Friday, October 20, 2006

ഇന്ന്-കവിത

ഓര്‍മ്മകളില്‍ തൂങ്ങിക്കിടന്ന്‌
സ്വപ്നങ്ങളെ കയ്യെത്തി പിടിക്കുമ്പോള്‍
ഇന്നിന്റെ മണ്ണില്‍
‍നിന്റെ കാല്‍പാടുകള്‍ പതിയുന്നില്ല.

ഓര്‍മ്മകള്‍ ചിക്കിചികഞ്ഞ്‌
ആശകളുടെ വിത്തു പാകുമ്പോള്‍
ഇന്നിന്റെ പുതുനാമ്പുകളാണ്‌
വേരറ്റു പോകുന്നത്‌.

ഓര്‍മ്മകള്‍ തിരിച്ചു പിടിക്കാനാകാത്ത ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ കൈവരുമോ എന്നറിയാത്ത നാളേകള്‍ക്കും സ്വന്തം.
ഇപ്പോള്‍ നിന്റെ ചാരെ ഞാന്‍ മാത്രം
ഈ നിമിഷം നിന്നൊടൊപ്പം പങ്കിടാന്‍.

Labels:

19 Comments:

Blogger വല്യമ്മായി said...

ഇന്ന്-പുതിയ കവിത

10/20/2006 1:14 pm  
Blogger Siju | സിജു said...

തിരിച്ചു പിടിക്കാനാകാത്തതു ഇന്നലെകളെയല്ലെ, ഓര്‍മ്മകളെന്നും നമ്മോടു കൂടെ തന്നെയില്ലെ..
കവിത എന്നു പറഞ്ഞാല്‍ കാണാന്‍ കൊള്ളാവുന്ന ഏതോ പെണ്ണിന്റെ പേരായിരിക്കും എന്നു കരുതുന്ന എന്റെ അഭിപ്രായമാണു.. കാര്യമായെടുക്കണ്ട :-)
എങ്കിലും മൊത്തത്തില്‍ കൊള്ളാംട്ടോ...

10/20/2006 1:39 pm  
Blogger asdfasdf asfdasdf said...

ഓര്‍മ്മകളില്‍ തൂങ്ങിക്കിടന്ന്‌
സ്വപ്നങ്ങളെ കയ്യെത്തി പിടിക്കുമ്പോള്‍.. നന്നായി വരികള്‍. എങ്കിലും ഗദ്യത്തിനൊപ്പം വരുന്നില്ല പദ്യം.

10/20/2006 8:03 pm  
Blogger ലിഡിയ said...

ഇന്നലകളും ഇന്നും നാളെയും അല്ലെങ്കില്‍ എന്താണ് നമുക്ക് സ്വന്തമായിട്ടുള്ളത്..

കുറെ നഷ്ടസ്വപനങ്ങള്‍ കാലുറയ്ക്കാത്ത സ്വപ്നങ്ങള്‍ പേടികള്‍..

-പാര്‍വതി.

10/20/2006 8:27 pm  
Blogger Aravishiva said...

"ഇപ്പോള്‍ നിന്റെ ചാരെ ഞാന്‍ മാത്രം
ഈ നിമിഷം നിന്നൊടൊപ്പം പങ്കിടാന്‍...."

അതാണു വലിയ കാര്യം.ഓര്‍മ്മകളേയും സ്വപ്നങ്ങളേയുമൊക്കെ തല്‍ക്കാലം മറന്നേക്കൂ..ഇന്ന് നമ്മുടെ കാല്‍പ്പാടുകള്‍ പതിയുന്നുണ്ടോ എന്നതു തന്നെയാണ് വലിയ കാര്യം..നമുക്ക് ഈ നിമിഷം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ശ്രമിയ്ക്കാം..

നല്ല കവിത...നല്ല ആശയം..

വല്യമ്മായി...ഇനിയും പോരട്ടേ...

10/21/2006 8:02 am  
Blogger Rasheed Chalil said...

ഇന്നലെയുടെ ഓര്‍മ്മകള്‍ക്കും നാളെയുടെ പ്രതീക്ഷക്കുമിടയിലെ ഇന്നിന്റെ വര്‍ത്തമാനം.
വല്ല്യമ്മായി നന്നായിരിക്കുന്നു.

10/21/2006 8:37 am  
Blogger മുസ്തഫ|musthapha said...

"ഓര്‍മ്മകളില്‍ തൂങ്ങിക്കിടന്ന്‌
സ്വപ്നങ്ങളെ കയ്യെത്തി പിടിക്കുമ്പോള്‍"

നന്നായി... പോരട്ടെ ഇനിയും!

10/21/2006 8:49 am  
Anonymous Anonymous said...

ഇന്നലെകളുടെ ഓര്‍മ്മയില്‍ മുങ്ങി
നാളെയുടെ സ്വപ്നത്തില്‍ മുഴുകി
ഇന്നുകള്‍ ജീവിക്കാന്‍ മറക്കുന്ന
പാവം മനുഷ്യര്‍ നമ്മള്‍
അതല്ലേ സത്യം വല്യമ്മായീ?

