Thursday, May 28, 2009

ജീവനോടെ കുഴിച്ചുമൂടപ്പെട്ട ചിലരെ കുറിച്ച്


മൂന്നരവയസ്സില്‍ നാട്ടില്‍ താമസം തുടങ്ങിയപ്പോള്‍ ചുറ്റും അത്ഭുതങ്ങളായിരുന്നു.അതില്‍ പ്രധാനിയായിരുന്നു കിഴക്കെമുറ്റത്തിനിരകിലായി ഉണ്ടായിരുന്ന ഈ കുളം. മഴക്കാലത്ത് മുറ്റം നിറഞ്ഞ് വികൃതി കാണിച്ചിരുന്നതൊഴിച്ചാല്‍ പുഴയെയോ തോടിനേയോ പോലെ നാടുകാണാന്‍ നടക്കാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്നതാണ്. കുഞ്ഞിപ്പാലു അപ്പാപ്പന്റെ അദ്ധ്വാനം പൂത്തും കായ്ച്ചും നിന്നിരുന്ന പറമ്പ് മുഴുവന്‍ ഒരു നടക്ക് നനക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചുറ്റില്‍ നിന്ന് ചുരന്ന് ഉറവകള്‍ എത്രപ്പെട്ടെന്നാണെന്നോ കുളം വീണ്ടും നിറഞ്ഞിരുന്നത്.പത്ത് നൂറ് ലോറി മണ്ണിട്ട് മൂടിയപ്പോള്‍ നിറയെ താമരയും ആമ്പലും വിടര്‍ന്ന് നിന്നിരുന്ന എന്റെയൊരു സ്വപ്നത്തിന്റേയും കൂടി മരണമായിരുന്നു അത്.




തളിക്കുളത്തെ തറവാട്ട് കുളത്തിനു ചുറ്റും കൈതക്കാടായിരുന്നു.വെല്ലിമ്മയുടെ അദ്ധ്വാനശീലവും ആ കുളവും ചേര്‍ന്നാണ് ആ പറമ്പ് മുഴുവന്‍ ചക്ക വലിപ്പമുള്ള നാളികേരവും ഭീമാകൃതിയിലുള്ള കൊള്ളിക്കിഴങ്ങുകളും വിളയിച്ചിരുന്നതും.


നാട്ടികയിലെ കുളത്തിന്റെ അങ്ങേക്കര മുഴുവന്‍ പേര‍മരങ്ങളായിരുന്നു.നീന്തലറിയാത്തതിനാല്‍ അങ്ങേക്കര വരെ എത്തണമെന്നത് ഒരു മോഹമായി നിന്നു.വെള്ളം കുറഞ്ഞ ഒരു വേനലവധിക്ക് കുളം കിളച്ചതിന്റെ പിറ്റേന്ന് ഞാനും അനിയത്തിയും മാത്രമാണ് കുളിക്കാന്‍ പോയത്. തെളിനീരിനിടയിലുടെ അടിഭാഗമൊക്കെ നന്നായി കാണാം. അപ്പുറത്തെത്താനായി നടന്നു തുടങ്ങി ഏതാണ്ട് നടുവിലെത്തിയപ്പോള്‍ അന്തരീക്ഷത്തിനൊക്കെ ആകെയൊരു മാറ്റം,മുകളിലും താഴേയും വെള്ളം,ശ്വാസം മുട്ടല്‍. എത്ര ശ്രമിച്ചിട്ടും കൈ മാത്രമേ വെള്ളത്തിനു മുകളിലേക്ക് പൊങ്ങുന്നുള്ളൂ.അനിയത്തിയുടെ കര്‍ച്ചില്‍ കേട്ട് ആരൊക്കെയോ കുളത്തിലേക്കെടുത്ത് ചാടിയതോടെ ആ മല്‍‌പിടുത്തമവസാനിച്ചു. അമ്മാവന്മാരിലൊരാള്‍ക്ക് വീട് വെക്കാന്‍ വേണ്ടി ആ കുളവും വഴിമാറിക്കൊടുത്തു.

മേലഴിയത്തെ തറവാട്ടു പറമ്പിലുമുണ്ടൊരു കുളം.അതിന്റെ ജീവനെങ്കിലും എനിക്ക് കാക്കണം.

Labels:

43 Comments:

Blogger വല്യമ്മായി said...

