ഒരു കുഞ്ഞ്യേ കഥ !
ഒരു കപ്പല്‍യാത്രയിലായിരുന്നു ഞാന്‍. അങ്ങ് ദൂരെ തീരം ഒരു പൊട്ട് പോലെ കാണാം.
എന്റെ കൈ പിടിച്ച് ഒരാള്‍ ചോദിച്ചു, ഇനിയുള്ള ദൂരം നമുക്ക് ചാടി നീന്തിയാലോ.യാത്ര തുടങ്ങിയ ദിവസങ്ങളില്‍ തന്നെ പരിചയപ്പെട്ട മറ്റൊരു മുഖം. തയ്യാര്‍ എന്ന് മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല. അവന്റെ കൂടെ ചാടിയാല്‍ നീ മറുതീരം കാണില്ലെന്ന മറ്റുള്ളവരുടെ വാക്കിന് ഞാന്‍ വില കൊടുത്തില്ല, രണ്ടും കല്‍പ്പിച്ച് ചാടി.
തിരമാലകളും ചുഴികളും അനേകം,കൈകോര്‍ത്ത് പിടിച്ച് തന്നെ നീന്തി.ഒരോ തീരത്ത് നിന്നും അടുത്ത തിരയില്‍ പിന്നേയും വെള്ളത്തിലേക്ക്. ഇപ്പോള്‍ പതിനൊന്നു വര്‍ഷമായി ദുബായ് തീരത്ത്.
ഇന്ന് ഞങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം.
എന്റെ കൈ പിടിച്ച് ഒരാള്‍ ചോദിച്ചു, ഇനിയുള്ള ദൂരം നമുക്ക് ചാടി നീന്തിയാലോ.യാത്ര തുടങ്ങിയ ദിവസങ്ങളില്‍ തന്നെ പരിചയപ്പെട്ട മറ്റൊരു മുഖം. തയ്യാര്‍ എന്ന് മറുപടി പറയാതിരിക്കാന്‍ കഴിഞ്ഞില്ല. അവന്റെ കൂടെ ചാടിയാല്‍ നീ മറുതീരം കാണില്ലെന്ന മറ്റുള്ളവരുടെ വാക്കിന് ഞാന്‍ വില കൊടുത്തില്ല, രണ്ടും കല്‍പ്പിച്ച് ചാടി.
തിരമാലകളും ചുഴികളും അനേകം,കൈകോര്‍ത്ത് പിടിച്ച് തന്നെ നീന്തി.ഒരോ തീരത്ത് നിന്നും അടുത്ത തിരയില്‍ പിന്നേയും വെള്ളത്തിലേക്ക്. ഇപ്പോള്‍ പതിനൊന്നു വര്‍ഷമായി ദുബായ് തീരത്ത്.
ഇന്ന് ഞങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം.
Labels: സ്വകാര്യം
27 Comments:
"ഒരു കുഞ്ഞ്യേ കഥ !"
ആശംസകള്‍!
അന്‍വര്‍ അലിയുടെ ഈ കവിത പതിനഞ്ചാം
കൊല്ലത്തിനിരിക്കട്ടെ:
ആദ്യത്തെ പൊന്മ, ആദ്യത്തെ പുഴയിലെ, ആദ്യത്തെ നനവിനോട് ചോദിച്ചു :
“ജലമേ നീ അവിടെ എന്തെടുക്കുകയാണ്?”
നനവു പറഞ്ഞു :
“പുഴയുടെ നീളമളക്കുകയാണ്”
പൊന്മ കാറ്റിനു ചിന്തേരിട്ടു പറന്നു പോയി.
എന്നും കാറ്റു കടഞ്ഞെത്തുന്ന പൊന്മകള്‍ ചോദിക്കും :
“നീളമെത്രയാണ്?”
പണിക്കുറതീര്‍ന്ന കളിമീനുരുവങ്ങള്‍ ചുണ്ടില്‍ തിരുകിക്കൊടുത്തുകൊണ്ട് നനവു പറയും :
“അളക്കുന്നതേയുള്ളു.”
