Tuesday, May 20, 2008

ചേതന്‍ ഭഗത്തിന്റെ രണ്ട് നോവലുകള്‍

ആല്‍ക്കെമിസ്റ്റിനു ശേഷം ഞാന്‍ മുഴുവനായി വായിച്ച രണ്ട് ഇംഗ്ലീഷ് നോവലുകളാണ് ചേതന്‍ ഭഗതിന്റെ one night at the call center ഉം Five point someone What not to do at IIT ഉം.
ഇന്നത്തെ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിനിധികള്‍ എന്നുപറയാവുന്ന കാള്‍സെന്റര്‍ ജീവനക്കാരായ കുറച്ച് ചെറുപ്പക്കാരുടെ കഥയാണ് കാള്‍സെന്ററില്‍ ഒരു രാത്രി എന്ന നോവലില്‍ ശ്യാമെന്ന ചെറുപ്പക്കാരന്റെ മനസ്സിലൂടേയും കണ്ണിലൂടെയും നമ്മള്‍ വായിച്ചെടുക്കുന്നത്.

ജീവിതത്തില്‍്‍ പരാജയപ്പെട്ടു എന്ന് കരുതുന്ന സന്ദര്‍‌ഭത്തില്‍ ദൈവവുമായുണ്ടാകുന്ന ഒരു സംഭാഷണം അവരുടെ ജീവിത വീക്ഷണങ്ങള്‍ എങ്ങന്നെ മാറ്റിമറിച്ചു എന്നതാണ് നോവലിലെ പ്രതിപാദ്യം.ഉയര്‍ന്ന ശമ്പളത്തിനും മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി സ്വന്തം പേരു പോലും ക്ലയന്റിന് അടിയറവ് വെക്കേണ്ട ഒരു തലമുറയുടെ ഗതികേട് തുറന്ന് കാട്ടുന്നതിനോടൊപ്പം നമ്മുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാഹചര്യങ്ങളേയും കഴിവുകളേയും എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ചേതന്‍ വിവരിക്കുന്നു.
പച്ചാന‌യാണ് എനിക്കീപുസ്തകം പരിചയപ്പെടുതിയത്.ഭാവിയെ ആശ്ചര്യത്തോടും ആശങ്കയോടും കൂടി നോക്കി കാണുന്ന പുതുതലമുറയ്ക്ക് ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാന്‍ ഈ പുസ്തകംകുറച്ചെങ്കിലും സഹായകമാകുമെന്നാണെന്റെ വിശ്വാസം.

മൂന്ന് ചെറുപ്പക്കാരുടെ ഐ.ഐ.ടി പഠനകാലമാണ് ഫൈവ് പോയന്റ് സം വണ്‍ എന്ന നോവലിലെ പ്രതിപാദ്യം.മാര്‍ക്കില്‍ മാത്രം നമ്മുടെ കഴിവുകളെ അളക്കുന്ന പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ ന്യൂനതകള്‍ എടുത്തു കാണിക്കുന്നതോടൊപ്പം പരീക്ഷാവിജയത്തിനും വൈറ്റ്കോളര്‍ ജോലിക്കും കൊടുക്കുന്ന പ്രാധാന്യം നമ്മുടെ ജീവിതമൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതെങ്ങനെ എന്നുകൂടി വിവരിക്കുന്നു.

കുട്ടികളോട് "നീ പഠിച്ച് വലിയൊരാളകണം" എന്നു പറയുന്ന ഏത് മാതാപിതാക്കളും അവരെ നല്ല മനുഷ്യന്‍ കൂടി ആക്കി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും നോവല്‍ തുറന്ന് കാട്ടുന്നു.

ചേതന്‍ ഭഗത്തിന്റെ മൂന്നാമത്തെ നോവല്‍ ഈയിടെ പുറത്തിറങ്ങി,അത് വായിക്കാനായി കാത്തിരിക്കുകയാണ് ഞാനും പച്ചാനയും.

Labels:

12 Comments:

Blogger വല്യമ്മായി said...

"ചേതന്‍ ഭഗതിന്റെ രണ്ട് നോവലുകള്‍"

പുതിയ പോസ്റ്റ്

5/20/2008 3:03 pm  
Blogger Siju | സിജു said...

