ബാറ്ററി സാന്റ്വിച്ച്
പണ്ട് ജോലിചെയ്തിരുന്ന കണ്‍സള്‍ട്ടിങ്ങ് കമ്പനിയിലെ സഹപ്രവര്‍ത്തകരൊത്ത് ജബല്‍അലിയിലെ സൈറ്റിലേക്കുള്ള യാത്രമദ്ധ്യേയാണ് ഞാനാദ്യമായി അവിടെ പോയത്.അവിടെ എന്നു പറഞ്ഞാല്‍ മസായ സെന്ററിനു ശേഷം ഷെയ്ക്ക് സായിദ് റോഡിന്റെ അരികിലായുണ്ടായിരുന്ന പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള കഫെറ്റീറിയയില്‍.സൈറ്റ് ഇന്‍സ്പെക്ഷന്‍ ഉള്ള ദിവസങ്ങളില്‍ അവിടത്തെ സാന്റ്വിച്ചും ചായയുമായി പ്രാതല്‍.ചെറിയ കടയായിരുന്നെങ്കിലും യാത്രക്കാരുടെ നല്ല തിരക്കായിരുനു അവിടെ.
ഇങ്ങോട്ട് ജോലിയും താമസവും മാറ്റിയിട്ടും ദുബായില്‍ പോയി വരുന്ന അവസരങ്ങളിലൊക്കെ അവിടെ കയറാറുണ്ടായിരുന്നു.അഞ്ച് വര്‍ഷം മുമ്പ് ഒരിക്കല്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ആജു ഭയങ്കര ബഹളം,ബാറ്ററി സാന്റ്വിച്ച് കഴിക്കണമെന്ന് പറഞ്ഞ്.പെട്ടെന്ന് ഇതേതുകടയാണെന്ന് എനിക്ക് മന്നസ്സിലായില്ലെങ്കിലും അവന്‍ പറഞ്ഞ എക്സിറ്റിലൂടെ വണ്ടിയെടുത്ത് ഈ കഫറ്റീരിയയുടെ മുമ്പിലെത്തിയപ്പോഴാണ് അതിന്റെ എനര്‍ജൈസര്‍ ബാറ്ററിയുടെ പരസ്യത്തോടെയുള്ള സൈന്‍ ബോര്‍ഡ് ശ്രദ്ധിച്ചത് തന്നെ.
രണ്ട് വര്‍ഷം മുമ്പ് ഇതുപോലൊരു മെയ് ആറിനു ബാറ്ററി സാന്റ്വിച്ച് ഓര്‍ഡര്‍ ചെയ്തത് കൊണ്ടു വന്ന് തന്നത് ആ കടയുടെ മുതലാളിയായിരുന്നു,
"എനിക്കറിയാം നിങ്ങളിവിടത്തെ സ്ഥിരം കസ്റ്റമറാണെന്ന്,ഇന്നീ കടപൂട്ടുകയാണ്,പമ്പും ഈ കെട്ടിടവും പൊളിച്ചു പണിയുകയാണ്.പുതിയ ബില്‍ഡിങ്ങില്‍ ഹര്‍ദീസോ മക്ഡോണാള്‍ഡ്സോ ആയിരിക്കും"
"നിങ്ങളുടെ പുതിയ കട എവിടെയായിരിക്കും"
"വെറെ സ്ഥലമൊന്നും കിട്ടിയിട്ടില്ല, നല്ല വാടക, അതുമല്ല അമ്പതോളം പണിക്കാറുണ്ട് ഇവിടെ,അവര്‍ക്കൊക്കെ ജോലി കൊടുക്കണമെങ്കില്‍ നല്ല കച്ചോടമുള്ള ഏരിയയില്‍ തന്നെ വേണം,നോക്കട്ടെ, സ്പോണ്‍സറോട് ഒരു മാസത്തെ സമയം ചോദിച്ചിട്ടുണ്ട്"
നല്ലത് ആശംസിച്ച് പിരിയുമ്പോള്‍ അയാളൂടെ ഭാവി മാത്രമല്ല മനസ്സിലെ ആശങ്ക,രണ്ടര ദിര്‍ഹത്തിന് ഒരു നേരത്തെ ഭക്ഷണം കഴിച്ചിരുന്ന ഒരുപാട് ഡ്രൈവര്‍മാര്‍,വഴിയാത്രക്കാര്‍ , അവര്‍ക്കൊക്കെ ഇനി ഹര്‍ദീസും മക്ഡോണാള്‍ഡ്സും.

