മറക്കാനാകാതെ
അതൊരു വാദ്യസംഗീതമായിരുന്നു.
കുട്ടിക്കാലത്ത്,
കറങ്ങുന്നതിനൊപ്പം നിറം മാറുന്ന
മേശ വിളക്കില്‍ നിന്ന് വന്നെന്റെ
ശാഠ്യങ്ങളടക്കിയിരുന്നത്.
ഉറക്കമില്ലാത്ത ഹോസ്റ്റല്‍ രാത്രികളില്‍
മതിലിനപ്പുറത്ത് നിന്നും
ചെമ്പകസുഗന്ധത്തോടൊപ്പമെന്റെ
കണ്ണുതുടച്ചത്.
ഇന്നലെ വാങ്ങിയ
കോഡ്‌ലെസ്സ് ഫോണിന്റെ
റിംഗ്ടോണായി
ഉമ്മയുടെ മടിത്തട്ടെനിക്ക്
മടക്കി തന്നതും.
കുട്ടിക്കാലത്ത്,
കറങ്ങുന്നതിനൊപ്പം നിറം മാറുന്ന
മേശ വിളക്കില്‍ നിന്ന് വന്നെന്റെ
ശാഠ്യങ്ങളടക്കിയിരുന്നത്.
ഉറക്കമില്ലാത്ത ഹോസ്റ്റല്‍ രാത്രികളില്‍
മതിലിനപ്പുറത്ത് നിന്നും
ചെമ്പകസുഗന്ധത്തോടൊപ്പമെന്റെ
കണ്ണുതുടച്ചത്.
ഇന്നലെ വാങ്ങിയ
കോഡ്‌ലെസ്സ് ഫോണിന്റെ
റിംഗ്ടോണായി
ഉമ്മയുടെ മടിത്തട്ടെനിക്ക്
മടക്കി തന്നതും.
Labels: ഓര്‍മ്മക്കുറിപ്പ്
36 Comments:
മനോഹരം വല്യമ്മായി
ആയിരം റിംഗ്‌ടോണുകള്‍ക്കിടയില്‍ കാക്ക കരച്ചിലുകളും, തെങ്ങോല കിന്നാരങ്ങളും, പീപ്പി കരച്ചിലുകളും അമ്മ വിളികളും കേള്‍ക്കാറുണ്ടോ നിങ്ങള്‍
കൊള്ളാം വല്യമ്മായീ …
ഉമ്മയുടെ ഒരു "വാവാവോ" താരാട്ടു വോയ്സു റിക്കാര്‍ഡു ചെയ്തു റിംഗ്ടോണാക്കി കുറച്ചു കാലം വാവയെ കേള്‍പ്പിക്കൂ.....
അപ്പോള്‍ ഒരേ സമയം രണ്ടു മക്കള്‍ക്കു നിര്‍വൃതി നേടാം.
s
:-))
നന്നായിട്ടുണ്ട് വല്യമ്മായി!
ഒരുവട്ടം വായിച്ചപ്പോള്‍ സംഭവം ശരിക്കങ്ങ് ഓടിയില്ല... പിന്നെ ശരിയായി..
ആ രീതി ഇഷ്ടമായി... കുഞ്ഞുണ്ണിയമ്മായി.. :-)
അമ്മായിയെ ഈ അടുത്താണ് ശ്രദ്ധിച്ച് തുടാങ്ങിയത്
നന്നായിടുണ്ട്
നന്മകള്
കാണാറേയില്ലതില്‍ വിസ്മരിച്ചീടും ലോഗര്‍
ആശംസകള്‍..
വല്യമ്മായി;
ഇഷ്ടമായി!
ആശംസകള്‍..
വല്യമ്മായീ.. സുഖമുണ്ട്.. ഓര്‍മകളുടെ.. ഇനിയും ആ സംഗീതം എത്തേണ്ടിടത്ത് എത്തട്ടേ..
വല്യമ്മായി...
ഓര്‍മ്മകളിലെ താരാട്ടു പാട്ടുകള്‍
ഓര്‍മ്മകളില്‍ തിരകളായ്...
മാറുന്ന കാലത്തിന്‍ നേര്‍കാഴ്‌ച
നന്‍മകള്‍ നേരുന്നു
അമ്മായി.... നന്നായി....
വല്യമ്മായി കൊള്ളാം
ഇന്നലെ വാങ്ങിയ
കോഡ്‌ലെസ്സ് ഫോണിന്റെ
റിംഗ്ടോണായി
ഉമ്മയുടെ മടിത്തട്ടെനിക്ക്
മടക്കി തന്നതും.
അതെനിക്ക് പല്ലാതെ ഇഷ്ടായി.
ഇഷ്ടമായി
ഇനി ഇതടിയ്ക്കുമ്പോള്‍ വേണം ഒന്നു വെറുതെ അതിന്റെ ആഴങ്ങളില്‍ ഇങ്ങനെ ചിലതും തേടാന്‍ ...
നല്ല കുറിപ്പ്
കവിത നന്നായി...കേട്ടോ...
