Tuesday, April 15, 2008

അപൂര്‍ണ്ണമീ അക്ഷരാഞ്ജലി

ചില കാര്യങ്ങള്‍ അങ്ങനെയാണ്. മനസ്സില്‍ പലതിന്റേയും തിരയിളക്കം, എന്നാല്‍ പകര്‍ത്താന്‍ വാക്കുകള്‍ക്ക് ക്ഷാമം. അവയെ അനന്തം,അതീതം,അനശ്വരമെന്നൊക്കെ ഒരു സമാധാനത്തിന് വിശേക്ഷിപ്പിക്കാമെന്ന് മാത്രം.


ഉമ്മ(അമ്മ),ഓര്‍മ്മപ്പൂവിലെ ആദ്യത്തെയിതള്‍.എന്നാല്‍ എല്ലായിതളിലും ഒരു നിഴല്‍‌രേഖ പോലെ എപ്പോഴും നമ്മോടൊപ്പം.



അക്ഷരങ്ങളോടുള്ള പരിചയത്തിനും ഉമ്മയോളം പഴക്കം.കയ്യില്‍ കിട്ടുന്നതൊന്നും വായിക്കാതെ വിടരുതെന്ന് പഠിപ്പിച്ചതും മക്കളെ മടിയിലിരുത്തി കഥകള്‍ വായിച്ചു തന്ന ഉമ്മ. ഉമ്മയെഴുതുന്ന കത്തുകളനുകരിച്ച് വീട്ടിലെ ചുമരില്‍ വട്ടത്തില്‍ കുത്തിവരച്ച് വെല്ലിമ്മാക്ക്(വാപ്പയുടെ ഉമ്മ) കത്തെഴുതിയിരുന്ന ഞാനെന്ന മൂന്നു വയസ്സ്‌കാരി.



പതിനാറ് വര്‍ഷം മുമ്പൊരു വിഷുനാള്‍,വൈകീട്ട് ടി.വിയില്‍ മുകേഷഭിനയിച്ച ഒരു ടെലിഫിലിം. നിരപരാധിയായ ഒരാള്‍ കള്ളനാക്കപ്പെടുന്നതും പിന്നീട് രക്ഷപ്പെടുന്നതുമായിരുന്നു കഥ.ഇത് കണ്ട ശേഷം മക്കള്‍ നാലു പേരോടുമായി ഉമ്മ പറഞ്ഞു,ഏതു പ്രതിസന്ധിയിലും സത്യം കൈവെടിയരുതേ എന്ന്.



പിറ്റേന്ന് "വേഗം വരണേ" എന്നു പറഞ്ഞ് കോളേജിലേക്ക് എന്നെ യാത്രയയച്ച ഉമ്മ തിരിച്ചെതിരേല്‍ക്കാന്‍ ഉണ്ടായിരുന്നില്ല ഉമ്മറത്ത്.



പറയാന്‍ ബാക്കി വെച്ച കഥകള്‍ക്കും നുകര്‍ന്ന് മതിയാകാത്ത സ്നേഹാമൃതത്തിനും ഈ അക്ഷരാഞ്ജലി.

ഉമ്മയെ കുറിച്ച് ഇവിടേയും ഇവിടേയും.

Labels:

25 Comments:

Blogger വല്യമ്മായി said...

പറയാന്‍ ബാക്കി വെച്ച കഥകള്‍ക്കും നുകര്‍ന്ന് മതിയാകാത്ത സ്നേഹാമൃതത്തിനും ഈ അക്ഷരാഞ്ജലി.

4/15/2008 6:04 am  
Blogger ശ്രീ said...

ടച്ചിങ്ങ്.

4/15/2008 7:11 am  
Blogger Rasheed Chalil said...

ഈ പോസ്റ്റ് വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നത് എന്റെ പിതാവ് തിരുവനന്തപുരം ആര്‍ സി സി യിലിരുന്ന് എന്നോട് സംസാരിക്കുന്ന ചിത്രമായിരുന്നു. അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല... ജീവിതത്തിലുടനീളം ആ വഴിക്കാട്ടിയുടെ അസാനിധ്യം ഞാനറിയുന്നു.

വല്ല്യമ്മായി നല്ല പോസ്റ്റ്... ഈ ഓര്‍മ്മപ്പെടുത്തലുകള്‍ പോലും പുണ്യമാണ്.

4/15/2008 8:03 am  
Blogger തോന്ന്യാസി said...

ഈ ഓര്‍മ്മകളാണ് നമ്മെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത്.........

4/15/2008 8:10 am  
Anonymous Anonymous said...

വല്യമ്മായിക്ക് ഉമ്മയല്ലെ പോയൊള്ളൂ. എന്റെ അമ്മേം പോയി അച്ഛ്നും പോയി, എന്നേം എന്റെ അനിയനേം ഒറ്റയ്ക്കിട്ടേച്ച്...

4/15/2008 8:16 am  
Blogger സാല്‍ജോҐsaljo said...

എഴുതിയാലൊടുങ്ങാത്തൊരു കാവ്യമാണത്,
ഈ അഞ്ജലി അപൂര്‍ണ്ണമല്ല,
അക്ഷരങ്ങളേ വേണമെന്നില്ല.
ഉമ്മ എന്ന ഒരു വാക്ക് മാത്രം മതി.

മൌനം വാചാലമാണ്!

4/15/2008 8:49 am  
Blogger യാരിദ്‌|~|Yarid said...

:)

4/15/2008 8:58 am  
Blogger Aluvavala said...