ആദ്യ രണ്ടു നോവലും വായിച്ചതാണ്.
ആദ്യ പുസ്തകമായ five point someone ന്റെ അത്രയും ഇഷ്ടപെട്ടില്ല രണ്ടാമത്തെ one night at the call center.
പുതുതായി ഇറങ്ങിയ the three mistakes of my life അത്ര ഏശിയില്ലെന്നാണ് കേട്ടത്.
buying this book is the first mistake, reading is the second and recommending is third എന്നാണെ IBN പറഞ്ഞത്.

5/20/2008 6:46 pm  
Blogger അപര്‍ണ്ണ said...

I have read the first two. I liked both. moonnamathethu vaanganam...

5/20/2008 7:27 pm  
Blogger Unknown said...

പണ്ട് ഒരുപ്പാട് വായിക്കുമായിരുന്നു.ഈ ദുബായില്‍
വന്നതോടെ ശരിക്കും ഒരു മടിയനായി
നല്ല വിവരണം വല്ല്യമ്മായി

5/21/2008 12:40 am  
Blogger sajith90 said...

ത്രിശൂര്‍കാരികള്‍ ഒരിക്കലും പാവങ്ങളല്ല. കോഴിക്കാട്ടുകാരികള്‍ പാവങ്ങളാണു


For All your Malayalam ecard needs Please visit 365greetings.com. Malayalam Birthday Cards, Malayalam Love Cards, Onam, Vishu are available


Regards
365greetings.com

5/21/2008 1:55 am  
Blogger ആഗ്നേയ said...

എന്റെ ഇത്താത്തയുടെ ഒമ്പതാംക്ലാസുകാരി മകള്‍ കുറേയായി ഈ രണ്ട് പുസ്തകങ്ങള്‍ വായിക്കാന്‍ പറയുന്നു.നോക്കണം..:-)

5/21/2008 9:12 am  
Blogger ബൈജു (Baiju) said...

This comment has been removed by the author.

5/21/2008 9:32 am  
Blogger ബൈജു (Baiju) said...

വല്യമ്മായി:

സംക്ഷിപതമായ വിവരണം......

ചേതന്‍ഭഗതിന്‍റ്റെ മൂന്നാം പുസ്തകം (The Three Mistakes of My life) വായിച്ചുതുടങ്ങി.

-ബൈജു

5/21/2008 9:36 am  
Blogger സജീവ് കടവനാട് said...

നന്നായി ഈ പരിചയപ്പെടുത്തല്‍

5/21/2008 12:24 pm  
Blogger വല്യമ്മായി said...

സിജു,എനിക്ക് കാള്‍സെന്റര്‍ ആണ് ഇഷ്ടമായത്.പിന്നെ മൂന്നു മിസ്റ്റേക്കില്‍ ആദ്യത്തെ രണ്ടെണ്ണം ചെയ്ത് ഇഷ്ടമായാല്‍ മൂന്നാമത്തേതും ചെയ്യും.
അപര്‍ണ്ണ,അനൂപ്,സജിത്ത്,ആഗ്നേയ,ബൈജു,കിനാവ് നന്ദി.

6/03/2008 2:38 pm  
Blogger [ സജീഷ് | sajeesh ] said...

ചേതന്‍ പ്രശസ്തനാവുന്നത് തന്‍റെ ശൈലിയിലൂടെ ആണ്... ചേതന്റെ കഥാപാത്രങ്ങള്‍ എല്ലാം തുറന്നു പറയുന്നതു കൊണ്ട് എപ്പോഴും മനസ്സില്‍ നില്ക്കുന്നു... സാഹിത്യത്തിന്‍റെ അതിപ്രസരം തീരെ ഇല്ല... Five Point Someone വളരെ അധികം ഇഷ്ടപ്പെട്ടു... One Night @ Callcenter, Three Mistakes of My Life ഇതു രണ്ടും ഒരു സാധാരണ ഹിന്ദി സിനിമയുടെ കഥ പോലെ അല്ലാതെ കൂടുതല്‍ കൌതുകം ഒന്നും തോന്നിയില്ല...

9/18/2008 9:16 am  
Blogger AARO said...

valare rasam thonnunnu ningalude blog vaayikumbol...

1/10/2009 8:10 pm  

Post a Comment

<< Home