Wednesday, February 25, 2009

യാഥാര്‍ത്ഥ്യം (Reality)

(സൂഫിവര്യയായിരുന്ന റാബിയ അദവ്വിയ്യയുടെ Reality എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.)


പ്രണയിക്കുന്ന ഹൃദയങ്ങള്‍ക്കിടയില്‍

ഒരു മുടിനാരിഴക്ക് പോലുമിടമില്ല.

പറയുന്നതല്ല,അനുഭവിച്ചറിയുന്നതാണ് സത്യം.

അനുഭവിക്കാതെയുള്ള വിവരണം അസത്യം.



ഒഴുകി ചേര്‍ന്ന കടലിന്റെ പൂര്‍ണ്ണരൂപം

പുഴയ്ക്കറിയാത്ത പോലെ

നമ്മുടെയസ്തിത്വം നിഷ്ഫലമാക്കുന്ന,

നമ്മെ നിലനിര്‍ത്തുന്ന,

ഈ യാത്രയുടെ കാരണഭൂതനെ

എങ്ങനെ വര്‍ണ്ണിക്കാനാണ്?

Labels: ,

32 Comments:

Blogger വല്യമ്മായി said...

സൂഫിവര്യയായിരുന്ന റാബിയ അദവ്വിയ്യയുടെ Reality എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം

10/29/2008 12:44 pm  
Blogger യാരിദ്‌|~|Yarid said...

കവിത മാത്രമേയുള്ളോ? ഒറിജിനല്‍ ഒന്നു പോസ്റ്റ് ചെയ്യുമൊ? ഉറുദുവല്ലെ കവിത? ഇതാരേലും പാടിയിട്ടുണ്ടൊ??

10/29/2008 2:18 pm  
Blogger വിദുരര്‍ said...

ഒരു പുഴയിലിറങ്ങിയപോലെ....
(വിവര്‍ത്തനം നന്നായി)

10/29/2008 2:47 pm  
Blogger B Shihab said...

നല്ല വിവര്‍ത്തനം

10/29/2008 5:44 pm  
Blogger ഭൂമിപുത്രി said...

ഈ നല്ല കവിത ഞങ്ങൾക്കായി വിവർത്തനം ചെയ്തതിൻ നന്ദിയുണ്ട് വല്ല്യമ്മായി

10/29/2008 10:03 pm  
Blogger വേണു venu said...

അര്ത്ഥസമ്പുഷ്ടമായ കവിത. വിവര്‍ത്തനത്തിനു് നന്ദി..

10/30/2008 8:13 am  
Blogger sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

10/30/2008 10:28 am  
Blogger വല്യമ്മായി said...

യാരിദേ,കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ലിങ്ക് ചെയ്തിട്ടുണ്ട്.ഇംഗ്ലിഷ് വരികളാണ് ഈ പരിഭാഷക്ക് ഉപയോഗിച്ചിട്ടുള്ളത്,ഒരു പക്ഷെ ഇതിലും അര്‍ത്ഥ ഗര്‍ഭമായിരിക്കാം മൂലകവിത.ഇറാഖില്‍ ജീവിച്ചിരുന്ന ഇവര്‍ ഉറുദുവില്‍ കവിതയെഴുതാന്‍ വഴിയില്ല,ഉറുദു പരിഭാഷയുണ്ടോ എന്നറിയില്ല.സന്ദര്‍ശനത്തിന് നന്ദി.
വിദുരര്‍,ഷിഹാബ്,ഭൂമിപുത്രി,വേണുവേട്ടന്‍,sv നന്ദി.

10/30/2008 4:26 pm  
Blogger Jayasree Lakshmy Kumar said...

നല്ല വരികൾ

വിവർത്തനത്തിന് നന്ദി

10/31/2008 12:24 am  
Blogger നജൂസ്‌ said...

ഹസ്രത്ത്‌ റാബ്ബിയയുടെ ഒരു പ്രാര്‍ത്ഥന ഓര്‍ക്കുന്നു...
“നാഥാ... നിന്നോടുള്ള അദമ്യമായ അനുരാഗം
നിറഞ്ഞതിനാല്‍ പിശാചിനെ വെറുക്കാന്‍
പോലും എനിക്കാവുന്നില്ലല്ലോ”

2/25/2009 8:17 pm  
Blogger ആത്മ/പിയ said...

വളരെ നല്ല വിവര്‍ത്തനം!
അഭിനന്ദനങ്ങള്‍!

2/25/2009 8:23 pm  
Blogger ഹന്‍ല്ലലത്ത് Hanllalath said...

ദൈവ പ്രണയത്താല്‍ സ്വയം അലിഞ്ഞു പോയ അവരുടെ വരികള്‍
ഇവിടെ പോസ്റ്റിയതിന് ഹൃദയം തൊട്ട നന്ദി...

3/04/2009 11:13 am  
Blogger സെറീന said...

വിവര്‍ത്തനം മനോഹരമായിട്ടുണ്ട്.
"അങ്ങയുടെ ഹൃദയത്തില്‍ നിന്നും എന്റെ
ഹൃദയത്തിലേക്ക് പാതയുണ്ട്,
എന്റെ ഹൃദയം അതറിയുന്നു.
കാരണം അത് ജലം പോലെ തെളിഞ്ഞതും ശുദ്ധ വുമാണ്,
അതില്‍ നിലാവ് കാണാം.."
എന്ന റൂമി കവിത ഓര്‍മ്മ വന്നു...

3/05/2009 6:16 am  
Blogger പ്രയാണ്‍ said...

