്റെ വ്യക്തിപ്രമായ അഭിപ്രായം പക്ഷെ അതിനുമുമ്പ് , ഇടുന്നത് ആരോഗ്യത്തിന് ഹാനികരമാകുന്ന താണോ എന്നും ചിന്തിക്കനമെന്ന് മത്രം.
കാവലാന്‍ , തെറ്റെങ്കില്‍ തിരുത്തുമല്ലോ.
H2O ശുദ്ധമായ വെളളമാണ് കുടിക്കാനും ഒരുകുഴപ്പവുമില്ല. പക്ഷെ കുടിക്കുന്ന വെള്ളത്തില്‍ ശരീരത്തിനാവശ്യ മായ ധാധുക്കളും മറ്റും ഉണ്ടെങ്കിലാണ് വെള്ളം കുടിക്കുന്നതെന്തിനാണോ അതിന്‍റ്റെ ആവശ്യം നിറവേറ്റും എന്ന് തിരുത്തിവയിക്കുക
സുന്ദരം... വിശ്വാസം എന്നത് എപ്പോഴും ഞാനും എന്റെ ദൈവവും തമ്മിലുള്ള ഒരു രഹസ്യ ബന്ധമാണെന്ന് ഞാൻ എപ്പോഴും പറയും. അതു ഞാൻ എങ്ങനെ പാലിക്കണമെന്നും എങ്ങനെ സംരക്ഷിക്കണമെന്നും ഞാൻ തീരുമാനിക്കേണ്ട ഒന്നല്ലേ? ആരെയെങ്കിലും ബോധിപ്പിക്കാനായി ഞാൻ അതിനു തുനിഞ്ഞാൽ, പിന്നെ ആ പ്രണയബന്ധത്തിന്റെ സൌന്ദര്യം പോയില്ലെ?
അപ്പൊപ്പിന്നെ അത് ഞങ്ങളോട് വെളമ്പണതെന്തിനാ ഐസിബീ?
ദൈവത്തിനോട് പോരേ?
ഇനി ദൈവവും ബ്ലോഗറാണോ?
ഐശിബി,അഭിപ്രായം പങ്ക് വെച്ചതിനു നന്ദി.
അനോണീ,ബ്ലോഗിങ്ങ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം ഹനിക്കരുതെന്ന് കരുതിയാണ് അനോണിമസ് ഓപഷന്‍ വെച്ചിരിക്കുന്നത്.അത് ഇവിടെ സ്വന്തം പേരില്‍ അഭിപ്രായം പറയുന്നവരെ പരിഹസിക്കാനുള്ള ലൈസന്‍സ് ആയി എടുക്കാതിരിക്കുക.
"ധാധുക്കളും മറ്റും ഉണ്ടെങ്കിലാണ് വെള്ളം കുടിക്കുന്നതെന്തിനാണോ അതിന്‍റ്റെ ആവശ്യം നിറവേറ്റുന്നത്."
ഉദ്ധേശിച്ചത് വെളിപ്പെടുത്തന്‍ കഴിയാതിരിക്കുമ്പോഴാണ് പൊതുവെ ആരും ഉദാഹരണരീതി സ്വീകരിക്കുന്നത്.
ഞാന്‍ സ്വീകരിച്ച ഉദാഹരണം പര്യാപ്തമല്ലെങ്കില്‍ കൂടി തറവാടിയുടെ അഭിപ്രായത്തില്‍ നിന്നും താങ്കള്‍ക്കു ഞാനുദ്ധേശിച്ചതു ബോധ്യപ്പെട്ടതായി കണക്കാക്കുന്നു.
വെള്ളം എന്നതിന് അര്‍ത്ഥം വരുന്നത് അതിന്റെ പൂര്‍ണ്ണമായ ധര്‍മ്മം അതു നിറവേറ്റുമ്പോള്‍ തന്നെയാണല്ലോ.
മനുഷ്യത്വം കലരാത്ത ഏതൊരു മൗലികതയും വിശാസങ്ങളോ,മതങ്ങളോ,പ്രത്യയശാസ്ത്രങ്ങളോ,കേവലം വികാരങ്ങളോ ഏതുമാവട്ടെ മനുഷ്യസമൂഹത്തിന് നന്മ ചേയ്യുമെന്നു ഞാന്‍ കരുതുന്നില്ല.
ഓ ടോ,
തിരുത്തലുകള്‍ പുറമേനിന്നാവുന്നതിനേക്കാള്‍ ഉള്ളില്‍ നിന്നാവുന്നതല്ലേ നല്ലത്. :)
ഓ ടോ,
തിരുത്തലുകള്‍ പുറമേനിന്നാവുന്നതിനേക്കാള്‍ ഉള്ളില്‍ നിന്നാവുന്നതല്ലേ നല്ലത്. :)
കാവലാന്‍ ,
എന്‍റ്റെ കമന്‍റ്റാണുദ്ദേശിച്ചതെങ്കില്‍ , ഞാന്‍ കണ്ടതു പറഞ്ഞെന്നുമാത്രം , എന്‍റ്റെ അഭിപ്രയം എന്‍റ്റെ അഭിപ്രായം മാത്രമാക്കി കണക്കാക്കുന്നതാണ് എനിക്ക് താത്പര്യം :)
(ഓ.ടോ : ഭാര്യ അതങ്ങ് ബ്ലോഗിന് പുറത്ത് :) )
മനുഷ്യത്വം കലരാത്ത ഒരു മതവുമില്ലെന്ന് മാത്രമല്ല,മനുഷ്യത്വമേ ഉള്ളൂ മതത്തില്‍.മുറിവൈദ്യന്‍മാരാണല്ലോ ആളെ കൊല്ലുക :)
"നമ്മള്‍ വിശ്വസിക്കുന്നവയില്‍ അത്തരം ധാതുക്കള്‍ വേണമെങ്കില്‍ ഇടണമെന്ന് തന്നെയാണ് എന്‍റ്റെ വ്യക്തിപരമായ അഭിപ്രായം പക്ഷെ അതിനുമുമ്പ് , ഇടുന്നത് ആരോഗ്യത്തിന് ഹാനികരമാകുന്നതാണോ എന്നും ചിന്തിക്കണമെന്ന് മത്രം."
ഈ നാലു വരികള്‍ മാത്രമാണുദ്ധേശം.
രൂപീകരിക്കപ്പെട്ട ഒരഭിപ്രായം മാറ്റപ്പെടുന്നത് അവനവന്റെ ഉള്ളില്‍ നിന്നായിരിക്കണമെന്നു വിവക്ഷ.അതു പുറമേനിന്നു തിരുത്താന്‍ കഴിയില്ലല്ലോ.
തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചെങ്കില്‍ ഒന്നു ഷെമിയെന്നേ. :)
ഐസിബി അതു പറഞു. ദൈവവും മനുഷ്യനും കാമുകീ കാമുകന്മാരാവുന്നതിനെ കുറിഛ്. അതത്രെ യഥാര്ത്ത പ്രണയം .