ആദ്യത്തെ ചുംബനം, ആദ്യത്തെ ചുണ്ടിനോടും ചോദിച്ചു :
“നിന്റെ ചെരിവില്‍ ഞാന്‍ എത്ര ചാലുകള്‍ കൊത്തണം?”
ചുണ്ടു പറഞ്ഞു : “ആവോളം”
ഓരോ ചാലും പുഴയായി, പുഴകള്‍ കടലായി, കടല്‍ ഇരമ്പി;
ഉടല്‍ വാര്‍ത്ത കരു കടല്‍ച്ചൂളയില്‍ തിരയായ് പൊന്തി
ഉളിപ്പല്ലുകള്‍ ഇറങ്ങി വന്ന് മുങ്ങിത്താണുകൊണ്ടിരുന്ന ചുംബനത്തെ വിഴുങ്ങി.
ഇപ്പൊഴും കേള്‍ക്കാം തീരങ്ങളില്‍ ഉളിപ്പല്ലു മുട്ടുന്ന ചിരി.
ചെരിവുകളില്‍ ചുംബനം കൊത്തുന്ന കരച്ചില്‍.
ഹവ്വയുടെ കല്ലറയോടു ചേര്‍ന്നു കിടന്ന് ആദാമിന്റെ കല്ലറ മന്ത്രിച്ചു :
“നീ കേള്‍ക്കുന്നില്ലേ, പട്ടണപ്പല്ലെടുക്കുന്ന ക്രയിനുകളുടെ ശബ്ദം?”
“ഇല്ല, ഞാന്‍ കേള്‍ക്കുന്നത് നിന്റെ തുമ്പികള്‍
നമുക്കിടയിലെ കല്ലെടുക്കുന്ന ശബ്ദം.”
പതിനഞ്ചാം വിവാഹ വാര്‍ഷികാശംസകള്‍...
സന്തുഷ്ടമായ ദീര്‍ഘകാല ദാമ്പത്യം ആശംസിയ്ക്കുന്നു.
ഇനിയും പച്ചപ്പുകള്‍ കരകളനവധി.... നീന്തുക... നീന്തുക.. ആശംസകള്‍...
അതു കൊള്ളാം.. പതിനഞ്ചുകൊല്ലം നീണ്ട് ഇനീം ഒരുപാടുകൊല്ലം നീളാന്‍ പോകുന്ന ഈ മഹാകാവ്യത്തെയാണോ കുഞ്ഞുകഥാന്നൊക്കെ പറഞ്ഞ് അങ്ങു കൊച്ചാക്കുന്നത്!!
ആശംസകള്‍ അപ്പുറത്തു കൊടുത്തിട്ടുണ്ടേ..
ഭാഗ്യം ഇവിടെ ഇമോട്ട് തിരിച്ഛിട്ടില്ല...:)നന്നായി...
ആശംസകള്‍..:)
തറവാടിക്കും വല്യമ്മായിക്കും പതിനഞ്ചാമത് വിവാഹ വാര്‍ഷികാശംസകള്‍.
അന്ന് രണ്ട് പേരും കൂടി ചാടി. പതിനഞ്ച് വര്‍ഷത്തിലെ നീന്തലിനിടയില്‍ മൂന്ന് പേര്‍ ഒപ്പം കൂടി.
വെന്നികൊടി പാറിക്കൂ.
ദൈവം അനുഗ്രഹിക്കട്ടെ.
വിവാഹവാര്‍ഷികദിനാശംസകള്‍..
ഐശ്വര്യ സമ്പൂര്‍ണ്ണമായ വിവാഹ വാര്‍ഷികാശംസകള്‍.
രണ്ട് മാസമായി ബ്ലോഗിലേക്കൊന്ന് എത്തിനോക്കിയിട്ട്. ഇന്ന് നോക്കിയപ്പോള്‍ കുഞ്ഞു കഥയല്ലേ നോക്കാംന്ന് കരുതി വന്നതാ..