എന്റെ ചേച്ചി (സുന്ദരി) പറയുമായിരുന്നു.നമ്മുടെ ഈ സൗന്ദര്യമൊക്കെ നശിച്ചാല്‍ ഈസ്നേഹമൊന്നുമുണ്ടാവില്ല എന്ന്.അവര്‍ തന്നെ അതു തിരുത്തി പറഞ്ഞു. ഒരു പ്രായമെത്തിയാല്‍ ഹൃദയങ്ങളില്ല ഹൃദയമെയുള്ളു.

3/08/2009 10:18 am  
Anonymous Anonymous said...

മനോഹരമായ വിവർത്തനം....തുടരുക ഈ ശ്രമങ്ങൾ.....

3/08/2009 12:16 pm  
Blogger ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആശയഗരിമയുള്ള രചന.
വിവര്‍ത്തനത്തിനു നന്ദി.

3/10/2009 2:58 am  
Blogger sHihab mOgraL said...

ഒഴുകി ചേര്‍ന്ന കടലിന്റെ പൂര്‍ണ്ണരൂപം

പുഴയ്ക്കറിയാത്ത പോലെ...

എന്തൊരു ഭാവന.. ഉപമ...
നന്നായി.

3/10/2009 9:26 pm  
Blogger തെന്നാലിരാമന്‍‍ said...

ഈ നല്ല കവിതയിലേക്കെത്തിച്ചതിന്‌ നന്ദി...

3/12/2009 8:13 pm  
Blogger paarppidam said...

നന്നായിരിക്കുന്നു.....ഇനിയും ഇത്തരം വിവർത്തനമോ സ്വന്തം കവിതകളോ പ്രതീക്ഷിക്കുന്നു.

3/14/2009 11:48 am  
Blogger വിജയലക്ഷ്മി said...

വിവര്ത്തന കവിത വളരെ നനായിരിക്കുന്നു .ആശംസകള്‍ !ബ്ലോഗ് മീറ്റില്‍ ഫോട്ടോസ് കണ്ടപ്പോഴാ .."വല്യമ്മായി "ചെറുപ്രായക്കാരി കുഞ്ഞമ്മായി ആണെന്ന് മനസ്സിലായത്‌ :)

3/17/2009 4:19 pm  
Blogger ★ Shine said...

സൂഫി കവിതകൾ കൂടുതൽ ഉണ്ടെങ്കിൽ പരിചയപ്പെടുത്തൂ. നല്ല കാര്യം.

3/17/2009 5:45 pm  
Blogger "കഥാവശേഷന്‍" said...

mail iD onnu tharamo... (sakircp@gmail.com)

3/23/2009 7:49 am  
Blogger വല്യമ്മായി said...

കഥാവശേഷന്‍,

ബ്ലോഗിനെ കുറിച്ചുള്ള എന്തഭിപ്രായവും കമന്റില്‍ തന്നെ കുറിക്കാം.സ്വകാര്യമെയില്‍ ബ്ലോഗ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറില്ല.


യാഥാര്‍ത്ഥ്യം വായിച്ച് അഭിപ്രായം കുറിച്ച എല്ലാവര്‍ക്കും നന്ദി.

3/23/2009 8:22 am  
Blogger കൂട്ടുകാരന്‍ | Friend said...

അമ്മായിയെ കവിതയും മറ്റും മാത്രമേ ഉള്ളോ? ചായ ഉണ്ടോ ഒന്നെടുക്കാന്‍. :) പോരട്ടെ ഇതുപോലെ കേട്ടോ. ശരിക്കും പുഴ ( പുഴു) കളെ പോലെ ജീവിക്കുന്ന നമ്മള്‍ കടലാകുന്ന പ്രപഞ്ച ശക്തിയെ എങ്ങനെ അറിയാന്‍ അല്ലെ? ഇഷ്ടപ്പെട്ടു.

3/23/2009 10:31 am  
Blogger പകല്‍കിനാവന്‍ | daYdreaMer said...

ഒഴുകി ചേര്‍ന്ന കടലിന്റെ പൂര്‍ണ്ണരൂപം

പുഴയ്ക്കറിയാത്ത പോലെ...

ഇപ്പോഴാണ് വായിക്കാന്‍ പറ്റിയത്... നന്ദി...

3/24/2009 2:45 pm  
Blogger സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

This comment has been removed by the author.

3/24/2009 4:16 pm  
Blogger സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അങ്ങനെ ആദ്യമായി ഒരു സൂഫി കവിത വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം ...

3/24/2009 4:18 pm  
Anonymous Anonymous said...

This comment has been removed by the author.

3/25/2009 12:47 pm  
Anonymous Anonymous said...

ഒരു വട്ടം കൂടി നന്ദി പറയട്ടെ......മനോഹരമായ ഈ വിവർത്തനത്തിന്‌.....ഞാൻ ഇത്‌ ഒരുപാടു തവണവായിച്ചു.....
ആശംസകൾ.....

3/25/2009 1:19 pm  
Blogger സെറീന said...

വല്യമ്മായീ,

3/27/2009 10:31 am  
Blogger സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇന്നാണ് ആദ്യമായി വല്യമ്മായിയുടെ ബ്ലോഗ് ഈ പയ്യൻ സന്ദർശിയ്ക്കുന്നത്..എല്ലാവരേയും കണ്ടു വന്നപ്പോൾ അല്പം താമസ്സിച്ചു പോയി.(പ്രായമുള്ളവർ ക്ഷമിയ്ക്കുമല്ലോ)

നന്നായിരിയ്ക്കുന്നു

ഇനി വരുമ്പോൾ കൂടുതൽ എഴുതാം.

4/02/2009 12:02 am  
Blogger വിജയലക്ഷ്മി said...

mole : nalla kavitha ..vivarthhanavum nannaayittundu..

5/26/2009 5:44 pm  

Post a Comment

<< Home