ജീവനോടെ കുഴിച്ചുമൂടപ്പെട്ട ചിലരെ കുറിച്ച്

5/28/2009 2:55 pm  
Blogger Sriletha Pillai said...

ente ammatharavattilumundoru gambhiran kulam.pakshe thavazhi pirinjappol njangalkk angottu nokkan polumavunnilla.kalikalam.

5/28/2009 2:55 pm  
Blogger കരീം മാഷ്‌ said...

നന്നായി ഈ എഴുത്ത്.
എനിക്കിഷ്ടമായി.
കൂടുതല്‍ നരേഷനില്ലാത്ത ഈ ചുരുക്കെഴുത്തില്‍ ഒരു നല്ല ഫാന്‍‌റസിയുടെ വായനാസുഖം.
തികച്ചും പുതുമ തോന്നുന്നത്.

5/28/2009 3:10 pm  
Blogger കെ.കെ.എസ് said...

പൊട്ടകുളമായി കോലം കെട്ടു പോകുന്ന,പിന്നെ
മണ്ണിട്ടു മൂടപെടുന്ന മാ‍നസസരസ്സുകൾ...

5/28/2009 3:38 pm  
Blogger ഹന്‍ല്ലലത്ത് Hanllalath said...

ഞാന്‍ തലക്കെട്ട്‌ കണ്ടപ്പോ കരുതിയത്‌ ജീവനോടെ അറബി നാട്ടില്‍ പണ്ട്
പെണ്‍ കുഞ്ഞുങ്ങളെ കുഴിച്ചു മൂടിയിരുന്നതിനെക്കുറിച്ചോ മറ്റോ ആവുമെന്നാണ്.. :)


നാട്ടിലിപ്പോള് കുളങ്ങളില്ലാ...തോടുകളില്ല...
കേണിയെന്നു വിളിക്കുന്ന വയലിന് നടുവിലെ കിണറുകളും ഇന്നില്ല..
വയലുകള്‍ ആദ്യം വാഴത്തോട്ടങ്ങളും പിന്നെ കവുങ്ങിന്‍ തോട്ടങ്ങളും ആയി
പിന്നെ സാവധാനം നികത്തപ്പെടുന്നു
സാവധാനം ഒരു ജനതയുടെ ഭൂതകാലം തന്നെ മായ്ക്കപ്പെടുന്നു...
സംസ്കാരവും...

5/28/2009 5:14 pm  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുളവും കിണറും ഒക്കെ ചിലപ്പോല്‍ ഒരു ഭാരമായാലോ

ഇഷ്ടത്തോടെ അല്ലെങ്കിലും ചെയ്യേണ്ടി വരില്ലേ? ദാ ഇതു പോലെ

5/28/2009 6:50 pm  
Blogger aneeshans said...

ഹൃദയസ്പര്‍ശിയായ എഴുത്ത്. ഇനി ഒരു കുഴിയെടുത്ത് വെള്ളം നിറച്ചാല്‍ നികത്തിയതാവില്ല എന്നോര്‍ത്തെങ്കില്‍ !

നല്ലൊരു കുറിപ്പിനു നന്ദി

5/28/2009 6:54 pm  
Blogger Jithendrakumar/ജിതേന്ദ്രകുമാര്‍ said...

തലക്കെട്ടു വായിച്ചു പേടിച്ചു പോയി.

5/28/2009 9:27 pm  
Anonymous Anonymous said...

നനവിയന്ന ഉറവുകളെല്ലാം നഷ്ടപ്പെടുത്തി ഇങ്ങനെ മുന്നോട്ടു പോകവേ വരും തലമുറയ്ക്ക് എന്ത് നല്‍കും നാം?!

ചിന്തിപ്പിക്കുന്ന ,
വേദനിപ്പിക്കുന്ന
കുറിപ്പായി..

5/28/2009 11:54 pm  
Blogger സു | Su said...

വരും തലമുറയ്ക്ക്, അങ്ങനെയൊരു കുളം അവിടെയുണ്ടായിരുന്നു എന്നുപറഞ്ഞുകൊടുത്താലും, അതു ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്ന് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാൻ ആവുമെന്നു തോന്നുന്നില്ല. അതൊക്കെ ഒരു സന്തോഷമാണെന്ന് ചില മനസ്സുകളിലേ തോന്നുണ്ടാവൂ. എല്ലാർക്കും തോന്നണമെന്നില്ല.

5/29/2009 8:38 am  
Blogger വാഴക്കോടന്‍ ‍// vazhakodan said...

