ഉള്ളു തിങ്ങുമ്പോള്‍ എന്ന പ്രയോഗം നീര്‍ക്കുമിള എന്ന വല്യമ്മായിയുടെ ആശയത്തെ കവിതയുടെ ആദ്യത്തെ രണ്ടു വരികള്‍ക്കും അവസാനത്തെ നാലുവരികള്‍ക്കും ഇടയിലിട്ട് പൊട്ടിച്ചു കളഞ്ഞിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം. അവസാനത്തെ നാലുവരികള്‍ മാത്രം വായിച്ചാല്‍ മനോഹരം.
നേരെ കാര്യങ്ങള്‍ പറയാത്ത അത്ര പാവം അല്ലാത്ത ആളായി അല്ലെ.... ചെറിയ വരികളില്‍ ഒരു പാടു കാര്യങ്ങല്, പിന്നെ വായനക്കാരന്റെ ഇഷ്ടത്തിനനുസരിചു അര്‍ഥം നല്‍കാമല്ലോ.
നന്നായി ‘നീര്‍കുമിള’. വല്യമ്മായിന്ന് പറയുമ്പോള്‍ പര്‍ദ്ദയൊക്കെ ഇട്ട് ഒരു ഇത്തിരികൂടി പ്രായമായ ഒരാളെ യാ ഓര്‍മ്മ വരുന്നത്.ഐ ഡോണ്‍നൊ എങ്ങിനെ എക്സ്പ്രസ്സ് ചെയ്യണം എന്നു. നീര്‍ക്കുമിളകള്‍ പൊട്ടാം വെമ്പുന്ന.. ഹൊ ഭയങ്കരം. പണ്ട് ഞാന്‍ ‘നീര്‍കുമിള’ സാക്ഷി ന്ന് പറഞ്ഞിട്ടൊരു ‘കഥ എഴുതിയിട്ടുണ്ട്. കോപ്പി ഉണ്ടോന്നാറിയില്ല.
നീര്‍കുമിള വായിച്ചു. ഒരു നീര്‍കുമിളയെ മനസ്സില്‍ സങ്കല്പിച്ച് കൊണ്ടാണ് ഈ പോസ്റ്റ്. അല്ലെങ്കില്‍ ആരാ ഈ ജോലിത്തിറക്കിനിടയില്‍ ആ പാവത്തെക്കുറിച്ച് ആലോചിക്കുന്നത്. പാവം നീര്‍കുമിള.
സത്യം വെല്യമ്മായീ, സത്യം. കരയുന്നത് നമ്മുടെ കണ്ണീരിന്റെ കാരണം ശരിക്കും മനസ്സിലാകുന്ന ഒരാളുടെ തോളില്‍ തല ചായ്ച്ചു കൂടി ആയാല്‍ കിട്ടുന്ന റിലീഫ്.. അത് പറഞ്ഞറിയിക്കാനാവില്ല.
39 Comments:
"നീര്‍കുമിള"-കുറച്ചു വരികള്‍
ഉള്ളു തിങ്ങുമ്പോള്‍ എന്ന പ്രയോഗം നീര്‍ക്കുമിള എന്ന വല്യമ്മായിയുടെ ആശയത്തെ കവിതയുടെ ആദ്യത്തെ രണ്ടു വരികള്‍ക്കും അവസാനത്തെ നാലുവരികള്‍ക്കും ഇടയിലിട്ട് പൊട്ടിച്ചു കളഞ്ഞിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായം. അവസാനത്തെ നാലുവരികള്‍ മാത്രം വായിച്ചാല്‍ മനോഹരം.
"അധികമുള്ള വെള്ളം കളയാന്‍
രണ്ടു കണ്ണുകളില്ലാതിരുന്നെങ്കില്‍
എന്നേ പൊട്ടിപ്പോയേനേ
ഈ നീര്‍കുമിള"
ഇങ്ങനെയായിരുന്നെങ്കില്‍....
തികച്ചും വ്യക്തിപരമായ അഭിപ്രായം
എന്തേ നുറുങ്ങില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണോ?എന്തേ ഒത്തിരി സംസാരിക്കുന്നത് തെറ്റാണോ?
-പാര്‍വതി.
"അധികമുള്ള വെള്ളം കളയാന്‍
രണ്ടു കണ്ണുകളില്ലാതിരുന്നെങ്കില്‍
എന്നേ പൊട്ടിപ്പോയേനേ
ഈ നീര്‍കുമിള"
അത്ര പാവമല്ലാത്ത ഒരു തൃശ്ശൂരുകാരി എന്നു പറഞിട്ടെന്താ ഈ കുട്ടി ഇപ്പോ ഇങനെ?
"പ്രഷര്‍ കുക്കര്‍-ശരിയായ ഉപയോഗക്രമം-2" ആണോ? :)
വാക്കുകളിട്ട് അമ്മാനമാടി കളിക്കുകയാനല്ലേ..
രസായിട്ടുണ്ട്.
