Friday, April 03, 2009

ദിവ്യദര്‍ശനം

 ഹൃദയജാലകങ്ങള്‍ തുറന്നാല്‍
‍ആത്മാവിനേയും ഇതുവരെ അദൃശ്യമായിരുന്നവയേയും കാണാം.
പ്രണയത്തിന്റെ താഴികക്കുടങ്ങളില്‍ നിന്ന് നോക്കിയാല്‍
‍പ്രപഞ്ചത്തെ ഒരു പനിനീര്‍പ്പൂന്തോട്ടമായി ദര്‍ശിക്കാം.

നിന്റെ ഹൃദയം സ്വന്തമാക്കാനാഗ്രഹിച്ച് തേടിയതെല്ലാം
സൂര്യരശ്മിയുടെ അണുകേന്ദ്രത്തിലെ സൂര്യനെന്ന പോലെ
അവിടെയുണ്ട്.

നിനക്കുള്ളതെല്ലാം സ്നേഹത്തിനു നല്‍കുക.
സ്നേഹാഗ്നിയില്‍ ആത്മാവുരുക്കിയെടുത്താല്‍
‍സ്നേഹമാണതിന്റെ സത്തയെന്നറിയാം.

സ്ഥലകാലങ്ങളുടെ സങ്കുചിത പരിധി ഭേദിച്ച്
പരിശുദ്ധലോകത്തിന്റെ അനന്ത വിഹായസ്സിലെത്താം.
അതു വരെ കാണാത്തത് കാണാം
കേള്‍ക്കാത്തത് കേള്‍ക്കാം.

അവസാനം, ഈ ലോകത്തിനും അതിലെ ചരാചരങ്ങള്‍ക്കുമപ്പുറം
മഹാദിവ്യത്വത്തിനു മുന്നിലേക്ക് ആനയിക്കപ്പെടുമ്പോള്‍,
ആ തിരു സന്നിധിയില്‍ നിന്റെ ആത്മാവിന്റേയും
ഹൃദയത്തിന്റേയും ദിവ്യപ്രണയം സമര്‍പ്പിക്കാം.

നമ്മുടെ രക്ഷക്കായ് ദൈവമല്ലാതെ മറ്റൊന്നുമില്ലെന്ന സത്യം,
അന്ന് നാം അറിയും .


(പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മിസ്റ്റിക് കവിയായ അഹമദ് ഹാത്വിഫിന്റെ ഈ വരികളുടെ പരിഭാഷ:

let the eye of your heart be opened that you may see the spirit and behold invisible things.If you set your face toward the region where Love reigns, you will see the whole universe laid out as a rose garden. What you see, your heart will wish to have, and what your heart seeks to possess, that you will see. If you penetrate to the 'middle of each mote in the sunbeams, you will find a sun within.Give all that you possess to Love. If your spirit is dissolved in the flames of Love, you will see that Love is the alchemy for spirit.You will journey beyond the narrow limitations of time and place and will pass into the infinite spaces of the Divine World. What ear has not heard, that you will hear, and what no eye has seen, you shall behold. Finally, you shall be brought to that high Abode, where you will see One only, beyond the world and all worldly creatures. To that One you shall devote the love of both heart and soul until, with the eye that knows no doubt, you will see plainly that "One is and there is nothing save God alone.'

source:http://www.onelittleangel.com/wisdom/quotes/saint.asp?mc=314)

Labels: ,

27 Comments:

Blogger വല്യമ്മായി said...

"ദിവ്യദര്‍ശനം"-പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മിസ്റ്റിക് കവിയായ അഹമദ് ഹാത്വിഫിന്റെ ചില വരികളുടെ പരിഭാഷ.

7/18/2008 11:19 am  
Blogger തറവാടി said...

അമ്മേ തായേ സ്വാമിനീ ;)

7/18/2008 11:57 am  
Blogger ശ്രീ said...

പരിഭാഷയ്ക്കു നന്ദി, വല്യമ്മായീ.

7/18/2008 1:01 pm  
Blogger സ്നേഹതീരം said...