ഇങ്ങനെ കുഴിച്ചു മൂടപ്പെട്ട കുളങ്ങളാണോ നമ്മുടെ റോഡുകളില്‍ പുനര്‍ജ്ജനിക്കുന്നത്? മഴവെള്ള ശേഖരണം എന്ന് പറഞ്ഞു മുറവിളി കൂട്ടുമ്പോള്‍ അതിനുപകരിക്കുന്നവരെ കൊന്നു കുഴിച്ചു മൂടിയ വിവരം നമ്മള്‍ സൌകര്യ പൂര്‍വ്വം മറക്കുന്നു! വളരെ ചിന്തനീയമായ കാര്യാമാണ് പറഞ്ഞു വെച്ചത്..

5/29/2009 8:55 am  
Blogger Areekkodan | അരീക്കോടന്‍ said...

അതേ....അവരെ വീണ്ടെടുക്കണം.
നല്ല കുറിപ്പ്‌....പടങ്ങള്‍ക്ക്‌ ഒരു ഗ്രാമീണ ഭംഗിയും

5/29/2009 9:10 am  
Blogger the man to walk with said...

vedhanayode oru ormakurippu .......kuzhichu moodanavatha ormakalum,,ishtaayi

5/29/2009 12:37 pm  
Blogger Typist | എഴുത്തുകാരി said...

നാട്ടില്‍ എല്ലായിടത്തും സംഭവിക്കുന്നതാണിതു്. ബാക്കി നില്‍ക്കുന്ന കുളങ്ങളോ, അതിനേക്കാള്‍ കഷ്ടം, പ്ലാസ്റ്റിക്കും വൃത്തികേടുകളുമൊക്കെ കൊണ്ടിട്ട്‌....

5/29/2009 4:16 pm  
Blogger ജെയിംസ് ബ്രൈറ്റ് said...

ക്ഷമിക്കണം.
സത്യത്തില്‍ ഞാന്‍ വിചാരിച്ചത് ആരെയോ, എവിടെയോ ജീവനോടെ കുഴിച്ചിട്ടുവെന്നാണ്.
അന്നേരം അങ്ങിനെയൊന്നും ഇവിടെ നടന്നിട്ടില്ല അല്ലേ?

സമാധാനമായി.

5/30/2009 4:57 am  
Blogger സെറീന said...

ഇങ്ങനെ എത്ര മരണങ്ങള്‍ കൊണ്ട്
മുറിഞ്ഞാലാവും ഒരു ജീവിതമാവുക?
നല്ല മനസ്സ്..
മനോഹരമായ കുറിപ്പ്‌..

5/30/2009 8:36 am  
Blogger കല്യാണിക്കുട്ടി said...

kollaam ee ezhuthu............ini adhikam kuzhichu moodaanonnumilla......mikkathum kaalaharanappettu kazhinju...avasheshikunnava enkilum nashippikkaathirunnaal mathiyaayirunnu............

5/30/2009 11:13 am  
Blogger വല്യമ്മായി said...

മൈത്രേയി,കരീം മാഷ്,കെ.കെ.എസ്,നൊമാദ്,ഷാജു,സൂ ചേച്ചി,വാഴക്കോടന്‍, the man to walk with,എഴുത്തുകാരി,കല്യാണിക്കുട്ടി നന്ദി.

പണിക്കര്‍ മാഷ്,നന്ദി,അതു കണ്ടീരുന്നു.

അരീക്കോടന്‍,മുപ്പത്തിരണ്ട് വര്‍ഷം മുമ്പെടുത്ത ഫൊട്ടോസ് ആണ്.എങ്കിലും അവിടെ ഇപ്പോഴും ഇതേ പച്ചപ്പ് തന്നെയാണ്.

സെറീന,അതെ ഒരോ മരണവും ഒരോ വേദനായാണ്,ഒരോ വേദനയും ഒരു മരവിപ്പും.

ഹന്‍ലല്ലത്ത്,ജിതേന്ദ്രകുമാര്‍,ജെയിംസ് ബ്രൈറ്റ്,ഒരോ പുല്ലിനും പുഴുവിനും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ടന്നാണ് ഞാന്‍ കരുതുന്നത്.നമ്മുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോഴും നശിപ്പിക്കരുത് എന്നാണ്‍ വിശ്വസിക്കുന്നത്.