എന്നും ഒരുമിച്ച് നീന്താനും ഒരേ തീരത്തടുക്കാനും സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടേ.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
എല്ലാവിധ ആശംസകളും!.
ഇന്നലെ പോസ്റ്റ് കണ്ടില്ല..അപ്പുറത്ത് ഇക്കായ്ക്കും കൊടുത്തിട്ടുണ്ട് വിഷസ്!..
അജുവും പച്ചാനയും ഇതു പോലെ കപ്പലില്‍ നിന്നു ചാടി നീന്തട്ടയോ? എന്നു ചോദിച്ചാല്‍ അതിനു വല്യമ്മായിയും തറവാടിയും കൊടുക്കുന്ന മറുപടി എന്തായിരിക്കും?
ഇതേ ചോദ്യം എന്നോടു ചോദിച്ചിട്ടുണ്ട് പലരും.
നെഹ്രുവിനോടും ഇന്ദിരയെ കുറിച്ചും ചോദിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്.
വിശാലമന്‍സ്കനായ നെഹ്രുവിന്നു പോലും “ഫിറോസിനെ” എളുപ്പം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലന്നു ചരിത്ര സത്യം.
അവിടെ നമ്മളൊക്കെ എത്ര അശുക്കള്‍ അല്ലെ!
അവിടെയാണു ഞാന്‍ എന്റെ പിതാവിനെ വായിക്കുന്നത്,
മനസ്സിലാക്കുന്നതും
വളരെ വൈകി)
കരീം മാഷേ,
കുട്ടികളങ്ങനെയൊരു പക്വമായ തീരുമാനമെടുത്താല്‍ തീര്‍ച്ചയായും പിന്തുണക്കും.വരും നാളുകളില്‍ അവരെടുക്കുന്ന ഒരോ തെരഞ്ഞെടുപ്പിലും നമ്മളവരെ വളര്‍ത്തിയതിന്റെ സ്വാധീനം തന്നെയല്ലേ നിഴലിക്കുക.
പ്രണയകാലം എന്ന സിനിമ കണ്ടിരിക്കുമ്പോള്‍ പച്ചാന ചോദിച്ചു,ഉമ്മച്ചിയാണ് ആ പെണ്‍കുട്ടിയുടെ സ്ഥാനത്തെങ്കില്‍ ഒന്നിച്ചു മരിക്കാന്‍ ചെല്ലുമായിരുന്നോ എന്ന്,ഇല്ല എന്ന് ഉത്തരം പറയാന്‍ താമസംഎടുത്തില്ല.കാരണം നമ്മോട് യഥാര്‍ത്ഥ സ്നേഹമുള്ളവര്‍ ജീവിതത്തിലേക്കാണ് ക്ഷണിക്കുക,മരണത്തിലേക്കല്ല.
പിന്നെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അകലം മുന്‍തലമുറകളേക്കാള്‍ കുറഞ്ഞിട്ടുണ്ട്.
എല്ലാ മക്കളേയും സര്‍വ്വശക്തന്‍ നന്മയുടെ പാതയിലൂടെ നയിക്കട്ടെ(ആമീന്‍).
ആശംസകള്‍... ആശംസകള്‍
(എന്‍റെ വോട്ട് അസാധുവാക്കി)
ഇവിടെ എസ്.എം.എസ്. കുറവാണല്ലോ :)
നമ്മളു മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ പലരും വല്ലാതെ പൊസസീവാകുന്നു.
അതുകൊണ്ടു അവര്‍ക്കു പക്വമായ ഒരു തീരുമാനമെടുക്കാന്‍ ആയിട്ടില്ലന്നു മനസ്സങുറപ്പിച്ചു അവരുടെ മേല്‍ അവരുടെ തീരുമാനങ്ങലങ്ങടിച്ചേല്‍പ്പിക്കുകയായിരിക്കും.