10/21/2006 10:20 am  
Blogger Kalesh Kumar said...

കൊള്ളാം വല്യാന്റീ!

ശരിയാ...

10/21/2006 2:09 pm  
Blogger ലിഡിയ said...

പെരുന്നാള്‍ തിരക്കിലാണോ വല്യമ്മായീ..എന്നേം ഓര്‍ക്കണെ.

-പാര്‍വതി.

10/21/2006 2:17 pm  
Blogger മുസാഫിര്‍ said...

‘live in the present' ആശയം പുതിയതല്ലെങ്കിലും നല്ല വരികള്‍ , വല്ലിമ്മായി.

10/21/2006 2:20 pm  
Blogger Unknown said...

വല്ല്യമ്മായീ,
കവിത നന്നായി. നല്ല വരികളും. ഇഷ്ടപ്പെട്ടു.

10/21/2006 4:24 pm  
Blogger thoufi | തൗഫി said...

ഇന്നലെയുടെ ഓര്‍മ്മകള്‍ക്കും
നാളെയുടെ സ്വപ്നങ്ങള്‍ക്കുമിടയില്‍
ഇന്നിനെ തിരയുമ്പോള്‍
തിരിച്ചറിവ്‌ നഷ്ടപ്പെടുത്താത്ത
ഇനിയും നിലക്കാത്ത ഒരൊഴുക്കല്ലേ
നമ്മുടെയൊക്കെ ജീവിതം..?

നന്നായിരിക്കുന്നു,വല്ല്യമ്മായി

10/21/2006 4:48 pm  
Blogger സുല്‍ |Sul said...

ഇപ്പോള്‍ നിന്റെ ചാരെ ഞാന്‍ മാത്രം
ഈ നിമിഷം നിന്നൊടൊപ്പം പങ്കിടാന്‍.

വരാനിരിക്കുന്നതിന്റെ സ്വപ്നങ്ങളും
പോയ് മറഞ്ഞതിന്റെ ഓര്‍മ്മകളും
ഇനിയെന്തിനോര്‍ക്കണം നീ
ഈ നിമിഷം ധന്യമെങ്കില്‍...

ജീതിതം മുഴുവന്‍ നിന്നൊടൊപ്പമുണ്ടാവട്ടെ
ഇതുപോലുള്ള നിമിഷങ്ങള്‍.

വല്യമ്മായി നന്നായിരിക്കുന്നു.

10/22/2006 10:41 am  
Blogger അത്തിക്കുര്‍ശി said...

വല്ല്യമ്മായി,

നന്നായിരിക്കുന്നു..

പ്രത്യേകിച്ചും തുടക്കത്തിലെ വരികള്‍ ഇഷ്ടപ്പെട്ടു..

10/22/2006 10:52 am  
Blogger വല്യമ്മായി said...

ഓര്‍മ്മകളില്‍ തൂങ്ങിക്കിടന്ന്‌
സ്വപ്നങ്ങളെ കയ്യെത്തി പിടിക്കുമ്പോള്‍
ഇന്നിന്റെ മണ്ണില്‍
‍നിന്റെ കാല്‍പാടുകള്‍ പതിയുന്നില്ല.

സിജു,കുട്ടമ്മേനോന്‍,പാര്‍വതി,അരവിശിവ,ഇത്തിരിവെട്ടം,അഗ്രജന്‍,ചമ്പക്കാടന്‍ ,കലേഷ്‌ ,മുസാഫിര്‍,ദില്‍ബാസുരന്‍ ,മിന്നാമിനുങ്ങ്‌ ,സുല്‍ ,അത്തിക്കുര്‍ശി,
ഒരായിരം നന്ദി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

10/23/2006 9:28 am  
Blogger reshma said...

കയ്യിലുള്ള ഈ നിമിഷത്തില്‍ കാക്കതൊള്ളായിരം സാധ്യതകളും. ഇഷ്ടമായി.

11/04/2006 12:03 am  
Anonymous Anonymous said...

ഞാനും നിങ്ങളും എല്ലാവരും തന്നെ ഓര്‍മ്മകളെ കയ്യെത്തിച്ചു പിടിക്കാന്‍ ശ്രമിക്കുന്നു.
...ഓര്‍മ്മകളാം വര്‍ഷകാലം 
നോവുന്നു നിന്നെ ചൊല്ലി നെഞ്ഞില്‍ വീണ്ടും മുറിപ്പാടുകള്‍ ...
എന്നു വിജയലക്ഷ്മി പാടിയിട്ടുണ്ട്.
ബ്ളോഗ് ലോകത്തേക്ക് വന്ന ഒരു തുടക്കകാരന്‌ നല്കിയ പ്രോല്‍സാഹനത്തിനും നന്ദി

11/28/2006 11:06 am  
Blogger വല്യമ്മായി said...

രേഷ്മക്കും മമ്സിക്കും നന്ദി.സു ചേച്ചിയുടെ പോസ്റ്റ് കണ്ടപ്പോഴാണ്‌ ഈ കവിതയെ കുറിച്ചോര്‍ത്തത്

2/12/2007 12:28 pm  

Post a Comment

<< Home