5/31/2009 10:03 am  
Blogger Raman said...

Ithiley photoyil ulla kulam Nattikayilethaano?

Photos and narration ishtayi.

6/01/2009 9:41 am  
Blogger വല്യമ്മായി said...

രാമന്‍,
കമന്റിനു നന്ദി.അല്ല,കുറിപ്പിന്റെ ആദ്യഭാഗത്ത് പറഞ്ഞിട്ടുള്ള ചിറക്കല്‍ കരൂപ്പാടത്തുണ്ടായിരുന്ന കുളത്തിന്റെ മുപ്പത്തി രണ്ട് വര്‍ഷം മുമ്പെടുത്ത ഫൊട്ടോസ് ആണത് രണ്ടും.

6/01/2009 9:46 am  
Blogger ശാന്ത കാവുമ്പായി said...

അതി൯റെ ജീവനെങ്കിലു൦ എനിക്കു കാക്കണം’ ഈ മനസ്സെന്നുമുണ്ടാവട്ടെ•

6/01/2009 10:06 pm  
Blogger Raman said...

ചിറക്കല്‍ കരൂപ്പാടത്തുണ്ടായിരുന്ന കുളത്തിന്റെ മുപ്പത്തി രണ്ട് വര്‍ഷം മുമ്പെടുത്ത ഫൊട്ടോസ് . endayaalum efforts angeekarichirikkunnu. Pinney CHIRAKKAL ennathu parappur aduthulla chirakkal alley?
Chirakkal amblathil njangal sthiram varaarundu

6/02/2009 8:06 am  
Blogger വല്യമ്മായി said...

ശാന്ത ചേച്ചി നന്ദി.
രാമന്‍,
ഇത് ചേര്‍പ്പിനും പഴുവിലിനുമിടയ്ക്കുള്ള ചിറയ്ക്കല്‍ ആണ്.

6/02/2009 8:18 am  
Blogger Unknown said...

വല്ല്യമ്മായിയുടെ ഗ്രാമത്തിലൂടെ ഞാൻ നടന്നു.
മനൊഹരമായ എഴുത്ത്.
ആ കുളത്തെകുറിച്ചുള്ള ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ മനസ്സിൽ സ്പർശിച്ചു

6/06/2009 6:34 am  
Blogger കുഞ്ഞന്‍ said...

പ്രിയ വല്യമ്മായി..

എഴുത്തിന്റെ ശക്തിയാണ് വായിക്കുന്നവര്‍ക്ക് ഒരു തുള്ളി കണ്ണുനീര്‍ ഉരുണ്ടുകൂടാന്‍‍ ഇടയാക്കുന്നത്. അത്രയ്ക്ക് മനോഹരം വ അമ്മായി..

പടങ്ങള്‍ രണ്ടും പതിന്റാണ്ടുകള്‍ മുമ്പുള്ളതെന്ന് പറഞ്ഞുവല്ലൊ, അപ്പോള്‍ ആ കൊച്ചുപാവാടക്കാരി നിശ്ചയമായും വല്യമ്മായി തന്നെ അല്ലെ..??

6/06/2009 8:26 am  
Blogger Lathika subhash said...

“മേലഴിയത്തെ തറവാട്ടു പറമ്പിലുമുണ്ടൊരു കുളം.അതിന്റെ ജീവനെങ്കിലും എനിക്ക് കാക്കണം.” അതിനു കഴിയട്ടെ വല്യമ്മായിക്ക്. ആശംസകൾ.

6/06/2009 8:52 am  
Blogger ചേച്ചിപ്പെണ്ണ്‍ said...

മേലഴിയത്തെ തറവാട്ടു പറമ്പിലുമുണ്ടൊരു കുളം.അതിന്റെ ജീവനെങ്കിലും എനിക്ക് കാക്കണം......
എത്ര നാള്‍ കാക്കും വല്യമ്മായീ ?

6/06/2009 10:17 am  
Blogger പാര്‍ത്ഥന്‍ said...

കാവും കുളവും ഇന്ന്‌ വിസ്മൃതിയിലാണ്ടുപോയി. പണ്ടുള്ള കരണവന്മാർ ഇന്നത്തെ തലമുറയെക്കാളും ദീർഘവീക്ഷണമുള്ളവരായിരുന്നു.

6/06/2009 12:05 pm  
Blogger വല്യമ്മായി said...