പ്രിയ വല്യമ്മായി
വളരെ മനോഹരമായ ഇത്തരത്തില്‍ ഒരു ചര്‍ച്ച നയിക്കുന്നതില്‍ താങ്കള്‍ക്കെന്റെ അഭിനന്ദങ്ങള്‍
"ആരാലും അടിച്ചേല്‍പ്പിക്കപ്പെടാതെ സ്വന്തം ബുദ്ധിയിലൂടെ ആര്‍ജ്ജിച്ച വിശ്വാസത്തെ വേറൊരു ശക്തിക്കും തകര്‍ക്കാനും കഴിയില്ല.”
പുര്‍ണമായും യോജിക്കുന്നു
ഉപരിപ്ലവമായ കാട്ടിക്കൂട്ടലുകളില്‍ മാത്രമല്ല യഥാര്‍ത്ഥ വിശ്വസം.തീര്‍ച്ചയായും ദൈവം നമ്മുടെ ഹൃദയങ്ങളിലുള്ളത് നന്നായറിയുന്നവനാണ്. ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കില്‍ നാമെല്ലാവരും ഒരേദൈവത്തിന്റെ സൃഷ്ടികള്‍ തന്നെയാണെന്നതാണ് യുക്തി.
നമ്മുടെയെല്ലാം അഭിപ്രായങ്ങളില്‍ മാത്രമേ വിത്യാസമുള്ളൂ. ആ വിത്യാസങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കുകയും ദുര്‍വാശികളില്‍ വിട്ടു വീഴ്ച്ച ചെയ്യുകയും ചെയ്താല്‍ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരവുമായി.
പൌരോഹിത്യവും മതത്തിന്റെ പേരില്‍ നടന്ന ചൂഷണങ്ങളുമാണ് ഒട്ടുമിക്ക ആളുകളെയും മതനിരാസങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. അവര്‍ യഥാര്‍ത്തില്‍ നന്മ ഉള്‍ക്കൊള്ളുന്നവരണെന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. മതത്തെ ഉപരിപ്ലവമായി മാത്രം കാണാതെ യഥാര്‍ത്ഥ അധ്യാപങ്ങളെ മനസ്സിലാക്കി ആളുകളെ അന്ധ വിശ്വാങ്ങളില്‍ നിന്നും പൌരോഹിത്യത്തിന്റെ ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിക്കേണ്ട ബാധ്യത അവ്ര്ക്കുമുണ്ട്.
നമ്മുടെ യുക്തിക്ക് പരിമിഥികള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നതും അതിനുപ്പുറത്ത് കാര്യങ്ങള്‍ ഉണ്ട് എന്ന് തിരിച്ചറിയുന്നതും യുക്തിയുടെ ഭാഗം തന്നെയാണ്.
വ്യക്തിഹത്യ ചെയ്യാതെ മാത്രമെ എഴുതൂ എന്നു മാത്രമല്ല ഇതിൽ നിന്നുമുള്ള ആശയം മാത്രമെ കടമെടുക്കുന്നുള്ളു
അനുവാദം തന്നതിനു ഒരായിരം നന്ദി
നജൂസ്,
തന്റെ സൃഷ്ടാവിനേക്കാള്‍ സൃഷ്ടിയെ അറിയുന്നവനാരുണ്ട്.നമ്മോട് ഏറ്റവും അടുത്ത് നമ്മെ നമ്മളേക്കാള്‍ നന്നായി അറിയുന്നവനും അവന്‍ തന്നെ.ഏറ്റവും ഉന്നതമായ ഉപാധികളില്ലാത്ത സ്നേഹം.
സലാഹുദ്ദീന്‍,
അഭിപ്രായത്തിന് നന്ദി.
രസികന്‍,
സന്തോഷം
വഴി മാറിപ്പോയ കാലവര്‍ഷം ഡെല്ലീലാത്രെ ആദ്യം പെയ്തത്. അതും ഇടി, മിന്നല്‍ അകമ്പടികളോടെ, ആര്‍ത്തിരച്ച്...
-ദാ പ്പോ കേരളത്തിലും എത്തി, അതേ വര്‍ഷം....
(പെയ്യുന്നത് ശുദ്ധ H2O മാത്രാവട്ടെ,
ഇടി വേണ്ട, മിന്നല്‍ തീരെ വേണ്ടാ ട്ടോ; ന്റെ ദൈവേ!)
കൈതമുള്ള് ചേട്ടാ,പരിശുദ്ധ്മായ മഴവെള്ളത്തില്‍ അശുദ്ധി കലരുന്നത് ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയിട്ടാ.
പിന്നെ നല്ലൊരു ലൈറ്റ്‌നിങ് അറസ്‌റ്റര്‍ ഘടിപ്പിച്ച് മര്യാദക്ക് എര്‍ത്ത് ചെയ്താല്‍ ഇടിയും മിന്നലിനേയും പേടിക്കുകയും വേണ്ടാ :)
നജൂസേ, വിശാസങളെ ബുദ്ധിപരമായി നേരിടുക. അതിനു നീ നിന്റെ യുക്തിയുംബുദ്ധിയും ഉപയോഗിക്കുക പുസ്തകം നിന്റെ ബുദ്ധിയെ ഉദ്ദിപിപ്പിക്കാനുള്ള ഉപധിമാത്രമാണ്. എല്ലാ ഉത്ത്രങളും നീ പുസ്തകങളിൽ തേടാതിരിക്കുക.
വിശ്വാസം എന്ന വാക്കുതെന്നെ പൂർണ്ണമാവുന്നത് അതിൽ നമ്മുടെ ഇന്ദ്രിയാതിതമായ ഒന്നുണ്ട് എന്നതു കൊണ്ടാണ്. അത് നിന്റെ ഇന്ദ്രിയങളാകുന്ന്ന നാലു ചുമരുകൾക്ക് പുറത്ത് തന്നെയാണ്.പക്ഷേ നിന്റെ യുക്തിയും ഇന്ദ്രിയാവബോധവും വെച്ച നിന്റെ ചുരരിനു പുറത്തേക്ക് ഉൾകാഴ്ചയോടെ കാണാനാവുകയും ചെയ്യുമ്പോഴാണ് നിന്റെ വിശ്വാസ്ം പൂര്ണ്ണ്മാവുന്നത്. നിന്റെ ചുമരുകൾക്ക്ക് ചില ജനലുകൾ ഉണ്ട് അതു കാണാതെ പോവരുത്.അങനെ വരുമ്പോൾ നിന്റെ വിശ്വാസതിൽ സംശയം കുറഞു കൊണ്ടേയിരിക്കും.