ചെറുപ്പത്തില്‍ കേള്‍ക്കുന്ന ചില സംഗീതം മനസ്സിന്റെ ഏതെങ്കില്‍ ഒരു കോണിലേയ്ക്ക് നാമറിയാതെ മാറ്റിയിടുമെങ്കിലും പിന്നീടതെവിടെയെങ്കിലും കേള്‍ക്കാന്‍ ഇടവന്നാല്‍ വല്ലാത്തൊരു വികാരമാകും മനസ്സില്‍. സംവിധായകന്‍ ഫാസിലിന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഇത്തരം ഒരു ചിന്തയില്‍ നിന്നാണ് "മാനത്തെ വെള്ളിത്തേര്" എന്ന ചിത്രം ഉദയം ചെയ്തത് എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു....
നന്നായി...നല്ല വരികള്‍..
ഇതിഷ്ടായി വല്യമ്മായി.
വല്യമ്മായി....
ശരിക്കങ്ങ് ഓടിയില്ല...
കൊള്ളാം
വരികള്‍ ഇഷ്ടമായി
ഇന്നലെ വാങ്ങിയ
കോഡ്‌ലെസ്സ് ഫോണിന്റെ
റിംഗ്ടോണായി
ഉമ്മയുടെ മടിത്തട്ടെനിക്ക്
മടക്കി തന്നതും.
നന്നായിരിക്കുന്നു.
നന്‍മകള്‍ നേരുന്നു
This comment has been removed by the author.
കുറച്ചേ താങ്കളെ ഇപ്പോള്‍ വായിക്കാന്‍ കഴിഞ്ഞുള്ളു ഇന്‍ശാ അള്ളാ, പ്രവാസ ജീവിതത്തിനിടയ്ക്ക് എന്റെ ഗൗരവമാര്‍ന്ന വായാന എവിടെയൊ നഷ്ടപ്പെട്ടിരിക്കുന്നു. അതു തുടരുന്ന മത്രമല്ല അതിന്റെ സുഗന്ധം മറ്റുള്ളവരിലെയ്ക്ക് പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്ന താങ്കള്‍ക്ക് എന്റെ അക്ഷര-അഭ്യവാദ്യ-സ്നേഹ-നന്ദി അറിയിക്കുന്നു. ദുബായ് യുടെ തിരക്കിന്റെ ചൂടിലൂടെ ഞാനും ഒരു മൂന്നു കൊല്ലം അലഞ്ഞിട്ടുണ്ട്. എന്തായാലും പലപ്പോഴും അര്‍തഥമില്ലാത്ത വാക്കുകളുടെ മടുപ്പിന്റെ ബ്ലോഗ് വായനകള്‍ സൃഷ്ടിക്കുന്ന വിരസതയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത്തരം ബ്ലോഗുകള്‍ സഹായിക്കുമെന്ന് കരുതുന്നു. ഒരു വചകം ബ്ലോഗിനെ പറ്റി. പലയിടത്തും പലയിടങ്ങളിലും പല വലിയ വാക്കുകളും ചത്തു കിടക്കുന്നു. ചിലയിടത്ത് ചിലയിടങ്ങളില്‍ ചില ചെറിയ വാക്കുകള്‍ ജീവസുറ്റു നില്‍ക്കുന്നു.
:-) നന്നായിരിക്കുന്നു
നന്നായിരിക്കുന്നു വല്യമ്മായി...
കൊള്ളാം
വല്യമ്മായീ …
:)
കൊള്ളാം... നല്ലവരികള്‍.
"അതൊരു വാദ്യസംഗീതമായിരുന്നു."
അതൊരു ദിവ്യസംഗീതം കൂടിയാണെന്നു തോന്നുന്നു.
ഒട്ടും തുളുമ്പിപ്പോകാത്ത മിതമായ വാക്കുകള്‍. നന്നായി
ചില ഈണന്ഗള് അങ്ങിനെയാണ്. പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കും.
വല്യമ്മായീ
വളരെ നന്നായിരിക്കുന്നു. :)
വൈകി വന്നതിനു ക്ഷമ ചോദിക്കുന്നു
നന്നായിട്ടുണ്ട് വളരെ വളരെ
:)
ഞാന്‍ എല്ലാ പോസ്റ്റുകളും വായിച്ചായിരുന്നു. നന്നായിട്ടുണ്ട്.. വല്യമ്മായ്.. ഈ പേരെവിടെയോ കേട്ടുമറന്നതായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ്
കുട്ടിക്കാലത്ത്,അവധിസമയത്ത് ദുബായില്‍ പോകുമായിരുന്നു,ഉമ്മാ അവിടെയായിരുന്നു.അന്നു ഉമ്മാക്ക് ഒരുപാട് തൃശ്ശൂക്കാരായ സുഹൃത്തുക്കള്‍
ഉണ്ടായിരുന്നു. അവരുടെ ഇടയിലുമുണ്ടായിരുന്നു, ഒരമ്മായി... കേട്ടുമാത്രം പരിചിതമായിരുന്നൊരു വല്യമ്മായ്.. :)
Post a Comment
<< Home