അനൂപ്,കുഞ്ഞന്‍(അതെ,ഞാന്‍ തന്നെ),ലതിചേച്ചി,ചേച്ചിപ്പെണ്ണ്(കഴിയുന്നിടത്തോളം കാക്കണം),പാര്‍ത്ഥന്‍ നന്ദി.

6/08/2009 3:34 pm  
Blogger ചീര I Cheera said...

എന്തേ ഞാനിതു കാണാന്‍ വൈകിപ്പോയി?

ഒരു കാര്യം ഓര്‍മ്മ വന്നു.
വല്യമ്മായീ ‘ഹരിതഭാരതത്തില്‍’ കുളം ഉണ്ടാക്കികൊടുക്കുന്ന ഒരാളെ (പേരോര്‍മ്മയില്ല) പരിചയപ്പെടുത്തിയിരുന്നു. ഒരു ജലസംഭരണി എന്ന നിലയില്‍ തുടങ്ങിവെച്ചതായിരുന്നു അദ്ദേഹം എന്നു തോന്നുന്നു. അതും പ്രകൃതിയ്ക്കു വിരോധം എന്നു പറയപ്പെടുന്ന ‘പ്ലാസ്റ്റിക്കിനെ’ പോലും നല്ല രീതിയില്‍ ഉപയോഗിച്ചുകൊണ്ട്. കുറേപ്പേര്‍ക്ക് അദ്ദേഹം ചെയ്തുകൊടുക്കുന്നുണ്ട്.
പക്ഷേ കുറേ സ്ഥലം വേണം.

6/09/2009 3:38 pm  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ആ തലക്കെട്ട് പേടിപ്പിച്ചു കളഞ്ഞല്ലൊ.. ?

അത് മണ്ണിട്ട് മൂടിയപ്പോള്‍ എത്ര ജീവനുകളും നഷ്ടപ്പെട്ടുകാണും അല്ലെ.. ?

ഞങ്ങടെ പള്ളിക്കുളത്തില്‍ എന്നാണാവൊ മണ്ണുവീഴുന്നെ.. :(

6/11/2009 8:40 am  
Blogger വല്യമ്മായി said...

പി.ആര്‍,ഇപ്പോഴെങ്കിലും എത്തിയല്ലൊ നന്ദി.

ഇട്ടിമാളൂ അതെ.ഒരു കുളത്തോടൊപ്പം ഒരു ലോകം തന്നെയാണ് ഇല്ലാതാകുന്നത്.ഞാന്‍ എഡിറ്റിങ്ങില്‍ വെട്ടി മാറ്റിയ ഒരു വാചകമുണ്ട്,'നികത്താന്‍ വെള്ളം വറ്റിച്ചപ്പോഴും അമ്മയുടെ മുലപ്പാല്‍ പോലെ നാലുപാട് നിന്നും ചുരന്നെത്തിയ ഉറവകള്‍ ഇരുട്ടില്‍ വഴി കാണാതെ ഉഴറിയിരിക്കണം' എന്ന്.ഇന്നലെ പ്രസവ ശെഷം ആത്മഹത്യ ചെയ്ത് പാലു ചുരത്തുന്ന ശവത്തെ കുറിച്ച് ഒരു കവിത വായിച്ചപ്പോള്‍ ആ വരികളാണ് ആദ്യം ഓര്‍മ്മ വന്നത്.

6/11/2009 2:49 pm  
Blogger Unknown said...

സത്യത്തില്‍ മനസിലൊരു വേദന അനുഭവപ്പെടുന്നു ...
കാലം മാറ്റങ്ങളിലൂടെ പോയാലും
പലതും മനസ്സില്‍ നിന്നും മയുക പ്രയാസം ...

വളരെ നിലവാരം ഉള്ള ലേഖനം ...
ആസംസകള്‍ ...

6/13/2009 5:44 pm  
Blogger Unknown said...

ആ മൂടപ്പെട്ട കുളങ്ങള്‍ക്കൊപ്പം മൃതിയടഞ്ഞു പോയ കലപില കലപില എന്ന ശബ്ദവും. ഒരു കാലത്ത് ആ കുളത്തിനു ചുറ്റിനും അരികിലുമായി നിറഞ്ഞു നിന്ന ആ ശബ്ദങ്ങല്‍ക്കിപ്പുറം, ശവക്കോട്ടയില്‍ ചൂഴ്ന്നു നില്‍ക്കുന്ന മൂകത.

നല്ല വായനാ സുഖം.