പിന്നേ ദൈവികമായ കാര്യങളിലെ വിശ്വാസം , ദൈവം ഉണ്ട് എന്നതു ഒരു വിശ്വാസമാവുന്നത് പോലെ ദൈവം ഇല്ല എന്നതും വിശാസം തന്നെയാല്ലെ. ആ വിശ്വാസത്ത്തിനും കാണില്ലേ സംശയങൾ.ദൈവാസ്ഥിത്വത്തിനുള്ള തെളിവുകൾ പോലെ തന്നെയല്ലെ ഇല്ല എന്നതുനും നിരത്താവുന്ന തെളിവുകൾ...
ഈ രണ്ടു വിശ്വാസങളും ഒരാളിൽ ശരി തെറ്റുകളാവുന്നത് അയാളുടെ യുക്തിക്ക് ഏതു നിരക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല്ലേ..
എവിടെ നിന്നു നിസ്ക്കരിക്കുന്നു എന്നതിൽ എല്ല വിഷ്വാസതിനാന്നു പ്രാതാന്യം.
ഒരു നല്ല വിശ്വാസിയ്ക്കൊരു നല്ല മനുഷ്യനാവാന്‍ പറ്റില്ല, നല്ല മനുഷ്യനൊരു നല്ല വിശ്വാസിയാവാനും കഴിയില്ല.
ഒരു വ്യക്തിയുടെ സ്വഭാവമാണ് അവന്റെ വിശ്വാസത്തെ പോലും മഹത്വവത്കരിക്കുന്നത് ഒരു വിശ്വാസവും ഇല്ലെങ്കിലും വ്യക്തി നന്നായാല്‍ മതി
പാര്‍ത്ഥന്‍
“വല്ല്യമ്മായി സ്വപ്നം കണ്ട ഒരു ലോകം ഉണ്ടാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അത് ടിപ്പുസുല്‍ത്താന്‍ പടയോട്ടം നടത്തിയപോലെയാവരുതെന്നുമാത്രം.“ ഇത് ചരിത്രമാണോ അതോ സങ്കല്പമാണോ ചരിത്രമാണെങ്കില്‍ ആരെഴുതിയ ഏത് പുസ്തകത്തില്‍ ഒന്ന് വ്യക്തമാക്കാമോ ?
ഞാന്‍ അറിഞ്ഞ ചരിത്രം ഇങ്ങനെ (ഇത് തെളീയീക്കാനാവും കാരണം ഇതെഴുതപ്പെട്ടിട്ടിള്ളതാണ് ) മലാബാര്‍ ടിപ്പു കീഴടക്കി അന്നത്തെ കാലത്തെ (ഇന്നും ഇത് തുടരുന്നു അമേരിക്ക ഇറാഖിലും .. ഇസ്രയേല്‍ പലസ്ഥീനിലും സിറിയയിലും അങ്ങനെ അധിനിവേശങ്ങള്‍ വേഷം മാറി ഇന്നും തുടരുന്നു) സമ്പ്രധായമാണ് കഴിവുള്ള രാജാവ് കഴിവില്ലാതെ രാജ്യങ്ങളെ തന്റെ സാമന്തരാജ്യങ്ങളാക്കുക ഭീഷണിയാല്‍ അല്ലെങ്കില്‍ പടയോട്ടത്താല്‍ അത് ടിപ്പുവും ചെയ്തിട്ടുണ്ട് എന്നാല്‍ ടിപ്പുവിന്റെ പടയോട്ടത്തില്‍ കിംവതന്തികളാല്‍ ജീവന്‍ രക്ഷയ്ക്ക് മതം മാറ്റം സംഭവിച്ചിട്ടുണ്ട് എന്നതും ശരിയാണ് എന്നാല്‍ ടിപ്പു ആരെയെങ്കിലും നിര്‍ബ്ബന്ധിച്ച് മതം മാറ്റിയിട്ടില്ലാന്ന് ചരിത്രം പറയുന്നു. ടിപ്പു തികഞ്ഞ മതേത്വര ചിന്താഗതിയ്ക്കാരനായതിനൊത്തിരി ഉദാഹരണങ്ങള്‍ ചരിത്രകാരന്മാര്‍ ചൂണ്ടി കാണിക്കുന്നു കേരളത്തിലും അതിന്റെ ചിഹ്നങ്ങള്‍ ഇപ്പോഴും അവശേഷിയ്ക്കുന്നു . പ്രിയ പാര്‍ത്ഥന്‍ പാലക്കാട് ടിപ്പു സുല്‍ത്താന്റെ കോട്ടയില്‍ പോവുക അവിടെ ഒരു ഭാഗത്ത് ഹനുമാന്‍ കോവില്‍ കാണാം ഇത് ടിപ്പു തന്നെ തന്റെ സൈന്യാധിപനായി കഴിപ്പിച്ചതാണ് അല്ലാതെ ടിപ്പുവിന്റെ കാലശേഷമല്ല അതുണ്ടാക്കിയത്. പരേതനായ അഡ്വ: കൊളാടി ഗോവിന്ദകുട്ടി എഴുതിയൊരു പുസ്തകത്തില്‍ മറ്റൊരു ചരിത്ര സത്യം കൂടിയുണ്ട് ടിപ്പു ഗുരുവായൂരെത്തിയ വേളയില്‍ ഗുരുവായൂരമ്പലത്തില്‍ നിവേദ്യമായ അവലിന് നെല്ല് കിട്ടാനില്ല ഇതറിഞ്ഞ ടിപ്പു പാലക്കാട്ട് നിന്ന് നെല്ല് എത്തിച്ചതായി .ഗുരുവായൂരില്‍ നശിക്കാതെ ഈ രേഖ ഉണ്ടെങ്കില്‍ ആര്‍ക്കും പരിശോധിയ്ക്കാവുന്നതാണ്. ഇങ്ങനെയുള്ള ടിപ്പുവിന്റെ കുറിച്ചുള്ള കെട്ടു കഥകള്‍ ചരിത്രമാക്കിയത് അദ്ദേഹത്തിന്റെ മുഖ്യശത്രുവായ ബ്രീട്ടീഷുക്കാരാണ് എന്നതിന് തെളിവന്വേഷിച്ച് പോവുകയൊന്നും വേണ്ട. പാര്‍ത്ഥനപോലുള്ളവര്‍ ചരിത്രത്തെ ചരിത്രമായി കാണുക.
വല്യമ്മായി, നബിയുടെ ഒരു സഹാബി ചിലപ്പോഴൊക്കെ ക്രിസ്ത്യന്‍പള്ളിയില്‍ നിസ്കരിക്കറുണ്ടായിരുന്നതായി ഹദീസുള്ളതായി വായിച്ചിട്ടുണ്ട്. അതുപോലെ ഒരു സംഘം ക്രിസ്ത്യാനികള്‍ മദീനയിലെ നബിയുടെ പള്ളിയില്‍ നബിയുടെ അനുവാദത്തോടുകൂടിത്തന്നെ പ്രാര്‍ത്ഥിച്ചിട്ടുള്ളതായി അറിവുള്ളതാണല്ലോ.