ജീവിതത്തലെ, എല്ലാ ദന്തഗോപുരങ്ങളും പൂത്തുലഞ്ഞ താഴ്വരകളും, മഹാമേരുക്കളും, പലപ്പോഴും, ദുര്‍ഗ്ഗന്ധം വമിക്കുന്ന അഴുക്കുചാലുകളും പിന്നിട്ട് മനുഷ്യന്‍ ഒടുവില്‍ എത്തിച്ചേരുന്നതെവിടെയാണ്?

ഒഴിഞ്ഞ കൈയ്യോടെ, ആ മഹാശക്തിയ്ക്കു മുന്നില്‍, ഒരു ഭിക്ഷാംദേഹിയെപ്പോലെ. സ്വന്തം പാദങ്ങള്‍ക്കു ചുറ്റും വൃത്തം വരച്ച്, അതിനുള്ളില്‍ ആകാശം മുട്ടെ സ്വന്തം ലോകം പണിയുന്ന, സ്നേഹിക്കാന്‍ മറന്നുപോയ മനുഷ്യര്‍.. ഒരുതരി സ്നേഹത്തിന്നായി ഒടുവില്‍ കൈനീട്ടുന്ന കാഴ്ച. കണ്ണുകള്‍ തുറക്കട്ടെ.

നല്ല പോസ്റ്റ്, വല്യമ്മായീ.. :)

7/18/2008 1:28 pm  
Blogger നിലാവര്‍ നിസ said...

വല്യമ്മായീ..
പ്രാര്‍ഥന പോലുള്ള വരികള്‍...

7/18/2008 3:09 pm  
Blogger Unknown said...

!!!!

7/18/2008 8:03 pm  
Blogger Unknown said...

വല്ല്യമ്മായി സ്വാമിനിയാകാനുള്ള പുറപ്പാടാണോ
നല്ല ചിന്തകള്‍ തന്നെ

7/19/2008 12:34 am  
Blogger പാര്‍ത്ഥന്‍ said...

കൊള്ളാം, മായ എന്ന ഭ്രമാത്മകലോകം മറികടന്ന്‌ പരമാത്മസത്യത്തെ അറിയുമ്പോഴുണ്ടായേക്കാവുന്ന നിര്‍വൃതി ഇതിനെക്കാള്‍ സരളമായി എഴുതാന്‍ കഴിയില്ല എന്നു തോന്നുന്നു.

തറവാടി, അനൂപ്‌... ഇത്തരം നാമങ്ങള്‍ ചേര്‍ത്ത്‌ പറയല്ലെ. DYFIക്കാര്‍ ഇപ്പോഴും നോക്കിയിരിക്കുന്നുണ്ട്‌.

7/19/2008 2:11 am  
Blogger അല്ഫോന്‍സക്കുട്ടി said...

ഞാന്‍ അന്തം വിട്ടു പോയി വല്ല്യമ്മായി എഴുതീതാണെന്നു വിചാരിച്ച്, പിന്നെയല്ലെ പരിഭാഷയാണെന്നു മനസ്സിലായത്. നന്നായിരിക്കുന്നു.

7/19/2008 7:38 am  
Blogger mmrwrites said...

നല്ല കവിത - നല്ല പരിഭാഷ.

7/19/2008 3:09 pm  
Blogger ബഷീർ said...

നന്നായി ഈ പരിഭാഷ...

7/19/2008 4:28 pm  
Blogger ഗീത said...

വല്യമ്മായീ, ആദ്യമായാണിവിടെ വരുന്നത്.
വലിയ കാര്യങ്ങള്‍ എത്ര സരളമായി പരിഭാഷപ്പെടുത്തിയിരിക്കുന്നു.
വളരെ നന്നായിരിക്കുന്നു

7/20/2008 9:58 pm  
Blogger ആത്മ/പിയ said...

This comment has been removed by the author.

4/04/2009 6:45 am  
Blogger ആത്മ/പിയ said...

This comment has been removed by the author.

