ഞാനെന്താ കൊച്ചുകുട്ട്യാ
രാവിലെ തിരക്കിട്ട്
ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍
വാപ്പ തുടങ്ങും:
നീയെന്തെങ്കിലും കഴിച്ചോ,
തല ഒന്നും കൂടി തോര്‍ത്തായിരുന്നില്ലേ,
നല്ല തണുപ്പുണ്ടല്ലോ
സ്വെറ്ററിടുന്നില്ലേ
തുടങ്ങി നൂറായിരം ചോദ്യം.
എനിക്ക് പത്തുമുപ്പത്തഞ്ച് വയസ്സായെന്നും
മൂന്ന് മക്കളുടെ തള്ളയായെന്നും
ഈ ചോദ്യങ്ങള്‍ക്കൊന്ന് ഉത്തരം
പറയാന്‍ പോലും സമയമില്ലാത്തത്ര
തിരക്കാണെന്നും
വാപ്പാക്കറിയാത്തപോലെ.
(ഒരു മാസത്തെ വിസിറ്റിന് ദുബായിലെത്തിയതാ വാപ്പ. എത്രവളര്‍ന്നാലും ആ സ്നേഹാകാശത്തിനു കീഴെ ഞാനെത്ര ചെറുതാണെന്ന തിരിച്ചറിവിനു മുമ്പില്‍ ഈ ബ്ലോഗിലെ നൂറാം പോസ്റ്റ്.)
ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍
വാപ്പ തുടങ്ങും:
നീയെന്തെങ്കിലും കഴിച്ചോ,
തല ഒന്നും കൂടി തോര്‍ത്തായിരുന്നില്ലേ,
നല്ല തണുപ്പുണ്ടല്ലോ
സ്വെറ്ററിടുന്നില്ലേ
തുടങ്ങി നൂറായിരം ചോദ്യം.
എനിക്ക് പത്തുമുപ്പത്തഞ്ച് വയസ്സായെന്നും
മൂന്ന് മക്കളുടെ തള്ളയായെന്നും
ഈ ചോദ്യങ്ങള്‍ക്കൊന്ന് ഉത്തരം
പറയാന്‍ പോലും സമയമില്ലാത്തത്ര
തിരക്കാണെന്നും
വാപ്പാക്കറിയാത്തപോലെ.
(ഒരു മാസത്തെ വിസിറ്റിന് ദുബായിലെത്തിയതാ വാപ്പ. എത്രവളര്‍ന്നാലും ആ സ്നേഹാകാശത്തിനു കീഴെ ഞാനെത്ര ചെറുതാണെന്ന തിരിച്ചറിവിനു മുമ്പില്‍ ഈ ബ്ലോഗിലെ നൂറാം പോസ്റ്റ്.)
Labels: സ്വകാര്യം
28 Comments:
"ഞാനെന്താ കൊച്ചുകുട്ട്യാ"-ഈ ബ്ലോഗിലെ നൂറാം പോസ്റ്റ്
ആദ്യപോസ്റ്റ് ഉമ്മയെ കുറിച്ച്... നൂറാം പോസ്റ്റ് വാപ്പയെ കുറിച്ച്... നന്നായി!
മക്കളെത്ര വളറ്ന്നാലും മാതാപിതാക്കള്ക്ക് അവരെപ്പോഴും കുഞ്ഞുങ്ങള് തന്നെയായിരിക്കും അല്ലേ...
സംഗതി ഔട്ടോഫ് ഫാഷനാ... ന്നാലും ഇരിക്കട്ടെ... നൂറാം പോസ്റ്റിനാശംസകള്... കൂട്ടത്തിലൊരു തേങ്ങയും :)
ഇത്രേം കാലായിട്ടും നൂറു പോസ്റ്റേ ആയുള്ളൂ... :)
(വില തുച്ഛം ഗുണം മെച്ചം)
"സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ചനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ചനെയാണെനിക്കിഷ്ടം"
നല്ല പോസ്റ്റ്...നന്ദി....നല്ല പോസ്റ്റ്...നന്ദി....ഒപ്പം 100-ആ മത്തെ പോസ്റ്റിന് ഒരു തേങ്ങയും..
:)
വല്യമ്മായിക്കുട്ടീ :) കുട്ടിയായിരിക്കുന്നതാണ് സുഖം. വെയിലിലേക്ക് തനിച്ചിറങ്ങി പൊള്ളുമ്പോഴേ അറിയൂ തണലിന്റെ സുഖം. മാതാപിതാക്കന്മാർക്ക്, നമ്മളെത്ര വലുതായാലും, അവരുടെ കണ്ണിൽ കുട്ടികൾ തന്നെ.
നൂറാം പോസ്റ്റിന് ആശംസകൾ. :)
'ഇന്നലെ ഭാരമായ് തോന്നിയ പലതും
ഇന്നെന്റെ നെഞ്ചിലെ നഷ്ടബോധം.'