തറവാടി, ഈശ്വരവിശ്വാസികള്‍ ഈശ്വരനില്‍ വിശ്വസിക്കുന്നതുപോലെ നിരീശ്വരവാദികള്‍ ഈശ്വരന്‍ ഇല്ല എന്നു വിശ്വസിക്കുന്നു. രണ്ടും വിശ്വാസമാണ്. നിരീശ്വരവാദികളെ അവര്‍തന്നെയും പിന്നെ മറ്റുള്ളവരും യുക്തിവാദികളെന്ന് വിളിക്കാറുണ്ടെങ്കിലും അതിനോട് ഒരിക്കലും യോജിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരീശ്വരവാദികളെ യുക്തിവാദികളെന്നല്ല, നിരീശ്വരവാദികള്‍ എന്ന് മാത്രമേ വിളിക്കാവൂ എന്നാണ് എന്റെ അഭിപ്രായം.
ഡീപ് ഡൗണ്‍ ,
ഒരാളുടെയുക്തിയാണ് അയാളുടെവിശ്വാസത്തിനാധാരം.
ദൈവവിശ്വാസിക്ക് അതാണ് അയാളുടെയുക്തി , ദൈവ നിഷേധിക്ക് അതും.
ഇതിനു പകരം ഇന്നത്തെ ചില ആളുകള്‍
ദൈവനിഷേധികളെ യുക്തിവാദികള്‍ എന്ന് സൂചിപ്പുക്കുന്നതിനെ തമാശയായി പ്രകടിപ്പിച്ചതായിരുന്നു :)
ഒരാള്‍
' തറവാടിയൊരു യുക്തിവാദിയെന്ന് '
പറഞ്ഞാല്‍ , നല്ലൊരു സമൂഹം എന്നെ കാണുക നിരീശ്വരവാദിയായാണ്
അതാണോ സത്യം?
' യുക്തിവാദി / യുക്തിവാദം '
എന്നിവ നിരീശ്വരവാദികള്‍ ഹൈജാക്ക് ചെയ്യപ്പെട്ട വാക്കുകളാണ് അതാണ് ഞാന്‍ സൂചിപ്പിച്ചത്.
പ്രിയ തറവാടി
“' യുക്തിവാദി / യുക്തിവാദം '
എന്നിവ നിരീശ്വരവാദികള്‍ ഹൈജാക്ക് ചെയ്യപ്പെട്ട വാക്കുകളാണ് ....“
ഇത് ഒരു യാഥാര്‍ഥ്യമാണ്. താങ്കളോട് ഞാനും യോജിക്കുന്നു
സത്യത്തില്‍ ഏറ്റവും കൂടുതല്‍ യുക്തിപയോഗിക്കാന്‍ പറയുന്ന ഗ്രന്ധം ഖുര്‍ ആനാണ്. അതിന്റെ വക്താക്കളെന്നവകാശപ്പെടുവര്‍ അതിന് പിറകിലാണെങ്കിലും!
വിചാരം,
എന്നാല്‍ ടിപ്പുവിന്റെ പടയോട്ടത്തില്‍ കിംവതന്തികളാല്‍ ജീവന്‍ രക്ഷയ്ക്ക് മതം മാറ്റം സംഭവിച്ചിട്ടുണ്ട് എന്നതും ശരിയാണ് എന്നാല്‍ ടിപ്പു ആരെയെങ്കിലും നിര്‍ബ്ബന്ധിച്ച് മതം മാറ്റിയിട്ടില്ലാന്ന് ചരിത്രം പറയുന്നു.
ഇതില്‍ പറയുന്ന 'കിംവദന്തി' എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
ഇന്ന് നമ്മള്‍ വായിക്കുന്ന പല ചരിത്രസത്യങ്ങളും ശരിയായ വിധത്തിലല്ല അവതരിപ്പിച്ചിട്ടുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം. വ്യത്യസ്ത കോണുകളിലൂടെ നോക്കിക്കാണുന്നതിന്റെ പ്രത്യേകതകള്‍ എഴുത്തിലും കാണും.
സുഹൃത്തെ,
ടിപ്പുവിന്റെ എല്ലാ പടയോട്ടകഥകളും ഞാന്‍ വായിച്ചിട്ടില്ല. പുതുപൊന്നാനി മുതല്‍ ചാവക്കാട് വരെ ബസ്സില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇസ്ലാമിക വാസ്തുവിദ്യയുമായി യോചിക്കാത്ത നിരവധി പള്ളികള്‍ NH17 ല്‍ കണ്ടിട്ടുണ്ട്. ചരിത്രം വായിക്കാതെ ത്തന്നെ വായിച്ചെടുക്കാവുന്ന ബിംബങ്ങളാണതെല്ലാം.
ഇന്നുള്ളതിലും കൂടുതല്‍ സ്വത്തുക്കള്‍ അക്കാലത്ത് ഗുരുവായൂരമ്പലത്തിനും കൊളാടി ഗോവിന്ദന്‍കുട്ടിയ്ക്കും ഉണ്ടായിരുന്നു. ലോകം അവസാനിക്കുന്നതുവരെയ്ക്കും ഒരു ഏകാദശിവിളക്ക് കൊളാടി കുടുമ്പത്തിന്റെ വകയാവാന്‍ വേണ്ട തുകയോ സ്വത്തോ കൊടുക്കാന്‍ കഴിവുണ്ടായിരുന്ന കൊളാടിക്ക് ഒരുനേരത്തെ നിവേദ്യത്തിനുള്ള നെല്ല് കൊടുക്കാനുണ്ടായിരുന്നില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവുന്നില്ല. ഇന്നും അമ്പലങ്ങളിലേയ്ക്ക് വഴിപാട് നടത്തുന്ന മുസ്ലിംങ്ങളും പള്ളികളിലേയ്ക്ക് നേര്‍ച്ച കൊടുക്കുന്ന ഹിന്ദുക്കളും നമ്മുടെ നാട്ടില്‍ ഉണ്ട്.
ടിപ്പു നെല്ല് വരുത്തിക്കൊടുത്ത കാര്യവും അങ്ങിനെ കൂട്ടാമല്ലൊ. ഈ പറഞ്ഞത് എന്റെ മനസ്സില്‍ തോന്നിയ യുക്തിമാത്രമാണ്.
കുറെ മുമ്പ് പാലക്കാട് ജില്ലയിലുള്ള ഒരു നമ്പൂതിരി കുടുബാംഗവുമായുണ്ടായിരുന്ന ഒരു ടി.വി. അഭിമുഖം കണ്ടിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞിരുന്ന ഒരു കാര്യം, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നായര്‍ പടയാളിയെ കൊല്ലുന്നവര്‍ക്കും മതം മാറ്റുന്നവര്‍ക്കും പ്രത്യേകം പാരിതോഷികം കൊടുത്തിരുന്നതായുള്ള ചരിത്ര രേഖകള്‍ അദ്ദേഹത്തിന്റെ കുടുബത്തില്‍ ഉണ്ടെന്നു പറഞ്ഞിരുന്നു. ഈ ബ്ലോഗില്‍ കമന്റേണ്ടിവരും എന്ന് മുന്‍കൂട്ടി കാണാനുള്ള കഴിവില്ലാതിരുന്നതുകൊണ്ട് അതിന്റെയൊന്നും ഒരു തെളിവും എന്റെ കയ്യിലില്ല.