നീര്‍കുമിളകള്‍ നിശ്ചലമാവാതിരിക്കട്ടേ... നന്നായിരിക്കുന്നു.
വല്യമ്മായീ, കവിതയും കവിതയുടെ ആശയവും ഇഷ്ടപ്പെട്ടു.
നീര്‍ക്കുമിള - നല്ല ആശയം - നന്നായിരിക്കുന്നു.
ആശയമിഷ്ടപ്പെട്ടു വല്യമ്മായീ.
നേരെ കാര്യങ്ങള്‍ പറയാത്ത അത്ര പാവം അല്ലാത്ത ആളായി അല്ലെ....
ചെറിയ വരികളില്‍ ഒരു പാടു കാര്യങ്ങല്, പിന്നെ വായനക്കാരന്റെ ഇഷ്ടത്തിനനുസരിചു അര്‍ഥം നല്‍കാമല്ലോ.
ഹോ..അപാര ഭാവന ! ഇഷ്ടമായി കേട്ടോ !
വല്ല്യമ്മായീ,
ഇത് കിടിലന്‍! മനോഹരമായിരിക്കുന്നു.
(ഒരു ‘ലാപുട’ ടച്ച്) :-)
അത്ര പാവമല്ലാത്ത (പാവമായ എന്നാണ് ഇപ്പോ നല്ലത്) തൃശ്ശൂരുകാരീ........ മര്‍ദ്ദം കുറയട്ടേന്നാശംസിക്കാം.... നന്നായിരിക്കുന്നു....
‘നീര്‍ക്കുമിള‘ റ്റച്ചിങ്ങ്!
ഈ‘ കുമിള’ പ്രവാസിയുടെ കൂടെപ്പിറപ്പല്ലേ !
ഇഷ്ട്ടപ്പെട്ടൂ..
വല്യാന്റീ, സൂപ്പര്‍!
നന്നായി ‘നീര്‍കുമിള’. വല്യമ്മായിന്ന് പറയുമ്പോള്‍ പര്‍ദ്ദയൊക്കെ ഇട്ട് ഒരു ഇത്തിരികൂടി പ്രായമായ ഒരാളെ യാ ഓര്‍മ്മ വരുന്നത്.ഐ ഡോണ്‍നൊ എങ്ങിനെ എക്സ്പ്രസ്സ് ചെയ്യണം എന്നു. നീര്‍ക്കുമിളകള്‍ പൊട്ടാം വെമ്പുന്ന.. ഹൊ ഭയങ്കരം.
പണ്ട് ഞാന്‍ ‘നീര്‍കുമിള’ സാക്ഷി ന്ന് പറഞ്ഞിട്ടൊരു ‘കഥ എഴുതിയിട്ടുണ്ട്. കോപ്പി ഉണ്ടോന്നാറിയില്ല.
വല്ല്യാന്റീ,നന്നായിരിക്കുന്നു
ഇഡ്ഢലിപ്രിയന്‍,
പാര്‍വതി,
കരീം മാഷ്,
മീനാക്ഷി,
കുഞ്ഞാപ്പു,
ഇത്തിരിവെട്ടം,
ദിവാ (ദിവാസ്വപ്നം),
അഗ്രജന്‍,
വേണു,
പട്ടേരി,
ഇടിവാള്‍,
ദില്‍ബാസുരന്‍,
മുരളി വാളൂര്‍,
വിശാല മനസ്കന്‍,
ചന്തു,
കലേഷ്,
സിമി,
മിന്നാമിനുങ്ങ്,
ക്രിയാത്മകമായ നിരൂപണങ്ങള്‍ക്കും ആസ്വാദനങ്ങള്ക്കും നന്ദി
കടലില്‍ കടുകല്ല കടുകില്‍ കടലാണു വേണ്ടത്.----കുഞ്ഞുണ്ണി മാഷ്,
ചെറുതില്‍ വലുതിനെ പറയാനാരിക്കുന്നു.അഭിനന്ദനങ്ങള്‍
വല്യമ്മായീ,
നീര്‍കുമിള വായിച്ചു.ആശയം കൊള്ളാം.ഒരു സംശയം ചോദിച്ചോട്ടേ?കണ്ണു നിറഞ്ഞാല്‍ പെട്ടെന്ന് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ മുഖത്തിപ്പോഴും ആ കണ്ണട....?മൂക്കിന്‍ തുമ്പിലേക്ക് ഇറങ്ങിവരുന്ന കണ്ണടയ്ക്കു മുകളിലൂടെയുള്ള ആ നോട്ടവും, ചൂണ്ടുവിരല്‍ കൊണ്ട് കണ്ണടയെ യഥാസ്ഥാനത്ത് ഉറപ്പിയ്ക്കലും - ഒരു 16 വര്‍ഷം മുന്‍പത്തെ ഓര്‍മയാണേ....
എനിക്ക് തെറ്റിയില്ലല്ലോ?