4/04/2009 6:46 am  
Blogger ആത്മ/പിയ said...

വലിയമ്മായി അറിവിന്റെ ഒരു നിറകുടം തന്നെയാണ്.‍!
അഭിനന്ദനങ്ങള്‍!

4/04/2009 6:47 am  
Blogger ആത്മ/പിയ said...

This comment has been removed by the author.

4/04/2009 8:14 am  
Blogger ആത്മ/പിയ said...

വലിയമ്മായി,
‘ണ്’ ശരിയാക്കാന്‍ വേണ്ടിയാണ് മായിച്ചിട്ട് വീണ്ടും
എഴുതിയത്. ഇപ്പോള്‍ നോക്കിയപ്പോള്‍ മൂന്ന് കമന്റും
മറുമൊഴിയില്‍ കിടക്കുന്നു! അറിയാതെ പറ്റിപ്പോയതാണ് ട്ടൊ.

അമ്മായി ഇംഗ്ലീഷ് വാക്കുകള്‍ക്ക് അതിലും നല്ല മലയാള വിവര്‍ത്തനം നല്‍കിയിരിക്കുന്നു! ഇനിയും
പലയാവര്‍ത്തി വായിച്ച് മനസ്സിലാക്കാന്‍ തോന്നുന്ന
ഡെപ്ത് /ഗഹനത(ശരിയാണോ?)

ഗഹനത, ഗഗനത എന്നായിപ്പോയി.ഏതാണ് ശരിയെന്നിനിയും അറിയില്ല. ഇന്ന് തെറ്റുകള്‍ പറ്റുന്ന ദിവസമാണെന്നു തോന്നുന്നു.:)

4/04/2009 8:21 am  
Blogger പ്രയാണ്‍ said...

ഇതു വല്ലിമ്മായീടെ പ്രണയമാണെന്ന് കരുതിയാണ് വായനതുടങ്ങിയത്.എന്തായാലും അവസാനത്തെ കുറച്ചു വരികള്‍ മാറ്റിവെച്ചാല്‍ ഈ പ്രണയം എനിക്കിഷ്ടമായി. അവ്സാനത്തെ വരികളിലെത്താന്‍ സമയമായിട്ടില്ല.

4/04/2009 9:06 am  
Blogger കുറുമ്പന്‍ said...

വളരെ നന്ദിട്ടാ...ഇനീം വന്നോട്ടെട്ടാ പരിഭാഷകള്...ഞങ്ങളെ പോലെള്ളോര്‍ക്ക് ഇതൊക്കെ കിട്ട്ണത് പിന്നെവിടെന്നാ....ഇങ്ങനെ നല്ലതൊക്കെ കൊണ്ടത്തരാന്‍ വല്ല്യമ്മായിക്ക് ഇനീം കഴിയട്ടെ...

4/04/2009 11:58 am  
Blogger ഹന്‍ല്ലലത്ത് Hanllalath said...

ഒരു ഭ്രാന്തിയെപ്പോലെ മിസ്റിലെ തെരുവിലൂടെ നടന്നിരുന്ന
ദൈവാനുരാഗത്തിന്റെ ഉന്നത സ്ധാനിയായിരുന്ന
നഫീസതുസൌദാഹ് നെ ഓര്‍ത്തു പോകുന്നു...
അനുരാഗത്തിന്റെ അപാരതതയില്‍
നീയും ഞാനുമില്ലതാകുന്ന നീ മാത്രമാകുന്ന അവസ്ഥ ..!

കുറച്ച് കൂടി ഗൌരവമായി സമീപിക്കാന്‍ ശ്രമിക്കുക..