(ഇന്നും ഇത് തുടരുന്നു അമേരിക്ക ഇറാഖിലും .. ഇസ്രയേല്‍ പലസ്ഥീനിലും സിറിയയിലും അങ്ങനെ അധിനിവേശങ്ങള്‍ വേഷം മാറി ഇന്നും തുടരുന്നു)
ഇവിടെയൊക്കെ എത്രപേരെ മതം മാറ്റിയിട്ടുണ്ടാകും ?
ശെഫീ,ജലം നിറഞ്ഞിരുന്നിട്ടും വരളുന്ന കൂജയുടെവായാകാതിര്‍ക്കാനും കുതിരയെ അറിയാതെ അതിന്മേല്‍ യാത്ര ചെയ്യുന്ന അശ്വാരൂഢനാകാതിരിക്കനുമുള്ള റൂമി വചനങ്ങളോര്‍മ്മിപ്പിച്ചു താങ്കളുടെ കമന്റ്.
സജ്ജിദ്,വളരെ ശരിയാണത്.
വിചാരം,എന്തില്‍ വിശ്വസിച്ചാലും അതിനെ കുറിച്ചുള്ള വ്യക്തമായ ബോധമുള്ളവന് ഒരിക്കലും ഒരു നല്ല മനുഷ്യനാകാതിരിക്കാന്‍ കഴിയില്ല,ഇവിടെ വിശ്വാസമെന്നത് വിശാലമായ ഒരര്‍ത്ഥത്തിലാണ് ഞാന്‍ ഉപയോഗിച്ചിട്ടുള്ളതും.
deepdowne,അതെ,നല്ലത് പലതും നാം കണ്ടില്ലെന്ന് പോകുന്നു.
സലാഹുദ്ദീന്‍,അതെ വക്താക്കളാണ് പലപ്പോഴും മത്തേയും വിശുദ്ധഗ്രന്ഥത്തേയും പ്രതിക്കൂട്ടിലാക്കുന്നത്.
പാര്‍ത്ഥന്‍,നമ്മുടെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്നതോടൊപ്പം മറ്റുള്ളവ്രുടെ വിശ്വാസത്തെ മാനിക്കുകയും ചെയ്യുന്നു.ോരു വിസ്വാസവും ആരിലും അടിച്ചെല്പ്പിക്കേണ്ടതുമല്ല.ആരാധാനയന്‍ഗ്ങളെ കുറിച്ചുള്ള എന്റെ നയം ഇവിടെ വ്യക്തമാക്കിയതാണ്.
പാര്‍ത്ഥന്‍..
"പുതുപൊന്നാനി മുതല്‍ ചാവക്കാട് വരെ ബസ്സില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇസ്ലാമിക വാസ്തുവിദ്യയുമായി യോചിക്കാത്ത നിരവധി പള്ളികള്‍ NH17 ല്‍ കണ്ടിട്ടുണ്ട്. ചരിത്രം വായിക്കാതെ ത്തന്നെ വായിച്ചെടുക്കാവുന്ന ബിംബങ്ങളാണതെല്ലാം."
ഏതൊക്കെയാണാ പള്ളികളെന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഈ റൂട്ടിലുള്ള മിക്കവാറും പള്ളികളും രണ്ടും മൂന്നും തവണ പുതുക്കി പണിതവയാണ്. കൂടുതല്‍ മാറ്റങ്ങളില്ലാതെ നില്‍ക്കുന്നവ വെളിയംങ്കോടും പൊന്നാനിയിലുമാണ്. ആ പള്ളികളുടെ വാസ്തുവിദ്യ സൂക്ഷിച്ച് നോക്കിയിട്ടുണ്ടോ??
ഒരു സംവാധത്തിനപ്പുറം ചരിത്രം സത്യസന്ധമായി പഠിക്കുക എന്നൊരു ഉദ്ദേശമുണ്ടാവട്ടെ എല്ലാവരിലും.
വല്യമ്മായി ക്ഷമിയ്ക്കുക ഇവിടെ ഓഫ് ടോപ്പിയ്ക്ക് കൂടുന്നതില്‍ .
ഇതില്‍ പറയുന്ന 'കിംവദന്തി' എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
ടിപ്പു വരുന്നുണ്ട് അദ്ദേഹം ഹിന്ദുക്കളെ ആക്രമിച്ച് കൊല്ലും .. ജീവന്‍ രക്ഷക്ക് മതം മാറുക . ഇപ്പോ മനസ്സിലായോ ?.
പുതുപൊന്നാനി മുതല്‍ ചാവക്കാട് വരെ ബസ്സില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇസ്ലാമിക വാസ്തുവിദ്യയുമായി യോചിക്കാത്ത നിരവധി പള്ളികള്‍ NH17 ല്‍ കണ്ടിട്ടുണ്ട്. ചരിത്രം വായിക്കാതെ ത്തന്നെ വായിച്ചെടുക്കാവുന്ന ബിംബങ്ങളാണതെല്ലാം.