Labels: ദുബായ്
15 Comments:
"ബാറ്ററി സാന്റ്വിച്ച്"- പുതിയ പോസ്റ്റ്
ഈ കുറിപ്പ് വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മവന്നത് അറബിക്കഥയിലെ ഒരു രംഗമാണ്‍. (കട ഇരിക്കുന്ന സ്ഥലം ഏതോ ഷോപ്പിംഗ് കോംപ്ലക്സ് പണിയാന്‍ പോകുന്നതുകൊണ്ട് ആ കട ഒഴിഞ്ഞു കൊടൂക്കാന്‍ പറയുന്ന രംഗം)!.
ഒരു സംശയം, അതേയ് ഈ “ബാറ്ററി സാന്‍ഡ്വിച്ചാണോ“ നിരാഹാര സമരപ്പന്തലില്‍ നേതാക്കള്‍ രഹസ്യമായി രാത്രി കഴിക്കണ “ടോര്‍ച്ച സാന്ഡ്വിച്ച്”??
കൊള്ളാം
ഇവിടെയും അങ്ങനെയൊക്കെ തന്നെ വല്ല്യമ്മായി,നഗരം മോടി കൂട്ടുന്നതിന്റെ ഭാഗമായി പലര്‍ക്കും ജീവിതം തന്നെ നഷ്ടപ്പെടുന്നു.ഈയടുത്ത് രണ്ടു സൂഖുകള്‍ പൊളിച്ച് പുതിയത് പണിയുന്ന തിരക്കിലാണ്.പുതിയൊരിടം കണ്ടെത്താനാവാതെ പലരും നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നെന്ന് കേള്‍ക്കുന്നു..കഷ്ടം.
വല്യമ്മായേ.....
ഒയാസിസ് സെറ്ററിലായിരുന്നപ്പോള്‍ രാവിലെ വരുന്ന വഴി ആ കഫറ്റേറിയയില്‍ കയറി പൊറോട്ടായില്‍ കീമാഫ്റൈ ഇട്ട സാന്റ് വിച്ച് വാങ്ങാറുണ്ടായിരുന്നു.
പെട്രോള്‍ പമ്പിനോട് ചേര്‍ന്നുന്ടായിരുന്ന കഫറ്റേറിയകളെല്ലാം ഇപ്പോള്‍ വേരറ്റു പോയിരിക്കുന്നു. ഇപ്പോള്‍ മാക് ഡൊണാള്‍ഡും, സബ് വേയും ഒക്കെ അതിന്റെ സ്ഥാനത്ത് വന്നു.
വിലയോ തുച്ഛം, ഗുണമോ മിച്ചം എന്ന കാലമൊക്കെ പോയി, വിലയോ ഭീകരം, ഗുണമോ ഇല്ലേഇല്ല എന്നായിരിക്കുന്നു.
ഇഷ്ടമായി
ആശംസകള്‍
ഇഷ്ടായീ പക്ഷേ ബാറ്ററി സാന്‍ഡ് വിച്ച് എന്താന്നു മനസ്സിലായില്ല..ഒന്നു പറഞ്ഞു തരണേ വല്യമ്മായീ
കാലം കഥനങ്ങളെ മറക്കും...അവിടെ നോവിനും വിഷാദത്തിനും പ്രസക്തി ഇല്ല.
ഒരു രൂപയ്ക്ക് പൊറോട്ടയില്‍ "പെയിന്റ്" അടിച്ചു രണ്ട് നേരം മുട്ടിക്കുന്ന
വേറെയും ഒരു പാടു പേരുണ്ടിവിടെ,
അത്തരം കടകളൊക്കെ ഇപ്പോള്‍ പൊളിച്ച് പുതുക്കി പണിയുമ്പോള്‍
രൂപം മാറുന്നത് K.F.C. യോ BurgerKing ഓ മറ്റോ അയിട്ടാണ്...
ബഡ്ജറ്റ് ജീവികളേ Good By from Dubai
Do'Buy....Dubai...or
എനിക്കും ഒരു ബാറ്ററി സാന്‍ഡ് വിച്ച് പ്ലീസ്.
എന്താണാവോ അത് ?
ആജു മോനാണോ?
മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ വേദനയോടെയാനെന്കിലും മനുഷ്യന്‍ പഠിച്ചു...അല്ലെ?
നല്ല പോസ്റ്റ്...!!
there is such story in the movie "Arabikatha" too right ? ... sometimes there is too little distance between real life and movies and sometimes.. there is no connection at all
( ippo officilanu.. linux machineil... ithil ninnum Malayalam type cheyyan ithuvare padichilla.. kshamikkuka )
what u ve scrapped may be a very emotional way of seeing it. but the mere purpose being a migrant is to support those MNC ideologies and to make our life more comfortable, is nt it?
ഒരു ദുബായിക്കാരനായ എനിക്ക് ഇത് നന്നായി മനസ്സിലാകും. നന്നായി, യാഥാര്‍ത്യത്തിന്റെ ഒരു എട്!
Post a Comment
<< Home