നന്‍മകള്‍ നേരുന്നു

4/08/2009 9:51 am  
Blogger വല്യമ്മായി said...

hAnLLaLaTh,

"കുറച്ച് കൂടി ഗൌരവമായി സമീപിക്കാന്‍ ശ്രമിക്കുക"

ഒരോ വായനയിലും വ്യത്യസ്ത അര്‍ത്ഥതലങ്ങള്‍ നമുക്ക് തുറന്ന് തരുന്നത്ര ഗഹനമാണീ വരികള്‍.അവിടെ എന്റെ ഭാഷയുടെ പരിമിതി ഞാനറിയുന്നുണ്ട്.ഒരുപാട് തവണത്തെ വായനയ്കും മനനത്തിനും ശേഷമാണ് ഒരോ പരിഭാഷയും ഉണ്ടാകുന്നത്,പദാനുപദ തര്‍ജമ അല്ലാത്തതും അതു കൊണ്ട് തന്നെ.

ഇതില്‍ കൂടുതല്‍ എന്തെങ്കിലും താങ്കള്‍ ഉദ്ദേശിച്ചുവെങ്കില്‍ പറയാന്‍ മടിക്കേണ്ട.

4/08/2009 10:00 am  
Blogger സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വല്യമ്മായി,

പരിഭാഷയിലെ ചില ഭാഗങ്ങൾ അല്പം കൂടി മെച്ചെപ്പെടുത്താം.എങ്കിലും അഹമ്മദ് ഹാത്വിഫിനെക്കുറിച്ച് എനിയ്ക്കുള്ള തികഞ്ഞ അജ്ഞത മാറാൻ ഈ വരികളും പോസ്റ്റും സഹായിച്ചു..നന്ദി..വീണ്ടും എഴുതുക

4/08/2009 11:13 am  
Blogger ഹന്‍ല്ലലത്ത് Hanllalath said...

.
മലയാളത്തില്‍ സൂഫിസം ചര്‍ച്ച ചെയ്യുന്ന അല്‍ ഇര്‍ഫാദ്‌ എന്ന മാസിക ഉണ്ട്..
ഞാന്‍ കൂടുതല്‍ വായിച്ചത് അതിലാണ്..
ഇപ്പൊ കുറെ ആയി വായിക്കാറില്ല.
കഴിയുമെങ്കില്‍ നോക്കുക..
അതില്‍ മറ്റൊരു ശൈലിയാണ് അവലംബിച്ചിരിക്കുന്നത് മൌലികത കളയണം എന്നല്ല പറയുന്നത്..
വാക്കുകളുടെ ആര്‍ജ്ജവം കളയാതെ ഗൌരവം ഒന്നും ചോര്‍ന്നു പോകാതെ...
ഒരു വഴിപാട്‌ പോലെ അല്ലാതെ ആത്മാര്‍ഥമായി തന്നെ ചെയ്യാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..
നിറഞ്ഞ നന്‍മകള്‍ നേരുന്നു..
ഉപദേശമായി കാണല്ലേ..:)

4/30/2009 3:18 pm  
Blogger വല്യമ്മായി said...

ഇതൊരു വഴിപാടായല്ല,സൃഷ്ടാവിനോടുള്ള സ്നേഹത്തിന്റെ ആരാധനയുടെ പ്രാര്‍ത്ഥനയുടെ ഭാഗമായി തന്നെയാണ് ചെയ്യുന്നത്,കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.നിര്‍ദ്ദേശത്തിനു നന്ദി.

4/30/2009 3:31 pm  
Blogger SPIRITUAL ENLIGHTENMENT said...

പരിഭാഷകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ബഷീര്‍ കുറുപ്പത്ത്, അബു ദാബി

5/20/2009 10:13 pm  
Anonymous Anonymous said...

NANNAYITTUND, PARIJAPPETTATHIL NANNI
KODUTHAL ARIYANNAMENNUND. STETHOSCOPE BI-MONTHLYILEKK RAJANAKAL KSHANIKKUNNU
STETHOSKOPE@GMAIL.COM

6/02/2009 4:57 pm  
Blogger കുഞ്ഞൂസ് (Kunjuss) said...

വല്യമ്മായീ,
ഞാന്‍ ആദ്യമായാണിവിടെ...അഹമദ് ഹാത്വിഫിനെ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം... പരിഭാഷയ്ക്കു നന്ദി

11/16/2010 4:28 am  

Post a Comment

<< Home