അച്ഛന്റെ വിസിറ്റിഗ് വിസ നീട്ടിക്കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം...
ആശംസകള്‍ , വല്യമ്മായി!! പിന്നെ ഇതൊക്കെ ഒരു ഭാഗ്യല്ലേ, ഇങ്ങനത്തെ സാന്നിധ്യങ്ങളൊക്കെ?
ഇതൊക്കെ ഒരു ഭാഗ്യമല്ലേ. സന്തോഷിക്കുകയാണു വേണ്ടത്.
കേട്ടിട്ടില്ലേ, പിള്ളേര് നുറു വയസ്സായാലും പിള്ളേര്‍ തന്നെ! (അച്ഛനമ്മമാര്‍ക്ക്)
(വില തുച്ഛം ഗുണം മെച്ചം),,,,
ശരിയാണ്...എത്ര വലുതായാലും കുട്ടി കുട്ടി തന്നെ...
പക്ഷേ അതിന്റെ ഒരു സുഖം..
ഇവിടെ “വല്യമ്മായി” ആയി ചെത്തുന്നതു വാപ്പ അറിഞ്ഞുകാണൂല്ലല്ലോ ;-)
നൂറാം പോസ്റ്റിനാശംസകള്‍.
(ഇവിടെ ഏഴുവയസ്സുകാരന്‍ സ്ഥിരമായി എന്നോട് ചോദിക്കുന്ന ചോദ്യമാണിത്..ഞാനെന്താ കുഞ്ഞാവയാന്നാ ഉമ്മാടെ വിചാരം ന്ന്?എന്താ ചെയ്യാ?
ഉമ്മയുടേയും ചുമതല കൂടി വാപ്പക്കുള്ളതു കൊണ്ടായിരീക്കും അദ്ദേഹം കൂടുതല്‍ ബേജാറകുന്നത് അല്ലേ ?.
തറവാടിയോടൊന്നും പറയാറില്ലെ ?
ഉമ്മ മുതൽ ബാപ്പ വരെ നൂറുപോസ്റ്റുകൾ....
അഭിനന്ദനങ്ങൾ!
അതെ! ‘അവിടെ’ എന്നുമെന്നും ഒരു കൊച്ചുകുട്ടി തന്നെയാണു.
Sneham kittumpol anubhavikkuka.
nalla vaayanaa sukham tharunna shaili....
നൂറാം പോസ്റ്റിനു ആശംസകള്‍ :)
പത്തുമുപ്പത്തഞ്ചു വയസ്സൊക്കെ ഒരു പ്രായമാണോ?? വല്ല്യമ്മായി ഒരു കൊച്ചുകുട്ടി തന്നെ, ഒരു സംശയോം വേണ്ട. കൊച്ചുകുട്ടി വാപ്പക്കായി ഡെഡിക്കേറ്റ് ചെയ്ത പോസ്റ്റ് നന്നായി.
നൂറാമ്പോസ്റ്റാശംസകള്‍.
നൂറാം പോസ്റ്റിന് ആശംസകള്‍.....
വാപ്പ അങ്ങിനാണു.
ആശംസകള്‍.
മക്കൾ എത്ര വളർന്നാലും മാതാപിതാക്കൾക്ക്
അവർ കുഞ്ഞുങ്ങൾ തന്നെ !!
നൂറാം പോസ്റ്റിന് ആശംസകൾ!!
വല്യമ്മായി,
നൂറാം ആശംസകള്‍! എല്ലാ നന്മകളും!
എത്ര വളർന്നാലും മാതാപിതാക്കൾക്ക്
ഒരു കൊച്ചുകുട്ടി തന്നെ!
കൊച്ചുകുട്ടിയായിരിക്കുന്നത് നല്ലതല്ലേ.
നൂറാം പോസ്റ്റിന് ആശംസകള്‍ :-)
വാപ്പയ്ക്ക് ഈ വിസിറ്റ് ഒത്തിരി ഒത്തിരി സന്തോഷം നല്കുന്നുണ്ടാവും...
നന്നായിരിക്കട്ടെ വാപ്പ
അല്ല പിന്നെ..!!!
ആശംസകള്‍
please visit
trichurblogclub.blogspot.com/
touching. was thinking the same a couple of weeks back. was at home and had a slight fever, i could sense vappa awake almost all night walking near me and seeing whether i am sleeping :)
dont we all do the same with our kids :)
ആ വാപ്പയുടെ സ്നേഹം അടുത്തറിഞ്ഞവരില്‍ ഞാനും....
ആ വാപ്പക്ക് അള്ളാഹു ആയുസും ആരോഗ്യവും നീട്ടി കൊടുക്കട്ടെ(ആമീന്‍)
Post a Comment
<< Home