... ഞാനൊരു പൊന്നാനിക്കാരനാണ് പൊന്നാനിയിലെ എല്ലാ മുക്കും മൂലയും അവിടെ എത്ര പള്ളികള്‍ അതപ്പോള്‍ നിര്‍മ്മിച്ചു എന്നല്ലാം വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിച്ചൊരു ആളും. കേരളത്തിലെ ആദ്യ ചരിത്രമെഴുതിയ ഒരു മഹാനുണ്ട് അറിയുമോ ? ആ ചരിത്ര പുസ്തകമേതാണന്നറിയുമോ “തുഫ്സത്തുല്‍ മുജാഹിദ്ധീന്‍” അറബിയിലാണതിന്റെ രചന. 600 വര്‍ഷം മുന്‍പ് അറബിയായില്‍ നിന്ന് പൊന്നാനിയില്‍ മതപ്രചാരണത്തിന് വന്നൊരു മനുഷ്യന്‍ സൈനുദ്ധീന്‍ മഖ്ദും അതായത് ടിപ്പുവിന്റെ പടയോട്ടത്തിനേക്കാളും 300 ലധികം വര്‍ഷം മുന്‍പ് അന്നദ്ദേഹം നിര്‍മ്മിച്ച പള്ളിയാണ് മൂന്നര നില ഉയരത്തിലുള്ള പൊന്നാനി വലിയ ജുമാഅത്ത് പള്ളി ഈ പള്ളിയുടെ വാസ്തു ശില്പചാരുതിയും ആ പള്ളിയുടെ അതേ പൊസിഷനില്‍ ഒരു കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന തൃക്കാവ് ക്ഷേത്രത്തിന്റെ വാസ്തുശില്പ ചാരുതിയും ഒന്നാണ് അതുപോലെ പൊന്നാനി തോട്ടുങ്ങള്‍ പള്ളി (പൊന്നാനിയിലെ ഏറ്റവും പഴയ പള്ളി , ഇത് സ്ഥിതി ചെയ്യുന്നത് ഭാരതപുഴയ അഴിമുഖത്തോടടുക്കുന്ന സ്ഥലത്തിനടുത്തായാണ്, പള്ളികടവ് പറത്തൂരില്‍ നിന്ന് വരുന്ന കടവ്.. ഇവിടെ ഭാരത പുഴക്ക് 3 കിലോമീറ്ററോളം വീതിയുണ്ട്) ഈ പള്ളിയും പഴയകാല മാതൃകയില്‍ തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത് ഇതില്‍ നിന്നൊരു കാര്യം മനസ്സിലാക്കാം ആരാധനാലയങ്ങളുടെ വാസ്തുശില്പാ രീതി എല്ലാ മതത്തില്‍ പെട്ട ആരാധനാലങ്ങള്‍ക്കും ഒരേ രീതിയില്‍ തന്നെയാണ് എന്നാല്‍ ക്രിസ്ത്യന്‍ പള്ളികള്‍ ഇതേ പോലെ ഞാന്‍ കണ്ടിട്ടില്ല ഒരുപക്ഷെ പാശ്ചാത്ത്യരുടെ സ്വാധീനമായിരിക്കാം. പൊന്നാനിയില്‍ കേരളീയ വാസ്തുശില്പാരീതിയിലുള്ള ഒത്തിരി പള്ളികള്‍ ഇന്നും പൊന്നാനിയിലുണ്ട് എന്നാല്‍ ഇന്നുണ്ടാക്കുന്ന പള്ളികള്‍ അറേബ്യന്‍ വാസ്തു ശില്പാരീതിയാണ് പിന്തുടരുന്നത്.ഇതിലെവിടെ ടിപ്പുവിന്റെ അടയാളങ്ങള്‍ ഒന്നു വിശദമാക്കാമോ ?.
ടിപ്പുവിന്റെ കാലം ഒന്ന് പരിശോധിയ്ക്കുക കൊളാടിജീവിച്ചത് നമ്മുക്കിടയിലാണ് പിന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനപ്പോഴൊക്കെ ഒത്തിരി സ്വത്തുള്ളതൊന്നും എനിക്കറിയില്ല പിന്നെ പ്രിയ പാര്‍ത്ഥ ടിപ്പുവല്ല ഏതൊരു രാജാവും ചക്രവര്‍ത്തിയും കീഴടക്കുന്ന പ്രദേശത്തിന്റെ ആതിപത്യം അദ്ദേഹത്തിന്റെ കീഴിലാണ് നെല്ലും പതിരുമെല്ലാം അദ്ദേഹത്തില്‍ നിക്ഷ്പ്തമായിരിക്കും അതുപോലെ അമ്പലവും പള്ളിയുമെല്ലാം, അവയെ പരിപാലിക്കേണ്ടതും അദ്ദേഹത്തിന്റെ ചുമതലയാണ് അദ്ദേഹമൊരു തീവ്രമതവാദിയായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമായിരുന്നുവോ എന്നൊന്ന് ചിന്തിയ്കുക. പാലക്കാട് ടിപ്പുവിന്റെ നിയന്ത്രണത്തിലുള്ള നെല്പാടങ്ങളില്‍ നിന്നാണ് ഒത്തിരി നെല്ലുകള്‍ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.
പടവെട്ടാന്‍ വരുന്ന ശത്രുക്കളുടെ ജാതിയും മതമൊന്നും നോക്കാറില്ല ആരും . പിന്നെ മതം മാറ്റല്‍ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതന്വേഷിക്കേണ്ടതാണ്.
(ഇന്നും ഇത് തുടരുന്നു അമേരിക്ക ഇറാഖിലും .. ഇസ്രയേല്‍ പലസ്ഥീനിലും സിറിയയിലും അങ്ങനെ അധിനിവേശങ്ങള്‍ വേഷം മാറി ഇന്നും തുടരുന്നു)
ഇവിടെയൊക്കെ എത്രപേരെ മതം മാറ്റിയിട്ടുണ്ടാകും ?
മതം മാത്രമല്ല മാറ്റപ്പെടുന്നത് മറ്റനേകം കാര്യങ്ങളും എനിക്കിതല്ലാം ഇവിടെ ഇരുന്നെഴുതാനാവില്ല അതിന് സമയം വരുമ്പോള്‍ എഴുതാം തെളിവ് സഹിതം.
ടിപ്പു സുല്‍ത്താന്‍ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ഭരണാധികാരിയാണു . സത്യസന്ധമായ ഒരു ചരിത്ര പഠനം അനിവാര്യമാണു. ഈയിടെ ടിപ്പു സുല്‍ത്താനെ പറ്റി ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ചരിത്ര സാക്ഷ്യങ്ങളോടെ വിവരിക്കുന്നതായി അറിയുന്നു. അതിനെ പറ്റി ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പോസ്റ്റ് ചെയ്യുമല്ലോ...
ടിപ്പു സുല്‍ത്താന്‍ ഒരിക്കലും വര്‍ഗീയ വാദിയോ മത ദ്വംസകനോ ആയിരുന്നില്ല മറിച്ചുള്ള കണ്ടെത്തലുകള്‍ ജനങ്ങളെ തമ്മില്‍ കാലാ കാലം തമ്മില്‍ തല്ലിക്കുക എന്ന ഡിവൈഡ് ആന്‍ഡ് റൂള്‍ പോളിസിയുടെ ഭാഗമായി രചിക്കപ്പെട്ട് ചരിത്രത്തിന്റെ ബാക്കി പത്രം മാത്രം..
പിന്നെ അവര്‍ക്ക് ചൂട്ടു പിടിക്കുന്ന വര്‍ഗീയ വാദികളുടെ പ്രചാരണവും..
വിചാരം & നജ്ജൂസ്,
1980 നു മുന്നെയുള്ള യാത്രയിലാണ് ഇതൊക്കെ കണ്ടിട്ടുള്ളത്. അന്നൊന്നും ഇതൊക്കെ വാസ്തുവിദ്യയുടെ സാമ്യതയാണെന്നോ, പിടിച്ചെടുത്തതാണെന്നോ ഉള്ള സംശയമോ അന്വേഷണമോ മനസ്സില്‍ പോലും തോന്നിയിട്ടില്ല.