ഈ ഞാന്‍ ആരെന്നല്ലേ?!,.... ഓ! അല്ലെങ്കില്‍ അത് പിന്നീട് ഒരിക്കലാവാം.
നന്ദി ഷെഫീ,അനോണീ,മുഖം മൂടി തുറന്ന് പുറത്തു വരൂ.യുയെയില്‍ ആണല്ലെ,വിശേഷങ്ങളെല്ലാം ഈമെയിലില്‍ അറിയിക്കൂ,നന്ദി(പിന്നെ ഇപ്പൊ കണ്ണട വെയ്ക്കാറില്ല)
കണ്ണുനീര്‍ തുള്ളിയെ
സ്‌ത്രീയോടുപമിച്ച
കാവ്യഭാവനേ
അഭിനന്ദനം നിനക്കഭിനന്ദനം..
ഇയ്യിടെ ജോലിത്തിരിക്കില്‍ പെട്ടുപോയതിനാല്‍ ഇവിടെയെത്താന്‍ വൈകി. വലിയമ്മായി നന്നായി കവിതയിഷ്‌ടമായി.
ഘനസാന്ദ്രമീ നീര്‍ക്കുമിള
ജലാശയത്തിന്റെ നിശ്വാസമേറ്റുവാങ്ങി
ഒരു ഗദ്ഗദം പോലുയര്‍ന്ന്
സൂര്യാതപമേറ്റുടയുന്ന
പാവം നീര്‍ക്കുമിള.
വല്യമ്മായി- കാച്ചികുറുക്കിയ വരികളില്‍ ഇത്രക്കും അര്‍ഥതലങ്ങള്‍ എങ്ങിനെ സമന്വയിപ്പിക്കുന്നു. സുന്ദരം
നീര്‍കുമിള വായിച്ചു. ഒരു നീര്‍കുമിളയെ മനസ്സില്‍ സങ്കല്പിച്ച് കൊണ്ടാണ് ഈ പോസ്റ്റ്. അല്ലെങ്കില്‍ ആരാ ഈ ജോലിത്തിറക്കിനിടയില്‍ ആ പാവത്തെക്കുറിച്ച് ആലോചിക്കുന്നത്. പാവം നീര്‍കുമിള.
സത്യം വെല്യമ്മായീ, സത്യം.
കരയുന്നത് നമ്മുടെ കണ്ണീരിന്റെ കാരണം ശരിക്കും മനസ്സിലാകുന്ന ഒരാളുടെ തോളില്‍ തല ചായ്ച്ചു കൂടി ആയാല്‍ കിട്ടുന്ന റിലീഫ്.. അത് പറഞ്ഞറിയിക്കാനാവില്ല.
ഏറനാടന്,ഗന്ധര്‍വേട്ടന്‍,മഴത്തുള്ളി,ഇക്കാസ് നന്ദി നിങ്ങളുടെ സന്ദര്‍ശനത്താല്‍ ഇവിടം ധന്യമാക്കിയതിന്.
നന്നായി...
നീര്‍കുമിള പൊട്ടാതിരിക്കട്ടെ...
വല്യമ്മായി: കാണാന്‍ ഒരുപാടു വൈകി. ഈ വരികള്‍ എനിക്കു നന്നായി ഇഷപ്പെട്ടു. കുറഞ്ഞ വാക്കുകളില്‍ നന്നായി പറഞ്ഞിരിക്കുന്നു.
കുട്ടിക്കവിത. ഒരുപാട് ഇഷ്ടം.
പറഞ്ഞതു ശരിയാണല്ലൊ?
എന്നേ പൊട്ടിപ്പോയേനേ
ഈ നീര്‍കുമിള
:) ശരിയാ.
സൂര്യോദയം,കൂമന്‍സ്,മുല്ലപ്പൂ,സു ചേച്ചി നന്ദി നിങ്ങളുടെ സന്ദര്‍ശനത്താല്‍ ഇവിടം ധന്യമാക്കിയതിന്.
nalla kavitha,vaiki vaayichchathaanenkilum nannaayittundu
നല്ല കവിത
:)
കൊള്ളാം
വീണ്ടും വീണ്ടും ചിന്തിപ്പിച്ച ആശയം....
എന്റമ്മായീ.....,
ആഴമേറയില്ലാതിരിക്കുമാമന:
ക്കരയിലാഞ്ഞടിക്കും ചെറുതിര
തന്നെയീ സങ്കട കണ്ണൂനീര്‍,
ഉയരമേറിപതിച്ചീതീരം തകരാതിരിക്കാന്‍
കൂട്ടാമിതിന്നാഴം തിരയെഴാത്ത പോല്‍.
ഓര്‍മ്മ കുറിപ്പുകളും,കവിതകളും വായിച്ചു.ഓരൊന്നിന്റെയും
വയനയുടെ ഒടുവില്‍,“ഉള്ള് വല്ലാതെ തിങ്ങി “പ്പോവുന്നു.
Post a Comment
<< Home