(പലതും അപക്വമാണു താനും കൌമാരത്തില്‍ ജീവിതം കണ്ടവര്‍ വളരെ ചുരുക്കമല്ലെ!)
വല്യമ്മായി പറഞ്ഞ പോലെ മാര്‍ഗ്ഗദര്‍ശിയാവുകയെന്നതാണു മാതപിതാക്കളുടെ ധര്‍മ്മം. തെരഞ്ഞെടുപ്പ് അവരുടേതും.
ദൈവം നന്മയുടെ കൂടെയുണ്ടാവും
(ഇതാണവസാനം ഞങള്‍ എത്തിച്ചേര്‍ന്ന നയം
കെട്ടുറപ്പുള്ള,മനപ്പൊരുത്തമുള്ള ദാമ്പത്യം
സൌഭാഗ്യമാണ്.ദൈവദത്തവും.
ഒന്നര പതിറ്റാണ്ടോളം ആ സൌഭാഗ്യം
ആസ്വദിക്കാന്‍ വല്ല്യമ്മായിക്ക് കഴിഞ്ഞു
എന്നുള്ളത് വലിയോരനുഗ്രഹമാണ്.
മഴയെത്ര പെയ്താലും
മഞെത്ര പൊഴിഞ്ഞാലും
ഒന്നിച്ചു തുഴയാനും ഒരുമിച്ചു കരേറാനും
“അവന്‍ “ എന്നുമൊപ്പം കൂടെയുണ്ടായിരിക്കട്ടെ.
പതിന്ന്ചാം വിവാഹ വാര്‍ഷികത്തിന്
ഒരു കുഞ്ഞ്യേ ആശംസകള്‍
ആശംസകള്‍...
ദുബായ് തീരത്തിനടുത്തു കൂടി നീന്തി നടക്കുന്ന വല്യമ്മായിക്കും തറവാടിക്കും അനവധി ആശംസകള്‍ അറിയിക്കട്ടെ. എന്തായാലും രണ്ടുപേരും നീന്തല്‍ താരങ്ങളാണല്ലോ. അങ്ങ് ദൂരെ കാണുന്ന പൊട്ട് ലക്ഷ്യമാക്കി വീണ്ടും നീന്തിക്കോളൂ.
നീന്തലാശംസകള്‍ ;)
വല്യമ്മായി, അതൊരു കലക്കന്‍ കഥയന്യായിരുന്നു ട്ടോ
ആശംസകള്‍..
ഇമ്മിണി ബല്യ ആശംസകള്‍... രണ്ടാള്‍ക്കും :)
പതിനഞ്ചാം വിവാഹ വാര്‍ഷികാശംസകള്‍...
സന്തുഷ്ടമായ ദീര്‍ഘകാല ദാമ്പത്യം ആശംസിയ്ക്കുന്നു.
തറവാടി, വല്യമ്മായി.
നന്മനിറഞ്ഞ വിവാഹ വാര്‍ഷികാശംസകള്‍..
വല്യമ്മായിയ്ക്കും തറവാടിയ്ക്കും നിറയേ, കുറേ ആശംസകള്‍!
കൊള്ളാം, നന്നായി...
ഞങ്ങളുടെ വിവാഹ വാര്‍ഷികാശംസകള്‍
വിവാഹ വാര്‍ഷികാശംസകള്‍...
ഇപ്പോഴത്തെ പൊങ്ങച്ച കാലത്തു ...പതിനഞ്ചാം വിവാഹവാര്‍ഷികം എന്നൊക്കെ പതിപ്പിച്ചു ഫോട്ടോ സഹിതം ന്യൂസ് പേപ്പറില്‍ ഇടുന്നതിനേക്കാള്‍ എത്രയോ മനോഹരമാണ് ഈ കുഞ്ഞി കഥ....!!!
വൈകിപ്പോയെന്കിലും നല്ല ഒരാശംസ ഇരിക്കട്ടെ.
Post a Comment
<< Home