പള്ളിയാണെങ്കില്‍ പള്ളി, അമ്പലമാണെങ്കില്‍ അമ്പലം. പുത്തന്‍പള്ളിയില്‍ ജാറം മൂടാന്‍ ഞാനും പോയിട്ടുണ്ട്. അതൊക്കെ നാട്ടുനടപ്പിന്റെ ഭാഗമാണ്. എന്റെ വീട്ടുപേരുള്ള ഒരു മുസ്ലീം നാമധേയമുള്ള വ്യക്തിയെ ഞാന്‍ ദുബായില്‍ വെച്ചു ഒരിക്കല്‍ കണ്ടുമുട്ടി. ഞങ്ങള്‍ ആ കുടുംബപ്പേരിനെക്കുറിച്ചും കുറെ സംസാരിച്ചു. വീടിനടുത്തുള്ള പള്ളിയിലെ നേര്‍ച്ച ദിവസം അവിടെയുണ്ടാക്കുന്ന നെയ്ച്ചോറ് ആദ്യം വിളിച്ചുതന്നിരുന്നത് ഞങ്ങള്‍ക്കായിരുന്നു. ഇപ്പോഴും അത് വീട്ടില്‍ എത്താറുണ്ട്, പോയിവാങ്ങാറില്ലെങ്കിലും.
ഇങ്ങനെയൊക്കെയുള്ള എന്റെ ചുറ്റുപാടിനെ നമ്മുടെ ചര്‍ച്ചകൊണ്ട് മാലിനമാക്കണ്ട. ഈ ചര്‍ച്ച നമുക്ക് ഇവിടെ അവസാനിപ്പിക്കാം.
'സൈനുദ്ദീന്‍ മഖ്ദൂം' ന്റെ ചരിത്രവിവരണത്തിന്റെ അറിവ് പകര്‍ന്നതിന് നന്ദി. വീട്ടിലിരിക്കുന്ന 'മലബാര്‍ ഗസ്സറ്റിയര്‍' പോലും വായിച്ചുനോക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. കുറച്ചു നാട്ടുചരിത്രം വായിച്ചിട്ട് നമുക്ക് ഇനിയും കാണാം.
ഈ വിശ്വാസത്തോട് യോജിക്കുന്നു.
വിശ്വാസങ്ങള്‍ ഓരോരുത്തരുടെയും ചെറുപ്പം മുതലുള്ള ജീവിതനുഭവങ്ങല്ളാല് ഉണ്ടാകുന്നതു തന്നെ അല്ലെ? അത് വീട്ടില്‍ നിന്നും പഠിക്കുന്നതില്‍ തുടങ്ങി വിധ്യാഭ്യസതിലും ഇടപഴലുകളും കൂടി വളര്‍ന്ന് ഇന്നത്തെ നമ്മെ ആക്കുന്നു. ഒരു വിശ്വാസം സമൂഹത്തില്‍ ചോദ്യം ചെയ്യപെടുന്നുണ്ടെങ്കില്‍ അത് കാലത്തിനനുസരിച്ച മാറ്റങ്ങള്‍ ആവശ്യപ്പെടുന്നതിന് തന്നെ അല്ലെ??? ഇതിനര്‍ത്ഥം അവര്‍ പറയുന്ന പോലെ തന്നെ മാറണം എന്നല്ല. പക്ഷെ ഇതിനോട് സദൃശ്യമായ മറ്റൊന്നാണെങ്കില്‍ അവര്‍ അംഗീകരിക്കും എന്നല്ലേ??
വല്യമ്മായി... നല്ല ചിന്ത....
"ദൈവം മനുഷ്യ മനസ്സിലെക്കെ നോക്കു, അത് ശുദ്ധമായിരിക്കണം"
നന്ദ,സ്നേഹിതന്‍,അരുണ്‍കുമാര്‍ നന്ദി സന്ദര്‍ശനത്തിനും കമന്റിനും.
അരുണ്‍കുമാര്‍,
വിശ്വാസങ്ങള്‍ ജന്‍മം കൊണ്ടും അനുഭവങ്ങളില്‍ നിന്നും ലഭിക്കുന്നതാണെങ്കിലും തന്റെ ചിന്തയിലൂടെ അനുഭവങ്ങളിലൂടെ നേടിയ അടിയുറച്ച വിശ്വാസത്തില്‍ നിന്ന് മാത്രമേ യഥാര്‍ത്ഥ വിശ്വാസി ജനിക്കുന്നുള്ളൂ എന്നതാണ് ഈ പോസ്റ്റിലും എന്റെ കമന്റികളിലുമായി പറയാന്‍ ശ്രമിച്ചത്.മുസ്ലീമായ മാതാപിതാക്കള്‍ക്ക് ജനിച്ചതു കൊണ്ടോ മുസ്ലീം പേരുള്ളത് കൊണ്ടോ മദ്രസ്സയില്‍ വിദ്യാഭ്യാസം കിട്ടിയതു കൊണ്ടോ ഒരാള്‍ പൂര്‍ണ്ണ വിശ്വാസി ആകുന്നില്ല.ഞാനെന്ന സൃഷ്ടിയെ ,എന്റെ സൃഷ്ടാവിനെ,അവ തമ്മിലുള്ള അടുപ്പത്തെ അറിയുന്നവര്‍ക്ക് മാത്രമേ ആത്‌മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍ കഴിയൂ.താങ്കളുടെ ഒരു പോസ്റ്റില്‍ ആളുകള്‍ ആള്‍ദൈവങ്ങളുടെ വലയിലാകുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടല്ലോ,അതിനുള്ള എന്റെ മറുപടിയും ഇതു തന്നെയാണ്,മേല്പറഞ്ഞ അറിവുള്ളവര്‍ ലൗകിക ജീവിതത്തിലെ നിസ്സാര പ്രശ്നങ്ങള്‍ക്ക് ,ലാഭങ്ങള്‍ക്ക് വേണ്ടി ദൈവത്തിനും തനിക്കുമിടയില്‍ ഇടത്തരക്കാരനെ തേടില്ല.
ശരിയാണ്... പിന്നെ വിശ്വാസിയേയും വിശ്വാസത്തെയും മതത്തിനും മേലെ ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ എന്നൊരു ചിന്ത...
അരുണ്‍കുമാര്‍,
ഞാന്‍ എന്റെ വിശ്വാസത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞെന്നേ ഉള്ളൂ,എല്ലാവരുടേയും വിശ്വാസത്തെ മാനിക്കുന്നു,യുക്തിവാദികളുടേതടക്കം എന്ന് മുമ്പ് കമന്റില്‍ സൂചിപ്പിച്ചതമാണല്ലോ,മതവിശ്വാസമൊരിക്കലും നല്ല മനുഷ്യനാകുന്നതിന് തടസ്സം നില്‍ക്കുന്നുമില്ല.
യുക്തിവാദികള്‍ അല്ല ,
നിരീശ്വരവാദികള്‍ എന്നാണ് പറയേണ്ടത്.
ദൈവ വിശ്വാസികള്‍ക്കതാണ് യുക്തി , നിരീശ്വരവാദികള്‍ക്കതും.