എന്തൊരു പോസ്റ്റാ വല്യമ്മായീ....!
ഉമ്മയെയും മോളെയും പടച്ചവന്‍ സ്വര്‍ഗ്ഗത്തില്‍ വീണ്ടും ഒരുമിപ്പിക്കും...
"പൂന്തൊട്ടിലിലെന്നെ താരാട്ടിയ പോലെ, ഇര്‍ഹം ഹുമാ റബ്ബനാ.."

4/15/2008 9:05 am  
Blogger വേണു venu said...

അനന്തം,അതീതം,അനശ്വരം...

4/15/2008 10:20 am  
Blogger സുധീർ (Sudheer) said...

nannayi.
enthayaalum aa ummayude makalkku
thante makklkkum, aksharangalute lokathiludeyulla yaathraykku
koottayirikkan kazhiyum,kazhiyatte!

4/15/2008 12:32 pm  
Blogger Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായി നല്ല പോസ്റ്റ്...

4/15/2008 12:34 pm  
Blogger Unknown said...

വായിച്ചു കഴിഞ്ഞപ്പോള്‍ മനസില്‍ ഒരിത്തിരി നൊമ്പരം ബാക്കിയാകുന്നതു പോലെ

4/15/2008 1:32 pm  
Blogger അഗ്രജന്‍ said...

ടച്ചിംഗ്!

4/15/2008 3:20 pm  
Blogger ബൈജു സുല്‍ത്താന്‍ said...

പിറ്റേന്ന് "വേഗം വരണേ" എന്നു പറഞ്ഞ് കോളേജിലേക്ക് എന്നെ യാത്രയയച്ച ഉമ്മ തിരിച്ചെതിരേല്‍ക്കാന്‍ ഉണ്ടായിരുന്നില്ല ഉമ്മറത്ത്"...വായിച്ച ശേഷവും ഈ വരികള്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു..മനസ്സില്‍

4/15/2008 3:51 pm  
Blogger ചീര I Cheera said...

............

4/15/2008 4:44 pm  
Blogger നജൂസ്‌ said...

വിലയറിയുന്നു ഉമ്മയെന്ന ജീവിയുടെ
പ്രവാസിയായതിനു ശേഷമായിരിക്കും ഞാനുമ്മയെ ഇത്രമാത്രം കണ്ടുതുടങ്ങിയത്‌.
വല്ല്യമ്മായി... ഉമ്മ മാത്രമേ സത്യമുള്ളൂ... അതു മാത്രമല്ലേ ചോര...

4/15/2008 5:54 pm  
Blogger ഹാരിസ് said...

:)

4/15/2008 7:16 pm  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

അമ്മയെന്ന സ്നേഹത്ത്തിനു പകരമായൊന്നുമില്ലാ...

4/15/2008 8:31 pm  
Blogger Jayasree Lakshmy Kumar said...

അതെ. അമ്മയുടെ സ്നേഹത്തെ കുറിച്ച് എത്ര എഴുതിയാലും അപൂര്‍ണ്ണം

4/16/2008 8:13 pm  
Blogger Shaf said...

ഒരു പ്രവാസി ഏറ്റവും കൂടുതല്‍ നഷ്ട്പെടുത്തുന്നത് ഉമ്മയുടെ സ്നേഹവും സാമിപ്യവും ആയിരിക്കും..
ഉമ്മ എന്ന് പറയുമ്പോള്‍ തന്നെ കണ്ണു നിറയുന്നു..
ഈ ഓര്‍മ്മപ്പെടുത്തലുകള്‍ പോലും പുണ്യമാണ്.

4/21/2008 7:49 pm  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രതീക്ഷകളാണ് ഓരോ മനുഷ്യന്റേയും മുതല്‍ക്കൂട്ട് തന്നെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇടകലര്‍ന്ന ഈ ജീവിതം

4/21/2008 8:50 pm  
Blogger asdfasdf asfdasdf said...

പറയാന്‍ ബാക്കി വെച്ച കഥകള്‍ക്കും നുകര്‍ന്ന് മതിയാകാത്ത സ്നേഹാമൃതത്തിനും ...
ഹൃദയസ്പര്‍ശിയായി എഴുത്ത്.

4/21/2008 10:40 pm  
Blogger Kichu $ Chinnu | കിച്ചു $ ചിന്നു said...

nostalgic...നന്നായി

4/22/2008 3:46 pm  
Blogger ഗൗരിനാഥന്‍ said...

ഒട്ടും പാവമല്ലാത്ത മറ്റൊരു ത്രിശ്ശൂര്‍ ക്കാരി എഴുതുന്നു, രണ്ടു വട്ടം ഞാന്‍ ബ്ലോഗില്‍ കയറിയിരുന്നു, പിന്നീട് എ വഴി മറന്നു പോയി, അയ്യോ എങ്ങനെ കണ്ടെത്തും എന്നോര്‍ത്ത് വിഷമിച്ചു..ഭാഗ്യം വീണയുടെ ബ്ലോഗ് ല്‍ കമ്മന്റില്‍ നിന്നും വീണ്ടും കണ്ടെത്തി,....എഴുതിയ എല്ലാം തന്നെ നന്നായിട്ടുണ്ട്... എഴുത്തില്‍ പ്രത്യേകിച്ചു കണ്ട സവിശേഷത ആത്മാര്‍തത ആണ്...സന്തോഷം അയല്‍വക്കത്ത്‌ ക്കാരിയെ കണ്ടെത്തിയതില്‍..ഞാന്‍ ഒരു വിമല കോളേജ് കാരി ആണ്..

4/25/2008 2:38 am  
Blogger @$L@m said...

:(

അങ്ങനെയൊന്ന് ഓര്‍ക്കാന്‍ പോലും ത്രാണിയില്ല :(

4/15/2012 10:55 pm  

Post a Comment

<< Home