6/13/2009 5:47 pm  
Blogger സൂത്രന്‍..!! said...

ഭു‌മിക്ക് ഒരു ചരമ ഗീതം

6/13/2009 7:12 pm  
Blogger jayanEvoor said...

ഇഷ്ടപ്പെട്ടു.

എന്റെ പറമ്പിലെ കുളവും, തറവാട്ടിലെ കുളവും ജീവനോടെയുണ്ട്... അതിനുള്ളീലെ ജീവികളും!
അവയെക്കുറിച്ച് ചിന്തിച്ചത് ഇപ്പോള്‍ മാത്രമാണ്!

6/14/2009 8:22 am  
Blogger sHihab mOgraL said...

"ഓര്‍മ്മകള്‍ മരിക്കുമോ
ഓളങ്ങള്‍ നിലയ്‌ക്കുമോ.."

6/15/2009 11:04 pm  
Blogger സെറീന said...

''നികത്താന്‍ വെള്ളം വറ്റിച്ചപ്പോഴും അമ്മയുടെ മുലപ്പാല്‍ പോലെ
നാലുപാട് നിന്നും ചുരന്നെത്തിയ ഉറവകള്‍
ഇരുട്ടില്‍ വഴി കാണാതെ ഉഴറിയിരിക്കണം''
ഏറ്റവും മനോഹരമായ ഈ വരികള്‍ വെട്ടിമാറ്റിയെന്നോ!!
കുളം മൂടിയത് പോലെ ആയിപ്പോയി അത്.
കമെന്റില്‍ എങ്കിലും മടക്കി കിട്ടിയല്ലോ..സന്തോഷം.

6/16/2009 7:24 am  
Blogger വല്യമ്മായി said...

D'signX,അരുണ്‍,സൂത്രന്‍,ജയന്‍,ശിഹാബ് മൊഗ്രാല്‍ വായനയ്ക്കും കമന്റിനും നന്ദി.

സെറീനാ,കുറ്റം സമ്മതിച്ചിരിക്കുന്നു :)

6/17/2009 7:57 am  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

തൊടിയും,കാവും,കുളങ്ങളും ഇത്തരം സ്മരണകളിൽ കാണുമ്പോൾ ഒരാവേശം..

6/18/2009 2:09 pm  
Blogger ഭാനു കളരിക്കല്‍ said...

ente saraswathii nadiyil ninnum engottu vannappol njan chinthichathu mattoru ruupaththil valyammayi chinthichchirikkunnu. athe jeevanote kuzhichchumuutukayanu ellam. nandi valyammayi eththaram kalika prasakthiyulla post ettathinu. mattu postukal nokkatte.

6/16/2010 1:43 pm  
Blogger Khadar Cpy said...

ഉള്ള കുളങ്ങളും പാടങ്ങളും നികത്താനല്ലെ നമുക്കിപ്പോ തത്രപ്പാട്, ആവശ്യത്തിനും അല്ലാതെയും മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളും....
പ്രകൃതിയെ തന്നെ നമുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു...
എനിക്ക് ശേഷം പ്രളയം എന്നു പറയും പോലെ... നാളെ എന്നൊന്നുണ്ടെന്നും മനുഷ്യന്‍റെ നിലനില്‍പ്പിനെങ്കിലും ഇതെല്ലാം നില നിര്‍ത്തണമെന്നും എന്നു നാം മനസ്സിലാക്കും??

വല്യമ്മായി, പഴയതു പലതും ഓര്‍ത്തു പോകുന്നു...

10/31/2010 12:01 pm  
Blogger റിയാസ് (മിഴിനീര്‍ത്തുള്ളി) said...

"തളിക്കുളത്തെ തറവാട്ട് കുളത്തിനു ചുറ്റും കൈതക്കാടായിരുന്നു.വെല്ലിമ്മയുടെ അദ്ധ്വാനശീലവും ആ കുളവും ചേര്‍ന്നാണ് ആ പറമ്പ് മുഴുവന്‍ ചക്ക വലിപ്പമുള്ള നാളികേരവും ഭീമാകൃതിയിലുള്ള കൊള്ളിക്കിഴങ്ങുകളും വിളയിച്ചിരുന്നതും."


ഇന്ന് ആ ഭാഗത്തൊന്നുമില്ല...
വെറും കാലിയായ സ്ഥലം

5/10/2011 5:22 pm  

Post a Comment

<< Home