This comment has been removed by the author.
പ്രിയ തറവാടി,
എല്ലാ യുക്തിവാദികളും നിരീശ്വരവാദികൾ ആവണമെന്നില്ല.
“കാര്യ കാരണ ഹേതുവിലെക്കുള്ള അന്വേഷണമാണ് യുക്തിവാദം” അങനെയാണെന്നു തോന്നുന്നു യുക്തിവാദത്തിന്റെ നിർവചനം,
നാസ്തികനും യുക്തിവാദവും ഒന്നല്ല, ഒരുപക്ഷേ കേരളീയ സമൂഹം കണ്ട ഏറ്റവും നല്ല യുക്തിവാദി “ഈഴവ ശിവനെ സ്ഥാപിച്ച ശ്രീ നാരായണ ഗുരുക്കളാവും.
ബൃഹസ്പതി നാസ്തികനായിരുന്നു. പൌരാണിക ഭാരതത്തിൽ ബുദ്ധമതത്തേയും ജൈനമതത്തേയും നാസ്തിക ദർശനങളായി എണ്ണിയിരുന്നു. എന്നാൽ പിന്നീട് അവയും മതങൾ ആയി മാറി. നാസ്തിക ചിന്ത ദൈവത്തേയും, പുനർജനിയേയും പാടെ നിരാകരിക്കുമ്പോൾ യുക്തിവാദം കുറച്ചു കൂടി വ്യക്തിയിലധിഷ്ടിതമായ സ്വതന്ത്ര ചിന്തയാണ്.
അവ കൂടുതലും അടുത്തിരിക്കുന്നത് ശാസ്ത്രത്തോടാണ്.
പക്ഷേ ഇവിടെ ദൈവത്തെ നിരാകരിക്കലും വിശ്വസികലും ഒരാളുടെ വ്യക്തികതമായ അന്വേഷണത്തിന്റെയും കണ്ടെത്തലിന്റേയും അടിസ്ഥനത്റ്റിലാണ്.ഉദാഹരണത്തിനു ഭൂമിയുടെ ഉത്ഭവം ബിഗ്ബാങ് ആണെന്നു വിശ്വസിക്കുന്നതും, ദൈവസൃഷ്ടിയാണെന്ന് വിശ്വസിക്കുന്നതും കാര്യകാരണ സഹിതം കണ്ടെത്താനും സമർത്ഥിക്കാനും സാധിക്കുന്നെങ്കിൽ രണ്ടും യുക്തിവാദമാണ്.
ഷെഫി ,
കുറച്ച് മുകളിലായി ഞാനീ കമന്‍റ്റ് ഇട്ടിരുന്നു
അതിനുമുകളിലും ബന്ധപ്പെട്ട ഒരു കമന്‍റ്റ് കിടക്കുന്നുണ്ട്. :)
രാമായണം മുഴുവന്‍ വായിച്ചിട്ട് രാമന്‍ സീതക്കെപ്പടി ?
എന്ന് ചോദിച്ചത് പോലെ ,
പോസ്റ്റിട്ടയാള്‍ നിരീശ്വരവാദികളെ യുക്തിവാദികളായി സൂചിപ്പിച്ചതിനെതിരെ വിരല്‍ ചൂണ്ടിയതാണ് ഞാന്‍. ;)
യുക്തിവാദത്തെ ഒറ്റവാക്കില്‍ ഡിഫൈന്‍ ചെയ്യുന്നതില്‍ കഴമ്പില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ കാരണം അത് യുക്തിയില്‍ ബന്ധപ്പെട്ട് മാത്രംകിടക്കുന്നു യുക്തി ഓരോരുത്തരുടേയും യുക്തിയാണ്.
മറ്റുള്ള വിഷയങ്ങളിലുള്ള യുക്തിയല്ല വിശ്വാസത്തെപ്പറ്റിമാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത് :)
"കാര്യ കാരണ ഹേതുവിലെക്കുള്ള അന്വേഷണമാണ് യുക്തിവാദം”
ശെഫീ...,
യുക്തി വിചാരത്തിന്റെ തീവ്രതയില്‍ യുക്ത്യോതരവും യുക്തിബാഹ്യവുമായ സത്യങളെ നിഷേധിക്കുന്ന പ്രവണതയെ എന്തെന്ന് വിളിക്കാം...
അങനെയൊരു പ്രവണതയുള്ളവന് അടിസ്ഥാന വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ കഴിയുമോ?
യുക്ത്യേതരം യുക്തിബാഹ്യം എന്ന സത്യങളുണ്ടോ നജൂസെ..
ഇന്ദ്രിയാവബോധങങളില്ലൂടെയും അനുഭവങളൂടെയും ആർജ്ജിച്ചെടുക്കുന്ന അറിവാണ് യുക്തി എന്ന് തെറ്റിദ്ധരിക്കരുത്.
ഇന്ദ്രിയ ബാഹ്യമായ സത്യങളുണ്ടെന്ന് നേരു, പക്ഷേ അത് യുക്തിരഹിതമല്ല. ആ സത്യങളിലേക്ക് വിരൽ ചൂണ്ടുന്ന അനുഭന്ധനുഭവങൾ അത് യുക്തിക്ക് നിരക്കുന്ന സത്യങളാകുന്നു.
വായുവിലെ ഓക്സിജന്റെ നിലനില്പ് നേരിട്ട് ഇന്ദിയങളിലൂറ്റെ അനുഭവിച്ചറിയാൻ കഴിയാതിരിക്കുമ്പോഴും അത് യുക്തിബാഹ്യമായ സത്യമാവുന്നില്ല. ആ സത്യത്തിലേക്ക് എത്തി ചേരുന്ന അനേകം ഇതര അനുഭവങൾ അതിനെ നമ്മുടെ യുക്തിക്ക് നിർക്കുന്നതാക്കുന്നു.
വിശ്വാസങൾ ഇന്ദ്രിയാനുഭവ ബാഹ്യമാണെങ്കിലും യുക്തിബന്ധുരം തന്നെയാണ്.അത് യുക്തിബന്ധുരമാവുന്നത് കാരണ ഹേതുവിലേക്കുള്ള അന്വേഷണത്തിൽ നമ്മുടെ യുക്തിക്ക് നിരക്കുന്ന ഉത്തരങളും നിരീക്ഷണങളും കണ്ടെത്തുന്നതു കൊണ്ട് തന്നെയാണ്. യുക്തിക്ക് ബോധ്യമാതെ നാമ്മൾ കണ്ണടച്ചു വിശ്വസികുന്നവയെ അല്ലെ നമ്മൾ അന്ധവിശ്വാസം എന്ന് വിളിക്കുന്നത്
കൊള്ളാം....ഒത്തിരി നന്നായിട്ടുണ്ട്...
my thoughts are in same line.....widen your thoughts and keep writing. looking forward to see more..
Post a Comment
<< Home